ഹൃദയസഖി തുടർക്കഥ ഭാഗം 59 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...


അഥവാ തെറ്റ് പറ്റി....,പിന്നെ ആലോചിക്കേണ്ടത് എങ്ങനെ അത് സോൾവ് ചെയ്യാം എന്നാണ് 

അല്ലാതെ അതും കൊണ്ടിരുന്നത് ഒരു കാര്യവും ഇല്ല 


എന്തായാലും ഇത് സോൾവ് ആയി ഇനി ആരും കയ്യിൽ നിന്നും എടുക്കേണ്ട കാര്യമില്ല അവൾ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു നിർത്തി 

മനാഫ് സർ ആകെ തകർന്നു നിൽക്കുകയാണ് 


ഇതുപോലെ ഒരു തിരിച്ചടി അയാൾ പ്രതീക്ഷിച്ചില്ല.. ബാക്ഓഫീസിൽ വിളിച്ചുകഴിഞ്ഞാൽ ഒന്നും രണ്ടും പറഞ്ഞാലും നാദിറ അത് ശെരിയാക്കി തരുമെന്ന് അയാൾക്ക് അറിയാമായിരുന്നു 

ദേവികയോട് തോന്നിയ ഈഗോ കാരണം അത് ചെയ്യാതിരുന്നത് ആണ് എന്നാൽ ഡോക്കറ്റ് ക്യാൻസൽ ചെയ്തു മൊത്തം ക്ലിയർ ആക്കിക്കളയും എന്ന് അയാൾ ചിന്തിച്ചതെ ഇല്ല 

മാത്രമല്ല പറഞ്ഞു പറഞ്ഞു നല്ലപോലെ തന്നെ ദേവിക ഇൻസൾട്ട് ചെയ്തു എന്നും അയാൾക്ക് മനസിലായി 


അയാൾ വേഗം തന്നെ സീറ്റിൽ നിന്നും എണീറ്റു പറഞ്ഞു ... 


Good ദേവിക...

ഓക്കേ ടീം ഇന്നേക്ക് ഇതുമതി 

എല്ലാരും വർക്കിൽ കയറിക്കോളൂ 


വേഗത്തിൽ കേബിനിൽ നിന്നിറങ്ങിപോകുമ്പോൾ പിന്നിൽ ദേവികയ്ക്കായുള്ള കയ്യടികൾ അയാൾ കേൾക്കുന്നുണ്ടായിരുന്നു 


എല്ലാർക്കും സന്തോഷം ആയി 

ഓരോരുത്തരായി വർക്കിലേക്ക് നടന്നപ്പോൾ വൈശാഖ് പറഞ്ഞു....


ആ പോയ പോക്കിന് ഇന്നിനി പുല്ലുമുളക്കില്ല നമുക്ക് പൊളിക്കണം 

ഇന്ന് ലാലുന്റെ birthday ആണ് ഒരു cake കട്ട്‌ ചെയ്യുന്നുണ്ട് അയാളുണ്ടെങ്കിൽ വെറുതെ ഞൊടിഞ്ഞുകൊണ്ടിരിക്കും ഇതിപ്പോ അതില്ലല്ലോ 


അതെയോ... എനിക്കറിയില്ലായിരുന്നു ദേവിക പറഞ്ഞു 


ഹാ ഉച്ചയ്ക്ക് ഡീസന്റ് ആയി cake കട്ട്‌ ചെയ്യിപ്പിക്കണം ബാക്കി നൈറ്റ്‌ നാട്ടിൽ വെച്ചു 😝എന്റേത് അവൻ അത്രക്കും അലമ്പ് ആക്കിട്ടുണ്ട് കുറച്ചെങ്കിലും തിരിച്ചുകൊടുക്കണ്ടേ  വൈശാഖ് ഓർത്തു ചിരിച്ചു 

പിന്നെ 

പിരിവ് ആണ്...... നിനക്കും ഉണ്ട് ഒരാൾ 30 വെച്ചു എടുക്കും 


അത് സെറ്റ് 

രാത്രി എന്താ പരിപാടി 


അതൊക്കെ ഉണ്ട് മോളേ.... അതും പറഞ്ഞു വൈശാഖ് കുറച്ചു വീഡിയോസ് അവളെ കാണിച്ചുകൊടുത്തു 


വൈശാഖ് ന്റെ birthday ആഘോഷം ആയിരുന്നു അതിൽ കേക്ക് കട്ട്‌ ചെയ്തു അതെല്ലാം മുഖത്തും മേലുമെല്ലാം വാരിത്തേച്ചു പാട്ടും ഡാൻസുമായി ഒരു ആഘോഷം 


അതുകണ്ടു ദേവിക ചിരിച്ചു മറിഞ്ഞു 

എടാ വൈശാ....

