രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.
@രജിസ്റ്റർ ഓഫീസ്
"ദാ നിങ്ങള് ചോദിച്ച സിവാന്റെയും സെലിന്റെയും marriage രജിസ്റ്റർ ചെയ്തതിന്റെ രേഖ... ഇനി ഒരുമാസം കൂടെ കഴിയും സർട്ടിഫിക്കറ്റ് ആയിട്ട് കിട്ടാൻ "... അരുൺ പറഞ്ഞു.
"അ... അപ്പോ അന്ന് തന്നെ അവരുടെ കല്യാണം രജിസ്റ്റർ ചെയ്തിരുന്നല്ലേ??"... സണ്ണി ചോദിച്ചു.
"അതേ... ഞാനാ രജിസ്റ്റർ ചെയ്തേ..."....
"മ്മ് ഇതിന്റെ ഒരു കോപ്പി തരാൻ പറ്റുവോ "??... സണ്ണി ചോദിച്ചു.
"ഓഹ് ഒരു രണ്ട് മിനിറ്റ് wait ചെയ്യണേ "...
"Ok ".... സണ്ണി പറഞ്ഞു.
"എന്നാത്തിനാ ഇച്ചായ ഇനി കോപ്പി?? കല്യാണം നടന്നെന്ന് നമ്മൾ കണ്ടല്ലോ!!വെറുതെ സാന്ദ്ര ചേട്ടത്തിയുടെ വാക്കും കേട്ട് ഇറങ്ങി തിരിച്ചു നാണം കെട്ടു..."...വർക്കി പറഞ്ഞു.
"മ്മ്... ഈ കോപ്പി കൊണ്ട് അവന്റെയും അവളുടെയും വായിൽ കൊണ്ട് ഇട്ട് കൊടുക്കാം. കൺകുളിർക്കേ കണ്ടോട്ടെ രണ്ടും. വെറുതെ മനുഷ്യന്റെ സമയം മെനക്കെടുത്താൻ. അപ്പനിപ്പോ അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നുണ്ടാവും.".... സണ്ണി അരിശത്തിൽ പറഞ്ഞു.
"ദാ... കോപ്പി "... രജിസ്ട്രാറ് പറഞ്ഞു.
"Thank you sir "...വർക്കി പറഞ്ഞു.അയാളൊന്ന് ചിരിച്ചു.
"ഇനി എങ്ങോട്ടാ ഇച്ചായ "??... വർക്കി ചോദിച്ചു.
"സൈറ്റിലേക്ക് വിട്ടോ... അപ്പച്ചൻ സൈറ്റിൽ എന്നായാലും വിളിച്ചു ചോദിക്കും. അതുകൊണ്ട് അവിടെ പോയി ഹാജർ വെക്കാം "..... സണ്ണി പറഞ്ഞു.
💞💍💞💍💞💍💞💍💞
ഇതേ സമയം ഓസ്ട്രേലിയയിൽ...
"I hope TK മൈൽസ് will accept our conditions.So... That's all guys....thank you "....സിവാൻ പറഞ്ഞു.
"Mr. സിവാൻ we are ready to accept this proposal among this contract.... Let's Chase together ".... Tk മൈൽസ് ന്റെ CEO പറഞ്ഞു.
"ഓഹ് really....!! thank you so much sir ".... സിവാൻ പറഞ്ഞു.
Tk മൈൽസ് ഉം ആയുള്ള contract kk ഗ്രൂപ്പിന് തന്നെ കിട്ടി. Meeting നല്ല രീതിയിൽ അവസാനിച്ചതും.
"സിവാച്ചോ??".... ആ ഒരു വിളി കേട്ട് സിവാൻ തിരിഞ്ഞു നോക്കി. വൈറ്റ് ബനിയനും ബ്ലാക്ക് ലെതർ ജാക്കറ്റും ഇട്ട് ഒരു ചിന്ന റോമിയോ ചിരിയോടെ അങ്ങോട്ട് കേറി വന്നു.
"ഏയ് ജാക്കി... എടാ.... കട്ടുറുമ്പേ നീ എപ്പോ ലാൻഡ് ചെയ്തെടാ "??...
