ആത്മസഖി, തുടർക്കഥ ഭാഗം 48 വായിക്കൂ...

Valappottukal


രചന: മഴ മിഴി


പെട്ടന്ന്  അവർക്കു മുന്നിലേക്ക്  ആവി പറക്കുന്ന കോഫി  എത്തി..സംസാരം പാതിയിൽ അവസാനിപ്പിച്ചു വൃന്ദ 

കോഫി  മുന്നിലേക്ക് കലിപ്പിൽ വെക്കുന്ന ആളെ  നോക്കി..

അവളുടെ ശരീരം മുന്നിൽ നിൽക്കുന്ന ആളെ കണ്ടു വിറച്ചു ...ഒപ്പം 

അവളുടെ  ചുണ്ടുകൾ   അറിയാതെ ആദി എന്ന് വിളിക്കുന്നതിനൊപ്പം അവൾ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു പോയി...പെട്ടന്ന് ആദിയുടെ കൈ വൃന്ദയുടെ കവിളിൽ പതിഞ്ഞു...വൃന്ദ കവിളും പൊത്തി പിടിച്ചു അവനെ നോക്കി..


ആദി അവളെ ദേഷ്യത്തിൽ നോക്കി കൊണ്ട് ഗിരിയെ നോക്കി...

ഗിരി അവനെ നോക്കാതെ   വൃന്ദയെ നോക്കി...

ഗിരിയുടെ മുഖത്ത് കാണുന്ന  പുച്ഛം നിറഞ്ഞ നോട്ടം വൃന്ദയെ ഒന്നുലച്ചു...


നീ എന്താടി വൃന്ദേ ഇവന്റെ കൂടെ...ഇവിടെ 

ആദി ദേഷ്യത്തിൽ  ചോദിച്ചു കൊണ്ട്... ഗിരിയെ നോക്കി...

അത്... ആദിയേട്ട.... ഞാൻ.....

അവൾ എന്ത് പറയണമെന്ന് അറിയാതെ പരുങ്ങി...കൊണ്ട് അവനെ നോക്കി...


ഞാൻ വിളിച്ചിട്ടാ ഇവൾ വന്നേ ഗിരി യാതൊരു സങ്കോചവും ഇല്ലാതെ പറഞ്ഞു കൊണ്ട് വൃന്ദേ നോക്കി...


നീ വിളിക്കുമ്പോൾ വരാനും മാത്രം ഇവളും നീയുമായി എന്താണ് ബന്ധം...ആദി ഗിരിയുടെ കോളേറിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു...


കയ്യെടുക്കടാ... പന്ന....%%%മോനെ...

ഗിരി അവന്റെ കൈ തട്ടി മാറ്റി കൊണ്ട് തന്റെ ചുളുങ്ങി തുടങ്ങിയ ഷർട്ട്‌ ഒന്ന് നേരെയാക്കി...


ഡാ....പന്ന.... മോനെ നീയും ഇവളും തമ്മിലുള്ള ബന്ധം പറയാതെ നീ ഇവിടുന്നു പോകില്ല.. ഇതെന്റെ ഫ്രണ്ടിന്റെ ഷോപ്പ് ആണ്.. നിന്നേം ഇവളെയും ഇവിടെ കണ്ടിട്ട്   അവനാ എന്നെ വിളിച്ചു പറഞ്ഞത്.. ഞാൻ അത് അറിഞ്ഞിട്ട് തന്നെയാ വന്നത്..


കള്ളങ്ങൾ കൊണ്ടു കൊട്ടാരം പണിയാമെന്ന് കരുതണ്ട...നീയും ഇവളും ...


നിന്റെം ഇവളുടെയും ഗൂഢാലോചന എന്താണെന്നു എനിക്ക് അറിഞ്ഞേ പറ്റു... അത് പറയാതെ നീയും ഇവളും പോകില്ല... വൃന്ദയെ കൊല്ലാനുള്ള കോപത്തിൽ നോക്കി കൊണ്ട് പറയുന്ന 

ആദിയുടെ സ്വരം പതിവിലും ഉയർന്നിരുന്നു.. 


അവന്റെ മുഖത്ത്  അനിഷ്ടത്തേക്കാളെറേ രോഷം നിറഞ്ഞിരുന്നു.. അവന്റെ  കോപത്തോടെയുള്ള നോട്ടം കാണെ വൃന്ദയുടെ ഉള്ളൂ പിടഞ്ഞു..


