വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 50 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


എല്ലാവരുടെയും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.അലോക് അവസാനമായ് വീട്ടിലേക്ക് ഒരു കത്ത് അയച്ചു. ഇനി തന്നെ തിരക്കി അലയണ്ട  താൻ സുരക്ഷിതമായി ഒരിടത്തു പുതിയ ജീവിതം തുടങ്ങി എന്നുപറഞ്ഞു... അതോടെ അലോകിനെ കുറിച്ച് ഉള്ള അന്വേഷണം അവസാനിപ്പിച്ചു.......



അടുത്തത് സച്ചു.... സച്ചുന്റെ വിവാഹത്തിനു പോലും അലോക് വന്നിരുന്നില്ല...... സച്ചു അവന്റെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു മൃദുല.... അച്ഛൻ ഇല്ല അമ്മയും അനിയനും മാത്രം ആണ് അവൾക്ക് ഉള്ളത് സച്ചുന്റെ വീട്ടിലെ എല്ലാകാര്യങ്ങളും അവൻ ആദ്യം തന്നെ അവളോട് പറഞ്ഞു അവൾ അമ്മയോടും പറഞ്ഞു........മകൾ നന്നായി ജീവിച്ച മതി എന്ന് മാത്രം ആയിരുന്നു ആ അമ്മയുടെ ആഗ്രഹം അതുകൊണ്ട് തന്നെ അവർക്ക് എതിർപ്പ് ഒന്നും ഇല്ലായിരുന്നു.... സാമ്പത്തികമായി ഒരുപാട് ഒന്നും ഇല്ലായിരുന്നു അവർക്ക് അതുകൊണ്ട് തന്നെ വിവാഹം അർഭാടം ഒന്നുമില്ലാതെ ചെറിയ രീതിയിൽ നടത്തി..... അമ്മയും അനിയനും മാത്രം ആയത് കൊണ്ട് സച്ചു നിർബന്ധിച്ചു അവരെ അവന്റെ വീട്ടിലേക്ക് കൊണ്ട് വന്നു അങ്ങനെ എല്ലാവരും ഇപ്പൊ അവിടെ ആണ്.....




ആദിയും ഗായുവും തത്തപെണ്ണും മാത്രമായിരുന്നു വീട്ടിൽ ഇപ്പൊ അവിടെ ഗായത്രിയുടെ അച്ഛനും അമ്മയും കൂടെ വന്നു കാരണം രണ്ട്പേരും ഓഫീസിലെ കാര്യങ്ങളിൽ തിരക്ക് ആകുമ്പോൾ തത്തയുടെ കാര്യം നോക്കാൻ ജോലിക്ക് ഒരാളെ നിർത്താം എന്ന് പറഞ്ഞപ്പോൾ അവർക്ക് അവരുടെ പേരകുട്ടിയെ നോക്കണം..... ഗായുന്റെ വീട്ടിൽ തത്തപെണ്ണിനെ വിടില്ല എന്നത് ആദിയുടെ വാശി ആയിരുന്നു അതുകൊണ്ട് അവർ ഇപ്പൊ ഇവിടെ ആണ് അവരും ഹാപ്പി ആയി പോകുന്നു....



ദച്ചു നന്ദു രണ്ടുപേരും അടിച്ചു പൊളിച്ചു കഴിയുന്നു..... കല്യാണം കഴിഞ്ഞു രണ്ട് മാസം ആകും മുന്നേ വിശേഷം അറിയിച്ചു നന്ദു അതോടെ ദച്ചുനെ അളിയൻസ് എല്ലാവരും കൂടെ കളിയാക്കി കൊന്നു നന്ദുനെയും പക്ഷെ രണ്ടിനുംമൈൻഡ് ഇല്ല......ഇപ്പൊ നന്ദുന് ആറുമാസമായി ദച്ചുന്റെ വീട്ടിൽ തന്നെ ആണ് അമ്മ അവളെ പൊന്നു പോലെ നോക്കുന്നുണ്ട് അവൾക്ക് പിടിവാശി കൂടുതൽ ആണ് ഇപ്പൊ അതുകൊണ്ട് അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക അത് ആണ് ഇപ്പൊ ദച്ചുന്റെ പ്രധാന ജോലി അതിൽ അവന് സന്തോഷമേ ഉള്ളു......... പിന്നെ ഇടക്ക് ഇടക്ക് ബദ്രിയും നേത്രയും ഒക്കെ വന്നു കാണാറുണ്ട്...... അങ്ങനെ അവരുടെ ജീവിതവും സന്തോഷമായി തന്നെ മുന്നോട്ട് പോകുന്നു.....



