അവളിലേക്കമ, രുന്ന അയാളെ ത, ള്ളിമാറ്റാൻ ആ പെണ്ണ് അവളെ കൊണ്ടാവുംപോലെ ശ്രെമിച്ചു...

Valappottukal


രചന: സഹ്യന്റെ സന്തതി



യദുവിന്റെ സ്വന്തം  ..

 

നീ ചോദിച്ച കാശ് എണ്ണി തരില്ലേടി ..പിന്നെ നീ നല്ല പിള്ള ചമയണ്ട കാര്യമെന്താ ?


അവളിലേക്കമരുന്ന അയാളെ തള്ളിമാറ്റാൻ ആ പെണ്ണ് അവളെ കൊണ്ടാവുംപോലെ ശ്രെമിയ്ക്കുമ്പോഴാണ് വർധിച്ച ദേഷ്യത്തോടെ അവളുടെ ചെവിയിൽ അയാളത് പറഞ്ഞത് ...


 എന്നെ ഒന്നും ചെയ്യരുത് സാർ എന്ന് അപ്പോഴും അവൾ അയാളോട് അപേക്ഷിയ്ക്കുന്നുണ്ടായിരുന്നു ...മദ്യ ലഹരിയിൽ ആയിരുന്ന അയാൾക്ക്‌ പക്ഷെ ആരോടോ ഉള്ള വാശി തീർക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു അവൾ ...


അധിക നേരം അയാളുടെ കൈകരുത്തിനു മുൻപിൽ പിടിച്ചു നിൽക്കാനാവാതെ തളർന്ന അവളിലേക്കമർന്നു തന്റെ ആധ്യപത്യം സ്ഥാപിച്ചു ,ഒടുവിൽ തളർന്നു അവൾക്കരുകിൽ തന്നെ കിടന്നു അയാൾ  ...അവളുടെ കണ്ണുകളപ്പോഴും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു 

 

 

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

 

 

പിന്നീടെപ്പോഴോ കണ്ണ് തുറന്നപ്പോൾ മുറിയുടെ ഒരു കോണിലായി ഭിത്തിയിൽ ചാരി ഇരുപ്പുണ്ട് അവൾ ..രാത്രി കഴിച്ച മദ്യത്തിന്റെ ലഹരി അപ്പോഴും വിട്ടുമാറിയിരുന്നില്ല അവന് ...


മേശപ്പുറത്തു പൈസ ഇരുപ്പുണ്ട് ...നിനക്ക് വേണ്ടത് എത്രയാണെന്നുവച്ചാൽ എടുത്തോ ... ...എന്നിട്ട് വെട്ടം വീഴുന്നതിനു മുൻപ് ഇറങ്ങിപൊക്കോണം  ...


പറഞ്ഞിട്ട് നോക്കിയപ്പോൾ കണ്ടത് എങ്ങോട്ടോ നോട്ടം പതിപ്പിച്ചിരിയ്ക്കുന്ന അവളെയാണ് ...കണ്ണുനീർ അപ്പോഴും ചാലിട്ടൊഴുകുന്നുണ്ട് .


എഴുന്നേറ്റ് പോടീ ...ഒരു ശീലാവതി വന്നേക്കുന്നു ..


അലറും പോലെയുള്ള അവന്റെ ശബ്ദം കേട്ട് അവളവനെ ഒന്ന് നോക്കി ...എന്നിട്ട് പതിയെ എഴുന്നേറ്റു നടന്നു ..അവൻതിരിഞ്ഞു കിടന്നു വീണ്ടും ഉറങ്ങാൻ തുടങ്ങി .

 

 

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

 

 

നേരം വൈകി എഴുന്നേറ്റത് കൊണ്ടു വേഗത്തിലൊരു കുളിയും പാസ്സാക്കി യൂണിഫോമും എടുത്തിട്ട് പോകാൻ ഇറങ്ങുമ്പോഴാണ് മേശപ്പുറത്തിരിയ്ക്കുന്ന പൈസ കാണുന്നത് ...


ഇവളെന്താ പൈസ എടുക്കാതെ പോയത് ?

