രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
നമ്മുടെ ആത്മാഭിമാനത്തിനെ ബാധിക്കുന്ന ഒന്നും ചെയ്യരുത് അത് നഷ്ടപെടുന്ന ഒന്നും അനുവദിക്കുകയും ചെയ്യരുത്...
തല ഉയർത്തിപിടിച്ചു തന്നെ നിൽക്കണം എപ്പോഴും
അയാൾ തുടർന്നു
കാലം നമുക്കായി എന്താണ് കാത്തുവെച്ചത് എന്നറിയില്ല
തളർന്നുപോയേക്കാം ഒറ്റപ്പെട്ടുപോകാം എന്നാലും ജീവിതത്തിൽ തോറ്റുപോകരുത്
എന്തിനെയും സധൈര്യത്തോടെ നേരിടണം
അച്ഛനിന്ന് ഫിലോസഫി മൂടിലാണല്ലോ അവൾ കളിയാക്കി
അല്ലേടി ഉള്ളതാ...
നാളെ അച്ഛനും അമ്മയും ആരും ഇല്ലെങ്കിലും ന്റെ കുട്ടിക്ക് ജീവിക്കാൻ ഉള്ളതല്ലേ
ഇതെന്താ അച്ഛാ ഇങ്ങനൊക്കെ പറയുന്നേ നിങ്ങളില്ലാതെ ഞാനെന്തിനാ ജീവിക്കുന്നെ
അങ്ങനെ അല്ല കുഞ്ഞേ....
നിനക്കതു ഇപ്പോൾ മനസിലാകില്ല
പോയി വല്ലതും കഴിക്കാൻ നോക്ക് നീ
ഇതിപ്പോ എന്താ ഇങ്ങനെ എന്നോർത്തുകൊണ്ട് തന്നെ ദേവിക അകത്തേക്ക് നടന്നു
പിറ്റേന്ന് ദേവിക കുറച്ചു വൈകിയാണ് ഓഫീസിൽ എത്തിയത് കറക്റ്റ് ടൈമിൽ അറ്റൻഡൻസ് പഞ്ച് ചെയ്തു എന്നെ ഉള്ളു മുകളിൽ എത്തുമ്പോഴേക്കും മോർണിംഗ് മീറ്റിംഗ് തുടങ്ങിയിരുന്നു
നാളെ ആണ് ഡെലിവറി, home ഡെലിവറി ആയതിനാൽ കറക്റ്റ് ടൈമിൽ വീട്ടിൽ എത്തിച്ചുകൊടുക്കണം പ്രവീൺ.... അതിൽ ഒരു മാറ്റവും ഉണ്ടാകരുത്
ദേവിക ഉള്ളിലേക്ക് വരുന്നത് കണ്ടപ്പോൾ കുറച്ചുറക്കെ മനാഫ് സർ പറഞ്ഞു
അടുത്തത് അവളോടായി
ഇതെന്താ ദേവിക.... ഓഫീസിൽ വരാൻ ടൈം ഒന്നും ഇല്ലേ അതെങ്കിലും കറക്റ്റ് ആയി ചെയ്യ്
അവൾക്ക് ചിരിവന്നു തോന്നിയസമയത്തു തോന്നിയ സമയത്തു കയറിവരുന്ന ആളാണ് ഈ പറയുന്നത്
എങ്കിലും ഒന്നും പറഞ്ഞില്ല വേഗം ബാഗ് ഡെസ്കിൽ വെച്ചു നോട്പാട് എടുത്തു സീറ്റിൽ വന്നിരുന്നു
ആദ്യമൊക്കെ ദേവിക കരുതിയത് മനാഫ് സാറിനു പഞ്ചിങ് ഇല്ല എന്നായിരുന്നു കാരണം തോന്നിയ സമയത്താണ് വരുന്നത് എന്നാൽ കട്ടിങ് ഒന്നും ഉണ്ടാവാറും ഇല്ല
പിന്നെ വൈശാഖ് ആണ് പറഞ്ഞത് രാവിലെ ജോഗിംഗിന് പോകുന്ന ടൈമിൽ പഞ്ച് ചെയ്തു തിരിച്ചുപോകുന്നു പിന്നെ എപ്പോ വന്നാൽ എന്താ അറ്റാൻഡെൻസ് ആയല്ലോ.... എന്താ.... ല്ലേ
അവൾ ഊറി ചിരിച്ചു
ഇന്നലെത്തെ കേസ് സോൾവ് ആക്കിയ
വിവരം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.. അവൾ ചോദ്യഭാവത്തിൽ വൈശാഖ്നെ നോക്കി അവൻ തംബ്സ് അപ്പ് കൊടുത്തു എല്ലാം സെറ്റ് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു
ഓക്കേ... ദേവിക.... ഇന്നലെ ഞാൻ അക്കൗണ്ടിൽ സംസാരിച്ചു എല്ലാം ക്ലിയർ ആയിട്ടുണ്ട്
എന്ത് സർ?