അഗ്നി ആമി.... ഒന്നും പറയണ്ട അഗ്നിക്ക് മൂക്കിന്റെ അറ്റത്തു ആണ് ദേഷ്യം എങ്കിൽ ആമിക്ക് ഇപ്പൊ അതിന്റെ ഇരട്ടി ആണ് കാരണം ഉണ്ട് ചിലുമോള്.... ആള് എങ്ങനെ ഒക്കെ ആമിയെ പണി എടുപ്പിക്കാമോ അങ്ങനെ ഒക്കെ ചെയ്യുന്നുണ്ട്..... ആമി ഡ്രസ്സ്‌ മാറ്റി കിടത്തി തിരിയും മുന്നേ അവൾ അതിൽ മുള്ളും എന്നിട്ടോ കഴിഞ്ഞില്ല.... ആ വീട്ടിലും അടുത്ത വീട്ടിലും കേൾക്കാൻ പാകത്തിന് ആണ് കരച്ചിൽ ഇത് കേട്ട് ആണ് അഗ്നി വരുന്നത് എങ്കിൽ അന്ന് ആമിക്ക് പൊങ്കാല.....ആമിയുടെയും ചിലുന്റെ ഈ പരിപാടി സ്ഥിരമായപ്പോൾ എല്ലാവരും പറയുന്നത് രണ്ടും കഴിഞ്ഞ ജന്മം എന്തോ വല്യ ശത്രുക്കൾ ആയിരുന്നു എന്ന് ആണ്......എന്തൊക്കെ ആയാലും സരോവരത്തില്ല എല്ലാവരും ഹാപ്പി ആണ്......



രഞ്ജുവും കുടുംബവും വല്യ കുഴപ്പമൊന്നുമില്ലാതെ പോകുന്നു.... ബദ്രി പിന്നെ ബാംഗ്ലൂർ പോയിട്ടില്ല അങ്കിളും ആന്റിയും ഇടക്ക് അവരെ കാണാൻ ഇങ്ങോട്ട് വന്നു പോയി രഞ്ജുനെ കുറിച്ച് തിരക്കാൻ ഒന്നും പോയില്ല ബദ്രി...... പിന്നെ ആലുവും ജാനകിയമ്മയും ഒക്കെ അവിടെ നിന്ന് പോയി കാരണം മറ്റവൻ അവളെ തേടി അവിടെയും എത്തിയിരുന്നു.... ഇനിയും എത്രനാൾ ഈ ഓട്ടം ഓടെണ്ടി വരും എന്ന് അവൾക്ക് അറിയില്ല.......



അടുത്തത് നമ്മുടെ സ്വന്തം നേത്രയും ബദ്രിയും.........


സന്തോഷംനിറഞ്ഞ ഒരു കുടുംബജീവിതമാണ് രണ്ടുപേർക്കും ഇപ്പൊ..... അവൾ പറയാതെ തന്നെ അവളുടെ ആവശ്യങ്ങളും അവസ്ഥയും മനസ്സിലാക്കുന്ന ഭർത്താവ്. തിരിച്ചു അത് തന്നെ ആണ് അവന്റെ ഉള്ളിൽ എന്തെങ്കിലും ഒരു ചെറിയ ടെൻഷൻ ഉണ്ടെങ്കിൽ കൂടെ അത് മാറ്റാൻ നേത്രക്ക് ആകും........ പരസ്പരം സ്നേഹവും ബഹുമാനവും കൊടുത്തവർ ഇപ്പൊ പ്രണയിക്കുന്നു.......അച്ഛനെയും അമ്മയെയും കണ്ടു പഠിക്കുന്ന രണ്ട് കുഞ്ഞുമക്കൾ...... ഇവരുടെ സന്തോഷത്തിലേക്ക് ഒരാൾ വരവ് അറിയിച്ചിട്ടുണ്ട്......



