രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.
"ഇച്ചായ "... സിവാന്റെ ഞെട്ടലോടെ ഉള്ള വിളി കേട്ടതും എല്ലാവരും ഒന്ന് ഞെട്ടി.
"സി... സിവാനെ നീ... നീ എപ്പോ "??... സൈമൺ വിറയലോടെ ചോദിച്ചു.
💞💍കുറച്ച് മണിക്കൂറുകൾക്ക് മുൻപ്....💞💍
"വിചാരിച്ച സമയത്തിന് മുന്നേ ഡീൽ പാസായി കിട്ടിയ കൊണ്ട് നേരത്തെ പോരാൻ പറ്റി. ഹ്മ്മ്... ഇച്ചായന്മാർക്കും ചേട്ടത്തിമാർക്കും സെലിനുമൊക്കെ ഇതൊരു സർപ്രൈസ് Visit ആയിക്കോട്ടെ ".... എയർപോർട്ടിൽ എത്തി ഒരു ടാക്സി പിടിച്ച് വീട്ടിലേക്ക് പോകും വഴി സിവാൻ ഓർത്തു. വീട് എത്താറായതും അവൻ ഡ്രൈവറോട് പറഞ്ഞു.
"ചേട്ടാ ഇവിടെ നിർത്തിയാൽ മതി ".... അവൻ കാറിൽ നിന്ന് പെട്ടിയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
"ഇച്ചായന്മാർ ആരേലും ഇവിടെ ഉണ്ടേൽ കാർ വരുന്ന സൗണ്ട് കേട്ട് ആരാന്ന് ചിലപ്പോ കണ്ട് പിടിക്കും....!! ചേട്ടത്തിമാരെ പിന്നെ സോപ്പിട്ട് നിർത്താം.... ഇല്ലെങ്കിൽ എന്റെ സർപ്രൈസ് മുഴുവൻ പൊളിയും."..... സിവാൻ ഓർത്തു. അവൻ ഗേറ്റ് തുറന്ന് ചെന്ന് calling ബെൽ അമർത്തി.
"ഇതാരാണാവോ ഇപ്പോ ഈ നട്ടുച്ചക്ക്??"... റെബേക്ക വന്ന് വാതിൽ തുറന്നു.
"സി... സിവാനെ... നീ എന്നാടാ ഇത്ര പെട്ടെന്ന്?? അല്ല മൂന്ന് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ട്!!"... റെബേക്ക ഞെട്ടലോടെ ചോദിച്ചു.
"ആഹ് ഞാൻ ആദ്യം അകത്തോട്ടു ഒന്ന് കേറട്ടെ ചേട്ടത്തി എന്നിട്ട് പറയാം "...
"അയ്യോ... കേറി വാടാ...!!നീ എങ്ങനെയാ വന്നേ?? കാറിന്റെ ശബ്ദം ഒന്നും കേട്ടില്ലല്ലോ!!"....
"അതൊക്കെ പറയാം. ഇച്ചായന്മാര് ആരേലും ഇവിടെ ഉണ്ടോ "??
"ഇല്ല എല്ലാവരും പോയല്ലോ!!ഇനി വൈകുന്നേരം ആകുമ്പോഴേ വരൂ "....
"ഭാഗ്യം...".....
"ആരാടി കൊച്ചേ അത് "??... ഏയ്‌റ അങ്ങോട്ട് വന്നു. സിവാനെ കണ്ടതും അവളൊന്ന് ഞെട്ടി.
"എടാ നീ ഇതെപ്പോ?? മിനിഞ്ഞാന്ന് അങ്ങ് പോയല്ലേ ഉള്ളു. "....ഏയ്‌റ അത്ഭുദത്തോടെ ചോദിച്ചു...
"ആഹ്... വന്നതിപ്പോ കുഴപ്പം ആയോ?? ഇനി വേറെ രണ്ട് പേരൂടെ ഇല്ലേ അവരെ കൂടെ വിളിക്ക് എന്നിട്ട് എല്ലാർക്കും കൂടെ ഒന്നിച്ചു ഉത്തരം തരാം "... അവൻ പറഞ്ഞു.
"റീന ഇവിടെ ഉണ്ട്. സെലിൻ മോള് കുളിക്കുവാ... റീനേ.... ടി.... "... റെബേക്ക വിളിച്ചു.
