ജീവിതത്തിൽ ഞാൻ അറിയാത്ത സന്തോഷങൾ ഒരുപാട് ഉണ്ടെന്നു എനിക്ക് ആപ്പോൾ ആണ് അറിയാൻ സാധിച്ചത്...

Valappottukal

 


രചന: Anu Arundhati


നർമ്മദ....


ഇതുപോലെ ഒരു തല്ലി പോളി ക്ലാസ്. ഞാൻ ഇതു വരെ കണ്ടിട്ടില്ല..!!


എന്താ ഇതു ചന്ത ആണോ..?? 

ക്ലാസിൽ കുട്ടികളെ നിലക്ക് നിർത്താൻ അറിയാത്ത താൻ എന്തു ടീച്ചർ ആഡോ..??


ഇനി ഇതൊക്കെ എന്നാ പഠിക്കുന്നത്..??  ഇവിടെ മറ്റുള്ള ടീച്ചേഴ്സിനു ക്ലാസ് എടുക്കാൻ ഉള്ളതാണ്..!! അതെങ്ങനെ ഇവിടെ പൂരപറമ്പിലെ വെടിക്കെട്ട് നടക്കുവല്ലേ..??  ഇവിടത്തെ ഒച്ചയും ബഹളവും കൊണ്ടു അപ്പുറത്ത് ക്ലാസ് എടുക്കാൻ പറ്റണില്ല...അതു അറിയാമോ..!!?? 


ടീച്ചക്കു അറിയുമോ

അവിടെ പ്ലസ്ടുനു ആണ് ക്ലാസ് നടക്കുന്നതു..!!ഇവിടെ എട്ടാം ക്ലാസ്സ്‌കാരെ നിരന്ത്രിക്കാൻ തനിക്കു പറ്റില്ലേ..?? ഈ ക്ലാസിൽ എത്ര സ്റ്റുണ്ടസ് ഉണ്ട്..??


30.!!


അവിടെ സ്റ്റുഡന്റ്‌സ് 52 പേരുണ്ട്..!!


ഇത്രയും കുട്ടികളെ അടക്കി ഇരുത്താൻ ടീച്ചർക്ക് അറിയില്ലേ..??

 

കുറച്ചു നേരമായി സഹിക്കുന്നു.. ഇപ്പോ തീരും ഇപ്പോ തീരും എന്നു വിചാരിക്കുമ്പോൾ ഒച്ചയും ബഹളവും കൂടി കൂടി വരുന്നു..!!


തനിക്ക് പറ്റിയ പണി ഒന്നും അല്ല ഇതു..!! 


ടീച്ചർക്കു കുട്ടികൾ ഉണ്ടോ...?


ഇല്ല..!!


 മാരീഡ് ആണോ..!! 


അല്ല..!!


സീ.. ടീച്ചർ..!! ഇനി ഇവിടെ നിന്നും ഒരു മൊട്ടുസൂചി വീഴുന്ന സൗണ്ട് പോലും കേൾക്കരുത്..!! ടീച്ചറുടെ അല്ലാതെ..!!


പിന്നെ  സ്റ്റുഡന്റ്‌സ്... നിങ്ങൾ കേൾക്കാൻ വേണ്ടി പറയുന്നേ.... അനാവശ്യ സൗണ്ട് കേട്ടാൽ ഞാൻ ഒന്നുടെ വരും..!!അപ്പോൾ പറച്ചിലും ചോദ്യവും ഉണ്ടാകില്ല..!! എല്ലാരും കെട്ടലോ..!!


ഒക്കെ കണ്ടിന്യൂ...!!


സാർ അതും പറഞ്ഞു പുറത്തേക്കു പോയി..!! അറിയാതെ കണ്ണു നിറഞ്ഞതു പുറകിലേക്ക് തിരിഞ്ഞു കുട്ടികൾ കാണാതെ തുടച്ചു..!!


തനിക്ക് പറ്റിയ പണി ഒന്നും അല്ല ഇതു..!!  കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി..!!


കുറച്ചു നേരം ഒന്നും ചെയ്യാൻ പറ്റിയില്ല..!!ആ വാക്കുകൾ മാത്രം മനസ്സ്‌ പിടിച്ചെടുത്തു


പിന്നെ ക്ലാസ് എടുത്തപ്പോൾ ആരും സംസാരിച്ചില്ല..! ആ പീരിയഡ് തീർത്തു  സ്റ്റാഫ് റൂമിലേക്കു ഓടുക ആയിരുന്നു..!!


നർമ്മദ ടീച്ചർ..!! ഒന്നു നിൽക്കണേ..!!

തിരിഞ്ഞു നോക്കിയപ്പോൾ രൂപ ടീച്ചർ..!!

എന്താടോ.. താൻ പീറ്റിക്ക്  പോകുവാണോ ...?? 


ഞാൻ ഒന്നും മിണ്ടിയില്ല..!!


