രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ആഹാ.... അതുകൊള്ളാം നിനക്ക് അപ്പൊ ഞാൻ ചെയ്തതൊക്കെ ഉപദ്രവം ആയിരുന്നോടി....
ഏതോ ലോക്കുലൊടുക്ക് വൈറസും കയറ്റി സിസ്റ്റം കേടാക്കിയ നീ തന്നെ ഇത് പറയണം
ചിരിച്ചുകൊണ്ടാണ് സംസാരം
അതല്ല ഏട്ടാ.... എനിക്കെ ഒരു അബദ്ധം പറ്റി
ഹാ... ബസ്റ്റ് നിനക്ക് അബദ്ധം അല്ലെ കൊച്ചേ... പറ്റാറുള്ളു
നീ കാര്യം പറയ്
വളരെ തിരക്കുപിടിച്ച ഒരു വ്യക്തിയാണ് ഞാൻ
നിന്നെപ്പോലെ വിവരമില്ലാത്ത കുറെ എണ്ണം ഉണ്ട് എന്തേലും ഒക്കെ ഒപ്പിച്ചുവെക്കും അതെല്ലാം സോൾവാൻ ഉണ്ട് കുഞ്ഞേ.... വേഗം പറ
അവൻ തിരക്ക് കൂട്ടി
ദേവിക വേഗം തന്നെ കാര്യം അവതരിപ്പിച്ചു അവളോട് തന്നെ പറ്റി എന്ന രീതിയിൽ ആണ് പറഞ്ഞത്
അയ്യോ.... ഇതെന്റെ ഏരിയ അല്ലാലോ വൈറസൂട്ടി
ദിജേഷ് പറഞ്ഞത് കേട്ടു അവളുടെ സംസാരം ശ്രെദ്ധിച്ചുകൊണ്ടിരുന്ന എല്ലാരുടേം മുഖം മങ്ങിപ്പോയി
പ്രവീൺ വീണ്ടും തലയ്ക്കു കയ്യും കൊടുത്തു കുമ്പിട്ടിരുന്നു
ആയോ.... എന്തേലും ചെയ്യാൻ ആകുമോ
പ്ലീസ്.... അവൾ കെഞ്ചി
അവിടെ എന്റെ ഒരു ഖൽബ് ഉണ്ട് നാദിറ ഞാനൊന്ന് സംസാരിച്ചുനോക്കട്ടെ
ശെരി
കുറച്ചു സമയത്തിന് ശേഷം നാദിറ തിരിച്ചു വിളിച്ചു ആ ഡോക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ട് എന്നും പുതിയത് അയക്കാനും അതിൽ കറക്റ്റ് ഇപ്പോഴത്തെ ചെസിസ് നമ്പർ ആയിട്ടുള്ള വെഹിക്കിൾ തന്നെ ചൂസ് ചെയ്യാനും വിട്ടുപോയ ഓഫറുകൾ നല്കാനും പറഞ്ഞു
ദേവിക പെട്ടന്ന് തന്നെ എല്ലാം അതുപോലെ ചെയ്തു വരുൺ ഒരു കസ്റ്റമറുടെ അടുത്ത് പോയതിനാൽ പ്രവീണും വൈശാകും എല്ലാം വായിച്ചുനോക്കിയാണ് ഓക്കേ കൊടുത്തത്
വൈകീട്ട് ഇറങ്ങാൻ ആകുമ്പോഴേക്കും എല്ലാം ഒരുവിധം റെഡി ആക്കിയിരുന്നു യാർഡിലും മറ്റും ദിജേഷട്ടൻ തന്നെ വിളിച്ചതിനാൽ എല്ലാം എളുപ്പം ആയി
പ്രവീൺ വന്നു ദേവികയോട് സോറി പറഞ്ഞു ഓരോ കാര്യങ്ങൾ ഓർത്തുള്ള ടെൻഷൻ കാരണം ഒരു നിമിഷം തിരിച്ചു ചിന്തിച്ചു പോയതാണെന്ന് പറഞ്ഞു ഇനി ഇങ്ങനെ ഉണ്ടാവില്ല എന്ന് ഉറപ്പും നൽകി
മനാഫ് സർ പൂർണമായും കയ്യൊഴിഞ്ഞു വായിൽ വന്നതെല്ലാം പറഞ്ഞുപോയിട്ടും ഇത്രയെങ്കിലും ക്ലിയർ ആക്കാൻ ആയല്ലോ എന്നോർത്തപ്പോൾ വല്ലാത്തൊരു ആത്മസംതൃപ്തി തോന്നി അവൾക്ക്
ഇതുവരെ അങ്ങേര് അറിഞ്ഞിട്ടില്ല ഇനിപ്പോ അറിയുമ്പോൾ എന്തൊക്കെ പുലിവാലുണ്ടാകുമോ ആവോ???
🪷
വീടിന്റെ പടിക്കൽ എത്തിയപ്പോയേ കണ്ടു മുറ്റത്തു നിർത്തിയിട്ട കാർ, ആരായിരിക്കുമെന്ന് അധികം ചിന്തിക്കാൻ ഇല്ല അച്ഛന്റ് വീട്ടിൽ നിന്നും ആരേലും ആവും..
