രചന: സനൽ
"ആവണീ പ്ലീസ് ഈയൊരൊറ്റ തവണ മാത്രം മതി പിന്നെ ഞാൻ നിൻ്റെയടുത്ത് ഈ ആവശ്യം പറഞ്ഞ് ഒരിക്കലും വരില്ല."
യദു ആവണിയുടെ അരക്കെട്ടിൽ കൂടി കൈ വെച്ച് അവളുടെ പിൻ കഴുത്തിലായ് ചുംബിക്കാൻ ശ്രമിച്ചു.
"യദുവേട്ടാ ഈ ഒരു കാര്യം പറഞ്ഞ് എൻ്റെ അടുത്ത് വരരുത് എന്ന് ഞാൻ ഒത്തിരി തവണ പറഞ്ഞതാ .
ആവണി അവൻ്റെ കൈവലയങ്ങളിൽ നിന്നും കുതറി മാറി.
"അതെ നീയിപ്പോ എൻ്റെ കൂടെ ഒന്ന് കിടന്നു എന്ന് വെച്ച് ഇവിടാരും ഒന്നും പറയാൻ പോണില്ല. നിന്നിൽ ഉള്ള അധികാരം പണ്ടേ ഞാൻ നിൻ്റെ വീട്ടുകാരുടെ കയ്യിൽ നിന്ന് തീറെഴുതി മേടിച്ചതാ."
"യദുവേട്ടൻ എന്താ ഈ ഉദേശിച്ചത് ഒരു മോതിരം അങ്ങോട്ടും ഇങ്ങോട്ടും മാറി എന്ന് വെച്ച് ഞാൻ ഇപ്പോൾ തന്നെ ഏട്ടൻ്റെ അടിമയാണ് എന്നതാണോ അതിനർത്ഥം. "
" ഹോ അപ്പോൾ നീ ആ മോതിരത്തിന് ഇത്ര വിലയെ കൽപ്പിക്കുന്നൊള്ളൂ അല്ലേ."
" എന്ന് ഞാൻ പറഞ്ഞില്ല."
" വിവാഹ നിശ്ചയം കഴിഞ്ഞാൽ തന്നെ നീ പാതി എൻ്റെ പെണ്ണാണ്ണ് ഞാൻ ആ അധികാരത്തിലാ നിന്നോട് സംസാരിക്കുന്നത്."
" ഏത് അധികാരത്തിൽ ആണേലും എൻ്റെ കഴുത്തിൽ ഒരു മിന്ന് കേറാതെ എൻ്റെ ശരീരത്തിൽ തൊടാമെന്ന് യദുവേട്ടൻ ഒരിക്കലും വിചാരിക്കണ്ട. എല്ലാം കഴിഞ്ഞ് അവസാനം കൈമലർത്തി കാണിക്കില്ല എന്ന് എന്താ ഇത്ര ഉറപ്പ്. "
" ഹോ അത് ശരി നന്മൾ തമ്മിൽ അത്രയൊള്ളൂ അല്ലേ. കഴിഞ്ഞ നാലഞ്ച് വർഷം നീ അപ്പോൾ എന്നെ പ്രണയിക്കുകയായിരുന്നില്ല അതൊക്കെ വെറും അഭിനയം മാത്രമായിരുന്നു അല്ലേ."
" ഞാൻ ഒരു ചോദിച്ചാൽ യദുവേട്ടൻ സത്യം പറയോ.?"
" ഉം. എന്താ."
" നാലഞ്ച് വർഷത്തെ പ്രണയത്തിൻ്റെ കാര്യം ഇപ്പോ പറഞ്ഞില്ലേ അപ്പോ സത്യത്തിൽ യദുവേട്ടൻ എന്നെ ആണോ എൻ്റെ ശരീരത്തെയാണോ പ്രണയിച്ചത്."
അതിന് മറുപടിയായി അവൻ ഒന്നും പറഞ്ഞില്ല. ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്നിട്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് യദു റോഡിലേക്ക് ഇറങ്ങി.
" അതെ ഈ ഒരു ആവശ്യം പറഞ്ഞ് ഇനി ഈ വഴി വരണം എന്നില്ല ട്ടോ ."
" അവൾ പുറകിൽ നിന്നും വിളിച്ച് പറഞ്ഞു."