എന്ത് എന്നോ... സ്വിഫ്റ്റ് ന്റെ കാര്യം അത്ര പെട്ടന്നങ്ങു മറന്നോ താൻ
അവളുടെ മറുചോദ്യത്തെ ഇഷ്ടമാകാതെ അയാൾ കെറുവിച്ചു
സർ അത് ക്ലിയർ ആയല്ലോ ഇന്നലെ ബാക്കിഓഫീസിൽ വിളിച്ചു ക്ലിയർ ചെയ്തു
സർ അറിഞ്ഞില്ലേ....
അവളും വിട്ടുകൊടുത്തില്ല
Yes....yes...ഞാൻ അറിയാതെ ഇവിടെ ഒന്നും നടക്കില്ല
ഞനാ പറഞ്ഞത് എങ്ങേനെലും എന്തേലും ചെയ്യാൻ ആകുമോ എന്ന് നോക്കാൻ... അവടെയും എനിക്ക് ആളുണ്ട്
ദേവികയുടെ കോൺഫിഡൻസ് കണ്ടപ്പോയെ എന്തോ കാര്യമുണ്ട് എന്ന് തോന്നിയ മനാഫ് ഒന്നു പതറി അത് മറച്ചുപിടിച്ചുകൊണ്ട് അവളോട് പറഞ്ഞു .
പുച്ഛത്തോടെ ഒരു ചിരി ആയിരുന്നു അപ്പോൾ എല്ലാവരുടെയും മുഖത്തു
അയാൾ തുടർന്നു
എനിക്കറിയാമായിരുന്നു ദേവികയ്ക്ക് ഇത് സോൾവ് ചെയ്യാനുള്ള സ്‌ട്രെങ്ത് ഉണ്ടെന്ന് അതുകൊണ്ടാണല്ലോ തന്നെ ഈ ജോബിലേക്ക് എടുത്തത്
ഞനതൊന്നു ടെസ്റ്റ് ചെയ്തത് ആണ്
ഈ മനുഷ്യർ ഇങ്ങനെ ആണ് അവർക്ക് അവരുടെ കംഫേർട് സോണിൽ നിന്നും മാറുമ്പോൾ വരുന്ന പ്രഷർ സ്‌ട്രെങ്ത് ആകും അപ്പോൾ അത് സോൾവ് ചെയ്യാനുള്ള വഴി നോക്കും അതാനിവിടെയും സംഭവിച്ചത്
എനിവേ അഭിനന്ദനങ്ങൾ കീപ് ദെ സ്പിരിറ്റ്
പറഞ്ഞുകൊണ്ട് കൈ അടിച്ചു
മനാഫ് സർ വീണിടത്തുകിടന്നു ഉരുളുന്നത് കണ്ടപ്പോൾ എല്ലാരും അന്തം വിട്ട് ഇയാളിതെന്ത് തേങ്ങയാ പറയുന്നേ എന്ന ഭാവത്തിൽ ഇരിക്കുകയായിരുന്നു
ദേവിക മാത്രം ഗൗരവത്തിൽ നിന്നു പറഞ്ഞു
ഹാ.. സർ എല്ലാം സർ ന്റെ ലീഡിങ് പവർ കൊണ്ടു ഉണ്ടായതാണ്
അവളും അയാളെ സപ്പോർട്ട് ചെയ്തപ്പോൾ കേട്ടിരുന്നവരുടെ കിളികൾ എങ്ങോ പറന്നുപോയി
Back ഓഫീസിൽ നിന്നും പറഞ്ഞു
ഇനി ആവർത്തിക്കരുത് എന്ന് പിന്നെ എന്ത് പ്രശ്നം വരുമ്പോഴും കൂടെ നിൽക്കുന്ന ആളാണല്ലോ സർ,...ഞങ്ങൾ സർ ന്റെ കീഴിൽ ആണല്ലോ അതുകൊണ്ട് സാറിനും റെസ്പോൺസിബിലിറ്റി ഉണ്ടെന്നും അതിനാൽ ഹാഫ് പ്രൈസ് സർ ന്റെ അടുത്ത് നിന്നും ബാക്കി ഹാഫ് എന്നോടും പ്രവീണിനോടും എടുക്കാനും പറഞ്ഞു.. അപ്രൂവൽ ആക്കി മെയിൽ അയച്ചിട്ടുണ്ടാകും ഇപ്പോൾ
ദേവിക ചിരിയോടെ പറഞ്ഞു
ഹാ.... ഹാ....