"ആഹ്...ചേച്ചി...!!ഏഹ്..... സിവാചാ ഇതെപ്പ വന്നു "??... റീന ചോദിച്ചു.
"ഇപ്പോ വന്ന് കേറിയേ ഉള്ളു. ഇനി മൂന്ന് പേരോടും കൂടെ ഒരു കാര്യം പറയുവാ ഇച്ചായന്മാര് അറിയരുത്."...അവൻ പറഞ്ഞു.
"എന്നാടാ "??... ഏയ്‌റ ചോദിച്ചു.
"TK മൈൽസിന്റെ ഡീൽ നമുക്ക് കിട്ടി. കുറേ നാളായുള്ള നമ്മടെ കഷ്ടപ്പാടിന്റെ ഏറ്റവും വലിയ ഫലമാ കിട്ടിയേ. ഇത് എല്ലാവരോടും നേരിട്ടൊന്ന് പറയാൻ വേണ്ടിയാ ഒന്നും പറയാതെ ഇങ്ങ് വന്നത്!!"... അവൻ പറഞ്ഞു.
"എന്റെ മാതാവേ അവസാനം കിട്ടിയല്ലോ!!സാമൂവൽ അച്ചായൻ ഊണിലും ഉറക്കത്തിലും ഈ ഡീലിന്റെ കഥയെ പറയാറുള്ളാരുന്നു. ഒരു ദിവസം സഹി കെട്ടിട്ട് ഞാൻ അങ്ങേരോട് പറഞ്ഞ് ആ TK മൈൽസിനെ പോയി കെട്ടാൻ "...
റെബേക്ക പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
"എന്നായാലും വന്ന് കേറിയ പെണ്ണിന്റെ ഭാഗ്യം.... പെട്ടെന്ന് തന്നെ എല്ലാം ശരി ആയല്ലോ!!"... ഏയ്‌റ പറഞ്ഞു. സിവാൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചെങ്കിലും മുഖം പെട്ടെന്ന് കൂർപ്പിച്ചു വെച്ചു.
"മ്മ്.... അപ്പോ ഞാൻ കഷ്ടപ്പെട്ടത് വെറുതെ ആയാ "??... അവൻ ചോദിച്ചു.
"അതല്ല സിവാചാ എന്നാലും സെലിൻ വന്ന് കഴിഞ്ഞ് ഉണ്ടായൊരു സന്തോഷവാർത്ത അല്ലേ അതാ ചേട്ടത്തി അങ്ങനെ പറഞ്ഞെ!! ".... റീന പറഞ്ഞു.
"എനിക്ക് മനസിലായി റീന മോളെ...!!അപ്പോ ദേ ഇച്ചായന്മാര് മൂന്നും വരണ വരെ ഞാൻ ഇവിടെ ലാൻഡ് ചെയ്ത കാര്യം മൂന്നാളും മിണ്ടി പോകരുത്. എനിക്ക് സർപ്രൈസ് ആയിട്ട് ഡീലിന്റെ പേപ്പർ സാം ഇച്ചായന്റെ കൈയിൽ കൊടുക്കാൻ ഉള്ളതാ "... അവൻ പറഞ്ഞു.
"ഓഹ് ഞങ്ങളായിട്ട് സാറിന്റെ സർപ്രൈസ് പൊളിക്കുന്നില്ലേ!!ഇപ്പോ സാറ് പോയി ഫ്രഷ് ആയിട്ട് വാ ഞങ്ങൾ കഴിക്കാൻ എടുത്ത് വെക്കാം ..."....ഏയ്‌റ പറഞ്ഞു.
"Okay ലേഡീസ്... ഞാൻ ഇപ്പോ വരാം "....അതും പറഞ്ഞവൻ മുറിയിലേക്ക് പോയി.
"പോണ പോക്ക് നോക്ക് കള്ള തീരുമാലി?? ഇച്ചായന്മാർക്ക് സർപ്രൈസ് കൊടുക്കാൻ ഒന്നുമല്ല. സെലിൻ കൊച്ചിനെ കാണാതെ ഇരുപ്പ് ഉറക്കാത്ത കൊണ്ട് വേഗം ഫ്ലൈറ്റ് പിടിച്ചതാണെന്നാ എനിക്ക് തോന്നണേ!!".... ഏയ്‌റ പറഞ്ഞത് കേട്ട് റീനയും റബേക്കയും ചിരിച്ചു.