ചിന്തിച്ചു കൊണ്ട് 

...വേഗത്തിൽ വീട് പൂട്ടി ഇറങ്ങി ...സ്റ്റേഷനിൽ ചെന്നിറങ്ങി ബൈക്ക് പാർക്ക് ചെയ്തു അകത്തേയ്ക്കു നടന്നു .


തന്റെ ചെയറിൽ ഇരുന്ന് കൊണ്ടു ആലോചനയോടെ യദു കൃഷ്ണ ,സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്ന തന്റെ നെയിം ബോർഡ് ഇട്ടു കറക്കി കൊണ്ടിരിയ്ക്കുമ്പോഴാണ് കോൺസ്റ്റബിൾ പിളള ചേട്ടൻ അകത്തേയ്ക്കു കയറി വന്നത് ...


സാർ ...


എന്താ പിളള ചേട്ടാ ...


ഒരു മാൻ മിസ്സിംഗ് കേസ് വന്നിട്ടുണ്ട് ...ഇന്നലെ സാർ ഇറങ്ങിയതിനു ശേഷം വന്നതാണ് ..മകളാണ് കംപ്ലൈന്റ് തന്നത് ...രാത്രിയിൽ ആരൊക്കെയോ ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ആ കുട്ടിയുടെ അച്ഛനെ പിടിച്ചു കൊണ്ടുപോയി ...വീട്ടിൽ തളർന്നു കിടക്കുന്ന അമ്മയും ഈ കുട്ടിയും മാത്രമേ ഉള്ളു ..ആ കുട്ടി രാവിലെ തന്നെ വന്നിട്ടുണ്ട് 


ശെരി ..ആളെ വിളിയ്ക്കു ..


പിളള ചേട്ടൻ പോയി കുട്ടിയെ വിളിചിട്ടു വന്നു ...


ആളെ കണ്ട യദുവൊന്നു ഞെട്ടി ...!!!!ഇന്നലെ തന്റെ കൂടെ ഉണ്ടായിരുന്നവൾ ...വേഷം പോലും മാറിയിട്ടില്ല ..


ഈ കുഞ്ഞിന്റെ പേര് ഇന്ദു വെന്നാണ് ..ഇന്നലെ സാറിനെ വിളിച്ചിട്ടു കിട്ടാതായപ്പോ ഞാനും ഈ കുഞ്ഞും കൂടി സാറിനെ കാണാൻ ക്വാർട്ടേഴ്സിലേയ്ക്ക് വന്നിരുന്നു ...വഴിയില് വച്ച് നമ്മുടെ സെല്ലിൽ കിടന്ന പ്രതി ആത്മഹത്യക്കു ശ്രേമിച്ചെന്നു പറഞ്ഞു  സ്റ്റേഷനിൽ നിന്നു വിളിച്ചപ്പോൾ ഈ കുട്ടിയെ സാറിന്റെ വീടു  പറഞ്ഞു കൊടുത്തിട്ട് തിരികെ പോരേണ്ടി വന്നു ..പിന്നീട് വന്നു നോക്കിയപ്പോൾ ഈ കുട്ടിയെ കണ്ടില്ല ...സാറിന്റെ വീട്ടിൽ ലൈറ്റൊന്നും കാണാഞ്ഞപ്പോ തോന്നി സാർ ഉറങ്ങി കാണുമെന്നു ..കുട്ടി തിരികെ പോയി കാണുമെന്ന് വിചാരിച്ചു ഞാൻ തിരിച്ചു പോന്നു ...


യദു അസ്വസ്ഥതയോടെ നെറ്റിമേൽ വിരലോടിച്ചു ....


