അനാമിക, ഭാഗം-2

Valappottukal



രചന: ലിബി മാത്യു


         "മോളെ.... നീ ഒറ്റക്ക് എങ്ങനെ ഇവിടെ".... രവി അങ്കിൾ വാക്കുൾക്ക് വേണ്ടി ബുദ്ധിമുട്ടുകയാണെന്നു തോന്നി. "സുജേ...". ആ വിളിയിയുമായി അദ്ദേഹം മുറിക്കു പുറത്തേക്ക് നടന്നു... "അനുമോളെ...". '"അമ്മ'"... എന്റെ നാവ് അറിയാതെ മന്ത്രിച്ചു...." അതേ അമ്മതന്നെയാണ്... മോളുടെ 'അമ്മ... മോളെ മനസ്സിലാക്കാൻ ഈ അമ്മക്ക് കഴിയും.....  എല്ലാം സഹിക്കണം... ന്റെ കുട്ടിക്ക് ഈശ്വരൻ അതിനുള്ള ശക്തി തരും..". അവരെന്നെ ചേർത്തു പിടിച്ചു മൂർധവിൽ ചുംബിച്ചു. " മോള് ഞങ്ങളുടെ കൂടെ പോരു.... "ഇവിടെ ഒറ്റക്ക് ശരിയാവില്ല.." രവി അങ്കിൾ ആയിരുന്നു.. തേങ്ങലുകൾ അടക്കി വാശിയോടെ കണ്ണീര് തുടച്ചു കൊണ്ട് "ഇല്ല ഞാൻ വരുന്നില്ല... എനിക്ക് അച്ഛൻന്റെ ഓർമകളുമായി ഇവിടെ കഴിഞ്ഞാൽ മതി."..... എന്റെ മാനസികാവസ്ഥ പൂർണമായി മനസ്സിലാക്കിയതുകൊണ്ടാകാം.. അവർ ഒന്നും പറയാതെ തന്നെ മുറിവിട്ടു പോയി... ******    


എത്ര    പെട്ടെന്നാണ് ജീവിതം മറിമാറിയുന്നത്. 'അനാഥയായി മാറിയിരിക്കുന്നു ഞാൻ' ... 'കണ്ണുനീരിനെ പിടിച്ചുനിർത്താനെ കഴിയുന്നുണ്ടായിരുന്നില്ല. 'അച്ഛൻ..... ഒരുപാട് വേദനയനുഭവിച്ചു'. മരണം വരെ എനിക്ക് വേണ്ടി കഷ്ടപ്പെടുകയായിരുന്നു.... എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല... എന്റെ ചിന്തകൾ അതിർവരമ്പുകൾ ഇല്ലാതെ യാത്രചെയ്തുകൊണ്ടേ ഇരുന്നു... എന്നെ അച്ഛനെ ഏല്പിച്ചു 'അമ്മ പോകുമ്പോൾ എനിക്ക് 3 ദിവസം മാത്രം പ്രായം.. അവിടെനിന്നു ഇവിടെ വരെ മറ്റൊരു വിവാഹത്തിന് പോലും മുതിരാതെ എന്നേ...... എന്റെ ഹൃദയം പൊട്ടിപോകുന്ന പോലെ തോന്നുന്നു.... എത്ര കടിച്ചമർത്തിയിട്ടും കഴിയുന്നില്ല.... എന്റെ തേങ്ങലുകൾ ആ മുറിയിൽ അലയടിച്ചു........ എപ്പോഴോ മയങ്ങി പോയി...