അല്ല ഈ ഓട്ടം കണ്ടു ചോദിച്ചതാ..!!


എന്തു പറ്റി..?? കണ്ണു നിറഞ്ഞു ഇരിക്കുന്നു....!!  താൻ കരഞ്ഞോ..??


ഇല്ല...!!


നുണ .!! മര്യാദക്ക് സത്യം പറഞ്ഞോ...?? ഇല്ലെങ്കിൽ എന്റെ അടുത്തു ചൂരൽ ഉണ്ട്...!!


ഒന്നും ഇല്ല.. ടീച്ചറേ..!!


അതേ കേട്ടിട്ടില്ലേ.... !!! ആരോട് നുണ പറഞ്ഞാലും ടീച്ചറോട് പറയരുത്‌ എന്ന്‌..!!


ആണോ.!


അതെന്നു..!! പറഞ്ഞോ...!!


ഉം... നടന്ന സംഭവം എല്ലാം പറഞ്ഞു..!!


അതു ആരാ ആള്..??


പ്ലസ്ടു വിലെ സാർ..!! പേര് അറിയില്ല..!!


ഓഹോ പ്ലസ്ടു ആണോ.. അതു വേറെ ബ്ലോക്ക് അല്ലേ..!! സാരമില്ല നമുക്കു കണ്ടു പിടിക്കാം..!!


അയ്യോ വേണ്ട ടീച്ചർ..!!


വേണ്ടെങ്കിൽ വേണ്ട...!! പിന്നെ വൈകിട്ടു ഒരുമിച്ചു പോകാം കേട്ടോ..!!


******


വൈകിട്ടു ഒരുമിച്ചു രണ്ടു പേരും ഇറങ്ങി..!! ഞാൻ രൂപ ടീച്ചർടെ കൂടെ ആണ് താമസിക്കുന്നത്..!!  സ്കൂളിൽ എത്തിയാൽ ഞങ്ങൾ ടീച്ചേഴ്സ് വീട്ടിൽ ചേച്ചിയും അനിയത്തിയും .


എന്റെ അച്ഛനും രൂപ ടീച്ചറിന്റെ അച്ഛനും കൂട്ടുകാർ ആയിരുന്നു..!! രണ്ടു പേരും ടീച്ചേഴ്സ്.. അതുകൊണ്ടാണ് ഇവിടെ ജോലി കിട്ടിയപ്പോൾ ഹോസ്റ്റലിൽ ചേർക്കാതെ എന്നെ അവരുടെ വീട്ടിൽ നിർത്തിയത്..!!  


 അച്ഛൻ മരിച്ചതിൽ പിന്നെ,,,              

 നാട്ടിൽ ഉള്ള വീട്ടിൽ

ഞാൻ  അധികം പോകാറില്ല..

അവിടെ ബന്ധത്തിൽ ആരും ഇല്ല..!!ഒറ്റക്ക് അവിടെ നില്ക്കാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു..!! ഒരു പെണ്ണ് ഒറ്റക്കായപ്പോൾ കൂട്ടായി നിന്ന പലരും തനി സ്വാഭാവം കാണിച്ചു...!! എല്ലാം മനസിലാക്കിയ രൂപ ചേച്ചിടെ അച്ഛനും അമ്മയും എന്നെ ഇവിടേക്ക് കൊണ്ടു വന്നു..!!


ഇന്ന്  സ്കൂളിൽ എന്റെ രണ്ടാമത്തെ ദിവസം ആയിരുന്നു..!! അതു ഇങ്ങനെ ആയി..!!സാദാരണ ടീച്ചർ എല്ലാരേയും വഴക്ക് പറയും.. ഇന്ന് ടീച്ചറേ സാർ വഴക്ക് പറഞ്ഞു..!! 


തെറ്റ് എന്റെ ഭാഗത്തു ഉണ്ട്..

ആദ്യ ദിവസം ഒന്നിനും സമയം കിട്ടിയില്ല...കുട്ടികളോട് കുറച്ചു ഫ്രണ്ട്ലി ആയി പെരുമാറാൻ പോയതാ ..

കൈ വിട്ടു പോയി..!!തല ഒന്നു ചരിച്ചു കൊടുത്തപ്പോൾ തലയിൽ കേറുന്ന ഇനം ആണെന്ന് എനിക്ക് അപ്പോൾ അല്ലേ മനസ്സിൽ ആയതു..!!


ഹെലോ.. കുറെ ആയല്ലോ ആലോചിച്ചു കൂട്ടുന്നു...!! ചായ കൊണ്ടു വച്ചിട്ട് അതു തണുത്തു പോയി കാണും..!! നി വിഷമിക്കേണ്ട ആ സാറിനു നമുക്ക് കൊടുക്കാം ടി...!!


