Happy Wedding തുടർക്കഥ Part 14 വായിക്കൂ...

Valappottukal

 


രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.

"സെലിൻ ".... അവൻ മൃദുവായി വിളിച്ചു.

"മ്മ് "... അവളൊന്ന് മൂളി.


"Can i kiss you "??... അവൻ ചോദിച്ചത് കേട്ട് അവളൊന്ന് ഞെട്ടി.

"എന്റെ ഫസ്റ്റ് കിസ്സ് ഞാൻ നിനക്ക് തന്നോട്ടെ "??.... അവൻ കിതപ്പോടെ ചോദിച്ചു.

അവൾ അവനെ തന്നെ നോക്കി നിന്നു.

"Yes or no "??.... അവന്റെ ചുടു നിശ്വാസം മുഖത്ത് തട്ടിയതും സെലിന്റെ ശ്വാസഗതിയും ഉയർന്നു തുടങ്ങി. ആ മിഴികൾ എന്തിനോ വേണ്ടി പിടച്ചു തുടങ്ങി.കാലിന്റെ പെരു വിരൽ ഉള്ളിലേക്ക് അമങ്ങുന്നതും വികാരങ്ങൾക്ക് അടിമപ്പെടുന്നതും അവൾ അറിഞ്ഞു.

"... യെ... യെ....Yes ".... അവളത് പറഞ്ഞതും സിവാൻ ഇരു കൈകൾ കൊണ്ടും അവളുടെ മുഖത്തെ കോരി എടുത്തു. മെല്ലെ ആ മിഴികളിലേക്കും തുടിക്കുന്ന അധരത്തിലേക്കും മിഴികൾ എത്തിയതും ക്ഷണ നേരം കൊണ്ടവൻ ആ ചുണ്ടുകൾ നുണയുവാൻ തുടങ്ങി. അവന്റെ ചുംബനത്തിന്റെ തീവ്രത കൂടുന്നതിന് അനുസരിച്ച് സെലിന്റെ വിരലുകൾ അവന്റെ ഷർട്ടിൽ പിടുത്തം മുറുക്കി കൊണ്ടിരുന്നു.

"ഇ... ഇച്ചായ ".... പരസ്പരം ചുണ്ടുകൾ കോർക്കുന്നതിനിടയിൽ അവൾ വിറയലോടെ വിളിച്ചു.

"ഹ്മ്മ്....!!"... അവനൊരു ഞരക്കത്തോടെ അവളെ കൂടുതൽ ചേർത്ത് പിടിച്ചു. ചുണ്ടും നാവും അവളുടെ അധരങ്ങളിൽ കൂടെ ഒഴുകുമ്പോൾ ഇതുവരെ കിട്ടാത്തൊരു അനുഭൂതിയിൽ ലയിച്ചു നിന്ന് പോയി അവർ. അടരുവാൻ എത്ര ശ്രമിച്ചിട്ടും
ആ ചുംബനം അത്രമേൽ നീണ്ടു പോയിരുന്നു. അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിട്ടും ആസ്വദിച്ചു മതിയാവാതെ അവൻ വീണ്ടും ആഴത്തിലേക്ക് പോയതിന്റെ ഫലമായി ആ ചുംബനത്തിൽ ഒരു ചോര ചവർപ്പ് കിനിഞ്ഞു. അവൻ മെല്ലെ ആ ചുണ്ടുകളെ മോചിപ്പിച്ചു കൊണ്ട് അവളെ തന്നെ നോക്കി. ആ മുഖം തക്കാളി പഴം പോലെ ചുവന്നിരിക്കുന്നത് കണ്ടവന് ഇനിയും കാര്യം കൈ വിട്ട് പോകുമെന്ന് തോന്നിയതും.


"ന്റെ മാതാവേ....ഞാൻ പോയി കുളിക്കട്ടെ. ഇനി ഇങ്ങനെ നിന്നാൽ എന്റെ കുളി മുടങ്ങും. നിന്റെ കുളി തെറ്റും!!"....അവൻ അതും പറഞ്ഞു അവളെ കണ്ണിറുക്കി കാണിച്ചു കവിളിൽ അമർത്തി മുത്തി കൊണ്ട് കുളിക്കാൻ കേറി.

"അയ്യേ ഈ ഇച്ചായൻ...!! ഇപ്പോ എന്താ ഇവിടെ ഉണ്ടായേ?? അയ്യേ സെലിനെ!!ശോ....!!".... അവൾ നാണത്തോടെ അതോർത്തു മുഖം പൊത്തി ചിരിച്ചു.

