പ്രിയയും ,ഖയിസ്സും, ഭാഗം-4

Valappottukal


രചന: സജി തൈപ്പറമ്പ്


ഷോപ്പിൽ നല്ല തിരക്കുള്ള സമയത്താണ് ,ഖയിസ്സിൻ്റെ ഫോണിലേക്ക് ഫിദ ,വിളിക്കുന്നത്


ഖയിസ്സേ... 

നീ എത്രയും 

വേഗം സിറ്റി ഹോസ്പിറ്റലിത്തണം,


എന്താ ഇത്തീ .. എന്ത് പറ്റി?


ഡാ.. പ്രിയ ഒരു അബദ്ധം കാണിച്ചു


അബദ്ധമോ, എന്തബദ്ധം?


ഖയിസ്സ്, ഉത്ക്കണ്ഠയോടെ ചോദിച്ചു.


നീ ടെൻഷനടിക്കണ്ട ,

അവളൊരു സൂയിസൈഡ് അറ്റംപ്റ്റ് നടത്തി, കുറെ സ്ളീപ്പിങ്ങ് പിൽസ് എടുത്ത് വായിലേക്കിട്ടു,ഭാഗ്യത്തിന് ആ സമയത്ത് അമ്മ മുറിയിലേക്ക് കയറി വന്നത് കൊണ്ട് ,മുഴുവൻ അവൾക്ക് വിഴുങ്ങാൻ കഴിഞ്ഞില്ല ,എങ്കിലും കുറെയൊക്കെ ഉള്ളിൽ പോയിട്ടുണ്ട് ,

പേടിക്കാനൊന്നുമില്ലെന്നാണ് അവളുടെ ചേച്ചി മായ വിളിച്ചപ്പോൾ പറഞ്ഞത്,


ഓഹ്, പടച്ചോനെ... ഇവളെ കൊണ്ട് ഞാൻ തോറ്റു, രാവിലെ ഞാൻ ഇറങ്ങുമ്പോഴും അവളോട് കുറെയധികം കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ചിട്ടാണ് ഞാൻ വന്നത്,അന്നത്തെ ഇൻസിഡൻ്റിന് ശേഷം സൂയിസൈഡ് ടെൻഡൻസി അവൾക്കെപ്പോഴുമുണ്ടായിരുന്നു ,അത് കൊണ്ടാണ് ഞാൻ അവളുടെയടുത്ത് നിന്ന് മാറാതെ ഇത്രയും ദിവസം പ്രിയയുടെ വീട്ടിൽ തന്നെ കഴിച്ച് കൂട്ടിയത് ,ഇത്തിക്കറിയുമോ?ഞാൻ കടയിലേക്ക് വന്നിട്ട് മാസം രണ്ടായി ,ഇന്നിപ്പോൾ സ്റ്റോക്ക് എടുപ്പായത് കൊണ്ടാണ് വന്നത് ,അല്ലെങ്കിൽ ഉപ്പയ്ക്ക് ഒറ്റയ്ക്ക് ഒന്നിനുമാവില്ലെന്ന് ഇത്തിക്കറിയാമല്ലോ ?പ്രിയ ഇങ്ങനെ തുടങ്ങിയാൽ ഞാനെന്ത് ചെയ്യുമിത്തീ ...


ഖയിസ്സ് നിസ്സഹായതതയോടെ ഫിദയോട് ചോദിച്ചു.


സാരമില്ലെടാ .. നീ ബേജാറാവണ്ട ,അവളുടെ സ്ഥാനത്ത് ആരായിരുന്നാലും ഇങ്ങനെയൊക്കെ സംഭവിക്കും,

സാവധാനമേ, നമുക്കളേ

നോർമലാക്കിയെടുക്കാൻ കഴിയു ,നീയതൊന്നുമോർത്ത് വിഷമിക്കാതെ, പ്രിയയുടെ അടുത്തേക്ക് ചെല്ല്, അവൾക്കിപ്പോൾ നിൻ്റെ സാമീപ്യമാണവശ്യം,


ശരി ഇത്തീ... എങ്കിൽ ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം


ഓകെ ഡാ ..ടേക് കെയർ


#############$$$$####


ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു


ഖയിസ്സിൻ്റെയും, വീട്ടുകാരുടെയും

സ്നേഹോഷ്മളമായ പെരുമാറ്റത്തിലൂടെയും,

ഫിദയുടെയും മറ്റും നിരന്തരമായ ഇടപെടലുകളിലൂടെയും 

ഒരു വർഷത്തിന് ശേഷം, 

പ്രിയ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു.