രൂപ ചേച്ചി അപ്പുറത്തെ വീട്ടിൽ ആരാ താമസിക്കാൻ വന്നിരിക്കുന്നു..!!ദേ സാധനങ്ങൾ ഇറക്കുന്നു..!!


എവിടെ ... വന്നോ ?? ഹാ ഇന്നലെ ഹൗസ്ഓണർ പറഞ്ഞിരുന്നു ആരോ വരും എന്നു..!!


ദേ നിന്നെ അമ്മ താഴെവിളിക്കുന്നു..!!


******


അവിടെ ചെന്നപ്പോൾ കണ്ടു ഒരു അമ്മ ഹാളിൽ ഇരിക്കുന്നു..!! കണ്ടപ്പോൾ തന്നെ  ഒരിഷ്ടം തോന്നുന്ന മുഖം


ഇതാണോ മോള്..?


അതേ...ഇളയ മോള്...!!


രൂപ ചേച്ചിടെ അമ്മ അതു പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി..!!


മോൾടെ പേരെന്താ..!!


നർമ്മദ..!


ഞാൻ രൂപ.. ഇവളുടെ ചേച്ചി..!!


കല്യാണം കഴിഞ്ഞതാണോ..?രണ്ടു പേരുടെയും..?


എന്റെ കഴിഞ്ഞു ഇവള്ടെ നോക്കുന്നു..!!


ഭർത്താവ്..?


പുറത്തു ആണ്..!!


ഞാൻ അപ്പുറത്ത് താമസിക്കാൻ വന്നതാ..!! 


അമ്മേടെ പേര് എന്താ..? വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്..??


സുഭദ്ര..!! ഞാനും മോനും..!!


അമ്മേ.. വരൂ... എല്ലാം റെഡി ആയി..!!


സൗണ്ട് കേട്ട ഇടത്തേക്ക് നോക്കിയപ്പോൾ.. കണ്ടു നമ്മുടെ കലിപ്പ് സാർ..!!


ഇതാ എന്റെ മോൻ ശ്രീറാം.. ഇവിടെ അടുത്ത സ്കൂളിൽ മാഷ് ആണ്..!!


ഏതു സ്കൂള് ? ഞങ്ങളും ടീച്ചേഴ്സ് ആണ്..!!


തിരൂർ ഹയർ സെക്കണ്ടറി സ്കൂൾ..!!


ആണോ മാഷെ ഞങ്ങളും അവിടെ ആണ്..!! 


എനിക്കറിയാം കാലത്തു ഈ ടീച്ചറെ ഞാൻ കണ്ടിരുന്നു..!! 


ഇതു ഇപ്പൊ എന്ന മട്ടിൽ രൂപ ചേച്ചി എന്നെ നോക്കി..!!


മാഷ് ഏതു ഡിവിഷൻ ആണ്..?


ഞാൻ ഹയർ സെക്കൻഡറി ആണ്..!! സയൻസ്.. 


ആണോ അതാ.. കാണാതെ ഇരുന്നെ..! എതാ സബ്ജെക്ട്..?


മാത്തമാറ്റിസ്...!!


ടി ചാക്കോ മാഷ്..ആണെന്ന് തോന്നുന്നു..!!


പതുക്കെ പറ...!!


ഞങ്ങൾ കുറച്ചു അകലെ ആയിരുന്നു താമസം ശ്രീകുട്ടനു പോക്കും വരവും പറ്റാത്തത് കൊണ്ടു ഇവിടേക്ക് വന്നു..!!


ശരി പോകട്ടെ  ടീച്ചറെ സമയം ഉണ്ടല്ലോ പരിചയപ്പെടാം...ചോദിക്കാൻ മറന്നു എന്താ പേര്..?


എന്റെ പേര് രൂപ.. ഇതു നർമ്മദ.!


നർമ്മദ...!! ഒ‌ക്കെ കാണാം..!!


അയ്യോ പോയല്ലോ..!! നിന്നോട് ഇന്ന് രാവിലെ വഴക്ക് കൂടിയ സർ ഏതാണ് എന്നു  അടയാളം പറഞ്ഞു ചോദിക്കാമായിരുന്നു..!!


ചോദിച്ചാൽ കൊല്ലും ഞാൻ..!!


എന്തേ..!!


ആ പോയ സാദനം ആണ് എന്നെ വഴക്ക് പറഞ്ഞതു..!!


ശ്രീറാം സാറാ..!!


അതേ..!!


 എന്നിട്ടു പുള്ളിടെ ഭാവം കണ്ടോ..!!


ഉം. പഠിച്ച കള്ളൻ ആണെന്ന് തോന്നുന്നു.. പക്ഷേ ആ അമ്മ പാവം ആണ്..!!


ശരിയാ ..!!