"വരുന്ന വഴിയാ. സാം അച്ചായൻ വിളിച്ചു പറഞ്ഞാരുന്നു. Mr. സിവാൻ ജോൺ കുരീക്കാട്ടിൽ ഒരു പെണ്ണ് കെട്ട് പ്രമാണിച്ച് കുറച്ച് നാളിനി നാട്ടിൽ നിൽക്കാൻ പോകുവാ. ജാക്കി നീ പോയി ഇനി ബിസിനസ്സൊക്കെ ഒന്ന് നോക്കി set ആക്കണെടാ എന്ന്...."!!....ജാക്കി പറഞ്ഞു.
"ഓഹ് അപ്പോ അതിന് കെട്ടി എടുത്തത് ആണല്ലേ പൊന്നു മോൻ "??... സിവാൻ ചോദിച്ചു.
"പിന്നല്ലാതെ... ഞങ്ങടെ സിവാച്ചന്റെ വേറെ ഏത് കാര്യം ആയാലും ജാക്കി മാറ്റി വെച്ചേനെ പക്ഷെ ഇത് പറ്റൂല്ല. മരുഭൂമിയിൽ ഇനിയൊരു കുരിപ്പ പോലും മുളക്കില്ല എന്ന് കരുതിയ ഞങ്ങൾക്ക് കിട്ടിയ മഹാത്ഭുദം അല്ലേ ഞങ്ങടെ സെലിൻ ചേച്ചി "....
"ആഹാ അതിനിടയിൽ പേരൊക്കെ കിട്ടിയോ "??
"പേര് മാത്രല്ല സകല ഡീറ്റെയിൽസും കിട്ടി. അമ്മച്ചിയും അപ്പച്ചനും കൂടെ കുത്തിയിരുന്ന് ഇത് തന്നെ പറച്ചിലാരുന്നു ഞങ്ങൾ എല്ലാവരോടും. അവന്മാരും അവളുമാരും കയറും പൊട്ടിച്ച് നിൽപ്പുണ്ട് നാട്ടിലേക്ക് പോരാൻ. അവിടെ ആഘോഷം ഇതുവരെ തീർന്നിട്ടില്ല. നിങ്ങടെ official കെട്ടിന്റെ അന്നേ അത് തീരൂ......!!അത്രക്ക് ആഗ്രഹിച്ചതല്ലേ ഇച്ചായ ഞങ്ങൾ എല്ലാം ഇത് "..... ജാക്കി പറഞ്ഞത് കേട്ട് സിവാൻ ചിരിച്ചു.
"ഹോ ആ ചിരി കണ്ടാൽ മതി... പത്തു കുപ്പി ഇപ്പോ തന്നെ പൊട്ടും. ഞങ്ങടെ ചേച്ചി ആള് കൊള്ളാന്ന് തോന്നുന്നല്ലോ!!പണ്ടത്തെ ആ വെട്ടവും വെളിച്ചെവുമൊക്കെ വീണിട്ടുണ്ടല്ലോ!!".... ജാക്കി പറഞ്ഞു.
"ഒന്ന് പോയെടാ "...
"മ്മ്... അല്ല ഇച്ചായ... എന്തൊക്കെയാ ഞാൻ ഇനി ചെയ്യേണ്ടത്?? ആ TK മൈൽസ് ഉം ആയിട്ടുള്ള ഡീൽ എന്തായി "??
"ആഹ് അത് നമുക്ക് തന്നെ കിട്ടിയെടാ. ഇപ്പോഴാ meeting കഴിഞ്ഞേ!!"...
"ഹോ എന്റെ പുണ്യാളാ കഴിഞ്ഞ നാല് പ്രാവശ്യം ഇത് കൈയിൽ നിന്ന് പോയതിന് സാം അച്ചായനും എന്റെ അപ്പൻ അതായത് നിങ്ങടെ വല്യപപ്പാ ഉണ്ടല്ലോ ജോയി പീറ്റർ അങ്ങേരുടെയും വായിൽ ഇരിക്കുന്നത് ഇനി കേൾക്കാൻ ബാക്കി ഒന്നുമില്ല "..... ജാക്കി പറഞ്ഞു.
"മ്മ്... അത് തന്നെ. വലിയൊരു dream project ആരുന്നു അത് നടന്നു."...
"അല്ല ഈ സന്തോഷ വാർത്ത നാട്ടിലേക്ക് വിളിച്ചു പറഞ്ഞില്ലേ "??