അല്പസമയത്തിന് ശേഷം സിവാൻ ഫ്രഷ് ആയി പുറത്തേക്ക് വന്നു.
അവൻ കുളി കഴിഞ്ഞ് വന്നു നോക്കിയപ്പോൾ സെലിൻ മുറിയിൽ ഉണ്ടാരുന്നില്ല.

"ശേ ഇവള് താഴേക്ക് പോയോ?? കുളി കഴിഞ്ഞ് വന്നിട്ട് ഒന്നൂടെ ചൂടായിട്ട് കൊടുക്കാം എന്നോർത്തതാ!!... മ്മ്...ഇനി ഇഷ്ടം പോലെ സമയം ഉണ്ടല്ലോ!!ഞാൻ എടുത്തോളാം!!".....അവൻ കുറുമ്പോടെ ഓർത്തു.

"സിവാനെ "... ഏയ്‌റ താഴെ നിന്ന് അവനെ വിളിച്ചു.

"ആഹ് വരുന്നു ചേട്ടത്തി ".....സിവാൻ ഡ്രസ്സ്‌ മാറി താഴേക്ക് പോയി.

"കുളിക്കാൻ പോയിട്ട് എത്ര നേരം ആയെടാ?? വാ വന്നിരുന്ന് കഴിക്ക്. സെലിൻ മോളെ, റീനേ, റെബേക്കെ ഇരുന്ന് കഴിക്ക് സമയം കൊറേ ആയി.".... ഏയ്‌റ പറഞ്ഞു.

"ആഹ് ചേട്ടത്തി കൂടെ ഇരിക്ക് ".... സെലിൻ പറഞ്ഞു.

"ആഹ് ഇരിക്കാം മോളെ... നിങ്ങൾ ഇരുന്ന് ആദ്യം കഴിക്ക് ".... ഏയ്‌റ പറഞ്ഞു.
സെലിൻ സിവാനെ ഒന്ന് നോക്കിയതും അവൻ അവന്റെ ചുണ്ടിൽ ചൂണ്ടു വിരലുകൊണ്ട് ഒന്ന് തിരുമി കാണിച്ചു.

അവൾ കണ്ണും തള്ളി പെട്ടെന്ന് മുഖം മാറ്റി കളഞ്ഞു. സിവാൻ ചിരിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.

"ഇതെന്നാ ഇന്ന് ഫുഡിന് വേറെയൊരു ടേസ്റ്റ്?? ഇത് ചേട്ടത്തിമാർ ഉണ്ടാക്കിയത് അല്ലല്ലോ!!".... അവൻ അത്ഭുദത്തോടെ പറഞ്ഞു.

"മ്മ്.... അതേ ഇത് ഞങ്ങൾ ഉണ്ടാക്കിയതല്ല. ടേസ്റ്റ് എങ്ങനെ ഉണ്ട് "??.... റീന ചോദിച്ചു.


"ആഹ്... Actually ഞാൻ ഇത് നേരത്തെ കഴിച്ച പോലെ തോന്നുന്നു. പക്ഷെ എവിടുന്നാ എന്ന് അറിഞ്ഞൂടാ....!! എന്തായാലും പറയാതെ വയ്യ ഉഗ്രൻ taste ".... അവൻ പറഞ്ഞത് കേട്ട് സെലിൻ ചിരിച്ചു.

"ഈ food ഉണ്ടാക്കിയ ആളെ ഇപ്പോ കണ്ടാൽ നീ എന്ത് കൊടുക്കും "??... റെബേക്ക ചോദിച്ചു.

"കെട്ടിപിടിച്ച് ഒരുമ്മ അങ്ങ് കൊടുത്തേക്കാം...എന്താ മതിയോ??"....

"ഞങ്ങടെ മുന്നിൽ വെച്ചോ "??... റെബേക്ക😳ഞെട്ടലോടെ ചോദിച്ചു.
"ഏഹ് അതെന്നാ അങ്ങനെ ഒരു ടോക്ക് "??... അവൻ ചോദിച്ചു.

"നീ ഉമ്മ കൊടുക്കുവോ, കെട്ടിപ്പിടിക്കുവോ എന്ത് വേണേലും ചെയ്തോ. കൊടുക്കാൻ ഉള്ളത് ദാ  കൊച്ചിന് അങ്ങ് കൊടുത്താ മതി....!! നമ്മടെ സെലിൻ കൊച്ചിന്. ഇന്നത്തെ full preparation സെലിനാ "...