      രാവിലെ ഞാൻ അടുക്കളയിൽ വരുമ്പോൾ... "മോളെഴുന്നേറ്റോ...??".'"അമ്മ ഇവിടെ ?? ഇന്നലെ പോയില്ലേ...അപ്പൊ??" അത്ഭുതമായിരുന്നു എന്റെ കണ്ണുകളിൽ . "ആദ്യം മോള് കാപ്പി കുടിക്കു.... " മോളെ... അമ്മയൊരു കാര്യം പറയട്ടെ... ജീവിതത്തിൽ എന്തു നഷ്ടപെട്ടലും നമ്മൾ മുന്നോട്ട് ജീവിച്ചേ മതിയാകൂ"...."ദിവസങ്ങൾ മാത്രം  പ്രായമുള്ള നിന്നെ നിന്റെ അച്ഛൻ എന്നെ എല്പിച്ചിട് ജോലിക്ക് പോയിരുന്നു... എന്റെ നെഞ്ചിൽ ഒരുപാട് ഉറങ്ങിയവളാ നീ... അഭിയുടെ അച്ഛന് വില്ലേജിൽ ജോലി കിട്ടി സ്ഥലം മാറ്റം കിട്ടി പോയതിൽ പിന്നെ തമ്മിൽ കാണാതെയായത്. പക്ഷെ മോണ കട്ടിയുള്ള നിന്റെ ചിരി ഈ അമ്മയുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്." ആ അമ്മയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.... എന്നെ ഇത്രയധികം സ്നേഹിക്കുന്നു എന്നത് എനിക്ക് ഒരത്ഭുതമായി തോന്നുകയായിരുന്നു.... "അഭിമോന്റെ കല്യാണത്തിനാണ് ഞങ്ങൾ പിന്നെ ഈ നാട്ടിലേക്കു വന്നത്. അവൻ ഒരുപാട് സ്നേഹിച്ച പെൺകുട്ടിയായിരുന്നു. വിവാഹത്തലെന്നു വരെ പരസ്പ്പരം ഫോൺ ചെയ്യുമായിരുന്നു... പക്ഷെ വിവാഹത്തിന്റെയന്ന് അവൾ കൂടെ പഠിച്ച ചെക്കന്റെ കൂടെ പോയി..... ആ വിവാഹം മുടങ്ങിയതിൽ പിന്നെ അവൻ.... മുഴുവിപ്പിക്കും മുന്നേ 'അമ്മ കരഞ്ഞു പോയിരുന്നു.... എന്തു പറയണം എന്നറിയാതെ എന്റെ കണ്ണുകളും ഈറനണിഞ്ഞു... "സുജേ...". രവി അങ്കിൾ എന്നെ ചേർത്തു നിർത്തി... "മോള് ഈ അമ്മയെ 'അമ്മ എന്നല്ലേ വിളിക്കുന്നെ?.... അപ്പോൾ ഞാൻ നിന്റെ അച്ഛനാണ്.... എന്നെ അച്ഛാ നു വിളിച്ചാൽ മതി.... അഭി നിന്നെ കല്യാണം കഴിക്കണം എന്നൊന്നും ഞാൻ പറയില്ല.... പക്ഷെ നീ എന്റെ മകൾ തന്നെയാണ്..." . എന്റെ മിഴികളായിരുന്നു അദ്ദേഹത്തിനുള്ള ഉത്തരം നൽകിയത്... ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി... എന്റെ അച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടെന്നു എനിക്ക് തോന്നി.... "വിളിക്കു മോളെ അച്ഛനു".... "അച്ഛാ...." ഹൃദയം നിറങ്ങുന്ന വേദനയോടെ ഞാൻ ആ അച്ഛന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു...ആ അമ്മയുടെ കൈകളും എന്റെ മുടിയിഴകളെ തലോടികൊണ്ട് തന്നെ ഉണ്ടായിരുന്നു... **** അച്ഛന് ജോലിക്ക് പോകേണ്ടതുള്ളതുകൊണ്ട് വൈകിട്ട് വരാം എന്ന് പറഞ്ഞു അവർ ഇറങ്ങി...

