ആത്മസഖി, തുടർക്കഥ ഭാഗം 49 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


കാശിയുടെ നെഞ്ചിടിപ്പ് ഏറി... കാശി സംശയഭാവത്തിൽ അവളെ നോക്കി..അവൾ അപ്പോഴും മറ്റേതോ ലോകത്തെന്നപോലെ നാണത്താൽ പൂത്തുലഞ്ഞു നിൽക്കുകയാണ്..


രാവിലേ കരഞ്ഞു കലങ്ങിയിരുന്ന മിഴികളിൽ  അലതല്ലുന്ന സന്തോഷം കണ്ടതും അവന്റെ മനസ്സിൽ പല സംശയങ്ങളും ഉടലെടുത്തു...

അവൻ സംശയ ഭാവത്തിൽ  അവളെ നോക്കി കൊണ്ട് അവൾക്ക് അടുത്തേക്ക് ചുവടു വെച്ചു..


കാശി നന്ദയ്ക്ക് തൊട്ടരുകിൽ എത്തി അവളെ തുറിച്ചു നോക്കി... അവൾ അപ്പോഴും മറ്റേതോ ലോകത്തായിരുന്നു...


പെട്ടന്ന് കാശി കുസൃതി ചിരിയോടെ അവളുടെ മുഖത്തേക്ക് ഒന്ന് ഊതി... പെട്ടന്ന് നന്ദ ഞെട്ടി കൈകൾ മാറ്റി.. തന്റെ തൊട്ടരുകിൽ തന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്ന കാശിയെ കണ്ടു  നന്ദയുടെ  ഉള്ളിൽ വിടർന്ന നാണം വല്ലാത്തൊരു   പരവേശമായി മാറി... അവനെ തട്ടി മാറ്റി കടന്നു പോകാൻ അവളുടെ ഉള്ളം വല്ലാതെ മോഹിച്ചു... പക്ഷെ അപ്പോഴും അവനിൽ നിന്നുയരുന്ന ചുടു നിശ്വാസങ്ങൾ അവളെ അങ്ങനെ തന്നെ നിർത്തി.. അവളുടെ ഹൃദയതാളം ക്രമതീതമായി ഉയർന്നു.. അവനെ  ഇറുക്കി പുണരാൻ അവളുടെ ഉള്ളം വല്ലാതെ തുടിച്ചു...


പക്ഷെ.... അനുന് കൊടുത്ത വാക്ക് ഓർത്തതും അവൾ അതിനു മുതിർന്നില്ല... കാരണം അവൾ  മനുനു വാക്ക് കൊടുത്തതാണ് നന്ദ സത്യം അറിഞ്ഞാലും അത് അവൾ കാശിയോട് പറയില്ലെന്ന്...


പെട്ടന്ന് അവളുടെ മുഖത്തെ ഭാവ പകർച്ചകൾ കാശി നോക്കി നിന്നു..

അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു...


എന്താടി....

അവൻ അല്പം ഗൗരവത്തിൽ ചോദിക്കുന്നത് കേട്ടു അവൾ മുഖം വെട്ടിച്ചു കൊണ്ട് അവനെ മറി കടന്നു മുന്നോട്ടു പോകാനായി ആഞ്ഞു..


പെട്ടന്ന് കാശി അവളെ പിടിച്ചു  ഡോറിനോട് ചേർത്തൂ..

അവന്റെ ശരീരം അവളിലേക്ക്  ചേർന്ന് നിന്നു..

നന്ദ ഉമിനീരിറക്കി അവനെ നോക്കി..


ഇങ്ങേരു എന്റെ കണ്ട്രോള് കളയും.. അവൾ അവന്റെ  വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന നെഞ്ചിലേക്ക് നോക്കി കൊണ്ട്  പിറുപിറുത്തു .


പെട്ടന്ന് കാശി അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കി..

നന്ദ പിടച്ചിലോടെ നോട്ടം മാറ്റി..

ഈശ്വര... ഇങ്ങേരുടെ നോട്ടം.... എനിക്ക് പറ്റണില്ല  സത്യങ്ങൾ അറിഞ്ഞിട്ടും ഇങ്ങനെ പിടിച്ചു നിൽക്കാൻ..

ഇങ്ങേരു ഞാൻ കൊടുത്ത വാക്ക് തെറ്റിക്കും...


നന്ദേ.... കാശിയുടെ വിളിയിൽ  അറിയാതെ അവൾ ഒന്ന് മൂളി..

മ്മ്....