അവൾ പറഞ്ഞ വാക്കുകളിൽ കുടുങ്ങി അങ്ങ് ഉയർന്നുപോങ്ങിപ്പോയ മനാഫനു പെട്ടന്ന് കാര്യം കത്തിയില്ല
വാട്ട് 🙄 അയാളുടെ കണ്ണുതള്ളി
ദേവിക ഒരു കൂസലും ഇല്ലാതെ നിന്നു
അത് ആര് പറഞ്ഞു.... നിങ്ങൾ ചെയ്തതിനു ഞാൻ പൈസ ഇടുകയോ
ഇത് നടക്കില്ല.....
അയാൾ വേഗം തന്നെ മെയിൽ ചെക്ക് ചെയ്തു അതിൽ അങ്ങനെ ഒരു മെയിൽ ഇല്ലന്ന് കണ്ടപ്പോയാണ് ഇതുവരെ ദേവിക തനിക്കിട്ടു പണി തന്നത് ആണെന്ന് മനസിലായത്
ദേവിക ചിരിച്ചു
ബാക്കി ഉള്ളവർക്കും ഇപ്പോയാണ് കാര്യം കത്തിയത്
അവരെല്ലാം ചിരി കടിച്ചുപിടിച്ചു നിൽക്കുകയാണ്
സർ.... പിന്നെ സർ നു അറിയില്ലലോ.....ഇനീപ്പോ അഥവാ ഇതുപോലെ എന്തേലും പ്രശ്നം ഉണ്ടായാൽ തന്നെ കാശ് കയ്യിൽ നിന്നും എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല കേട്ടോ.... Tp ക്ക് പോയാൽ തന്നെ ബാക്കഓഫീസിൽ വിളിച്ചു സംസാരിച്ചാൽ മതി
നമ്മൾ അയച്ച വെഹിക്കിൾ ന്റെ ചെസിസ് നമ്പർ നോക്കിവെച്ചു ആ ഡോക്കറ്റ് ക്യാൻസൽ ചെയ്ത് വേറെ അയക്കണം അപ്പോൾ വിട്ടുപോയ ഓഫറും എമൗണ്ട്ടും വേറെ എന്തേലും മിസ്റ്റെക് ഉണ്ടേൽ അതും ക്ലിയർ ചെയ്തു അയക്കാം
എല്ലാരേയും ഒന്ന് വിളിച്ചു കാര്യം പറഞ്ഞാൽ അവർ വേഗം അപ്പ്രൂവൽ ആക്കിത്തരും
ഈ സ്പെഷ്യൽ ഓഫർ എന്നൊക്കെ പറയുന്നത് നമ്മുടെ കമ്പനി കൊടുക്കുന്നത് ആണ് അതും tp ആയി ബന്ധം ഒന്നുമില്ല
അവൾ ചിരിയോടെ പറഞ്ഞു
എനിക്കും ഇതറിയില്ലായിരുന്നു ഈ കാര്യത്തിനായി വിളിച്ചപ്പോഴാണ് അറിയുന്നത്
ഇങ്ങനെ ഉള്ള കാര്യങ്ങൾ സോൾവ് ചെയ്യാനാണ് അവിടെ ബാക്കോഫിസ് എന്നും പറഞ്ഞു ഒരു എക്സ്പെർട്ട് സെക്ഷൻ ഇരിക്കുന്നത്
മനുഷ്യൻ അല്ലെ തെറ്റുകൾ പറ്റും അതിന്റെ എണ്ണം കുറക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം...
പിന്നെ അഥവാ തെറ്റ് പറ്റി പിന്നെ ആലോചിക്കേണ്ടത് എങ്ങനെ അത് സോൾവ് ചെയ്യാം എന്നാണ്
അല്ലാതെ അതും കൊണ്ടിരുന്നത് ഒരു കാര്യവും ഇല്ല
തുടരും