രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.
"കർത്താവെ കെട്ടി എടുത്തല്ലോ നിധി കാക്കുന്ന ഭൂതം. ഇതെന്നാത്തിനാണോ ഇപ്പോ ഇങ്ങു വന്നത്??"... സാന്ദ്ര പിറുപിറുത്തു കൊണ്ട് പടിക്കൽ തന്നെ നിന്നു.
അപ്പോഴേക്കും കാറിൽ നിന്നും സണ്ണിയുടെയും ടോമിയുടെയും വർക്കിയുടെയും അപ്പനായ മേക്കലാത്തെ എബ്രഹാം സ്റ്റീഫൻ പുറത്തേക്ക് ഇറങ്ങി.
നീല കരയുള്ള മുണ്ടും ഖദർ ജുബ്ബയും ആയിരുന്നു അദേഹത്തിന്റെ വേഷം. കഴുത്തിൽ ഒരു സ്വർണമാലയും വെളുത്ത കൈ തണ്ടയിൽ ഒരു ചെയിനും വിരലിൽ വിവാഹ മോതിരവും കിടപ്പുണ്ട്. പ്രായം എഴുപതിനോട് അടുത്തെങ്കിലും ഇപ്പോഴും മേക്കലാത്തെ പിള്ളേരെ വിറപ്പിച്ചു നിർത്താൻ അപ്പച്ഛനൊരു പ്രത്യേക കഴിവാണ്. അപ്പച്ചന്റെ ഒരു നോട്ടം പോലും താങ്ങാനുള്ള ശക്തി മേക്കലാത്തെ തല തിരിഞ്ഞ സന്തതികൾക്ക് ഇല്ല.
"നീ എന്നതാടി കൊച്ചേ ഇങ്ങനെ നോക്കി നിക്കണേ??".... അപ്പച്ചൻ ഗൗരവത്തിൽ സാന്ദ്രയോട് ചോദിച്ചു.
"ഒ... ഓഹ് ഒന്നുമില്ല അപ്പച്ച.... അപ്പച്ചൻ വരുന്ന വഴിയാണോ "??.... സാന്ദ്ര ചോദിച്ചു.
"അല്ല പോണ വഴിയാ... കണ്ടാൽ അറിഞ്ഞൂടെ നിനക്ക്?? എവിടെടി അമ്മച്ചി "??....
"ഞാൻ ഇവിടെ ഉണ്ട് ഇച്ചായ "... സണ്ണിയുടെയൊക്കെ അമ്മ മേരി അങ്ങോട്ട് വന്നു.
"മേരിക്കുഞ്ഞെ... അവന്മാർ എവിടെടി??"....
" അവര് എണീറ്റില്ല ഇച്ചായ....!!".... എബ്രഹാംമിന്റെ കൈയിൽ ഇരുന്ന ബാഗ് കൈ നീട്ടി വാങ്ങി കൊണ്ട് മേരി പറഞ്ഞു.
"ആഹ്....കാറിൽ എന്റെ പെട്ടിയൊക്കെ ഇരിപ്പുണ്ട്. അവന്മാർ എണീക്കുമ്പോ അങ്ങ് എടുപ്പിച്ചേക്ക്... നീ ഇപ്പോ എനിക്കൊരു കാപ്പി ഇട്ടോണ്ട് വാ. നല്ല ക്ഷീണം..."...
"ശരി ഇച്ചായ..."... അമ്മച്ചി അതും പറഞ്ഞു അകത്തേക്ക് പോയി.
"എടി സാന്ദ്ര കൊച്ചേ എന്നാത്തിനാ നീ ഇവിടെ കിടന്ന് കറങ്ങി തിരിയണേ?? നിനക്ക് ജോലി ഒന്നുമില്ലേ "??... അപ്പൻ ഗൗരവത്തിൽ ചോദിച്ചു.
"ആഹ് പോകുവാ അപ്പച്ച "... അതും പറഞ്ഞവൾ ഓടി അകത്തേക്ക് പോയി.
"ഹോ ഇത്രേം ദിവസം സമാധാനം ഉണ്ടാരുന്നു. ഇതിപ്പോ എന്തിനാണോ ന്തോ ഇങ്ങോട്ട് കെട്ടി എടുത്തത്?? ഇങ്ങേർക്ക് ആ മൈസൂർ കിടന്നാൽ പോരാരുന്നോ??മനുഷ്യന്റെ മൂഡ് കളയാനായിട്ട്!!"... സാന്ദ്ര പിറുപിറുത്തു. എബ്രഹാം അയാളുടെ മുറിയിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും മേരി കൊച്ച് കാപ്പിയുമായി വന്നു.
"ഇച്ചായ ദേ കാപ്പി കുടിക്ക് "... അമ്മച്ചി പറഞ്ഞു.
"മ്മ് അവിടെ വെച്ചേക്കെടി "....
"മ്മ് "....
