രചന: Arya
"ഇത്രയും നാൾ ഞാൻ നിങ്ങൾ പറയുന്നത് കേട്ട് കരഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നു മുതൽ അതിന്റെ ആവശ്യം ഇല്ല.
ഈ കുടുംബത്തിനൊരു അനന്തരാവകാശിയെ കൊടുക്കാൻ പറ്റില്ലെന്ന സങ്കടമായിരുന്നു ഇതുവരെ, അമ്മയുടെയും ഉണ്ണിയേട്ടന്റെയും സ്നേഹം ഒന്ന് കൊണ്ട് മാത്രമാ ഞാൻ ഇതുവരെ ജീവിച്ചത്, എന്നാൽ ഇനി അങ്ങോട്ട് ഞാൻ ജീവിക്കും എന്റെ കുഞ്ഞിനെ സ്വപ്നം കണ്ടു.
അതുകൊണ്ട് ചേച്ചി ഇനി എന്നെ പറഞ്ഞാൽ ഞാൻ കേട്ടു നിൽക്കില്ല. സഹിക്കുന്നതിനും ഒരു പരിധി ഒക്കെ ഉണ്ട്."
രമ്യക്ക് കഴിക്കാനുള്ളത് അവിടെ വെച്ചു മായ പോയി.
കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു രമ്യ. "അപ്പോൾ ഇവളും പ്രസവിക്കും എന്നല്ലേ പറഞ്ഞത്.,അങ്ങനെ വരുമ്പോൾ എന്റെ കുഞ്ഞിന് ഇവിടെ ഒരു വിലയും ഉണ്ടാകില്ല. ഇല്ല അവളെ ഞാൻ അമ്മയാകാൻ അനുവദിക്കില്ല. "
*****************************************
"എന്താ മോളെ വരാൻ വൈകിയത് അവൾ മോളെ വല്ലതും പറഞ്ഞോ. "
"പറഞ്ഞു പക്ഷെ അതിനു നല്ല മറുപടിയും ഞാൻ കൊടുത്തിട്ടുണ്ട്. ഇന്നു ഡോക്ടർ പറഞ്ഞു എനിയ്ക്ക് അമ്മയാകാൻ പറ്റുമെന്നു കുറച്ചു നാൾ മരുന്ന് കഴിക്കണം. എന്റെ പ്രാർത്ഥന ദൈവം കേട്ടമ്മേ "
"സന്തോഷായി മോളെ ഇനി നിങ്ങളുടെ കുഞ്ഞിനെ കൂടി കണ്ടിട്ട് വേണം എനിക്കൊന്നു കണ്ണടയ്ക്കാൻ. "
"പിന്നേ, എന്റെ അമ്മയ്ക്ക് ഇപ്പോളൊന്നും ഒന്നും വരില്ല. ഞങ്ങളെ മക്കളെയും അവരുടെ മക്കളെയും ഒക്കെ കാണാൻ അമ്മയ്ക്ക് കഴിയും.ഞാൻ പോയി അമ്മയ്ക്ക് കഴിക്കാൻ എടുത്തിട്ട് വരാം മരുന്നു കഴിക്കാനുള്ളതല്ലേ.
ചേച്ചിടെ അടുത്തും പോയി വരാം. "
മായ രമ്യയുടെ മുറിയിൽ പോയപ്പോൾ രമ്യ കഴിച്ചു കഴിഞ്ഞിരുന്നു. മായ അവൾക്കുള്ള മെഡിസിൻ ഒക്കെ എടുത്തു കൊടുത്തു.
"എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണേ ചേച്ചി. എനിക്ക് ചേച്ചിയോട് ഒരു പിണക്കവും ഇല്ല. ചേച്ചി കിടന്നോ. "
രമ്യ മായയോട് ഒന്നും മിണ്ടിയില്ല.
മായ തിരിച്ചു ചെന്ന് ശാരദാമ്മയ്ക്ക് മരുന്നും ഭക്ഷണവും കൊടുത്തു. അടുക്കളയിൽ പാത്രം കഴുകി വെക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കൈ അവളുടെ വയറിലൂടെ കെട്ടി പിടിച്ചത്.
"അമ്മേ...... "
മായ അലറുന്നതിനു മുന്നേ ആ കൈ അവളുടെ വായ പൊത്തി പിടിച്ചു.
"ഒന്ന് റൊമാന്റിക് ആകാനും ഈ പെണ്ണ് സമ്മതിക്കില്ല. "
ഉണ്ണി മായയുടെ തോളോട് തല ചേർത്ത് ഉണ്ണി പറഞ്ഞു.
"ഈ ഉണ്ണിയേട്ടൻ, ഒന്ന് വിട്ടേ. മനുഷ്യൻ പേടിച്ചു പോയി.
അതിനു ഞാൻ ഉണ്ണിയേട്ടൻ ഇപ്പൊ വരുമെന്ന് കരുതിയില്ല. വണ്ടിടെ ഒച്ചയും കേട്ടില്ല. വണ്ടി എവിടെ പോയി.
ഇന്നെന്താ പതിവില്ലാതെ കുറച്ചു ഓവർ റൊമാൻസ് എന്ത് പറ്റി. "
"ഒന്നുമില്ല ഇന്നു ഡോക്ടറെ കാണിച്ച വിവരം ഫ്രണ്ട്സിനോട് പറഞ്ഞപ്പോ അവന്മാരുടെ കൂടെ ചെറുതായി ഒന്ന് ആഘോഷിച്ചു. അപ്പൊ തോന്നി നിനക്ക് ഒരു സർപ്രൈസ് തരാം എന്നു.
