അവൾ പറഞ്ഞു ഈ വഴിയാത്രയിലാണ് നമ്മൾ ആദ്യമായി പരിചയ പെട്ടത്...

Valappottukal


രചന: ശിഹാബ്


നീ എൻ പ്രാണസഖി


എല്ലാ ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ ആ ബസ് സ്റ്റോപ്പിൽ ഞാനവളെ കാണും.. എന്തുകൊണ്ടാണെന്നറിയില്ല അവൾ എന്റെ ഹൃയത്തിൽ ആഴ്ന്നു ഇറങ്ങീട്ടുണ്ട്.


പക്ഷെ അതവളോട് പറയാനുള്ള ധൈര്യവും ഇല്ലായിരുന്നു.


ഇനി പറഞ്ഞാൽ തന്നെ ഇഷ്ടമല്ല എന്നാണ് ഉത്തരമേങ്കിൽ പിന്നെ എന്റെ മനസ്സിലെ അവസ്ഥ എന്താകും എന്നെനിക്ക് ഒരു പിടിയും ഇല്ലായിരുന്നു..


രണ്ട് മാസമായി ഞാൻ ഈ പുതിയ ജോലിക്ക് പോയി തുടങ്ങീട്ട്,


അന്ന് മുതൽ ഇവളെ കാണാൻ തുടങ്ങിയതാണ്...


പലനാടുകളിലും ജോലിക്ക് പോയിട്ടുണ്ടെങ്കിലും അവിടെയും പല പെൺകുട്ടികളെ യും ദിവസവും കാണുന്ന എനിക്ക് അവരോട് ഒന്നും തോന്നത്ത എന്തോ ഒരു പ്രതേക അടുപ്പം ഇവളോട് തോന്നിയത് എന്തിനാ..? എന്ന് എനിക്ക് തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ്.. 


ഇനി കല്യാണം കഴിഞ്ഞതാവുമോ.. 

ഹേയ്,,


അങ്ങനെ ആണെങ്കിൽ സിന്ദൂരം തോടുമെല്ലോ!!

ഇത്‌ അങ്ങനെ ഒന്നും കാണുന്നില്ല.. 


നെറ്റിയിൽ കുറിയും കാണുന്നില്ല.


ഇനി വല്ല ക്രിസ്ത്യാനിയോ മറ്റോ ആണോ??.


എന്തെല്ലാമാണ് ഈ ഞാൻ ചിന്തിച്ചു കാട്കയറുന്നത്..!!


പക്ഷെ മനസ്സിൽ എപ്പോഴോ തോന്നി തുടങ്ങീട്ടുണ്ട് ഇവൾ എന്റെ സ്വന്തം ആണെന്ന്.. 

സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ.. എന്നൊരു  മറുചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു..


ദിവസവും കാണുന്നത് കൊണ്ടാണോ എന്നറിയില്ല അവളെ കാണാത്ത ദിവസം എനിക്ക് വല്ലാത്ത ഒരു വിഷമമാണ്‌..


ഇന്നും കൂടി കണക്കിലെടുത്താൽ അവളെ കണ്ടിട്ട് നാല് ദിവസമായി..


അവൾ എന്റെ മനസ്സിലെ ഓർമ്മചെപ്പിലായോ..?


മനസ്സ് ഒരു തരം ഭ്രാന്ത് പിടിച്ചവനെ പോലെയായി..

ഒന്നിനും ഒരു ഉഷാർ ഇല്ലാത്തത് പോലെ.. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല.. 


അവസാനം ഞാൻ അവളെ എങ്ങനെ എങ്കിലും കണ്ടെത്താൻ തീരുമാനിച്ചു.

കണ്ടെത്തി എന്റെ വിഷമം അവളോട് ഒന്ന് പറയണം.


പക്ഷെ എവിടെ ന്ന് തുടങ്ങും എന്നൊരു പിടിയും ഇല്ല ആരോട് ചോദിക്കും..?


ഇനി അവളുടെ പേര് വല്ലതും അറിയുമോ.? അതും ഇല്ല..!!


പിന്നെ എന്ത് വെച്ച് അനേഷണം നടത്തും.. ഒരു എത്തും പിടിയും കിട്ടുന്നില്ല.. 


പക്ഷെ ഒരു കാര്യം മാത്രം അറിയാം ഞാൻ വരുന്ന ബസിൽ അവൾ കയറാറില്ല.. 