ഞാനുമായി എന്താണ് ബന്ധമെന്നു നീ നിന്റെ ഭാര്യയോട് ചോദിക്ക്...


ആദിയേട്ട.....

എന്താ ഇത്... ആളുകൾ ശ്രദ്ധിക്കുന്നു...

എന്തൊക്കെയാ ആദിയേട്ട.... ആദിയേട്ടൻ ഈ വിളിച്ചു പറയണേ...


ച്ചി.... നീ മിണ്ടരുത്... നീ ഷോപ്പിൽ പോവാണെന്നു പറഞ്ഞിറങ്ങിയിട്ട്  ഇവനുമായി നിനക്ക് എന്താടി ചുറ്റിക്കളി... എനിക്ക് അത് അറിഞ്ഞേ പറ്റു... ഇവൻ പറഞ്ഞില്ലെങ്കിൽ നീ പറ...


ആദിയേട്ടന് എന്നെ വിശ്വാസം ഇല്ല അല്ലെ..അവൾ കണ്ണും നിറച്ചു പറഞ്ഞു 

വിശ്വാസത്തിന്റെ കാര്യം നീ കൂടുതൽ പറയണ്ട... നീ  ഇവനുമായി ചേർന്നു എന്തൊക്കെയോ തെറ്റ് ചെയ്യുന്നുണ്ട് വൃന്ദ...ഞാൻ പൊട്ടനാണെന്നു നീ കരുതരുത്... ചെന്നൈയിൽ വെച്ചും നീ ഇവനെ കണ്ടിരുന്നു.. ഇപ്പോൾ ഇവിടെ വെച്ചും നീയും ഇവനുമായി മീറ്റ് ചെയ്യണമെങ്കിൽ അതിൽ എന്തോ ഉണ്ട്...


അത് എന്താണെന്നു മാത്രം എനിക്ക് അറിഞ്ഞാൽ മതി...

എന്നോട് പോലും പറയാതെ ഇവനെ നീ കാണണമെങ്കിൽ നിനക്കും ഇവനും ഇടയിൽ എന്തോ കാര്യമായി ഉണ്ട്...

എന്നെ ചതിക്കാനാണ് ഭാവമെങ്കിൽ അത് വെറുതെയടി ..


ആദിയേട്ട..... ആദിയേട്ടൻ എന്നെ സംശയിക്കുവാണോ?


അതെ... എനിക്ക് നിന്നെ ഇപ്പോൾ  സംശയമാ...

അതിനു കാരണക്കാരി നീ തന്നെയാ...നീ പല കള്ളങ്ങളും എന്നോട് പറയുന്നുണ്ട്... ഇത്തവണ നിന്റെ കള്ളം എന്റെ അടുത്ത് വിലപോകില്ല വൃന്ദേ...

ഇവനും നീയുമായി എന്താണ് ബന്ധം..


ആദിയേട്ടന് അറിയില്ലേ ഇവനും ഞാനും ഒന്നിച്ചു പഠിച്ചതാണെന്നു... അന്ന് മുതലേ ഞങ്ങൾ ഫ്രെണ്ട്സ് ആണ്..അല്ലാതെ ആദിയേട്ടൻ കരുതും പോലെ മറ്റൊരു രീതിയിലുള്ള ബന്ധം ഞങ്ങൾക്കിടയിൽ ഇല്ല...


അതൊക്കെ നീ വിട്.. അത് എനിക്ക് അറിയാവുന്ന കാര്യമാണ്..

എനിക്ക് അറിയേണ്ടത്..

മൂന്ന് വർഷം മുന്നേ ഇവനും നീയുമായുള്ള ഫ്രണ്ട്ഷിപ് അവസാനിച്ചതാണ്.. അതിന്റെ കാരണവും നീ എന്നോട് പറഞ്ഞതാണ്.. പിന്നെ എന്തിനു വേണ്ടിയാണ്  നീ ഇവനുമായി വീണ്ടും ഫ്രണ്ട്ഷിപ് ഉണ്ടാക്കിയത്..


വൃന്ദ പകച്ചു ആദിയെ നോക്കി... അവനോട് എന്ത് കള്ളം പറയണമെന്നറിയാതെ  അവൾ ഭയന്നു..


ഗിരി.. വൃന്ദേ നോക്കി...

ആദി അപ്പോഴും കലിപ്പിൽ ആണ്...

നിനക്ക് ഇപ്പൊ എന്താ അറിയേണ്ടത്... ഞാൻ ഇവളെ മീറ്റ് ചെയ്യാൻ വന്നത് എന്തിനു ആണെന്ന് ആണോ?