വല്യച്ഛനാണ്., മറ്റുള്ളവരോട് തോന്നുന്നപോലെ ഒരു അകൽച്ച ഇവരോട് തോന്നാറില്ല എന്നവൾ ഓർത്തു
എന്തോ അറിയില്ല
കോലായിലേക്ക് കയറിയ അവളെ ചേർത്തുപിടിച്ചു തലയിൽ തലോടി.... നിന്നെ കാണാൻ കാത്തുനിന്നതാ ഞങ്ങൾ ഇത്രെയും നേരം,വല്യമ്മ ഉണ്ട് അകത്തു
അവൾ പുഞ്ചിരിച്ചതെ ഉള്ളു
അടുക്കളയിൽ അമ്മയുടെ കൂടെ സംസാരിച്ചിരിക്കുന്ന ആളെ കണ്ടപ്പോൾ താൻ സങ്കല്പിച്ചു വെച്ചിരുന്ന വല്യമ്മയുമായി എന്തേലും ബന്ധം ഉണ്ടോന്ന് തിരയുകയായിരുന്നു ദേവിക
പ്രായത്തിന്റെ ചുളിവുകൾ വീണെങ്കിലും ഐശ്വര്യം തുളുമ്പുന്ന മുഖം.. നെറ്റിയിലായി വലിയൊരു ചുവന്ന പൊട്ട്
ആഹാ മോൾ വന്നോ?...
അപ്പോയെക്കും അവർ ഓടിവന്നു
അവളെ ആകെ പുണർന്നിരുന്നു
വല്യമ്മേടെ കുട്ടിയെ കാണാനാ ഞങ്ങൾ ഇത്രേം നിന്നത് അവരെല്ലാം അങ്ങെത്തിയിട്ടുണ്ടാകും
എല്ലാവരും ഉണ്ടായിരുന്നോ.?
ഹാ... അജയ് ഇല്ലേ അവന്റെ വിവാഹ നിശ്ചയം ആണ് അടുത്ത സൺഡേ ഇവിടെന്ന് എല്ലാരേയും വിളിക്കാൻ വന്നതാ... അവരെല്ലാം ഇറങ്ങി
ഞങ്ങൾ മോളേ കാണാൻ നിന്നതാ....
അവർ സംസാരിക്കുന്നതോടൊപ്പം അവളുടെ തലയിലായി തലോടുന്നുണ്ടായിരുന്നു
കോലായിലേക്ക് കൂട്ടികൊണ്ടുപോയി ഒന്ന് രണ്ടു കവറുകൾ അവളെ ഏല്പിച്ചു
അച്ഛനും അമ്മയ്ക്കും ഉള്ളതെല്ലാം കൊടുത്തിട്ടുണ്ട് ഇത് വല്യമ്മേടെ വകയായി ആണ് എല്ലാം എന്റെ സെലെക്ഷൻ ആണ്
ഒന്നിലൊരു ലഹങ്ക ആണ് അത് എൻഗേജ്മെന്റ്ന്റെ അന്ന് ഇട്ടാൽ മതി
മറ്റേതെല്ലാം ചുരിദാർ ആണ്
ദേവിക കവറും പിടിച്ചു അങ്ങനെ തന്നെ നില്കുന്നത് കണ്ടിട്ടാവും
അവർ ചോദിച്ചു
മോൾക്ക് ഇഷ്ടായില്ല
ഓ ഇഷ്ടയല്ലോ അവൾ ആലോചനയൊന്നുമില്ലാതെ പറഞ്ഞു
കാണാതെ എങ്ങനാടാ.... കവർ
തുറന്നു നോക്കിക്കേ ഇഷ്ടമില്ലെങ്കിൽ മാറി എടുക്കാം
അവടെ ഉള്ളവർക്ക് ഇതൊന്നും പറ്റില്ല അവർ ജീനും ടോപ്പും മാത്രേ ഇടുള്ളു അതും അവിടെയും ഇവടെയും കീറിയത്
എനിക്ക് വേണ്ടി വാങ്ങിയതല്ലേ വല്യമ്മേ നിങ്ങൾ ഇത്രേം സ്നേഹത്തോടെ തരുമ്പോൾ അതെങ്ങനാ ഇഷ്ടാവാതിരിക്യാ....
ഇതുവരെ ഇങ്ങനെ ആരും തന്നിട്ടില്ല അതിന്റെ ഒരു സന്തോഷത്തിൽ നിന്നുപോയതാ....