"വേണ്ടെടാ... ഞാൻ നേരിൽ ചെന്ന് പറയാൻ പോകുവാ. ഇന്ന് രാത്രിയിലെ flight ന് ഞാൻ പോകുവാ. നാളെ ഉച്ചയോടെ അല്ലെങ്കിൽ വൈകുന്നേരം ഞാൻ അവിടെ എത്തും. നേരിൽ പോയി പറയുന്നേ ഉള്ളു. നാട്ടിൽ നിന്ന് ഇച്ചായന്മാരോ വല്യ പപ്പയോ വിളിച്ചാലും ഒന്നും പറയാൻ നിക്കണ്ട കേട്ടല്ലോ!!"...
"ഓഹ് ഇല്ല ഇല്ല. ഞാൻ സർപ്രൈസ് പൊളിക്കുന്നില്ല. ഇച്ചായൻ വന്ന് എന്റെ ജോലി കാര്യങ്ങൾ പറഞ്ഞു താ എന്നിട്ട് പോകാൻ റെഡി ആയിക്കോ!!"....
"മ്മ്... നീ വാ ".... അവർ രണ്ടാളും കൂടെ ഓഫീസിലേക്ക് പോയി.
💞💍💞💍💞💍💞💍💞
@mk groups
"സൊ .... അത് കഴിഞ്ഞു. ഇപ്രാവശ്യം അവന്മാര് കൊണ്ട് പോയി. നട്ടെല്ല് ഇല്ലാത്ത എന്റെ മൂന്ന് മക്കളും ഇപ്രാവശ്യവും വെറും ഡമ്മികളായി.".... അപ്പച്ചൻ ടോമിയോട് പറഞ്ഞു. അവൻ തല കുനിച്ചിരുന്നു.
"തല കുനിച്ചു വെച്ചിരിക്കാൻ മാത്രേ നിനക്കൊക്കെ പറ്റൂ. അതെങ്ങനാ അപ്പനുണ്ടാക്കി ഇട്ടതൊക്കെ നക്കി തുടക്കാനല്ലേ മൂന്നിനും അറിയൂ. കണ്ട് പടിക്കെടാ ആ പിള്ളേരെ. വല്യ കേമം പറയുവല്ല വെറും രണ്ടോ മൂന്നോ കൊല്ലം കൊണ്ട് KK ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യം വളർന്നിരിക്കുന്നത് ചില്ലറയൊന്നും അല്ല. അത് അവന്മാര് നാലുപേരുടെയും കഷ്ടപ്പാടിന്റെയും ഒത്തൊരുമയുടെയും ഫലം ഒന്ന് കൊണ്ട് മാത്രാ. നിനക്കൊക്കെ തല്ല് ഉണ്ടാക്കാനും കള്ള് കുടിക്കാനുമല്ലേ ഒരുമ എന്ന് പറയുന്ന സാധനം ഉള്ളു. അവന്മാരുടെ വാലിൽ പോലും കെട്ടാൻ യോഗ്യത ഇല്ലാത്ത മൂന്ന് എണ്ണങ്ങൾ..."... അപ്പൻ അതും പറഞ്ഞു അവിടെ നിന്ന് പോയി.
"Damn it..... Tk മൈൽസിന്റെ ഡീൽ അവന്മാർക്ക് കിട്ടാതെ ഇരിക്കാൻ വേണ്ടിയാ share holders നെ influence ചെയ്തേ... പക്ഷെ അവന്മാരും...!!അപ്പന്റെ മുന്നിൽ നാണം കെട്ടു.".... ടോമി സ്വയം പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് സണ്ണിയും വർക്കിയും അങ്ങോട്ട് വന്നത്.
"എന്നാടാ meeting കഴിഞ്ഞോ "??... സണ്ണി ചോദിച്ചു.
"ഓഹ് എല്ലാം കഴിഞ്ഞപ്പോ എത്തിയല്ലേ രണ്ടാളും. ഇപ്രാവശ്യം അവന്മാര് കൊണ്ട് പോയി ആ ഡീല്..."... ടോമി പറഞ്ഞു.
"അതെങ്ങനെ?? നമ്മള് share holders നെ സ്വാധീനിച്ചത് അല്ലേ "??... വർക്കി ചോദിച്ചു.