"ആഹ്....ഇന്നത്തെ food ഉണ്ടാക്കിയത് സെലിൻ ആണെന്ന് പറയണ്ടേ ചേട്ടത്തി "??... റെബേക്ക ചോദിച്ചു.
"ആഹ്....വേണ്ടെടി... അവൻ കഴിക്കുമ്പോ കണ്ട് പിടിക്കട്ടെ!! നമ്മടെ കൈ പുണ്യം അവന് അറിയാല്ലോ!! അതുകൊണ്ട് ഇത് എന്നായാലും കണ്ട് പിടിക്കും!!".... ഏയ്‌റ പറഞ്ഞു.
"സെലിന്റെ കുളി കഴിഞ്ഞോ ആവോ??"... റീന ചോദിച്ചു.😌
"കഴിഞ്ഞ് കാണും "...ഏയ്‌റ പറഞ്ഞതും റീന നാണത്തിൽ ഒന്ന് ചിരിച്ചു.
"കർത്താവേ സിവാച്ചൻ വല്ല സീനും കാണുവോ ന്തോ!! സെലിനെ കാത്തോളണേ മാതാവേ!!"...റീന പ്രാർഥിച്ചു.
സിവാൻ കോണിപ്പടി കയറി റൂം തുറന്ന് അകത്തേക്ക് കയറി.
"ഹ്മ്മ് എന്റെ കെട്ടിയോൾ എന്തിയെ ആവോ??!!".... അവൻ റൂം മുഴുവൻ കണ്ണോടിച്ചു. അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടത്.
"ഓഹ്.. കുളിക്കുവാണല്ലോ അല്ലേ!! മറന്ന് പോയി. കുളി കഴിഞ്ഞില്ലേ ആവോ "??....റൂമിന്റെ ഡോർ കുറ്റി ഇടുമ്പോൾ അവനോർത്തു.
"മ്മ്.... കുളിച്ചിട്ട് വരട്ടെ!!"....
അവൻ ഇട്ടിരുന്ന കോട്ട് മാറി കട്ടിലിലേക്ക് ഇട്ടു. ഷർട്ടിന്റെ സ്ലീവ് മടക്കി കൈ മുട്ട് വരെ പൊക്കി വെച്ച് അവിടെ ഫോണിൽ നോക്കി ഇരുന്നു. സിവാൻ മുറിയിൽ ഫോൺ നോക്കി ഇരിക്കുമ്പോൾ ആണ് സെലിൻ ബാത്‌റൂമിൽ നിന്ന്...
"അയ്യോ... ആഹ്....".... എന്ന് നിലവിളിക്കുന്നത് അവൻ കേട്ടത്. അവൻ കാര്യം എന്താന്ന് അറിയാതെ വേഗം ബാത്‌റൂമിന്റെ അങ്ങോട്ടേക്ക് ഓടി ചെന്നു. അവൻ ഓടി ചെന്നതും സെലിൻ ബാത്‌റൂമിന്റെ ഡോർ തുറന്ന് ഓടി ഇറങ്ങിയതും ഒന്നിച്ച് ആയിരുന്നത് കൊണ്ട് രണ്ടാളും കൂടെ കൂട്ടി ഇടിച്ചു താഴേക്ക് വീണു.
"അഹ്..... ആഹ്....!!".. സെലിനെ മുറുകെ പിടിച്ച് കൊണ്ട് സിവാൻ നിലത്തേക്ക് വീണു. സെലിൻ അവന്റെ മേലേക്കും. വീണ വീഴ്ചയിൽ കണ്ണ് അടച്ച് കൊണ്ട് വീണ സിവാൻ ദേഹത്തു തണുപ്പുള്ള ഒരുതരം പഞ്ഞിക്കെട്ട് കിടക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് കണ്ണ് തുറന്നത്. അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു അവന്റെ മേൽ വീണു കിടക്കുന്ന സെലിനെ ആണ് അവൻ കണ്ടത്. അവളെ കണ്ടതും ചുണ്ടിലൊരു കുസൃതി ചിരി മിന്നി എങ്കിലും പെട്ടെന്ന് അവന്റെ കണ്ണ് രണ്ടും മിഴിഞ്ഞു പുറത്തേക്ക് വന്നു.