"ആഹ് എടി മേരി കൊച്ചേ.....ഞാൻ മൈസൂർക്ക് പോയി കഴിഞ്ഞ് ഇവിടെ എന്തേലും സംഭവങ്ങൾ ഉണ്ടായോ?? അവന്മാര് വല്ല അടിയോ മറ്റോ ഒപ്പിച്ചാരുന്നോ??"....
"തല്ലും വഴക്കും ഒന്നും ഉണ്ടായില്ല ഇച്ചായ. പക്ഷെ കുരീക്കാട്ടിൽ ഒരു സംഭവം ഉണ്ടായി ".....
"എന്തോന്ന് "??... കാപ്പി എടുത്ത് കുടിച്ചു കൊണ്ട് അയാൾ ചോദിച്ചു.
"അവിടുത്തെ ഇളയ ചെറുക്കൻ സിവാൻ ഇല്ലേ... അവൻ ഒരു കല്യാണം കഴിച്ചു "....
"ഏഹ് കെട്ടുന്നില്ലന്ന് പറഞ്ഞു നടന്നവൻ കെട്ടിയോ?? അത് കൊള്ളാല്ലോ!!"....അയാൾ ചിരിയോടെ ചോദിച്ചു.
"മ്മ്.... അങ്ങനെ ഒരു സാഹചര്യം ആരുന്നു "....
"സാഹചര്യവോ??എന്നാ ഉണ്ടായേ "??
മേരി കൊച്ച് അവിടെ ഉണ്ടായ കാര്യങ്ങളൊക്കെ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ സ്വന്തം മക്കൾ ഇടയിൽ നിന്ന് കളിച്ച കളിയൊന്നും മേരി കൊച്ച് അറിഞ്ഞില്ല. അതുകൊണ്ട് തന്നെ എബ്രഹാംമിനും അതിനെ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല.
"മ്മ് അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ. അല്ല അവിടെ കെട്ട് നടന്നതിനു ഇവിടെ ഉള്ളവന്മാർക്ക് മൂട്ടിൽ ചൂട് പിടിക്കാൻ എന്നതാ കാര്യം "??
"എനിക്ക് എങ്ങും അറിഞ്ഞൂടാ ഇച്ചായ.... കല്യാണം നടക്കുന്നതിനു കുറേ ദിവസം മുന്നേയും അത് കഴിഞ്ഞുമെല്ലാം ഇവിടെ നിയമസഭ കൂടും പോലെ ചർച്ച തന്നെയാരുന്നു എല്ലാരും കൂടെ...!!"....
"സാന്ദ്രയും ഉണ്ടാരുന്നോ "??
"ആഹ് അവളും ഉണ്ടാരുന്നു "...
"അപ്പോ ഇതിൽ വേറെന്തോ കാര്യം ഉണ്ടല്ലോ!!".....കൂർമ ബുദ്ധിക്കാരനായ അപ്പച്ചൻ ഓർത്തു...
"എന്നതാ ആലോചിക്കണേ "??
"ഏയ് ഒന്നുമില്ല സിവാൻ എന്നായാലും പെണ്ണ് കെട്ടിയല്ലോ!! അത് നന്നായി. കാര്യം നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കുടുംബക്കാരും ആയിട്ട് ഉടക്ക് ആണേലും അവന്റെ ജീവിതം കളഞ്ഞു കുളിച്ചത് നമ്മടെ മരുമോൾ അല്ലേ?? ഇപ്പോഴേലും നല്ലൊരു ജീവിതം ആ ചെറുക്കന് കിട്ടിയല്ലോ എന്നോർത്ത് നിന്നതാ....!! "....
"ശരിയാ ഇച്ചായ. ആ പിള്ളേര് എല്ലാം പാവങ്ങളാ നമ്മടെ ചെറുക്കന്മാര അങ്ങോട്ട് ചെന്ന് കിടന്ന് ചൊറിഞ്ഞു ഓരോന്നും ഉണ്ടാക്കി കൊണ്ട് വരണേ. ഇവന്മാര് ചൊറിയും അവന്മാർ മാന്തും അത് സ്ഥിരമാണല്ലോ!!".....
"മ്മ്... ഞാനും ജോണും ജോയിയുമൊക്കെ ആയുള്ള പ്രശ്നം ഇത്രേം നീണ്ടു പോയത് കൊണ്ടാ ഇങ്ങനെയൊക്കെ ഉണ്ടായേ!!അപ്പന്മാരുടെ വഴക്ക് കണ്ട് മക്കള് പഠിച്ചു അല്ലാണ്ട് എന്താ "??
"എല്ലാം കഴിഞ്ഞില്ലേ ഇച്ചായ. അന്നമ്മയും ജോണും അങ്ങ് പോയില്ലേ?? ഇനി എന്നാത്തിന്?? ആ പിള്ളേര് സന്തോഷം ആയി ജീവിക്കട്ടെ ".. അമ്മച്ചി പറഞ്ഞു.
"ആഹ്... അത് തന്നെ!!".... അപ്പച്ചൻ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ ഉള്ളിൽ എവിടെയൊക്കെയോ ചില സംശയങ്ങളും ദുരൂഹതകളും മുള പൊട്ടി. കാപ്പി കുടിച്ച കപ്പ് മേരി കൊച്ചിന്റെ കൈലേക്ക് കൊടുത്ത് വിട്ട് അപ്പച്ചൻ പുറത്തേക്ക് നടന്നു.
