രചന: Silpa S Kumar
"എനിക്കിപ്പോൾ കല്യണം വേണ്ട എന്ന് അമ്മയെ ഒന്ന് പറഞ്ഞു മനസിലാകൂ അച്ഛാ.. ഒരു ജോലി വാങ്ങിയിട്ട് സ്വന്തം കാലിൽ നിൽക്കണം.. എനിക്ക് വേണ്ടി മാത്രമല്ലല്ലോ ഞാൻ ഈ വാശി പിടിക്കുന്നത്.. ഇത്രയും കഷ്ടപ്പാടിനിടയ്ക്കും എന്നെ പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ച നിങ്ങൾക്ക് ഒരു താങ്ങും തണലും ആകണം എന്നതാണ് എന്റെ ഏറ്റവും വല്യ ആഗ്രഹം.. അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസയുടെ ആദ്യ പങ്ക് നിങ്ങൾക് നൽകണം, മുണ്ട് മുറുക്കി ഉടുത്തു നിങ്ങൾ എനിക്ക് നേടി തന്ന സന്തോഷങ്ങൾ തിരിച്ചു നൽകണം എനിക്ക്.."
അങ്ങനെ ഓരോ സ്വപ്നങ്ങളും എണ്ണി എണ്ണി പറഞ്ഞിട്ടും ആരും ഒന്നും ശബ്‌ദിക്കുന്നില്ല.. പുറത്തേക്കു നോക്കി നിർവികാരതയോടെ ഉമ്മറപ്പടിയിൽ ചാരി നിൽക്കുന്നു അമ്മ.. ഈ പറഞ്ഞത് കൊണ്ടൊന്നും പിന്മാറാൻ പോകുന്നില്ല എന്ന ഉറച്ച തീരുമാനം ആ കണ്ണുകളിൽ കാണുന്നുണ്ട്..
ഒരു ആശ്വാസത്തിനെന്നപോലെ ഞാൻ അച്ഛനെ നോക്കി.. വാർദ്ധക്യം തളർത്തിയ കണ്ണുകളിൽ ഞാൻ ഒരു നീർത്തിളക്കം കണ്ടു.. ഞരമ്പുകൾ തെളിഞ്ഞു നിന്ന ശോഷിച്ച കൈകൾ ഇടക്ക് ഇടക്ക് വിറകൊള്ളുന്നു.. പ്രായം അച്ഛനെ വല്ലാതെ തളർത്തിയിരിക്കുന്നു..
വിറയാർന്ന ശബ്ദത്തിൽ അച്ഛൻ സംസാരിച്ചു തുടങ്ങി "മോളെ എനിക്കും നിന്റെ അമ്മക്കും ആണായും പെണ്ണായും നീ ഒന്നേ ഉള്ളു.. നിന്നെ പഠിപ്പിച്ചു വലുതാക്കി നീയും എന്നെങ്കിലും ഒരു ജോലിക്കാരി ആകുന്നത് കാണാൻ വേണ്ടി ആണ് മുണ്ട് മുറുക്കി പണിയെടുത്തത് അച്ഛൻ.. ദൈവം സഹായിച്ചു എന്റെ മോളു പടുത്തം ഒക്കെ കഴിഞ്ഞില്ലേ.. ഉസ്കൂളിൽ സ്ഥിരം അല്ലേലും ഒരു ജോലി ആയില്ലേ.. അച്ഛന് പ്രായം ആയി വരുവല്ലേ മോളെ.. നിന്നെ നല്ല ഒരാളുടെ കൈപിടിച്ച് കൊടുത്തിട്ട് കണ്ണടക്കണം എന്നാണ് അച്ഛന്റെ ആഗ്രഹം.. മോളോട് ഇന്നു വരെ ഒരു ആഗ്രഹവും അച്ഛൻ പറഞ്ഞിട്ടില്ല.. എന്റെ ഈ ആഗ്രഹം എന്റെ മോളു സാധിച്ചു തരണം.."