എടി.. നിനക്ക് എന്താ പറ്റിയെ...

നീ എന്തിനാ ക്ലാസ്സിൽ ഇരുന്നു കരഞ്ഞേ..


എനിക്ക് സങ്കടം വന്നിട്ട്...

പെട്ടന്ന് അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി..

അവന്റെ കണ്ണുകളിൽ സങ്കടം നിഴലിക്കുന്നത് കണ്ടതും നന്ദയുടെ ഹൃദയം പിടഞ്ഞു..


ഇനിയും വയ്യ കാശിയേട്ട.... ഈ കണ്ണുകൾ എന്നെ ഓർത്തു നിറയുന്നത് കാണാൻ...


പക്ഷെ.... ഞാൻ കാരണമാണോ അന്നത്തെ ആക്‌സിഡന്റ് ഉണ്ടായതെന്നു എനിക്ക് അറിയണം..


പിന്നെ.. വൃന്ദേച്ചി... എന്തിനാ എന്നോട് ഈ പക കട്ടണതെന്നും  എനിക്ക് അറിയണം അതുവരെ ആരും അറിയണ്ട ഞാൻ എല്ലാം അറിഞ്ഞെന്നു...


ഞാൻ അറിഞ്ഞുന്നു കാശിയേട്ടൻ അറിഞ്ഞാൽ പിന്നെ എല്ലാവരുടെയും മുന്നിൽ നമുക്കിങ്ങനെ രണ്ടു ധ്രുവതിൽ  തുടരാൻ കഴിയില്ല..


അവൾ ചിന്തകളോടെ കാശിയെ നോക്കി..


നീ എന്തിനാ സങ്കടപെട്ടെ...

ഓഹ്... അതൊന്നുമില്ല... എനിക്ക് സങ്കടം തോന്നി ഞാൻ കരഞ്ഞു.ഒഴുക്കൻ  മട്ടിൽ അവൾ പറഞ്ഞു.


അത്രേ ഉള്ളോ നന്ദേ..

മ്മ്..

അപ്പോൾ നീ എന്നെ കെട്ടിപിടിച്ചതോ?

പെട്ടന്ന് നന്ദ ഒന്ന് പരുങ്ങി..


അത് പിന്നെ എനിക്ക് പെട്ടന്ന് സങ്കടം വരുമ്പോൾ ഞാൻ അങ്ങനെയാ.. കെട്ടിപ്പിടിക്കും.


കാശി കണ്ണ് ചുഴിച്ചു അവളെ നോക്കി..

അപ്പോൾ നിനക്ക് സങ്കടം വന്നാൽ നീ എല്ലാരേയും കെട്ടിപിടിക്കുമോ..?

അത് അപ്പോളത്തെ മൂഡ് പോലെയിരിക്കും.


പെട്ടന്ന് കാശി അവളെ ഡോറിനോട് ഒന്ന് കൂടി ചേർത്ത് അമക്കി..

പറയ് നന്ദ...

നീ എന്നെ അല്ലാതെ വേറെ ആരെയെങ്കിലും കെട്ടിപിടിക്കുമോ?

അവന്റെ മുഖത്ത് നിറയുന്ന ദേഷ്യവും അനിഷ്ടവും കണ്ടു നന്ദയ്ക്ക് ചിരി വന്നു..


ഈ പൊട്ടനെ അല്ലാതെ ഞാൻ വേറെ ആരെ കെട്ടിപിടിക്കാനാ..

അവൾ അവനെ കൂർപ്പിച്ചു നോക്കി..


പറയ്.. നന്ദ.... എന്നെ അല്ലാതെ വേറെ ആരെയെങ്കിലും നീ കെട്ടിപിടിക്കുവോ?

ആ ചോദ്യത്തിനൊപ്പം നന്ദയുടെ ചെവിയിൽ ചുണ്ട് ഉരസി കൊണ്ട് കാശി അവളെ നോക്കി..


നന്ദ അവന്റെ മുഖത്തേക്ക് നോക്കി നിന്നതല്ലാതെ ഒരക്ഷരം പറഞ്ഞില്ല...

പെട്ടന്ന് കാശി അവളെ ഇറുക്കി പുണർന്നു..


നിനക്ക്   സങ്കടം വന്നാൽ എന്നെ ഇതുപോലെ ഇറുക്കി പുണരണം..

പറയുന്നതിനൊപ്പം അവന്റെ കൈകൾ ഒന്നുകൂടി അവളെ വരിഞ്ഞു മുറുക്കി ..