"ഇവിടുള്ളവന്മാർ മൂട്ടിൽ തീ ഇട്ട പോലെ നടന്നിട്ടുണ്ടെങ്കിൽ അതിൽ എന്തോ കാര്യം ഉണ്ട്!! മറ്റെന്തൊക്കെയോ നടക്കാൻ പോകുവാ. അതെന്റെ മനസ്സ് പറയുന്നുണ്ട്.... അവന്മാരെ മൂന്നിനെയും ഒന്ന് ശ്രദ്ധിക്കണം "...... അപ്പച്ചൻ മനസ്സിൽ പറഞ്ഞു.
@KK Group
സാമൂവൽ ലാപ്ടോപ്പിൽ ജോലി ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് അവനൊരു call വന്നത്.
"ഹലോ സാമൂവൽ ഹിയർ "...
"Ok thank you sir... ഞാൻ നോക്കിക്കോളാം "..... അതും പറഞ്ഞു call cut ആയി.
"ഇച്ചായ സാം ഇച്ചായൻ വിളിക്കുന്നുണ്ട് ".... സൈമൺ വന്ന് പറഞ്ഞു.
"ആഹ് ഡാ ദാ വരുന്നു "....സൈമൺ വന്ന് പറഞ്ഞതും സാമൂവൽ നേരെ സാം ഇച്ചായന്റെ കാബിനിലേക്ക് പോയി.
@sam's cabin
"ഇച്ചായ ".... സാമൂവൽ വിളിച്ചു.
"ആഹ് ഡാ വാ... ഇരിക്ക്.സൈമ നീ കൂടെ ഇരിക്ക് "....സാം പറഞ്ഞപ്പോൾ അവർ ഇരുന്നു.
"ആഹ് ഡാ....വല്യപപ്പാ എന്നെ വിളിച്ചിരുന്നു. അടുത്ത മാസം 24 ന് ഞായറാഴ്ച നല്ലൊരു ദിവസം ഉണ്ട്. അന്ന് സിവാന്റെയും സെലിൻ മോളുടെയും കല്യാണ party നടത്തിയാലോ എന്നാ ആലോചന....?? എന്നതാ നിങ്ങടെ അഭിപ്രായം "??... സാം ചോദിച്ചു.
"അതിനെന്താ ഇച്ചായ അങ്ങനെ ആയിക്കോട്ടെ....!! നമുക്ക് എപ്പോ ആയാലും പ്രശ്നമില്ലല്ലോ!!എല്ലാവർക്കും ആ date സൗകര്യം ആണെങ്കിൽ പിന്നെ അങ്ങനെ നടക്കട്ടെ....!!"... സാമൂവൽ പറഞ്ഞു.
"ആഹ് സിവാൻ വിളിക്കുമ്പോ അവനോടും കൂടെ അഭിപ്രായം ചോദിക്കണം. മിന്ന് കെട്ട് already കഴിഞ്ഞ് പോയ കൊണ്ട് ഇനീപ്പോ പള്ളിയിൽ വെച്ച് നടത്താൻ പറ്റില്ലല്ലോ!!".... സാം പറഞ്ഞു.
"മ്മ്.... ചേട്ടത്തിക്കൊക്കെ വല്യ ആഗ്രഹം ഉണ്ടാരുന്നു അതൊന്ന് കാണാൻ ".... സൈമൺ പറഞ്ഞു.
"ആഹ്...അത് വേണേൽ നമുക്ക് ഒന്നൂടെ നടത്താം. ഒരു കുരിശു മാല വാങ്ങിയിട്ട് വല്യപപ്പയെ കൊണ്ടോ അമ്മാച്ഛനെ കൊണ്ടോ അത് അങ്ങ് എടുത്തു കൊടുപ്പിച്ചിട്ട് അവനെ കൊണ്ട് ഒന്നൂടെ കെട്ടിക്കാം...!!"... 😁സാം പറഞ്ഞു.
"ആഹ് അത് ആയാലും മതി "... സൈമൺ പറഞ്ഞു.
"അല്ല ഇച്ചായ നമ്മള് സമൂഹ വിവാഹത്തിന് കല്യാണമൊക്കെ റെക്കോർഡ് ചെയ്യാൻ വേണ്ടി ഫോട്ടോഗ്രാഫർമാരെയും വിഡിയോക്കാരെയുമൊക്കെ ഏർപ്പാടാക്കിയതല്ലേ!!അവന്മാരുടെ കൈയിൽ കാണും ചിലപ്പോ കെട്ടിന്റെ ഫോട്ടോയും വീഡിയോയും!!"... സാമൂവൽ പറഞ്ഞു.
"അത് നേരാണല്ലോ!!എങ്കിൽ പിന്നെ അവന്മാരുടെ കൈയിൽ നിന്ന് നമുക്ക് അത് മേടിക്കാം!!".....