തെറ്റ് പറ്റിയത് തനിയ്ക്കാണ് ..സെല്ലിൽ കിടന്ന ഒരു കൊലക്കേസ്  പ്രതി ചാടിപ്പോയത് കാരണം ഒരാഴ്ചയായിട്ട് ഡിപ്പാർട്മെന്റിൽ ഉള്ളവരും മാധ്യമങ്ങളും എല്ലാം തന്റെ കുറ്റങ്ങളും കുറവുകളും നിരത്തി ,തന്നെ നിർത്തി പൊരിയ്ക്കുവാണ് ..ഇന്നലെ എസ് പി ഓഫീസിൽ നിന്നു കേൾക്കേണ്ടി വന്ന ചീത്തയും മറ്റുള്ള പോലീസ് ഓഫീസെർസിനു മുൻപിൽ വച്ചുള്ള അധിക്ഷേപവും കാരണം മനസ്സ് മടുത്തിരുന്നു ...ഉള്ളിലെ ടെൻഷൻ ഒന്ന് കുറയ്ക്കാൻ വേണ്ടിയാണു കുറച്ചധികം മദ്യപിച്ചത് ..........ആ സമയത്താണ് ഇവള് കേറി വന്നത് ..മദ്യത്തിനൊപ്പം കാമവും സിരകളിലേക്കെത്തിയ ഏതോ നശിച്ച നിമിഷത്തിൽ ....


യദു അവളുടെ മുഖത്തേക്കൊന്നു നോക്കി ...അപ്പോഴും നിറഞ്ഞൊഴുകുന്ന മിഴികൾ ...കരഞ്ഞു വീർത്ത കൺപോളകൾ ...അഴിഞ്ഞുലഞ്ഞ മുടി ...ആരോ ചവിട്ടിയരച്ച തുളസിക്കതിർ പോലെ ...ആരോ അല്ല താൻ തന്നെ ...ഈ പെണ്കുട്ടിയോടാണല്ലോ താൻ ഇന്നലെ ഓരോന്ന് ചെയ്തതെന്ന് ഓർത്തപ്പോൾ യദുവിന് അവനോടു തന്നെ ദേഷ്യം തോന്നി ..


പിള്ള ചേട്ടൻ പൊയ്ക്കോ ...ഞാൻ ഈ കുട്ടിയോടൊന്നു സംസാരിയ്ക്കട്ടെ ...പിന്നെ സെല്ലിൽ കിടക്കുന്നവന് കുഴപ്പൊന്നും ഇല്ലല്ലോ അല്ലെ ?

ഇല്ല സാർ ...തക്ക സമയത്തു കണ്ടത് കൊണ്ടു കുഴപ്പൊന്നും ഉണ്ടായില്ല ...പറഞ്ഞിട്ടയാൾ പുറത്തേയ്ക്കു നടന്നു ...


യദു പതിയെ എഴുന്നേറ്റ് അവൾക്കരുകിലേയ്ക്ക് നടന്നു ..അതിനനുസരിച്ചു അവൾ പുറകോട്ടു പോയി ഭിത്തിയിൽ തട്ടി നിന്നു ...


ഇനി സാറിന് തരാനായി എന്റെ കൈയിൽ ഒന്നുമില്ല ...അല്പമെങ്കിലും മനഃസാക്ഷിയുണ്ടെങ്കിൽ എനിയ്ക്കെന്റെ അച്ഛനെ കണ്ടെത്തി തരണം ...ഞങ്ങൾക്ക് വേറെ ആരുമില്ല ...കൈകൂപ്പി കൊണ്ടവൾ അവനോടു പറഞ്ഞു ..


ഞാൻ ...ഞാൻ അന്വേഷിയ്ക്കാം .....താൻ വീട്ടിലേയ്ക്കു പൊയ്ക്കോ ........

അവളോട് പറഞ്ഞിട്ട് പിള്ള ചേട്ടനെ വിളിച്ചു വണ്ടിയിൽ അവളെ വീട് വരെ കൊണ്ടു വിടാൻ പറഞ്ഞേൽപ്പിച്ചു ...


തുടർന്നുള്ള അന്വേഷണത്തിൽ വഴിയരുകിൽ ആരോ ഉപദ്രവിച്ചു മൃതപ്രായനായ അവളുടെ അച്ഛനെ കണ്ടെത്തുകയും ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയും ചെയ്തു ...അവളെയും വിളിച്ചറിയിച്ചു ...