" ഹാ എവിടെ യദു ചായ എടുത്തപ്പോഴേയ്ക്കും അവൻ പോയോ? "
"ഹാ എന്തോ തിരക്ക് ഉണ്ട് എന്ന് അതുകൊണ്ട് പോയി. "
"എന്നാലും ഇവിടെ വന്നാൽ അവൻ അത്ര പെട്ടെന്ന് ഒന്നും പോകുന്നതല്ലല്ലോ ?"
" യദുവേട്ടൻ എന്താ അമ്മ ഉണ്ടാക്കിയ ചായ ആദ്യമായിട്ടാണോ കുടിക്കുന്നത് ?അമ്മേടെ ആങ്ങളെടെ പൊന്നോമന പുത്രനല്ലേ. ഇങ്ങ് താ അത് ഞാൻ കുടിച്ചോളാം ."
" ശ്ശെടാ എന്നാലും ഇവനിത് എന്ത് പറ്റി. ഒന്നും പറയാതെ പെട്ടെന്ന് ഇറങ്ങി പോയത്."
" ആ എനിക്ക് അറിഞ്ഞൂടാ"
അവൾ കപ്പിലെ ചായ ഊതി ഊതിക്കുടിക്കാൻ തുടങ്ങി.
യദു നേരെ വീടിൻ്റെ പഠിപ്പുര കടന്ന് ബുള്ളറ്റ് പോർച്ചിൽ പാർക്ക് ചെയ്തു. കയ്യിൽ ഉണ്ടായിരുന്ന താക്കോൽ ഡൈനിംങ്ങ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് അവൻ റൂമിനകത്ത് കയറി വാതിൽ ശക്തിയായി അടച്ചു. ഹാളിൽ ടി.വി. കണ്ടു കൊണ്ടിരുന്ന യദുവിൻ്റെ അച്ഛനും അമ്മയും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി. അൽപം സമയം കഴിഞ്ഞ് യദു റൂമിൽ നിന്നും പുറത്തോട്ട് ഇറങ്ങി.
"അമ്മേ എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല. "
"തെമ്മാടിത്തരം പറഞ്ഞാൽ നിൻ്റെ കരണം ഞാൻ അടിച്ച് പൊളിക്കും ആ കാര്യം ഞാൻ ഇപ്പഴേ ഓർമ്മിപ്പിച്ചേക്കാം.
യദുവിൻ്റെ അച്ഛൻ രവിയായിരുന്നു അതിന് ഉള്ള മറുപടി പറഞ്ഞ് '
" എന്താടാ പ്രശ്നം നീ അവിടെ പോയായിരുന്നോ? "
" അതമ്മേ ഞാൻ അമ്പലത്തിൽ പോയി വരുന്ന വഴി ചുമ്മാതൊന്ന് കയറിയതാ."
"എന്നിട്ട് . "
"ആ അവൾക്കിപ്പം പഴയ പൊലെ എന്നോട് ഒന്നും ഇല്ല കല്ല്യാണക്കാര്യം പറയുമ്പോഴോക്കെ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുവാ."
"കണ്ടോ കണ്ടോ ഞാൻ അന്നേ പറഞ്ഞതാ ഈ സ്വന്തത്തിലും ബന്ധത്തിലും ഉള്ള ഏർപ്പാട് നന്മുക്ക് വേണ്ടാന്ന് ഈ രവിയെട്ടൻ ഒറ്റൊരുത്തൻ കാരണാ ഇതിപ്പോ ഇങ്ങനെ ആയത്."
" സുമേ നീ കാര്യം അറിയാത്ത പൊലെ ഇവിടെ നിന്ന് പൊട്ടൻ കളിക്കരുത് .രണ്ടാലും ഇഷ്ട്ടത്തിലാണ് അവളെ കെട്ടിച്ച് തന്നില്ലേൽ ഞാൻ ഈ ജീവിതത്തിൽ വെറെ പെണ്ണ് കെട്ടില്ല എന്ന് പറഞ്ഞ് ഇവിടെ നിന്ന് അലമുറയിട്ട് കരഞ്ഞത് ഈ പോത്തല്ലേ. എന്നിട്ട് ഇപ്പോ എന്ത് പറ്റി രണ്ടിനും ആ സ്നേഹം അങ്ങ് ആവിയായി പോയൊ ?"
" ആ അതൊക്കെ പണ്ട് അങ്ങിനെയായിരുന്നു അവൾക്ക് ഇപ്പോ എന്നോട് ആ സ്നേഹം ഒന്നും ഇല്ല."