എതിർത്തൊന്നും പറയാൻ പിന്നെ എന്റെ നാവു പൊന്തിയില്ല..ശെരിയാണ് അച്ഛൻ ഇന്നേ വരെ ഒരു ആഗ്രഹങ്ങളും പറഞ്ഞിട്ടില്ല.. എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമല്ലേ കണ്ണടയും മുൻപ് സ്വന്തം മക്കളുടെ ജീവിതം സുരക്ഷിതം ആകണമെന്ന്..
"എനിക്ക് സമ്മതം ആണ് അച്ഛാ.. 😊"
"നിനക്ക് ഞങ്ങളോട് ദേഷ്യം ആകും അല്ലേ മോളെ.. നിന്റെ സ്വപ്നങ്ങൾക്ക് കൂട്ട് നിൽക്കാത്ത മാതാപിതാക്കൾ ആയി തോന്നുന്നുണ്ടാകും അല്ലെ.." അമ്മ സാരിത്തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു..
"എന്താ അമ്മേ ഈ പറയുന്നത് ഇന്നു ഞാൻ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വിയർപ്പിന്റെയും പ്രാർത്ഥനയുടെയും ഫലം ആണ്.. നിങ്ങളെ ഒറ്റയ്ക്കാക്കി പോകുന്നത് അലോചിക്കാൻ കൂടി വയ്യാത്തത് കൊണ്ട് ആണ് ഞാൻ ഇപ്പോ ഒന്നും വേണ്ടെന്നു പറഞ്ഞത്.."
"മഹി നല്ലവനാ മോളെ.. എനിക്ക് ഉറപ്പുണ്ട് അവൻ നിന്നെ പൊന്നു പോലെ നോക്കുമെന്നു.. ഒന്നുമില്ലേലും എന്റെ മാധവന്റെ മോനല്ലേ അവൻ.."
"മ്മ്.." ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.. അങ്ങനെ ആ ചർച്ചയ്ക്ക് ഒരു തീരുമാനം ആയി.. അച്ഛൻ അപ്പൊ തന്നെ തന്റെ ഉറ്റ സുഹൃത്തായ മാധവൻ മാഷിനെ വിളിച്ചു കാര്യം പറഞ്ഞു..
അത്താഴം കഴിച്ചു കഴിഞ്ഞു ഒരുവിധം അടുക്കള ഒക്കെ ഒതുക്കി വെച്ചു ഉറങ്ങാൻ ആയി കിടന്നു ഞാൻ.. രാത്രി ഏറെ ആയിട്ടും ഉറക്കം വരുന്നില്ല.. പതിയെ ജനാല തുറന്നു പുറത്തേക് നോക്കി..
പുറത്ത് നല്ല നിലാവുണ്ട്.. തണുത്ത കാറ്റിനൊപ്പം മുല്ലപ്പൂവിന്റെ ഗന്ധവും മുറിയിൽ ആകെ പരന്നു..
നാളെയാണ് പെണ്ണുകാണൽ.. വെറുതെ ഒരു ചടങ്ങ് അത്ര തന്നെ..