ഏയ്‌റ പറഞ്ഞത് കേട്ട് സിവാൻ സെലിനെ നോക്കി. അവൾ അവനെ നോക്കി മുഖം താഴ്ത്തി ചിരിച്ചു.

"മ്മ്... Food എന്തായാലും പൊളിച്ച് സെലിനെ. ഇച്ചായന്മാർ ഉണ്ടാരുന്നേൽ എപ്പോ ഫ്ലാറ്റ് ആയെന്ന് ചോദിച്ചാൽ മതി ".... അവൻ പറഞ്ഞു.

"അവർ മൂന്നും already ഫ്ലാറ്റ് ആയി. ഉച്ചക്ക് food അങ്ങ് കൊടുത്തൂ വിട്ടാരുന്നു... കഴിച്ച പുറകെ മൂന്നാളും വിളിച്ചു കുഞ്ഞി പെങ്ങളെ appreciate ചെയ്തു ".....
റെബേക്ക പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.


"മോളെ ഇവിടെ ഇരിക്കെടി!!".... ഏയ്‌റ സിവാന്റെ അടുത്ത് ഇട്ടിരിക്കുന്ന കസേര നീക്കി ഇട്ടു കൊണ്ട് സെലിനെ പിടിച്ച് അവിടെ ഇരുത്തി അവൾക്ക് ഭക്ഷണം വിളമ്പി.അവൾ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ ആണ് തുടയിൽ ഒരു ചൂട് അറിഞ്ഞത്. സെലിൻ മെല്ലെ മുഖം കുനിച്ചു നോക്കിയതും സിവാന്റെ കൈ തുടയിൽ ഇരിക്കുന്നതാണ് കണ്ടത്. അവൾ പകപ്പോടെ അവനെ നോക്കി കൊണ്ട് കൈ മാറ്റാൻ നോക്കി

"ഇച്ചായ.... ആരേലും കാണും!!".... അവൾ മെല്ലെ പറഞ്ഞു.

"ആരും കാണില്ല. ഞാൻ ഉണ്ട് തീരുന്ന വരെ ആ കൈ അവിടെ ഇരിക്കും....!!"....

"ശേ.... കൈ എടുക്ക് ഇച്ചായ!!"... സെലിൻ വെപ്രാളത്തോടെ പറഞ്ഞെങ്കിലും അവൻ ഇല്ല എന്ന് തലയാട്ടി കാണിച്ചു.
സെലിൻ വീണ്ടും കൈ എടുത്ത് മാറ്റാൻ നോക്കിയതും സിവാൻ അവളുടെ നഗ്നമായ വയറിൽ ഒരു പിച്ച് വെച്ച് കൊടുത്തു.

"സ്സ്....ആഹ്....!!"... അവളുടെ ശബ്ദം കേട്ടതും എല്ലാവരും ഒന്ന് ഞെട്ടി.

"എന്നാപറ്റി മോളെ "??... റബേക്ക ചോദിച്ചു.

"അ... എയ് ഒന്നുല്ല ചേട്ടത്തി. ഒരു മുളക് കടിച്ചതാ!!"...അവൾ പറഞ്ഞൊപ്പിച്ചു. സിവാൻ കുറുമ്പോടെ അവളെ നോക്കി ചിരിച്ചു.

"വെള്ളം കുടിക്ക് സെലിനെ!!".... അവൻ വെള്ളം എടുത്ത് കൊടുത്തു.

"എന്നെ ഇട്ട് വെള്ളം കുടിപ്പിച്ചിട്ട്!!".... അവൾ മുഖം കൂർപ്പിച്ചു കൊണ്ട് ഓർത്തു.


"ഇനി കൈ തട്ടി മാറ്റിയാൽ ഇനി ഞാൻ ഹായ്ക്കമാന്റ്
നോക്കി പിച്ചും. അതുകൊണ്ട് അടങ്ങി ഇരുന്നോ!!".... സിവാൻ മെല്ലെ പറഞ്ഞതും അവളുടെ കണ്ണ് രണ്ടും മിഴിഞ്ഞു പോയി.
സിവാൻ അവന്റെ കൈ അവളുടെ തുടയിൽ വീണ്ടും എടുത്തു വെച്ചതും സെലിൻ ആ കൈ തിരിച്ചു വെച്ച് ഉള്ളം കൈയിലേക്ക് അവളുടെ കൈയും ചേർത്തു വെച്ചു. നാണം കലർന്നുള്ള സെലിന്റെ ആ ചിരി കണ്ടപ്പോൾ സിവാൻ പിന്നെ ഒന്നും ചെയ്തില്ല. അവളുടെ കൈയിൽ മുറുകെ പിടിച്ച് ഇരുന്ന് കൊണ്ട് ഭക്ഷണം കഴിച്ച് എണീറ്റു.