  

******


പിന്നെ രണ്ടു ദിവസം പോയി.. ഇടക്ക് വീടിന്റെ പരിസരത്തു ഒക്കെ വച്ചു സാറിനെ കണ്ടിരുന്നു..! അപ്പോൾ ഒക്കെ ഒരു ചെറിയ ചിരിയും തരും..!എനിക്ക് സാർ അന്ന് വന്ന ഉണ്ടാക്കിയ മേളം ഓർത്തു ഒന്നിനും കഴിഞ്ഞില്ല..! ചേച്ചി ആണെങ്കിൽ സാറിനോട് അതേപ്പറ്റി ചോദിക്കാം എന്നു പറഞ്ഞു ..ഞാൻ സമ്മതിച്ചില്ല..!!


പിറ്റേന്ന് രാവിലെ ചേച്ചി നേരത്തെ പോയി..എന്തോ പരിപാടിക്ക് പിള്ളേരെ കൊണ്ടു പോകാണമായിരുന്നു...!


 ഞാൻ തനിയെ ആണ് ഇറങ്ങിയതു..!!


ഗേറ്റ് തുറന്നപ്പോൾ ശ്രീറാം സാർ പുറത്തേക്കു പോകാൻ നിൽക്കുന്നു.. ഞാൻ ഒന്നും നോക്കാതെ നടന്നു..!! 


കുറച്ചു ദൂരം ചെന്നപ്പോൾ പുറകിൽ നിന്നും ഒരു ഹൊണടിക്കുന്നു..!!നോക്കിപ്പോ സാർ...!!


ഹെലോ നർമ്മദ... സ്കൂളിലേക്ക് അല്ലേ...!! 


പിന്നെ  ഇതുപോലെ ഒരുങ്ങി കെട്ടി രാവിലെ  ഞാൻ എങ്ങോട്ട് പോകാൻ..!!


ഡോ.. താൻ എന്താ ഓർത്തു നിൽക്കുന്നതു..!!


ഞാനും സ്കൂളീലേക്ക് ആണ് കേറിക്കോളു ..!!


വേണ്ട..8 മണിക്ക് ബസ് ഉണ്ട്..!!


അതെന്താ.. എന്റെ വണ്ടിയും ഞാനും അങ്ങോട്ട് ആണ്..!! കേറഡോ... ഇന്നലത്തെ പിണക്കം വച്ചാണോ താൻ ഇങ്ങനെ പറയുന്നത്..!!


ശരിക്കും സോറി അപ്പോ അതുപോലത്തെ മൂഡ് ആയിരുന്നു.. ടീച്ചർക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ ശരിക്കും സോറി..!!


വേണ്ട സർ ഒരു കൂട്ടുകാരി വരാനുണ്ട്.. സർ പൊക്കോളൂ..!!


ഈ പറഞ്ഞതു നുണ ആണെന്ന് എനിക്കും അറിയാം തനിക്കും അറിയാം..!! ഒന്നും ഇല്ലെങ്കിലും നമ്മൾ ഒരേ പ്രൊഫഷൻ അല്ലേ...!!


എനിക്ക് പിണക്കം ഒന്നും ഇല്ല...!!


പിണക്കം ഇല്ലെങ്കിൽ കേറിയാൽ എന്താ..??


അവസാനം ഞാൻ തോറ്റു.. വണ്ടിയിൽ കയറിയപ്പോൾ അല്ലേ ...അറിഞ്ഞതു ആള് ഒരു സംസാരപ്രിയൻ ആണെന്ന്...!!


ഞാൻ വഴിപാട് കഴിക്കുന്ന പോലെ എന്തൊക്കെയോ തിരിച്ചു പറഞ്ഞു.. എന്റെ താൽപ്പര്യം ഇല്ലായ്‌മ കണ്ടിട്ടു ആകും പിന്നെ അധികം സംസാരിക്കാൻ വന്നില്ല..!!


പലപ്പോഴും രൂപ ചേച്ചി എന്നെ ശ്രീറാം സാറിന്റെ പേരു പറഞ്ഞു കളിയാക്കാൻ തുടങ്ങി..!!


സാറിനു വീട്ടിൽ ഭംഗി ഉള്ള പൂന്തോട്ടം ഉണ്ടായിരുന്നു.. പലപ്പോഴും ഒഴിവു സമയങ്ങളിൽ സർ പുറത്തു അതും പരിപാലിച്ചു  നിൽക്കുന്നത് കാണും .


സാർ പുറത്തു വരുമ്പോൾ ചേച്ചി എന്നെ അതു കാണിച്ചു തരും...!! ഇതൊക്കെ സാർ അറിയില്ലേ എന്നു പറഞ്ഞു ഞാൻ പ്രാർത്ഥിക്കും..!! 


ചിലപ്പോൾ ഒക്കെ അവിടെ നിന്നും ഇടക്ക് നോക്കുന്നത് കാണാം.. എന്റെ നിലയും സ്ഥിതിയും അറിയാവന്ന കൊണ്ടു ഞാൻ അതിൽ നിന്നും ഓടിഒളിച്ചു...