എന്നിട്ട് വേണം നിങ്ങൾക്ക് എന്നെ വഴക്ക് പറയാൻ..

പെട്ടന്ന് നന്ദ അറിയാതെ പറഞ്ഞു പോയി..


ഓഹ്... അപ്പൊ ഞാനിന്നു നിന്നെ വഴക്ക് പറഞ്ഞതിന്റെ പിണക്കത്തിലാണോ നന്ദേ നീ...


അല്ല.... എന്നെ വിട്... എനിക്ക്  പോണം...


അവൾ അവന്റെ  പിടുത്തം വിട്ടു കൊണ്ട് കുതറി മാറാൻ ശ്രെമിച്ചു.. എന്നാൽ കാശി അവളെ കൂടുതൽ പിടി വിടാതെ അവളുടെ ശരീരം തന്നിലേക്ക് അമർത്തി പുണർന്നു നിന്നു..


നന്ദ അവന്റെ പിടി വിട്ടു മാറാൻ നോക്കി.. പറ്റുന്നില്ല..

ഇനിയും ഇങ്ങനെ നിന്നാൽ താൻ എല്ലാം  വിളിച്ചു പറഞ്ഞു ആ പഴയാ നന്ദയായി മാറുമെന്ന് അവൾക്ക് തോന്നി പോയി..


തന്റെ കരവാലയത്തിൽ കിടന്നു കുതറുന്ന നന്ദയെ ചിരിയോടെ കാശി നോക്കി..

ഒന്നു അടങ്ങു... നന്ദേ...

നിന്നെ പിടിച്ചേക്കുന്നത് വേറെ ആരും അല്ലല്ലോ നിന്റെ കാശിയേട്ടനല്ലേ...


പെട്ടന്ന് നന്ദ അടങ്ങി നിന്നു കൊണ്ട് അവനെ നോക്കി..


എന്താ.. നന്ദേ.. നീ ഇങ്ങനെ...

നീ അനുവുമായി അടി കൂടിയോ..

അതിനാണോ കരഞ്ഞേ...


ഹും...


ഛെ.. നീ ഒരുമാതിരി നഴ്സറി പിള്ളേരെ പോലെ ആയിപോയല്ലോടി..

നീ ഇപ്പോഴും വളർന്നിട്ടില്ല....ഇപ്പോഴും കുട്ടി തന്നെയാ...കുട്ടിത്തം വിട്ടുമാറാത്ത കുട്ടി പിശാശ്....


പെട്ടന്ന്  നന്ദയ്ക്ക് ദേഷ്യം വന്നു..

പണ്ടും ഇതുതന്നെയാ ഇങ്ങേരു പറഞ്ഞത്..

ഞാൻ കുട്ടിയാണ് പോലും.. ഇപ്പോഴും അങ്ങനെ തന്നെ പറയുന്നു..

ഇങ്ങേരെ കാളും ഇത്തിരി ഹൈറ്റ് കുറവേ എനിക്കുള്ളൂ എന്നിട്ട പറയണേ ഞാൻ കുട്ടി ആണെന്ന്...


നന്ദ കണ്ണുഉരുട്ടി ചുണ്ടും കൂർപ്പിച്ചു പിണക്കത്തിൽ അവനെ നോക്കി..


ആഹാ... എനിക്ക് ഇഷ്ടമായി...എന്ത് രസമാ..

നിനക്ക് ദേഷ്യം വരുമ്പോൾ കാണാൻ പ്രേത്യക ഭംഗിയാടി നന്ദേ...

ഈ ചുണ്ടും മൂക്കും കവിളും എല്ലാം കാണാൻ നല്ല ഭംഗിയാ..

പറയുന്നതിനൊപ്പം കാശിയുടെ കൈകൾ അവിടെയെല്ലാം  തലോടി കൊണ്ടിരുന്നു..



നന്ദ ദേഷ്യത്തോടെ മുഖം വെട്ടിക്കാൻ ശ്രെമിച്ചു ..


എന്റെ നന്ദേ.. ഇതൊക്കെ കാണുമ്പോൾ എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നാ... എന്തേയ് ഞാനൊന്നു തിന്നോട്ടെ..!


കാശിയുടെ വശ്യമായ ചോദ്യം കേട്ടു നന്ദ കൂർപ്പിച്ചു  അവനെ നോക്കി..


എന്റെ അടുത്ത് ഇമ്മാതിരി വേലായുമായി വന്നാൽ കെട്ടിയവനാണെന്നു ഒന്നും ഞാൻ നോക്കില്ല..പറഞ്ഞില്ലെന്നു വേണ്ട...