കുട്ടിക്കാലം മുതൽ കാണാൻ തുടങ്ങിയതാ മഹിയേട്ടനെ.. എന്നെക്കാൾ മൂന്നോ നാലോ വയസ് പ്രായം കൂടുതൽ ഉണ്ടാകും..ഞാൻ പഠിച്ച അതേ സ്കൂളിൽ ആയിരുന്നു മഹിയേട്ടനും പഠിച്ചിരുന്നത്..മഹിയേട്ടൻ സ്കൂളിലെ ഒരു സ്റ്റാർ തന്നെ ആരുന്നു..നന്നായി പഠിക്കും പോരാത്തതിന് നന്നായി എഴുതുകയും ചെയ്യും..സ്കൂൾ മാഗസിനിൽ മഹിയേട്ടന്റെ കവിതകളും കഥകളും ഏറെ കൗതുകത്തോടെ ഞാൻ വായിക്കാറുണ്ടാരുന്നു.. അത്ര മനോഹരമായിരുന്നു മഹിയേട്ടന്റെ ഓരോ രചനകളും.. മഹിയേട്ടൻ എട്ടാം തരത്തിൽ പഠിക്കുമ്പോൾ ആണ് ഏട്ടന്റെ അമ്മ മരിക്കുന്നത്.. മഹിയേട്ടന്റെ അനിയത്തി മഹിമ അന്ന് തീരെ ചെറുതാണ്.. പിന്നീട് മഹിയേട്ടൻ ഒരുപാട് മാറി.. വായനയും ലൈബ്രറിയും അനിയത്തിയും മാത്രം ആയി പുള്ളിക്കാരന്റെ ലോകം.. അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകൻ ആയത് കൊണ്ട് മഹിയേട്ടൻ പഠിക്കുന്ന കോളേജിൽ തന്നെയായിരുന്നു എന്നെയും ചേർത്തത്.. പക്ഷെ അപ്പോഴൊന്നും ഞങ്ങൾ പരസ്പരം അധികം സംസാരിച്ചിരുന്നില്ല.. ഒരുകണക്കിന് പറഞ്ഞാൽ ഞങ്ങൾ രണ്ടാളും ഒരേ പോലെ ആണു സ്വന്തം ലോകത്തിൽ ഒതുങ്ങി ജീവിക്കുന്നവർ..
മഹിയേട്ടൻ ഇപ്പൊ ഒരു കോളേജ് പ്രൊഫസർ ആണു..എനിക്കും അത് തന്നെ ആണു ആഗ്രഹം.. അതിന് വേണ്ടി ഉള്ള ശ്രമത്തിൽ ആയിരുന്നു ഞാനും..ഹാ എല്ലാ സ്വപ്നങ്ങളും പൂവണിയണമെന്നില്ലല്ലോ..
ജനാല അടച്ചു ഞാൻ കിടന്നു പതിയെ മയക്കത്തിലേക്ക് വഴുതി വീണു..
പെണ്ണുകാണൽ എന്ന പ്രഹസനത്തിനൊടുവിൽ ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം എന്ന അനുമതി കിട്ടിയതോടെ മഹിയേട്ടൻ മെല്ലെ പുറത്തേക്ക് ഇറങ്ങി.. ഞാനും മഹിയേട്ടന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങി..
"എന്താടോ തനിക്കു ഈ വിവാഹത്തിന് സമ്മതം അല്ലെന്നുണ്ടോ.. തന്റെ മുഖത്ത് ഒരു സന്തോഷവും ഇല്ലല്ലോ.. അച്ഛന്റെ സുഹൃത്തിന്റെ മകന്റെ തലയിൽ കെട്ടി വെക്കുന്നത് പോലെ തോന്നുണ്ടോ തനിക്ക്.. വീട്ടുകാരുടെ നിർബന്ധം കൊണ്ട് ആണെങ്കിൽ താൻ എന്നോട് തുറന്നു പറഞ്ഞോളൂ.." മുഖത്തേക്ക് നോക്കാതെ മഹിയേട്ടൻ അത് ചോദിച്ചപ്പോൾ ശരിക്കും ഞാൻ എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ കുഴങ്ങി .. പെട്ടെന്നു തന്നെ എന്റെ അച്ഛന്റെ മുഖം മനസ്സിലേക്ക് വന്നു
"അങ്ങനെ ഒന്നും ഇല്ല മഹിയേട്ടാ.. പെട്ടെന്നു ഒരു കല്യാണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..അതിന്റെ ഒരു ടെൻഷൻ.. എന്റെ പൂർണ സമ്മതത്തോടെ കൂടിയാണ് ഈ കല്യാണം.."
മഹിയേട്ടൻ തിരിഞ്ഞു നിന്നു എന്നെ നോക്കി പുഞ്ചിരിച്ചു.. ആഗ്രഹിച്ച മറുപടി കിട്ടിയത് പോലെ ആ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു..