"ചേട്ടത്തി ഞാൻ ഒന്ന് കിടക്കട്ടെ!!നല്ല ക്ഷീണം!!".... എന്ന് പറഞ്ഞവൻ മുറിയിലേക്ക് വാ എന്ന് കണ്ണ് കൊണ്ട് സെലിനെ ആംഗ്യം കാണിച്ചു. അവൾ അത് കണ്ടിട്ടും കാണാത്ത പോലെ ഇരുന്നു.

സിവാൻ റൂമിൽ ചെന്ന് കുറച്ച് കഴിഞ്ഞാണ് സെലിൻ അങ്ങോട്ട് കേറി വന്നത്.

"ആഹ് താൻ വന്നോ ??ഞാൻ എപ്പോ വിളിച്ചതാ തന്നെ?? കേറി വാ എന്ന് പറഞ്ഞ്...!!"...... അവൻ ചോദിച്ചു.

"മ്മ് പാത്രമൊക്കെ ഒതുക്കി വെക്കുവാരുന്നു അതാ വൈകിയേ!!"....

"ഇങ്ങ് വന്നേ "....സിവാൻ അവളുടെ കൈയിൽ പിടിച്ച് കട്ടിലിലേക്ക് ഇരുത്തിയിട്ട് ഡോർ ലോക്ക് ചെയ്തു.

"മ്മ്... എന്നാ ഇച്ചായ..."??അവൾ ചോദിച്ചു.

"ഞാൻ വന്നത് കണ്ട് താൻ സർപ്രൈസ് ആയോ ''??

"ഇന്ന് വരുമെന്ന് എനിക്ക് എന്തോ തോന്നിയാരുന്നു.... പക്ഷെ പെട്ടെന്ന് കണ്ടപ്പോ ശരിക്കും ഞെട്ടി പോയി"....

"മ്മ്....ഞെട്ടാൻ പറ്റിയ കോലം ആയിരുന്നല്ലോ!!!".....സെലിൻ ചമ്മലോടെ മുഖം തിരിച്ചു.

"ആഹ്....ഞാൻ തനിക്ക് ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട്!!"

"എന്ത് "??

"ദാ ഇത്..."....അവൻ ബാഗ് തുറന്ന് ഒരു ബോക്സ് അവളുടെ കൈയിൽ കൊടുത്തു.

"ഇതെന്നാ "??

"തുറന്ന് നോക്ക് "...

"മ്മ് ".. അവൾ അത് നോക്കി.

"ഇച്ചായ... ഇത്... ഇത് iphone... എനിക്ക്..."... 🙄

"മ്മ്... ഫോൺ ഇല്ലല്ലോ അതുകൊണ്ട് മേടിച്ചതാ. സിം നമുക്ക് എടുക്കാട്ടോ നാളെ ആവട്ടെ!!"...

"അ... ആഹ്.... എന്നാലും ഇച്ചായ ഇത്... ഇത് വേണ്ടാരുന്നു. ഇത്രേം വിലയുള്ള ഫോണൊക്കെ "....


"എന്റെ സെലിൻ കൊച്ചേ ഇപ്പോ നീ എന്റെ ഭാര്യയാ. തനിക്ക് വേണ്ടതൊക്കെ ചെയ്ത് തരേണ്ടതും വാങ്ങി തരേണ്ടതുമൊക്കെ ഞാനാ....!! അപ്പോ ഞാൻ എന്റെ ഭാര്യക്ക് മേടിച്ചു കൊടുക്കുന്നതൊക്കെ Standard ഉള്ളത് തന്നെ ആയിരിക്കും ".... അവൻ സെലിന്റെ മൂക്കിൻ തുമ്പിൽ തൊട്ട് കൊണ്ട് പറഞ്ഞു.

"എന്നാലും ഇത് "...

"ഒരു എന്നാലുമില്ല... താൻ ഇങ്ങ് വന്നേ!!പിന്നെ പറ... എന്നെ miss ചെയ്തോ "??

"അത് ".....

"Best ഞാൻ എന്നതാ അല്ലേ ഈ ചോദിക്കണേ?? മിസ്സ്‌ ചെയ്തോന്ന് കെട്ട് കഴിഞ്ഞ് നാല് ദിവസം ആയല്ലേ ഉള്ളു പിന്നെ എന്ത് മിസ്സ്‌ ചെയ്യാൻ "....