നല്ല തല്ലു വെച്ച് തരും.. ഇന്നാളിൽ കൊണ്ടത് ഓർമ്മ ഉണ്ടല്ലോ?

അവൾ ഭീക്ഷണി പെടുത്തികൊണ്ട് പറഞ്ഞു..


കാശി അവളെ നെറ്റി ചുരുക്കി സൂക്ഷിച്ചു നോക്കി...

അവന്റെ നോട്ടം കണ്ടു നന്ദ ഒന്ന് പതറി.. പറഞ്ഞത് കൂടി പോയോ എന്നവൾക്ക് തോന്നി പോയി...


പെട്ടന്ന് കാശി അവളുടെ  കവിളിൽ ആഞ്ഞു കടിച്ചു...

"ഹൗ "...

നന്ദ വേദന കൊണ്ടു പിടഞ്ഞു.. അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി..


വേദനിച്ചോ.... സാരമില്ല...

ഇനി എന്നെ ഭീക്ഷണിപെടുത്തുമ്പോൾ എന്റെ  നന്ദൂട്ടി ഈ വേദന ഓർക്കണം..


അതും പറഞ്ഞു ഒരിക്കൽ കൂടി  കാശി കടിച്ച കവിളിൽ അമർത്തി ചുംബിച്ചു...


പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

കാശി പരിഭ്രാമത്തോടെ അവളെ നോക്കി..


വേദനിച്ചോ.. നന്ദേ..

കാശി കൊഞ്ചലോടെ ചോദിച്ചു..


ഇല്ല... നല്ല.. സുഖം ആയിരുന്നു... എന്താ ഞാനും തരട്ടെ ഇതേ പോലേ ഒരു സുഖം...

നന്ദ ചീറ്റ പുലിയെ പോലെ ചീറ്റി..



അതൊക്കെ ഇപ്പോ വേണോ നന്ദേ....

കാശി നാണത്തോടെ ചോദിച്ചു....

പിന്നെ നിനക്ക് ആഗ്രഹമുണ്ടെൽ  നീ തന്നോ.... ഞാൻ വാങ്ങിച്ചോളാം... നിനക്ക് ഇനി ആഗ്രഹമുണ്ടായിട്ട് തരാൻ വല്ല നാണവും ആണെങ്കിൽ  ഞാൻ തരാം... നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും  ഒരു അഡ്ജസ്റ്റ് മെന്റിൽ പോകാം...

നീ എന്ത് പറയുന്നു...


അവന്റെ വഷളത്തരം കേട്ടു നന്ദയ്ക്ക് ദേഷ്യം വന്നു..

വൃത്തികെട്ടവൻ...

ഒരു ഭാര്യയോട് പറയേണ്ട കാര്യമാണോ പറയുന്നേ...

അവൾ പല്ലും കടിച്ചു പിടിച്ചു പിറുപിറുത്തു...


എന്താടി.. നന്ദേ...

നിനക്ക് ദേഷ്യം വരണുണ്ടോ?

എന്നെ തല്ലാൻ തോന്നുന്നോ?

അവൻ അവളെ ദേഷ്യം പിടിപ്പിച്ചു കുറുമ്പോടെ ചോദിച്ചു..


തോന്നുന്നുണ്ടെങ്കിൽ.. നന്ദ പിരികം ചുരുക്കി ചോദിച്ചു..


ആ തോന്നൽ മനസ്സിന്നു അങ്ങ് മാറ്റി വെച്ചേക്ക്... എന്നിട്ട് എന്നെ സ്നേഹിക്കാൻ തോന്നുന്നുണ്ടേൽ എത്ര വേണേലും സ്നേഹിക്കെടി...ഞാൻ നിന്നു തരാം...എന്റെ നന്ദേടെ സ്നേഹമല്ലേ...അത് ഞാൻ സഹിച്ചു..ഇനി സ്നേഹിക്കുന്നതിൽ എന്തേലും കുറവ് വന്നാൽ എന്റെ നന്ദൂട്ടി പേടിക്കണ്ട...

കാശിയേട്ടനില്ലേ.... ചേട്ടൻ ആ കുറവ് പരിഹരിക്കാം..



പറയുന്നതിനൊപ്പം കാശി അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു..


വേണ്ട... വിട്ടേ...