അത് നീ അവളോട് എത്ര ചോദിച്ചാലും അവൾ പറയില്ല...കാരണം നിനക്ക് അറിയാവുന്ന കാര്യം തന്നെയാ...

എന്നാലും ഒന്ന് കൂടി ഞാൻ പറയാം... 

എനിക്ക് നന്ദേ വേണം...


എനിക്ക് നന്ദേ  വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്... നിന്റെ അനിയൻ കാശിയുമായി അവൾ ഡിവോഴ്സിൽ ആണെന്ന്   എന്റെ ഒരു ഫ്രണ്ട് പറഞ്ഞു അറിഞ്ഞു.. അത് സത്യമാണോന്നു അറിയാനാണ് ഞാൻ ഇവളെ  ചെന്നൈയിൽ വെച്ചു കണ്ടപ്പോൾ തിരക്കിയത് ... അന്ന് അവൾ അല്ല എന്നാണ് പറഞ്ഞത്..



പിന്നെ ഞാൻ നാട്ടിൽ വന്നപ്പോൾ എന്റെ  അങ്കിൾ  അഡ്വാകേറ്റ്   ഹരീന്ദ്രൻ വഴിയാ അറിഞ്ഞേ  6 മാസത്തിനുള്ളിൽ അവരു പിരിയാൻ പോകുവാണെന്നു..അതിന്റെ സത്യം തിരക്കാനായിട്ട ഞാൻ ഇവളെ കാണണമെന്ന് പറഞ്ഞു വിളിപ്പിച്ചത്...ആദ്യം ഇവൾ വരില്ലെന്നാ പറഞ്ഞെ.. പിന്നെ നന്ദേടെ കാര്യം ആയതു കൊണ്ടു വന്നതാ...

അതിനെപ്പറ്റി പറഞ്ഞോണ്ടിരുന്നപ്പോഴാ നീ വന്നത്...


ആദി വൃന്ദയെ നോക്കി... അവൾ കണ്ണും നിറച്ചു നിൽക്കുകയാണ്.. പക്ഷെ അവന്റെ മനസ്സിൽ  എന്തുകൊണ്ടോ ഗിരി പറഞ്ഞതിനോട് പൂർണമായും  വിശ്വസിക്കാൻ തോന്നിയില്ല...


അവൻ ഗിരിയെ നോക്കി കൊണ്ട്  വൃന്ദയെ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി...

പോകുന്നതിനു മുന്നേ അവൻ ഗിരിയോടായി പറഞ്ഞു..

നന്ദേ.. നിനക്ക് കിട്ടില്ല ഗിരി...

അതിനു നീ  വെച്ച വെള്ളം വാങ്ങി വെച്ചോ...

നന്ദ എന്റെ കാശിക്കുള്ളതാണ്..


വൃന്ദ ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു കൊണ്ട് ആദിയ്ക്കൊപ്പം കാറിലേക്ക് കയറി... പക്ഷെ അപ്പോഴും ആദിയുടെ മുഖം വീർത്തിരുന്നു... അത് കണ്ടു വൃന്ദ പതിയെ പറഞ്ഞു...

ആദിയേട്ടാ....സോറി....



ആദി ഒന്നും മിണ്ടാതെ ഡ്രൈവിംഗ് തുടർന്നു..

അപ്പോഴും അവന്റെ ഉള്ളിൽ വൃന്ദയും  ഗിരിയും പറഞ്ഞ കള്ളങ്ങൾ നിറഞ്ഞു നിന്നു... താൻ അവരുടെ സംഭാഷണം നേരത്തെ കേട്ടത് കാര്യമായെന്നു അവനു തോന്നി..അതിലുപരി വൃന്ദയോട് അവന്റെ ഉള്ളിൽ വെറുപ്പ് നിറഞ്ഞു...


അല്ലെങ്കിൽ വീണ്ടും താൻ വൃന്ദയെ വിശ്വസിച്ചേനെ..

അവൾ എന്താണ് കാശിയോടും നന്ദയോടും ചെയ്തതെന്ന്...അവളിൽ നിന്നു തന്നെ  അറിയണം..


അവൾ ചെയ്തതിനെല്ലാം അവളെ കൊണ്ടു ഞാൻ കണക്കു പറയിപ്പിക്കും..ഇനിയും എന്റെ കൂടെ സുഗിച്ചു കഴിയാമെന്ന് നീ കരുതണ്ട വൃന്ദേ....നിന്നെ ഇതുവരെ ഞാൻ വിശ്വസിച്ചു... ഇനി അത് ഉണ്ടാവില്ല.. നീ മറ്റുള്ളവരെ വിശ്വസിച്ചു ചതിക്കുന്ന പോലെ തന്നെ ഞാനും നിന്നെ വിശ്വസിച്ചു ചതിക്കും...



