രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
.... ഇതെന്റെ job ആണ്....
മനസിലായോ.... മിസ്റ്റർ വൈശാഖിന്
അതുകൊണ്ട് അധികം ചോദ്യം ചെയ്യലുകൾ വേണ്ട....
അയാൾ ഉറക്കെ പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി
എന്തിനാ വൈശാ... വെറുതെ...എന്നോടുള്ള ദേഷ്യമാ നിന്നോട് തീർക്കുന്നത്
അവൾ ആ ഡോക്കറ്റ് എടുത്തു കുറച്ചുസമയം ഇരുന്നു
കണ്ണൊക്കെ നിറഞ്ഞുവരുന്നു
ചെറിയ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറയുന്നത് ഇതാണ്... പോയ ബുദ്ധി തിരിച്ചു കിട്ടില്ല....ഇനിപ്പോ പറഞ്ഞിട്ടു കാര്യമില്ലലോ അയ്യായിരം ആ കസ്റ്റമർക്ക് കൊടുത്താൽ ഈ മാസം കുറച്ചു അവതാളത്തിൽ ആവും
വെറുതെ അതെല്ലാം ഒന്നുടെ അവൾ വായിച്ചുനോക്കി
അപ്പോഴാണ് ഡോക്കറ്റ് ന്റെ ബാക്ക്സൈഡിൽ ഉള്ള എല്ലാം എഴുതിയിരിക്കുന്നത് ബ്ലൂ ഇൻക് പെൻ കൊണ്ടാണ്
അന്ന് ഡോക്കറ്റ് മാറ്റി എഴുതിയപ്പോൾ തന്റെ കയ്യിലുള്ള പെന്ന് വാങ്ങിയാണ് പ്രവീൺ എഴുതിയത് എന്ന് അവളോർത്തു എന്നാൽ ഓഫർ എഴുതിയ ഭാഗത്തു മാത്രം ബ്ലാക്ക് ഇൻക് ആണുള്ളത്
ആദ്യം ദേവികയ്ക്ക് ഒന്നും തോന്നിയില്ല പിന്നെ വരുൺ പറഞ്ഞതും കൂടി ആലോചിച്ചപ്പോൾ എന്തോ കുഴപ്പം ഉണ്ടോ എന്ന് തോന്നിത്തുടങ്ങി.. ഡോക്കറ്റ് താൻ വെച്ചിടത്തു കാണാഞ്ഞതും അപ്പോൾ അവളുടെ സംശയം ഏറ്റി
ഈ പ്രശ്നം നടക്കുമ്പോൾ പ്രവീണിന്റെ മുഖഭാവം എന്തായിരുന്നെന്ന് ഓർത്തെടുക്കാൻ അവൾക്ക് കഴിഞ്ഞതുമില്ല
പക്ഷെ വരുൺ എന്തായിരിക്കും അങ്ങനെ പറഞ്ഞത്
അറിഞ്ഞിട്ടു തന്നെ കാര്യം
അവൾ വരുണിനെ തിരഞ്ഞിറങ്ങി
താഴെ എത്തി അഭിഷയോട് ചോദിച്ചപ്പോ വാഷിംഗ് ഏരിയയിൽ ഉണ്ടാകും എന്ന് പറഞ്ഞു
അവൾ അങ്ങോട്ട് നടന്നു
വാഷിംഗ് ഏരിയയിൽ ഫോണിൽ കുത്തികൊണ്ടിരുന്ന അവന്റെ അടുത്തായി പോയിരുന്നു
അടുത്ത് ആൾപെരുമാറ്റം അറിഞ്ഞപ്പോൾ അവൻ തല ഉയർത്തിനോക്കി
ഹേ.... കെട്ടിലമ്മയോ?
എന്തൈ ഈ വഴിക്ക്
എന്താ... എനിക്ക് ഇതിലെ വന്നൂടെ?
വരാം നീ വരാറില്ലലോ ഏത് സമയവും അ കേബിനിൽ ഇരുന്ന് അടിമപ്പണി അല്ലെ
അതോണ്ട് ചോദിച്ചത.....