അപ്പോളേക്കും അവള് കിടന്നു അലറി വിളിച്ചില്ലേ.വണ്ടി ഒരു ഫ്രണ്ട് കൊണ്ട് പോയി അവനെന്തോ ഹോസ്പിറ്റൽ കേസ്. "
"ഓഹോ. എന്നാൽ ഏട്ടൻ പോയി ഫ്രഷ് ആയി വാ ഞാൻ കഴിക്കാൻ എടുത്തു വെയ്ക്കാം. "
അപ്പോളേക്കും ശാരദാമ്മ അവിടേക്ക് വന്നു.
"എന്താ മോളെ എന്തിനാ നീ വിളിച്ചത് പേടിച്ച പോലെ ഉണ്ടല്ലോ. അല്ല ഉണ്ണീ നീ എങ്ങനെ ഇവിടെ. "
"അത് അമ്മേ ഒന്നുമില്ല ഉണ്ണിയേട്ടൻ ഒന്ന് പേടിപ്പിച്ചതാ. ഞാൻ പെട്ടെന്ന് ആരോ ആണെന്ന് ഓർത്തു വിളിച്ചു പോയതാ. അമ്മ എന്തിനാ ഇങ്ങനെ നടക്കുന്നത് പോയി റസ്റ്റ് എടുത്തൂടെ. നടന്നിനി കാലുവേദന അധികം ആകണ്ട. "
ശാരദാമ്മയെ പിടിച്ചു മായ റൂമിൽ ആക്കി. ഉണ്ണിയ്ക്കും അവൾക്കും കഴിക്കാനുള്ളത് എടുത്തു വെച്ചപ്പോളേക്കും ഉണ്ണി കഴിക്കാൻ എത്തി.
കിടക്കാൻ നേരം അവൾ ഇന്നുണ്ടായതെല്ലാം ഉണ്ണിയോട് പറഞ്ഞു. "നീ എപ്പോളും ഇങ്ങനെ തൊട്ടാവാടി ആയിരിക്കുന്നതോണ്ടാണ് അവള് നിന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്. ഇനി ഇന്നു നിന്നപോലെ മതി ആരുടെ മുന്നിലും നീ സങ്കടപെടരുത്. ഇപ്പോളാണെനിക് ആശ്വാസം ആയത്. "
ഉണ്ണി മായയെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഉണ്ണിയുടെ നെഞ്ചിൽ തലവെച്ചു കിടന്ന മായ പറഞ്ഞു.
"ഉണ്ണിയേട്ടൻ എന്നും എന്റെ കൂടെ ഉണ്ടായാൽ മതി വേറൊന്നും വേണ്ട എനിക്ക്.
പിന്നേ ഞാൻ അത്ര തൊട്ടാവാടി ഒന്നും അല്ല ട്ടോ. "
"എന്നാ ഞാനൊന്നു നോക്കട്ടെ ഈ പുലിയെ... നിന്നെ ഇന്നു.... "
***************************************
അങ്ങനെ രണ്ട് മാസം കഴിഞ്ഞു. ഇപ്പൊ ശാരദാമ്മ കുറച്ചൊക്കെ നടക്കും എന്നാലും മായ തന്നെ ആണ് രമ്യയുടെ കാര്യങ്ങൾ നോക്കുന്നത്
മായയുടെ പരിചരണത്തിൽ രമ്യ
തിരിച്ചറിഞ്ഞിരുന്നു അവൾക്ക് രമ്യയോടുള്ള സ്നേഹം.
"എന്താ ചേച്ചി ആലോചിക്കുന്നത്. വന്നേ ഈ ജ്യൂസ് കുടിക്കാം എന്റെ കുഞ്ഞുവാവയ്ക്ക് വിശക്കുന്നുണ്ടാകും. "
"ഒന്നുമില്ല മായേ ഞാൻ ആലോചിക്കുകയാ ഞാൻ നിന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നിട്ടും നീ എന്നെ ഇത്ര മാത്രം സ്നേഹിക്കുന്നു. നിനക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ എന്നെ സ്നേഹിക്കാൻ.
ഓരോ വട്ടവും നീ ചേച്ചിയെന്നും വിളിച്ചു വരുമ്പോൾ എല്ലാം ഞാൻ നിന്നെ അകറ്റാനായിരുന്നു ശ്രെമിച്ചത്.
എന്റെ അവശതകൾ ഞാൻ പറയാതെ നീ അറിഞ്ഞു എന്നെ നോക്കി. മുൻപ് അമ്മ പറഞ്ഞത് പോലെ അമ്മയുടെ സ്ഥാനത്തു നിന്നു നീ എന്നെ നോക്കി... "
"മതി മതി, അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ. ഇനി അതൊന്നും ഓർക്കേണ്ട ഞാൻ അന്നും ഇന്നും ചേച്ചിയെ എന്റെ സ്വന്തം ചേച്ചിയെ പോലെ കണ്ട സ്നേഹിക്കുന്നത്.
ഇപ്പൊ ചേച്ചിയും എന്നെ സ്നേഹിക്കുന്നില്ലേ അത് മതി എനിക്ക്. വാ വന്നിതു കുടിച്ചേ. "
രമ്യ മായയിൽ നിന്നും ജ്യൂസ് വാങ്ങി കുടിച്ചു. മായ തിരിച്ച് പോയി.
"നീയെന്താ വിചാരിച്ചത് ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നോ ഇല്ല. അതൊരിക്കലും നടക്കില്ല. "
രമ്യ ഗൂഢമായി പുഞ്ചിരിച്ചു...