"ഹ അപ്പോ ചേട്ടത്തിമാരുടെയും എന്റെ പെണ്ണുമ്പിള്ളയുടെയും പരാതി തീർന്ന് കിട്ടി!!".... സൈമൺ പറഞ്ഞത് കേട്ട് അവർ ചിരിച്ചു.
"മ്മ്... അത് വിട്.കല്യാണ തലേന്ന് ഉള്ള ചടങ്ങൊക്കെ അതിന്റെ മുറ പോലെ നടക്കട്ടെ... ഇനി അതിനൊരു കുറവ് വരുത്തി എന്ന് വേണ്ട. "..... സാമൂവൽ പറഞ്ഞു.
"മ്മ്... കുരീക്കാട്ടിലെ സിവാന്റെ കല്യാണം കൂടാൻ ഈ നാട് മുഴുവൻ എത്തണം!!".... സൈമൺ പറഞ്ഞു.
"മ്മ്... എല്ലാത്തിനും മുൻപ് ഒരു വെടിക്കെട്ട് കൂടെ നടത്താൻ ഉണ്ട്. ആ മേക്കലാത്തെ നാറികളുടെ നെഞ്ചത്ത്... സിവാൻ വരാൻ വേണ്ടിയാ ഞാൻ wait ചെയ്യണേ!!'.... സാം ദേഷ്യത്തോടെ പറഞ്ഞു.
"അതേ... കണക്കൊക്കെ പലിശ സഹിതം അവനാ തീർക്കേണ്ടത്."... സൈമൺ പറഞ്ഞു.
"കർത്താവെ.... എല്ലാം പുറത്ത് അറിയുമ്പോ എന്തൊക്കെയാവും നടക്കാൻ പോവുന്നെ?? ഈ കല്യാണത്തിന്റെ ഇടയിലെ എന്റെ റോൾ അറിഞ്ഞാൽ ഇച്ചായൻ ആദ്യം എന്നെയാവും വെടി വെച്ച് കൊല്ലാൻ പോണേ??"..... സാമൂവൽ പേടിയോടെ ഓർത്തു.
ഇതേ സമയം കുരീക്കാട്ടിലെ അടുക്കളയിൽ.....
"സെലിൻ മോളെ.... ആ ഉള്ളി അരിഞ്ഞത് ഇങ്ങ് എടുത്തേ..."... ഏയ്‌റ പറഞ്ഞു.
"ആഹ് ചേട്ടത്തി... ദാ "....സെലിനും ഏയ്‌റയും കൂടെ അടുക്കളയിൽ തന്നെ ആണ്...
"ചേട്ടത്തി ദേ കുറേ നേരായി ഫോൺ ബെൽ അടിക്കുന്നു സിവാനാ "... റെബേക്ക പറഞ്ഞു. സെലിൻ ഒന്ന് ഞെട്ടി.
"അയ്യോടി... അവനാരുന്നോ?? ഇങ്ങ് താ ".....
"ആഹ് ഹലോ എടാ കൊച്ചേ... നീ എത്തിയോ അവിടെ "??.... ഏയ്‌റ ചോദിച്ചു.
"ആഹ് ചേട്ടത്തി ഞാൻ രാവിലെ എത്തി... അവിടെ എന്നാ വിശേഷം "??
"ഓഹ് ഇവിടെ എന്തോന്ന് വിശേഷം?? ഞാനും സെലിൻ മോളും അടുക്കളയിൽ food ഉണ്ടാക്കുന്ന പരിപാടിയിലാ. പിള്ളേര് സ്കൂളിലും ഇച്ചായനും അവന്മാരും കമ്പനിയിലും പോയി. റീന ഇവിടെ ഇരുന്ന് കനത്ത പോളിങ്ങിൽ ആണ്. റെബേക്ക കൊച്ചിനെ ഉറക്കുവാ "....
"ആഹ്....!!അ...എല്ലാരും ഇപ്പോ അടുത്തുണ്ടോ??"....അവൻ അൽപ്പം ചമ്മലോടെ ചോദിച്ചു.
"മ്മ്... നീ ഉദ്ദേശിച്ച എല്ലാവരും അടുത്തില്ലേലും നിന്റെ കെട്ടിയോള് എന്റെ അടുത്തുണ്ട്. ദാ കൊടുക്കാം. മോളെ പോയി സംസാരിച്ചിട്ട് വാടി "....ഏയ്‌റ ഫോൺ സെലിന്റെ കൈലേക്ക് കൊടുത്തു.
"മ്മ്... ഹ... ഹലോ... ഇച്ചായ "...അവൾ അതുമായി പുറത്തേക്ക് ഇറങ്ങി.
"സിവാച്ചന് വന്ന മാറ്റം വിശ്വസിക്കാൻ പറ്റുന്നില്ല ചേട്ടത്തി. ഇഷ്ടം ഇല്ലാതെ നടന്ന കല്യാണം ആയോണ്ട് ഒരു പൊട്ടലും ചീറ്റലുമൊക്കെ ഞാൻ വിചാരിച്ചതാ. പക്ഷെ സിവാച്ചൻ എല്ലാം accept ചെയ്ത പോലെ "..... റീന പറഞ്ഞു.
