രചന: Aisha Famal
""" ഖൽബിന്റെ മൊഞ്ച്.. """
രചന... ഐഷ റാഫി
"" ആഷിക്കാ... ഇന്ന് വെളളിയാഴ്ചയാണല്ലൊ ... ഇന്ന് ഇക്കാക് ലീവല്ലെ ഇന്നെങ്കിലും എന്നെയൊന്ന് ഷോപ്പിംഗിന് കൊണ്ട് പോവ് .. ഞാൻ നാട്ടിൽ നിന്ന് വന്നിട്ട് രാണ്ടാഴ്ച്ച ആയി ... ഈ ഫ്ലാറ്റിലിങ്ങനെ തനിയെ ഇരുന്ന് മടുത്തു.. "" അമീറാ പരിഭവം പറഞ്ഞു...,,
കല്യാണം കഴിഞ്ഞ് രണ്ട് മാസമായപ്പോഴെക്കും ആഷിക്കിന്റെ ലീവ് തീർന്നു... മധുവിധു തീരും മുൻമ്പെ അമീറായെ അവിടെ തനിച്ചാക്കി പ്രായാസമെന്ന പ്രവാസ ലോകത്തേക്ക് അവന് പറകേണ്ടി വന്നു ... പിന്നെ രണ്ട് വർഷത്തിന് ശേഷമാണ് അവൻ നാട്ടിലേക്കൊന്ന് പോയത്... പോവുന്നതിന് മുമ്പ് അവൾക്കുള്ള വിസക്കൂടി ശെരിയാക്കി.. വയ്യ അവളെ അവിടെ തനിച്ചാക്കി പോരാൻ.. വല്യ സാമ്പത്തിക മെച്ചമൊന്നും ഇല്ലെങ്കിലും. ഓവർടൈം ജോലി എടുത്തിട്ടാണെങ്കിലും വേണ്ടില്ല.. എനിക്ക് കൂട്ടായി അവൾ ഇവിടെ ഉണ്ടാകുമല്ലൊ എന്നൊരാശ്വാസം അത് മതി എനിക്ക്.. ലീവ് കഴിഞ്ഞ് തിരിച്ചിങ്ങോട്ടുള്ള യാത്രയിൽ അവളെക്കൂടെ കൊണ്ട് പോന്നു....അവൾ പറഞ്ഞത് ശെരിയാണ്... അവൾ നാട്ടിൽ നിന്നും വന്നിട്ട് രാണ്ടാഴ്ച്ചയായി... ഇതുവരെ പുറത്തേക്കൊന്നും കൊണ്ട് പോയിട്ടില്ല... കൊണ്ട് പോവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.. ഇപ്പോ ഇത്തിരി ടൈറ്റിലാണ്.. അവൾക്ക് വിസ എടുക്കലും അവളെ നാട്ടിൽ നിന്ന് ഇവിടേക്ക് കൊണ്ട് വരലും.. ഫ്ലാറ്റെടുക്കലുമായപ്പോ... കയ്യിലുണ്ടായിരുന്ന ക്യാഷ്തീർന്നു... പുറത്തേക്ക് വെറുതെ കൊണ്ട് പോയ മാത്രം പോരാ... അവൾ ഇതുവരെ ഒന്നും ആവിശ്യപ്പെട്ടിട്ടില്ലെങ്കിലും.. ആദ്യമായി അവൾ എന്തെങ്കിലും ആവിശ്യപ്പെട്ടാൽ അതെനിക്ക് വാങ്ങി കൊടുക്കാതിരിക്കാൻ കഴിയില്ല.. പിന്നെ കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞെങ്കിലും.. രണ്ട് പേരും ഒരുമിച്ച് നിൽക്കാൻ തുടങ്ങീട്ട് നാല് മാസം മാത്രമെ ആയിട്ടുള്ളു... ഞങ്ങൾ തമ്മിൽ പരസ്പരം ഒന്നറിഞ്ഞ് വരുന്നേയൊള്ളു ഇപ്പോ.. അപ്പോഴെക്കും എന്തിനാ എന്റെ പ്രാരാബ്ദ്ധങ്ങളും ബുദ്ധിമുട്ടുകളും അവളെ കൂടി വെറുതെ അറിയിക്കുന്നത്...
" മ്... " ആഷിക്ക് പതിയെ മൂളി...
" നമ്മുക്ക് വൈകീട്ട് പോവം.. ഇന്ന് നിന്നെ
ഈ ദുബായിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിൽ കൊണ്ട് പോയിട്ട് തന്നെ കാര്യം..
ഇന്ന് വൈകീട്ടത്തെ ഫുഡും നമ്മുക്ക് പുറത്ത്ന്ന് കഴിക്കാ.. "
" ആഷിക്കാ ഇങ്ങള് മുത്താണ്.. " എന്ന് പറഞ്ഞ്.. അമീറാ ഓടിച്ചെന്ന് ആഷിക്കിനെ ഇറുകെ പുണർന്നു...