അല്ലെങ്കിൽ പിന്നെ  ഞാൻ ദേവർമഠത്തിലെ സോമന്റെ മോൻ ആണെന്ന് പറയുന്നതിൽ കാര്യമില്ല..


ഉള്ളിൽ നിറഞ്ഞ ചിന്തകളോടെ ആദി കാർ നേരെ വീട്ടിലേക്ക് വിട്ടു..

വൃന്ദയൊന്നും ആദി അറിഞ്ഞില്ലല്ലോന്നോർത്തു സമാധാനത്തോടെ ഇരുന്നു..വരാൻ പോകുന്ന കൊടുംകാറ്റിനു മുന്നേ ഉള്ള ശാന്തതയാണെന്ന് അറിയാതെ അവൾ സന്തോഷിച്ചു..


ഗിരി നേരെ പോയത് വീട്ടിലേക്ക് ആയിരുന്നു... അവന്റെ കലിപ്പിൽ ഉള്ള വരവ് കണ്ടു ഗംഗദരൻ അവനെ നോക്കി നിന്നു..


എന്താടാ പറ്റിയെ... നിന്റെ മുഖത്ത് എന്താ ഒരു വാട്ടം...

നിന്നെ ആരെങ്കിലും എന്തെകിലും പറഞ്ഞോ...

കണിമംഗലത്തു ഗംഗദരന്റെ മോനെ എന്തേലും പറയാൻ ധൈര്യമുള്ള ആരാടാ ഇവിടെ ഉള്ളെ....അതിനും മാത്രം പോന്ന ആരും ഈ  ചിറയ്ക്കൽ ഇല്ല...


അയാൾ ആക്രോഷത്തോടെ ചോദിച്ചു...

അവൻ അയാളെ നോക്കി കൊണ്ട്  സോഫയിൽ വന്നിരുന്നു...

എടി.... വസന്തേ....

ഇവനു കഴിക്കാനോ കുടിക്കാനോ എന്തേലും കൊടുക്കെടി...

കിച്ചണിൽ നിന്നും വസന്ത  ചൂട് വെള്ളവുമായി അവന്റെ അടുത്തേക്ക് വന്നു..


എന്താടാ.... കുട്ടാ നിനക്ക് പറ്റിയെ...

അവർ സ്നേഹത്തോടെ അവനു നേരെ വെള്ളം നീട്ടി കൊണ്ട് ചോദിച്ചു..


അവൻ വെള്ളം വാങ്ങി കുടിച്ചിട്ട് അമ്മയെ നോക്കി..


നമ്മുടെ പ്ലാൻ ഒന്നും നടക്കില്ല അമ്മേ...അവൻ  വിശാദം നിറച്ചു  തലയും താഴ്ത്തി പറഞ്ഞു 

ഈ കാണുന്ന സകല സ്വത്തുവകകളും  അവൾ കൊണ്ടു പോകും...അല്ലെങ്കിൽ ട്രസ്റ്റിനു കീഴിൽ പോകും...

ഇതുവരെ നിധി കാക്കുന്ന പോലെ നമ്മൾ ഇതെല്ലാം കാത്തു സൂക്ഷിച്ചു...

പക്ഷെ ഉടനെ ഇതെല്ലാം കൈ വിട്ടുപോകും.. അത് പോകാതെ ഇരിക്കണമെങ്കിൽ  അവൾ ഇവിടേക്ക് വരണം..


പക്ഷെ അവൾ അത്ര പെട്ടന്ന് ഒന്നും വരില്ല...അമ്മേ....


നീ എന്തിനാടാ മോനെ പേടിക്കുന്നെ... ആ പെണ്ണിനെ നമ്മൾ കണ്ടെത്തിയില്ലേ... ഇനി അവളെ കൊണ്ടുവരാനാണോ പാട്...

നേരായമാർഗത്തിൽ അവൾ വന്നില്ലെങ്കിൽ ചതിയിലൂടെ കൊണ്ടുവരണം.. അവൾ നമ്മളെ വിശ്വസിച്ചാൽ പിന്നെ നമ്മൾ പറയുന്നത് എന്തും ആ പെണ്ണ് വിശ്വസിക്കും.. അതിനു നീ ചെയ്യേണ്ടത് അവളുടെ മുന്നിൽ ഇങ്ങനെ വെട്ടുപോത്തിനെ പോലെ അല്ല നിൽക്കേണ്ടത്.. കുറച്ചു മയത്തിലൊക്കെ പെരുമാറണം..


ഗംഗദരൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

ഡാ മോനെ നീ അവള് പറയുന്നത് കേൾക്കേടാ....


ഇന്ന് ഈ കാണുന്ന സകലതും  എങ്ങോട്ടും പോകാതെ ഇങ്ങനെ നില നിൽക്കുന്നുണ്ടെങ്കിൽ അത് നിന്റെ അമ്മേടെ ബുദ്ധി കാരണമാ..

പിന്നെ ചതി പറ്റിയത്  എന്റെ അമ്മയിൽ നിന്നാണ്...ആ ചതി പണ്ടേ അറിഞ്ഞിരുന്നെങ്കിൽ  ആദ്യം മണ്ണിനടിയിൽ അവരെ പോകുള്ളാരുന്നു..


അവരുടെ സംഭാഷണം ശ്രെദ്ധിച്ചു നിന്ന ഗീതുപെട്ടന്ന്  അവരുടെ കണ്ണിൽ പെടാതെ റൂമിലേക്ക് വലിഞ്ഞു...അവളുടെ കണ്ണുകൾ നിറഞ്ഞു...

ഇനിയും ഇതൊന്നും കണ്ടു നിൽക്കാൻ കഴിയാത്തത് കൊണ്ട് അവൾ തന്റെ ബാഗിൽ ഡ്രെസ്സും ബുക്ക്സും കുത്തി നിറച്ചു വേഗം ഡ്രസ്സ്‌ മാറി പുറത്തേക്ക് ഇറങ്ങി..


നീ.. ഇന്നലേ ഇങ്ങോട്ട് വന്നിട്ട് ഉടനെ തിരിച്ചു പോവാണോടി...

അമ്മാ അവളോട് ചോദിച്ചു...


ആ... പോവാ... ഇവിടെ നിൽക്കുന്നതിലും നല്ലത് ഹോസ്റ്റലിൽ നിൽക്കുന്നതാണ്...

ഇത് വീട് അല്ലൊല്ലോ... ഇവിടെ ഉള്ളൊരു മനുഷ്യരും അല്ലല്ലോ...



എടി.. ഗീതു നീ പിണങ്ങി പോകാൻ മാത്രം എന്താ പറ്റിയെ...

ഗിരി ഓടി ചേല്ലുമ്പോഴേക്കും അവൾ സ്കൂട്ടി എടുത്തു പുറത്തേക്ക് പാഞ്ഞിരുന്നു..


അവൾക്ക് എന്താ അമ്മേ പറ്റിയെ...

അവൾക്ക് എന്ത് പറ്റാൻ.. നമ്മൾ ചെയ്യുന്നതൊന്നും പെണ്ണിന് പിടിക്കുന്നില്ല പോലും.. നമ്മൾ വലിയ ദുഷ്ടന്മാര എന്ന പെണ്ണിന്റെ പറച്ചിൽ..


നീയ്.. അത് വിട് വസന്തേ...

അവള് അല്ലെങ്കിലും എന്റെ അമ്മയെ പോലെയാ...

ആ സ്വഭാവമാ അവൾക്ക് കിട്ടിയേക്കുന്നെ..

അതിനി മാറാൻ പോകുന്നില്ല... ഇങ്ങനെ  നമ്മൾ എന്ത് ചെയ്താലും കുറ്റം പറഞ്ഞോണ്ടിരിക്കും...

അവൾ ഹോസ്റ്റലിൽ പോയി കുറച്ചു ദിവസം നിന്നു കഴിയുമ്പോൾ വീണ്ടും പെറുക്കി കെട്ടി വരും..

അത് ഇവിടെ സ്ഥിരം ആണല്ലോ...നീ അതോർത്തു  നിൽക്കാതെ ആഹാരമെടുക്ക്...

എനിക്ക് വിശക്കുന്നു...