എനിക്ക് ഒന്നും പരിഹരിക്കുകയും വേണ്ട അറിയുകയും വേണ്ട.. നിങ്ങൾ എന്നെ വിട്ടേ.. ഞാൻ പോട്ടെ..

അമ്മ തിരക്കും

നന്ദ പരിഭ്രാമത്തോടെ അവനെ തള്ളി മാറ്റി...നിലത്തു വീണ ബാഗും എടുത്തു ഓടി ചെന്ന് ബാഗ് ടേബിളിൽ വെച്ച്... കുളിചിട്ട് ഇടാനുള്ള ഡ്രെസ്സും  എടുത്തു ബാത്‌റൂമിലേക്ക് ഓടി ഡോർ അടച്ചു ഡോറിൽ ചാരി നിന്നു കിതച്ചു..


പതിയെ അവളുടെ  കൈകൾ അവൻ കടിച്ച കവിൾതടത്തിലേക്ക്  നീണ്ടു.. അവൾ  പതിയെ അവിടെ ഒന്ന് തൊട്ടു..

ആഹ്ഹ്... ദുഷ്ടൻ എന്ത് കടിയാ കടിച്ചേ...

വേദനിച്ചിട്ട് വയ്യ...

ഇങ്ങേരു ഇങ്ങനെ എന്നെ സ്നേഹിച്ചാൽ  ഞാൻ വേഗം പരലോകത്തെത്തും...


കാശി ഇതേ സമയം ഡ്രസ്സ്‌ എടുത്തിട്ട് ചിരിയോടെ  കണ്ണാടിക്ക് മുന്നിൽ നിന്നു തല ചീകി... അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞു നിന്നു..


അവൻ ചെറു ചിരിയോടെ ഫോണും എടുത്തു ബാൽക്കണിയിലേക്ക് പോയി..

മനുവിനെ കാൾ ചെയ്തു കൊണ്ട് അവൻ ദൂരേക്ക് നോക്കി നിന്നു..


എന്റെ അളിയാ ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുവാരുന്നു..

നന്ദ വന്നിട്ട് എന്ത് പറഞ്ഞു..

ഒന്നും പറഞ്ഞില്ലെടാ പൊട്ടാ..

അവൾ സത്യം അറിഞ്ഞ കാര്യം എന്നോട് പറഞ്ഞില്ലെങ്കിലും അവളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി അവൾ എന്നോട് അറിഞ്ഞതെല്ലാം മറച്ചു പിടിക്കുവാണെന്നു..


ഞാനും അറിഞ്ഞ ഭാവം കാട്ടിയില്ല...

നോക്കട്ടെ അവൾ എത്ര ദിവസം ഈ നാടകം തുടരുമെന്ന്..


ടാ.. നീയും അവളും എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനിയും വേണോ ഈ മസിലു പിടുത്തം..

ആർകെങ്കിലും ഒന്ന് അയഞ്ഞുടെ..


നീ കണ്ടോടാ മനുവേ...

അവൾ എന്റെ സ്നേഹത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാണ്ട് എല്ലാം തുറന്നു പറയണേ..


രണ്ടും കൂടി അഭിനയിച്ചു അഭിനയിച്ചു കൊളമാക്കണ്ടു ഇരുന്നാൽ കൊള്ളാരുന്നു..


അപ്പോഴാണ് കാശി മുറ്റത് നിന്നു തന്നെ നോക്കുന്നു വൃന്ദേ കണ്ടത്.. പെട്ടന്ന് അവന്റെ മുഖത് ഗൗരവം നിറഞ്ഞു.. അവൻ ദേഷ്യത്തിൽ അവളെ നോക്കി...പല്ലുകടിച്ചു പിടിച്ചു കൊണ്ട് സംസാരം നിർത്തി ഫോൺ പോക്കറ്റിലേക്ക് വെച്ചു...


വൃന്ദേ....നിന്റെ മുന്നിൽ കൂടി ഞാൻ അവളെ ചേർത്ത് പിടിച്ചു നടക്കും  അല്ലെങ്കിൽ നീ കണ്ടോ...അവളെ ഒരിക്കലും ഈ കാശി ഉപേക്ഷിക്കുമെന്നു നീ കരുതണ്ട.. അതിനു വേണ്ടി നീ കരുക്കൾ എത്ര വേണമെങ്കിലും നീക്കിക്കോ...കാശിയിൽ നിന്നു നന്ദയ്ക്കോ നന്ദയിൽ  നിന്നു കാശിക്കോ മരണത്തിലൂടെ അല്ലാതെ ഒരു മടക്കമില്ല...


ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top