നീണ്ട ഇടവേളക്ക് ശേഷം ആദ്യമായാണ് , 

പ്രിയ തൻ്റെ കൂട്ടുകാരിയുടെ ക്ഷണപ്രകാരം, അവളുടെ കുഞ്ഞിൻ്റെ ഫസ്റ്റ് ബർത്ഡേ ആഘോഷത്തിനായി , ഖയിസ്സിനൊപ്പം വീട്ടിൽ നിന്ന് പുറത്ത് പോകുന്നത്.


ആഘോഷമൊക്കെ കഴിഞ്ഞ് ,തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ മൗനിയായിട്ടിരിക്കുന്ന പ്രിയയെ ഖയിസ്സ് തിരിഞ്ഞ് നോക്കി.


എന്താഡാ... നീ മിണ്ടാതിരിക്കുന്നത് ,എന്തെങ്കിലുമൊന്ന് പറയ്, ഇല്ലെങ്കിൽ നൈറ്റ്ഡ്രൈവാണ് ഞാനുറങ്ങിപ്പോകും, കെട്ടോ ? 


ചിരിച്ച് കൊണ്ടാണവനത് പറഞ്ഞത്.


പ്രിയ ,അതിന് മറുപടിയൊന്നും പറയാതിരുന്നപ്പോൾ, ഖയിസ്സ് കാറിനകത്തെ ലൈറ്റ് ഓൺ ചെയ്തു.


അപ്പോൾ, പ്രിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണവൻ കണ്ടത് .


എന്താ പ്രിയേ.. നീയെന്തിനാണ് കരയുന്നത്?


അവൻ ആകാംക്ഷയോടെ ചോദിച്ചു.


ഖയിസ്സേ... എനിക്കും വേണമെടാ ഒരു കുഞ്ഞിനെ,

ഇല്ലെങ്കിൽ ,ഇല്ലെങ്കിൽ ഞാനൊരു ഭ്രാന്തിയായി പോകും,,,


പ്രിയ, ഉന്മാദം പൂണ്ടവളെ പോലെ ആർത്തലച്ചു കരഞ്ഞു.


പ്രിയേ പ്ളീസ്.. നീയെന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ ? നിന്നെപ്പോലെ തന്നെ 

എനിക്കുമുണ്ട് ഒരു കുഞ്ഞിനെ താലോലിക്കാനുള്ള അടങ്ങാത്ത ത്വര ,പക്ഷേ അതിന് ,നിനക്കിനി കഴിയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയത് കൊണ്ടാണ്, നെഞ്ച് പൊടിയുന്ന വേദനയുണ്ടായിട്ടും, ഞാനതൊന്നും പുറത്ത് കാണിക്കാതെ നടക്കുന്നത്, നമ്മളിതെത്ര തവണ ചർച്ച ചെയ്ത് കഴിഞ്ഞതാണ് ,

ഫിദയിത്തിക്ക്, ഇന്നല്ലെങ്കിൽ നാളെ എന്നൊരു പ്രതീക്ഷയെങ്കിലുമുണ്ട്, 

പക്ഷെ ,നമുക്ക് അങ്ങനെ പ്രതീക്ഷിക്കാൻ പോലുമുള്ള ഒരവസരം പടച്ചോൻ തന്നില്ലല്ലോ? പിന്നെയുള്ള 

ഏക മാർഗ്ഗം, ദത്തെടുക്കുക എന്നുള്ളതാണ് ,

അതിനാണെങ്കിൽ ഉപ്പയൊട്ട് സമ്മതിക്കുകയുമില്ല ,

പിന്നെ ഞാനെന്ത് ചെയ്യും..?


ഖയിസ്സ്, നിസ്സഹായതയോടെ അവളോട് ചോദിച്ചു.


ഉപ്പ സമ്മതിക്കുന്നൊരു കാര്യം ഞാൻ പറയട്ടെ?


തേങ്ങലൊതുക്കിയിട്ട് ,പ്രിയ ചോദിച്ചു.