പ്രതികൾ ആരെന്നു വ്യകതമായി അറിയാമായിരുന്നതിനാൽ കൊലപാതക ശ്രമത്തിന് കേസ് എടുത്തു അവരെ അറസ്റ്റ് ചെയ്തു ..


ഒരു മാസത്തോളം അച്ഛന് ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു ...ഈ ദിവസങ്ങളിൽ എല്ലാം തന്നെ യദു അദ്ദേഹത്തെ കാണാൻ ഒഫീഷ്യൽ ആയും അല്ലാതെയും ഹോസ്പിറ്റലിൽ എത്തിയിരുന്നു ...അതുകൊണ്ടു തന്നെ അച്ഛനുമായി അത്യാവശ്യം അടുപ്പമുണ്ടാക്കുവാനും കഴിഞ്ഞു .


അച്ഛനോട് സംസാരിയ്ക്കുമ്പോഴും  കണ്ണുകൾ അവൾക്കു പിന്നാലെ ആയിരുന്നു .എന്നാൽ അവളിൽ നിന്ന് അറിയാതെ പോലും ഒരു നോട്ടം അവനു നേർക്കുണ്ടാവാറില്ല ..സംസാരിയ്ക്കാൻ ശ്രമിയ്ക്കുമ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറും ..


ഒരിയ്ക്കൽ തടഞ്ഞു നിർത്തി സംസാരിയ്ക്കാൻ ശ്രമിച്ചപ്പോൾ അവൾ പറഞ്ഞതിങ്ങനെയാണ് ...


ഒരിയ്ക്കൽ നിങ്ങൾ ചവച്ചു തുപ്പിയ ഈ ശരീരം കണ്ടുകൊണ്ടാണ് പിന്നെയും പുറകെ വരുന്നതെങ്കിൽ ഇതൊരു ജീവനില്ലാത്ത ശരീരമാണ് ..അന്ന് നിങ്ങൾ കടിച്ചു കീറിയപ്പോൾ തന്നെ മരിച്ചു കഴിഞ്ഞതാണ് ഞാൻ ..എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് ഞാനിപ്പോഴും ........വിങ്ങി പൊട്ടി അവൾ പറഞ്ഞു നിർത്തി ...


ഇന്ദു ...ദയവായി ഞാൻ പറയുന്നതൊന്ന് കേൾക്കു ...എനിയ്ക്കു ...തന്നെ ....


ഏറ്റു പറച്ചിലിനോ മാപ്പപേക്ഷയ്‌ക്കോ ആണെങ്കിൽ അതിനൊന്നും യാതൊരു പ്രസക്തിയുമില്ല ...അതു കൊണ്ടു എനിയ്ക്കു സംഭവിച്ചതൊന്നും മാഞ്ഞുപോകില്ലല്ലോ ..


നിയമം കാത്തു സംരക്ഷിക്കേണ്ടവർ തന്നെ അത് ദുരുപയോഗം ചെയ്യുമ്പോൾ പരാതി പറയാനും കഴിയില്ല ...ചോദിയ്ക്കാനും പറയാനും ആരുമില്ല ... എല്ലാം കൊണ്ടും ഗതികെട്ട ഒരു പെണ്ണ് ...


പേടിയ്‌ക്കേണ്ട നിങ്ങൾക്കു ഞാൻ കാരണം ഒന്നും നഷ്ടപ്പെടില്ല ...ഇനിയെങ്കിലും ഉപദ്രവിയ്ക്കാൻ വരാതിരുന്നാൽ മതി ..പറഞ്ഞിട്ട് തിരിഞ്ഞു നടന്നു ഇന്ദു .


ഒരാഴ്ച കഴിഞ്ഞു ഇന്ദുവിന്റെ അച്ഛൻ ഡിസ്ചാർജ് ആയപ്പോൾ വേണ്ട സഹായങ്ങളൊക്കെയും ചെയ്തത് യദുവായിരുന്നു .

