ഹൃദയസഖി തുടർക്കഥ ഭാഗം 61 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


Click Here For Previous Part

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...


കേക്ക് ന്റെ ഒരു ചെറിയ പീസ് അവൾക്ക് നേരെ നീട്ടിയപ്പോഴാണ് 

ദേവിക അവനെ കാണുന്നത് 


കുറച്ചുമുമ്പ് നടന്നേതെല്ലാം അവളുടെ മുൻപിലൂടെ മിന്നിമാഞ്ഞു പോയി അതിന്റെ ഫലമായി അവളെറിയാതെ കൈ കവിളിലായി വെച്ചുപോയി 


ഇതുകണ്ട വരുൺ ചിരിച്ചു....വൈശാഖ്‌ന് തോന്നിയത് ദേവികയെ വരുൺ അടിക്കുകയോ മറ്റോ ചെയ്തോ എന്നാണ് കാരണം അവളുടെ കിളിപോയ പോലെ ഉള്ള നിൽപ്പുതന്നെയാണ് 

കേക്ക് വാങ്ങാൻ പോകുമ്പോൾ ഇങ്ങനെ അല്ലായിരുന്നു വന്നപ്പോൾ ഒരു തരം അടികിട്ടിയപോലെ തരിത്തുനിൽക്കുന്നു ഈ ലോകത്തൊന്നും അല്ലാത്തപ്പോലെ 

അവൻ ഇരുവരെയും സൂക്ഷിച്ചുനോക്കി 


പരിപാടി കഴിഞ്ഞു എല്ലാരും പിരിഞ്ഞു ബാക്കി ഉള്ള കേക്ക് എല്ലാം താഴെയും വാഷിങ്ലുമായി വീതിച്ചു കൊടുത്തു 

വരുൺ ചെറിയ ഒരു ഐസ്ക്രീം എല്ലാർകുമായി വാങ്ങിയിരുന്നു അതും കൊടുത്തു അതിനെല്ലാം പോയത് പ്രവീണും ആകാശും കൂടി ആണ് 

വൈശാഖിനെ വിളിച്ചെങ്കിലും അവൻ പോയില്ല 

ദേവികയ്ക്ക് ഇതുപറ്റിയെന്ന് ആലോചിക്കുകയായിരുന്നു അവനപ്പോൾ 


ഒരു അവസരം ഒത്തുവന്നപ്പോൾ അവൻ ചോദിച്ചു 

ടി ആ വീഡിയോ..... ഇന്ന് ഗ്രൂപ്പിൽ ഇടും ഞാൻ രാത്രി 


വേണ്ട.... അവൾ ആർക്കോ വേണ്ടിയെന്നപോലെ എവിടെയോ നോക്കി പറഞ്ഞു 


അതെന്താ....?


അത് പൊക്കി..... ഞനാണെന്നാ പറഞ്ഞത്..... നീ ഇനി ചെന്നു ചാടികൊടുക്കേണ്ട.....


ഈശ്വരാ...... അപ്പോൾ ഞനുദ്ദേശിച്ചത് ത... ന്നെ.......


ന്നിട്ട് ഓൻ വിശ്വസിച്ചോ......


ഓ....


ബസ്റ്റ്..... അപ്പൊ ഇന്നെന്റെ പൊക കാണാം അവൻ ആത്മഗതം പറഞ്ഞു 



ദേവിക വീട്ടിലെത്തിയതും ഫ്രഷായതും എല്ലാം യന്ത്രികമായായിരുന്നു 

നേരെ ബെഡിൽ പോയി കിടന്നു 


അപ്പോഴാണ് വൈശാഖ് വിളിക്കുന്നത് 


ഹലോ..... എന്താടി ദേവു ഉണ്ടായത് 


എന്താ....... ഫോൺ എടുത്ത്പാടെ അവന്റെ ചോദ്യം കേട്ടു ദേവിക ഞെട്ടിപ്പോയി കണ്ണുനിറഞ്ഞുവന്നു 

വരുൺ എല്ലാം പറഞ്ഞോ.....


നീയല്ലേ പറഞ്ഞത്.....

വീഡിയോ ഇവൻ പിടിച്ചെന്ന്....

രണ്ടു അടി പ്രതീക്ഷിച്ച എനിക്ക് ചിക്കൻ ബിരിയാണി വാങ്ങിത്തന്നിരിക്കുന്നു 


ഇതെന്ത് മറിമായം 


അത് വരുണേട്ടന് ആ വീഡിയോ ഇഷ്ടായിക്കാണും അതാ... ണ് 


ഹേ.... വൈശാഖ് എന്തോ പറയാൻ വന്നപ്പോയെക്ും ദേവിക ഫോൺ വെച്ചിരുന്നു 


അവൾ ഇന്ന് നടന്നതെല്ലാം റീവൈൻഡ് ചെയ്തുനോക്കി 


കമ്പനിയിൽ നിന്ന് ഇതുവരെ ആരുടെ ഭാഗത്തുനിന്നും ഇതുപോലെ  ഇടപെടൽ ഉണ്ടായിട്ടില്ല  മറ്റൊരു രീതിയിൽ സ്പർശനമോ നോട്ടമോ സംസാരമോ ഉണ്ടായിട്ടില്ല 

വരുണിന്റെ ഭാഗത്തുനിന്നും അതും ഉണ്ടായിട്ടില്ല 

എന്നാൽ ഇന്ന്......