" എന്ന് അവൾ പറഞ്ഞോ ?"
" ഇല്ല എനിക്ക് അവളുടെ പെരുമാറ്റത്തില് അങ്ങിനെ തോന്നി."
" അതെ മര്യാദയ്ക്ക് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം കല്ല്യാണത്തിൻ്റെ ഡേറ്റ് അടുത്ത് വരുവാ പോരാത്തതിന് പാതി ക്ഷണവും കഴിഞ്ഞു എൻ്റെ നാട്ടുകാരുടെ മുൻപിൽ നാണം കെടുത്തി ഇനി നീയെങ്ങാനും ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആണ് പ്ലാൻ എങ്കില് പൊന്നു മൊനെ നിന്നെ വെട്ടിക്കൊന്ന് ഞാൻ ജയിലിൽ പോകാനും മടിക്കില്ല പറഞ്ഞേക്കാം. നിനക്കൊക്കെ ഡ്രസ്സ് മാറുന്ന പൊലെ പെണ്ണിനെ മാറ്റാം പെങ്ങളോടും അളിയനോടും ഉത്തരം പറയേണ്ടത് ഞാനാ. "
" എടാ യദൂ നീ ആവശ്യം ഇല്ലാത്തതൊന്നും ചിന്തിക്കണ്ട ഇപ്പോ അച്ഛൻ പറഞ്ഞതിലും കാര്യം ഉണ്ട്. "
ഹാ ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി അച്ഛനും അമ്മയും കൂടി എന്ത് വേണേൽ ആയിക്കോ?"
"രവിയെട്ടാ ഇവനിത് ."
"അവൻ അവിടെ ചെന്ന് അവളോട് എന്തേലും പറഞ്ഞ് കാണും അതാ അത്ര നല്ല പുള്ളി ഒന്നും അല്ലല്ലോ നിൻ്റെ മോനും ഞാൻ എന്തായാലും ആവണിയെ ഒന്ന് വിളിച്ച് നോക്കട്ടെ. "
"ആ എന്തായാലും അവള് പറയും സത്യം ."
" രവി ഫോണെടുത്ത് ആവണിയെ വിളിച്ചു."
" ഹലോ മോളെ. "
" എന്താ രവി മാമേ
" ഹേയ് ഒന്നൂല്ല മാമൻ വെറുതെ നിൻ്റെ വിശേഷം ഒക്കെ ഒന്ന് അറിയാൻ വിളിച്ചതാ. തുണിയെടുത്തതൊക്കെ തൈക്കാൻ കൊടുത്തോ മോളെ. "
"ആ അതൊക്കെ അന്ന് തന്നെ കൊടുത്തു രണ്ടാഴ്ച കഴിഞ്ഞാൽ കിട്ടും. "
'
"ഉം. പിന്നെ മാമൻ വിളിച്ചതാ വെറെ ഒരു കാര്യം അറിയാനാ ."
" എന്താ മാമ "
"യദു വന്നിരുന്നോ അവിടെ."
" ഉവ്വ് വന്നിട്ട് അപ്പോ തന്നെ പോയി,"
" ഉം, അല്ല അവൻ ഇവിടെ വന്ന് കയറിയത് അത്ര നല്ല രീതിയിൽ അല്ല നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ലല്ലോ മാമൻ അതാ ചോദിച്ചത്."
"ഇല്ല രവി മാമേ അത് ഇടയ്ക്ക് ഉണ്ടാവുന്നത് അല്ലേ. യദുവേട്ടൻ്റെ ഓരോ പിടിവാശികള് അതാ. "
" ഇനി മോള് വേണം അതൊക്കെ മാറ്റി എടുക്കാൻ ഒറ്റ മോനല്ലേ ആ സ്വാതന്ത്രത്തിൻ്റെ പുറത്ത് വളർന്നതാ അതിൻ്റെ കുറച് കുരുത്തക്കേടും കയ്യിൽ ഉണ്ട് മോള് അത് കാര്യം ആക്കണ്ട പിന്നെ ഞാൻ വിളിച്ച കാര്യം അമ്മയോട് പറയണ്ട ട്ടോ. ശരി മോളെ ഞാൻ പിന്നെ വിളിക്കാം. "
" ഉം. ശശി"
ആവണി നേരെ ഫോണെടുത്ത് യദുവിനെ വിളിച്ചു. അഞ്ചാറു തവണ ഫോൺ വിളിച്ചപ്പോഴും യദു കാൾ എടുക്കാൻ തയ്യാറായില്ല പിന്നെ അല്പസമത്തിന് ശേഷം അവൻ കാൾ അറ്റൻറ് ചെയ്തു.