നേത്ര ഇപ്പൊ രണ്ടുമാസം പ്രെഗ്നന്റ് ആണ്......ദേവയും പാറുസും മാത്രം മതി എന്നായിരുന്നു ആദ്യം തീരുമാനിച്ചത് പിന്നെ എപ്പോഴോ ആ തീരുമാനം മാറ്റേണ്ടി വന്നു......... തങ്ങൾക്ക് വരാൻ പോകുന്ന അനിയനോ അനിയത്തിയോ എന്നറിയാൻ ഉള്ള കാത്തിരിപ്പിൽ ആണ് ഇപ്പൊ ദേവയും പാറുസും......


നേത്ര മക്കളെ രണ്ടുപേരെയും ഉറക്കി മുറിയിൽ വരുമ്പോൾ ബദ്രി ഓഫീസ് മുറിയിൽ ആയിരുന്നു.അവൾ കുടിക്കാൻ ഉള്ള വെള്ളം കൊണ്ട് ടേബിളിൽ വച്ചിട്ട് ബാൽക്കണിയിലേക്ക് പോയി........



നേത്ര കൈവരിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു അപ്പോഴേക്കും ചെറിയ ചാറ്റൽ മഴ തുടങ്ങിയിരുന്നു.... അവൾ ചിരിയോടെ അത് നോക്കി നിന്നു..... അവളുടെ മനസ്സ് ഇപ്പൊ ശാന്തമാണ് സന്തോഷം മാത്രമാണ് നിറഞ്ഞു നിൽക്കുന്നത് ഇപ്പൊ തന്റെ ജീവിതത്തിൽ.... ഒന്ന് കണ്ണ് നിറയാൻ പോലും ഒരു കാരണം വരാറില്ല............. ഒരിക്കൽ കണ്ണീർ മാത്രമായിരുന്നു തന്റെ രാത്രികൾ ചിരിക്കാൻ മറന്ന ദിവസങ്ങൾ........




ബദ്രി ഓഫീസ് റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ ബെഡ് ഒക്കെ റെഡി ആക്കി ഇട്ടിട്ടുണ്ട് ഡോർ ലോക്ക് ആണ് വെള്ളം കൊണ്ട് വച്ചിട്ടുണ്ട് ബാത്‌റൂമിൽ ആകും എന്ന് പറഞ്ഞു അങ്ങോട്ട്‌ നോക്കി അപ്പൊ അനക്കം ഒന്നുല്ല അപ്പോഴാണ് ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് കണ്ടത്....... ബദ്രി ചെറുചിരിയോടെ പുറത്തേക്ക് ഇറങ്ങി....



മഴത്തുള്ളികൾ കൈ കൊണ്ട് തട്ടി തെറിപ്പിക്കുന്ന ഒരു കുറുമ്പിപെണ്ണ് ആയി മാറിയിരുന്നു നേത്ര അപ്പോൾ.... ബദ്രി അവളെ പുറകിൽ നിന്ന് പുണർന്നു കൊണ്ട് കഴുത്തിൽ മുഖം പൂഴ്ത്തി...അവൾ അവനോട് കൂടുതൽ ചേർന്നു നിന്നു.....



എന്താണ് എന്റെ ത്രയകുട്ടി ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണെന്ന് തോന്നുന്നു...കാതിൽ ചെറുത് ആയി മുത്തി കൊണ്ട് ചോദിച്ചു.



ഞാൻ എന്നും സന്തോഷത്തിൽ ആണ് കണ്ണേട്ടാ നിങ്ങൾ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം.....



അത് അല്ലല്ലോ.... വേറെ എന്തോ ഉണ്ട്.... എന്താ ഡോ......അവളെ തിരിച്ചു നിർത്തി ചോദിച്ചു.



അറിയില്ല പഴയത് ഒക്കെ ഒന്ന് അയവിറക്കി.....പക്ഷെ സങ്കടം ഒന്നും തോന്നുന്നില്ല ഇപ്പൊ.... എന്റെ മനസ്സ് ശാന്തമാണ് ഞാൻ ആഗ്രഹിച്ച പോലെ ഒരു ജീവിതം ആണ് ഇപ്പൊ ഞാൻ അനുഭവിക്കുന്നത്.... അത് ആലോചിച്ചപ്പോൾ എന്തോ ഒരു സന്തോഷം.......അവനോട് കൂടുതൽ ചേർന്നു നിന്നു....


അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി.



നമുക്ക് കിടന്നാലോ സമയം കുറെ ആയില്ലേ......അവൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു ചോദിച്ചു.



മ്മ് കിടക്കാം പക്ഷെ അതിന് മുന്നേ എനിക്ക് മഴ നനയണം......അവന്റെ കൈവലയത്തിൽ നിന്ന് മാറി മഴയിലേക്ക് ഇറങ്ങാൻ തുടങ്ങിയതും ബദ്രി അവളെ തൂക്കിയെടുത്തു......



അതെ പൊന്നുമോള് കൂടുതൽ നനയണ്ട വയറ്റിൽ ഒരാൾ കൂടെ ഉണ്ട്..... വല്ല പനിയും വന്ന പിന്നെ അത് മതി ബാക്കി ഉള്ളവൻ ടെൻഷൻ അടിച്ചു ചാകാൻ.....! നേത്ര മുഖം വീർപ്പിച്ചു അവനെ നോക്കിയിട്ട് അകത്തേക്ക് കയറി പോയി.....


ബദ്രിയും ഡോർ അടച്ചു ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് പോയി....



അവനെ കണ്ടതും മുഖം തിരിച്ചു കയറി കിടന്നു നേത്ര..... അവളുടെ കാട്ടി കൂട്ടൽ കണ്ടു അവൻ ചിരിയോടെ അവളുടെ അടുത്തേക്ക് പോയി കിടന്നു ലൈറ്റ് ഓഫ് ആക്കി അവളെ പൊതിഞ്ഞു പിടിച്ചു....



എന്നെ ആരും തൊടണ്ട.....



ഞാൻ അതിന് നിന്നേ അല്ല എന്റെ ഭാര്യയെ ആണ് തൊട്ടത് അതിനിടയിൽ നീ ഏതാ.......



ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് മാറി കിടന്നേ......


എന്റെ കൊച്ചിന്റെ ദേഷ്യം ഞാൻ ഒന്ന് കാണട്ടെ.......ബദ്രി അതും പറഞ്ഞു അവളെ നേരെ കിടത്തി.ലൈറ്റ് ഓൺ ആക്കി.



എന്റെ പെണ്ണെ മഴ നനഞ്ഞ അറിയാല്ലോ അവസ്ഥ അതുകൊണ്ട് ആണ് ഞാൻ ഇങ്ങോട്ട് തൂക്കി കൊണ്ട് വന്നത് അതിന് ഇങ്ങനെ മുഖം വീർപ്പിച്ചാൽ ഉണ്ടല്ലോ.....ബദ്രി അവളുടെ കവിളിൽ ഒരു കുത്ത് കൊടുത്തിട്ട് പറഞ്ഞു.



നേത്ര മനോഹരമായി അവനെ നോക്കി പുഞ്ചിരിച്ചു.....അവന്റെ ചുണ്ടിലും ആ ചിരി വിരിഞ്ഞു. അവളുടെ ചുണ്ടിലെക്ക് ചുണ്ട് ചേർക്കാൻ അവളിൽ അലിഞ്ഞു ചേരാൻ അവന്റെ ഹൃദയം മുറവിളി കൂട്ടി ആ നിമിഷം...... അവന്റെ കണ്ണിലൂടെ അവനിൽ നിറയുന്ന വികാരം നേത്ര മനസ്സിലാക്കി.......


ഉറങ്ങിക്കോ സമയം ഒരുപാട് ആയി......അവളുടെ നെറ്റിയിൽ മുത്തി കൊണ്ട് പറഞ്ഞു.....



കണ്ണേട്ടാ.......അവൻ ലൈറ്റ് ഓഫക്കാൻ തുടങ്ങിയതും അവൾ വിളിച്ചു....



എന്താ ഡോ.....



ഇപ്പൊ എനിക്ക് എന്റെ കണ്ണേട്ടന്റെ മാത്രം ത്രയാ ആകണം........ബദ്രി അവളെ നോക്കി കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന വികാരം അത് പ്രണയമായിരുന്നില്ല പ്രണയം കലർന്ന കാമമായിരുന്നു.... തന്നിൽ കുറച്ചു മുന്നേ തെളിഞ്ഞു വന്ന അതെ വികാരം.....അവൻ ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ മുത്തി....