"നിന്റെ അതേ പേടി എനിക്കും ഇച്ചായനും ഉണ്ടാരുന്നു പക്ഷെ പേടിച്ച പോലെ ഒന്നും നടന്നില്ല...!!എന്തുകൊണ്ടോ സിവാൻ ആ കൊച്ചിനെ ഇഷ്ടായെന്ന് തോന്നുന്നു ".....
"അവളെ ആർക്കാ ഇഷ്ടം ആവാത്തത്?? ഒരു തത്ത കുഞ്ഞിനെ പോലെയല്ലേ ഇരിക്കണേ. നോക്കി നിക്കുമ്പോ ഒരുമ്മ പോയി വെക്കാൻ തോന്നും."....റീന പറഞ്ഞു
"അത് നീ പറഞ്ഞത് നേരാ... അതിനെ കണ്ടാലേ അറിയാം ഒരു അയ്യോ പാവം ആണെന്ന്!!".... ഏയ്‌റ പറഞ്ഞു.
"മ്മ്.. അതേ അതേ!! സിവാച്ഛനെ വളച്ച് കുപ്പിയിലാക്കി കുരീക്കാട്ടിലേക്ക് വന്നിരിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന മൊതലാ അത്.!! പിന്നെ സാന്ദ്ര ഇടയ്ക്ക് വന്നപ്പോഴാ അവളത് ഉപേക്ഷിച്ച് കളഞ്ഞത്!! ശരിക്കും ഞാനും സൈമൺ ഇച്ചായനും ഞങ്ങടെ പഴയ കടുക് സെലിനെ ഒരുപാട് miss ചെയ്യുന്നുണ്ട്...!!അവള് പഴയ പോലെ ആയാൽ മതിയാരുന്നു. പറഞ്ഞിട്ട് കാര്യമില്ല ജീവിതം അവളെ ഇങ്ങനെയൊക്കെ ആക്കി തീർത്തത് അല്ലേ!"..... റീന ഓർത്തു.
"ഹ... ഹലോ ഇച്ചായ "...
"മ്മ്... കേൾക്കുന്നില്ലേ സെലിനെ "??
"ഉണ്ട് ഇച്ചായ "....
"ആഹ് എവിടാ?? കിച്ചണിൽ ആണോ "?
"അല്ല ഞാൻ പുറത്തേക്ക് ഇറങ്ങി... ഇപ്പോ ഹാളിൽ ഉണ്ട് ".....
"ആണോ എങ്കിൽ റൂമിലേക്ക് വിട്ടോ... ഞാൻ വീഡിയോ call ചെയ്യാം "....
"ഈ ഫോണിൽ ആണോ??"...
"അല്ല എന്റെ ഫോണിൽ വിളിക്കാം "....
"ആം "....
സെലിൻ ഫോണും പിടിച്ച് കൊണ്ട് മുറിയിലേക്ക് പോയി.
"റൂമിൽ എത്തിയോ "?
"ആഹ് എത്തി ഇച്ചായ... എങ്കിൽ cut ചെയ്തോ ഞാൻ ഇപ്പോ വിളിക്കാം ".... അവൻ call വെച്ചു.
"കർത്താവേ ആകെ പേ കോലത്തിൽ ആണല്ലോ ഇരിക്കണേ ഇച്ചായൻ കണ്ട് പേടിക്കാതെ ഇരുന്നാൽ മതിയാരുന്നു ".... അവളോർത്തു. അപ്പോഴാണ് ഫോൺ ring ചെയ്യുന്ന ശബ്ദം കേട്ടത്. അവൾ call എടുത്തു.
"മ്മ്.... ഞാൻ പറഞ്ഞതല്ലാരുന്നോ ഫോൺ കൈയിൽ വെച്ചോണം എന്ന് "... അവൻ ചോദിച്ചു...
"ഞാൻ അടുക്കളയിൽ പോയൊണ്ടാ ഫോൺ കൊണ്ട് പോകാഞ്ഞേ!!"....
"മ്മ് ഇനി.... അടുക്കളയിൽ പോകുമ്പോഴും ഫോൺ കൈയിൽ വെച്ചോണം "...
"അതെന്നാത്തിനാ "??
"കപ്പ പുഴുങ്ങാൻ...!!അയ്യോ എന്റെ കൊച്ചേ എനിക്ക് സമയം കിട്ടുമ്പോ ഞാൻ ഫോൺ വിളിക്കും. അപ്പോ ഫോൺ എടുത്തോണമെന്ന്... അതിപ്പോ കുളിക്കുമ്പോ ആയാൽ പോലും എടുത്തോണം "!!....
"ഏഹ് കുളിക്കുമ്പോഴോ "?? 😳
"ഞെട്ടണ്ട അത് ഞാൻ കുറച്ച് over ആയിട്ട് പറഞ്ഞതാ.കുളിക്കുമ്പോ എടുക്കണ്ട!!അത് പോട്ടെ food കഴിച്ചോ രാവിലെ?? എന്നതാ കഴിച്ചേ "??