ദേവിക അതിന് മറുപടി ഒന്നും പറഞ്ഞില്ല...സത്യമാണ്
താൻ തീരെ പുറത്തേക്ക് ഇറങ്ങാറില്ല വർക്ക് ഉണ്ടാകും പിന്നെ ഒഴിവ് കിട്ടിയാൽ തന്നെ വൈശാനോട് സംസാരിക്കും അവൻ വിളിച്ചാൽ തന്നെ പുറത്തേക്ക് ഇറങ്ങാറില്ല
ഒരു തരം ഉൾവലിയൽ അല്ലെങ്കിൽ അപകർഷതബോധം എന്ന് പറയാം അത് എന്തിനുള്ളതാണെന്ന് അവൾക്കറിയില്ല... സ്വയം അറിയാത്ത സ്വന്തം കാര്യങ്ങൾ
അവൾ അറിയാതെ ചിരിച്ചുപോയി
എന്തിനാ കിലുത്തുന്നെ...
അടുത്ത് നിന്നാണ് ശബ്ദം
എന്തൊരു കഷ്ടമാണ് സ്വന്തമായി ഒരു മനോരാജ്യത്തു നിൽക്കാൻ പോലും ഇങ്ങേരിത് സമ്മതിക്കുന്നില്ല
എടി പൊട്ടി നീ ആദ്യം നീ എന്താണ് എന്നറിയ്യ്... ന്നിട്ട് നിനക്ക് ചുറ്റുമുള്ളവരെ കണ്ണുതുറന്നു കാണാൻ നോക്ക്
എന്നിട്ടവരെ മനസിലാക്ക്
അല്ലാതെ എന്തിനും ഏതിനും ഇരുന്നു മോങ്ങാൻ മാത്രം പഠിച്ചാൽ പോരാ....
ദേവിക ആദ്യം അവന്റെ മുഖത്തെക്കും പിന്നെ ചുറ്റുപാടും നോക്കി
വാഷിംഗ് ഏരിയയുടെ ഒരു മൂലയ്ക്ക് ആയാണ് തങ്ങൾ ഇരിക്കുന്നത് പുറമെ നിന്നും വരുന്നവർ ആരും പെട്ടന്ന്
ശ്രെദ്ധിക്കില്ല
കൂടുതലും ചേച്ചിമാരാണ്... തന്റെ അമ്മയുടെ പ്രായം ഉള്ളവരാണ് അധികവും,അവർ തിരക്കിട്ട പണിയിൽ ആണ് ഇടയ്ക്കിടെ അവർ രണ്ടുപേരും ഇരിക്കുന്നിടത്തേക്ക് പാളി നോക്കുന്നുണ്ട്
ദേവിക അവളുടെ നോട്ടം കിട്ടിയ ഒരു ചേച്ചിയെ നോക്കി നല്ലപോലെ പുഞ്ചിരിച്ചു
അവരും അതുപോലെ പുഞ്ചിരിച്ചു
നീ ഇങ്ങോട്ട് വന്നതെന്തിനാ....
അവളും അപ്പോഴാണ് അതോർത്തത്
അതോ... നേരത്തെ എന്നോട് പറഞ്ഞില്ലേ... പ്രവീണിന്റെ കാര്യം അത്
അത്?
സത്യം പറയാലോ ആ ഓഫർ ഞാൻ ആഡ് ചെയ്തിട്ടില്ല അത് സത്യമാണ്... പക്ഷെ ആ ഡോക്കറ്റിൽ അവൻ എഴുതി തന്നിരുന്നോ എന്നെനിക്ക് doubt ഉണ്ട്... അതിൽ ബാക്കി എല്ലാം ബ്ലൂ ഇൻക് ആണ് ഓഫർ മാത്രം ബ്ലാക്ക് ആണ്.. ഓഫറൊക്കെ ഞാൻ രണ്ടും മൂന്നും തവണ ക്രോസ്സ് check ചെയ്യാറുണ്ട് അപ്പോയൊന്നും കണ്ടില്ലെന്ന് പറഞ്ഞാൽ......
പിന്നെ
പ്ലാൻ ഓക്കെ ആകുന്ന ഓരോ ഡോക്കറ്റും ഞാൻ കൃത്യമായി വെക്കാറുണ്ട് ഇതുമാത്രമെ മിസ്സായി താഴെ കിടന്നുള്ളു
ഓഹോ.... അങ്ങനെയും ഉണ്ടായോ....
മം
ഇത്രെയൊക്കെ ഉണ്ടായിട്ടും നീ മിണ്ടാതെ നിന്ന് കരഞ്ഞത് എന്തിനാണ്
അത്.......എല്ലാം കൂടി കേട്ടപ്പോൾ സങ്കടം ആയി....
എന്റെ സൈഡ് ആരും പറയാനില്ലാതെ വന്നു....പറഞ്ഞ വൈശാഖിന് സിർനോട് നല്ലോണം കേൾക്കുകയും ചെയ്ത്
എല്ലാം കൂടി ആയപ്പോ കരഞ്ഞു പോയതാ....