അങ്ങനെ ഇരിക്കുമ്പോൾ ആണ് ചേച്ചിടെ ഭർത്താവ് സുരേഷ് ഏട്ടൻ ലീവ്നു വരുന്നത്..!!


ഏട്ടൻ വന്നപ്പോൾ ചേച്ചിക്ക് ഒരുപാട് സന്തോഷം ആയി..!!  ഒരു സഹോദരന്റെ സ്നേഹം ഞാൻ എട്ടനിൽ നിന്നും അറിഞ്ഞു...ഏട്ടൻ എന്നെയും ചേച്ചിയെയും പുറത്തു കൊണ്ട് പോയി...ഞങ്ങൾക്കു ഇഷ്ടം ഉള്ളതെല്ലാം വാങ്ങി തന്നു..!! ജീവിതത്തിൽ ഞാൻ അറിയാത്ത സന്തോഷങൾ ഒരുപാട് ഉണ്ടെന്നു എനിക്ക് ആപ്പോൾ ആണ് അറിയാൻ സാധിച്ചത്...!!


അന്ന് എല്ലാരും കൂടി ഒരു ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിനു പോയിരിക്കുന്നു..!!എന്നോട് വരാൻ ചേച്ചിയും ഏട്ടനും പറഞ്ഞതാണ് ഞാൻ പോയില്ല..!! എനിക്കെന്തോ തോന്നിയില്ല..!!


വെറുതെ ഇരുന്നു.. സമയം പോകുന്നില്ല..!!

കുറച്ചു നേരം കുട്ടികളുടെ പേപ്പർ നോക്കി..!!പുറത്തു ആരോ ബെൽ അടിക്കുന്നതു കേട്ടു ഞാൻ ഡോർ തുറന്നു..!!


നോക്കിയപ്പോൾ.. രൂപ ചേച്ചിടെ അമ്മാവന്റെ മോൻ..!! ആദി ചേട്ടൻ..!!


ചേട്ട വരൂ..!


മാമനും എല്ലാരും എവിടെ...!!

ഇവിടെ ആരും ഇല്ലേ..!!


ഇല്ല.. എല്ലാരും  കല്യാണത്തിനു പോയി..!!ആദി ചേട്ടൻ പോയില്ലേ..!


ഇല്ല.. സുഖം ഇല്ലായിരുന്നു..!!


നർമ്മദ.... കുടിക്കാൻ കുറച്ചു വെള്ളം എടുക്കാമോ..!! വല്ലാത്ത ദാഹം..!


ഓ.. ചേട്ടൻ ഇരിക്ക്..!!


*****


ശ്രീകുട്ടാ...


എന്താ അമ്മേ..!


അപ്പുറത്തും ആരോ വനിട്ടുണ്ടല്ലോ.?


അതിനെന്താ..? അവരുടെ വല്ല ബന്ധുക്കളും ആകും..!!


ഞാൻ ഇയാളെ മുൻപ് കണ്ടിട്ടില്ല..! നീ ഒന്നു ചെന്നു നോക്ക്.. രൂപ പോയപ്പോൾ അവിടേക്ക് ഒരു കണ്ണ് വേണം എന്ന് പറഞ്ഞിരുന്നു...!!


ഈ അമ്മ..!!


അമ്മക്ക് എന്തോ പോലെ മോനെ ഒരു പെങ്കൊച്ചു തനിച്ചല്ലേ ഉള്ളത്..!! ഞാൻ പോകാം എന്ന് വച്ചാൽ ഈ കാലു വച്ചു നടന്നു അവിടെ എത്തുമ്പോൾ ഒരു നേരം ആകും അതാ..!!


ഉം ശരി..!! 


******


ബെല്ലടിച്ചിട്ടു ആരും വന്നില്ല.. അകത്തേക്ക് കേറിയപ്പോൾ എല്ലാം തട്ടി മറച്ചു ഇട്ടിരിക്കുന്നു..!!


തൊട്ടടുത്തുള്ള മുറിയിൽ നിന്നും ആരുടെയോ അടക്കി പിടിച്ച സൗണ്ട്.!! അവിടെ എത്തിയപ്പോൾ നർമ്മദയെ വന്ന ആള് കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് കണ്ടു..!!


വേഗം തന്നെ പോയി അവന്റെ നടുവിന് ഒന്നു കൊടുത്തു..!! നർമ്മദയുടെ നിൽപ്പ് കണ്ടപ്പോൾ സഹിച്ചില്ല പിന്നെ മനസ്സിൽ തോന്നിയതോക്കെ ചെയ്തു.!! അവസാനം ഞാൻ നർമ്മദയുടെ അടുത്തേക്ക് പോയി..