"ഇഡലിയും സാമ്പാറും. ഇച്ച... ഇച്ചായൻ കഴിച്ചാരുന്നോ??"...
"ആ ഉച്ചക്ക് lunch കഴിച്ചു. ഇനീപ്പോ meeting ഉണ്ട് അത് കഴിഞ്ഞ് ഒരു കോഫീ കുടിക്കണം. മിക്കവാറും ഇന്നത്തോടെ meeting തീരും. ഇനിയൊരു മീറ്റിങ്ങിന്റെ ആവശ്യം കാണുമെന്നു തോന്നുന്നില്ല. അങ്ങനെ ആണേൽ ഞാൻ നാളെ ഇവിടുന്ന് പോരും "....
"മ്മ്... ശരി "....
"വരുമ്പോ എന്തേലും കൊണ്ട് വരണോ??"
"ഏയ് എനിക്കൊന്നും വേണ്ട "...
"ആഹ് അതെന്നാ വേണ്ടാത്തെ?? ഞാൻ വാങ്ങി തരുന്നത് ഒന്നും വാങ്ങില്ലേ "??
"ഏയ് അതല്ല. എനിക്ക് ആവശ്യം ഉള്ളതൊക്കെ ഇപ്പോ ഇവിടെ ഉണ്ടല്ലോ അതാ "...
"ആഹ് സെലിന് ആവശ്യം ഉള്ളത് എല്ലാമൊന്നും അവിടെ ഇല്ല. For example ഞാൻ അവിടെ ഇല്ലല്ലോ "...സിവാൻ പറഞ്ഞത് കേട്ട് സെലിൻ ചിരിച്ചു.
"മ്മ്... പിന്നെ സാം ഇച്ചായൻ വിളിച്ചിരുന്നു എന്നെ. അടുത്ത മാസം 24ന് നമ്മളെ officially കെട്ടിക്കാൻ എല്ലാവരും പ്ലാൻ ഇടുന്നുണ്ട് കേട്ടോ ഇനീപ്പോ അറിഞ്ഞില്ലാ പറഞ്ഞില്ലാ എന്ന് പറയല്ല്!!"....
"മ്മ്..."....
"സെലിനെ "....
"എന്തോ....??"
"എന്നതാ എന്നോട് ഒന്നും ചോദിക്കാത്തെ?? ഞാൻ ആണല്ലോ സംസാരിക്കണേ??"
"അത്... അത് ഒന്നുല്ല... എനിക്ക് "...
"എന്തോ എന്നോട് ചോദിക്കാൻ ഉണ്ടല്ലോ!!ചോദിക്കടോ!!"...
"അ... അത് എന്നോട് ദേഷ്യം തോന്നരുത്... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ "??
"മ്മ് ചോദിക്ക് "....
"ഇച്ച... ഇച്ചായ... നമ്മടെ കല്യാണം ഒട്ടും വിചാരിക്കാതെ നടന്നതല്ലേ!!അപ്പോ... അങ്ങനെ നടന്നപ്പോൾ ഇച്ചായന് അത് ബുദ്ധിമുട്ട് ആയില്ലേ?? എന്നോട് ദേഷ്യം തോന്നിയില്ലേ "??
"എന്റെ സംസാരത്തിലോ വാർത്താനത്തിലോ പെരുമാറ്റത്തിലോ സെലിന് എപ്പോഴേലും ഈ പറഞ്ഞത് എന്തേലും feel ചെയ്തിട്ടുണ്ടോ "??....
"ഇ... ഇല്ല...."....
"എനിക്ക് ഒന്നും അറിയില്ലാരുന്നു എന്നുള്ളത് നേരാ. ഇതൊക്കെ ഉണ്ടായതും ഒട്ടും പ്രതീക്ഷിക്കാതെ തന്നെയാ. എന്ന് കരുതി തന്നോട് ഞാൻ ദേഷ്യം കാണിച്ചാൽ അല്ലേൽ എന്തേലും പറഞ്ഞാൽ ഞാൻ ആ കഴുത്തിൽ കെട്ടിയ മിന്ന് മിന്നല്ലാതെ ആകുവോ?? "....
"ഹ്മ്മ്.... മ്.....ഇല്ല "....
"മ്മ്... പിന്നെ ഞാൻ എന്തിന് തന്നോട് ദേഷ്യപ്പെടണം?? താനായിട്ട് ഉണ്ടാക്കി വെച്ചത് ഒന്നുമല്ലല്ലോ ഇത്. അതൊക്കെ സംഭവിച്ചു പോയി. അത്രേ ഉള്ളു ".....
"മ്മ്...."....
"പിന്നെ എനിക്ക് ആകെ ഉള്ളൊരു ടെൻഷൻ തനിക്ക് എന്നെ accept ചെയ്യാൻ പറ്റുവോ എന്നുള്ളത് മാത്രാ.!!".... അവൾ അതിനൊന്ന് ചിരിച്ചു.