അവൾ അവനെ നോക്കി നിഷ്കു ആയി പറഞ്ഞു
ഓഹ്..... അവനൊരു പുച്ഛിച്ച ചിരിയോടെ
ഫോൺ എടുത്തു ഒരു വീഡിയോ ഓൺ ആക്കി അവൾക്ക് നൽകി
അപ്പോയെക്കും ടെഫ്ലോൺ കോട്ഗിന് വേണ്ടി അവർക്ക് മുൻപിലൂടെ ഒരു കർട്ടൻ ഇട്ടു
ഹെ... യ്
ഇതെന്താ.... അവൾ കൈ ഉയർത്തി എണീക്കാൻ നിന്നപോയേക്കും ഉയർത്തിയ കൈ പിടിച്ചു വരുൺ അവളെ അവിടെ തന്നെ ഇരുത്തി
ഇരിക്കേഡി.... അവിടെ
അവർ അവരുടെ പണി എടുക്കുവാ.....
അഞ്ചു മിനുട്ടിൽ ഓപ്പൺ ആകും നീ അത് കാണു
തങ്ങളുടെ ക്യാബിൻ ആണ് വിഡിയോയിൽ രണ്ടു cctv അവിടിവിടായി കണ്ടത് ദേവിക ഓർത്തു അതിന്റെ ഫൂറ്റേജ് ആണ്
ആളും അനക്കവുമില്ലാത്ത കേബിനിൽ വരുണും ആകാശും വരുന്നു... ഒരു സിസ്റ്റം ഓൺ ചെയ്തു കുറച്ചു അതിനു മുൻപിൽ ഇരുന്നു പിന്നെ മാറി സോഫ സീറ്റിലേക്ക് ഇരുന്നു ഫോൺ നോക്കുന്നു
കുറെ... സമയം കഴിഞ്ഞാണ് പ്രവീൺ വരുന്നത്
സാധാരണ നേരത്തെ എത്താറുള്ള വൈശാകും ഇല്ല താനും ഈ വിഡിയോയിൽ ഇല്ലെന്ന് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്
ഇത്....
ഈ സൺഡേ ഉള്ളതാ.... ഞങ്ങൾ വർക്കിംഗ് ആയിരുന്നു
ഓഹ് അവൾ വീണ്ടും ഫോണിലേക്ക് നോക്കി
കുറെ നേരം കഴിഞ്ഞു പ്രവീൺ വന്ന് അവരുടെ കൂടെ ഇരിക്കുന്നുണ്ട്
വരുണും ആകാശും എണീറ്റു പോയതിനു ശേഷം പ്രെവീൺ വന്നു ദേവികയുടെ സീറ്റിൽനടുത്തായി നിന്ന് ഫയലുകൾ പരിശോദിച്ചു അതിൽ നിന്നോരു ഡോക്കറ്റ് എടുത്തു എന്തോ എഴുതി മൊത്തത്തിൽ ഒന്ന് വായിച്ചു നോക്കി
അപ്പോയെക്കും എന്തോ വെപ്രാളം പോലെ അത് താഴ്ക്കിട്ട് ഫയൽ എടുത്തു ഷെൽഫിൽ വെച്ചു സോഫ സൈഡിലേക്ക് നടന്നു.... അവൻ അവിടെ ഇരുന്നപ്പോൾ തന്നെ ആകാശും വരുണും അവിടേക്ക് ഇരിക്കാൻ എത്തിയിരുന്നു
ദേവികയ്ക്ക് വല്ലാത്ത സങ്കടം വന്നു ഇത്രെയെല്ലാം ഒപ്പിച്ചു വെച്ചിട്ട് മനാഫ് സർ ടെ കൂടെ ഒന്നും അറിയാത്തപോലെ അവൻ നിന്നത് ഓർത്തപ്പോൾ അവൾക്ക് ദേഷ്യം വന്നു...
എന്തോരും ചീത്തയാ ഇവൻ കാരണം ഞൻ കേൾക്കേണ്ടി വന്നത്.... ചതിയൻ.... ഞനവനോട് എന്ത് ചെയ്തിട്ട....ണ്
അവളൊട്ടൊരു ദേഷ്യത്തോടെ വരുണിനെ നോക്കി ചോദിച്ചു
തലയും കുമ്പിട്ടിരിക്കുന്ന വരുണിനെ ഒന്നുടെ നോക്കിയപ്പോൾ ദേവിക ആകെ ഞെട്ടിപ്പോയി ശരീരമാകെ ഒരു വിറയൽ കയറിക്കൂടി
തുടരും