"അവന്മാര് കാലുമാറി. അപ്പൻ അവന്മാരുടെ വാഴ്ത്തലും നമുക്കുള്ള താഴ്ത്തലും വയറു നിറയെ തന്നിട്ട് ഇപ്പോ പോയെ ഉള്ളു ".... ടോമി പറഞ്ഞു.
"ശേ... എന്നാലും CEO ഇല്ലാതെ എങ്ങനെ ??സിവാൻ അവിടെ ഇല്ലല്ലോ!!"... സണ്ണി ചോദിച്ചു.
"സിവാൻ അവിടെ ഉണ്ടാരുന്നു. അവൻ നേരിട്ട് ചെന്നാ കാര്യങ്ങൾ okay ആക്കിയേ വീഡിയോ കോൺഫ്രൻസിൽ കണ്ടിരുന്നു. ഗെസ്റ്റ് ആയി നമ്മളെ വിളിച്ചത് കൊണ്ട് അത് കാണാൻ പറ്റി...!!അല്ല, നിങ്ങൾ പോയ കാര്യം എന്തായി??"... ടോമി ചോദിച്ചു...
"എന്താവാൻ അതും ചീറ്റി... അവരുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ടുണ്ട്... Enquiry നോട്ടീസ് ഇട്ടിട്ടുമുണ്ട്. ചേട്ടത്തി പറഞ്ഞത് കേട്ട് വെറുതെ ചാടി ഇറങ്ങി ".... വർക്കി പറഞ്ഞു...
"ഓഹ് ഇവന്മാരെ കൊണ്ട് എന്തൊരു കഷ്ടാ ഇത്?? രജിസ്റ്റർ മാര്യേജ് കഴിഞ്ഞില്ലാരുന്നേൽ എന്തേലും ഒരു വഴി കണ്ട് പിടിക്കാരുന്നു. ഇതിപ്പോ അപ്പനും കൂടെ ഉള്ള കൊണ്ട് ഒന്നും ചെയ്യാനും പറ്റില്ല...നാശം പിടിക്കാൻ "....ടോമി ഒരു ഗ്ലാസ് എടുത്ത് എറിഞ്ഞു...
"നീ ഇങ്ങനെ ഫയർ ആയിട്ട് കാര്യമില്ല. കുരീക്കാട്ടിൽ കേറി ഇനി ഒന്നും നമുക്ക് ചെയ്യാൻ പറ്റില്ല "... സണ്ണി പറഞ്ഞു.
"കുരീക്കാട്ടിൽ അല്ല സ്വർഗ്ഗലോകത്തിൽ പോയി ഒളിച്ചാലും ശരി സെലിൻ ടോമിക്ക് ഉള്ളതാ. വേറെ ഒരുത്തനും വിട്ട് കൊടുക്കില്ല ഞാൻ അവളെ".... ടോമി അതും പറഞ്ഞു പോയി.
"ഇവനിനി എന്തൊക്കെ ആണാവോ കാട്ടി കൂട്ടാൻ പോകുന്നെ!!".... സണ്ണി ഓർത്തു.
@night
മദ്യപിച്ചു കൊണ്ടിരിക്കുന്ന ടോമിയെ നോക്കി കൊണ്ട് സാന്ദ്ര, സണ്ണിയുടെ അടുത്തേക്ക് പോയി.
"ഇച്ചായ... അപ്പച്ചൻ ഇപ്പോ വരും അവനോട് ഒന്ന് നിർത്താൻ പറ. എന്തൊരു കുടിയാ ഇത്??".... സാന്ദ്ര ചോദിച്ചു.
"അപ്പൻ ഇനി രണ്ട് ദിവസം കഴിഞ്ഞേ വരൂ... എസ്റ്റേറ്റ് വരെ പോയേക്കുവാ "... വർക്കി പറഞ്ഞു.
"വീണ്ടും ഇങ്ങനെ കുടിച്ച് തള്ളാനും മാത്രം എന്തുവാ ഉണ്ടായേ "??... അവൾ ചോദിച്ചു.
"ഒന്ന് tk മൈൽസ് ഉം ആയുള്ള ഡീൽ kk ഗ്രൂപ്പിന് കിട്ടി. രണ്ട്...!!"... വർക്കി പകുതിക്ക് നിർത്തി.