അവനിരുന്നു ചിരിച്ചു.

"മിസ്സ്‌ ചെയ്തു...".... അവൾ പറഞ്ഞു.

"ഏഹ് ശരിക്കും??"😳.... അവൻ അത്ഭുദത്തോടെ ചോദിച്ചു.

"മ്മ്...ഇവിടെ പകൽ എല്ലാവരും ഉള്ള കൊണ്ട് പ്രശ്നം ഇല്ല. പക്ഷെ രാത്രി ആവുമ്പോ ഇച്ചായൻ അടുത്ത് ഇല്ലാണ്ട് വന്നപ്പോ എന്തൊക്കെയോ പേടി ആരുന്നു.... ഞാൻ... ഞാൻ ഒറ്റക്ക് ആയി പോയ പോലെ...!! അന്ന് അയാളൊക്കെ എന്നെ ഉപദ്രവിച്ച പോലെയൊക്കെ "... അവൾ വിതുമ്പി കൊണ്ട് പറഞ്ഞതും സിവാൻ അവളെ ചേർത്ത് പിടിച്ചു.

"സെലിൻ.......!! കരയാതെ മോളെ. ഇച്ചായൻ ഇനി നിന്നെ ഒറ്റക്ക് ആക്കി പോകില്ല... കരയാതെ. എവിടെ പോയാലും ഇനി നിന്നേം കൂട്ടിയെ ഞാൻ പോകൂ...പോരെ "....??

"മ്മ്....!!"....അവൻ അവളെ ചേർത്ത് പിടിച്ചു ആ നെറ്റിയിൽ മുത്തി.

"ആഹ് കണ്ണൊക്കെ തുടക്ക് ഞാൻ ഈ ഫോണിന്റെ ഫീച്ചേഴ്സ് പറഞ്ഞു തരാം...!!"....

"മ്മ്...!".... സെലിൻ കണ്ണ് തുടച്ചു കൊണ്ട് മൂളിയതും സിവാൻ ഫോണും എടുത്ത് കൊണ്ട് സെലിന്റെ മടിയിലേക്ക് തല വെച്ച് കേറി കിടന്നു. അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവന് കിടക്കാൻ പാകത്തിന് ഇരുന്ന് കൊടുത്തു. അവൻ ഓരോന്ന് പറഞ്ഞു കൊടുക്കുമ്പോൾ അത് ശ്രദ്ധയോടെ നോക്കി കൊണ്ടിരുന്നു.ഒപ്പം അവന്റെ തലമുടിയിൽ കൂടെ വിരൽ ഓടിച്ചു.


"മ്മ്.... ഇനി താൻ ഒന്ന് നോക്ക്!!".... ഫോൺ സെലിന്റെ കൈയിലേക്ക് കൊടുത്ത ശേഷം സിവാൻ നേരെ കിടന്നു. സെലിൻ അപ്പോൾ ഫോണിൽ എന്തോ നോക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും അവളുടെ വിരലുകൾ അവന്റെ തലമുടിയിൽ കൂടെ ഒഴുകി കൊണ്ടിരുന്നു.