" മ്മ് .. മതി മതി നിന്റെ സോപ്പിംഗ്.. വൈകുന്നേരം ഞാൻ കമ്പനി കാറുമായി വരാ നീ റെഡിയായിക്കൊ.. "
(പടച്ചോനെ ഇവൾ ഒന്നും ആവിശ്യ പെടതിരുന്ന മതിയായിരുന്നു... ആഷിക്ക് മനസ്സിൽ പറഞ്ഞു... )
*******************
ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി ആമിയുടെ കൈയ്പിടിച്ച് ആഷിക്ക് നടന്നു ഷോപ്പിലേക്ക്... ഒരു കൊച്ചു കുട്ടിയുടെ ഉത്സഹത്തോടെ അവന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് അവളും... ഷോപ്പിൽ കയറിയ അമീറ ആകെ അന്തം വിട്ട് ചുറ്റുപാടും നോക്കി...
" പടച്ചോനെ എത്ര വല്യ കടയാണിത്... ഇതിൽ വന്നിട്ടാണൊ ഇക്ക സാധനങ്ങൾ വാങ്ങിക്കാറ്... ""
അവളുടെ സംസാരം കേട്ട് ആഷിക്ക് ഒന്ന് ചിരിച്ചു... പതിയെ മുന്നോട്ട് നടക്കുമ്പോഴാണ്..
" ആമി .. " എന്നുള്ള വിളികേട്ടത്.. വിളികേട്ടതും ആ ഭാഗത്തേക്ക് ആഷിക്കും അമീറയും ഒപ്പം തിരിഞ്ഞു നോക്കി... ഇരുകൈയ്യിലും നിറയെ കവറുമായി..
മുടിയെല്ലാം സ്റ്റ്റയ്റ്റ് ചെയ്ത്.. മുഖത്തിന്റെ ഒരു വശത്തേക്ക് പാതി വെട്ടിയിട്ട മുടിയും... ഷാള് കൊണ്ട് പാതി മറച്ച മുടിയുമായ് ഒരു മോഡേൺ മൊഞ്ചത്തി ആമിയെ നോക്കി പുഞ്ചിരിച്ചു.. കണ്ടാലറിയാം നല്ലൊരു ഷോപ്പിംഗ് കഴിഞ്ഞുള്ള വരവാണെന്ന്...
" ആഹ്.. സുനി
ഇക്കാ അത് ന്റെ ഫ്രണ്ട് സുനീറയാണ്..
ഞാൻ പറഞ്ഞിരുന്നില്ലെ അവൾടെ
ഇക്കയും അവളും ഇവിടെ സെറ്റിൽഡാണ് എന്ന്.. ഇവിടെ അവളെ കാണാൻ
പറ്റുമെന്ന് കരുതീല്ല... ഇതൊരു സർപ്രൈസസ് പോലെയായി.. "
" ഹായ് സുനി നിയൊ... "
എന്ന് പറഞ്ഞ് അമീറ അവൾക്കരികിലേക് നടന്നു.. പിറകെ ആഷിക്കും..,, അവർ തമ്മിൽ സംസാരിച്ചോട്ടെ എന്ന് കരുതി ആഷിക്ക് കുറച്ച് മാറി നിന്നു..
" ഇന്ന് ലീവാവും ല്ലെ നിന്റെ ഇക്കാക്.. രണ്ടും കൂടി ഷോപ്പിംഗിനിറങ്ങിയതാവും ല്ലേ... " കണ്ണുകൾ ഇറുക്കി ഒരു ചിരിയോടെ പറഞ്ഞ് സുനി ആഷിക്കിന്റെയും ആമിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി..
" ഹേയ് അങ്ങനെയൊന്നും ഇല്ലെടി
ചുമ്മ ഫ്ലാറ്റിലിരുന്ന് മടുത്തപ്പോ...
നീ ഷോപ്പിംഗിന് ഇറങ്ങിയതാവുല്ലേ...?
അമീറ ചോദ്യഭാവത്തിൽ അവളെ നോക്കി...
" മ്മ്.... കുറച്ച് ഡ്രസ്സും ഫാൻസി ഐറ്റമ്സും എടുത്തു.. കഴിഞ്ഞു ഇന്നത്തെ ഷോപ്പിംഗ്... ഇനി ഫുംഡും കഴിച്ച് ഫ്ലാറ്റിലേക്ക് തിരിക്കണം.. നിന്റെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞൊ. കഴിഞ്ഞില്ലെങ്കിൽ വാ.. ഞാൻ ഹെൽപ് ചെയ്യാം ... "
സുനിയുടെ സംസാരം കേട്ട് ആമി ആഷിക്കിന്റെ മുഖത്തേക്ക് നോക്കി.. ആഷിക്ക് വിളറിയ ഒരു ചിരി പാസാക്കി... ആഷിക്കിന്റെ മുഖഭാവം കണ്ട് അമീറാ പറഞ്ഞു...
" ഷോപ്പിംഗിന് വന്നതല്ല ഞാൻ...ഇക്കാടെ
ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ..