എനിക്കൊരു ഐഡിയ 


എന്താ....??


എന്റെൽ അന്ന് ലാലുയേട്ടൻ ഐസ്ക്രീം കഴിച്ചപ്പോൾ ഞാനെടുത്ത ഒരു വീഡിയോ ഉണ്ട്  സെറ്റ് ആക്കിയാലോ 

ഒരു അടിപൊളി സോങ്ങും കുത്തിക്കയറ്റാം 

എങ്ങനെ ഉണ്ടാകും 


ആ അത് പൊളിക്കും അയക്ക് ഞാൻ എഡിറ്റ്‌ ചെയ്യാം 


സെറ്റ്...


ഇന്ന് നീന്റെ day ആണ് മോളേ........


അവർ വീഡിയോ എഡിറ്റ്‌ ചെയ്തു 

ഒരു ആടാർ ഡയലോഗ് വെച്ചു 

വൈകുന്നേരം പൊട്ടിക്കാം എന്നു തീരുമാനിച്ചു 


വേഗം പണികളെല്ലാം തീർക്കുന്ന തിരക്കായി പിന്നെ ഇന്നലെ ചോറഞ്ഞ പണികൾ ആയതിനാൽ കുറച്ചു വർക്ക്‌ പെന്റിങ് ഉണ്ടായിരുന്നു ദേവികയക്ക്..

വൈശാഖ് ഉച്ച കഴിഞ്ഞതോടെ ഫ്രീ ആയി കേക്ക് വാങ്ങാൻ പോയി.മൂന്നു മണി ആയപോയേക്കും ദേവികയും ഫ്രീ ആയി  ബാക്കി ഉള്ളവരെയും വരുണിനെയും കാത്തിരുന്നു 


ഒറ്റയ്ക്ക് ചുമ്മാ ഇരുന്നപ്പോയാണ് ലൈറ്റും പോയത് അതോടെ അവൾ കേബിന്റെ പുറത്തേക്കിറങ്ങി താഴേക്ക് നോക്കി നിന്നു 

അഭിഷ അങ്ങങ്ങായി ഓടി നടക്കുന്നുണ്ട് കസ്റ്റമർ അധികം ഇല്ലെന്ന് തോന്നുന്നു ഡിസ്പ്ലേയ്ക്ക് വെച്ചിരിക്കുന്ന വെഹിക്കിൾ ന്റെ അടുത്തൊന്നും ആരുമില്ല.. സെർവിസിന് വന്ന കസ്റ്റമറെ ഓരോ സർവീസ് അറ്റെൻഡറെ ഏൽപ്പിക്കാനുള്ള തന്ത്രപ്പാടിൽ ആണവൾ..... കേക്ക് കട്ടിങ് ഉണ്ടെന്ന് പറഞ്ഞിട്ട് കേക്ക് കട്ട്‌ ചെയ്യേണ്ട ആളെയും വാങ്ങിക്കാൻ പോയ ആളെയും അടക്കം ആരെയും കാണുന്നില്ല അവൾ ആലോചനയോടെ  വൈശാഖ്ന് മെസ്സേജ് അയക്കാനായി ഫോൺ എടുത്തു അപ്പോഴാണ് നേരത്തെ അയച്ച വീഡിയോ കാണുന്നത് 

അവളത് ഓപ്പൺ ആക്കി 


"നക്കി നക്കി തിന്നാ...ലെ നക്കിയേ......


നുള്ളി നുള്ളി തിന്നാ..ല്ലേ നുള്ളിയെ "


എന്നു തുടങ്ങുന്ന ഡയലോഗിനു അനുസരിച്ചു 

വരുൺ വലിയ സ്പൂൺ വെച്ചു ബൗളിൽ നിന്നും ഷാർജ കോരികുടിക്കുകയാണ്...


അവൾക്ക് ചിരി വന്നു ചിരിച്ചുകൊണ്ട് തന്നെ രണ്ടു മൂന്നു തവണ അവളത് കണ്ടു 


ശെരിക്കും ആ ഡയലോഗ് അവന്റെ മുഖത്തെ എക്സ്പ്രഷനു നല്ലപോലെ ചേരുന്നുണ്ടായിരുന്നു... അന്ന് ആ വീഡിയോ എടുക്കാൻ തോന്നിയ നിമിഷത്തെ അവൾ സ്മരിച്ചു 


ടി.......