പെട്ടെന്ന് പുറത്തു ഗേറ്റ് തുറക്കുന്ന സൗണ്ട് കേട്ടത്..!! കേട്ട പാടെ അടികൊണ്ടു കിടന്നവൻ ഇഴഞ്ഞു പുറത്തു ഇറങ്ങി,

പുറത്തു നിന്നും ഞങ്ങൾ ഇരുന്ന ഡോർ അടച്ചു..!!


ഞാനും നർമ്മദയും ഞെട്ടി പോയി...!!


മാമ,മാമി,ചേച്ചി ,ചേട്ടാ,എല്ലാരും വാ... നിങ്ങൾക്ക് ഒരു കാര്യം കാണിച്ചു തരാം..!!


എന്ത്..??


ദാ. ഈ ഡോർ തുറന്നു നോക്കു.. അപ്പോ അറിയാം..!!


ഡോർ തുറന്നു നോക്കിപ്പോ.. എല്ലാരും ഞങ്ങളെ നോക്കി നിക്കുന്നു..!!


എല്ലാരും കാണു.. ഞാൻ വന്നപ്പോൾ ഇവനും അവളും ഛീ.. പറയാൻ പറ്റില്ല...അതു ചോദിക്കാൻ ചെന്നിട്ടു ഇവനും അവളും കൂടി എന്നെ ഇങ്ങനെ ആക്കി...!!


അച്ഛൻ ഞങ്ങൾ മൂന്നു പേരോട് എല്ലാം ചോദിച്ചു...!! അതിന് ശേഷം ആദി ചേട്ടന്റെ അടുത്തേക്ക് പോകുന്നതു കണ്ടു.... കരണം പൊട്ടുന്ന ഒരു അടി ആദി ചേട്ടന് കൊടുത്തു....!!


പത്തു പതിനാറു വർഷം നിന്നെ പോലെ ഉള്ള കുട്ടികളെ പഠിപ്പിച്ച അധ്യാപകൻ ആണ് ഞാൻ....പ്രായം കുറച്ചു കൂടി എന്നെ ഉള്ളു.. ഇപ്പോഴും എന്റെ മുഖത്തു നോക്കി ആരു കള്ളം പറഞ്ഞാലും എനിക്ക് അറിയാൻ പറ്റും...!! ഞങ്ങൾ എല്ലാം അവിടെ ആണെന്ന് അറിഞ്ഞു കൊണ്ട് അല്ലേ  നി കല്ല്യാണ വീട്ടിൽ നിന്നും ഇവിടേക്ക് വന്നത്...!?


സുരേഷ്  വേഗം പോലീസിനെ വിളിക്കു...!! 


അതിനു മുൻപ് അച്ഛാ.. എന്റെ ഒരു സമ്മാനവും ഒന്നു കൊടുത്തോട്ടെ.. ഇതാ എന്റെ അനിയത്തിയോട് മോശമായി പെരുമാറിയതിനു...! ഒറ്റ ഇടി അവന്റെ വയറ്റിലേക്ക്..!


അവനെ പോലീസ് കൊണ്ട് പോയി..


എല്ലാരും കാര്യം അറിഞ്ഞു.. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നു പറഞ്ഞപോലെ.. എല്ലാരും ഒളിച്ചും നേരിട്ടും എന്നോട് ഓരോന്നും ചോദിക്കാൻ തുടങ്ങി...!! അവസാനം  തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ  പോലും ഞാൻ തെറ്റുകാരി ആയി... ഞാൻ പുറത്തു ഇറങ്ങാതെ അകത്തു,കഴിച്ചു കൂട്ടി...!! 


ഒരു ടീച്ചർ ആയ എനിക്ക് സമൂഹത്തെ ഇത്ര ഭയം ആണെകിൽ സാദാരണ പെണ്കുട്ടികൾ ഇതു പോലെ വരുമ്പോൾ എന്തു ചെയ്യും എന്ന് ഞാൻ ഓർത്തു..!വീട്ടിൽ എല്ലാവരും എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു.!പതിയെ ഞാൻ റിക്കവർ ആയി..!!


അതിനിടെ കേസും കാര്യങ്ങളും വന്നു.അതും പറഞ്ഞു എനിക്ക് വന്ന രണ്ടു കല്യാണം പോയി..!!എല്ലാർക്കും വിഷമം ആയി..!!


 ആദി ചേട്ടന്റെ വീട്ടിൽ നിന്നും  ആളുകൾ വന്നു... എന്നെ കുറ്റപ്പെടുത്തി ഒരുപാട് സംസാരിച്ചു... എല്ലാം എന്റെ തെറ്റായി അവർ കണ്ടു.. കേസ് പിൻവലിക്കാൻ പറഞ്ഞു വലിയ വഴക്കു തന്നെ ഉണ്ടായി..!!


വീട്ടിൽ എല്ലാവരും എന്നെ സപ്പോർട്ട് ചെയ്‌തത്‌ അവർക്ക് ഇഷ്ടപ്പെട്ടില്ല...!!


