രചന: Ajith Vp
ഓവർ സ്നേഹം….
"എടി പാറു നീ വെച്ചിട്ട് പോകുന്നുണ്ടോ…."
"ഏട്ടാ പ്ലീസ് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നോളാം….."
"ആ ഇത് തന്നെ ആണ് കുഴപ്പം…. നീ എപ്പോഴും കുത്തി ഇരുന്നു വിളിക്കും….ഞാൻ ഫോൺ എടുക്കും നീ ഒന്നും മിണ്ടില്ല… അതാണ്…."
"അത് ഇവിടെ ഓഫീസിൽ സാർ ഉള്ളത് കൊണ്ട് അല്ലേ….. ഞാൻ ഏട്ടന്റെ സൗണ്ട് കേൾക്കാൻ അല്ലേ വിളിക്കുന്നത്…."
"അപ്പൊ രാത്രി വിളിക്കുമ്പോഴോ…. അപ്പൊ കഷ്ടപ്പെട്ട് കുറച്ചു സംസാരിക്കും….പിന്നെ ഇല്ല…."
"അത് അമ്മയും അച്ഛനും ഉള്ളത് കൊണ്ട് അല്ലേ…."
"പിന്നെ നീ എന്തിനാ പാറു ഇങ്ങനെ സംസാരിക്കാൻ പറ്റില്ല എങ്കിൽ…. കഷ്ടപ്പെട്ട് വിളിക്കുന്നത്…."
"അത് ഏട്ടാ ജോലി ചെയ്യുന്ന സമയം ആണേൽ….അധികം ബുദ്ധിമുട്ട് ഉള്ള ജോലി അല്ലാത്തതുകൊണ്ട്….. പാട്ടൊക്കെ കേട്ടു ജോലി ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല…. അപ്പൊ പാട്ട് കേൾക്കുന്ന പോലെ ഏട്ടനെ കാൾ ചെയ്തിട്ട് ഹെഡ്സെറ്റ് ചെവിയിൽ വെച്ചു വർക്ക് ചെയുമ്പോൾ എനിക്ക് ഏട്ടന്റെ സൗണ്ട് കേൾക്കാല്ലോ…. പിന്നെ രാത്രി പാട്ട് കേൾക്കുവാ എന്ന് പറഞ്ഞു…. ഫോൺ ചെയ്തിട്ട് ചെവിയിൽ വെച്ചിട്ട് പറഞ്ഞോ പറഞ്ഞോ എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നതും ഏട്ടൻ എന്തെകിലും പറയുന്നത് കേട്ടോണ്ട് ഇരിക്കാൻ ആണ്….എപ്പോഴും എനിക്ക് ഏട്ടനെ വിളിച്ചു സംസാരിക്കണം എന്ന് ഉണ്ട്…. പക്ഷെ സാഹചര്യം അതിനു അനുവദിക്കുന്നില്ല…. എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ ഇങ്ങനൊക്കെ…."
സിറ്റി ഹോസ്പിറ്റലിലോട്ട് ഡ്യൂട്ടി മാറിയപ്പോഴാണ്…. ഒരുപാട് തിരക്കും അതേപോലെ ഒരുപാട് ടെൻഷൻ എല്ലാം കൂടിയതും….ഡ്യൂട്ടി ടൈമിൽ ഫോൺ ചെയ്യാൻ പാടില്ല എന്നൊന്നും ഇല്ല…. എന്നാലും എപ്പോഴും ഫോൺ സംസാരിച്ചോണ്ട് ഇരുന്നാൽ ആർക്ക് എങ്കിലും ഇഷ്ടപ്പെടുമോ…..
ഡ്യൂട്ടിയുടെ ഓവർ ടെൻഷൻ വരാതെ ഇരിക്കാൻ വേണ്ടി…. ഹെഡ് സെറ്റ് വെച്ചു എപ്പോഴും എന്തെകിലും പാട്ട് കേട്ടോണ്ട് വർക്ക് ചെയുക എന്നുള്ളതാണ്…. ഇവിടെ ഞങ്ങൾ എല്ലാവരും ചെയ്യുക…. അങ്ങനെ എന്തെകിലും നല്ല പാട്ട് കേട്ടു വരുമ്പോഴാവും ഇവളുടെ കാൾ വരുന്നത്….
ഇവളുടെ കാൾ വന്നാൽ….നല്ല സന്തോഷത്തോടെ എന്തെകിലും പറഞ്ഞു… കുറച്ചു ടെൻഷൻ കുറയുമല്ലോ എന്ന് ഓർത്തു എടുക്കുമ്പോൾ…. ഞാൻ ഒരു ഹായ് മോളുട്ടി എന്ന് വിളിച്ചോണ്ട് കാൾ എടുത്താൽ…. ഇവൾ ഒന്നും മിണ്ടില്ല…. വെറുതെ ഇങ്ങനെ ഫോൺ വെച്ചോണ്ട് ഇരിക്കും…. ഞാൻ ഇടക്ക് ഇടക്ക് ഹലോ ഹലോ എന്ന് വെക്കുമ്പോൾ ഒരു മൂളിച്ച മാത്രം തിരിച്ചു തരും…. ഇത്രയും ആകെ ഉള്ളത്…..
സമാധാനം കിട്ടാനും ടെൻഷൻ കുറയാനും ആണ്…. ഒരു പാട്ട് എല്ലാം കേട്ടോണ്ട് വർക്ക് ചെയുന്നത്…. അപ്പൊ അതിന്റെ ഇടയിൽ ഇവൾ ഇങ്ങനെ വിളിച്ചിട്ട് മിണ്ടാതെ ഇരിക്കുന്നത് കാണുമ്പോൾ ടെൻഷൻ കൂടുകയാണ് ചെയ്യുക….
പക്ഷെ ഇവൾ പറയുന്നതും ശെരിയാണ്…. ഇവൾക്ക് ഒരു സന്തോഷത്തിനു…. എന്റെ സൗണ്ട് കേൾക്കുമ്പോൾ ഞാൻ കൂടെ ഉണ്ടെന്ന് ഉള്ള ഒരു തോന്നൽ കിട്ടുന്നതിന് വേണ്ടിയാണ്…. ഇവൾ വിളിക്കുന്നത്….പക്ഷെ എനിക്ക് മനസിലാവാത്തത് എന്റെ ഈ കൂറ സൗണ്ട് കേൾക്കാൻ വേണ്ടി…. അത് കേട്ടോണ്ട് ഇരിക്കാൻ വേണ്ടി….ഇവൾ എന്താണോ ഇത്രയും പാപം ചെയ്തത് എന്ന് അറിയാത്തതു….
Nb: നമ്മളെ സ്നേഹിക്കുന്നവർ…. അല്ലേൽ നമ്മൾ സ്നേഹിക്കുന്നവർ ഇങ്ങനൊക്കെ അല്ലേ…. അകലെ ആണെകിലും ഒരു ഫോണിലൂടെ ആണെകിലും…. അവരുടെ ആ സൗണ്ട് ഒന്ന് കേൾക്കുമ്പോൾ…. അവർ അടുത്തുള്ള ഒരു ഫീൽ കിട്ടും അല്ലേ….