എനിക്ക് അറിയാം എൻെറ കഷ്ടപ്പാടുകൾക്ക് ഒപ്പം നിൽക്കുന്നവൾ എൻെറ പാ തിക്കായ് എപ്പോഴും കാത്തു നിൽക്കുന്നവൾ...

Valappottukal

 


രചന: Manu pm


അന്നത്തെ ഉച്ചവരെ ഉള്ള ഓട്ടം കഴിഞ്ഞു ഊണുകഴിക്കാൻ വന്നപ്പോൾ ഉമ്മറത്ത് അമ്മാവനും അമ്മയും ഇരിക്കുന്നു കണ്ടു 


എൻെറ വണ്ടിയുടെ ഒച്ചക്കേട്ട് കൊണ്ട് എൻെറ ഭാര്യ അപ്പോഴേക്കും മുറ്റത്തേക്ക് ഇറങ്ങി വന്നു കഴിഞ്ഞിരുന്നു വിട്ടിലേക്ക് വാങ്ങിയ കുറച്ചു സാധനങൾ അടങ്ങിയ കവർ  എൻെറ കൈയ്യിൽ നിന്നും  വാങ്ങിയവൾ എനിക്ക് പിറകിലായി ഉമ്മറത്തേക്ക് കയറിയത് ..


കഴിക്കുന്നില്ലെന്ന് ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയും മുന്നെ അമ്മാവനെ നോക്കി  

മടക്കി കുത്തിയ മുണ്ടൊന്നു താഴുത്തി കുറച്ചൊന്നു വലിച്ചു കേറ്റി പിടിച്ചു ഉമ്മറ തൂണിനോട് ചാരി നിന്നു   .  


അമ്മാവൻ എപ്പോൾ വന്നു കഴിച്ചോ ..


ഞാന് കഴിച്ചുടാ   നീ കഴിച്ചിട്ട് വാ ഇനിയും ഓട്ടം പോകാൻ ഉള്ളതല്ലെ..


ഞാൻ എന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന ഭാര്യോട്   നീയെടുത്ത് വച്ചോന്ന് പറഞ്ഞു  എൻെറ വാക്കുകൾ കേട്ടാണ് പാവം അകത്തേക്ക്  നടന്നു കയറിത്.. 


കുറച്ചു നേരം അമ്മാവനോട് സംസാരിച്ചു  വന്നാപ്പോഴേക്കും അവളെനിക്ക് ചോറുടെത്തു വച്ചു കാത്തു നിൽപ്പുണ്ടായിരുന്നു  .


നീ കഴിച്ചോ  എൻെറ ചോദ്യത്തിന് 


ഇല്ലാ  സധുവേട്ടൻ കഴിച്ചു അല്ലെ ഞാൻ കഴിക്കാറ് . ഏട്ടാൻ  കഴിച്ചിട്ട് കഴിക്കാം..എന്നവൾ പറഞ്ഞു


നീ ഇരിക്ക് ..


വേണ്ട ഇപ്പോൾ വിശപ്പില്ല പിന്നെ അമ്മ കഴിച്ചില്ല ..ഞാനമ്മക്ക് ഒപ്പം കഴിച്ചോളം  ..


പിന്നെ ഞാനൊന്നും പറഞ്ഞില്ല അവള് വിളമ്പി വച്ചത് ഓക്കെ കഴിച്ച്  കറിയെല്ലാം കൊള്ളാന്ന് പറഞ്ഞാപ്പോഴും അവളിൽ അത്ര സന്തോഷം ഒന്നും കണ്ടില്ല അല്ലെങ്കിലും എനിക്ക് അറിയാം അവളെന്നെ ഓർത്തു എപ്പോഴും സങ്കടപ്പെടുന്നു എന്ന് ഇപ്പോൾ അമ്മാവൻ പറഞ്ഞതും അവൾ കേട്ടു കാണണം എന്ന് ഞാൻ കരുതി 


അവളുടെ നിൽപ്പ് കണ്ടു ചോറ് രണ്ടാമത് വാങ്ങി ബാക്കി വച്ചു  കൈ കഴുകി വന്നപ്പോൾ ഞാൻ ബാക്കി വെച്ച ചോറവൾ വാരി കഴിക്കുന്നതു കണ്ടു 


എനിക്ക് അറിയാം എൻെറ കഷ്ടപ്പാടുകൾക്ക് ഒപ്പം നിൽക്കുന്നവൾ എൻെറ പാതിക്കായ് എപ്പോഴും കാത്തു നിൽക്കുന്നവൾ ആണെന്ന് അതുകൊണ്ട് ഞാനവൾക്കായ്  ഭക്ഷണം എപ്പോഴും പകുതിയിൽ കഴിച്ചു നിർത്തും


കാരണം  എനിക്ക് അവൾ പട്ടിണി കിടക്കുന്നത് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു .. 


