രചന: മിനുഅനിൽകുമാർ
ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നു ദേഷ്യം വന്നിട്ടാണ് ഫോൺ എടുത്തത് ആര് ചാവാൻ കിടന്നിട്ടാണ് ഇങ്ങനെ ഫോൺ വിളിക്കുന്നത് മനുഷ്യൻ ഉറങ്ങാൻ സമ്മതിക്കില്ല
എടുത്തപ്പോഴേക്കും കട്ടായി വാട്സ്ആപ്പ് കോൾ ആണ് പരിചയമില്ലാത്ത നമ്പരാണല്ലോ ഞാൻ ആർക്കും നമ്പർ കൊടുക്കാറില്ല ഇതേതു മാരണമാണോ എന്തോ
വാട്സാപ്പിൽ ഒരു ഹായ് വന്നു അതേ നമ്പറിൽ നിന്നായിരുന്നു
മറുപടി കൊടുക്കാതിരുന്നാൽ കളഞ്ഞിട്ട് പൊക്കോളും
എന്നെ മനസ്സിലായോ
ആരാണാവോ ഡിപി നോക്കി ഒരു പൂവിന്റെ പടം ദേഷ്യമാണ് വന്നത്
മനസ്സിലായി റോസാപ്പൂ അല്ലേ
ഒരു ചിരിക്കുന്ന സ്റ്റിക്കറാണ് വന്നത്
അപ്പോൾ എന്നെ മനസ്സിലായില്ല അല്ലേ
നിങ്ങളാരാണ്? ഒരു പൂവിന്റെ പടം കണ്ടാൽ മനസ്സിലാക്കാൻ നിങ്ങൾ ദൈവമൊന്നുമല്ലല്ലോ. നിങ്ങൾക്കാളു മാറിയതായിരിക്കും..
ഇത് അഭി അല്ലേ
അല്ല എന്റെ പേര് അഭിഷേക് കുമാർ എന്നാണ്
അഭിഷേക് കുമാർ എന്ന അഭിയല്ലേ
ആരാണ് നിങ്ങൾക്കെന്താണ് വേണ്ടത്. എനിക്കിങ്ങനെ സംസാരിച്ചിരിക്കാൻ സമയമില്ല
ഒരു കണ്ണിന്റെ ഫോട്ടോയാണ് വന്നത്. അതെനിക്ക് എവിടെയോ സുപരിചിതമായ കണ്ണുകൾ ആയിരുന്നു. ആ ഒരു കണ്ണുകൾ എന്റെ ഹൃദയത്തിലാണ് പതിച്ചത് എന്റെ ഹൃദയത്തിന് വല്ലാത്തൊരു വേദന തോന്നി ആരുടേതാണ് ഈ കണ്ണുകൾ എവിടെയോ ഞാൻ ആരാധിച്ചിരുന്ന കണ്ണുകൾ ആണിത്
. തലേനത്തെ ക ഞ്ചാവിന്റെ കെട്ടുവിട്ടു മാറാത്തതു കൊണ്ട് തന്നെ ഓർത്തെടുക്കാൻ പ്രയാസമായി
എന്നെ മനസ്സിലായില്ല അല്ലേ. ഒന്നോർക്കാൻ ശ്രമിക്കൂ അല്പം തിരക്കാണ് ഞാൻ കുറച്ചു കഴിഞ്ഞു വരാം
എന്നാലും ആരുടേതാണ് ഇത്. കണ്ണടച്ചിരുന്നു ചിന്തിച്ചു. ഓർമ്മകൾ എന്നെ ഒരുപാട് പിറകിലോട്ട് കൊണ്ടുപോയി. എസ് ഇത് അവളാണ്
ഫോൺ ബെല്ലടിച്ചു
ഹലോ എന്നെ മനസ്സിലായോ അഭി
ഇന്ദുവാണോ
ആഹാ അപ്പോൾ നീ എന്നെ മറന്നിട്ടില്ല
എനിക്ക് മറുപടിയൊന്നും ഉണ്ടായില്ല പറയാൻ
ഞാനിപ്പോൾ ഒരു കാര്യം പറയാനാണ് നിന്നെ വിളിച്ചത് നമ്മുടെ സ്കൂളിലെ പത്താം ക്ലാസിലെ കൂട്ടുകാരെല്ലാം കൂടി ഒന്നിക്കുന്നു എല്ലാവരും പലപ്രാവശ്യം ഒത്തുകൂടിയെങ്കിലും എനിക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഞാൻ യുകെയിൽ ആണ് ഹസ്ബൻഡ് മക്കളുമായിട്ട്
ഇപ്രാവശ്യത്തെ വരവ് തന്നെ എല്ലാവരെയും കാണാൻ വേണ്ടിയാണ്. മറ്റന്നാൾ ആണ് ഒത്തുകൂടുന്നത് നീ തീർച്ചയായും ഉണ്ടാകണം
