രചന: ശിവ
വർത്താനതിനിടയിൽ അതും പറഞ്ഞു , എന്നെ ഇരുട്ടിലാക്കിയ ആ വാക്കുകൾ.
"ചെക്കന് നല്ല ജോലിയും നല്ല ശമ്പളവുമുണ്ട്. ആദ്യമൊന്നും വല്ല്യ സ്വത്ത് ഒന്നുമുണ്ടായിരുന്നില്ല . ചെക്കൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എല്ലാം. ഇപ്പോ നല്ല നിലയിലാ. ഈ ബന്ധം നടന്നാൽ നമ്മുടെ മോളുടെ ഭാഗ്യമാണ്."
കേട്ടപ്പോ അമ്മയ്ക്കും നല്ല സന്തോഷമായി. അവരുടെ സന്തോഷ ത്തിനിടയിൽ ഞാൻ നിശബ്ദനായി . ഞാൻ എല്ലാം തുറന്നു പറയുമെന്ന വിശ്വാസത്തിൽ മാളു എന്നെ ജനലിലൂടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ എനിക്കതിനായില്ല. കുട്ടനും ഞാനും സമപ്രായക്കാരായിട്ടും കുട്ടന് ജോലിയുണ്ട് എനിക്കത് ആയിട്ടുമില്ല. പിന്നെ എന്തിന്റെ പേരിലാണ് ഞാൻ പെണ്ണ് ചോദിക്കാൻ പോകുക . ഞാൻ മാളുവിനെ അമ്പലത്തിലേക്ക് വിളിച്ച ശേഷം ഞാൻ അവളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു .
" എന്നെ ഒഴിവാക്കുകയാണ് അല്ലേ ഉണ്ണിയേട്ടാ .,..."
കലങ്ങിയ കണ്ണുകളുമായി നിന്ന അവളോട് ഒഴിവാക്കാനല്ല ഒരു ജോലി നേടാനുള്ള സമയമേ ഞാൻ ചോദിക്കുന്നൊള്ളു എന്ന് പറഞ്ഞു. കല്യാണം വേണ്ടാന്ന് വെക്കട്ടെ എന്നവൾ ചോദിച്ചപ്പോ അങ്ങനെ ചെയ്യരുത് കാരണം പറയാൻ പറഞ്ഞ എല്ലാം പറയേണ്ടി വരും അതുകൊണ്ട് എനിക്കൊരു ജോലി കിട്ടുന്ന വരെ നീ കാത്തിരിക്കണം എന്ന് പറഞ്ഞാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്.
പിന്നീട് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു . കുറച്ച് മാസങ്ങൾ വീട്ടിൽ നിന്നും മാറിനിന്ന് പഠിച്ചു . എല്ലാവരെയും വിളിക്കുന്ന കൂട്ടത്തിൽ അവളോടും സംസാരിക്കാൻ പറ്റുന്നതായിരുന്ന് എന്റെ ആശ്വാസം. പിന്നെ പിന്നെ അവൾ എന്റെ കോളുകൾ എടുക്കാതെയായി . ഒരിക്കൽ കുട്ടൻ വിളിച്ചപ്പോ നിശ്ചയം ഉറപ്പിച്ചെന്നും വരണമെന്നും പറഞ്ഞു. ലാലച്ഛനും ജയമ്മയും അച്ഛനും അമ്മയും പോരാൻ പറഞ്ഞു വിളിക്കലായി .
ലക്ഷ്യം നേടാതെ പോകാൻ ഞാൻ തയാറല്ലായിരുന്നു . അന്ന് രാത്രി മാളു എന്നെ വിളിച്ചു . നിശ്ചയമല്ലെ കല്യാണമല്ലല്ലോ പേടിക്കണ്ട എന്ന് ഞാൻ പറഞ്ഞു. ഉള്ളിൽ വല്ലാത്ത ഭയം എനിക്കുണ്ടായിരുന്നു . പക്ഷേ ഒരു ജോലിയില്ലാതെ എനിക്ക് അവരോട് കാര്യങ്ങൾ തുറന്ന് പറയാൻ പറ്റില്ലായിരുന്നു. ഒടുവിൽ എന്റെ ലക്ഷ്യം നിറവേറി. എനിക്കൊരു ജോലി കിട്ടി . ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങി. അമ്പലത്തിന്റെ മുന്നിലൂടെയാണ് വീട്ടിലേക്കുള്ള വഴി. ആ വഴിയിൽ ഞാൻ എന്റെ മാളുവിനെ കണ്ടു . ഓടി എന്റെ അടുത്തേക്ക് വന്നു കരഞ്ഞു അവൾ
" ഞാൻ കരുതി എന്നെ പറ്റിക്കുകയാണെന്ന് ."
