നിറഭേദം :ഭാഗം 3

Valappottukal



രചന : നിരഞ്ജൻ

അളിയാ ഇത് അവളല്ലേ... 

പതിയെ അർജുൻ പതിയെ വരുണിന്റ ചെവിയിൽ ചോദിച്ചു 

എന്താ രണ്ടുപേരും പറയുന്നത് 

പെണ്ണിന്റെ വീട്ടിലെ കാർന്നോരെന്നപോലെ ഇരിക്കുന്ന ആളുടെ ആയിരുന്നു ചോദ്യം.... 

ഹേയ് ഒന്നുല്ല വരുണിന് ഇവളെ മുൻപേ അറിയാം അത് പറഞ്ഞതാ.... 

ആഹാ അപ്പൊ കാര്യങ്ങൾ എളുപ്പമായല്ലോ.... 

അറിയാലോ അനു പോലീസിൽ ആണ് 
കുറേ പേരുടെ കയ്യും കാലും പിടിച്ചു 
അവൾക്കിപ്പോ നാട്ടിൽ തന്നെ പോസ്റ്റിങ്ങ്‌ കിട്ടി... 
ആട്ടെ വരുണിന്  എവിടെ വച്ചാണ് അനുനെ പരിചയം.... 

അത് പിന്നെ.... 

ആ നിങ്ങള് മിലിറ്ററിക്കാർക്ക് പോലീസ് സ്റ്റേഷനിൽ ഒക്കെ നല്ല ബന്ധം ആയിരിക്കും അല്ലെ അങ്ങനെ ഉള്ള പരിചയം ആണോ.... 

ഹേയ് അതൊന്നും അല്ല അമ്മാവാ 
ആ ചേട്ടൻ ഇന്നലെ കുടിവെള്ളം വാങ്ങാൻ പോകുമ്പോൾ ഹെൽമെറ്റ്‌ ഇല്ലാതെ എന്റെ മുന്നിൽ പെട്ടു അപ്പൊ പരിചയപ്പെട്ടതാ.... 
പറഞ്ഞു തീർത്തതും അനു വരുണിനെ നോക്കി ഒന്ന് ചിരിച്ചു.... 

അപ്പൊ ആദ്യത്തെ കൂടിക്കാഴ്ച്ച തന്നെ  ഗംഭീരം ആയല്ലോ.... 
കൂട്ടച്ചിരി ഉയർന്നതിനിടയിൽ വീണ്ടും അയാൾ തുടർന്നു... 

നേരത്തെ പരിചയപ്പെട്ട സ്ഥിതിക്ക് ഇനിയിപ്പോ കൂടുതൽ ഒന്നും സംസാരിക്കേണ്ടത് ഇല്ലല്ലോ.... 

അത് ശരിയാ... 
എന്നാലും വരുണെ ഇത്രയൊക്കെ ആയിട്ടും നീ അമ്മയോട് ഒന്നും പറഞ്ഞില്ലല്ലോ... 
അമ്മയുടെ സംസാരം കേട്ടതും വരുൺ രൂക്ഷമായി അമ്മയെ നോക്കി... 

അവര് നേരിട്ട് കണ്ടു എന്നല്ലേ ഉള്ളൂ 
അവർക്ക് വല്ലതും സംസാരിക്കാൻ ഉണ്ടാകും.... 
അർജു അഭിപ്രായം പറഞ്ഞതും അവന് കൂട്ടെന്ന പോലെ മറ്റുള്ളവർ പറഞ്ഞു... 

ശരിയാ ഇപ്പോഴത്തെ കാലം അല്ലേ അവര് സംസാരിക്കട്ടെ.... 

വീടിന്റെ  പുറത്തിറങ്ങി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതും വരുൺ അവളോടായി  ചോദിച്ചു..... 

എന്താ നിന്റെ ഉദ്ദേശം.... 

പ്രത്യേകിച്ച് ദുരുദ്ദേശം ഒന്നുമില്ല.... 

അതല്ല ഞാൻ ചോദിച്ചത് ഇന്നലെ രാവിലെ വരെ എന്നെ കളിയാക്കിയത് ആണ് നീ എന്നിട്ട് ഇപ്പൊ ഇതിന് സമ്മതിച്ചത് എന്തുദ്ദേശത്തോടെ ആണെന്നാണ് ചോദിച്ചത്.... 

അങ്ങനെ ചോദിച്ചാൽ ഉത്തരം ഒന്നുമില്ല പക്ഷേ എനിക്ക് ചേട്ടനെ ഇഷ്ടായി.... 

പക്ഷേ എനിക്കിഷ്ടമായില്ല 
നിന്നെപ്പോലൊരു പെണ്ണിനെ ഒന്നുമല്ല ഞാൻ പ്രതീക്ഷിക്കുന്നത്.... 
എന്റെ ജോലിയോ സ്റ്റാൻഡേർഡോ ഒന്നും അറിയാതെ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെ മാത്രമേ ഞാൻ കേട്ടുള്ളൂ.... 
മാത്രവുമല്ല തനിക്ക് ഞാൻ ചേരുകയുമില്ല 

പറഞ്ഞു കഴിഞ്ഞോ.... 