സിവാൻ മെല്ലെ മടിയിൽ കിടന്ന് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. മുഖത്ത് ചമയങ്ങൾ ഒന്നും തന്നെ ഇല്ലാഞ്ഞിട്ടും അവൾ അതീവ സുന്ദരി ആയിരുന്നു. വിടർന്ന നെറ്റി തടവും വിടർന്ന കൺ പീലികളും നീണ്ട മൂക്കും ഇളം റോസ് നിറമുള്ള ആ ചുണ്ടുകളും അവൻ അവളെ തന്നെ നോക്കി കിടന്നു. സെലിന്റെ ചെന്നിയിൽ കൂടെ ഒഴുകി ഇറങ്ങുന്ന ഒരു വിയർപ്പ് തുള്ളിയെ സിവാൻ കൗതുകത്തോടെ നോക്കി അത് ആ കഴുത്ത് ഇടുക്കിൽ കൂടെ മാറിലേക്ക് ഒഴുകുന്നത് കണ്ടപ്പോൾ ആണ് ശ്വാസം എടുക്കുന്ന സെലിന്റെ ഉയർന്നു താഴുന്ന മാറിടങ്ങൾ അവൻ കണ്ടത്. അത് ഉയർന്നു താഴുന്നതിനു അനുസരിച്ച് അവന്റെ ശരീരത്തിൽ ചൂട് പിടിക്കുന്നതും ശ്വാസ ഗതി മാറുന്നതും അവൻ അറിഞ്ഞു. അവൻ കൈകൾ രണ്ടും ചുരുട്ടി പിടിച്ചു മുഖം തിരിച്ചു കിടന്നതും സെലിന്റെ നഗ്നമായ വയർ അവന്റെ തൊട്ടരുകിൽ ദൃശ്യമായി. അവളുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന ഗന്ധം അവന്റെ രക്തത്തിന് ചൂട് പിടിപ്പിക്കാൻ തുടങ്ങി. ആഴമേറിയ പുക്കിൾ ചുഴിക്ക് അടുത്തായി നിരനിരയായി ഒഴുകി പോയിരിക്കുന്ന സ്വർണ രോമങ്ങളെയും നാഭി ചുഴിയുടെ അടുത്തായി പറ്റി പിടിച്ചിരിക്കുന്ന കാക്ക പുള്ളിയെയും അവൻ കൗതുകത്തോടെ നോക്കി കിടന്നു. നേരത്തെ മാറിലേക്ക് നുഴഞ്ഞു കയറിയ വിയർപ്പ് തുള്ളി അവളുടെ വയറിന് മുകളിൽ നിന്ന് ഒഴുകി പുക്കിൾ ചുഴിയുടെ ആഴത്തിലേക്ക് വീഴാൻ കൊതിച്ചതും സിവാൻ അതിന് സമ്മതിക്കാതെ ആ നഗ്നമായ വയറിലേക്ക് മുഖം പൂഴ്ത്തി ചൂട് പിടിച്ച ആ ചുണ്ടുകൾ കൊണ്ട് അതിനെ അവന്റെ വായിലാക്കി.

"ആഹ്.... ഇച്ചായ...!!".... സെലിൻ ഇരുന്നിടത്തു നിന്ന് പെരു വിരലിൽ കുത്തി ഒന്ന് ഉയർന്നു പൊങ്ങി പോയി.അപ്പോൾ ആ വയറിന്റെ വിരിവ് ഒന്നൂടെ വികസിച്ചത് അവൻ കണ്ടു. ആ നഗ്നമായ വയറിലേക്ക് മുഖം പൂഴ്ത്തി അവനാ കാക്ക പുള്ളിയിൽ മെല്ലെ കടിച്ചു.

"സ്സ്....ഇച്ചായ!!".... സെലിൻ എരിവ് വലിച്ച് പൊള്ളി പിടഞ്ഞതും സിവാൻ മുഖം ഉയർത്തി എണീറ്റ് ഇരുന്നു.സെലിൻ പകപ്പോടെ അവനെ നോക്കി.

"തീരെ സ്റ്റാമിന ഇല്ലല്ലോ എന്റെ കൊച്ചിന്!!എന്നെ എങ്ങനെ താങ്ങും ഇങ്ങനെ പോയാൽ??".... സിവാൻ ചോദിച്ചതും സെലിന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു.

"മ്മ് പറ.... താങ്ങുവോ എന്നെ "??.... അവൻ കുറുമ്പോടെ ചോദിച്ചതും സെലിൻ തല മെല്ലെ കുലിക്കി.

"ആഹാ എങ്കിൽ ഒന്ന് അറിയണല്ലോ!!".... സിവാൻ പെട്ടെന്ന് സെലിന്റെ കൈ പിടിച്ചു വലിച്ച് അവളെ മടിയിലേക്ക് ഇരുത്തി. സെലിൻ ഞെട്ടലോടെ അവനെ ഒന്ന് നോക്കി. അവന്റെ മിഴികൾ അവളുടെ മുഖത്തൂടെ ഒഴുകി നടന്നു.

"സത്യം പറ സെലിനെ ഇത്രക്ക് അങ്ങ് അഡിക്ട് ആക്കാനും മാത്രം നീ എന്ത് ലഹരിയാ എന്റെ ഉള്ളിൽ കുത്തി വെച്ചേ??"..... സെലിൻ ഒന്നും മിണ്ടാതെ അവനെ വശ്യതയോടെ നോക്കി.

"ഇങ്ങനെ നോക്കല്ലേ സെലിനെ.... എന്റെ കൈയിന്ന് പോവും....!!"..... അത് കേട്ടതും സെലിൻ പൊട്ടിച്ചിരിച്ചു.

"കുരീക്കാട്ടിലെ കൊച്ച് തമ്പുരാൻ തന്നെ ആണോ ഇത് പറയണേ??"....