"രണ്ട് എന്താ '??... അവൾ ചോദിച്ചു.
"ചേട്ടത്തിയുടെ confusion വെറുതെ ആയി... സിവാന്റെയും സെലിന്റെയും marriage രെജിസ്ട്രേഷൻ നടന്നിരുന്നു ".... വർക്കി പറഞ്ഞു.
"What?? How is it possible??"...
"ദാ വിശ്വാസം ആയില്ലേൽ കൺ നിറച്ചു കണ്ടോ "... സണ്ണി ദേഷ്യത്തിൽ കൊടുത്ത പേപ്പർ വാങ്ങി സാന്ദ്ര നോക്കി.
"എന്താ വിശ്വാസം ആയോ നിനക്ക്?? ഓരോന്നൊക്കെ കുത്തി പൊക്കി കൊണ്ട് വന്നോളും മനുഷ്യനെ മെനക്കെടുത്താൻ!!"... സണ്ണി അരിശത്തിൽ പറഞ്ഞു.
"ഇച്ചായ... ഞാൻ മെനക്കെടുത്തി എന്ന് സമ്മതിച്ചു. പക്ഷെ നിങ്ങൾ ആരും ഈയൊരു കാര്യം എന്തേയ് നോക്കാതെ പോയത് "??.... സാന്ദ്ര അഹങ്കാരത്തോടെ പറഞ്ഞു.
"എന്ത് "??... സണ്ണി ചോദിച്ചു.
"ദാ ഇത്...?? ഇതെങ്ങനെ മാച്ച് ആവും ഇച്ചായ "??... സാന്ദ്ര ചോദിച്ചു.സാന്ദ്ര കാണിച്ച് കൊടുത്തതിലേക്ക് അവർ അത്ഭുദത്തോടെ നോക്കി.
"What the.....!!😳 ഇത് നമ്മൾ ശ്രദ്ധിച്ചില്ലല്ലോ!!".... വർക്കി പറഞ്ഞു.
"പന്ത് ഇപ്പോഴും നിങ്ങടെ കോർട്ടിലാ...!!ഒന്ന് സൂക്ഷിച്ചു കളിച്ചാൽ ഒരു ഗോൾ കുരീക്കാട്ടുകാരുടെ വീക്ക്നെസ്സിൽ അടിക്കാം "... സാന്ദ്ര പറഞ്ഞത് കേട്ട് അവർ മൂന്നും ചിരിച്ചു.
💞💍💞💍💞💍💞💍💞
അടുത്ത ദിവസം വൈകുന്നേരം...
"ഡാ സിവാൻ എന്നാ ഇതുവരെ വിളിക്കാത്തെ?? ഇന്നലെ മുതൽ അവന്റെ ഫോൺ ബിസിയാ..."... സാം സൈമനോട് പറഞ്ഞു.
"ഞാൻ ജാക്കിയേ വിളിച്ചാരുന്നു ഇച്ചായ. സിവാൻ കുറേ പേപ്പർ വർക്കും കാര്യങ്ങളുമായി തിരക്കിൽ ആണെന്ന പറഞ്ഞെ..."!!.. സൈമൺ പറഞ്ഞു.
"ആഹ് എങ്കിൽ തിരക്ക് കഴിഞ്ഞു വിളിക്കുവാരിക്കും വാടാ നമുക്ക് ഇറങ്ങാം. സാമൂവൽ വിളിച്ചാരുന്നു. അവൻ ജോലിക്കാർക്ക് ശമ്പളം കൊടുത്തിട്ട് വീട്ടിലേക്ക് പോകുവാന്ന് പറഞ്ഞു.."... സാം പറഞ്ഞു.
"ആഹ് ഇച്ചായ എങ്കിൽ വാ ഇറങ്ങാം "... സൈമൺ പറഞ്ഞു.
"Sir... Mk ഗ്രൂപ്പിന്റെ owner's വന്നിട്ടുണ്ട് "... സാമിന്റെ പി എ വന്ന് പറഞ്ഞു.
"സണ്ണിയൊക്കെയോ?? അവന്മാർ എന്താ ഇവിടെ "??... സൈമൺ സംശയത്തോടെ ചോദിച്ചു.
"മ്മ്... അവരെ കയറ്റി വിട്ടേക്ക് "... സാം പറഞ്ഞു.