ഇന്ദു ഞാൻ വരില്ല എനിക്ക് ആരെയും കാണണ്ട. ഒരു ഒത്തുകൂടലിനും ഞാനില്ല
എനിക്കറിയാം നീ വരില്ലെന്ന് പലപ്രാവശ്യം എല്ലാവരും വിളിച്ചെങ്കിലും നീ മിണ്ടാനോ പറയാനോ വന്നിട്ടില്ല എന്നും പറഞ്ഞു. എനിക്ക് നിന്നെ കാണണം നിന്നെ കാണാൻ കൂടി വേണ്ടിയാണ് ഞാൻ വന്നത്. പണ്ടത്തെ ഇന്ദുവിനോട് അഭിക്ക് അല്പം എങ്കിലും ഇഷ്ടമുണ്ടെങ്കിൽ നീ വരും അവൾ ഫോൺ കട്ട് ചെയ്തു
എന്റെ മറുപടി കേൾക്കുന്നതിനു മുമ്പ് അവൾ കട്ടാക്കി പോയി
ഞാനെങ്ങും പോകില്ല എനിക്ക് ആരെയും കാണേയും വേണ്ട
വീണ്ടും ഉറങ്ങാൻ ശ്രമിച്ചെങ്കിലും ഉറക്കം വന്നില്ല മനസ്സിൽ എന്തോ ഒരു അസ്വസ്ഥത അറിയാതെ ചിന്തകൾ പഴയ കാലത്തിലോട്ട് പോകുന്നു
പുതിയ സ്കൂളിൽ ആറാം ക്ലാസിൽ ചെന്നപ്പോഴാണ് അവളെ കണ്ടത്. എല്ലാവരോടും സംസാരിച്ചു ഓടി നടക്കുന്ന അവളെ. ഞാൻ പൊതുവേ ആരോടും അങ്ങനെ മിണ്ടാറില്ലായിരുന്നു. പക്ഷെ അവൾ ആൺകുട്ടികളോടും പെൺകുട്ടികളോടും എപ്പോഴും സംസാരിച്ചു ബഹളം വെച്ചു നടക്കും
പടം വരയ്ക്കാനുള്ള കഴിവുണ്ടായിരുന്ന എന്നോട് ക്ലാസ്സിൽ എല്ലാവർക്കും ഇഷ്ടമായിരുന്നു അവൾക്കും ഞാൻ പടങ്ങളൊക്കെ വരച്ചു കൊടുക്കുമായിരുന്നു അവളോട് മിണ്ടിയില്ലെങ്കിലും അവളുടെ ചിരിയും സംസാരം എനിക്ക് വളരെ ഇഷ്ടമായിരുന്നു
ഡ്രോയിങ് മത്സരങ്ങളിൽ എല്ലാം ഫസ്റ്റ് എനിക്ക് ആയിരുന്നു സമ്മാനങ്ങൾ വാരിക്കൂട്ടുന്ന എന്നോട് അവൾക്ക് വളരെ ഇഷ്ടമായിരുന്നു
എട്ടാം ക്ലാസ് ആയപ്പോഴത്തേക്കും ക്ലാസുകൾ മാറി ആൺകുട്ടികൾക്ക് വേറെ പെൺകുട്ടികൾക്ക് വേറെ എന്ന് തരംതിരിച്ചു
അവളില്ലാത്ത ക്ലാസ് മുറി എനിക്ക്ഇഷ്ട്ടമല്ലായിരുന്നു അവൾ ഇരിക്കാറുള്ള സ്ഥലത്തേക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നോക്കുമായിരുന്നു അവൾ ഇല്ല എന്ന് കാണുമ്പോൾ വളരെ വിഷമം തോന്നും അപ്പോഴാണ് അവളോടുള്ള എന്റെ സ്നേഹം എനിക്ക് മനസ്സിലായത്
ഇന്റർവെൽ സമയങ്ങളിൽ അവളുടെ ക്ലാസ്സ് റൂമിന്റെ അടുത്ത് കൂടെ നടക്കും. ക്ലാസ് വിടുമ്പോൾ അവളെ കാത്തു നിൽക്കുന്നതും പതിവായി എന്നെ കാണുമ്പോൾ ചിരിക്കുകയും അഭിക്ക് സുഖമാണോ എന്ന് അന്വേഷിക്കുകയും ചെയ്യും
ഒരു തലയാട്ടല്ലോ ചിരിയിലോ ഞാനെല്ലാം അവസാനിപ്പിക്കും
പത്താം ക്ലാസ് ആയപ്പോൾ ബയോളജിയിലെ പടങ്ങൾ വരച്ചു കൊടുക്കാൻ ബുക്ക് എന്നെ ഏൽപ്പിക്കും ആയിരുന്നു
