ആത്മസഖി, തുടർക്കഥ ഭാഗം 47 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


അപ്പോഴും അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത നീരസം നിറഞ്ഞു.. അവനോട് അടങ്ങാത്ത പ്രണയം തന്റെ ഉള്ളിൽ ഉണ്ടെങ്കിലും തന്റെ അനുവാദമില്ലാതെ  അവൻ ചെയ്ത പ്രവർത്തി  അവൾക്ക് ഉൾകൊള്ളാൻ സാധിച്ചില്ല... അവനോടുള്ള പ്രണയത്താൽ ദുർബലമായി പോയ മനസ്സിനെ പഴിച്ചവൾ നിറ മിഴികളോടെ മറ്റെവിടെക്കോ നോക്കി നിന്നു...


ചുവന്നു തുടുത്ത വകമരത്തിന്റെ ചോട്ടിൽ  കുറെ നേരമായി അനു നന്ദയെ കാത്തിരിക്കുകയാണ്... ഇടക്കിടെ അവൾ തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി കൊണ്ടിരുന്നു... താൻ ഇന്ന് നേരത്തെ എത്തിയോ?

അവളെ എന്താ ഇതുവരെ കാണാത്തെ... അവൾ ആ വകമാര ചോട്ടിലെ ചെഞ്ചുവപ്പാർന്ന  ദളങ്ങൾ നോക്കി ഇരുന്നു... ഇടക്കിടെ അവളുടെ കണ്ണുകൾ വീഥിയിലേക്ക് നീണ്ടു...


അവളുടെ മനസ്സിൽ കാശിയെ തെറ്റിദ്ധരിച്ചതോർത്ത്‌ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു...


നന്ദയെ ഏറെ നേരമായി നോക്കി ഇരുന്നു  അനു മടുത്തു... അവൾ വേഗം ഫോൺ എടുത്തു വിളിച്ചു നോക്കിയെങ്കിലും നന്ദ കാൾ എടുക്കുന്നുണ്ടായിരുന്നില്ല... അനുന് ആകെ കൂടി വല്ലാത്തൊരു പിരിമുറുക്കം.. അവൾ വാക ചോട്ടിൽ നിന്നും എണീറ്റു നടക്കാൻ തുടങ്ങി...


അപ്പോഴാണ് ഒരു കാർ കോളേജ് അങ്കണം കടന്നു അകത്തേക്ക് വന്നത്.. അതിന്റെ ബ്രേക്ക് അമരുമ്പോൾ കേൾക്കുന്ന പ്രേത്യക ടോണിൽ അനുവിന്റെ ശ്രെദ്ധ ഒരു നിമിഷം അവിടേക്ക് പതിഞ്ഞു... അവൾ കണ്ണെടുക്കാതെ ആ നീല കാറിലേക്ക് നോക്കി നിന്നു.. ഈ കാർ താൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർത്തവൾ നോക്കി നിന്നത് ലിജോയുടെ മുഖത്തേക്ക് ആണ്...


എന്റമ്മോ... ഈ കലാനോ?

ഇങ്ങേരെ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ...

എന്റെ  ഭഗവതി ഇങ്ങേരോട് പറയാൻ എന്റെ കൈയിൽ മറുപടി ഒന്നും ഇല്ലല്ലോ?


പെട്ടന്ന്  കാറിൽ നിന്നും ഇറങ്ങുന്ന മനുനെയും കാശിയെയും കണ്ടു അനു നെറ്റി ചുളിച്ചു അന്ധളിപ്പോടെ നോക്കി..


അയ്യോ കാശിയേട്ടന്റെ തല ആരാ പൊട്ടിച്ചേ...

ഈശ്വര... എന്റെ നന്ദ തല്ലി പൊട്ടിച്ചതാവുമോ?


ആണെങ്കിൽ ഇങ്ങേരു അവളെ കൊന്നോ?

അതാണോ ഇനി അവൾ ഫോൺ എടുക്കാത്തെ...


തന്റെ ഉള്ളിൽ കടന്നു കൂടിയ പല സംശയത്തോടെ അനു മനുനെ ഒന്ന് നോക്കി...


അവളെ കണ്ടതും മനു മുഖം വീർപ്പിച്ചു..

അത് കണ്ടതും അനുവിന്റെ മുഖം പന്ത് വീർക്കും പോലേ വീർത്തു വന്നു..