ചെവിക്കരികിൽ നിന്നും കനത്തിലുള്ള ശബ്ദം കേട്ട് ദേവിക ഞെട്ടിപ്പോയി 

നീ എന്താ ഒറ്റക്കിരുന്നു ചിരിക്കുന്നത് 

ഞനും കൂടി കാണട്ടെ....  ഫോണിന് നേരെ കൈ നീട്ടികൊണ്ടാണ് പറയുന്നത് 


ഓഹ്... ഭാഗ്യം അപ്പൊ എന്താണ് കാര്യം എന്ന് മനസിലായിട്ടില്ല.... ദൈവമേ നീ കാത്തു ഇല്ലെങ്കിൽ ഇന്നെന്നെ ഭിത്തിയിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നേനെ....


അവളൊന്നു ഇളിച്ചുകാട്ടി പറഞ്ഞു 

ഹെ.....യ്  ഒന്നുല്ല 


പിന്നെ നീയെന്തിനാ ചിരിച്ചത്.... എന്തോ ഉണ്ട് 


ഒന്നുല്ലെന്നേ....


ഒന്നുല്ലെങ്കിൽ നീയെന്തിനാ എന്നെക്കണ്ടപ്പോൾ ഒളിപ്പിച്ചത് 


ഹെയ് ഒന്നുല്ലെന്ന്....


എന്തോ... ഉണ്ട്, വരുൺ അവളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങാൻ നോക്കി 

അങ്ങനെ ഒരു നീക്കം പ്രതിക്ഷിച്ചതിനാൽ ദേവിക പെട്ടന്ന് തന്നെ  ഒഴിഞ്ഞുമാറി  

എന്നാൽ അതി സമർദ്ധമായി അവളുടെ കയ്യിലെ ഫോണിൽ വരുൺ പിടി മുറുക്കി 

ഫോണിന്റെ ഓഫ്‌ ബട്ടൺ അമർത്താൻ അവളൊന്നു ശ്രെമിച്ചു 

പക്ഷെ അതോടെ ആ വീഡിയോ പ്ലേ ആയി 


ഡിസ്പ്ലേ ദേവികയുടെ നേരെ ആയതിനാൽ 

വരുണിന് എന്താണെന്ന് മനസിലായില്ലെങ്കിലും 

വീഡിയോയിലെ ഡയലോഗ് കേട്ടതോടെയും  ദേവികയുടെ മുഖത്തെ ഞെട്ടലിലൂടെയും 

എന്തോ കോനിഷ്ട്ട് ഉണ്ടെന്ന് മനസിലായി 

അവനവളെ സംശയത്തോടെ കൂർപ്പിച്ചുനോക്കി 


ദേവിക അത് ശെരിക്കും കാണുകയും ചെയ്തു 

എന്നാൽ ആ വീഡിയോ എങ്ങാനും അവൻ കണ്ടാലുള്ള ആവസ്ഥ ഓർത്തപ്പോൾ അവൾ കലിപ്പ് മോഡ് ഓൺ ചെയ്ത്  അവന്റെ കയ്യിൽ നിന്നും കുതറിക്കൊണ്ട് ഫോൺ വാങ്ങാൻ നോക്കി..


എന്നാൽ അത് നടന്നില്ലെന്ന് മാത്രമല്ല കയ്യിലെ പിടി ഒന്നുടെ മുറുകി 


ദേ.... ലാലുഎട്ടാ കളിക്കല്ലേ.....

എന്റെ ഫോൺ വിട്ടേ....

ഒന്നുല്ലെന്ന് പറഞ്ഞതല്ലേ....


അല്ലല്ലോ മോളേ..... എന്തോ ഉണ്ട് അതെനിക്ക് ഉറപ്പാ.....


സത്യം ഒന്നുല്ല.....

നിങ്ങള് കയ്യിന്നു വിട്ട് മാറി നിൽക്ക് 

Cctv ഉള്ളതാ ഇനിപ്പോ ഇതെങ്ങാനും മനാഫ് സർ കണ്ടിട്ട് വേണം അടുത്ത പൊല്ലാപ്പ്....

വിട്.... അവൾ വീണ്ടും കുതറി 


ഹാ... അതൊരു നേരാണല്ലോ.....

അവൻ അവളുടെ കണ്ണിൽ നോക്കി പറയുന്നതോടൊപ്പം മറ്റേ കൈ കൂടെ പിടിച്ചു ഒരു കറക്കത്തിനു സ്റ്റൈർ ന്റെ സൈഡിലെ ഇടനാഴിയിലേക്ക് അവളെ മാറ്റി നിർത്തിയിരുന്നു 



വരുണിന്റെ ആ നീക്കത്തിൽ ദേവിക ഒന്നു പേടിച്ചു 

മാത്രമല്ല ആ നീണ്ട ഇടാനാഴിയിൽ  ചുമ്മാരോട് ചാരി താൻ നിൽക്കുന്നത് വരുണിന്റെ കൈകൾക്കുള്ളിലാണ് എന്നത് അവളിൽ  വിറയലുണ്ടാക്കി


തുടരും

To Top