"നിങ്ങളെ എത്രയോ വർഷം മുൻപേ ഞാൻ accept ചെയ്തു കഴിഞ്ഞതാ ഇച്ചായ... അത് നിങ്ങൾ അറിഞ്ഞില്ലെന്നു മാത്രം ".... സെലിൻ മനസ്സിൽ പറഞ്ഞു.
"സെലിനെ ഞാൻ പിന്നെ വിളിക്കാം meeting ന് നേരമായി. Bye.... Take care...!!".... എന്ന് പറഞ്ഞവൻ ചുണ്ട് കൂർപ്പിച്ചൊരു ഉമ്മയും കൊടുത്തപ്പോൾ അവൾ ചിരിയോടെ കൈ വീശി കാണിച്ചു.
അവൻ ചിരിയോടെ call cut ചെയ്തു.
ഇതേ സമയം മേക്കലാത്ത്...
"ഡാ സണ്ണി ടോമി വർക്കി "... എബ്രഹാം സ്റ്റീഫന്റെ ഗൗരവത്തിൽ ഉള്ള വിളി കേട്ടതും എല്ലാവരും ഒന്ന് ഞെട്ടി.
"എന്നാ അപ്പച്ച "??.. സണ്ണി ചോദിച്ചു.
"നിങ്ങക്ക് എന്നാ ഇന്ന് കമ്പനിയിലേക്ക് ഒന്നും പോകണ്ടായോ?? നേരം ഉച്ച ആവാറായാല്ലോ??"...
"കുറച്ച് കഴിഞ്ഞ് ഇറങ്ങാന്ന് വെച്ചാ അപ്പാ "....ടോമി പറഞ്ഞു
"എന്നതാടാ ഇത്?? നീ രാവിലെ കുടിച്ചിട്ടുണ്ടോ?? നാറിയിട്ട് അടുത്ത് നിക്കാൻ വയ്യല്ലോ!!"...
"അത് അപ്പാ ഇന്നലെ... ഞങൾ... മൂന്നും കൂടെ ഒന്ന് കൂടിയാരുന്നു അപ്പോ "!!... വർക്കി പേടിയോടെ പറഞ്ഞ്.
"അല്ലേലും അത് മാത്രല്ലേ അറിയൂ. വേറെ ഒന്നും അറിയില്ലല്ലോ. അന്തിയാകുമ്പോ മൂക്കറ്റം വലിച്ചു കേറ്റി മൂട്ടില് വെയിൽ അടിക്കും വരെ കിടന്ന് ഉറങ്ങാൻ നന്നായിട്ട് അറിയാല്ലോ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായ മൂന്ന് എണ്ണങ്ങൾ"....
അപ്പൻ പറഞ്ഞത് കേട്ട് സാന്ദ്രക്ക് ചിരി പൊട്ടി. അപ്പൻ അവളെയും നോക്കി.
"ഇത്രക്ക് അങ്ങ് ചിരിക്കാൻ ഞാൻ ഇവിടെ കോമഡി ഷോ വല്ലോം നടത്തുവാണോ "??... അപ്പൻ ചോദിച്ചപ്പോൾ അവൾ മിണ്ടാതെ നിന്നു.
"മ്മ്.... ഉച്ചക്ക് മുൻപ് മൂന്നും കമ്പനിയിൽ എത്തിക്കോണം Tk മൈൽസ് ന്റെ ഒരു വീഡിയോ കോൺഫ്രൻസ് ഉണ്ടാവും "....
"Ok അപ്പച്ച "... ടോമി ആണ് പറഞ്ഞത്...
അത്രയും പറഞ്ഞ് അപ്പൻ പുറത്തേക്ക് പോയി.
"ഹോ അപ്പൻ ഇത് എപ്പോഴാ ആവോ വന്നേ "??... വർക്കി ചോദിച്ചു.
"വന്നിട്ടിപ്പോ മണിക്കൂർ 2ആയി ".... സാന്ദ്ര പറഞ്ഞു.
"വെറുതെയല്ല കയറു പൊട്ടിച്ചത് നമ്മടെ നേരെ "... സണ്ണി പറഞ്ഞു.
"പറഞ്ഞോണ്ട് നിക്കണ്ട കുപ്പിയൊക്കെ എടുത്ത് ഒളിപ്പിച്ചിട്ട് കമ്പനിയിലേക്ക് പോകാം ".....ടോമി പറഞ്ഞു.
"ഇച്ചായൻ പറഞ്ഞത് നേരാ ഇല്ലങ്കിൽ ചാട്ടക്ക് ആവും അടുത്ത അടി!!നമ്മളെ പറ്റി നല്ല മതിപ്പ് ആണല്ലോ അപ്പന്!!".... ടോമി പറഞ്ഞു.
അല്പസമയത്തിന് ശേഷം...
"ഇച്ചായ... ഇച്ചായൻ കമ്പനിയിലേക്ക് വിട്ടോ... ഞാനും സണ്ണിചായനും കൂടെ രജിസ്റ്റർ ഓഫീസ് വരെ പോയിട്ട് വരാം... അപ്പച്ചൻ ചോദിച്ചാൽ സൈറ്റ് വരെ പോയെന്ന് പറഞ്ഞാൽ മതി "... വർക്കി ടോമിയോട് പറഞ്ഞു.