I LOVE YOUUUU...... അവളുടെ കണ്ണിൽ നോക്കി പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് ചേക്കേറി..


അവൻ പതിയെ വളരെ പതിയെ അവളുടെ മേൽചുണ്ടിനെ നുണഞ്ഞു തുടങ്ങി.  അവൻ അവളുടെ കീഴ്ച്ചുണ്ടിൽ കടിച്ചു നുണയാൻ തുടങ്ങി. പതിയെ തുടങ്ങിയ ചുംബനം നിമിഷങ്ങൾ കഴിഞ്ഞു പോകെ കാടിന്യം കൂടി കൂടി വന്നു. അവളുടെ ഇരുചുണ്ടുകളും ഒരുമിച്ച് കടിച്ചു നുണഞ്ഞു അവൻ അവൾ ഒരു ആശ്രയതിനു അവന്റ പുറത്ത് ആഴത്തിൽ അള്ളി പിടിച്ചു.


ചുണ്ടുകൾ തമ്മിൽ കോർത്തചുംബനം പല്ലും നാവും കടന്നു ആഴത്തിൽ അറിഞ്ഞു ഉമിനീരിൽ ചോര ചുവ അറിഞ്ഞിട്ടും അവളുടെ ചുണ്ടിലെ തേൻ നുകർന്നു മതിയാവാത്ത വണ്ടിനെ പോലെ അവളുടെ ചുണ്ടിനെ പൊതിഞ്ഞു പിടിച്ചു.അവനവളുടെ ചുണ്ടുകളെ മനസ്സില്ലാമനസോടെ അവളുടെ ഉമിനീരുൾപ്പെടെ നുണഞ്ഞു വിട്ടു.......... അവൻ അകന്നു മാറിയതും അവൾ അവനെ നോക്കി.


താൻ ok അല്ലെ......ചോദിച്ചു പൂർത്തിയാക്കും മുന്നേ 


അവൻ നിർത്തിവച്ച ചുംബനം അവൾ ഏറ്റെടുത്തു പതിയെ തുടങ്ങിയ ചുംബനം അവനെ ഞെട്ടിച്ചു കൊണ്ട് ആഴത്തിൽ അവന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി.


ചുംബനത്തിന്റെ തീവ്രദ കൂടി അവന്റെ ചോര ചൂട് പിടിക്കാൻ തുടങ്ങി അവൻ അവളുടെ കഴുത്തിലേക്ക് ആഴത്തിൽ ചുംബിച്ചു നുണയാൻ തുടങ്ങി അവളുടെ തൊണ്ടക്കുഴിയിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പിനെ പോലും അവൻ പ്രണയത്തോടെ നുണഞ്ഞെടുത്തു.. അവന്റെ കൈ അവളുടെ ടോപ്പിനിടയിലൂടെ എന്തോ പരതി നടന്നു ഒടുവിൽ അത് അവളുടെ ഇടത്തെ മാറിൽ പതിഞ്ഞു..


മ്മ്ഹ്ഹ്.......... അവൾ ഒന്ന് മൂളികൊണ്ട് തലമുകളിലേക്ക് ഉയർത്തി കണ്ണുകൾ മുറുകെ അടച്ചു.


അവന്റെ കൈയും നാവും ഒരേ സമയം നൽകുന്ന പുതിയ അനുഭൂതിയിൽ ആയിരുന്നു അവൾ....


അവളിലെ പിടച്ചിലും കുറുകലും അവൻ അവന്റെ ചുണ്ടിനാൽ ബന്ധിച്ചുകൊണ്ട് അവളിലേക്ക് പതിയെ ആഴ്ന്നിറങ്ങി.അവളിലേക്ക് അധികം തന്റെ ഭാരമേൽപ്പിക്കാതെ അവൻ ശ്രദ്ധിച്ചു....അവൾ ഒന്ന് ഉയർന്നു പൊങ്ങി പോയി. അവളുടെ കൈകൾ അവന്റെ മുതുകിൽ ആഴത്തിൽ പതിഞ്ഞു.