ഞാനവളുടെ അടുത്ത് വന്നിരുന്നു ..  നീ അറിഞ്ഞോ ..അമ്മവൻ എന്തിനാവന്നെന്ന്..


ഉം.. അറിഞ്ഞു..


നിനക്ക് സങ്കടം ഉണ്ടോ...


 ഉം എൻെറ ഏട്ടനെ ഓർത്തു അതല്ലെ ഉള്ളു എനിക്ക് എന്നും .


നിനക്ക് എൻെറ കുടെയുള്ള ജീവിതം മടുക്കുന്നില്ലെ..ഞാനാനിമിഷം ഉള്ളിലെ സങ്കടം ഒളിപ്പിക്കാൻ  ഒരു തമാശ പറഞ്ഞത് ആയിരുന്നു


എനിക്ക് അങ്ങനെ ഒന്നുമില്ല ഏട്ടാ ഞാനെപ്പെഴും ഏട്ടൻെറ ഒപ്പം സന്തോഷം കൊണ്ട് ജീവിക്കുന്നു പക്ഷെ മറ്റു ചിലതൊക്കെ കാണുമ്പോൾ വിഷമം വരും  അത്രെ ഉള്ളു ..


നീ സങ്കട പെടേണ്ട  എല്ലാം ശരിയാകും 

ഞാൻ പോയി വരാം നിനക്ക് എന്തെങ്കിലും വേണോ   


ഒന്നും വേണ്ട ഏട്ടാ  ഇരുട്ടു മുന്നെ വന്നാമതി....


ഞാനെഴുന്നെറ്റു പുറത്തേക്ക് കടക്കുമ്പോൾ അവൾ കഴിച്ചിരുന്ന പാത്രവുമായ് എഴുന്നേറ്റു പോയിരുന്നു അമ്മാവനോട് യാത്ര പറഞ്ഞു ഞാനെന്നെയും കാത്തു കിടന്ന ഓട്ടോയിലേക്ക് കയറി ..


അതൊരുപ്പാട്  നിർത്താതെയുള്ള ഓട്ടങ്ങൾക്ക് ശേഷം തളർച്ച ബാധിച്ചത് പോലെ മെലെ മുരണ്ടു നീങ്ങി. അതിന്റെ മുന്നോട്ടുള്ള ഇളക്കത്തിന് അനുസരിച്ച് എൻെറ മനസ്സിലെ ബാദ്ധ്യതകൾ ഇളകി ഒരോന്നായി വീണു കൊണ്ടിരുന്നു..


കുഞ്ഞു നാളിലെ അച്ഛൻെറ മരണ ശേഷം അമ്മയെയും അനിയനെയും നോക്കി പക്ക്വത ഒത്തുവന്ന പ്രായത്തിൽ ചെറിയ ചെറിയ പണികൾ ചെയ്തു അനിയെൻെറ വിശപ്പും പഠനവും അവൻെറ എല്ലാ കാര്യവും നോക്കി അവനൊരു നിമിഷം പോലും സങ്കടപ്പെടുത്താതെ വെളിച്ചം മറയുവോളം ഞാൻ പണിയെടുത്ത് പത്തൊൻമ്പതാം  വയസ്സിൽ സ്വന്തമായി ഒരു ഓട്ടോ വാങ്ങി ഓടിച്ചത് അതിനു മറ്റൊരു കാരണം കുടെ ഉണ്ടായിരുന്നു ..


കുടുംബം നോക്കുന്നതിന് ഒപ്പം അവനെ രാവിലെ കോളേജിൽ കൊണ്ട് വിടണം അതിനു ശേഷം  ഓട്ടത്തിന് ഇറങ്ങുക ..പിന്നെയും സങ്കടങ്ങൾ ഓരോന്നായി വന്നു അതിനിടയിൽ അവനെന്നെ ആദ്യമായി  വേദനിപ്പിച്ചത്  


ഏട്ടൻെറ ക്കൂടെ ഓട്ടയിൽ വരുന്നത് അവന് കുറിച്ചിൽ ആണെന്ന് പറഞ്ഞപ്പോഴും  ഒടുവിൽ അവനൊരു ബൈക്ക് വേണമെന്ന് പറഞ്ഞതും ഉള്ളത് കൊണ്ടും കടം വാങ്ങിയും  അവനൊരു ബൈക്ക് വാങ്ങി കൊടുത്ത്


പതിയെ അവൻ  പലതും മറന്നു 

ഒരുനാൾ അവൻെറ അച്ഛനും ചേട്ടനും ഞാനായിരുന്നു എന്നതും 


  എനിക്ക് ഒട്ടും വിഷമം തോന്നിയില്ല ഞാനപ്പോഴും എല്ലാം കണ്ടു സന്തോഷിച്ചു...


