ഹൃദയസഖി തുടർക്കഥ ഭാഗം 56 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...


തലയും കുമ്പിട്ടിരിക്കുന്ന വരുണിനെ ഒന്നുടെ നോക്കിയപ്പോൾ ദേവിക ആകെ ഞെട്ടിപ്പോയി ശരീരമാകെ ഒരു വിറയൽ കയറിക്കൂടി


കാലിൽ കാലും എടുത്തുവെച്ചു ഒരു കയ്യിൽ തന്റെ കയ്യും കോർത്തുപിടിച്ചാണ് ഇരിക്കുന്നത്


ഇത്രെയും നേരം ഇങ്ങനെ ആണോ ഇരുന്നത്.... 🙄

വീഡിയോ കാണുന്ന തിരക്കിൽ അറിഞ്ഞില്ല....


ഈശ്വരാ.... ആരേലും കണ്ടാൽ.....

അവൾ കൈ വിടിക്കാൻ നോക്കി


ഒന്നുടെ മുറുക്കെ... കൈ കോർത്തു പിടിച്ചു

അവന്റെ മുഖത്തൊരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു

അത് ദേവികയിലേക്കും വ്യാപിച്ചു


ലാലുഎട്ടാ...


മം.... അവൻ കൈ വിടാതെ  മുഖത്തു നോക്കാതെ തന്നെ വിളികേട്ടു


ഒന്നുടെ കൈ കുതറി നോക്കി അവൾ പറഞ്ഞു... Plz....


എന്ത് വേണം.....


കൈ വിട്.... ആരേലും കാ.....ണും....


ആരേലും കണ്ടാലല്ലേ കുഴ്പ്പമുള്ളൂ......

അത് വിട്.... അവനെ എന്തുവേണം എന്നു പറയ്....


എവൻ.... ദേവിക ഒരു വിറയലോടെ ചോദിച്ചു

കൈ വിടീക്കൻ ശ്രെമിക്കുന്നുമുണ്ട്


പ്രവീൺ.....


ഹാ...അവളതെല്ലാം മറന്നുപോയിരുന്നു


വീഡിയോ അയച്ചു കൊടുത്തിക്ക് ഒരു അര മണിക്കൂറിൽ അവൻ എത്തും എന്നിട്ടു തീരുമാനിക്കാം അല്ലെ.....


മം അവളൊന്നു മൂളി....


വരുൺ അവളുടെ കൈകളെ പൊതിഞ്ഞു പിടിച്ചു ഒരു കൈ കൊണ്ടു കൈ പടത്തിൽ തട്ടിക്കൊണ്ടിരുന്നു


ഒന്നും പറയാതെ മുൻപോട്ടു നോക്കി തന്റെ കൈകളെ പൊതിഞ്ഞു പിടിച്ചിരിക്കുന്നവനെ നോക്കിയിരുന്നു, അവൾ ഒരു പുഞ്ചിരിയോടെ....

തനിക്ക് ഈ മനുഷ്യനോട് പ്രണയമാണോ??

കൈ പിടിച്ചെന്ന് കരുതി പ്രണയം ഉണ്ടാകുമോ...??

ദേഷ്യം വരുമ്പോൾ തല്ലാനെന്നപോലെ വരുന്നവനെ ഓർത്തവൾക്ക് ചിരി വന്നു


പരസ്പരം ഒന്നും പറയാതെ അവർ അങ്ങനെ ഇരുന്നു


വർക്ക്‌ കഴിഞ്ഞു കർട്ടൻ നീക്കുവാണ് എന്നുതോന്നിയപ്പോൾ അവളുടെ കൈകൾ സ്വതന്ത്രമാക്കി  വേഗത്തിൽ എണീറ്റുപോയി


ആകെ നനഞു പുറത്തേക്ക് വന്ന ചേച്ചി അവളോട്‌ പുഞ്ചിരിയോടെ ചോദിച്ചു.... മോൾ പോയില്ലേ.....

ഇല്ല..... പോകുവാ.....

അവിടിരുന്നു ബോറടിച്ചപ്പോ വന്നതാ.....