അങ്ങനെ പറയല്ലേ മാളു . എനിക്കതിനു കഴിയുമോ ? . ഇന്ന് തന്നെ ഞാൻ എല്ലാരോടും സംസാരിക്കും. അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം എന്റെ മനസ്സിൽ ഒരാശ്വാസമായി.
"എടാ മഴ പെയുന്നുണ്ടല്ലോ മ്മൾക്ക് സ്പീഡ് കൂട്ടിയാല്ലോ ."
കുട്ടന്റെ വാക്കുകളാണ് എന്നെ ഓർമ്മയിൽ നിന്നും പിന്തിരിപ്പിച്ചത്.
"കൂട്ടിക്കോ കുട്ടാ ....."
2 ,3 മിനുട്ടിനുളളിൽ തന്നെ ഞങ്ങൾ വീട്ടിൽ എത്തി. സാധനങ്ങൾ ഇറക്കിവെച്ച് വണ്ടി പറഞ്ഞയിച്ചു. വരുന്നവരെ സ്വീകരിച്ചും സംസാരിച്ചും സമയം കടന്നുപോയി. മാളുവിനെ കണ്ടപോളോക്കെ കണ്ട ഭാവം നടിക്കാതെ ഞാൻ നടന്നു. അവളും എന്നെ കണ്ട ഭാവം നടിക്കില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ....
"ഉണ്ണിയേട്ട മെഹന്തി ഇടത് രസമുണ്ടോ ..?" (മാളു)
ഞാനവളുടെ മുഖത്തേക്ക് നോക്കി . ആ കണ്ണിലേക്ക് നോക്കും തോറും നെഞ്ചിടിപ്പും വേദനയും കൂടി കൂടി വന്നു.
" കൊള്ളാം മാളു... നന്നായിട്ടുണ്ട്".
കഷ്ടപ്പെട്ട് ഞാനൊന്ന് ചിരിച്ചു. പിന്നെ ഒറ്റൊരു നടപ്പായിനി. കുട്ടന്റെ കസിൻസിന്റെ കൂടെ കൂടി അടിച്ചു പൊളിക്കുകയാണ് എന്ന് ഞാൻ അഭിനയിച്ചു. എനിക്ക് വേദന ഇല്ലെന്ന് അറിഞ്ഞാൽ അല്ലേ അവൾക്ക് സന്തോഷമുള്ള ജീവിതം കിട്ടുകയൊള്ളു. കുറച്ച് നേരത്തിന് ശേഷം ഞാനും കുട്ടനും പുറത്തിറങ്ങി. ഒരു ഏട്ടന്റെ അനിയത്തിയോടുള്ള സ്നേഹം നന്നായി മനസ്സിലാക്കി. മാളു കല്ല്യാണം കഴിഞ്ഞ് പോകുന്നതിന്റെ സങ്കടവും സന്തോഷവും കുട്ടന്റെ മുഖത്ത് കാണാമായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞപ്പോ അത് തുടച്ച് മാറ്റി അവനെ ഞാൻ ആശ്വസിപ്പിച്ചു. എന്റെ സങ്കടങ്ങളും അവനോട് പറയാൻ പറ്റിയിരുന്നെങ്കിൽ......
ആരോടും ഒന്നും പറയാതെ ഞാൻ വീട്ടിലോട്ട് പോയി. സമയം രാത്രി 10 മണി ആയിരിക്കുന്നു. നാളെ 10 am മുതൽ 10:30 am വരെ ആണ് മുഹൂർത്തം.
സമയം പോകാതെ ഇരുന്നിരുന്നെങ്കിൽ....നാളെ ആവതിരുന്നെങ്കിൽ....സൂര്യൻ ഉദികാതിരുന്നെങ്കിൽ....... പൊട്ടി കരയാൻ തോന്നുന്നു എനിക്ക്. നാളെ എന്റെ പ്രാണന്റെ കല്ല്യാണമാണ്. ആത്മഹത്യ ചെയ്യാൻ വരെ തോന്നുന്നു. പക്ഷേ.. അത് പാടില്ല. എന്റെ അമ്മ... അച്ഛൻ.. അവർക്ക് ഞാനല്ലാതെ വേറെ ആരാ ഉള്ളത് 😣.