 എന്നെ അവഗണിച്ചു പോയാപ്പോഴും അവനമ്മയെ സ്നേഹിക്കുന്നുണ്ടല്ലോ നോക്കുന്നുണ്ടല്ലോ എന്ന്  ഓർത്ത്


ഒടുവിൽ സ്വന്തമായി അനിയൻ നല്ല ജോലി നേടുകയും ഞാൻ അമ്മയ്ക്ക് വേണ്ടി മുപ്പതാം വയസ്സിൽ രാജിയെ കല്ല്യാണം കഴിക്കുകയും അതു കഴിഞ്ഞു അവനും ഒരു വിവാഹം നേരത്തെ വേണമെന്ന് വാശി പിടിക്കുകയും   അടുത്ത ഒരു കൊല്ലത്തിനു ഇടയിൽ  അനിയനും അവനിഷ്ടമുള്ള പെണ്ണിനെ കെട്ടിയതും 


അതിനു വേണ്ടി  അന്നുണ്ടായിരുന്ന ഓട്ടോ വിറ്റതും വീണ്ടും മറ്റു പണികൾ ചെയ്തു സ്വന്തം നില നിൽപ്പിന് ഒരു പഴഞ്ചൻ വണ്ടി സ്വന്തമായി വാങ്ങിയതും 


അനിയൻ അവളുമായി വീട്ടിലേക്ക് കയറി വന്ന നാളുകൾ തൊട്ടു അവൾക്കും അവനും എന്നും പരാതികൾ ആയിരുന്നു ഏട്ടനൊരു വീടു വച്ചു മാറിക്കൂടെ എന്നൊരു പരാതി ..


അന്ന് തൊട്ടു പലപ്പോഴും എൻറെ പെണ്ണ് കഴിച്ചിട്ടില്ല കഴിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു എപ്പോഴും അവൾ എൻറെ നെഞ്ചിൽ കിടന്നു തേങ്ങി കരയും 


ഇന്നിപ്പോൾ അനിയനും അവൻെറ ഭാര്യയും     ഇവിടെ നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു അവളുടെ വീട്ടിലും 


അവർക്ക് ഇങ്ങോട്ട് വരാൻ എങ്കിൽ ഞാൻ ഒഴിഞ്ഞു കൊടുക്കണം അതു പറയാൻ ആയിരുന്നു അമ്മാവൻ വന്നത്‌ ..


എത്ര പെട്ടന്നാണ് മനസ്സുകൾ മാറി മറയുന്നത് 


സ്വന്തമായി ഒരു വീട് കൈയ്യിലാണെങ്കിൽ അതിനുള്ള സംമ്പാദ്യമായിട്ടില്ല എൻെറ പെണ്ണിൻെറ ഒരു ദിവസത്തഞ മുഖം കാണുമ്പോഴും  അവൾക്ക് വേണ്ടി ഒരു കൊച്ചു വീട്  ദുരെ എവിടെ എങ്കിലും അത് മതിയായിരുന്നു  എനിക്ക്..


അങ്ങനെ കുറച്ചു ദിവസത്തോളം അമ്മയുടെ നിരാന്തയലമുള്ള കാര്യം പറച്ചിലുകൾക്കിടയിൽ വീടെന്ന മോഹം മനസ്സിൽ  കൊണ്ട് എത്ര ദൂരം  എത്രയോ വഴിയോരങ്ങളിലേക്ക് വണ്ടി ഓടിച്ചു 


തുച്ചമായ വരുമാനങ്ങൾ നുള്ളി പെറുക്കി എടുത്തു വച്ചു കിട്ടിയ വകയിൽ  സ്ഥലം വാങ്ങി വീടിനു അമ്മാവനും രാജിയുടെ അച്ഛനും ചേർന്നു വീടിന്റെ  സ്ഥലത്ത് കുറ്റിയടിച്ചതും ദിവസങ്ങൾക്കും മാസങ്ങൾക്ക് ഇടയിൽ എൻെറ ഓട്ടോ ഓരോ തവണ എൻെറ കൊച്ചു വീട്ടു മുറ്റത്ത് വന്നു നിൽക്കുമ്പോഴും വീടുപണി ഒന്നുമാകുന്നില്ലെന്ന് എനിക്ക് തോന്നി അപ്പോഴേക്കും ഒത്തിരി കടം കയറിയിരുന്നു 


അങ്ങനെ ആകയുണ്ടായിരുന്ന ഓട്ടോയും വീറ്റും  തേക്കാത്ത ചുമരുകളും നിലങ്ങളും ചേർത്ത് മുകളിൽ ഓടു മേഞ്ഞു 


ഒരു മഴയിൽ  ചോരില്ലെന്ന ഒറ്റ വിശ്വാസത്തിൽ ഞാനവളുടെ കൈയ്യിൽ പിടിച്ചു ആ കൊച്ചു വീട്ടിലേക്ക് കയറുമ്പോൾ..