 
           ഞാൻ അച്ഛന്റെ മുറിയിലേക്ക് നടന്നു.... ചിന്താ ഭാരത്താൽ ഭിത്തിയിൽ ചാരി ഓരോന്നോർത്തിരുന്നു... വാതിലിൽ മുട്ടു കേട്ടാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നു മോചിതയായത്... "ആരാ...??.." എന്റെ ചോദ്യത്തിന് ഉത്തരം ഉണ്ടായിരുന്നില്ല... ഞാൻ വാതിൽ തുറന്നു... തീരെ പരിചയം ഇല്ലാത്ത ആൾ... " ഞാൻ മോളുടെ അച്ഛന്റെ കൂടെ ജോലി.... ചെയ്തിരുന്ന ആളാണ്... പേര് മനോജ്... എന്തോ.... ആടികുഴഞ്ഞുകൊണ്ടുള്ള സംസാരവും എന്റെ ശരീരത്തിൽ ഓടിനടക്കുന്ന അയാളുടെ കണ്ണുകളും എന്റെ കണ്ണിൽ അഗ്നി പടർത്തി....ശരീരം വിറകൊണ്ടു..എന്റെ മനസ്സിനെ അടക്കി നിർത്തികൊണ്ട്... "നിങ്ങൾ പൊയ്ക്കോളൂ... എനിക്ക് ഒറ്റക്കിരിക്കണം" എന്നു പറഞ്ഞു വതിലടക്കാൻ തുടങ്ങിയ എന്നെ അയാൾ കടന്നു പിടിച്ചു... സർവശക്തിയും എടുത്തു ആഞ്ഞു തള്ളി അയാളിൽ നിന്നും ഞാൻ വീടിനു പുറത്തേക്ക് ഓടി... മുറ്റത്ത് അച്ഛനും അമ്മയും... ഞാൻ ആ അമ്മയുടെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു.... അയാളെ നാട്ടുകാർ വേണ്ട രീതിയിൽ കൈകാര്യം ചെയ്തു പോലീസ് നെ ഏല്പിച്ചു. 

          ഒരിടത്തു അച്ഛൻ പോയ ദുഃഖം അറിയിക്കാതെ എന്നെ പൊതിഞ്ഞു പിടിക്കാൻ ശ്രമിക്കുന്ന അച്ഛനും അമ്മയും... മറ്റൊരിടത്ത് എന്റെ അനാഥത്വം വേട്ടയടപെടുന്നു.... കണ്ണിൽ ഇരുട്ടു കയരുന്നപോലെ തോന്നി...കുറേ നേരം ആ അമ്മയുടെ നെഞ്ചിൽ തളർന്നിരുന്നു... *** ഒരുപാട് നിർബന്ധിച്ചിട്ടും ഞാൻ അവരുടെ കൂടെ പോകാൻ കൂട്ടാക്കിയില്ല.... എന്റെ മനസ്സ് അനുവദിച്ചില്ല എന്നതാണ് സത്യം.... ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരുന്നു... ആ 'അമ്മ എന്നും വരും .... ഞാൻ ജോലിക്ക് പോകാൻ തുടങ്ങണം എന്നു പറയും... അങ്ങനെ ജോലിക്ക് പോകാൻ ഞാനും തീരുമാനിച്ചു..

         ജോലിയിൽ ശ്രദ്ധിക്കുമ്പോൾ മനസ്സിന് തെല്ലൊരാശ്വാസം കിട്ടും. പക്ഷെ അനാഥത്വം എന്നെ വേട്ടയടികൊണ്ടേയിരുന്നു.  വൈകിട്ട് വരുമ്പോൾ എന്നെ കാത്തു അമ്മയുണ്ടാകും.... എന്നും അവർ എനിക്ക് മുന്നിൽ ഒരു അത്ഭുതം ആയി തോന്നുകയായിരുന്നു... ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ 'അമ്മ വന്നിട്ടില്ല.... എന്തായിരിക്കും വരാത്തതെന്നു മനസ്സൊരു നൂറാവർത്തി ചോദിച്ചു കഴിഞ്ഞു...ആ ശൂന്യത മനസ്സിനെ വല്ലാതെ ആലോസരപ്പെടുത്തികൊണ്ടേ ഇരുന്നു. അപ്പോഴേക്കും ഒരു ബൈക്കിൽ ഒരാൾ മുറ്റത്ത് വന്നു... അഭിയേട്ടൻ....ആൾ എന്റെ മുഖത്തു നോക്കാൻ നന്നേ പാടുപെടുന്നത് കണ്ടു... "അനാമിക....അമ്മക്ക് സുഖമില്ല... അതാ ഞാൻ വന്നത്.... '"അമ്മ ഇങ്ങോട്ട് വരുന്ന വഴിയിൽ ഒന്നു വീണു... കാലിനു ഓടിവുണ്ട്.." ."അയ്യോ അമ്മക്ക് എന്തു പറ്റി... എനിക്ക് അമ്മയെ കാണണം... അമ്മയുടെ അടുത്ത് എന്നെ കൂടി കൊണ്ടു പോകാമോ? എന്റെ ചോദ്യത്തിൽ ആൾ ഒന്നു ഞെട്ടി. . "താൻ ഇങ്ങനെ കിടന്നു കരയല്ലേ."... എന്നെ അഭിയേട്ടൻ ഒന്നാശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഞാൻ  കണ്ടേ പറ്റു എന്ന വാശിയിൽ ഉറച്ചു നിന്നു... ആ ബൈക്കിൽ അമ്മയുടെ അടുത്തേക്ക് പോകുമ്പോൾ... ഞാൻ അവരോട് ഇത്രമാത്രം അടുത്തു പോയിരിക്കുന്നു എന്നു മനസിലാക്കുകയായിരുന്നു... 