" ഹലോ യദുവേട്ടാ."
" എന്തിനാ ഇപ്പോ വിളിച്ചത്."
" യദുവേട്ടൻ വീട്ടിൽ ചെന്നിട്ട് എന്താ പറഞ്ഞത്."
" എന്ത് പറയാൻ ഒന്നും പറഞ്ഞില്ല. "
"ഉം. മാമൻ ഇപ്പോ എന്നെ വിളിച്ചിരുന്നു അവിടെ ആണ് കലിപ്പിലാണ് എന്ന് പറഞ്ഞിട്ട് പറയുമ്പോൾ മുഴുവനായും അങ്ങ് പറയാമായിരുന്നില്ലേ .എൻ്റെ ശരീരം ചോദിച്ചു അവൾ വഴങ്ങിയില്ല എന്ന് കൂടി . "
" നീ ഫോണ് വെച്ചിട്ട് പോകുന്നുണ്ടോ നിന്നോട് സംസാരിക്കാൻ എനിക്ക് താൽപര്യം ഇല്ല."
" പിന്നെ ആരോട് സംസാരിക്കാനാണ് താൽപര്യം .യദുവേട്ടൻ്റെ ഈ സ്വഭാവം വെച്ചിട്ട് നമ്മൾ എങ്ങനെ ഒരുമിച്ച് ജീവിക്കും. "
" അതാ പറഞ്ഞേ എന്നെയും എൻ്റെ സ്വഭാവത്തെയും സഹിക്കാൻ പറ്റാത്തവർ ഈ വിവാഹത്തിന് സമ്മതിക്കണം എന്നില്ല ."
" ഉം. യദുവേട്ടന് എന്നെക്കാൾ ഇഷ്ട്ടം എൻ്റെ ശരീരത്തെയാണെങ്കിൽ ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല ആ വാശി അങ്ങ് നടക്കട്ടെ ഇപ്പോൾ വീട്ടിലേക്ക് വന്നോളൂ അമ്മ പുറത്തോട്ട് പോയി ഇവിടിപ്പം ഞാൻ മാത്രള്ളൂ."
ആവണി അത് പറയേണ്ട താമസം യദു ബുളറ്റും എടുത്ത് ആവണിയുടെ വീട്ടിലേക്ക് പാഞ്ഞൂ . വണ്ടിയിൽ നിന്നും ഓടി ഇറങ്ങി അവൻ വീടിൻ്റെ പൂമുഖത്തേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ അവൻ്റെ ചങ്കിലെ ആ ചങ്കിടിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല . കിതച്ച് കൊണ്ടവൻ ആവണിയെ മുന്നിൽ ചെന്ന് നിന്നു.
"ആവണി നീ പറഞ്ഞത് സത്യം ആണോ? "
ഉം, ആ വാതിൽ അങ്ങ് അടച്ചേക്ക് ഇനി ഒട്ടും സമയം കളയണ്ട അല്ലേൽ അമ്മ ഇപ്പം കയറി വരും."
അവൻ വിടർന്ന കണ്ണുകളോടെ അവളെ ഒന്ന് നോക്കി.
ആവണി തോളിൽ കിടന്നിരുന്ന ദാവണിയുടെ തുമ്പ് കൈ കൊണ്ട് വലിച്ച് താഴെക്കിട്ടു.
തൻ്റെ കണ്ണുകളെ വിശ്വാസിക്കാനാവാത്ത വിധം കണ്ണിമ വെട്ടാതെ യദു ആവണിയുടെ മാറിടത്തിലേക്ക് നോക്കി നിന്നു.
" ഹും യദുവേട്ടന് ഇപ്പോ ഈ ശരീരത്തില് എന്ത് വേണേലും ചെയ്യാം ഇതിപ്പോ വെറും ഒരു ശരീരം മാത്രമാണ് ജീവനില്ലാത്ത ഒരു ജഡം. അതായത് ഞാൻ മരിച്ച് കഴിഞ്ഞ് എന്നെ ഒരാൾ ബോഗിക്കുന്ന ഒരു ഫീലിംങ്ങ് മാത്രമേ എനിക്ക് ഇതിൽ നിന്ന് ഉണ്ടാവൂ ഇതിന് വേണ്ടിയാണോ നന്മൾ ഇത്രയും കാലം പ്രണയിച്ചത്. "
യദു തന്നെ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു.