 

 


🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

 

 

രണ്ടുമാസങ്ങൾക്കു ശേഷം കേസുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾക്കു വേണ്ടി ഇന്ദുവിന്റെ വീട്ടിലെത്തിയതായിരുന്നു യദു ..പടിയ്ക്കലെത്തിയപ്പോഴേ കേട്ട് ഇന്ദുവിന്റെ അച്ഛന്റെ ഉയർന്ന ശബ്ദം ...


ദൈവത്തെ ഓർത്തു ഇതിനു കാരണക്കാരൻ ആരാണെന്നൊന്നു പറ മോളെ ?


ആരെങ്കിലും നിന്നെ ചതിച്ചതാണോ ?അതോ നിനക്കാരെങ്കിലും ആയി അടുപ്പമുണ്ടായിരുന്നോ ?ഇങ്ങനെ ഇരുന്നു കരയാതെ വാ തുറന്നു പറയ് മോളെ ...കട്ടിലിൽ കിടന്നുകൊണ്ട് അമ്മയും പറയുന്നുണ്ട് 


...

ഇനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും ..എല്ലാവർക്കും കൂടി വല്ല വിഷവും വാങ്ങി തിന്നാം ...മക്കളെ മര്യാദയ്ക്കു വളർത്താത്ത നമ്മളെ പോലുള്ള അച്ഛനമ്മമാർക്കുള്ള ശിക്ഷ അതാണ് ...


തുറന്നു കിടന്ന മുൻവാതിലിൽ തട്ടിക്കൊണ്ടു യദു അകത്തേയ്ക്കു കയറിയതും കണ്ടു ഭിത്തിയോട് ചേർന്നു നിലത്തിരുന്നുകൊണ്ടു മുഖം പൊത്തി കരയുന്ന ഇന്ദുവിനെ ...


എന്താ ...എന്തുണ്ടായി ?ആധിയോടെ യദു ചോദിച്ചു ..


ഇനി എന്തുണ്ടാവാനാ മോനെ ?കുടുംബത്തിന് മൊത്തം നാണക്കേടുണ്ടാക്കി ആരുടെയോ കൊച്ചിനേം വയറ്റിലിട്ടോണ്ട് വന്നിട്ട് ഇരുന്നു മോങ്ങുന്നത് കണ്ടില്ലേ ?


ആളാരാണെന്നു എത്ര ചോദിച്ചിട്ടും വായ് തുറന്നു ഒന്നും മിണ്ടുന്നതും ഇല്ല ...എത്രയെന്നു വച്ചാണ് തല്ലുന്നത് ..ജന്മം കൊടുത്ത കൈകൊണ്ട് തന്നെ കൊല്ലാനാകുന്നില്ല ?..കണ്ണുകളൊപ്പി ആ അച്ഛനതു പറഞ്ഞപ്പോൾ അതൊക്കെയും തന്റെ മേൽ പതിയ്ക്കുന്ന ശാപവാക്കുകൾ ആയാണ് യദുവിന് തോന്നിയത് ...


യദു പതിയെ എഴുന്നേറ്റ് ഇന്ദുവിനരുകിലെത്തി ...ദേഹം മുഴുവൻ അടികിട്ടിയ പാടുകളുണ്ട് ...കവിളിലും അടിയുടെ പാടുകൾ തെളിഞ്ഞു കാണുന്നുണ്ട് ..ചുണ്ടുകൾ ചെറുതായി പൊട്ടിയിട്ടുണ്ട് ...


ഇന്ദു ........


കുനിഞ്ഞിരുന്ന് കണ്ണീർവാർക്കുന്ന ഇന്ദുവിന്റെ കൈകളിൽ പിടിച്ചു കൊണ്ട് യദു വിളിച്ചു ..മുഖമുയർത്തി യദുവിനെ ദേഷ്യത്തോടെ നോക്കി അവന്റെ കൈകളെ തട്ടിമാറ്റി അവൾ ...


അവൻ എഴുന്നേറ്റു അച്ഛനടുത്തു വന്നു അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു കൊണ്ടു പറഞ്ഞു ..