മ്മ്മ്... 

എങ്കിൽ ഞാൻ പറഞ്ഞോട്ടെ...

പറയ്.... 

എന്റെ പേര് എങ്ങനെ ആണ് ചേട്ടന് മനസ്സിലായത്... 

ഇന്നലെ ചെക്കിങ് ടൈമിൽ ശ്രദ്ധിച്ചിരുന്നു... 
മാത്രമല്ല വീട്ടിൽ ബ്രോക്കർ കൊടുത്ത ഫോട്ടോയുടെ പിറകിൽ ഫുൾ ഡീറ്റെയിൽസ് കണ്ടിരുന്നു.... 

അപ്പൊ ഞാൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണല്ലേ വന്നത്... 

ഒരിക്കലുമല്ല ആലോചനകൾ കുറേ ഉണ്ട് പരിചയമുള്ള മുഖം കണ്ടപ്പോൾ ഒന്ന് നോക്കി എന്ന് മാത്രം 
ഇവിടെത്തി നിന്നെ കണ്ടപ്പോൾ ആണ് മനസ്സിലായത് നീയാണ് പെണ്ണ് എന്നത് 

മ്മ്മ്... 
പിന്നെ ചേട്ടനെ ഞാൻ ആദ്യായിട്ട് കണ്ടത് ഇന്നലെ തന്നെയാണ്  
ഒരു പൊലീസുകാരി ആയത് കൊണ്ട് തന്നെ ഒരു പെണ്ണിനെ ശല്യം ചെയ്യുന്ന  പൂവാലൻ എന്ന പോലെ തെറ്റിദ്ധരിച്ചാണ് പ്രതികരിച്ചത് 
 എങ്കിലും  കൂട്ടുകാരൻ ചേട്ടനെ കളിയാക്കിയപ്പോൾ അവന്റെ തലയ്ക്കിട്ട് കിഴുക്കാൻ ആണ് തോന്നിയത് പക്ഷേ ചേട്ടന്റ മനസ്സ് വിഷമിക്കാതിരിക്കാൻ വേണ്ടിയാണ് അവനത് പറഞ്ഞത് എന്നോർത്തപ്പോൾ നിങ്ങളുടെ സൗഹൃദം ഒരത്ഭുതമായും തോന്നി .... 
ഒരുവാക്ക് ഞാൻ പറഞ്ഞപ്പോൾ അത് ചേട്ടന് എത്രത്തോളം കൊണ്ടു എന്നത് ആ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു.... 

അതിന്... 

അപ്പൊ മുതൽ മനസ്സിൽ ഒരു വിഷമം ആയിരുന്നു ഞാൻ കാരണം ആണല്ലോ മനസ്സ് വിഷമിച്ചത് എന്ന്.... 

ഓഹ് സിമ്പതി അർജുൻ പറഞ്ഞത്  പോലെ തൊലി വെളുപ്പ് എന്നതിന്റെ അഹങ്കാരം.... 

ഒരിക്കലുമല്ല  അങ്ങനെ ആയിരുന്നു എങ്കിൽ ചേട്ടൻ ഇന്നലെ എന്റെ മുന്നിൽ വന്നപ്പോൾ എനിക്കത് തീർക്കാമായിരുന്നു 
വന്ന ആലോചന നിങ്ങള് തന്നെ ആണോ എന്നറിയാൻ വേണ്ടി മാത്രം ആയിരുന്നു നിങ്ങളെക്കൊണ്ട് അവിടെ വെയിറ്റ് ചെയ്യിപ്പിച്ചത്

കൊള്ളാം.... 
ഒരു സാധാരണക്കാരൻ ആയിരുന്നു ഞാൻ എങ്കിൽ ഇങ്ങനൊരു ബന്ധത്തിന് തനിക്ക് സമ്മതം ആയിരിക്കുമോ.... 

ഞാൻ സമ്മതിക്കും... 
കാരണം ചേട്ടന്റ മനസ്സിന്റെ നന്മയും നേർമ്മയും സംസാരത്തിൽ തന്നെ മനസ്സിലായി 
ഒരുപക്ഷേ വീട്ടുകാർ അവർക്ക് ചിലപ്പോൾ സമ്മതം ഇല്ല എന്ന് ആയിരിക്കും മറുപടി.... 
എങ്കിലും ഞാൻ പറഞ്ഞേനെ ചേട്ടനെ കെട്ടാൻ തയ്യാറാണ് എന്ന് 

നല്ല ന്യായീകരണം.... 
അവിടെയും പ്രതിബദ്ധതകൾ... 
എന്റെ ജോലി അത് മാത്രമാണ് ഇപ്പോൾ ഇങ്ങനൊരു ആലോചന ഇവിടെ എത്താൻ കാരണം.... 