" യദുവേട്ടാ ഇനി നന്മുടെ വിവാഹത്തിന് കേവലം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം അത്ര കൂടി കാത്തിരിക്കാൻ യദുവേട്ടന് കഴിയില്ലേ. ദാ ഈ കഴുത്തിൽ ഒരു താലി അത്രയെ ഞാൻ ആഗ്രഹിക്കുന്നുള്ളൂ അത് കഴിഞ്ഞാൽ പിന്നെ ഞാൻ യദുവേട്ടൻ ആഗ്രഹിക്കുന്ന ഒരു പെണ്ണ് തന്നെയായിരിക്കും . ഈ ശരീരവും സ്നേഹവും പൂർണ്ണ മനസ്സോട് കൂടി അന്ന് ഞാൻ ആ കാൽച്ചുവട്ടിൽ അടിയറ വെയ്ക്കും പിന്നെ ഓരോ മാസങ്ങളിലെയും ചില ദിവസങ്ങൾ ഒഴിച്ചാൽ ഈ ശരീരം മുഴുവനായിട്ട് എൻ്റെ യദുവേട്ടന് മാത്ര മുള്ളതല്ലേ അത് വരെ ഒന്ന് ക്ഷമിച്ചൂടെ. "
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
" ആവണി ഞാൻ "
പെട്ടെന്ന് അവൻ താഴെ കിടക്കുന്ന ദാവണിയുടെ അറ്റം കൊണ്ട് അവളുടെ ശരീരം ആകെ പൊതിഞ്ഞു.
" എനിക്ക് അറിയാം യദുവേട്ടാ ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെയുണ്ട് പക്ഷേ മറ്റുള്ളവർക്ക് അത് എത്രമാത്രം മുറിവേൽപ്പിക്കുന്നു വെന്ന് ആരും മനസ്സിലാക്കാറില്ല."
"ആവണി ഞാൻ നിന്നോടുള്ള ഒരു സ്വാതന്ത്രക്കൂടുതൽ കൊണ്ട് അങ്ങനെ ചിന്തിച്ച് പോയതാ. "
"അറിയാം മുറപ്പെണ്ണ് അല്ലേ. പക്ഷേ ആ ഒരു ലേബൽ എടുത്ത് മാറ്റിയാൽ ഞാനും എല്ലാവരെയും പോലെ ഒരു സാധാരണ പെൺകുട്ടിയാണ് സ്വന്തം മനസ്സും ശരീരവും തൻ്റെ പ്രാണൻ്റെ പാതിയായ താലിചാർത്തിയ പുരുഷന് മാത്രം പകുത്ത് നൽകണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ."
"താൻ പറഞ്ഞത് ശരിയാടോ തെറ്റ് എൻ്റെ ഭാഗത്താ ഇനി ഒരിക്കലും ഞാൻ തന്നോട് ഈ കാര്യം പറഞ്ഞ് വരില്ല. ഐയാം റിയലി സോറി. "
" അയ്യോ യദുവേട്ടൻ എന്നോട് സോറി ഒന്നും പറയണ്ടപറയണ്ട ട്ടോ. ഇതിന് പകരം ആയി ഞാൻ വെറെ ഒരു സാധനം തരാം എന്താ അത് പൊരെ. "
അവൾ അവനോട് കണ്ണ് ഇറുക്കി കാണിച്ചു. അവൻ്റെ അരികിലേക്ക് ചേർന്ന് നിന്ന് ഇരു കൈകൾ കൊണ്ട് ആ മീശ രണ്ടും മുകളിലേക്ക് പിരിച്ച് വെച്ചു കൊണ്ട് ആ കട്ടത്താടിമേൽ അവളൊന്ന് അമർത്തി ചുംബിച്ചു. യദു ഒന്ന് ചെറുതായ് പുഞ്ചിരിച്ചു. റൂമിൽ നിന്നും പുറത്തിറക്കി ബുള്ളറ്റിൽ കയറി അവൻ സൈഡ് മിറർ ഒന്ന് തിരിച്ച് വെച്ചു. ജനലഴികളിലൂടെ ഒരു സിന്ദൂരപ്പൊട്ടും രണ്ട് കരിമിഴി കണ്ണുകളും അതിൽ പ്രതിധ്വനിച്ചു.