"എന്റെ കൂടെ ജീവിക്കാൻ തുടങ്ങുമ്പോൾ തനിക്കു ഇവിടെ ഉള്ളതിനേക്കാൾ വലിയ ഉത്തരവാദിത്തമാവും ഉണ്ടാവുക.. എന്റെ അച്ഛന് താൻ നല്ല ഒരു മകൾ ആയിരിക്കും എന്ന് എനിക്ക് 100% ഉറപ്പുണ്ട്.. പക്ഷെ അതിലുപരി താൻ എന്റെ അനിയത്തിക്കുട്ടിക്ക് നല്ലൊരു അമ്മ ആകണം എന്നാണ് എന്റെ ആഗ്രഹം.."
ഞാൻ ഒന്ന് പുഞ്ചിരിച്ചു.. എല്ലാർക്കും ഓരോരോ ആഗ്രഹങ്ങൾ നമ്മുടെ ആഗ്രഹങ്ങൾ എന്താണെന്ന് ആരും ചോദിക്കുന്നില്ല.. മഹിയേട്ടൻ വെറുതെ എങ്കിലും അങ്ങനെ ചോദിക്കും എന്ന് ഞാൻ ആശിച്ചിരുന്നു.. മനസ്സിൽ ആ ദുഃഖം നിറഞ്ഞുവെങ്കിലും പുറത്തു സന്തോഷം വരുത്തി.. ഞങ്ങൾ രണ്ടാളും ഒരുമിച്ചു അകത്തേക്ക് ചെന്നു..
എല്ലാവരുടെയും മുഖത്ത് സന്തോഷവും ആശ്വാസവും നിഴലിച്ചു..പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.. മഹേഷേട്ടന്റെ കൈയിൽ എന്റെ കൈ പിടിച്ചു കൊടുക്കവേ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു.. ഒരുപക്ഷെ എനിക്ക് എന്റെ അച്ഛന് കൊടുക്കാൻ പറ്റിയ ഏറ്റവും വല്യ സമ്മാനം ഇതാണെന്നു തോന്നിപോയി.. എന്റെ അധ്വാനത്തിന്റെ പൈസ അച്ഛന്റെ കൈയിൽ കൊടുത്താൽ ഉണ്ടാകുന്ന സന്തോഷതെക്കാൾ ഒക്കെ ഇരട്ടി ആണു ഈ സന്തോഷം എന്ന് ആ കണ്ണുകൾ പറയാതെ പറയുന്നത് പോലെ തോന്നി.. അത് മതിയാരുന്നു എനിക്ക്..
മഹിയേട്ടന്റെ വീട്ടിലേക്ക് വിളക്ക് തന്നു സ്വീകരിച്ചത് മഹിയേട്ടന്റെ അമ്മായി ആയിരുന്നു.. വൈകിട്ട് ചെറിയ ഒരു റിസപ്ഷൻ ഉണ്ടാരുന്നു.. മഹിയേട്ടൻ അതിന്റെ കാര്യങ്ങൾക്കായി ഓടി നടന്നു.. എന്റെ കൂടെ മഹിമ എപ്പോഴും ഉണ്ടായിരുന്നു.. വൈകുന്നേരം റിസപ്ഷന് അച്ഛനും അമ്മയും വന്നു.. അവരെ കണ്ടപ്പോൾ എനിക്ക് സന്തോഷവും സങ്കടവും കൊണ്ട് കണ്ണുകൾ നിറഞ്ഞു.. ഓടി ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു.. അവർ എന്നെ ആശ്വസിപ്പിച്ചു.. റിസപ്ഷൻ കഴിഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ അച്ഛനെയും അമ്മയെയും മഹിയേട്ടൻ നാളെ വീട്ടിൽ പോയാൽ മതിയെന്നും പറഞ്ഞു പിടിച്ചു നിർത്തി..