"Ok sir "...
"എന്നതിനാരിക്കും ഇച്ചായ ഈ വരവ് "??.... സൈമൺ ചോദിച്ചു.
"അത് സാം അച്ചായനോട് ചോദിച്ചു കഷ്ടപ്പെടണ്ട സൈമാ... സണ്ണി ചേട്ടൻ പറഞ്ഞു തരാം നിനക്ക് "... സണ്ണി അത് പറഞ്ഞപ്പോൾ സൈമൺ അവനെ കലിപ്പിച്ചു നോക്കി.
"എന്നാ സണ്ണി നിനക്ക് വേണ്ടത് "??.... സാം ചോദിച്ചു.
"ഓഹോ ചോദിക്കുന്നത് എന്തും സാം അച്ചായൻ തരുവോ?? ഡാ ടോമി നിനക്ക് എന്തോ ചോദിക്കാൻ ഇല്ലേ?? ചോദിക്കേടാ ".... സണ്ണി പറഞ്ഞു.
"കുരീക്കാട്ടിലെ സിവാൻ മിന്ന് കെട്ടി കൊണ്ട് വന്നൊരു മുതല് വീട്ടിൽ ഇല്ലേ അതിനെ എനിക്ക് തന്നേക്കുവോ??".... ടോമി ചോദിച്ചത് കേട്ട് സാം അവനെ ചാടി എണീറ്റ് അടിച്ച് താഴെ ഇട്ടു.
"പ്ഫാ... നായെ. ഞങ്ങടെ കൊച്ചിനെ ചോദിക്കാനും മാത്രം ആയോടാ നീ "??... സാം ചോദിച്ചു.
"ഹ....!! ചൂടാവാതെ സാം അച്ചായാ..!!ഞങ്ങള് ചോദിച്ചു തീർന്നില്ലല്ലോ ചോദിക്കാൻ പോകുന്നല്ലേ ഉള്ളു ".... വർക്കി പറഞ്ഞു.
"ഡാ ഇപ്പോ പറഞ്ഞത് ക്ഷമിച്ചു. ഇനി ഒരു വാക്ക് നീയൊക്കെ ഇവിടെ കിടന്ന് സെലിനെ കുറിച്ച് പറഞ്ഞാൽ പിന്നെ രണ്ട് കാലിൽ വീട്ടിൽ ചെന്ന് കേറില്ല ".... സൈമൺ പറഞ്ഞു.
"ഓഹ്... ചുമ്മാ പേടിപ്പിക്കല്ലേ സൈമാ... അതൊക്കെ നിന്റെ വീട്ടിൽ അങ്ങ് കുരീക്കാട്ടിൽ റീനയുടെ മുന്നിൽ എടുത്താൽ മതി "..... ടോമി പറഞ്ഞു.
"ഡാ... അന്ന് സമൂഹ വിവാഹത്തിന് ജെറിക്കിനെ വെച്ച് നീയൊക്കെ കളിച്ചത് ഞങ്ങൾ അറിയാഞ്ഞിട്ടല്ല. നിങ്ങളോട് അത് ചോദിക്കാൻ സിവാനാ ഞങളെക്കാൾ അധികാരം എന്നോർത്ത് ക്ഷമിച്ചു നിക്കുവാ ഞാൻ... പക്ഷെ ഇനി ഇവിടെ കിടന്ന് വായിട്ട് അടിച്ചാൽ ഒരൊറ്റ കീറിന് എല്ലാത്തിനെയും വെള്ള പുതപ്പിച്ചു മേക്കലാത്തേക്ക് എത്തിക്കും."... സാം പറഞ്ഞു.
"ഓഹ് അപ്പോ ചേട്ടന്മാർ കഥയൊക്കെ അറിഞ്ഞല്ലേ?? ശരിയാ അത് ഞങ്ങടെ കളി തന്നെയാ... പക്ഷെ ആ കളിയിൽ നിങ്ങടെ റോൾ വന്നത് ഞങ്ങൾക്ക് മനസിലായില്ല....!!അതൊന്ന് മനസ്സിലാക്കി തരുവോ എന്ന് ചോദിക്കാനാ അടിയങ്ങൾ ഇവിടെ വന്നത്!!"... സണ്ണി പറഞ്ഞു.