കോളേജ് വിട്ടു   വീട്ടിലേക്ക് വരുമ്പോൾ  നന്ദയുടെ ഹൃദയം ശാന്തമായിരുന്നു.. കാറോഴിഞ്ഞ  ആകാശം പോലേ  ശാന്തത നിറഞ്ഞു നിന്നു... കാശിയെ കാണാൻ അവളുടെ ഉള്ളം തുടിച്ചു... അന്ന് പതിവിലും നേരത്തെ വരുന്ന നന്ദേ കണ്ടു   ലക്ഷ്മി  നോക്കി നിന്നു.. അവളുടെ മുഖത്തെ വാട്ടം മാറി ഇരിക്കുന്നു...ചുണ്ടിൽ  പുഞ്ചിരി വിടർന്നിരിക്കുന്നു..

അവളുടെ കണ്ണുകളിൽ കെട്ടി നിന്നിരുന്ന നിർവികരത അവളെ വിട്ടു അകന്നിരിക്കുന്നു.. ആ കണ്ണുകളുടെ തിളക്കം കൂടിയിരിക്കുന്നു.. താൻ പണ്ട് ക്ഷേത്രത്തിൽ വെച്ചു കണ്ട അതെ നന്ദയായി അവൾ മാറി ഇരിക്കുന്നു..


എത്ര നാളായി അവളുടെ മുഖത്ത് ആ സന്തോഷം കണ്ടിട്ട്.. ഇന്ന് അത് വീണ്ടും അവളുടെ മുഖത്ത് പൂർണ ചന്ദ്രനെ പോലെ ഉദിച്ചു നിൽക്കുന്നു..


എന്റെ ഭഗവതി... എന്റെ കുട്ടിയെ എന്നും ഇങ്ങനെ  സന്തോഷത്തോടെ കണ്ടാൽ മതി എനിക്ക്..


നന്ദ ഗേറ്റ് തുറന്നു അകത്തേക്ക് ഓടി വന്നു അമ്മയെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു കൊണ്ട് അകത്തേക്ക് ഓടി.. അവൾ ഓടി പോകുന്നത്  ഹാളിൽ നിന്ന വൃന്ദ കണ്ടിരുന്നു.. അവളുടെ മുഖത്ത് വിരിയുന്ന  സന്തോഷം കണ്ടു വൃന്ദ സംശയഭാവത്തിൽ  അവൾ പോകുന്നത് നോക്കി... നിന്നു...


Tv കണ്ടുകൊണ്ടിരുന്ന ആദിയും കണ്ടിരുന്നു അവളുടെ സന്തോഷത്തോടെ ഒള്ള പോക്ക്.. അവന്റെ ചുണ്ടിൽ അത് കണ്ടപ്പോൾ ചിരി വിടർന്നു..


നന്ദ ഓടി ചെന്നു ഡോർ തുറന്നു അകത്തേക്ക് കയറി... അവൾ ഡോറിൽ ചാരി  നെഞ്ചിൽ കൈ വെച്ചു... ഇതുവരെ തോന്നിയിട്ടില്ലാത്തപോലെ ഒരു പരവേശം... കാശിയേട്ടൻ തന്റെ ആണെന്നുള്ള  തോന്നലിൽ ആ പരവേശം കൂടി കൂടി വന്നു അത് നാണമായി മാറി.. അവൾ ചിരിയോടെ എന്തോ ഓർത്തു നാണത്തോടെ മുഖം പൊത്തി പിടിച്ചു.. ചിരിച്ചു..അവളുടെ മുഖത്ത് പല ഭാവങ്ങളും വികാരങ്ങളും മിന്നി മറഞ്ഞു...



കാശി   ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നപ്പോൾ കണ്ട കാഴ്ച..  ഡോറിൽ ചാരി നിന്നു നാണത്താൽ ചുവന്നു തുടുത്ത മുഖം രണ്ടു കൈ കൊണ്ടു മറച്ചു പിടിച്ചു  ചിരിക്കുന്നവളെയാണ്..


കാശിയുടെ നെഞ്ചിടിപ്പ് ഏറി... കാശി സംശയഭാവത്തിൽ അവളെ നോക്കി..അവൾ അപ്പോഴും മറ്റേതോ ലോകത്തെന്നപോലെ നാണത്താൽ പൂത്തുലഞ്ഞു നിൽക്കുകയാണ്..


രാവിലേ കരഞ്ഞു കലങ്ങിയിരുന്ന മിഴികളിൽ  അലതല്ലുന്ന സന്തോഷം കണ്ടതും അവന്റെ മനസ്സിൽ പല സംശയങ്ങളും ഉടലെടുത്തു...

അവൻ സംശയ ഭാവത്തിൽ  അവളെ നോക്കി കൊണ്ട് അവൾക്ക് അടുത്തേക്ക് ചുവടു വെച്ചു..


തുടരും

To Top