ആ ബുക്കുകളിൽ പലപ്പോഴും എന്റെ സ്നേഹം എഴുതണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട് പക്ഷേ അതിനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല
ഒടുവിൽ കൂട്ടുകാരൻ സാബുവാണ് എന്നെ നിർബന്ധിച്ചത് അവളോട് സ്നേഹം പറയാൻ പക്ഷേ എന്റെ പേടി അതിന് അനുവദിച്ചില്ല
അവനും അവളും തമ്മിൽ നല്ല കൂട്ടായിരുന്നു അവസാനം അവനാണ് എന്റെ മനസ്സിലെ സ്നേഹം ഇന്ദുവിനോട് പറഞ്ഞത് അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല
പിന്നീട് അവൾ എന്നെ കാണുമ്പോൾ നോക്കാതെ പോയി എനിക്കത് വല്ലിയ വിഷമമായി
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പഴയതുപോലെതന്നെ കാണുമ്പോൾ ചിരിക്കുകയും സുഖം അന്വേഷിക്കുകയും ചെയ്തു
എക്സാം ടൈം ആയപ്പോൾ അവളുടെ ഓട്ടോഗ്രാഫ് എന്നെ ഏൽപ്പിച്ചു എന്തെങ്കിലും എഴുതാൻ പറഞ്ഞു ഞാൻ അതിൽ ഇങ്ങനെ എഴുതി
. 🩷നീ എനിക്ക് എന്നും പ്രിയപ്പെട്ടവൾ 🩷 ....
ജീവിതത്തിന്റെ യാത്രയിൽ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം എന്നായിരുന്നു അവൾ എന്റെ ഓട്ടോഗ്രാഫി കുറിച്ചത്
എക്സാം കഴിഞ്ഞു ആ സ്കൂൾ വിട്ടു ഇറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞു എന്റെ മാത്രമല്ല എന്റെ കൂട്ടുകാരുടെയും എല്ലാവരും പരസ്പരം പിരിഞ്ഞപ്പോൾ അവൾ എന്റെ അടുത്ത് വന്നു നുള്ളിയിട്ട് ചോദിച്ചു ഇനി എന്നാടാ നമ്മൾ കാണുന്നതെന്ന്
ആ നുള്ളിൽ വേദനയുണ്ടായിരുന്നുവെങ്കിലും അതൊരു സുഖമുള്ള വേദനയായിരുന്നു ഞാൻ ചിരിക്കെ മാത്രമാണ് ചെയ്തത്
പിന്നെ പ്രീഡിഗ്രിക്ക് രണ്ടു കോളേജിൽ ഇടയ്ക്കൊക്കെ വഴിയിൽ വച്ച് കാണുമെങ്കിലും പരസ്പരം മിണ്ടാൻ സമയം കിട്ടാറില്ലായിരുന്നു
ഇടക്കൊക്കെ മിണ്ടുകയും ചിലപ്പോൾ കാണാതെയും ആ ഒരു സ്നേഹം അങ്ങനെ പോയി
പ്രീഡിഗ്രി കഴിഞ്ഞ് ഞാൻ ആർട്സ് കോളേജിലേക്ക് ആണ് പോയത് അവിടെ പുതിയ കൂട്ടുകാർ പുതിയ അന്തരീക്ഷം
എന്റെ വരപ്പും ചെറിയ രീതിയിലുള്ള കവിതകളുമായി ഞാൻ അവിടെ അടിച്ചു പൊളിച്ചു. കൂടെ കുറെ കൂട്ടുകാരെ കിട്ടി. കൂട്ടുകാരുമായുള്ള താമസം എന്നെ ഒരുപാട് മാറ്റി. കലാകാരന്മാരായ ലഹരിയുടെ ഉപയോഗം അറിഞ്ഞിരിക്കണമെന്ന് പറഞ്ഞ് നിർബന്ധിച്ച് എന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചത്
പിന്നെ പിന്നെ അതിന്റെ ഉപയോഗം എന്നെ അതിനെ അഡിക്റ്റാക്കി. പഠിത്തം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ഞാൻ ലഹരിക്ക് അടിമയായി കഴിഞ്ഞിരുന്നു.