പിന്നെ അതിന്റെ പിന്നിൽ വരുന്ന ബസാണ് ഉള്ളത്.. അത് ലോങ്ങ്‌ റൂട്ടിൽ ഓടുന്ന ബസും ആണ്. പക്ഷെ ആ ബസിന്ന് അടുത്ത സ്റ്റോപ്പ്‌ വഴിക്കടവ് ആണ് അത് കഴിഞ്ഞാൽ പിന്നെ ഗുഡല്ലൂരും... ഏതായാലും വഴികടവ് വരെ ഒന്ന് പോകാം, 


അവൾ സ്ഥിരം പോകുന്ന ആ ബസിക്കുമ്പോൾ ചിലപ്പോൾ എന്തെങ്കിലും ഒരു തുമ്പ് കിട്ടുമായിരിക്കും..


ബസ് വരുന്നതും കാത്തിരുന്നു.


ബസിൽ കയറി.

ആ ബസിനോട്‌ പോലും എനിക്ക് വല്ലാത്ത പ്രണയം ആയിരുന്നു.. 

ഏതായാലും ബസിൽ എവിടെയും സീറ്റ്‌ ഇല്ല താനും.. അവസാനം ഒരു സീറ്റ്‌ കണ്ടു പിടിച്ചു..


 അവിടെ ഇരിക്കാൻ തുടങ്ങുമ്പോൾ കണ്ടക്ടർ വന്നു പറഞ്ഞു വിൻഡോ സീറ്റിൽ ഇരിക്കേണ്ട അത് ബുക്ക്‌ ചെയ്തതാണ്..


 അടുത്ത സ്റ്റോപ്പിൽ നിന്നും ആള് കയറും,ബസ് ടിക്കറ്റും എടുത്ത് പുറത്തുള്ള കാഴ്ചകളും കണ്ട് ഇരുന്നു.. 

എപ്പോഴോ ഒന്ന് മയങ്ങിപോയി..


ഹലോ..!!


എന്ന് എണീക്കാവ്വോ..??

എന്നൊരു ചോദ്യം കേട്ടാണ് ഞാൻ ഉണർന്നത്.. 


തൊട്ട് മുമ്പിൽ ഞാൻ ദിവസങ്ങളായി അന്വേശിച് നടന്ന ആള്..

പെട്ടന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..


അവസാനം ദൈവം അവളെ എന്റെ അടുത്ത് തന്നെ എത്തിച്ചു തന്നിരിക്കുന്നു.


എങ്ങനെ തുടങ്ങണം എന്ന് എന്നേ വല്ലാതെ ബുദ്ധിമുട്ടിച്ചു...


പക്ഷെ ആദ്യമായി അവൾ എന്നോട് തന്നെ മിണ്ടി.. 


ഞാൻ ആതിര..!


ഇയാൾ എങ്ങോട്ടാ??

ഞാൻ...

വഴിക്കടവ്..

ചേട്ടാ വഴിക്കടവ് ന്ന് അല്ലേ ഞാൻ കയറിയത്..എന്നവൾ പറഞ്ഞപ്പോഴാണ് എവിടെ സ്ഥലം എന്ന് തന്നെ എനിക്ക് ബോധ്യമായത്..


"അവൾ പറഞ്ഞു ഇനി അടുത്ത സ്റ്റോപ്പ്‌ ഗുഡാല്ലൂർ ആണ്."


"അത് കുഴപ്പം ഇല്ല..?

അത് പറഞ്ഞപ്പോൾ അവൾ എന്നേ ഒന്ന് അർഥം വെച്ച് നോക്കി.."


താൻ എങ്ങോട്ടാ?


"ഗുഡല്ലൂർ.."


അവിടെ ആണോ വീട്.

എന്താ പേര്.?


ആതിര.


മോളെ എഥാർത്ഥത്തിൽ ഞാൻ തന്നെ കാണാൻ വേണ്ടി മാത്രമാണ് ഈ ബസിൽ കയറിയത്..


"എന്നെയോ ? "

അതിന്നു ഇയാൾക്ക് എന്നേ മുന്നേ കണ്ടിട്ടുണ്ടോ?


കഴിഞ്ഞു രണ്ട് മാസമായി

ഞാൻ നിന്നെ സ്ഥിരമായി കാണുന്നുണ്ട്.