അയ്യേ..... എന്നാലും ഞാനെന്താ തടയാഞ്ഞേ.....

കൈ വീശി ഒന്നു കൊടുക്കുകയല്ലേ വേണ്ടിയിരുന്നത് 

എന്റെ സമ്മതമില്ലാതെ അല്ലെ ഉമ്മ വെച്ചത് 

അവൾ സ്വയം തലക്കടിച്ചു...

എന്നിട്ട് അനങ്ങാതെ നിന്നു കൊടുത്തിരിക്കുന്ന 

പൊട്ടി.....


ഇഷ്ടമാണെന്ന് പോലും പറയാതെ ഒരാളെ ഉമ്മ വെക്കുന്നത് ശെരിയാണോ 

ശെരിയല്ല.......

പക്ഷെ.........അന്യനായ ഒരു പുരുഷൻ ഉമ്മതരുമ്പോൾ അവനെ കൈ കൊണ്ടുപോലും തടയാതെ നില്കുന്നത് ശെരിയാണോ 

അതും ശെരിയല്ല....ബലമായി തന്നെയൊന്നും ചെയ്തിട്ടില്ല ഉമ്മ വെക്കുമ്പോഴും കെട്ടിപിടിക്കുമ്പോഴും വിധേയയായി നിന്നത് ഞാൻ തന്നെയാണ് 


ഓർക്കും തോറും അപ്പോയുള്ള തരിപ്പ് മാറി അവൾക്ക് അവളോട്‌ തന്നെ ദേഷ്യം തോന്നി തുടങ്ങി 


ഒരു പക്ഷെ തന്റെ മനസിലും അവനോടൊരു ഇഷ്ടം ഉള്ളതുകൊണ്ട് ആകുമോ തനിക്കു തടയാൻ ആകാതിരുന്നത് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല 


ജോലിക്ക് കയറിയപ്പോൾ മുതൽ വരുന്നിനോട് ദേഷ്യമായിരുന്നു അങ്ങനെ ആയിരുന്നു അവന്റെ പെരുമാറ്റവും 

ജോലിക്ക് തന്നെ വരണ്ട എന്നുതോന്നിപോയിട്ടുണ്ട് 

അടികൂടി അടികൂടി എപ്പോയോ തോന്നിപ്പോയൊരു ഇഷ്ടം അത് അവൻ തന്നെ കെയർ ചെയ്യുന്നു എന്നു തോന്നിയതിലൂടെ വന്നതാകും ആ സാമിപ്യം ആഗ്രഹിക്കുന്നു എന്നുതോന്നിയപ്പോൾ ഒരുപാട് ഒരുപാട് സംസാരിച്ചിരിക്കാൻ ആഗ്രഹിച്ചപ്പോ അങ്ങനെയെല്ലാം പക്ഷെ.....പാടില്ല എന്നറിഞ്ഞിട്ടും...... 

ആവുന്നത്ര കടിഞ്ഞാൺ ഇടാൻ ശ്രെമിച്ചതാണ്... 


ഒരുപക്ഷെ  മനസ്സിൽ കുഴി കുത്തി മൂടിയ പ്രണയം ഉള്ളതിനാലാവും അനങ്ങാൻ ആവാതിരുന്നത്, തടയാമാഞ്ഞിട്ടും തടയാഞ്ഞത് 


എന്നാലും ഇങ്ങനെ ചെയ്യാമോ നാളെ തന്നെ കണ്ടിട്ട് ചോദിക്കണം സംസാരിക്കണം എന്തിനായിരുന്നെന്ന്....

ഒരുത്തൻ വന്നു തൊടുമ്പോയേക്കും നിന്നുകൊടുക്കുന്ന പെണ്ണാണ് താണെന്ന് തോന്നാറുതല്ലോ അല്ല അങ്ങനെ ആവുകയും അരുത്...ഇനി ഇങ്ങനെ ഒന്നുണ്ടാകരുത് 


അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു പ്രണയമാണെന്ന് അറിഞ്ഞിട്ടും കണ്ണുകൾ മൂടികെട്ടി 


എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ദേവികയ്ക്ക് അന്ന് ഉറങ്ങാൻ സാധിച്ചില്ല 


വരുണിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല 

ഇപ്പോഴും ചുറ്റും അവളുടെ ഗന്ധമുണ്ടെന്ന് തോന്നി 

താൻ അടുത്തുനിന്നപ്പോൾ 

വികസിച്ച കണ്ണുകളും വിയർപ്പുപൊടിഞ്ഞ മുഖവും അവന്റെ ഉറക്കവും കെടുത്തി 


അന്നൊരിക്കൽ കമ്പനിയിലേക്ക്  വന്നപ്പോൾ എല്ലാരുടെയും കൂടെ കേബിനിൽ ഇരിക്കുന്ന ഒരു കുഞ്ഞിമുഖമുള്ള പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ എന്തോ വല്ലാതെ മനസിലുടക്കി 

ആദ്യപ്രണയത്തിന് ശേഷം ആരോടും ഇതുവരെ തോന്നാത്ത എന്തോ ഒന്ന് ഹൃദയത്തെ താളം തെറ്റിച്ചു 

എന്നാലോ...