ഒരു ജോലിക്കും പോകാതെ വീട്ടിൽ തന്നെ ഇരിപ്പായി അല്ലെങ്കിലും കഞ്ചാവ് അടിച്ചുകൊണ്ട് നടക്കുന്ന എനിക്ക് ആര് ജോലി തരാൻ കയ്യിൽ പൈസ ഇല്ലാതെ വന്നപ്പോൾ വീട്ടിൽ വഴക്ക് അടിക്കാൻ തുടങ്ങി നാട്ടുകാർ കേൾക്കേണ്ടെന്ന് കരുതി ആദ്യംമാധ്യമഒക്കെ അച്ഛൻ പൈസ തന്നു പിന്നീട് അച്ഛൻ പൈസ തരാതെ ആയപ്പോൾ ഞാൻ വീട്ടിലെ സാധനം എടുത്തു കൊണ്ട് വിറ്റ്. പിന്നെ പൈസയ്ക്ക് വേണ്ടി അടി ഉണ്ടാക്കി സാധനങ്ങൾ തല്ലിപ്പൊട്ടിക്കാൻ തുടങ്ങി ഒടുവിൽ നിവർത്തികെട്ടാണ് അച്ഛൻ എന്നെ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ആക്കിയത്
അവിടുന്ന് ഇറങ്ങി എന്തെങ്കിലും ജോലി നോക്കണം എന്ന് വിചാരിച്ചെങ്കിലും ആരും ജോലി തരാൻ തയ്യാറായില്ല. അപ്പോഴും ഞാൻ എല്ലാവരുടെയും കണ്ണിൽ കഞ്ചാവ് അടിച്ചു നടക്കുന്ന പ്രാന്തനായിരുന്നു. അവിടുന്ന് പിന്നെ ഞാൻ കോളേജിലെ കൂട്ടുകാരെ അന്വേഷിച്ച് പോയി
അവരൊക്കെ ഒരുപാട് മാറിയിരിക്കുന്നു കോളേജ് പഠിത്തം കഴിഞ്ഞപ്പോൾ തന്നെ ജോലിക്ക് കയറി കുടുംബമായി ജീവിക്കുന്നു. അവർക്കൊന്നും എന്നെ അംഗീകരിക്കാനോ എന്നെ ഒന്ന് സഹായിക്കാനോ മനസ്സുണ്ടായില്ല
എല്ലാവരുടെയും അവഗണനയും പരിഹാസവും എന്നെ വീണ്ടും ലഹരിക്ക് അടിമയാക്കി എന്നിലെ കലാകാരനെ കൊണ്ട് ചിലർക്കെങ്കിലും പ്രയോജനം ഉണ്ട് പാർട്ടിക്കാർ ചുമരെഴുത്തിന് കൊണ്ടുപോകും ചിലർ മതിലുകളിൽ പടം വരയ്ക്കാൻ കൊണ്ടുപോകും അവർ തരുന്നതാണ് എന്റെ കൂലി . ആ കിട്ടുന്ന പൈസ കൊണ്ട് മനസ്സിനെ മത്ത് പിടിപ്പിച്ചു വന്നു കിടക്കും
അച്ഛനും അമ്മയും ഇപ്പോൾ എന്നോട് ഒന്നും പറയാറില്ല സംസാരിക്കാറുമില്ല. അമ്മ ഉണ്ടാക്കിവെക്കുന്ന ആഹാരം എടുത്തു കഴിക്കും പിന്നെ കിടന്നുറങ്ങും
ആ ഒരു ഉറക്കത്തിൽ നിന്നാണ് അവളെന്നെ ഉണർത്തിയിരിക്കുന്നത്. ഞാനെങ്ങും പോകുന്നില്ല ഒരു കൂടിച്ചേരലിനും
ഒരു ദിവസം കൂടി കടന്നുപോയി നാളെയാണ് സ്കൂളിലെ കൂടിച്ചേരൽ നാളെ പുറത്തോട്ട് ഇറങ്ങാതെ ഇരിക്കാം