എന്നേക്കാൾ നിറഞ്ഞ സന്തോഷം അവൾക്ക് ആയിരുന്നു


അന്ന് രാത്രി അവൾ സന്തോഷത്തോടെ  എൻറെ നെഞ്ചിൽ കിടക്കുമ്പോൾ പറഞ്ഞു .


എൻറെ ഏട്ടനൊരു ഓട്ടോ വേണ്ടെ ..


ഇനിയെനിക്ക് അതിനുള്ള വകയില്ലെന്ന് പറഞ്ഞാപ്പോൾ അവളുടെ താലിയൊഴികേ അവളുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമെല്ലാം ഊരി തന്നത് അവളുടെ  ആഗ്രഹമാണെന്ന്  പറഞ്ഞു കൊണ്ട് മാത്രം നിർബന്ധത്തിന് ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ   ഞാനത് കൈകളിൽ ഏറ്റു വാങ്ങുമ്പോൾ അവളെൻെറ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു


ഇനി നമ്മുക്ക് സന്തോഷത്തോടെ ജീവിക്കണം ഏട്ടാ എൻെറ ഏട്ടൻെറ സന്തോഷം നിറഞ്ഞ മുഖവും കണ്ടു  


പീന്നീട് ഞാൻ ഓരോ ദിവസവും എൻറെ കൊച്ചു  വീട്ടുമുറ്റത്ത് പുതിയ ഓട്ടയിൽ വന്നിറങ്ങുമ്പോൾ എന്നെ കാത്തു  വാതിൽക്കൽ എന്നുമവൾ ഉണ്ടാകും   


പിന്നീട് ഒത്തിരി ദിനങ്ങൾക്ക് ശേഷം വീട്ടിൽ വന്നിറങ്ങുമ്പോൾ ഇനിയൊരിക്കലും എൻറെ പെണ്ണിൻെറ കണ്ണു നിറയാതെ നോക്കാൻ 


കഴുത്തിൽ അണിഞ്ഞ താലി ചരടിലേക്ക് ഒരുത്തിരി പൊന്ന് എൻെറ നെഞ്ചോട് ചേർത്ത് തുന്നിയ പോക്കെറ്റിൽ ഞാൻ കരുതി വച്ചിരിക്കുന്നു.      ..


എന്താ വൈകിയെന്ന് ചോദിച്ചു അരികിലെത്തിയ അവളേയും ചേർത്ത് പിടിച്ചു വീട്ടിലേക്ക് കയറി ..എന്നോട് ചേർത്ത് മുഖമായി നിർത്തുമ്പോൾ അതുവരെ ഇല്ലാത്ത ഒരു ആകാംക്ഷയോടെ അവളെന്നെ നോക്കി..


എന്താ ഏട്ടാ .


നീയാ ചരടിൽ നിന്നും ആ താലി ഊരി തന്നെ


അവളത് മടിക്കൂടാതെ ഒന്നും പറയാൻ നിൽക്കാതെ തന്നെ എനിക്ക്  ഊരി തരുമ്പോൾ അവളുടെ ഒഴിഞ്ഞു കിടക്കുന്ന കഴുത്ത് എൻെറ നെഞ്ചിൽ തീയായിരുന്നു


ഞാനെൻെറ പോക്കെറ്റിൽ നിന്നും പൊതിയെടുത്തു തുറന്നു ആ ഇത്തിരി പൊന്നിൽ താലി ചേർത്ത് കഴുത്തിൽ കെട്ടിയാപ്പോൾ ..


ഏട്ടാന്ന് വിളിച്ചു  നിലവിളിച്ചു  കരഞ്ഞ് കൊണ്ടവൾ എന്നെ മുറുകെ പിടിച്ചാപ്പോൾ 


എൻെറ നെഞ്ചിലെ ഭാരമെല്ലാം ഞാനൊരു നിമിഷം  ഇറക്കി വച്ചു ഒരു നുള്ളു സിന്ദുരത്തിന് പകരമായ് ഞാനവളുടെ സീമന്തയിൽ തൊട്ടു കൊടുത്തത് അമർത്തിയൊരു ചുംബനമായിരുന്നു...

To Top