ആദ്യം  മുതൽ കരഞ്ഞിട്ടാണ് പെണ്ണിനെ കണ്ടിട്ടുള്ളത്  ആദ്യമൊക്കെ ദേഷ്യമായിരുന്നു സ്വന്തം കാര്യങ്ങൾ നേടാൻ മുതലക്കണ്ണീർ പൊയ്ക്കുന്ന പെണ്ണുങ്ങളെ പോലെ ആണെന്ന് തോന്നി തന്റെ അനുഭവവും അതായിരുന്നു 

പോകെ പോകെ മനസിലായി അതവളുടെ ഉള്ളിലെ പേടിയാണെന്ന്

ചിറകുവിരിച്ചു പറക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി എന്നാൽ അരക്ഷിതാവസ്ഥയും സമൂഹത്തിലെ ചങ്ങലകളും ബന്ധനസ്ഥ ആക്കി വെച്ചിരിക്കുന്നു ആരെയൊക്കയോ സാറ്റിസ്‌ഫ്യ ചെയ്യാനായി ഒതുങ്ങികൂടി ജീവിക്കുന്നു കൂടാതെ വയ്യാതെ കിടക്കുന്ന അച്ഛനും അസുഖങ്ങളുള്ള അമ്മയും 


അവൾ നല്ലൊരു മകളാണെന്ന് തോന്നി തനിക്കൊന്നും ഒരിക്കലും പറ്റിയിട്ടില്ല അതിനു എന്നും വീട്ടുകാരെ ബുദ്ധിമുട്ടിച്ചിട്ടേ ഉള്ളു ഭാരമായിട്ടേ ഉള്ളു 

പ്രേമിച്ച പെണ്ണിന്റെ വീട്ടുകാരുടെ മുൻപിൽ നാണം കെടുത്തി പിന്നെ നാട്ടുകാരുടെ മുൻപിൽ അവളുടെ പോയതോടെ അവളെചൊല്ലി മകൻ നശിക്കുന്നത് കാണാൻ അകത്തെ ഒരുപാട് സങ്കടപെട്ടു 

താനൊക്കെ ആ കാര്യത്തിൽ വലിയ തോൽവി ആണ് 

വരുൺ ഓർത്തു 


പിന്നീട് അവളെ  ശ്രെദ്ധിച്ചുതുടങ്ങിയത്തോടെ ചെറിയ ചെറിയ കാര്യങ്ങളിൽ വരെ അവളോട്‌ ഇഷ്ടം തോന്നി പിന്നെ പിന്നെ ഓരോ നോക്കിലും വാക്കിലും പ്രണയം വന്നുതുടങ്ങി 

ഹൃദയത്തിൽ അവളുടെ കുഞ്ഞുമുഖം മാത്രമായി 

കാണാതിരിക്കാൻ പറ്റാതെ ആയി 


പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്കും തന്നോടെന്തോ ഫീലിംഗ്സ് ഉണ്ടെന്ന് 

പക്ഷെ അങ്ങോട്ട്‌ ചോദിക്കാൻ പേടിതോന്നി ഒരുപക്ഷെ അവൾ തന്നെ അങ്ങനെ കണ്ടില്ല എന്നു പറഞ്ഞാലോ 

കൂടെ വർക്ക്‌ ചെയ്യുന്നവരിൽ നിന്നും അവൾ അറിഞ്ഞിരിക്കുമല്ലോ തന്റെ കഥകൾ 


ഇന്ന് തമാശക്ക് എത്തമിടാൻ പറഞ്ഞതാണ് എന്നാൽ അത്രെയും അടുത്ത് അവളങ്ങനെ  മുഖവും വീർപ്പിച്ചു ചുവന്നു തുടുത്തു നിന്നപ്പോൾ അറിയാതെ.... കയ്യിൽനിന്നും പോയി.... 

അറിയാം..... തെറ്റാണു..... സമ്മതമില്ലാതെ..

വരുൺ ഉരുണ്ടുകൊണ്ട് തലയിണയിൽ മുഖമർത്തി 


നാളെ അവളോട്‌ സംസാരിക്കണം  തന്റെ ഉള്ളിലുള്ളത് പറയണം 

അവനും തീരുമാനിച്ചുറപ്പിച്ചു 


ഒരുപാട് സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു എന്നല്ലാതെ രണ്ടുപേർക്കും അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല 

ഒരാൾ പ്രണയം അംഗീകരിച്ചും മറ്റൊരാൾ അതിനെ തിരസക്കരിച്ചും തീരുമാനമെടുത്തു 

നാളെയ്ക്കായി കാത്തിരുന്നു...


തുടരും...

To Top