"കർത്താവെ എന്തോന്നാ ഇത്??".... അവൻ ഉമിനീർ ഇറക്കി കൊണ്ട് മുഖം ഉയർത്താതെ കിടക്കുന്ന സെലിനെ നോക്കി. പെട്ടെന്ന് ഓടി ഇറങ്ങി വന്ന ആവേശത്തിൽ മാറിനു മീതെ സെലിൻ ഒരു ടർക്കി മാത്രേ ഉടുത്തിട്ടുള്ളാരുന്നു. അവളുടെ വീഴ്ചയിൽ ആ ടർക്കിയുടെ പകുതി ഭാഗവും തെന്നി മാറി പോയിരുന്നു. മുടി ഇഴകളിൽ നിന്നും ഒഴുകുന്നതും ഇതുവരെ ഈർപ്പം മാറാത്തതുമായ ആ പിൻ കഴുത്തിൽ കൂടെയും പുറത്ത് കൂടെയും വെള്ളത്തുള്ളികൾ ഒഴുകുന്നത് കണ്ട് സിവാന്റെ ശബ്ദം പോലും പിൻവലിഞ്ഞു. അവളുടെ ഇടുപ്പിൽ മുറുകിയിരുന്ന സിവാന്റെ കൈകൾ അവൻ മെല്ലെ അയച്ച് കൊണ്ട് സർവ ശക്തിയും എടുത്ത് വിളിച്ചു.
"സെ....സെലിനെ ".... അവൻ വിളിച്ചതും അവൾ ഞെട്ടലോടെ മുഖം ഉയർത്തി നോക്കി.
"ഇച്ചായൻ "... 😳
സിവാനെ കണ്ടതും അവളുടെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു. അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഞെട്ടലോടെ തന്നെ അവനെ നോക്കി. അപ്പോഴാണ് മാറിൽ നിന്നും അൽപ്പം താണ് പോയ ടർക്കി അവൾ ശ്രദ്ധിച്ചത്. ടവൽ വലിച്ചു മുകളിലേക്ക് ആക്കാൻ അവൾ നോക്കുമ്പോൾ ആ പാതി നഗ്നമായ ഇട നെഞ്ച് സിവാന്റെ നെഞ്ചിൽ ഉരസുന്നുണ്ടായിരുന്നു.
"ഇവൾ എന്നെ ചീത്തയാക്കും. കർത്താവെ കണ്ട്രോൾ തരണേ!!".... സിവാൻ കണ്ണുകൾ രണ്ടും ഇറുക്കി അടച്ച് ടവൽ പിടിച്ച് മെല്ലെ മുകളിലേക്ക് വലിച്ചു.വലിച്ച വലിയിൽ സിവാന്റെ വിരൽ അവളുടെ നെഞ്ചിൽ തട്ടിയതും സെലിൻ ഒന്ന് വിറച്ചു പോയി. ഒരു നിമിഷം ശ്വാസം പോലും നിലച്ചതായി അവൾക്ക് തോന്നി.
സെലിൻ പെട്ടെന്ന് തന്നെ ടവൽ വാരി ചുറ്റി കൊണ്ട് എണീറ്റു നിന്നു. മെല്ലെ സിവാനും എണീറ്റു നടു തിരുമി കൊണ്ട് അവളെ നോക്കി. ഒരു ഇളം ഓറഞ്ച് നിറമുള്ള മുട്ട് വരെ ഉള്ള ടവലും ചുറ്റി നിൽപ്പാണ് സെലിൻ. ശരീരത്തിന്റെ അളവുകൾ എല്ലാം കൃത്യമായി സിവാന് കാണാരുന്നു. അവൻ കണ്ട കാഴ്ചയിൽ തന്നെ തറഞ്ഞു നിന്നു.
"ഇച്ചായ, ....ഇച്ചായാ....!!!!!" സെലിന്റെ ശബ്ദം ആണ് സിവാനെ ബോധത്തിലേക്ക് കൊണ്ട് വന്നത്.
