എന്റെ മാത്രം 2 🍂🍂 തുടർക്കഥ...

Valappottukal


രചന: ശിവ

" ഇറങ്ങുന്നില്ലേ  ഉണ്ണീ......."

ഒരു ഞെട്ടലോടെ ഞാൻ കുട്ടനെ നോക്കി. എത്ര പെട്ടെന്നാണ് മാമന്റെ കടയിലെത്തിയത് ദൂരം ഞാൻ അറിഞ്ഞതെ ഇല്ല .

 കല്യാണത്തിന് ആവശ്യമുള്ള സാധനങ്ങളൊക്കെ ഞങ്ങൾ ഒരു വണ്ടിയിൽ കയറ്റി. 
വാടകയ്ക്ക് എടുത്ത സാധനങ്ങളിൽ കുറവ് വന്നതിന്റെ ലിസ്റ്റ് നോക്കി എല്ലാം ഓക്കെയാണ് എന്ന ഉറപ്പു വരുത്തിയത്തിന് ശേഷം വണ്ടി ഞങ്ങൾ വീട്ടിലേക്ക് അയച്ചു. എന്നിട്ട് പുറകെ ഞങ്ങളും പോയി. 


"മാമന്റെ കടയിലെ കസേരക്കൾക്കൊക്കെ എന്തൊരു ഭംഗിയാണ് അല്ലേ കുട്ടാ "
" അതെ... അതെ...., ഈ കാശിതുമ്പകളെ പോലെ "
വഴിയിൽ നിരനിരയായിനിക്കുന്ന കാശിത്തുമ്പകളെ നോക്കി കുട്ടൻ പറഞ്ഞു.
ഞാനും നോക്കി ആ കാശി തുമ്പകളെ എന്റെ  മാളുവിന് പ്രിയപ്പെട്ട പൂക്കളിലേക്ക്‌. 
അന്ന്‌  മൈഥിലിയോട്  ഞാൻ സംസാരിച്ചിരിക്കുമ്പോൾ മാളു കാശിതുമ്പയെ നോക്കി നിൽക്കുവായിരുന്നു . മൈഥിലി അവളോട് സംസാരിച്ചപോളാണ് അവൾ മൈഥിലിയെ നോക്കുന്നത് തന്നെ.
മൈഥിലി എന്നോട് സംസാരിച്ചപ്പോൾ ഞാൻ കണ്ണാടിയിലൂടെ മാളുവിനേ നോക്കി. 
അവളുടെ മുഖത്ത് എന്തൊരു ദേഷ്യമായിരുന്നെന്നോ....!
ഒരു കുശുമ്പത്തി പാറുവിനെ പോലെ അവൾ പിറുപിറുക്കുന്ന പോലെയൊക്കെ എനിക്ക് തോന്നി.. ഞാൻ മൈഥിലിയോട്  സംസാരിക്കുന്നത് അവൾക്ക് ഇഷ്ടപ്പെടാത്ത പോലെ.
 ഹ ..!  തോന്നലുകൾ മാത്രമായിരിക്കും ഒരു പക്ഷെ എന്റെ ഇഷ്ടം അങ്ങനെയൊക്കെ ആഗ്രഹിച്ചതാവാം....
 പക്ഷേ.,..... അവളുടെ പ്രവർത്തിയിൽ എന്നോടുള്ള ഇഷ്ടം...... അല്ലേൽ മൈഥിലിയോടുള്ള ഇഷ്ട്ടകേട്...... എന്തോ എനിക്കൊന്നും മനസിലായില്ല..... മൈഥിലി പോയപ്പോ ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി.
 "എന്നോട് ദേഷ്യമാണോ ഉണ്ണിയേട്ടാ ......"
 ആ ചോദ്യം എന്റെ ഹൃദയത്തിൽ തട്ടി  എനിക്ക് എന്റെ മാളുനോട് ദേഷ്യം വരാനോ ...!

 " എന്താ നീ ഇങ്ങനെ ചോദിക്കുന്നെ എനിക്ക് എന്ത് ദേഷ്യം ഉണ്ടാവാന.."
 
 " എന്നോട് മിണ്ടലില്ല എന്നെ മൈൻഡ് ചെയ്യലുമില്ല അപ്പോ ഞാൻ ഇങ്ങനെ ചോദിക്കണ്ടെ .."