അച്ഛന്റെ മകൾ ഒരു തെറ്റും ചെയ്തിട്ടില്ല ...തെറ്റ് ചെയ്തത് മുഴുവൻ ഞാനാണ് ...സ്വബോധത്തോടെ അല്ലെങ്കിൽ പോലും ഞാൻ ചെയ്ത തെറ്റ് കാരണമാണ് അവൾക്കിങ്ങനെ എല്ലാവരുടേയും മുൻപിൽ തലകുനിച്ചിരിയ്ക്കേണ്ടി വന്നത് .അവളുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞാണ് ...

പറഞ്ഞു നിർത്തി അവളെ ഒന്ന് നോക്കി യദു ...


ഇന്ദുവിനെ എനിയ്ക്കു തന്നേക്കാവോ അച്ഛാ ...ഒരു കുറവും വരുത്താതെ നോക്കിക്കൊള്ളാം ...കുറ്റബോധം കൊണ്ടുള്ള തീരുമാനമല്ല‌ ..ഇന്ദുവിനെ ശെരിയ്ക്കും ഇഷ്ടമായതുകൊണ്ടാണ് ..അവളെ ആഗ്രഹിക്കാനുള്ള യോഗ്യത എനിയ്ക്കുണ്ടൊന്നു അറിയില്ല ..


ഈ ഭൂമിയിൽ സ്വന്തമെന്നു പറയാൻ എനിയ്ക്കാരുമില്ല ...അച്ഛൻ ആരാണെന്നു അറിയില്ല ...പിഴച്ചുപെറ്റ പെണ്ണായാണ്‌ എന്റെ അമ്മയെ എല്ലാവരും കണ്ടിരുന്നത് ...എന്നെ തന്ത ഇല്ലാത്തവനായും ...


അച്ഛനെക്കുറിച്ചു ചോദിയ്കുമ്പോഴൊക്കെ പൊട്ടിക്കരയുന്ന അമ്മയെ കണ്ടു പിന്നീട് ആ ചോദ്യം ഞാൻ ചോദിക്കാതായി ...


കുറവുകൾ ഒന്നും അറിയിക്കാതെയാണ് അമ്മ എന്നെ വളർത്തിയത് ...പഠിച്ചു ഈ ജോലിയ്ക്കു കയറിയപ്പോൾ ഇനിയുള്ള കാലം എന്റെ അമ്മയോടൊപ്പം സന്തോഷത്തോടെ ജീവിക്കണം എന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ...പക്ഷെ ഒരു നെഞ്ച് വേദനയുടെ രൂപത്തിൽ എത്തി ദൈവം അമ്മയെ തിരിച്ചു വിളിച്ചു ...അതോടെ ഞാൻ ഒറ്റയ്ക്കായി ....


ഇതൊന്നും ഒരു കുറവായി അങ്ങ് കാണുന്നില്ലെങ്കിൽ ഇന്ദുവിനെ ധൈര്യമായി എന്റെ കൈകളിൽ ഏല്പിക്കാം ...എന്റെ മരണം വരെ ഒരു പോറലുപോലും ഏൽപ്പിക്കാതെ നോക്കിക്കൊള്ളാം ...കണ്ണ് നിറച്ചു യദു പറഞ്ഞത് കേട്ട് അച്ഛൻ കണ്ണുകൾ തുടച്ചു കൊണ്ടു യദുവിന്റെ കൈകളിൽ പിടിച്ചു കൊണ്ടു ഇന്ദുവിനെ നോക്കി ..ശേഷം എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു .


ഇന്ദു അപ്പോഴും മുഖം കുനിച്ചിരിയ്ക്കുകയാണ് ...

യദു എഴുന്നേറ്റ് ഇന്ദുവിനടുത്തെത്തി ...അവൾക്കരുകിൽ ഇരുന്നു കൈകളിൽ മെല്ലെ പിടിച്ചു ..