അവൾ അതും കൊണ്ടു അകത്തേക്ക് നടന്നു
ലാവെൻഡർ കളറിൽ നിറയെ വർക്ക് ഉള്ള ഒരു ലഹങ്ക ആയിരുന്നു ഒന്നിൽ
മറ്റേ കവറിൽ സ്കൈ ബ്ലൂ പിങ്കും കൂടിയ ഒരു നോർമൽ ചുരിദാറും
ചുവപ്പും മഞ്ഞയും കൂടിയ മറ്റൊന്നും
തയ്ക്കാനുള്ള മറ്റു രണ്ടെണ്ണവും ആയിരുന്നു
അവൾ അതിൽ മഞ്ഞയും ചുവപ്പും കലർന്ന കളർ എടുത്തിട്ടു അതവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു
എല്ലാവരും അത് ശെരിവെച്ചു
നന്നായിട്ടുണ്ട്... ഞാൻ പറഞ്ഞില്ലേ... രാമേട്ടാ ... ഇത് മോൾക്ക് നന്നായി ചേരും എന്ന്
അവർ വലിയ സന്തോഷത്തോടെ പറഞ്ഞു
അദ്ദേഹം ഒന്നു ചിരിച്ചതേ ഉള്ളു
എങ്കിൽ ഇറങ്ങാം
മറുപടി ആയി പറഞ്ഞു എണീറ്റു
പിന്നാലെ മനസ്സില്ലാമനസോടെ വല്യമ്മയും ഇറങ്ങി
അപ്പൊ ചന്ദ്രാ എല്ലാം പറഞ്ഞപോലെ
ഞാൻ വണ്ടി അയക്കാം
അച്ഛനൊന്നു മൂളി
അമ്മയും തലയാട്ടി
അവരുടെ കാർ കണ്ണിൽ നിന്നും മായുന്ന വരെ എല്ലാവരും അവിടെത്തന്നെ ഇരുന്നു
സൺഡേ എന്ന് പറയുമ്പോൾ 2 ദിവസം കൂടി അല്ലെ ഉള്ളു
പോകുന്നുണ്ടോ അച്ഛാ...
ദേവിക തിരക്കി
പോകണം
ഇവിടെ വരെ വന്നു വിളിച്ചതല്ലേ
പോയിട്ടിങ് പോരണം
അതിത്തിരി കനത്തിലാണ് പറഞ്ഞത്
അച്ഛന്റെ മനസ്സിൽ മറ്റെന്തോ ഉള്ളപോലെ തോന്നി ദേവികയ്ക്ക്
ട്യൂഷൻ ഒഴിവാക്കേണ്ടി വരും അല്ലെ.?
അതെ
ഞാനൊന്നു പറഞ്ഞേക്കട്ടെ ഗ്രൂപ്പിൽ
നൈറ്റ് പറ്റുമെങ്കിൽ നോക്കാം
ഷീണം ആവും മോളേ രാത്രിയൊന്നും പറ്റില്ല
മറ്റൊരു ദിവസം വെക്കാം എന്നെത്തന്നെ പറഞ്ഞേക്ക്
ശെരി
ഡ്രെസ്സൊക്കെ ഇഷ്ടായോ?
ഉവ്വ് ഇതൊരുപാട് ഉണ്ട് ചുരിദാർ തന്നെ നാലുതരം ഉണ്ട്... ഇത്രയൊന്നും വേണ്ടായിരുന്നു
ഇപ്പോൾ അത്യാവശ്യം ചുരിദാറക്കെ എന്റലുണ്ട്
ഹം ഏട്ടത്തിക്ക് മക്കൾ ഇല്ലാലോ അവിടെ ഉള്ളവർക്ക് ഇതൊന്നും ഇഷ്ടമായില്ല വാങ്ങികൊടുത്താൽ കാശു മതിയായിരുന്നു എന്ന് പറയുമെന്ന്
ഏട്ടത്തിക്ക് ഇതൊക്കെയാ ഇഷ്ടം
അതിന്റെ ഒരു സന്തോഷം ആണ് കണ്ടത്
ഹം പിന്നേ ഇന്ന് കമ്പനിയിൽ ഒരു പ്രശ്നം ഉണ്ടായി
ദേവിക ആവേശത്തോടെ പറഞ്ഞു
എന്നിട്ടോ?
ചന്ദ്രൻ അവൾക്കായി കാതോർത്തപ്പോൾ അവൾ ഇന്ന് നടന്നതെല്ലാം ഓരോന്നായി പറഞ്ഞു തുടങ്ങി
നന്നായി മോളേ... ഇപ്പോൾ മനസിലായില്ലേ നമ്മൾ ആത്മാർത്ഥമായി വിചാരിച്ചാലും ചിലതൊക്കെ നടക്കും എന്ന് ..കുറച്ചൂടെ ഒരു ധൈര്യം കാണിച്ചാൽ മതി എപ്പോഴും കരയുന്ന ശീലമാങ് മാറ്റണം ബാക്കി
എന്റെ മോൾ മിടു മിടുക്കിയല്ലേ അയാൾ അവളുടെ കവിളിൽ പിടിച്ചു പിടിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു
നമ്മുടെ ആത്മാഭിമാനത്തിനെ ബാധിക്കുന്ന ഒന്നും ചെയ്യരുത് അത് നഷ്ടപെടുന്ന ഒന്നും അനുവദിക്കുകയും ചെയ്യരുത്...
തല ഉയർത്തിപിടിച്ചു തന്നെ നിൽക്കണം എപ്പോഴും
തുടരും