എവിടെയോ നിന്നും വന്ന അനാഥ പെണ്ണിന് വേണ്ടി നമ്മൾ എന്തിനാണ് ഇങ്ങനെ തർക്കിക്കുന്നത് എന്നു അച്ഛനോട് അവർ ചോദിച്ചു...!!


ഇവൾ അനാഥ ആണെന്ന് നിങ്ങളോട് ആരാ പറഞ്ഞതു..??  ഇവൾ എന്റെ ഇളയ മകൾ ആണ്..!! ഞങ്ങളുടെ തുരുമാനത്തിൽ ഒരു മാറ്റവും ഇല്ല.. നിങ്ങൾ ഇനിയും ഇവിടെ നിന്ന് ബുദ്ധിമുട്ടണം എന്നില്ല..!!


ഞാൻ കാരണം ഇവിടെ ബന്ധങ്ങൾ വേർപെട്ടു പോകും എന്ന് ഓർത്തു.... എന്നെ ഒറ്റക്കാക്കിയ അച്ചനെയും അമ്മയെയും ഞാൻ ആദ്യമായി വെറുത്തു...!! 


ഒരു പെണ്ണായി പിറന്നതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ്‌തോന്നി... ആരും കാണാതെ ഒരുപാട് കരഞ്ഞു ....


പേര് പോലെ തന്നെ ആണ് എന്റെ ജീവിതവും...

എവിടേക്കോ എന്തിനോ വേണ്ടി ഒഴുകുന്നു...!! ചിലപ്പോൾ ദുഃഖം.. ചിലപ്പോൾ സന്തോഷം...! ഒരുപാട് സന്തോഷം തരുമ്പോൾ ഏതോ ഒരു ദുഃഖം എന്നെ തേടിവരുന്നു...


എങ്കിലും ഏതോ സ്നേഹതീരം തേടി ഞാൻ അലയുന്നു,...


 രാത്രിയും നല്ല മഴ ഉണ്ടായിരുന്നു..!! ഞാൻ വാതിൽ തുറന്നു പുറത്തു ഇറങ്ങി.. 

ആ പെയ്യുന്ന മഴയിൽ കണ്ണടച്ചു ഇറങ്ങി നിന്നു..!!കുറെ അവിടെ നിന്നും നന്നായി നനഞ്ഞു..ആ തണുപ്പിൽ ശരീരം ഒന്നും അയഞ്ഞപ്പോൾ കണ്ണൊന്നു തുറന്നു...


നോക്കിയപ്പോൾ ശ്രീറാം സാർ അപ്പുറത്തെ ബാൽക്കണിയിൽ എന്നെ നോക്കി നില്ക്കുന്നു...!!..പിന്നെ സാറിനെ നോക്കാൻ എനിക്കു പറ്റിയില്ല.. അകത്തു കയറി വാതിൽ അടച്ചു...!!


പിറ്റേന്ന് ശ്രീറാം സാറും അമ്മയും വീട്ടിൽ വന്നു..!! എന്നെ സാറിന് കൊടുക്കുമോ എന്നു ചോദിച്ചു..!! എല്ലാർക്കും സമ്മതം ആയിരുന്നു..!!


സാർ എന്റെ കഴുത്തിൽ താലി കെട്ടി...! നെറ്റിയിൽ സിന്ദൂരവും ഇട്ടുതന്നു..

അതിനു ശേഷം..എന്റെ നെറ്റിയിൽ ചുംബിച്ചു...!! 


ഞാൻ നോക്കിയപ്പോൾ എല്ലാരും ഞങ്ങളെ നോക്കി നിന്നും ചിരിക്കുന്നു..!!ചേച്ചി ആണെങ്കിൽ അർത്ഥം വച്ചൊരു നോട്ടവും..!! ദൈവമേ സാർ അതു കാണല്ലേ....,!!!


വീടുകൾ തമ്മിൽ ഒരു മതിലിന്റെ ദൂരം മാത്രമേ ഉള്ളൂ എങ്കിലും എത്രയോ കാതം അകലെയാണ് ഞാൻ എന്നു തോന്നി പോയി...!!


ചെല്ലു മോളെ..!! ശ്രീ കുട്ടൻ മുറിയിൽ ഉണ്ട് .. ഒന്നും വിചാരിക്കേണ്ട നിങ്ങൾ എല്ലാം അറിയുന്നവർ അല്ലേ..!!പരസ്പരം മനസിലാക്കി ജീവിക്കാൻ നിങ്ങൾക്ക് പറ്റും..!!


അമ്മ പറഞ്ഞതു മനസ്സിൽ ആയോ..!! 


ആയി.. അമ്മേ..!!