 
 "നിനക്ക് വെറുതെ തോന്നുന്നത മാളു നിന്നോടെനിക്ക്‌ ദേഷ്യമൊന്നുമില്ല നീ എന്റെ അനിയത്തി കുട്ടിയല്ലേ .."
 ഹൃദയം മുറുകി വലിയുന്ന പോലെ തോന്നി .... പക്ഷേ സത്യത്തെ സ്വികാരിക്ക തന്നെ വേണ്ടെ  കണ്ണുകൾ നിറയുന്ന പോലെ തോന്നി. പൊടിവീണ മട്ടിൽ അഭിനയിച്ച് ഞാൻ എന്റെ കണ്ണുകൾ തുടച്ചു. കണ്ണാടി ചില്ലുകളിലൂടെ ഞാൻ മാളുവിനെ നോക്കി അവളും കരയുകയാണോ....!? കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അവളുടെ സങ്കടം കൊണ്ടാണോ .., അതോ ആനന്താശ്രുവോ .... അറിയില്ല. എന്തൊക്കെയോ തിരിച്ചറിയാനുണ്ടോ.... ? എന്ന് മനസ്സു ചോദിക്കുന്ന പോലെ. വീട് എത്തുന്ന വരെ ഞാൻ എന്തൊക്കെയോ സംസാരിച്ചു. എല്ലാം കേൾക്കുന്നു എന്ന മട്ടിൽ അവൾ മൂളികൊണ്ടിരുന്നു വീടിന് മുന്നിൽ നിർത്തിയിട്ട് ഞാൻ മാളുവിന്റെ മുഖത്ത് നോക്കി.
 "പോട്ടെ ഉണ്ണിയേട്ടാ..."
 അവൾ കയറിപോയപ്പോ ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി.
 "പോവല്ലേ ഉണ്ണിയെ...... കയറി വാ .... എന്താ ഇത്ര തിരക്ക്....."
 "പിന്നയാവട്ടെ ജയമ്മ..... ഞാനിപ്പോ ചെല്ലട്ടെ."
 ജയമ്മ പറയാൻ വരുന്നത് എന്താണെന്ന് പോലും ഞാൻ കേൾക്കാൻ നിന്നില്ല. മനസ്സിൽ മാളുവിനും എനിക്കുള്ള പോലെ ഒരിഷ്ട്ടമുണ്ടോ എന്ന സംശയം അലയടിച്ചു വരുന്നുണ്ടായിരുന്നു . വാട്ട്സ്ആപ് എടുത്ത് മാളുവിന് മെസ്സേജ് അയക്കണമെന്ന് തീരുമാനിച്ചു . നെറ്റ് ഓണക്കിയപോൾ തന്നെ മാളുവിന്റെ മെസ്സേജുക്കളാണ് ഞാൻ കണ്ടത്.അവൾ അവളുടെ മനസ്സിനെ വേദനിപ്പിച്ച "അനിയത്തിക്കുട്ടി" യെന്ന വാക്ക് പിൻവലിക്കണം എന്ന് പറഞ്ഞു മെസ്സേജ് അയച്ചിരിക്കുന്നു. ഒറ്റ നിമിഷം കൊണ്ട് പരസ്പരം മറച്ചുവെച്ച ഇഷ്ട്ടം മറ നീക്കി പുറത്തു വന്നിരിക്കുന്നു. അകൽച്ച കാണിക്കാനുള്ള കാരണം ഞാനും പറഞ്ഞു. അങ്ങനെ എന്റെ പ്രണയം ദൈവവിധിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
           പിന്നെ എപ്പോളാണ് എല്ലാ സന്തോഷങ്ങളും നഷ്ടമായത് എനിക്ക്  എന്റെ മാളുവിനെ അനിയത്തിയായി കാണേണ്ടി വന്നത്.....?....