            എന്നെയും കൊണ്ട് ആ കൊച്ചു വീടിന്റെ പടികടന്നു ആ അമ്മയുടെ മുന്നിൽ എത്തിയപ്പോഴേക്കും... ആ അമ്മയുടെ നെഞ്ചിൽ വീണു പതം പറഞ്ഞു കരയാൻ തുടങ്ങിയിരുന്നു. ഇതെന്തു സാധനം എന്ന രീതിയിൽ ആയിരുന്നു അഭിയെട്ടന്റെ നോട്ടം.' ഇത്രക്ക് കരയാൻ ഇവിടെ എന്തു സംഭവിച്ചു' എന്ന് ഉറക്കെ ചോദിച്ചു... എന്റെയും അമ്മയുടെയും അരികിലേക്ക് അച്ഛനും കൂടി വന്നു. കുറേ നേരം അങ്ങനെ ഇരുന്നു.... "അച്ഛാ ഞാൻ വൈകിട്ട്‌ കഴിക്കാൻ എന്തേലും വാങ്ങിട്ട് വരാം".... അഭിയേട്ടൻ ആയിരുന്നു... "അച്ഛാ.... എന്നെ നിങ്ങൾ മോളായി കാണുന്നുണ്ടേൽ ഞാൻ ഉണ്ടാക്കാം  ഭക്ഷണം..". അച്ഛന്റെയും അമ്മയുടെയും മുഖത്തു നിറഞ്ഞ സന്തോഷം ഞാൻ കാണുകയായിരുന്നു... അഭിയെട്ടന്റെ മുഖത്തു വന്ന അത്ഭുതം മറച്ചു വച്ചുകൊണ്ട് ആൾ പുച്ഛം വാരി വിതറി.... ആ മുറിയിൽ നിന്നും ഞാൻ അടുക്കള ലക്ഷ്യമാക്കി നടന്നു... എന്റെ മനസ്സിൽ അവർ എന്റെ സ്വന്തം ആയതു എത്ര വേഗം ആണെന്ന ചിന്തയായിരുന്നു..... " അതേ ഭക്ഷണം എങ്ങനെ ഉണ്ടാക്കുന്നത് എന്നാണോ ആലോചിക്കുന്നത്??" "അവനവനെകൊണ്ട് ആകുന്ന പണി ചെയ്താൽ പോരെ??" .... അഭിയേട്ടൻ..... മൂപ്പർ എന്റെ മുന്നിൽ വന്നു നിന്നു.... എന്നിട്ട് പുരികം ഉയർത്തിക്കൊണ്ട് എന്താണന്ന ഭാവത്തിൽ... നിന്നു. "ഞാൻ കൂടി സഹായിക്കാം " എന്നു... ഞാൻ ഒന്ന് ഞെട്ടി എങ്കിലും ആ അമ്പരപ്പ് പുറത്തു കാണിക്കാതെ വേഗം ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. ഇടയിൽ... "അനു....വിളിയിൽ ആ മുഖത്തേക്ക് ഞാൻ അറിയാതെ നോക്കി... എനിക്ക് എന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണുണ്ടാകില്ല.... നിനക്കു എന്റെ സാഹചര്യങ്ങൾ മനസിലാക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. " എനിക്ക് മനസ്സിലാക്കാൻ കഴിയും അഭിയേട്ടാ..." "നമുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം... ഏതു കാര്യവും എന്നോടും തുറന്നു പറയാം"... അഭിയേട്ടൻ അത് പറയുമ്പോൾ എന്റെ മനസ്സ് വായിക്കുന്നത് പോലെ എനിക്ക് തോന്നി...  തനിയെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു.......

To Top