അവരൊന്നു പുഞ്ചിരിച്ചു


ചിരിയോട് തന്നെ അവൾ കേബിനിലേക്ക് നടന്നു 


പ്രവീൺ എത്തിയിട്ടില്ല മനാഫ് സർനെയും കാണാനില്ല

വരുൺ സോഫ സൈഡിൽ ഇരിക്കുന്നുണ്ട്  ഒളിക്കണ്ണിട്ടു നോക്കിയിട്ടും ഒരു മൈണ്ടും കണ്ടില്ലാത്തതിനാൽ അവൾ സീറ്റിൽ പോയിരുന്നു ഇങ്ങേരിതെന്താ അന്യൻ കളിക്കുന്നോ 😏


നീ എവിടെ പോയതായിരുന്നു

വൈശാഖ് ആണ്


വാഷിംഗ്‌ ഏരിയയിൽ


വാഷിംഗ്‌ ഏരിയയിൽ ഇപ്പോൾ ചാർജിങ് ഉണ്ടോ


ഹേ... എന്താ... വൈശാ.... മനസിലായില്ല


അല്ലെ..... യ് നീ പോയ പോലെ അല്ലാലോ തിരിച്ചു വന്നത് ഫുൾ ചാർജ് ആയതുപോലെ....


ഹേ.... യ്

അങ്ങനെ ഒന്നുമില്ല....


അവളെന്തോ പറയാനായി വന്നപോയെക്കും പ്രവീൺ അകത്തേക്ക് വന്നു.. അവൻ നേരെ പോയി വരുണിന്റെ അടുത്ത് സോഫയിൽ ഇരുന്നു


അതോടെ ദേവൂന്റെ ശ്രെദ്ധ അവനിലേക്കായി


വൈശാകും ശ്രെധിച്ചു അത്..

ദേവു... ഞാൻ തരാം 2000 ബാക്കി പ്രവീണിനോട് കൂടി ചോദിക്കാം ഞാൻ ചോദിക്കാം പിന്നെ ലാലുവും തരാതിരിക്കില്ല അപ്പോൾ വലിയ ബുദ്ധിമുട്ട് വരില്ല നിനക്ക് 


ഹേ അത് വേണ്ട വൈശാ.... വേറെ ഒരു കാര്യമുണ്ട്  ആ നമുക്ക് ലാലുഏട്ടൻ ന്റെ അടുത്തേക്ക് പോവാ...

  ഒന്നും മനസിലായില്ലെങ്കിലും വൈശാഖ് അവൾക്ക് പിന്നാലെ നടന്നു 

അവർ സീറ്റിൽ ഇരുന്നപ്പോൾ വരുൺ പറഞ്ഞു 

ഇനി പറയ് പ്രവീൺ 


പ്രവീൺ ഒന്നു ദീര്ഘമായി ശ്വസിച്ചുകൊണ്ട് പറഞ്ഞു 


എന്റെ മിസ്റ്റെക് ആണ് പക്ഷെ അറിഞ്ഞുകൊണ്ടു അല്ല 

ഞാൻ മറ്റൊരു കസ്റ്റമറുടെ അടുത്ത് നിൽകുമ്പോൾ ആണ് എന്നോടിത് വിളിച്ചു പറയുന്നത് അപ്പോയെക്കും ഞാൻ ഡോക്കറ്റ് എല്ലാം സെറ്റ് ആക്കി ഇവൾക്ക് നൽകിയിരുന്നു 

പിന്നെ അതിൽ എഴുതാൻ എന്നോട് വിട്ടുപോയി 

നിനക്കറിയാലോ എനിക്ക് നിന്നെയും ആകാശിനെയും പോലെ sale ചെയ്യാനുള്ള കഴിവ് ഇല്ല എനിക്ക് വരുന്നതെല്ലാം 90%ഉറപ്പുള്ള കേസ് ആണ് അത് സെർവീസിൽ നിന്നും പിന്നെ ഇടയ്ക്കിടെ ഇതുപോലെ മനാഫ് സർ ന്റെ അടുത്ത് നിന്നും എല്ലാം ആണ് 

ഇതിപ്പോ.... അറിഞ്ഞാൽ എനിക്ക് സർ ആയിട്ട് ഒരു sale തരില്ല എന്നു മാത്രം അല്ല സെർവീസിൽ പറഞ്ഞു അതും ഇല്ലാതാക്കും 

അഭിയുടെ വീട്ടിൽ നല്ല പ്രഷർ ഉണ്ട് പെട്ടന്നൊരു കല്യാണം അതിനും ഞാൻ മാത്രേ ഉള്ളു വേറാരും ഹെല്പ് ചെയ്യാൻ പോലും ഇല്ല 

അയാൾക്ക് വേണ്ടപ്പെട്ട ആരോ ആണ് അതിനാൽ ഞാൻ ആണെന്നറിഞ്ഞാൽ നല്ലോണം പണി തരും എനിക്ക് 

അതാണ്‌ ഞാൻ......... ഇവൾക്കവുമ്പോ സാലറിയിൽ ഡിഡക്ഷൻ ഒന്നുമില്ലലോ മാത്രവുമല്ല sale കുറച്ചു പിരിച്ചുവിടാനും ആകില്ല 

അങ്ങനെ എല്ലാം ഓർത്തപ്പോൾ പറ്റിപോയതാ....