അന്ന് മാളുവിനെ കണ്ട് വീട്ടിലെത്തിയപ്പോൾ എല്ലാം പറയണമെന്ന് കരുതിയതായിരുന്നു. വീട്ടിൽ വന്നു കേറിയപ്പോ തന്നെ ജയമ്മ മധുര പലഹാരങ്ങളുമായി വന്നു. ജോലി കിട്ടിയതിന്റെ സന്തോഷത്തിന് ലാലച്ഛൻ വാങ്ങി കൊണ്ട് വന്നതാണ്, കുട്ടനും വന്നു. കുട്ടനെ കണ്ടപ്പോ എല്ലാം തുറന്നു പറയാനുള്ള ആവേശം കൂടി.
" ഇപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നു. എന്റെ രണ്ട് ആൺ മക്കൾക്കും ജിലികിട്ടിയല്ലോ ... പിന്നെ എന്റെ മാളുന്‍റെ കല്ല്യാണവും ഉറച്ചു. ഒരു മാസത്തിനുള്ളിൽ കല്ല്യാണം നടത്തണമെന്ന് ചെക്കൻ വീട്ടുകാർ പറയുന്നത്. ചെക്കന് അധികം ലീവ് ഇല്ല എന്ന്. അതുകൊണ്ട് ഡേറ്റ് ഫിക്സ് ചെയ്യാൻ പോകാൻ നിക്കാണ് ഞങ്ങൾ. എല്ലാം സുഭമായാൽ മതിയായിരുന്നു. മാളുവിന് ഇപ്പോളും വല്ല്യ സമ്മതമൊന്നുമില്ല. അവർ തമ്മിൽ ഇതുവരെ സംസാരിച്ചിട്ടുകൂടിയില്ല . ചെക്കൻ വിളിക്കൽ ഒന്നുമില്ല. മാളുവിന് അങ്ങോട്ടും വിളിക്കാൻ പറ്റില്ലല്ലോ.. ഇങ്ങോട്ട് വിളിക്കാതെ അങ്ങോട്ട് വിളിക്കാൻ ബുദ്ധിമുട്ടാണെന്ന അവള് പറയുന്നെ. മാളു ആണെങ്കിൽ കല്ല്യാണം വേണ്ട എന്നൊരു മട്ടാണ്. കുട്ടനും ഞാനും ഉപദേശിച്ച് മടുത്തു.. കമലേ നീയൊന്ന് പറഞ്ഞ് നോക്ക് ട്ടോ..
ഉണ്ണിയെ .. നിന്റെ പെങ്ങൾക്ക് നീയും നല്ല ബുദ്ധി പറഞ്ഞ് കൊടുക്ക് ട്ടോ..."
" നീ വിഷമിക്കണ്ട ജയേ ... എല്ലാം ശരിയാകും".
അമ്മ ആശ്വസിപ്പിച്ചപ്പോൾ ജയമ്മയ്ക്ക് കുറച്ചൊക്കെ സമാധാനം കിട്ടിയിട്ടുണ്ട്. പക്ഷേ ജയമ്മയുടെ വാക്കുകൾ കേട്ടപ്പോ എന്റെ ഉള്ള മനസമാധാനം പോയി. മധുര പലഹാരത്തിന് കയ്പ്പ് അനുഭവപ്പെടുന്ന പോലെ തോന്നി. ഹൃദയത്തിന് അനക്കമുണ്ടോ എന്നുപോലും സംശയമായി.
"ഉണ്ണിയെ... നമ്മൾക്കൊണ് ചുറ്റി കറങ്ങാൻ പോയാലോ..."
" ആഹ് കുട്ടാ... നമ്മൾക്ക് പോകാം ".
അപ്പോളേക്കും മാളു അവിടേക്ക് വന്നു
" മാളുട്ടിയെ നിനക്ക് ന്താ കല്ല്യാണത്തിനോട് ഒരിഷ്ട്ട കുറവ്. എന്നായാലും വേണ്ടതല്ലേ. ദൈവം നിശ്ചയിച്ചത് നടക്കുക തന്നെ ചെയ്യും. അമ്മയെ വിഷമിപ്പിക്കലേ ട്ടോ...".
" കമലാമ്മേ... അത് പിന്നെ...".
"അവൾക്ക് നാണം കൊണ്ടാകും അമ്മേ... ഇഷ്‌ട്ടകുറവുകൊണ്ടൊന്നുമാവില്ല... അല്ലേ മാളു.. മാളു ആരെയും വേദനിപ്പിക്കില്ല. ഓൾക്കിതിന് പൂർണ്ണ സമ്മതം....."
ഇതും പറഞ്ഞു ഞാൻ കുട്ടന്റെ തോളിൽ കയ്യിട്ടു പോയി. ഒന്നും മനസ്സിലാകാതെ അന്താളിച്ച് നിൽക്കുവായിരുന്നു മാളു ....