രാത്രിയിൽ ഒരു ഗ്ലാസ് പാലും തന്നു അമ്മ എന്നെ മഹിയേട്ടന്റെ മുറിയിലേക്കു പറഞ്ഞു വിടുമ്പോൾ ഭയം ഉള്ളിൽ നിറയുന്നത് ഞാൻ അറിഞ്ഞു..മുറിയിൽ ചെല്ലുമ്പോൾ മഹിയേട്ടൻ അവിടെ ഇല്ലായിരുന്നു.. മുറിയിൽ ചെന്നു പാലു ടേബിളിൽ വെച്ചു ഇനിയെന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ പിന്നിൽ വാതിലടയുന്ന ശബ്ദം കേട്ട്..തിരിഞ്ഞു നോക്കിയപ്പോ മഹിയേട്ടൻ..
"താൻ എന്താടോ ഗായു നില്കുന്നത്.. ഇരിക്കെടോ.."മഹിയേട്ടൻ എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി.. പേടി കൊണ്ട് എന്റെ തൊണ്ട വരളുന്നത് ഞാൻ അറിഞ്ഞു..
മഹിയേട്ടൻ എന്റെ പേടി കണ്ടിട്ടാകാം ചിരിച്ചു കൊണ്ട് പാലു എടുത്തു എനിക്ക് തന്നു.. ഞാൻ അത് വാങ്ങി ഒറ്റയടിക്ക് കുടിച്ചു തീർത്തു.. പാലു തീർന്നപ്പോൾ ആണു എനിക്ക് അമളി മനസ്സിലായത് ദയനീയമായി മഹിയേട്ടന്റെ മുഖത്തേക്ക് നോക്കി ഞാൻ..
മഹിയേട്ടൻ ചിരിക്കുന്നു.. "സാധാരണ നവ വധു നാണത്തോടെ പാലു വെച്ചു നീട്ടുമ്പോൾ പകുതി കുടിച്ചു ബാക്കി അവൾക് നൽകുകയാണ് പതിവ്.. തനിക്കു ഈ ക്ലീഷേ പരിപാടി ഒന്നും ഇഷ്ടമല്ലല്ലേ.."
ചമ്മലോടെ ഞാൻ മുഖം കുനിച്ചു.. മഹിയേട്ടൻ പതിയെ എന്റെ കൈകൾ രണ്ടും കൈയിൽ എടുത്തു..എനിക്ക് മഹിയേട്ടന്റെ മുഖത്തേക്ക് നോക്കാൻ ഉള്ള ശക്തി ഉണ്ടാരുന്നില്ല ആ നോട്ടം നേരിടാൻ ആകാത്തത് പോലെ.. മഹിയേട്ടൻ സംസാരിച്ചു തുടങ്ങി..
"ഗായു.. നീ പറയാതെ തന്നെ നിന്റെ മൗനത്തെ ഗ്രഹിക്കുവാൻ എനിക്ക് കഴിയുന്നുണ്ട്.. നിന്റെ എല്ലാ സ്വപ്നങ്ങൾക്കും കൂട്ട് നിന്നവർ ആണു നിന്റെ അച്ഛനും അമ്മയും.. അവര്ക് താങ്ങും തണലും ആകണം എന്നുള്ളതാകും നിന്റെ ഏറ്റവും വല്യ ആഗ്രഹം.. പെട്ടെന്ന് ഒരു കല്യാണം വന്നപ്പോൾ നിന്റെ സ്വപ്‌നങ്ങൾ എല്ലാം തകർന്നു എന്ന ദുഃഖമല്ലേ ഈ മൗനത്തിന്റെ അർഥം.."
ഞാൻ അത്ഭുതത്തോടെ മഹിയെട്ടനെ നോക്കി.. "താൻ ഇങ്ങനെ അത്ഭുതപ്പെടേണ്ട തന്നെ പോലെ ഒരു പെൺകുട്ടി ഇങ്ങനെ ഒക്കെയേ ചിന്തിക്കു എന്ന് ഊഹിക്കാവുന്നതേ ഉള്ളു.. എന്റെ ഇഷ്ടങ്ങളും ആഗ്രഹണങ്ങളും അടിച്ചു ഏല്പിക്കാൻ അല്ല തന്നെ ഞാൻ എന്റെ കൂടെ കൂട്ടിയത്.. തന്റെ സ്വപ്നങ്ങൾ ഇന്നു മുതൽ എന്റെയും കൂടെ ആണു.. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി എന്നും തന്റെ ഒപ്പം ഞാൻ ഉണ്ടാകും.. അത് മാത്രമല്ല തന്റെ അച്ഛനും അമ്മയും ഒറ്റക്കാകും എന്ന വിഷമവും വേണ്ട.. ഇനി മുതൽ അവർ ഇവിടെ ഉണ്ടാകും നമ്മുടെ ഒപ്പം.. അച്ഛനോട് ഞാൻ സംസാരിച്ചു സമ്മതിപ്പിച്ചിട്ടുണ്ട്.."