"ആഹ്... അ... അത്... ഇത്...സെലിനെ... അത്....ഞാൻ...കർത്താവേ...."... അവൻ നിന്ന് വിയർത്തു. പെട്ടെന്ന് അവൻ വെപ്രാളത്തോടെ പുറം തിരിഞ്ഞു നിന്നപ്പോൾ ആണ് സെലിന് അവളുടെ നിൽപ്പിനെ കുറിച്ച് ബോധം വന്നത്. അവൾ വേഗം കൈയിൽ കിട്ടിയ ഡ്രെസ്സും എടുത്ത് ഡ്രസിങ് റൂമിലേക്ക് ഓടി കേറി.
"സെ... സെലിൻ...സെലിൻ okay അല്ലേ "??... അവൻ ചോദിച്ചു.
"ആ... അ... ഒ... Ok യാ.!! കർത്താവെ ഇച്ചായൻ എങ്ങനെ ഇവിടെ?? അയ്യേ.... ആകെ നാണം കേട്ടല്ലോ!! ഈ കോലത്തിൽ അയ്യേ!!"....അവള് ചമ്മി തെറിച്ചു നിന്നു.
"എന്നാലും ഇച്ചായൻ എങ്ങനെ കേറി വന്നു കർത്താവേ?? ഇതെപ്പഴാ എത്തിയെ ആവോ "??... അവൾ സംശയത്തോടെ ഒരു നിമിഷം നിന്നു. പിന്നെ ഡ്രസ്സ് മാറാൻ തുടങ്ങി.
"ശേ... നാണക്കേട് ആയി. പോയി നോക്കണ്ടാരുന്നു. എന്നാലും ആ നിൽപ്പ്!!.... ഞാൻ ഇതൊക്കെ എങ്ങനെ!!അയ്യേ... വേണ്ടാരുന്നു!! അവൾ എന്ത് വിചാരിച്ചു കാണും!! അഹ്.... അല്ലേ എന്ത് വിചാരിക്കാൻ എന്റെ ഭാര്യ അല്ല്യോ?? വേറെ ആരുടേയും ആല്ലല്ലോ!! ആഹ് അപ്പോ എനിക്ക് കാണാം. ഞാൻ കാണും അല്ല പിന്നെ...!! എന്നാലും ഒരു നിമിഷം വൈകി പോയിരുന്നെങ്കിൽ!! വന്നു കേറിയപോഴേ കണ്ട കണി കൊള്ളാം "....ഒരു കുസൃതി ചിരിയോടെ അവനോർത്തു.അപ്പോഴേക്കും സെലിൻ ഡ്രസ്സ് മാറി ഇറങ്ങി വന്നു.
"ഇ... ഇ... ഇച്ചായ "... അവൾ വിളിച്ചു.
"അ... ആഹ്... ന്തോ??ഈശ്വര സാരിയോ?? 🙄ഇവളിത് എന്ത് ഭാവിച്ച!!"..... അവൻ ആത്മഗതം പറഞ്ഞു. നീല നിറമുള്ള ഷിഫാൺ സാരിയിൽ അവൾ വളരെ സെ ക്‌സി ആയിരുന്നു.
"എപ്പോ... എപ്പോഴാ ഇച്ചായൻ വന്നേ "??... അവൾ വിറച്ച് കൊണ്ട് ചോദിച്ചു.
"കുറച്ച് നേരം ആയി.... കുളി കഴിഞ്ഞല്ലോ അല്ലേ "??
"മ്മ്.... കഴിഞ്ഞ്.... "....
"അഹ്....എങ്കിൽ ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം ".... അവൻ അതും പറഞ്ഞു ബാത്‌റൂമിൽ കേറാൻ പോയതും പെട്ടെന്ന് എന്തോ ഓർത്തപോലെ നിന്നു.
"സെലിനെ "... അവൻ വിളിച്ചു.
"എന്നാ ഇച്ചായ "??
"Sorry... ഞാൻ പെട്ടെന്ന്... എന്തോ സൗണ്ട് കേട്ടപ്പോ??എന്തോ പറ്റിയെന്ന് അറിയാൻ....!! ഞാൻ... ഞാൻ ഒന്നും... കണ്ടില്ല. സത്യായും കണ്ടില്ല. അതിനുള്ള സമയം കിട്ടിയില്ല.... സത്യം!!"... അവൻ വിക്കലോടെ പറഞ്ഞു.