രാവിലെ കതക് തല്ലി പൊളിക്കുന്ന സൗണ്ട് കേട്ടാണ് ഉണർന്നത് എന്താണെന്നറിയാതെ ഓടിച്ചെന്ന് കതക തുറന്നപ്പോൾ കൂട്ടുകാർ സാബു കിരൺ കിഷോർ എല്ലാവരുമുണ്ട്
വർഷങ്ങൾക്ക് ശേഷമാണ് അവരെ കാണുന്നത് അവരൊക്കെ ഒരുപാട് മാറിയിരിക്കുന്നു സാബുവാണ് എന്നെ കെട്ടിപ്പിടിച്ചത് അന്നത്തെ കാലത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ
അളിയൻ എളുപ്പം റെഡിയാകു നമുക്ക് പോകാം സമയം പോകുന്നു
ഇല്ല ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോളൂ
അതു കൊള്ളാം നിന്നെ കൊണ്ടു പോകാൻ അല്ലേ ഞങ്ങൾ വന്നത്
അത് ശരിയാവില്ല ഞാൻ വന്നാൽ ശരിയാവില്ല
അത് നീ അല്ലല്ലോ തീരുമാനിക്കുന്നത്
സാബു നീ എന്ത് പറഞ്ഞാലും ഞാൻ വരില്ല
നിന്നെയും കൊണ്ട് ഞങ്ങൾ പോകു
അവരുടെ നിർബന്ധത്തിനു മുമ്പിൽ എനിക്കൊന്നും ചെയ്യാൻ പറ്റാതെയായി
നീ എളുപ്പം ഡ്രസ്സ് മാറ്റു
അയ്യോ എന്റെ കയ്യിൽ നല്ല ഡ്രസ്സ് ഒന്നുമില്ല ഇപ്പോൾ എങ്ങനെയാണ് അവരോടൊപ്പം പോവുക എന്തുപറയും
അളിയാ ഇന്നാ ഇതാണ് നമ്മുടെ ഡ്രസ്സ് കോഡ് നിന്നോട് പറയാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ വാങ്ങിക്കൊണ്ടുവന്നു
ഡ്രസ്സ് ഇട്ടു ഞാൻ അവരോടൊപ്പം റെഡിയായി പോയി
സ്കൂളിന്റെ ഗേറ്റിനടുത്ത് എത്തിയപ്പോൾ എന്തോ വല്ലാത്തൊരു നിരാശ തോന്നി. ഇവിടെ നിന്നിറങ്ങുമ്പോൾ വലിയൊരു കലാകാരനായി ഈ സ്കൂളിൽ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചണ് ഞാൻ പോയത്. ഇപ്പോൾ ഒന്നുമല്ലാതെ ഒരു ഭ്രാന്തനായി ഇവിടെ നിൽക്കുന്നു
പെട്ടെന്നാണ് സ്കൂളിലെ ബെല്ലടിക്കുന്ന സൗണ്ട് കേട്ടത് അപ്പോൾ ഞാൻ അറിയാതെ ആ പഴയ ആറാം ക്ലാസുകാരനായി ഓടി ക്ലാസ്സിലേക്ക് ചെന്നു അവിടെ എന്നെ ചേർത്തുപിടിക്കാൻ എന്റെ പഴയ കൂട്ടുകാർ ഉണ്ടായിരുന്നു അവരെന്നെ കെട്ടിപ്പിടിക്കുകയും പൊക്കിയെടുക്കുകയും ഒക്കെ ചെയ്തു. വർഷങ്ങളായി എന്റെ തലയിൽ കെട്ടിക്കിടന്ന് ലഹരി ഒഴുകിപ്പോകുന്നതുപോലെ തോന്നി അവിടെ ഞാൻ പഴയ അഭിയായി
. എന്റെ കയ്യിൽ ഒരു നുള്ള് കിട്ടിയപ്പോഴാണ് ഞാൻ തിരിഞ്ഞുനോക്കിയത് അതവളായിരുന്നു ഇന്ദു .