ഞാൻ മുറിയിൽ എത്തുമ്പോ ശ്രീറാം സാർ അവിടെ ഉണ്ടായില്ല..!! കുറച്ചു നേരം അവിടെ ഇരുന്നു..! നോക്കിയപ്പോൾ മേശയുടെ അടിയിൽ ഒരു ബുക്ക് കണ്ടു അതു തുറന്നു നോക്കിയപ്പോൾ.. !!


ഞാൻ അന്ന് ക്ലാസ്സിൽ നിന്നു കരയുന്ന പടം വരച്ചിരിക്കുന്നു...!! ഇതു എപ്പോ...!!


ആഹാ.. താൻ ഇതും നോക്കി നിൽക്കുവാണോ....??


ഇതു എന്റെ പേർസണൽ കളക്ഷൻസ്ആണ് ഇത് ആരും എടുക്കുന്നത് എനിക്ക് പിടിക്കില്ല..!!


പെട്ടെന്ന് ഞാൻ അതു താഴെ വച്ചു...!!അതു കണ്ടിട്ടു ആകും സർ ചിരിച്ചു..!!


അതോ‌ക്കെ ഇപ്പോൾ എടുത്തു എന്നല്ലേ താൻ ഓർക്കുന്നേ.... അന്ന് തന്നോട് വഴക്ക് പറഞ്ഞു പുറത്തിറങ്ങിയിട്ട് ഞാൻ നേരെ ക്ലാസ്സിൽ വന്നു..!! മനസ്സ്‌ ആകെ എന്തോ പോലെ ആയി തിരികെ വന്നു സോറി ചോദിക്കാം എന്നു വിചാരിച്ചു..!! വന്നപ്പോൾ താൻ ഒന്നും മിണ്ടാതെ നിൽക്കുന്നതു കണ്ടു..!! പിന്നെ കുട്ടികൾ ശ്രദ്ധിക്കും പിന്നീട് സംസാരിക്കാം എന്നു ഓർത്തു തിരിച്ചു പൊന്നൂ..!! 


പിന്നെ ഇവിടെ വന്നപ്പോൾ കണ്ടു.. അതു ശരിക്കും പറഞ്ഞാൽ സർപ്രൈസ് ആയിരുന്നു..!എല്ലാം പിന്നീട് വിശദമായി പറയാം എന്നു വിചാരിച്ചു.. പക്ഷേ എന്തോ പറ്റിയില്ല..!!


പതിയെ പതിയെ ഞാൻ അറിഞ്ഞു... രൂപ ടീച്ചറും താനും എന്നെനോക്കുന്ന കാര്യം...!!


ങേ....


അതേ ... പിന്നെ ഇതൊക്കെ ഇതുപോലെ ആകണം എന്നാകും വിധി...!!തനിക്ക് എന്തെങ്കിലും എന്നോട് ചോദിക്കാൻ ഉണ്ടോ...!! 


അത്...! അന്ന് എന്തിനാ ആദി ചേട്ടൻ വന്നപ്പോൾ അങ്ങോട്ട്‌  വന്നത്..?? 


അതോ അമ്മ പറഞ്ഞു അവിടെ ആരോ വന്നിട്ടുണ്ട് ഇയാൾ മാത്രമേ ഉള്ളു ഒന്നു പോയി നോക്കാൻ...!! 


ഉം...


ഇനി എന്തെങ്കിലും...?


ഇല്ല എന്നു ഞാൻ തല ആട്ടി..!!


തനിക്കു എന്തെലും പ്രോബ്ലം ഉണ്ടോ...? ഹോസ്പിറ്റലിൽ പോണോ..?


ഇല്ല.. എന്താ...?


അല്ല ഇരുന്നു വിറക്കുന്നു... അതു കൊണ്ടു ചോദിച്ചതാ...!!


ഇല്ല.. ഇല്ല..


എങ്കിൽ ഈ ലൈറ് ഓഫ് ആകിക്കോട്ടെ...?


വേണ്ട ...


അയ്യോ ലൈറ് കണ്ടാൽ എനിക്ക് ഉറക്കം വരില്ല..!!പിന്നെ തന്റെ മനസ്സിൽ എന്താണെന്ന് എനിക്കു അറിയാം..!! പരസ്പരം മനസ്സിലാക്കിയതിനു ശേഷം നമുക്കൊരു കുടുംബ ജീവിതം തുടങ്ങാം..എന്താ...??


ഉം...ഞാൻ തല ആട്ടി..!!


അപ്പോ ശരി ...ഗുഡ് നെറ്റ്...!!


ഒന്നു തിരിഞ്ഞു കിടന്നപ്പോൾ സാർ ഉറങ്ങുന്നതും ഞാൻ കണ്ടു ..

അതും നോക്കി കിടന്നു..!!


അവസാനം ഒഴുകി ഞാൻ വീണ്ടും ഒരു സ്‌നേഹ തീരത്തു അടിഞ്ഞു ..!!


 നർമ്മദ...!!!


അവസാനിച്ചു..


ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ...

To Top