ഉം പറയ്,


യൂട്രസ്സ് റിമൂവ് ചെയ്തത് കൊണ്ട് ,എനിക്കിനി ഗർഭം ധരിക്കാനോ, പ്രസവിക്കാനോ കഴിയില്ലെന്നല്ലേയുളളു, 

പക്ഷേ ,എൻ്റെയും നിൻ്റെയും ചോരയിലുള്ളൊരു കുഞ്ഞിനെ, പ്രസവിക്കാൻ മറ്റൊരു സ്ത്രീയ്ക്ക് കഴിയുമല്ലോ?


പ്രിയേ.. നീയെന്താ ഉദ്ദേശിക്കുന്നത് ,ഒരു വാടക ഗർഭപാത്രത്തെ തേടാമെന്നാണോ?


അതെ ഖയിസ്സ് ...


പക്ഷേ ,അതിനായി നമ്മളൊരു,surrogate mother നെ തേടി നടക്കുക, നമുക്ക് യോജിക്കുന്ന ഒരു സ്ത്രീയെ കണ്ടെത്തുക ,അതൊക്കെ പ്രാക്ടിക്കലാണോ ? അഥവാ അങ്ങനെ ഒരാളെ കിട്ടിയാൽ തന്നെ ,നമ്മുടെ വീട്ടുകാരെ ഒന്ന് കൺവീൻസ് ചെയ്തെടുക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?


ഉണ്ട് ഖയിസ്സേ... നമ്മുടെ വീട്ടുകാർ, നൂറ് വെട്ടം സമ്മതിക്കുന്ന  ഒരാളുണ്ട്,


അതാരാഡാ ...?


ജിജ്ഞാസയോടെ അവൻ ചോദിച്ചു.


നിൻ്റെ ഫിദയിത്തി തന്നെ, 


ങ്ഹേ ,ഇത്തിയോ ?അത്.. ,അതെങ്ങനെ ശരിയാവും, ഇത്തിക്കതിന് കഴിയുമോ?


തീർച്ചയായും കഴിയും.,, 


പക്ഷേ പ്രിയാ .... പുതിയ നിയമമനുസരിച്ച് വാടക ഗർഭപാത്രം തരുന്ന 

സ്ത്രീക്ക്, ഒരു കുട്ടിയെങ്കിലുമുണ്ടായിരിക്കമെന്നാണ്,


അതിനെന്താ .. ?വിവാഹം കഴിഞ്ഞതിൻ്റെ പിറ്റേ വർഷം തന്നെ ,ഇത്തിക്ക് ഒരു കുട്ടി ജനിച്ചിരുന്നല്ലോ ? മണിക്കൂറുകൾക്കകം ഏതോ അജ്ഞാതരോഗം വന്ന് ആ കുട്ടി മരിച്ച് പോയതല്ലേ?

അതിന് ശേഷം, 

ഒരാക്സിഡൻ്റ് കാരണം,

ഇത്തിയുടെ ഹസ്ബൻ്റിനുണ്ടായ തകരാറ് കൊണ്ടല്ലേ? പിന്നീട് നാളിത് വരെ അവർക്കൊരു കുഞ്ഞിക്കാല്കാണാൻ കഴിയാതെ പോയത് ?


അതെ.. ,

ട്രീറ്റ്മെൻ്റ് കൊണ്ട് ,അളിയൻ്റെ തകരാറ് പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു അവർ ,

പക്ഷേ വർഷങ്ങൾ പോയതല്ലാതെ, അളിയൻ്റെ കാര്യത്തിൽ യാതൊരു ഇംപ്രൂവ്മെൻറുമുണ്ടായില്ല,

നീ പറഞ്ഞത് നല്ലൊരു ആശയമാണ് ,വീട്ടിൽ അതിനെ ആരുമെതിർക്കില്ല എന്ന് മാത്രമല്ല ,അവർക്ക് ഒരു പാട് സന്തോഷവുമായിരിക്കുമിത്,

പക്ഷേ, ഫിദയിത്തിയോടും അളിയനോടും എങ്ങനെയാണ് ഇതൊന്ന് അവതരിപ്പിക്കുന്നത്?


ഖയിസ്സിനുള്ള അതേ ആശങ്ക തന്നെയായിരുന്നു ,പ്രിയയുടെ മനസ്സിനെയും അലട്ടികൊണ്ടിരുന്നത്.

അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top