അവൻ ദേവികയുടെ നേരെ കൈ കൂപ്പി 


അവനോടു ദേഷ്യപ്പെട്ട് താൻ ഇതുവരെ കേട്ടതിനെല്ലാം മറുപടി കൊടുക്കണം എന്ന് കരുതിയിരുന്ന ദേവിക പ്രവീണിന്റെ കൂപ്പിപ്പിടിച്ച കൈയിൽ നോക്കി തരിച്ചിരുന്നു  എന്ത് പറയണം എന്നറിയാതെ 


എക്സ്ട്രാ ടാർഗറ്റ് ഉണ്ട് എനിക്ക്... നിനക്കറിയാലോ വരുണേ പിന്നെ മോർണിംഗ് മീറ്റിംഗിൽ ഉള്ള കളിയാക്കലും ഇപ്പോൾ തന്നെ നല്ല പ്രഷർ ഉണ്ട് എനിക്ക്.... നിന്നെപ്പോലെ അയാളോട് തർക്കിച്ചു പിടിച്ചുനിൽക്കാൻ എനിക്കാവില്ല.... ഇനിപ്പോ ഒരു റിവ്യൂ കൂടി വന്നാൽ...... വയ്യ എനിക്ക് 

ഞാൻ തന്നെ തരാം അയ്യായിരം 

അവൻ മുഖം പൊത്തി കുനിഞ്ഞിരുന്നു 


ആരും ഒന്നും പറഞ്ഞില്ല വരുൺ പതിയെ അവന്റെ പുറത്തു തട്ടികൊടുത്തു 

അവനും ഇങ്ങനെ പ്രതീക്ഷിച്ചില്ല എന്ന് ദേവികയ്ക്ക് തോന്നി 


ഇയാളോരുത്തൻ കാരണം എന്തോരും ബുദ്ധിമുട്ടാണ് എല്ലാർക്കും ഇങ്ങനെ ആണോ കോർപ്പറേറ്റ് ജോബ് ദേവികയ്ക്ക് വല്ലാത്ത അമർഷം തോന്നി 


ഒരു കാൾ വന്നപ്പോൾ വൈശാഖ് എണീറ്റുപോയി 


ബാക്കിഓഫീസിൽ വിളിച്ചാൽ എന്തേലും നടക്കുമോ? ദേവിക ചോദിച്ചു 


ചാൻസ് ഉണ്ട് പക്ഷെ അയാളെ അറീക്കണ്ടേ??

ഇനീപ്പോ ഇവനെക്കൂടി വലിച്ചോട്ടിക്കും അതല്ലാതെ അയാളൊന്നും ചെയ്യാൻ പോകുന്നില്ല 


അയാളൊന്നും ചെയ്യില്ല ഞാൻ സംസാരിച്ചതാ... പ്രവീൺ വരുണിനെ സപ്പോർട്ട് ചെയ്തു 


ഞാനൊന്നും നോക്കട്ടെ അവൾക്ക് അപ്പോഴാണ് ദിജേഷട്ടനെ ഓർമ വന്നത് 

വേഗം ഫോൺ എടുത്തു ഡയൽ ചെയ്തു 

ഫസ്റ്റ് റിങ്ങിൽ തന്നെ ഫോൺ കണക്ട് ആയപ്പോൾ ദേവിക ഒന്ന് ടെൻഷൻ ആയി 

വലിയ പരിചയം ഒന്നുമില്ല 

എന്തുപറഞ്ജ് തുടങ്ങും....


ഹെലോ വൈറസൂട്ടി......

മറുഭാഗത്തുനിന്നും പ്രസന്നമായ സൗണ്ട് കേട്ടതോടെ അവളൊന്നു ശാന്തമായി 


ഹെലോ?

നീ പോയ..... ഇന്ന് ഏത് സിസ്റ്റത്തിൽ ആണ് വൈറസ് കയറ്റിയത് 

കളിയാക്കിക്കൊണ്ടുള്ള സംസാരം കേട്ട് ദേവികയും പുഞ്ചിരിച്ചു 


ഏട്ടൻ എനിക്കൊരു ഹെല്പ് ചെയ്യുമോ....


ആഹാ.... അതുകൊള്ളാം നിനക്ക് അപ്പൊ ഞാൻ ചെയ്തതൊക്കെ ഉപദ്രവം ആയിരുന്നോടി....

ഏതോ ലോക്കുലൊടുക്ക്  വൈറസും കയറ്റി സിസ്റ്റം കേടാക്കിയ നീ തന്നെ ഇത് പറയണം 


തുടരും

To Top