"ഞങ്ങടെ റോളോ "??... സാം സംശയത്തോടെ ചോദിച്ചു.
"Sorry നിങ്ങടെ റോൾ അല്ല സാമൂവലിന്റെ റോൾ...!!".... സണ്ണി പറഞ്ഞു. സാമും സൈമനും ഒന്നും മനസിലാവാതെ നോക്കി.
"മനസിലായി കാണില്ല അല്ലേ?? പറഞ്ഞു തരാം. ഇത് സിവാന്റെയും സെലിന്റെയും marriage register ചെയ്തതിന്റെ കോപ്പി. ഇത് മറ്റ് സമൂഹ വിവാഹം നടത്തിയവരുടെ marriage ന്റെ കോപ്പി. ഇതിൽ സിവാന്റെയും സെലിന്റെയും marriage രജിസ്റ്റർ ചെയ്തിരിക്കുന്നത് പത്തേകാലിനും. മറ്റുള്ളവരുടേത് രജിസ്റ്റർ ചെയ്തിരിക്കുന്നത് 11.30ക്കും.... ഇതെങ്ങനാ സാം അച്ചായാ ഇങ്ങനെ വന്നേ "??... ടോമി ചോദിച്ചു.
"What "??... സാം അത് വാങ്ങി നോക്കി.
"അതിലെ സാക്ഷികളുടെ സ്ഥാനത്തെ ഒപ്പ് കൂടെ നോക്കിയിട്ട് ഞെട്ട് ".... ടോമി പറഞ്ഞു.
"സാമൂവൽ ജോൺ കുരീക്കാട്ടിൽ and അനിൽ കുമാർ ... അനിൽ കുമാർ സാമൂവലിന്റെ PA ആണല്ലോ!!".... സാം ഓർത്തു.
സാം ആകെ ഞെട്ടി നിന്നു.
"എന്നാ കുരീക്കാട്ടിലെ സാം ജോൺ ഞെട്ടി പോയോ?? നിങ്ങളെ നാറ്റിക്കാൻ ഞങ്ങൾ ശ്രമിച്ചു എന്നുള്ളത് സത്യാ. പക്ഷെ ശരിക്കും നിങ്ങളെ ചതിച്ചത് സ്വന്തം അനിയൻ തന്നെയാ ".... സണ്ണി പറഞ്ഞു.
"ഡാ ഇവിടെ കിടന്ന് എന്റെ ഇച്ചായനെ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ?? വെട്ടിയരിഞ്ഞു പട്ടിക്ക് ഇട്ട് കൊടുക്കും...."!!... സൈമൺ ദേഷ്യത്തിൽ പറഞ്ഞു.
"സൈമാ ദേഷ്യം കാണിക്കേണ്ടത് ഞങ്ങടെ അടുത്തല്ല.... അത് അങ്ങ് കുരീക്കാട്ടിൽ ചെന്ന് കാണിക്ക് നിന്റെ സാമൂവൽ ഇച്ചായന്റെ അടുത്ത്. ഞങ്ങൾ അറിഞ്ഞ വിവരം ചോദിക്കാൻ വന്ന്. അത്രേ ഉള്ളു ".... സണ്ണി പറഞ്ഞു.
"ഇച്ചായ വാ നമുക്ക് പോകാം... നമുക്കിനി ഇവിടെ റോൾ ഇല്ല..."... ടോമി പറഞ്ഞു.
"സാമേ ഇനിയെങ്കിലും കൂടെ നിന്ന് ചതിക്കുന്നവരെ കണ്ടു പിടിക്കാൻ നീയൊന്ന് ശ്രമിക്ക് കേട്ടോ....വാടാ പിള്ളേരെ ".....അതും പറഞ്ഞു സണ്ണിയൊക്കെ പോയി.
സാം ആകെ തകർന്ന് കസേരയിലേക്ക് ഇരുന്നു.
"ഇച്ചായ..."... സൈമൺ വേദനയോടെ വിളിച്ചു.
"സ... സാ... സാമൂവൽ... അവൻ.... അവൻ ഇങ്ങനെ ചെയ്യില്ല "... സാം വേദനയോടെ പറഞ്ഞു.