പെട്ടെന്നുണ്ടായ സന്തോഷത്തിലും സങ്കടത്തിലും ഞാൻ മഹിയെട്ടനെ കെട്ടിപിടിച്ചു ആ നെഞ്ചിലേക് വീണു.. എന്റെ കണ്ണുനീർ മഹിയേട്ടന്റെ ഇട്ടിരുന്ന ബനിയനെ നനയിച്ചു കൊണ്ടിരുന്നു.. ഞാൻ ഒന്നും പറയാതെ തന്നെ മഹിയേട്ടൻ എന്നെ മനസ്സിലാക്കിയല്ലോ.. എന്റെ ആഗ്രഹങ്ങൾ എന്താ എന്ന് ഒന്നു ചോദിക്കുക പോലും ചെയ്യാതെ മഹിയേട്ടൻ പെണ്ണുകണ്ടു കഴിഞ്ഞു പോയപ്പോൾ എനിക്ക് സങ്കടം ആയിരുന്നു.. ഞാൻ എന്റെ സങ്കടങ്ങൾ എല്ലാം പതം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു..
"അതേ ആദ്യരാത്രി ഇങ്ങനെ കെട്ടിപിടിച്ചു കരഞ്ഞു തീർക്കാൻ ആണോ തന്റെ പ്ലാൻ.."
അത് പറഞ്ഞപ്പോൾ ആണു ഞാൻ എന്താണ് ചെയ്യുന്നത് എന്ന ബോധം ഉണ്ടായത് ഞാൻ ഞെട്ടി പിടഞ്ഞു മാറി നിന്നു.. മഹിയേട്ടൻ എന്നെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു കൊണ്ട് അടുത്തേക് വന്നു..എന്റെ ഹൃദയം ഇപ്പൊ പൊട്ടും എന്ന നിലയിൽ മിടിച്ചു കൊണ്ടിരുന്നു.. താഴേക്കു മിഴിയൂന്നി ഞാൻ നിന്നു..
മഹിയേട്ടൻ എന്റെ അരികിൽ വന്നു എന്റെ താടി പിടിച്ചുയർത്തി.. "എടോ ഗായു.. താൻ തന്റെ സ്വപ്നങ്ങൾ എന്ന് പൂർത്തിയാക്കുന്നുവോ അന്ന് മാത്രമേ തന്നെ എല്ലാ അർഥത്തിലും എന്റെ സ്വന്തമാക്കൂ ഞാൻ.. അത് വരെ നമുക്ക് പ്രണയിക്കാമെടോ.. പ്രണയം വേറെ തന്നെ ഒരു മാജിക് അല്ലേ.. 💕💕 എന്തേ എന്റെ ഭാര്യക്ക് സമ്മതമല്ലേ.."😍
"മ്മ്.." ഞാൻ മൂളി..😊
"ഹാ ഇങ്ങനെ മൂളാതെ എന്തെങ്കിലും ഒന്നു പറയെടോ.." 😘
"സമ്മതം".. ഞാൻ മഹിയേട്ടന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.. 😊😊
പെട്ടെന്ന് മഹിയേട്ടൻ എന്നെ വാരിപ്പുണർന്നു.. ഞാൻ മഹിയേട്ടന്റെ നെഞ്ചിലേക് മുഖം പൂഴ്ത്തി.. മഹിയേട്ടൻ പതിയെ എന്റെ മുഖം പിടിച്ചുയർത്തി എന്റെ ഇരു കണ്ണുകളിലും ചുംബിച്ചു.. നാണം കൊണ്ട് കണ്ണുകൾ അടച്ചു നിന്ന നേരം മഹിയേട്ടൻ എന്റെ ഇരു കവിളികളിലും ചുംബിച്ചു പതിയെ എന്റെ അധരങ്ങൾ കവർന്നെടുത്തു.. ചോരയുടെ ചവർപ്പ് അറിഞ്ഞപ്പോൾ രണ്ടാളും പരസപരം അകന്നു..