"ശരിയെട എങ്കിൽ വിട്ടോ... അപ്പച്ചനെ ഞാൻ പിടിച്ച് നിർത്തിക്കോളാം "... ടോമി പറഞ്ഞു.
@MK groups (മേക്കലാത്ത് കമ്പനി )
"ഡാ ടോമി....!! എവിടെടാ അവന്മാര് രണ്ടും "??....അപ്പച്ചൻ കമ്പനിയിലേക്ക് ടോമി വരുന്നത് കണ്ട് ചോദിച്ചു.
"അവര് രണ്ടും കൂടെ സൈറ്റ് വരെ പോയി. അവിടെ എന്തോ ആവശ്യം ഉണ്ടെന്ന് "....
"അവർ ഏത് സൈറ്റ് ലാ പോയത് "??
"അത് അറിയില്ല അപ്പച്ച "...
"മ്മ്... നീ ചെല്ല് കോൺഫ്രൻസിനു സമയമായി "....ടോമി കേറി പോകുന്നത് നോക്കി അപ്പൻ ഗൗരവത്തോടെ നെറ്റി ചുളിച്ചു.
@K K group
സാമൂവലിന്റെ ഫോൺ ring ചെയ്യാൻ തുടങ്ങി.
"ഹലോ... സാമൂവൽ hear "...
"സാമൂവലെ... പ്രതീക്ഷിക്കാതെ ഒരു പണി വന്നിട്ടുണ്ട് "....മറുതലക്കൽ ഇരുന്ന ആൾ പറഞ്ഞു.
"എന്നതാടാ അരുണേ "??
"മേക്കലാത്തെ സണ്ണിയും വർക്കിയും ഇവിടെ രജിസ്റ്റർ ഓഫീസിൽ വന്നിട്ടുണ്ട്...!! അവന്മാർക്ക് സെലിന്റെയും സിവാന്റെയും marriage നടന്നിട്ടുണ്ടോ എന്നറിയണം. ഞാൻ wait ചെയ്യാൻ പറഞ്ഞു പുറത്ത് ഇരുത്തിയേക്കുവാ... എന്നതാ ഇപ്പോ ചെയ്യണ്ടേ "??
"എടുത്ത് കാണിച്ചു കൊടുത്തേക്കട. അവന്മാർക്ക് കണ്ട് ബോധ്യം ആയിക്കോട്ടെ... എന്തായാലും എല്ലാവരും എല്ലാം അറിയും. അത് ഇവന്മാര് വഴി ആണെങ്കിൽ അത്രയും നല്ലത്!!"....
"അപ്പോ കാണിക്കാം അല്ലേ "??
"മ്മ്... കാണിച്ചോ!!".... സാമൂവൽ പറഞ്ഞു.
"ശരിയെട '....അത്രയും പറഞ്ഞു അരുൺ call വെച്ചു. സാമൂവലിന്റെ സുഹൃത് ആണ് അരുൺ. അദ്ദേഹം ഒരു രജിസ്റ്റർ ഓഫീസർ ആണ്.
"എല്ലാം എല്ലാവരും അറിയാനുള്ള സമയമായി... ആവട്ടെ!!പഴുതടച്ചു തന്നെയ സാമൂവൽ ഈ കളി കളിച്ചത്. ഇനി ഒരാൾക്കും ഈ കളിയിൽ ഒന്നും ചെയ്യാൻ പറ്റില്ല..."!!... സാമൂവൽ ഗൗരവത്തോടെ ഓർത്തു കൊണ്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു....
💍💞💍💞💍💞
നിങ്ങളുടെ ഊഹാപോഹങ്ങൾ ഒന്നും വെറുതെ ആയില്ല 😁😁😁വന്ന ആളെ മനസിലായല്ലോ അല്ലേ!!ഇനി സാമൂവൽ ഇച്ചായൻ ഉണ്ടാക്കി വെച്ചിരിക്കുന്ന കുരുക്ക് എന്താന്ന് നമുക്ക് കണ്ടറിയാം. പിന്നൊരു കാര്യം 😌😌ഞാൻ എഴുതിയ കഥ ആയത് കൊണ്ട് പൊക്കി പറയുവല്ല. ഇത് വളരെ ചെറിയൊരു കഥയാണ് വല്യ ട്വിസ്റ്റും ടേണും ഒന്നുമില്ലാത്ത ചെറിയൊരു കഥ. അഭിപ്രായങ്ങൾ എല്ലാവരും അറിയിക്കേണ്ടതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ അല്ലേ മെനക്കെട്ട് കുത്തി ഇരുന്ന് എഴുതുന്ന ഞങളുടെയൊക്കെ ഒരു ആശ്വാസം. അഭിപ്രായവും സ്നേഹവും അറിയിക്കും എന്ന് കരുതുന്നു.😌😌😌അപ്പോ ശരി അടുത്ത പാർട്ടിൽ കാണാട്ടോ...
തുടരും...