അവൾ പതിയെ അയാളുടെ അടുത്ത് എത്തി, അയാളുടെ ഭാവം അവളെ...

Valappottukal


രചന: ശിഹാബ്

അവൾ 

------------

അവൾ റൂമിലെ അരണ്ട വെളിച്ചത്തിൽ അവനെ കണ്ടു ആ റൂമിലെ മ ദ്യത്തിന്റെ മണം അവളെ വല്ലാതെ ബുദ്ധി മുട്ടിച്ചു അവൾ പതിയെ അയാളുടെ അടുത്ത് എത്തി, അയാളുടെ ഭാവം അവളെ വല്ലാതെ പേടിപ്പിച്ചു, ചേട്ടാ എന്നേ ഒന്നും ചെയ്യല്ലേ, 


ഇവിടെ എന്തോ ജോലി ഉണ്ട് അത് ചെയ്യാനാണ് എന്നേ ഇവിടെ കൊണ്ട് വന്ന സീമ ചേച്ചി പറഞ്ഞത്. 

ജോലി എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോളു എന്നേ ഒന്നും ചെയ്യല്ലേ പ്ലീസ്.. 


അവൾ അയാളോട് കൈ കൂപ്പി പറഞ്ഞു. 

മോളെ രൂപ ഒന്നും രണ്ടും ഞാൻ എണ്ണി കൊടുത്തത് എന്നിട്ട് ഇപ്പൊ! 

താൻ!! 

എന്നേ ഒന്ന് പിടിച്ചു എഴുനേൽപ്പിക്ക് ഇന്ന് അല്പം കൂടി പോയി.

വരുന്ന പെണ്ണ് ആള് ഒരു സുന്ദരി ആണ് എന്ന് പറഞ്ഞപ്പോ ഒരു സന്ദോഷം കൊണ്ട് അങ്ങ് അടിച്ചു പോയി.. എന്തായാലും താൻ വന്നല്ലേ!!


എനിക്ക് എഴുന്നേൽക്കാൻ വയ്യ അത് കൊണ്ട് താൻ എന്നേ എന്ന് എഴുനേൽപ്പിച്ചു ആ കട്ടിലിൽ ഒന്ന് കിടത്തണം. അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് ഒരു സമാധാനം കാരണം എന്നേ ഉപദ്രവിക്കാൻ ഇയാൾക്ക് ഈ അവസ്ഥയിൽ ഇപ്പൊ ഒന്നും പറ്റില്ല.അവൾ അയാളെ എങ്ങനെ ഒക്കെയോ എഴുനേൽ പിച്ചു ആ കട്ടിലിൽ കിടത്തി.. ഇനി താനും ഇവിടെ കിടക്ക്,, 


അയ്യോ ചേട്ടാ അത്... ഒന്നും പറയേണ്ടാ അയാൾക്ക് തന്റെ വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല,

അയാൾ ആഘാതമായ ഉറക്കത്തിലേക്ക് വീണു. അവൾ അവിടെ ചുറ്റും ഒന്ന് കണ്ണോടിച്ചു വീടും പരിസരവും എല്ലാം വൃത്തി ഇല്ലാതെ കിടക്കുന്നു.. ഏതായാലും വന്നതല്ലേ എന്ന് കരുതി അവൾ റൂമും ആ വീടും എല്ലാം ഒരു പാട് സമയം എടുത്തു നല്ലത് പോലെ വൃത്തി യാക്കി അടുക്കളയിൽ പോയി നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി ഇനി അയാൾ ഉണരുന്നതിന്ന് മുൻപ് ഇവിടെ ന്ന് പോകണം എന്ന് കരുതി അയാൾ കിടക്കുന്ന റൂമിൽ ഒന്ന് കൂടി ചെന്നു നോക്കി അയാളുടെ ഉറക്കം ഒക്കെ കഴിഞ്ഞു.


കള്ളിന്റെ കെട്ട് ഒക്കെ ഇറങ്ങി എന്ന് തോന്നുന്നു.. അവൾ അല്പം ഭയത്തോടെ അവിടെ ക്കു ചെന്നു.. ചോദിച്ചു ചേട്ടാ ഞാൻ പോകട്ടെ..? 