എന്താടാ നീ വരില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ വന്നോ ഞാൻ പറഞ്ഞില്ലേ നീ വരുമെന്ന്
മറുപടിയൊന്നും പറഞ്ഞില്ല
അപ്പോഴേക്കും ശ്യാമ അവിടെ വന്നു
നിനക്കറിയില്ലേ ശ്യാമേ
അറിയാം ഇന്ദുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി
അവർ പോയി കഴിഞ്ഞപ്പോഴാണ് സാബു ശ്യാമേ കുറിച്ച് പറഞ്ഞത്
അവളുടെ ഭർത്താവ് മരിച്ചുപോയി രണ്ടു കുട്ടികൾ ഉണ്ട്. അവൾ ഇപ്പോൾ ഒരു തുണിക്കടയിൽ ആണ് ജോലിചെയ്യുന്നത് പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും ഇന്ദുവും അവളും കൂട്ടുകാരാണ്. ശ്യാമയ്ക്ക് വേണ്ടി എന്ത് സഹായവും ചെയ്യുന്നത് ഇന്ദുവാണ്
ഒരു പ്രാവശ്യം പോലും കൂട്ടുകാർ ആരും തന്നെ എന്നോട് നീ എന്താണ് ഇങ്ങനെ എന്ന് ചോദിച്ചില്ല. എല്ലാവരും കളിയും ചിരിയും ആഘോഷവും എല്ലാമായി സമയം കടന്നുപോയി ഒരുപാട് നാളുകൾക്കുശേഷമാണ് എനിക്കിങ്ങനെ ഒരു അനുഭവം
ഓരോരുത്തരായി യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി. എല്ലാവരും എന്നോട് വന്നു അടുത്ത പ്രാവശ്യം നമ്മൾ കാണും എന്ന് തന്നെ പറഞ്ഞു . ഒരു ആത്മവിശ്വാസത്തോട് കൂടിയാണ് എല്ലാവരും പറഞ്ഞുപോയത്
ഞങ്ങൾ കുറച്ചു പേർ മാത്രമായപ്പോൾ. സാബു എന്നോട് പറഞ്ഞു. എന്റെ ഫ്ലൈറ്റ് നാളെയാണ് ചെന്നൈയിലെ ഹോസ്പിറ്റൽ ഡോക്ടറാണ് ഞാൻ നാളെ വൈകിട്ട് എന്നോടൊപ്പം നീയും ഉണ്ടാകും പോകാൻ ചെന്നൈയ്ക്ക് ഇനി നീ അവിടെയാണ് താമസിക്കുന്നത് നിനക്ക് അവിടെ ഒരു ജോലി ഞാൻ പറഞ്ഞു വച്ചിട്ടുണ്ട് അതോടൊപ്പം ട്രീറ്റ്മെന്റ്
ഞാൻ എങ്ങോട്ടുമില്ല ഇനി ഒന്നും ശരിയാവില്ല
ഇന്ദുവാണ് ദേഷ്യത്തോടെ സംസാരിച്ചത് എന്ത് ശരിയാവില്ല എന്നാണ് നീ പറയുന്നത്
എല്ലാം ശരിയാകും അച്ഛനോട് അമ്മയോടും ഞങ്ങൾ സംസാരിച്ചു നീ നാളെ അവനോടൊപ്പം പോകുന്നു ടിക്കറ്റ് ഞങ്ങൾ എടുത്തുകഴിഞ്ഞു
അവരെല്ലാം തീരുമാനിച്ചു ഉറപ്പിച്ചതുപോലെ ആയിരുന്നു. എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷേ ഒരു മാറ്റം വേണമെന്ന് എന്റെ മനസ്സും ആഗ്രഹിച്ചിട്ടുണ്ടാവും