           വല്ല്യ മാമന്റെ മോളെ കല്യാണത്തിന് എന്നോട് രണ്ടാഴ്ച്ച അവിടെ പോയി നിൽക്കാൻ മാമൻ പറഞ്ഞു. എല്ലാവരെയും പിരിഞ്ഞുനിൽക്കാൻ  ഇഷ്ട്ടമുണ്ടായിട്ടല്ല മാമന് ആൺകുട്ടികൾ ഇല്ലാത്തതുകൊണ്ട് ഞാൻ പോകണമെന്ന് എനിക്ക് തോന്നി. മാളുവിനോട് പറഞ്ഞപ്പോ അവൾക്കും സങ്കടമായി. ഞാൻ എന്നും വിളിക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്ക് അത് പാലിക്കാൻ കഴിഞ്ഞില്ല. കുട്ടനെ വിളിക്കുമ്പോൾ അവളോട് രണ്ടു വാക്ക് സംസാരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഓരോരോ തിരക്കിനിടയിൽ വാട്സാപ്പിലും കേറാൻ സമയം കിട്ടിയില്ല. അങ്ങനെയിരിക്കെ മാമന്റെ മോളെ കല്യാണത്തിന്റെ മൂന്നു ദിവസം മുന്നേ കുട്ടന്റെ ഒരുപാട് മിസ്ഡ് കോൾ കണ്ട്. രാവിലെ മുതൽ വിളിക്കാൻ തുടങ്ങിയതാണ് അവൻ വൈകുന്നേരമാണ് ഞാൻ കാണുന്നത്. തിരിച്ചു വിളിക്കുമ്പോൾ വല്ലാത്ത ടെൻഷനിലായിരുന്ന് ഞാൻ അവനോട് സംസാരിച്ചപ്പോൾ ടെൻഷൻ കൂടി.
           മാളുവിനെ പെണ്ണുകാണാൻ വന്ന കൂട്ടരുടെ വീട്ടിൽ പോയെന്നും എല്ലാവർക്കും ഇഷ്ട്ടമായി എന്നൊക്കെ പറഞ്ഞു. അധികനേരം സംസാരിച്ചില്ല . തിരക്കിലാണ് കുറച്ച് കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞിട്ട് ഞാൻ മാളുവിനെ വിളിച്ചു . അവൾ വല്ലാത്ത സങ്കടത്തിലായിരുന്നു . ഞാൻ സംഭവം ഇപ്പോള അറിഞ്ഞതെന്ന്  പറഞ്ഞിട്ട് അവൾ വിശ്വസിച്ചില്ല . ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോ അവൾ പറഞ്ഞു വീട്ടിൽ പറയാൻ പോവാണ് വീട്ടിൽ സമ്മതിക്കാതിരിക്കില്ല എന്നൊക്കെ. ഞാനത് സമ്മതിച്ചില്ല . ഞാൻ വന്നിട്ട് പറഞ്ഞോളാം നീയിപ്പോ സമാധാനായി ഇരിക്ക്‌ എന്ന് പറഞ്ഞു ഞാൻ കോൾ കട്ടാക്കി. ഞാൻ ഒരുപാട് ആലോചിച്ചു. മാളുവിനെ ഇഷ്ടമാണെന്ന് കുട്ടനോട് പറഞ്ഞാൽ ഇത്ര കാലമായിട്ടും പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞു കുട്ടൻ എന്നോട് പിണങ്ങും. അല്ലെങ്കിൽ അനിയത്തിയെ സ്നേഹിച്ച പേരിൽ എന്നോട് എന്നന്നേക്കുമായി  അകലും. ഞാൻ അവനോട് ഇത്‌ നേരത്തെ പറയണമായിരുന്നു. തെറ്റായിപ്പോയി... വീട്ടിൽ എല്ലാവരും സമ്മതിക്കും ..ജയമ്മക്കും ലാലച്ഛനും എന്നെ വലിയ ഇഷ്ട്ടമാണ്. ഇപ്പോ തന്നെ ഞാൻ മാറി നിന്നിട്ട് എന്നെ വിളിയോട് വിളിയാണ്. പ്രതീക്ഷയുടെ പ്രകാശ കിരണങ്ങൾ എന്നെ വല്ലാതെ സന്തുഷ്ടനാക്കി . കല്യാണം കഴിഞ്ഞ പിറ്റേദിവസം തന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി. ഞങ്ങളെ കണ്ടതും ജയമ്മ സന്തോഷത്തോടെ അരികിലേക്ക് വന്നു. കുറേ വിശേഷങ്ങൾ പറയാനായി..സംസാരത്തിനിടയിൽ അതും പറഞ്ഞു , എന്നെ ഇരുട്ടിലാക്കിയ ആ വാക്കുകൾ .......
To Top