മഹിയെട്ടൻ വേഗം കട്ടിലിൽ ചെന്നു പുതപ്പ് വലിച്ചു തല വഴി മൂടി കിടന്നു.. പൊട്ടി വന്ന ചിരി കടിച്ചമർത്തി ലൈറ്റ് ഓഫ് ആക്കി ഞാനും മാഹിയേട്ടന്റെ അടുത്ത് ചെന്ന് തിരിഞ്ഞു കിടന്നു.. മഹിയേട്ടൻ എന്നോട് ചേർന്ന് കിടന്നു എന്റെ ഇടുപ്പിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു എന്നെ..
"അതേ എല്ലാ അർത്ഥത്തിലും നിന്നെ സ്വന്തമാക്കാൻ മാത്രമേ ഞാൻ സമയം തരാം എന്ന് പറഞ്ഞുള്ളു.. എന്ന് കരുതി എന്റെ എല്ലാ അവകാശങ്ങളും നിഷേധിക്കാൻ ഒന്നും ഞാൻ സമ്മതിക്കൂല്ല.. ഇപ്പൊ ചെയ്തത് ഇനിയും ആവർത്തിക്കും.. ചുംബനം പ്രണയത്തിൽ നിഷിദ്ധമല്ല.." 😜
ഞാൻ മെല്ലെ തിരിഞ്ഞു കിടന്നു മഹിയേട്ടന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ഞാൻ അറിഞ്ഞു.. എന്റെ മനസ്സ് നിറഞ്ഞു.. ഞങ്ങൾ പതിയെ മയക്കത്തിലേക്ക് വഴുതി വീണു..💓
***********************
ഒരു വർഷം വേഗം കഴിഞ്ഞു പോയി.. ഇന്നത്തെ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ട്.. എന്താണെന്നു ഞാൻ പറയാതെ തന്നെ അറിയാമല്ലോ.. ഇന്നു എനിക്ക് എന്റെ ആദ്യ ശമ്പളം കിട്ടിയ ദിവസം ആണു.. വീട്ടിൽ ചെന്നു അച്ഛന്മാർക്കു രണ്ടാൾക്കും അമ്മയ്ക്കും മഹിമയ്ക്കും ഞാൻ വാങ്ങിയ തുണികൾ ഒക്കെ കൊടുത്തു.. ബാക്കി വന്ന പൈസ ഞാൻ അച്ഛനെ ഏല്പിച്ചപ്പോൾ അച്ഛൻ അത് വാങ്ങി മഹിയെട്ടനെ ഏല്പിച്ചു.. മഹിയേട്ടൻ സ്നേഹപൂർവ്വം നിരസിക്കാൻ നോക്കിയെങ്കിലും അച്ഛൻ അത് മഹിയെട്ടന് തന്നെ കൊടുത്തു..
അത്താഴം കഴിഞ്ഞു എല്ലാരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മഹിയേട്ടൻ തല വേദന എന്ന് പറഞ്ഞു മുകളിലേക്കു പോയി.. അടുക്കളയിൽ എല്ലാം ഒതുക്കിയിട്ട് മുകളിലേക്കു പോകാം എന്ന് കരുതിയപ്പോൾ അമ്മ എല്ലാം ചെയ്തോളാം മുകളിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞു അമ്മ എന്നെ പറഞ്ഞു വിട്ടു..