രണ്ടു മാസയമോ.?

അതെ താൻ ഈ ബസ് കാത്തിരിക്കുന്ന സ്റ്റോപ്പിൽ വെച്ചായിരുന്നു എല്ലാ ദിവസവും കണ്ടിരുന്നത്..


 ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ മനസ്സിൽ ഒരു പ്രണയനിലാവായി മാറിയിരുന്നു താൻ..


എനിക്ക് നിന്നെ കാണാതെരിക്കാൻ പറ്റാത്ത അവസ്ഥ വരെ എത്തി.. 

ഈ യാത്ര പോലും ഇയാളെ കാണാൻ വേണ്ടി മാത്രമായിരുന്നു.. 

ഇഷ്ടമല്ല എന്ന് മാത്രം പറയരുത്.. 


ഞാൻ ഇതൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തത് കൊണ്ടാകും അവൾ ഒരു അന്താളിപ്പോടെ എന്നെതന്നെ നോക്കി നിന്നു?


അതിന് ഇയാൾ ക്ക് ഞാൻ ആരാണെന്ന് അറിയുമോ?

ആതിര താൻ ആരായാലും എന്തായാലും എനിക്ക് ഒരു കുഴപ്പവും ഇല്ല..

അവൾ പറഞ്ഞു എന്റെ അമ്മയ്ക്കും അച്ഛനും പറ്റിയ ഒരു അബദ്ധം എനിക്കും പറ്റരുത്.

എന്ന ഒരു പ്രാർത്ഥന യിൽ കഴിയുന്നൊരു പെൺകുട്ടിയാണ് ഞാൻ.. കാരണം അവരും പ്രണയിചായിരുന്നു കല്യാണം കഴിച്ചു.

രണ്ട് പേരുടെ വീട്ടുകാരും ഈ കല്യാണത്തിന് എതിരായിയുന്നു. ഈ അടുത്ത കാലത്ത് അച്ഛൻ ഒരു ആക്സിഡന്റിൽ കൊല്ലപ്പെട്ടു.. അച്ഛന്റെ മരണം അമ്മയെ വല്ലാതെ വേദനിപ്പിച്ചു.. 

അത് അമ്മയുടെ സമനില തെറ്റാനും ഭ്രാന്താശുപത്രിയിൽ എത്തിക്കാനും കാരണമായി 4 ദിവസം മുൻപ് അമ്മയും ഈ ലോകം വിട്ടു..അവൾ പുറത്തേക്ക്  നോക്കി നിറകണ്ണുകളും തുടച്ചു.. 


ഇയാൾ എന്നോട് ഇത്ര സ്നേഹം എന്ത് കണ്ടിട്ടാ..


എനിക്ക് ആരും ഇല്ല ഞാൻ അനാഥ യാണ്‌.


മോളെ ജീവിതത്തിൽ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോഴാണ് നമ്മുക്കൊരു കൂട്ട് വേണം എന്ന് തോന്നിതുടങ്ങുന്നത്..


സ്നേഹിക്കാൻ വേണ്ടി മാത്രം അറിയുന്ന ഒരു അച്ചനും അമ്മയും എനിക്ക് ഉണ്ട്. ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇവർ എനിക്ക് വേണ്ടിമാത്രമാണോ ജീവിക്കുന്നത്

 എന്ന്..

അവർക്കും എനിക്കും കൂട്ടായി വരുമോ എന്റെ ജീവിത്തിലേക്ക്..


അവൾ പറഞ്ഞു ഈ വഴിയാത്രയിലാണ് നമ്മൾ ആദ്യമായി പരിചയ പെട്ടത്

അത് കൊണ്ട് തന്നെ ഈ യാത്ര നമ്മുടെ പുതിയ ജീവിതത്തിലേക്കും കൂടി ആവട്ടെ.. 

പിന്നെ അവൾ എന്റെ കൈകൾ അവളുടെ കൈകളുമായി കൂട്ടിച്ചേർത്തുപിടിച്ചു ഇനി ഒരിക്കലും പിരിയാത്തെറിക്കാനുള്ള ഭലം ഈ ബന്ധത്തിന് ഉണ്ടാവട്ടെ എന്നൊരു പ്രാർത്ഥന പോലെ...

To Top