അവൻ പറയുന്ന കേട്ട് അവൾ മുഖം താഴ്ത്തി നിന്നു.
"അത്.....ഞാൻ ഒരു പഴുതാരയെ കണ്ടപ്പോ!! പേടിച്ച്.... ഇറങ്ങി ഓടി വന്നപ്പോ....".... അവൾ മെല്ലെ പറഞ്ഞു.
"പഴുതാരക്ക് നല്ല ടൈമിംഗ് ആണല്ലോ കർത്താവേ!!"... അവൻ മനസ്സിൽ ഓർത്തു ചിരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് സെലിന്റെ മുടിയിൽ നിന്ന് വെള്ളം ഇറ്റ് ഇറ്റ് വീഴുന്നത് കണ്ടത്.
"ആ... ആഹ്....ഇത്... ഇതെന്നാ തല നന്നായി തോർത്തിയില്ലേ ??ഇങ്ങ് വന്നേ!!"........ അവൻ ടവൽ എടുത്ത് അവളുടെ തല തോർത്താൻ തുടങ്ങി. ഒരു നിമിഷം സെലിൻ ഒന്ന് പകച്ചെങ്കിലും അവൾ ചിരിയോടെ നിന്ന് കൊടുത്തു. സിവാൻ അവളുടെ തല തോർത്തി കൊണ്ടിരുന്നപ്പോളൊക്കെയും സെലിൻ പിന്നിലേക്ക് ആഞ്ഞു കൊണ്ടിരുന്നു.
"അതെ നിന്റെ കൈ എന്തിയെ "??.... അവൻ ചോദിച്ചു.
"ദേ....!!".... സെലിൻ അവളുടെ കൈ രണ്ടും കാണിച്ചതും സിവാൻ ആ രണ്ട് കൈയിലും പിടിച്ചു വലിച്ച് അവനോട് ചേർത്ത് നിർത്തി. സെലിൻ അവന്റെ ആ പ്രവർത്തിയിൽ ഒന്ന് പകച്ചു.
"എന്നെ മുറുകെ പിടിച്ചോ. ഇല്ലങ്കിൽ തല തൂവർത്തി തീരുമ്പോൾ നീ നിലത്തു വീണു കിടക്കും!!".... സിവാൻ അത് പറഞ്ഞതും സെലിൻ ചമ്മലോടെ അവന്റെ വയറിന്റെ വശങ്ങളിൽ പിടി മുറുക്കി. സിവാൻ ചിരിയോടെ അവളുടെ മുടി തുവർത്തി കൊണ്ടിരുന്നു.
പെട്ടെന്ന് ആണ് അവന്റെ കണ്ണുകൾ അറിയാതെ സെലിന്റെ ഇളം റോസ് നിറമുള്ള ചുണ്ടിലേക്ക് പതിച്ചത്. അവൻ അടക്കി പിടിച്ച ശ്വാസത്തോടെ അതിൽ തന്നെ നോക്കി കൊണ്ടിരുന്നു. അവന്റെ കണ്ണുകൾ മെല്ലെ കുറുകി, അവന്റെ തള്ള വിരൽ മെല്ലെ ചുണ്ടിൽ തൊട്ടതും സെലിൻ ഒന്ന് ഞെട്ടി. അവൾ അവന്റെ കണ്ണിലേക്കു മുഖം ഉയർത്തി ഒന്ന് നോക്കി. അവന്റെ കണ്ണുകളുടെ പിടയലും വിരലിന്റെ ചലനവും എന്തിന് വേണ്ടി ആണെന്ന് അവൾക്ക് മനസിലായി. പിടയലോടെ ഒരു ആന്തലോടെ അവളും അവനെ നോക്കി.
"സെലിൻ ".... അവൻ മൃദുവായി വിളിച്ചു.
"മ്മ് "... അവളൊന്ന് മൂളി.
"Can i kiss you "??... അവൻ ചോദിച്ചത് കേട്ട് അവളൊന്ന് ഞെട്ടി. 🙈🙈🙈🙈🙈🙈
തുടരും...