അയാൾ മുഖം ഉയർത്തി അവളോട് ചോദിച്ചു താൻ ആരാ എങ്ങനെ ഇവിടെ എത്തി? 

അവൾ ഒരു അമ്പരപോടെ അയാളെ നോക്കി.. എന്നേ ഇവിടെ  സീമ ചേച്ചി കൊണ്ട് ആക്കിയത് ആണ് ഇവിടെ എന്തോ ജോലി ഉണ്ട് എന്നാണ് പറഞ്ഞത് എന്ത് ജോലി എന്ന് എന്നോട് പറഞ്ഞില്ല ഞാൻ വന്നു നോക്കിയപ്പോൾ വീട് ന്റെ മുൻ വശത്തെ വാതിൽ തുറന്നു കിടക്കുന്നുണ്ട് ഞാൻ അത് വഴി ആണ് വന്നത് നോക്കുമ്പോൾ ചേട്ടൻ റൂമിൽ ഉണ്ട് എന്താ ജോലി എന്ന് ചോദിച്ചപ്പോൾ നിങ്ങളെ പിടിച്ചു കട്ടിലിൽ കിടത്താൻ പറഞ്ഞു ഞാൻ നിങ്ങളെ കിടത്തിയപ്പോൾ തന്നെ നിങ്ങൾ ഉറങ്ങി..! എന്റെ ജോലി എന്താ എന്ന് അറിയാത്തത് കൊണ്ട് ഞാൻ വീടും പരിസരവും ഒക്കെ വൃത്തി ആക്കി ഭക്ഷണം ഒക്കെ ഉണ്ടാക്കി. ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് ചേട്ടൻ എണീക്കുന്നത്.. സോറി ഞാൻ  ഞാൻ കുടിച്ച ത് കൂടി നേരത്തെ നടന്ന കാര്യങ്ങൾ ഒന്നും എനിക്ക് ഓർമ യിൽ തന്നെ ഇല്ല സീമ ചേച്ചി യോട് ഞാൻ പറഞ്ഞത് ശെരിയാണ് ഞാൻ വേറെ കാര്യത്തിന് ആയിരുന്നു പെണ്ണിനോട് വരാൻ പറഞ്ഞത്. 


ഇന്നലെ എന്റെ അമ്മയുടെയും അച്ഛന്റെ യും ഓർമ ദിവസം ആയിരുന്നു ഒരു കൊല്ലം ആയി അവർ എന്നേ വിട്ട് പോയിട്ട്.

എനിക്ക് MBA ക്ക് റാങ്ക് കിട്ടി . റിസൾട്ട്‌ അറിയുന്ന ദിവസം ഞാൻ ഫ്രണ്ട്സ് ന്റെ കൂടെ ബാംഗ്ലൂരിൽ ആയിരുന്നു എനിക്ക് ഇവിടെ ഫ്രണ്ട്സ് ഒന്നും ഇല്ല അവിടെ ന്ന് നാട്ടിലേക് വന്ന എന്നേ കൂട്ടി കൊണ്ട് വരാൻ വന്നതായിരുന്നു അവർ.

ഒരു ആക്‌സിഡന്റ്ഇൽ എല്ലാം തീർന്നു അയാൾ കരയുകആയിരുന്നു. അമ്മയുടെയും അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു അത് കൊണ്ട് ഞങ്ങൾക്ക് ബന്ധുക്കൾ തന്നെ ആരും ഉണ്ടായിരുന്നില്ല.. അന്ന് മുതൽ ഞാൻ ഒറ്റക്കായിരുന്നു മടുത്തു ജീവിതം എന്ന് തോന്നി തുടങ്ങി.