എനിക്ക് പക്ഷേ ജോലിയെക്കാൾ ഇഷ്ടമായത്  ചേട്ടന്റ മനസ്സാണ്... 
എത്രയോ നല്ല ആലോചനകൾ ചേട്ടനെ തേടി വരും എന്നിട്ടും മറ്റൊന്നും അറിയിക്കാതെ ചേട്ടനെ  ഇഷ്ടപ്പെടുന്ന ഒരാളെ തേടി നടക്കുന്നു അതിൽ അറിയാം ആ മനസ്സിലെ നന്മ നിഷ്കളങ്കത.... 

മ്മ്മ്... 

എന്റെ ആദ്യത്തെ കല്യാണാലോചന ആണിത് ജോലിയിൽ കേറിയതിന് ശേഷം മതി കല്യാണം എന്ന് ഞാൻ പറഞ്ഞത് കൊണ്ട് വെയിറ്റ്  ചെയ്യുകയായിരുന്നു വീട്ടുകാർ.... 
എനിക്ക് സമ്മതമാണ് കല്യാണത്തിന്.... 

പറയുന്നത് കൊണ്ട് നീരസം ഒന്നും തോന്നരുത് എനിക്ക് സമ്മതമല്ല ഈ ബന്ധത്തിന്... 

വരുണിന്റെ തുറന്നടിച്ചുള്ള മറുപടിയിൽ 
പ്രതീക്ഷകൾക്ക് മങ്ങലേറ്റ അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.... 

എന്ത് കൊണ്ട് എന്ന് കൂടെ പറയാമോ.... 

ഞാൻ പറഞ്ഞല്ലോ 
എന്റെ ജോലി അതാണ്  ഇവിടെ എത്തിച്ചത് 
അത് കണ്ടുകൊണ്ട് ആരും ഒരു ബന്ധത്തിന് വരുന്നത് എനിക്കിഷ്ടമല്ല.... 

ഞാൻ ഒരു എസ് ഐ ആയത് കൊണ്ടാണ്  അങ്ങനൊരു ബന്ധം തേടി അവർ വന്നത് ഒരു സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ ചേട്ടൻ സമ്മതിക്കില്ലേ.... 

മ്മ്മ് 

ചേട്ടന് ആലോചിച്ചു തീരുമാനം എടുക്കാം... ഒരു പൊലീസുകാരി ആയത് കൊണ്ട് ബോൾഡ് ആയി സംസാരിച്ചു എന്നേയുള്ളു സ്നേഹിക്കാൻ അറിയാവുന്ന ഒരു മനസ്സ് എനിക്കുമുണ്ട്
 എന്തായാലും ഉത്തരം നാളെ പറഞ്ഞാൽ മതി... 
എന്റെ കാർഡ് ആണ് എന്താണേലും നേരിട്ട് വിളിച്ചു പറഞ്ഞോളൂ  
 വരുണിന് നേരെ അവൾ കാർഡ് എടുത്തു നീട്ടി... 

സംസാരിച്ചു കഴിഞ്ഞില്ലേ 
കുറേ സമയം ആയല്ലോ.... 

ഹേയ് നേരിട്ട് കണ്ടു എന്നല്ലാതെ പരിചയം ഒന്നുമില്ലല്ലോ നന്നായി ഒന്ന് പരിചയപ്പെട്ടതാ അമ്മാവാ... 

അവളുടെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം കഴിഞ്ഞ ദിവസം അമ്പലത്തിൽ വച്ച് കണ്ട പെൺകുട്ടി വീട്ടിലേക്ക് കേറി വരുന്നത് കണ്ടു പുഞ്ചിരിച്ചു കൊണ്ട് അവർ വെളിയിലേക്ക് ഇറങ്ങി  കൂട്ടുകാരി വന്നതും അനുവിനോട്  ചോദിച്ചു... 

ഇതാണോ പുള്ളി.... 

അതെ.... 

ഇത് നമ്മള് ഇന്നലെ  അമ്പലത്തിൽ വച്ച് കണ്ട ആളല്ലേ.... 

ആ അത് തന്നെ.... 

ഡീ വേറെ വല്ല ആലോചനയും നോക്കിക്കൂടെ 
ഇത് വേണോ.... 

അതെന്താടി നീ അങ്ങനെ ചോദിച്ചത്.... 

നിങ്ങള് തമ്മിൽ ഒരു മാച്ചും ഇല്ല... 
ഒരിത്തിരി നിറമെങ്കിലും ഉണ്ടെങ്കിൽ കുഴപ്പമില്ലായിരുന്നു.... 

ഡീ ഒന്ന് പതുക്കെ പറ അവര് പോയില്ല പുറത്തുണ്ട്.... 

ഓഹ് അവര് കേട്ടിട്ടാണ്  ഇപ്പോൾ ഇല്ലാത്തത് ഒന്നും അല്ലല്ലോ ഞാൻ പറഞ്ഞത്..... 

കൂട്ടുകാരിയുടെ സംസാരം പുറത്തു നിന്നും കേട്ടതും 
കാറിൽ  കയറാൻ ഒരുങ്ങിയ  വരുൺ തിരിച്ചിറങ്ങി അവളുടെ വീട്ടിലേക്ക്  
തിരിച്ചു  
നടന്നു... 

.
To Top