ഇന്ദു ...ഞാൻ ചെയ്തത് നിനക്കൊരിയ്ക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണു എന്നറിയാം ...ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ശരീരത്തിൽ സ്പർശിയ്ക്കുന്നത് തെറ്റാണെന്നു അറിയാഞ്ഞിട്ടല്ല ...ഏതോ നിമിഷത്തിൽ എനിയ്ക്കു തെറ്റ് പറ്റിപ്പോയി ...പക്ഷെ തെറ്റ് തിരുത്തൽ ആയിട്ടല്ല ,എനിയ്ക്കു നിന്നെ ഒരുപാട് ഇഷ്ടമായിട്ടു തന്നെയാണ് ജീവിതത്തിലേയ്ക്ക് ക്ഷണിയ്ക്കുന്നത് ..നിനക്കെന്നെ ഒരിക്കലും സ്നേഹിയ്ക്കാൻ കഴിയില്ലായിരിയ്ക്കാം ...എന്നാലും സാരമില്ല ...അത് ഞാൻ അർഹിയ്ക്കുന്ന ശിക്ഷ ആയി കരുതികൊള്ളാം .. ...


എന്നാലും എന്നെ പോലെ തന്തയില്ലാത്തവനായിട്ടു എന്റെ കുഞ്ഞു വളരേണ്ട ...


എന്റെ അമ്മയെ പോലെ പിഴച്ചു പെറ്റ പെണ്ണായി നിന്നെ മറ്റുള്ളവർ കാണുകയും വേണ്ട  ...


നിന്നെ ഈ യദുകൃഷ്ണയുടെ ഭാര്യയായും ജനിയ്ക്കാൻ പോകുന്നത് എന്റെ കുഞ്ഞായും കണ്ടാൽ മതി എല്ലാവരും ...


വേണ്ടെന്ന് മാത്രം പറയല്ലേ ഇന്ദു ...അവളുടെ മുഖം പിടിച്ചുയർത്തി തനിയ്ക്ക് നേരെ പിടിച്ചു കൊണ്ടു അവൻ പറഞ്ഞു ...


ഈ ഡയലോഗ് വേറെ എത്ര പെൺകുട്ടികളോട് പറഞ്ഞിട്ടുണ്ടാവും നിങ്ങൾ ?


ഇനിയും എത്ര പെൺകുട്ടികളുടെ ഗർഭത്തിനു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും നിങ്ങൾക്ക് ?..ദേഷ്യത്തോടെ ഇന്ദു ചോദിച്ചു ?


ജീവിതത്തിൽ ഒരു പെണ്ണ് വേണ്ട എന്ന് തീരുമാനിച്ചിരുന്ന എന്നിലേയ്ക്ക് ഞാൻ പോലും അറിയാതെ വന്നു ചേർന്നവളാണ് നീ ...


സ്വബോധത്തോടെ അല്ലെങ്കിൽ പോലും ഞാൻ ആദ്യമായി അറിഞ്ഞ പെണ്ണ് ...എന്റെ അവസാനം വരെയും നീ എന്ന പെണ്ണിനെ മാത്രം അറിഞ്ഞാൽ മതി ഇന്ദു എനിയ്ക്കു ...


ഇനിയും എനിക്ക് പിറക്കാനിരിയ്ക്കുന്ന കുഞ്ഞുങ്ങൾ നിന്റെ ഗർഭപാത്രത്തിൽ മാത്രം ജന്മമെടുത്താൽ മതി ഇന്ദു ...


എന്നെ സ്നേഹിയ്ക്കാൻ നീ എത്ര സമയം വേണമെങ്കിലും എടുത്തോ ...എന്നാലും വേണ്ടെന്ന് മാത്രം പറയരുത് ...


എന്തെങ്കിലും പ്രതീക്ഷിയ്ക്കാനും ചേർത്ത് പിടിയ്ക്കാനും എനിയ്ക്കു വേറെ ആരുമില്ല...നീയും നമ്മുടെ കുഞ്ഞുമല്ലാതെ ....വേദന നിറഞ്ഞ കണ്ണുകളോടെ യദു അവളെ നോക്കി പറഞ്ഞു ..