"തമ്പുരാട്ടി Hot ആയി പോയാൽ തമ്പുരാന് പിടിച്ചു നിൽക്കാൻ പറ്റുവോ??".... സിവാൻ അതും പറഞ്ഞു സെലിന്റെ കഴുത്തിലേക്ക് മുഖം അമർത്തി വെച്ചു.


"ആഹ്....!!".... അവളിൽ നിന്നുമൊരു ശീൽക്കര ശബ്ദം പുറത്ത് വന്നു.

"നീ വല്ലാണ്ട് ചൂടാവുന്നുണ്ട് പെണ്ണെ.... എന്നേ വഴി തെറ്റിക്കല്ലേ!!".....

"മ്മ്.... തെറ്റിച്ചാലോ??"..... സെലിൻ കുറുമ്പോടെ ചോദിച്ചതും.

"നിന്നെ ഇന്ന്....!!".... സിവാൻ അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു. സിവാന്റെ ചുടു നിശ്വാസം മുഖത്ത് തട്ടിയപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു. അവന്റെ കണ്ണുകളിലെ കുസൃതിയും പ്രണയവും അവൾ അത്രയടുത്തു ആദ്യമായി കാണുകയായിരുന്നു.

"ഇച്ചായ....!!".... അവൾ വിറയലോടെ വിളിച്ചു.

"മ്മ്.... വഴി തെറ്റിച്ചാൽ എന്താ നടക്കുന്നെ എന്ന് അറിയണ്ടേ മോൾക്ക് "??....

"മ്മ്.... വേണ്ട... 😳!!"....

"പക്ഷെ എനിക്ക് വേണല്ലോ!!".... സിവാൻ അതും പറഞ്ഞ് അവളിലേക്ക് അമർന്നു. സെലിൻ കണ്ണുകൾ ഇറുകെ അടച്ചതും അവനാ മൂക്കിൻ തുമ്പിൽ മൃദുവായി കടിച്ചു കൊണ്ട് ഉമ്മ വെച്ചു. സെലിന്റെ ശ്വാസത്തിന്റെ ഗതി മാറിയത് അറിഞ്ഞതും അവന്റെ ചുണ്ടുകൾ ഒരു ചെറു ചിരിയോടെ അവളുടെ മുഖത്തൂടെയും കഴുത്ത് ഇടുക്കിൽ കൂടെയും ഒഴുകി നടന്നു. ഇടയ്ക്ക് എപ്പോഴോ തന്റെ ശരീരത്തിലെ ഇഴച്ചിൽ നിന്നതും സെലിൻ കണ്ണ് തുറന്ന് സിവാനെ നോക്കി. അവളുടെ അനുവാദത്തിനായി കാത്തു നിൽക്കും പോലെ അവനാ ചുണ്ടിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് കിടന്നു.

"ഞാൻ അത് എടുത്തോട്ടെ "??... സിവാൻ അവളുടെ ചുണ്ടിൽ മെല്ലെ തഴുകി കൊണ്ട് ചോദിച്ചതും സെലിൻ ചിരിയോടെ കിടന്നു. അനുവാദം കിട്ടിയതോടെ അവനാ പെണ്ണിലേക്ക് അമർന്ന് കൊണ്ട് ആ ചുണ്ടുകളെ നുണയുവാൻ തുടങ്ങി. അവന്റെ ചുംബനത്തിന്റെ ആഴം അവളിലും വേലിയേറ്റം സൃഷ്ടിച്ചതും അവൾ അവനിലേക്കും പെയ്യാൻ തുടങ്ങി. ചുംബനത്തിന്റെ തീവ്രതയിൽ പെട്ട് ചോര കിനിഞ്ഞപ്പോൾ അവൻ അത് നാവിനാൽ തുടച്ചെടുത്തു കൊണ്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തി. സെലിൻ ഒന്ന് ശ്വാസം വലിച്ച് ഉയർന്നു പോയി. സിവാന്റെ കൈകൾ നഗ്നമായ വയറിന്റെ നാഭിചുഴിയിൽ ചിത്രങ്ങൾ തീർക്കുമ്പോൾ അവൾ അവന്റെ തലമുടി കൊരുത്തു വലിച്ച് പോയി. അവന്റെ ചുണ്ടുകൾ കഴുത്തിനെയും മറി കടന്ന് മാറിലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ അവൾ ആലില പോലെ വിറക്കാൻ തുടങ്ങി. ആ കൈകൾ മാറിൽ ഉരസിയപ്പോൾ അവൾ കിതപ്പോടെ തിരിഞ്ഞു കിടന്ന് തലയിണയിലേക്ക് മുഖം പൂഴ്ത്തി ശ്വാസം ആഞ്ഞു വലിച്ചു. ഒരു ചിരിയോടെ അവളുടെ പിൻ കഴുത്തിൽ ഉമ്മ വെച്ച് കൊണ്ട് അവൻ അവളെ ഇറുകെ പുണർന്നു.