ഇന്ന് ഞാൻ ചെന്നൈയിൽ താമസമാണ് അവിടെ ഒരു ആർട്സ് സ്കൂൾ നടത്തുന്നു എന്റെ കവിതകളുടെയും വരകളുടെയും ലോകത്ത് ഞാൻ ഹാപ്പിയാണ് എന്നോടൊപ്പം എന്റെ ഭാര്യയും മക്കളുമുണ്ട് ഞങ്ങൾ ഒരുമിച്ച് ജീവിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മുൻകൈയെടുത്തതും അവളാണ് ഇന്ദു.അവളുടെ ആഗ്രഹത്തെ എതിർക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കാരണം ഞങ്ങൾക്കും ഒരു കൂട്ട് ആവശ്യമായിരുന്നു എന്നോടൊപ്പം ശ്യാമയും മക്കളും സുഖമായി സന്തോഷമായിരിക്കുന്നു
ഇപ്പോഴും ഞാൻ ആ ലഹരിക്ക് അടിമ തന്നെയാണ് ഒരിക്കലും അതിൽ നിന്ന് എനിക്ക് മോചനം ഉണ്ടാകില്ല എന്നെനിക്കറിയാം ഒരിക്കലും ആ ലഹരിയിൽ നിന്ന് വിട്ടുമാറാൻ ഞാനും ആഗ്രഹിക്കുന്നില്ല ആ ലഹരിക്കും ഞാൻ ഇടുന്ന പേരാണ്
. ❤️ സൗഹൃദം❤️
ചില സൗഹൃദങ്ങൾ എന്റെ ജീവിതത്തെ മാറ്റിമറിച്ചു ഒറ്റപ്പെടുത്തിയപ്പോൾ മറ്റു ചില സൗഹൃദങ്ങൾ എന്നെ ചേർത്തുനിർത്തി
നല്ല സൗഹൃദങ്ങൾ എന്നും മുതൽക്കൂട്ടാണ് ജീവിതത്തിന്റെ അവ നഷ്ടപ്പെടുത്താതിരിക്കുക
ഇന്ന് ഞങ്ങളുടെ സ്കൂളിലെ ഒത്തുചേരലാണ് എല്ലാവരും എത്തുന്നു വർഷങ്ങൾക്ക് ശേഷം ഇന്ദുവും വരുന്നു ഈ ഒത്തുചേരലിന്റെ നടത്തിപ്പുകാരൻ ഞാനായിരുന്നു
ഇന്നത്തെ ആഘോഷമിർപ്പുകൾ കഴിഞ്ഞ് ഞങ്ങൾ വിടപറയുമ്പോൾ ഞങ്ങൾ ചേർത്തുനിർത്തുന്നത് സന്തോഷിനെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ മോളുടെ ഓപ്പറേഷനുള്ള ഒരുതുക ഞങ്ങൾ കൊടുത്തു . അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു വർഷങ്ങൾക്ക് മുമ്പ് എന്റെ കണ്ണുകൾ നിറഞ്ഞ പോലെ
എല്ലാവരും യാത്ര പറഞ്ഞിറങ്ങാൻ നേരമാണ് ഇന്ദു അടുത്തേക്ക് വന്നത് എന്തിനാണ് നീ ഓട്ടോഗ്രാഫ് കൊണ്ടുവരാൻ പറഞ്ഞത്
അത് ഞാൻ മറന്നു നീ ഇങ്ങെടുത്തേ
അപ്പോൾ ശ്യാമയും അടുത്തെത്തി
അതിൽ ഞാൻ എഴുതിയ ഓട്ടോഗ്രാഫ് എടുത്തു ഒരു ചെറിയ തിരുത്ത് കൊടുത്തു
❤️ നീയെന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ❤️
അത് കണ്ടപ്പോൾ ഇന്ദു അടുത്തേക്ക് വന്ന് എന്നോട് ചേർന്നു നിന്നു
ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു അവളും അടുത്തേക്ക് വന്നു
ഞാൻ രണ്ടുപേരെയും ചേർത്തുപിടിച്ചു
ഒരു സൈഡിൽ എന്റെ പ്രിയപ്പെട്ട ഭാര്യയും മറുസൈറ്റിൽ ഞങ്ങൾക്ക് പ്രിയപ്പെട്ട കൂട്ടുകാരിയും
❤️നല്ല സൗഹൃദങ്ങൾ എന്നെന്നും നിലനിൽക്കട്ടെ❤️