സമയം നീങ്ങവേ അവളുടെ പിടച്ചിലും കുറുകലും കുറഞ്ഞു പകരം അവൾ അവൻ നൽകുന്ന കാമഗ്നിയിൽ പിടഞ്ഞു കൊണ്ട് അവനെ കൂടുതൽ കൂടുതൽ ചേർത്ത് പിടിച്ചു....


അവളുടെ വെണ്ണപോലെ ഉള്ള ഉടലിൽ അവന്റെ ചുണ്ടും നാവും ഇഴഞ്ഞു നടന്നു. ഓരോ തവണ അവന്റെ കരുതാർന്ന നെഞ്ച് അവളുടെ പഞ്ഞിപോലുള്ള മാറിടത്തെ തട്ടി പോകുമ്പോഴും അവൾ അവനെ കൂടുതൽ ചേർത്ത് പിടിച്ചു. ഒടുവിൽ സെക്കന്റകൾ മിനിട്ടുകൾ ആയി മിനിട്ടുകൾ മണിക്കൂറുകളായി മാറുമ്പോൾ രണ്ടുപേരുടെയും വിയപ്പ് ത്തുള്ളികൾ പരസ്പരം ഇഴുകി ചേർന്നു... ഒടുവിൽ അവളിൽ നിന്ന് അവൻ അടർന്നു മാറുമ്പോൾ പതിവ് ചുംബനം അവളുടെ നെറ്റിയിൽ നൽകാൻ മറന്നില്ല...........




നീ ok അല്ലെ ത്രയാ.......അതിന് അവൾ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.......അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.....



കണ്ണേട്ടാ...... നിങ്ങൾക്ക് എന്നോട് പ്രണയം ഉണ്ടോ......അവൻ അവളെ സൂക്ഷിച്ചു നോക്കി.


എനിക്ക് നിന്നോട് ഉള്ള പ്രണയം സ്നേഹം ബഹുമാനം അത് എങ്ങനെ ആണ് പറഞ്ഞു തരേണ്ടത് എന്നോ കാണിക്കേണ്ടത് എന്നോ  അറിയില്ല ത്രയാ...ഒന്നറിയാം ഒരിക്കലും ഞാൻ കാരണം നിന്റെ കണ്ണുകൾ നിറയില്ല നിന്നേ ഒരാളും വേദനിപ്പിക്കാൻ ഒരു അവസരം ഞാൻ ആയി നൽകുകയുമില്ല.......അതിൽ പ്രണയം ഉണ്ടോ സ്നേഹമുണ്ടോ എന്ന് എനിക്ക് അറിയില്ല...........അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു....



അപ്പോഴേക്കും പുറത്തെ ചാറ്റൽ മഴ ശക്തിപ്രാപിച്ചു.........



അവസാനിച്ചു എന്ന് പറയുന്നില്ല അവർ എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ അല്ലെ........ കഴിഞ്ഞ സീസൺ പോലെ ആയിരുന്നില്ല ഈ സീസൺ കാരണം ഇതിൽ ഞാൻ ഒരു കാര്യം മാത്രമേ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ശ്രമിച്ചുള്ളൂ..... നേത്രയുടെ ജീവിതം മുന്നോട്ട് എങ്ങനെ....... അത് കഴിഞ്ഞു പിന്നെ ഇനി ഇതിനെ വലിച്ചു നീട്ടാൻ തോന്നിയില്ല.....തെറ്റുകൾ ഒരുപാട് ഉണ്ടാകും ക്ഷമിക്കണം ഞാൻ അത്രവല്യ എഴുത്തുകാരി ഒന്നും അല്ല അതുകൊണ്ട് എന്റെ തെറ്റും കുറ്റവും കുറവും ഒക്കെ നിങ്ങൾ ക്ഷമിക്കണം....



വിലക്കപ്പെട്ട പ്രണയം അല്ലുന് ഇന്നും വിലക്കപ്പെട്ടത് തന്നെ ആണ്.... അവന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു തിരുത്താൻ അവന് സമയം ഒരുപാട് വേണ്ടി വന്നു....... തെറ്റുകൾ തിരുത്തി അല്ലു ഒരു പുതിയ മനുഷ്യനായ് എവിടെ എങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ.........


                            അവസാനിച്ചു........

To Top