"ഇച്ചായ ഇത് അവന്മാരുടെ കളിയാ.... നമ്മളെ തമ്മിൽ തെറ്റിക്കാൻ!!ജെറിക്കിന്റെ കഥ നമ്മൾ കണ്ടുപിടിച്ചു എന്ന് മനസിലായപ്പോ ഇച്ചായന്റെ തലയിൽ എല്ലാം കൊണ്ട് വെക്കുവാ ".... സൈമൺ പറഞ്ഞു...
"ഇതിന്റെ സത്യാവസ്ഥ എന്നാന്ന് എനിക്കിപ്പോ അറിയണം. വണ്ടി എടുക്കെടാ "... സാം അലറി.
കാറുകളുടെ ചീറി പാഞ്ഞുള്ള ശബ്ദവും ഹോണും കേട്ടതും ഏയ്‌റ ഇറങ്ങി വന്ന് പുറത്തേക്ക്.
"ഇച്ചായ... ഇതെന്നാ നേരത്തെ "??... അവൾ ചോദിച്ചു.
"സാമൂവൽ എവിടെടി "??... അവൻ ദേഷ്യത്തിൽ ചോദിച്ചു.
"മുകളിൽ ഉണ്ട് ".... ഏയ്‌റ പറഞ്ഞു.
"സൈമാ വാടാ "... സാം പറഞ്ഞു.
"ഇച്ചായ?? എന്നാ...?? എന്നാ പറ്റിയെ "??.... അവൾ ആദിയോടെ ചോദിച്ചു.
"എന്നാ ചേട്ടത്തി "??... റെബേക്ക ചോദിച്ചു.
"അറിയത്തില്ലെടി... നിങ്ങള് വന്നേ ".... ഏയ്‌റ പറഞ്ഞു.
"സാമൂവലെ "..... സാം അലറി.
"എന്നാ ഇച്ചായ "??... അവൻ ചോദിച്ചു.
"ഇന്ന് മേക്കലാത്തെ സണ്ണിയും ടോമിയും വർക്കിയും ഓഫീസിൽ വന്നിരുന്നു. അവന്മാർ എന്നെ ഈ പേപ്പർ കാണിച്ചു. ഇത് സെലിന്റെയും സിവാന്റെയും കല്യാണം രജിസ്റ്റർ ചെയ്ത പേപ്പർ ആണ്. ഇതിൽ പത്തു മണിക്ക് ശേഷം ആണ് വിവാഹം നടന്നിരിക്കുന്നെ. മറ്റുള്ളവരെടേത് നടന്നത് 11.30ക്ക് ശേഷവും. സിവാന്റെയൊക്കെ കല്യാണത്തിന് സാക്ഷിയായി ഒപ്പിട്ടത് നീയും നിന്റെ PA അനിലും ആണ്. അതെങ്ങനെ നടന്നു?? അന്ന് അവിടെ നടന്ന കല്യാണം മുടങ്ങലും പിന്നെ നടന്ന സെലിന്റെയും സിവാന്റെയും കല്യാണവും ആയിട്ട് നിനക്ക് എന്തേലും ബന്ധം ഉണ്ടോ "??.... സാം അരിശത്തിൽ ചോദിച്ചത് കേട്ട് എല്ലാവരും ഞെട്ടലോടെ നിന്നു.
"മ്മ്.... ഉണ്ട് "... സാമൂവൽ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
"ഇച്ചായ ".....!!!! സിവാന്റെ ഞെട്ടലോടെ ഉള്ള വിളി കേട്ടതും എല്ലാവരും ഒന്ന് ഞെട്ടി...
💞💍💞💍💞💍💞💍💞💍💞
അയ്യോ സിവാൻ എങ്ങനെയാ ഇവിടെ വന്നേ?? 🤧🤧എല്ലാരും കൂടെ എന്റെ ചെറുക്കനെ തേച്ചേ!!എന്നാലും സാമൂവൽ ഇച്ചായൻ എന്ത് പണി ആരിക്കും ചെയ്തു വെച്ചത്??എന്റെ സെലിൻ.... ഈ കുടുംബം എല്ലാം ഇപ്പോ തകരുവേ 🤧🤧🤧എനിക്ക് ഇതൊന്നും കാണാൻ വയ്യേ!!അതുകൊണ്ട് ഞാൻ അടുത്ത പാർട്ടിൽ വരാം. താൽക്കാലത്തേക്ക് വിട...
തുടരും...
രചന :-അനു അനാമിക