സ്റ്റെപ്പ് കേറി മുകളിൽ എത്തിയതും മഹിമ ഒരു പാൽ ഗ്ലാസ് കൊണ്ട് വന്നു എന്റെ കൈയിൽ തന്നു.. ഏട്ടന് തലവേദന ആണെന്നും ഒരു ഗ്ലാസ് ചൂട് പാലു വേണമെന്നും പറഞ്ഞിരുന്നു പോലും..
അപ്പൊ അതാണ് കാര്യം.. ഇപ്പോഴല്ലേ തലവേദനയുടെ ഗുട്ടൻസ് പിടികിട്ടിയത്..
ഞാൻ അകത്തേക്കു കയറിയതും മുറിയിൽ മുഴുവൻ മുല്ലപ്പൂവിന്റെ മണം പോലെ തോന്നി.. പെട്ടെന്ന് തന്നെ വാതിൽ ആരോ പുറകിൽ നിന്നു കുറ്റി ഇട്ടു.. എന്നെ വലിച്ചു ആ മാറിലേക്ക് ചേർത്തു നിർത്തി.. എന്റെ കൈയിൽ ഇരുന്ന പാലു ഗ്ലാസ് തുളുമ്പി..
"പേടിച്ചു പോയോ എന്റെ ഗായു മോൾ..' പിന്നിലൂടെ എന്റെ ചെവിയുടെ അടുതേക് ചുണ്ടുകൾ ചേർത്ത് ചോദിച്ചു.. ചുടു നിശ്വാസം എന്റെ ചെവിയിൽ തട്ടിയപ്പോൾ ഒരു നിമിഷത്തേക് ശ്വാസം പോലും എടുക്കാൻ മറന്നു ഞാൻ നിന്നു..
പെട്ടെന്ന് തന്നെ ലൈറ്റ് ഓൺ ചെയ്തു മഹിയേട്ടൻ.. എന്നെ മഹിയേട്ടന്റെ നേർക്ക് തിരിച്ചു നിർത്തി.. ഞാൻ തല കുനിച്ചു നിന്നു പാല്ഗ്ലാസ്സ് നീട്ടി.. മാഹിയേട്ടൻ ചിരിച്ചു കൊണ്ട് പാല്ഗ്ലാസ്സ് വാങ്ങി പകുതി കുടിച്ചു പകുതി എനിക്ക് തന്നു.. കൈ നീട്ടി വാങ്ങാൻ പോയപ്പോൾ ഗ്ലാസ് പിന്നിലേക്ക് വലിച്ചു ബാക്കി കൂടെ കുടിച്ചു..
പകരത്തിനു പകരം 😉 കണ്ണിറുക്കി ചിരിച്ചു കാണിച്ചിട്ട് ഗ്ലാസ് കൊണ്ട് പോയി ടേബിളിൽ വെച്ചു..
ഞാൻ പാഞ്ഞു ചെന്നു മഹിയേട്ടനെ എന്റെ നേർക് തിരിച്ചു നിർത്തി.. കാലുകൾ നിലത്തു കുത്തി മഹിയേട്ടന്റെ അധരങ്ങൾ കവർന്നു.. ദീർഘനേരത്തെ ചുംബനത്തിനൊടുവിൽ അടർന്നു മാറി ഇരുവരും കിതച്ചു.. "പകരത്തിനു പകരം ഞാനും പറഞ്ഞു"... 😜
മഹിയേട്ടൻ പൊക്കിയെടുത്തു എന്നെ ബെഡിലേക്ക് ഇട്ടു.. പരസ്പരം മത്സരിച്ചു ചുംബിച്ചു..മഹിയേട്ടൻ എന്നിലേക്കു പ്രണയതുലാ മഴ പോൽ എന്നിൽ പെയ്തിറങ്ങി.. എല്ലാ അർഥത്തിലും ഞാൻ മഹിയേട്ടന്റെ മാത്രം സ്വന്തമായി.. എന്നെന്നും മഹിയേട്ടന്റെ മാത്രം സ്വന്തം ഗായു.. 💓💓 ലൈക്ക് കമന്റ് ചെയ്യണേ...