നിങ്ങൾ എന്നിലുണ്ടാക്കിയ മുറിവുകൾ ചിലപ്പോൾ മാറുമായിരിയ്ക്കും ..പക്ഷെ മുറിപ്പാടുകൾ അപ്പോഴും അവശേഷിയ്ക്കും ...അവയുള്ളിടത്തോളം എനിയ്ക്കു നിങ്ങളെ സ്നേഹിക്കാനാകുമെന്നു തോന്നുന്നില്ല ...


പക്ഷെ നിങ്ങൾ പറഞ്ഞതു പോലെ ഒരു തന്തയില്ലാത്തവനായിട്ട് എന്റെ കുഞ്ഞു വളരേണ്ട ...ആരുടെ മുൻപിലും എന്റെ കുഞ്ഞു തല കുനിയ്ക്കേണ്ടി വരരുത് .അതുകൊണ്ടു മാത്രം നിങ്ങളുടെ താലിക്കു ഞാൻ തല കുനിയ്ക്കും ...ഇന്ദു പറഞ്ഞു ..


നിന്റെ മുറിപ്പാടുകളെ എന്റെ സ്നേഹം കൊണ്ടു ഞാൻ മായ്ക്കും ഇന്ദു ...എന്നിട്ടും നിന്റെ ദേഷ്യം കുറഞ്ഞില്ലെങ്കിൽ എന്നെ രണ്ടു തല്ലിയ്ക്കോ ....നീ എന്തു തന്നെ ചെയ്താലും അത് ഞാൻ അർഹിക്കുന്നതാണ് എന്ന് എനിയ്ക്കു ഉത്തമ ബോധ്യം ഉണ്ട് ...പക്ഷെ എന്നെങ്കിലും ഒരിയ്ക്കൽ എന്റെ സ്നേഹം നീ മനസിലാക്കും എന്ന് എനിയ്ക്കു വിശ്വാസമുണ്ട് ...പറഞ്ഞിട്ട് 

തന്റെ കൈകളാൽ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി അവൻ ...

 

 

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

 

 

കാലചക്രം മുന്നോട്ടു കുതിയ്ക്കവേ ... ഇന്ദു യദുവിന്റെ പാതിയായി ...


അവരുടെ  പെൺ കുഞ്ഞിന് അവൾ ജന്മം നൽകി .....


ഈ കാലയളവിൽ  അവളറിയുകയായിരുന്നു ....


ഉള്ളിലൊരു സ്നേഹക്കടൽ തന്നെയൊളിപ്പിച്ച യദുവെന്ന ഭർത്താവിനെ ...


ഡ്യൂട്ടി സമയം കഴിഞ്ഞാൽ മകൾക്കരുകിൽ ഓടിയെത്തുന്ന ,

മകളുടെ കുറുമ്പുകൾക്കും കുഞ്ഞു കുഞ്ഞു വാശികൾക്കും കൂട്ടു നിൽക്കുന്ന യദുവെന്ന അച്ഛനെ ...


തന്റെ അച്ഛനും അമ്മയ്ക്കും പിറക്കാതെ പോയ യദുവെന്ന മകനെ ...


എല്ലാത്തിലും ഉപരി എപ്പോഴോ പറ്റിപോയൊരു തെറ്റിന്റെ പേരിൽ ഇപ്പോഴും ഉരുകുന്ന യദുവെന്ന മനുഷ്യനെ ...


യദുവിന്റെ ആത്മാർഥ സ്നേഹം ഇന്ദുവിന്റെ മുറിപ്പാടുകൾ മായ്ച്ചു ...അതുകൊണ്ടു തന്നെ അവൻ അവളെ സ്നേഹിച്ചത് പോലെ അവളും തിരിച്ചു അവനെ സ്നേഹിച്ചു തുടങ്ങി ...


ഒരു തെറ്റിൽ നിന്നു പിറവിയെടുത്തു വലിയൊരു ശെരിയിലെയ്ക്കുള്ള പ്രയാണം അവർ ഒരുമിച്ച് ആരംഭിച്ചു ....കൂട്ടിനൊരു കുഞ്ഞു കാന്താരി പെണ്ണും ...


വായിച്ചിട്ട് അഭിപ്രായം പറയുട്ടോ ...

To Top