അപ്പോ തിരിച്ച് പോവുമ്പോ ഇക്കാക്
എന്തൊ വങ്ങിക്കണം എന്ന് പറഞ്ഞ് വെറുതെ കേറീന്നെയൊള്ളു...ന്നാ
ശെരി ഞങ്ങൾക്കിത്തിരി തിരക്കുണ്ട് ... പിന്നെക്കാണം... "
എന്ന് പറഞ്ഞ് അവൾ ആഷിക്കിനടുത്തേക്ക് നടന്നു.. അവന്റെ കൈയ് ചേർത്ത് പിടിച്ച് ഒന്നും മിണ്ടാതെ അവൾ ആഷിക്കിനോട് ചേർന്ന് നടന്നു...
കുറച്ച് നേരത്തേക്ക് അവനും ഒന്നും മിണ്ടിയില്ല...,, പിന്നെ രണ്ട് പേർക്കിടയിലും തളം കെട്ടി നിന്ന മൗനത്തെ ഭേതിച്ചു
കൊണ്ട് അവൻ തുടർന്നു..
" എന്തു പറ്റി ആമി... നീ എന്താ അങ്ങനെയൊക്കെ പറഞ്ഞത്.. നീ ഷോപ്പിംഗിന് തന്നെയല്ലൊ വന്നത്
നിനക്ക് എന്താ ഒന്നും വേണ്ട...?
ആഷിക്കിന്റെ ചോദ്യം കേട്ട്.. അവൾ ഒന്നു പുഞ്ചിരിച്ചു പിന്നെ അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു...
" എന്റെ ഇക്കാ ഇപ്പോ ഇത്തിരി സാമ്പത്തികബുദ്ധിമുട്ടിലാണ് എന്ന് ഞാൻ മാത്രം അറിഞ്ഞാൽ മതി.. വേറെ ആരും അതറിയുന്നത് എനിക്ക് ഇഷ്ടമില്ല...
ഒരുപാട് പൈസ ചിലവഴിച്ചിട്ടാണെങ്കിലും... എന്നെ ഇങ്ങോട്ട് കൊണ്ട് വന്നല്ലൊ.. പിന്നെ എത്ര കഷ്ടപാടാണെങ്കിലും ഇക്കാടെ അടുത്ത് ഇങ്ങനെ നിൽക്കാൻ പറ്റിയാല്ലോ അതൊക്കെ മതി എനിക്ക്... "
അവളുടെ സംസാരം കേട്ട്...ആഷിക്ക് അവളെ അത്ഭുതത്തോടെ നോക്കി..
ഇവൾ ഇതെങ്ങനെ മനസ്സിലാക്കി ....
" ഞാനെന്ത് ആവിശ്യപ്പെട്ടാലും എത്ര ബുദ്ധിമുട്ടിയിട്ടെണെങ്കിലും അത് വാങ്ങിച്ച് തരുമെന്ന് എനിക്കറിയാം...
ഇക്കാടെ ഇപ്പോഴത്തെ ബുദ്ധിമുട്ട് ഞാൻ അറിഞ്ഞില്ലെങ്കിൽ പിന്നെ ആരാ അതൊക്കെ അറിയാ..
എനിക്കെല്ലാം അറിയാം ..
പിന്നെ ഞാനിഷോപ്പിംഗി എന്ന് പറഞ്ഞ് വന്നത്... ഇക്കാടെ കൈ ഇങ്ങനെ ചേർത്ത് പിടിച്ച് ക്കൂടെ ഇങ്ങനെ നടക്കാനാണ്.. ഈ ഷോപ്പിലെ ഏറ്റവും വിലകുറഞ്ഞത് വാങ്ങി തന്നാലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും... കാരണം ഇക്കാടെ പ്രായാസമൊന്നും എന്നെ അറിയിക്കാതെയുള്ള ഈ സ്നേഹത്തോടെയുള്ള പെരുമാറ്റം
ഉണ്ടല്ലൊ അത് മാത്രം മതി എനിക്ക് ... "
ഇടറിയ വാക്കുകളോടെ അവൾ
പറഞ്ഞ് നിർത്തി...
അവളെ ഒന്നുക്കൂടി തന്നിലേക്ക് ചേർത്തി നിർത്തി.. അവൻ പറഞ്ഞു..
" പറഞ്ഞ് പറഞ്ഞ് നീ എന്നെ ക്കൂടി കരയിപ്പിക്കാതെ പെണ്ണെ.. നീയാണെടി പെണ്ണ്.. ഞാൻ പറയാതെ ആണെങ്കിലും എല്ലാം കണ്ടറിഞ്ഞ് പെരുമാറുന്ന പെണ്ണ്... എവിടെയൊ വായിച്ച വാക്യം പോലെ നീന്റെ മുഖത്തേക്കാൾ മൊഞ്ച് നിന്റെ ഖൽബിനാണെടി.. "
എന്ന് പറഞ്ഞ് ഇരു നയനങ്ങളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികളെ അവൾ കാണാതെ തുടച്ച്.. ആഷിക്ക് പതിയെ അവളുടെ കവിളിൽ നുള്ളി... നിറഞ്ഞ മിഴികളുമായി അവൾ അവനെ നോക്കി പുഞ്ചിരിച്ചു...