അവസാന ഒരു ആഗ്രഹം ഒരു പെണ്ണിന്റെ സുഖം ഞാൻ ഇത് വരെ അനുഭവിച്ചില്ല അതുകൂടി കഴിഞ്ഞു മരിക്കാം എന്ന് കരുതിയാണ് ഞാൻ ഇയാളോട് വരാൻ പറഞ്ഞത്.. ഇപ്പൊ എനിക്ക് മനസ്സിലായി ജീവിതത്തിൽ എന്തൊക്കെയോ ഇനിയും ഉണ്ട് കുറെ നേടാൻ എന്ന് അതിന്നു കാരണം താൻ ആണ് ഞാൻ ഉണർന്നിട്ട് കുറെ ആയിരുന്നു ഞാൻ ചുറ്റും നോക്കുമ്പോൾ ഞാൻ കിടന്ന ലോകം തന്നെ മാറിയത് പോലെ അമ്മ ഉണ്ടായിരുന്നപ്പോൾ എങ്ങനെ ആയിരുന്നോ അതുപോലെ ആയിരുന്നു എന്റെ വീടും പരിസരവും അടുക്കളയിൽ നിന്നും നല്ല ഭക്ഷണത്തിന്റെ മണവും എന്നിലേക്ക് കടന്നു വന്നു.. ഈ നിമിഷം മുതൽ ഞാൻ തീരുമാനിച്ചു എനിക്ക് വീണ്ടും ജീവിക്കണം എന്റെ 


തീരുമാനങ്ങൾ ഒക്കെ മാറ്റി എടുക്കാൻ കാരണം താൻ ആണ് വരുമോ എന്റെ കൂടെ ജീവിതം അവസാനം വരെ. അവൾ അയാളെ നോക്കി നേരത്തെ കണ്ട പോലെ ഉള്ള ഒരാൾ അല്ല അയാൾ. അയാളിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്.. പക്ഷെ അവൾക്ക് എന്തോ ഒരു ഭയം ഇയാൾ എന്നേ ഉപദ്രവിക്കുമോ?? പെട്ടന്ന് പിന്നിൽ നിന്നും ഒരു ശബ്ദം കട്ട്‌ ഇറ്റ്.. അവൾ തിരിഞ്ഞു നിന്ന് അപ്പോൾ ഒരു പാട് ആളുകളും ക്യാമറ യും ഒക്കെ ആയി.. മോളെ അമ്പരകേണ്ട ട്ടോ ഇത്‌ ഒരു ഷോർട്ട് ഫിലിം ന്റെ ഷൂട്ടിംഗ് ആയിരുന്നു ഇത് നമ്മുടെ ഡയറക്ടർ സാർ ന്റെ ഒരു ചെറിയ ബുദ്ധി ആണ് നാച്ചറൽ ആയി അഭിനയിക്കാൻ 


ഒരു നല്ല ആളെ കിട്ടാതെ വന്നപ്പോൾ ആണ് സീമ ചേച്ചി പറഞ്ഞത് ഇയാളെ കുറിച്ച്.. കൃത്യമായി എല്ലാ സ്ഥലത്തും ക്യാമറകൾ വെച്ച് കൃത്യമായ പ്ലാനിങ് ചെയ്ത് ആണ് ഇതുവരെ ഷൂട്ട്‌ ചെയ്തത്.

നമ്മുടെ കഥാ നായകൻ കഥ മുഴുവൻ കാണാതെ പഠിക്കേണ്ടി വന്നു അതാണ്‌ ഇതിന്റെ ഒരു ത്രില്ല്.. മോളെ എന്താ നിന്റെ പേര് ? ജീഷ്മ! ഞാൻ പ്രകാശൻ ഞാൻ ആണ് ഇതിന്റെ പ്രഡ്യൂസർ. ഈ പൈസ കയ്യിൽ ഇരിക്കട്ടെ ഇനി മോൾ പൊയ്ക്കോളൂ പുറത്ത് ഓട്ടോ ഉണ്ട്.. ഇനി യും എന്തെങ്കിലും വർക്ക്‌ ഉണ്ടെങ്കിൽ വിളിക്കാം എന്നും പറഞ്ഞു. 


അവൾ പുറത്ത് ഇറങ്ങി കയ്യിലെ നോട്ട് കളിലേക്ക് ഒന്ന് നോക്കി പിന്നെ ഒന്ന് തിരിഞ്ഞു നോക്കി അയാൾ അവളെ ഒന്ന് നോക്കി എന്തോ ഒന്ന് പറയാൻ ബാക്കി വെച്ചത് പോലെ!

                  ശുഭം

To Top