"തളർന്നു പോയല്ലോ പെണ്ണെ!! ഇനിം കുറച്ചൂടെ വളരാൻ ഉണ്ട് കേട്ടോ. ഞാൻ വളർത്തി എടുത്തോളാം....!!".... അതും പറഞ്ഞവൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു നേരെ കിടത്തി.അവളുടെ വിറയൽ അപ്പോഴും നിന്നിട്ടില്ലാരുന്നു.

"മ്മ്....മതി വിറച്ചത്. ഞാൻ ഒന്നും ചെയ്യുന്നില്ല. നല്ലപോലെ comfortable ആയിട്ട് മതി.തല്ക്കാലം നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു ഉറങ്ങാം!!"..... അതും പറഞ്ഞവൻ സെലിനെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു. അവന്റെ ഇട നെഞ്ചിലേക്ക് മുഖം പൂഴ്ത്തി മെല്ലെ അവൾ ഉച്ച മയക്കത്തിലേക്ക് വീണു. അവളുടെ ഗന്ധം ആസ്വദിച്ചു അവനും ഉറക്കത്തിലേക്ക് വഴുതി വീണു.

💞💍💞💍💞💍💞💍💞💍💞💍💞

കുറച്ച് മണിക്കൂറുകൾക്ക് ശേഷം...

ഒരു കാർ കുരീക്കാട്ടിലേക്ക് വരുന്നത് കണ്ട് റബേക്ക ഓടി സിവാന്റെ അടുത്തേക്ക് ചെന്നു.

"ഡാ സാമൂവൽ ഇച്ചായൻ വന്നിട്ടുണ്ട്.... നീ പുറത്ത് ഇറങ്ങേണ്ട സൈമനും സാം ഇച്ചായനും വന്നിട്ട് ഇറങ്ങിയാൽ മതി ".... റബേക്ക പറഞ്ഞു.

"ആഹ് ok ചേട്ടത്തി "..... അവൻ പറഞ്ഞു. സാമൂവൽ വന്ന് അൽപ്പം കഴിഞ്ഞപ്പോൾ സാമും സൈമനും വന്നു. അവർക്ക് സർപ്രൈസ് കൊടുക്കാൻ പോയ സിവാൻ അവരുടെ സംസാരം കേട്ട് ആകെ ഞെട്ടി.


💞 Flashback end's 💍

"ഞാൻ ഇപ്പോ എന്നതാ ഇച്ചായ ഈ കേട്ടെ ??അന്ന് അവിടെ നടന്നതിലൊക്കെ ഇച്ചായന്റെ റോൾ എന്നതാ?? എങ്ങനെയാ എന്റെയും സെലിന്റെയും marriage രെജിസ്ട്രേഷൻ നടന്നെ "??... സിവാൻ ദേഷ്യവും സങ്കടവും കൊണ്ട് അലറി. സാമും സൈമനും എല്ലാവരും കണ്ണീരോടെ അവനെ നോക്കി. സാമൂവൽ മെല്ലെ പറഞ്ഞു തുടങ്ങി.

"പറയാം ഞാൻ. ഒന്നും ഒളിച്ചു വെക്കുന്നതിൽ ഇനി അർത്ഥമില്ല.!!".... സാമൂവൽ പറഞ്ഞത് കേട്ട് എല്ലാവരും നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി...

💞💍💞💍💞💍💞💍💞💍💞💍💞💞

കുരീക്കാടു പുകഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഇനി കുറച്ച് തീയും പുകയുമൊക്കെ ആവാം. ആരും അറിയാത്ത കഥകളുടെ പല വശങ്ങൾ ഇനി പുറത്ത് വരുന്നതായിരിക്കും. ഫ്ലാഷ്ബാക്കുകളുടെ അയ്യര് കളികൾക്ക് വേണ്ടി കണ്ണിൽ വെള്ളമൊഴിച്ചു കാത്തിരിക്കൂ...

ഈ കഥയുടെ മുഴുവൻ ഭാഗങ്ങൾ പ്രതിലിപി ആപ്പിൽ ലഭ്യമാണ്, ലഭിക്കാൻ അനു അനാമിക Happy Wedding  പ്രതിലിപിയിൽ search ചെയ്യുക.

തുടരും...

To Top