ഡാ.... മനുവേ...

ഈ കൊച്ചിന് വല്ല   നീർകെട്ടും ഉണ്ടോ?

ലിജോ പതിയെ മനുനോട് ചോദിച്ചു കൊണ്ട് അനുനെ നോക്കി..


ആ എനിക്ക് അറിയില്ലഡാ .

അല്ല... കണ്ടിട്ട് നിങ്ങൾക്ക് രണ്ടിനും ഉണ്ടെന്നു തോന്നുന്നു...


എപ്പോൾ തമ്മിൽ കണ്ടാലും നിന്റെം അവളുടെയും  മുഖം നീരുവെച്ചു വീർത്ത പോലെയാ ഇരിക്കുന്നെ..


ഡാ.... എന്തോന്നാടാ രണ്ടും കൂടി ഒരു ഗൂഢാലോചന..

കാശിയുടെ ചോദ്യത്തിൽ ലിജോ ചിരിയോടെ പറഞ്ഞു..


അതൊക്കെ ഉണ്ട് അളിയാ.. അളിയൻ ഇപ്പൊ കണ്ടോണം

ഓരോരുത്തരുടെ ഗംഭീര പ്രകടനം..



അനു കൊച്ചേ..... നിനക്ക് സുഖം ആണോടി...

ലിജോ ചിരിയോടെ ചോദിച്ചു കൊണ്ട് അനുന്റെ അടുക്കലേക്ക് ചെന്നു..


അനു ചുറ്റും നോക്കി കൊണ്ട് കാശിയെ നോക്കി... പിന്നെ തുറിച്ചു മനുനെ നോക്കി..


എനിക്ക് കുഴപ്പമൊന്നുല്ല.... നിങ്ങൾക്ക് എന്താ വേണ്ടേ...

നിങ്ങൾ എന്തിനാ എന്റെ കോളേജിലേക്ക് വന്നത്..


നിന്നെ കാണാൻ... 

അല്ലാതെ ഞാൻ എന്തിനാ കോളജിലേക്ക് വരണേ..

നിങ്ങൾ അങ്ങോട്ട് മാറിയേ.. 

എനിക്ക് ക്ലാസ്സിൽ പോകാൻ ടൈം ആയി...

അനു വെപ്രാളംത്തോടെ പറഞ്ഞു...


അതിനു എന്തിനാ എന്റെ അനുകൊച്ചേ നീ ഇങ്ങനെ ചൂടാവാണേ..

എന്നെ നിനക്ക് ഇച്ഛയാന്നു വിളിച്ചൂടെ...


പിന്നെ ഇച്ചായൻ വിളിക്കാൻ പറ്റിയ മൊതല്..

അവൾ അവനെ നോക്കി കണ്ണുരുട്ടി.. അ

പ്പോഴും അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു...


ആഹാ... എന്നാൽ എന്റെ മോള് ഈ മൊതലിനെ ഇച്ചായന്നു വിളിച്ചിട്ടേ ഇവിടുന്നു പോകു..


അയ്യോ... കാശി സാർ ക്ലാസ്സിൽ കയറുന്നതിനു മുൻപ് ചെന്നില്ലേൽ അങ്ങേരു എന്നെ കൊല്ലും...

അവൾ കാശിയെ നോക്കി കൊണ്ട് പറഞ്ഞു...


പെട്ടന്ന് ലിജോ അനുന്റെ മുന്നിലേക്ക് വഴി തടഞ്ഞു നില്കും പോലെ നിന്നു..


ഡോ... താൻ എന്താടോ കാണിക്കുന്നേ....

മാറാടോ അങ്ങോട്ട്... 

ആരെങ്കിലും കണ്ടാൽ എന്റെ ഇമേജ് തകരും...

അവൾ അവനെ തള്ളി മാറ്റാൻ ഒരു ശ്രെമം നടത്തി.. 

എന്നാൽ അവൻ ഒരു  ചെവിട് പോലും അനങ്ങാതെ പാറ പോലേ  നിൽക്കുന്ന കണ്ടു അവൾ കണ്ണുരുട്ടി അവനെ നോക്കി..


ഇങ്ങേരു എന്താ വല്ല പാറയും ആണോ രാവിലെ കുത്തി കയറ്റിയത്.. ഇങ്ങനെ തറഞ്ഞു നിൽക്കാനും മാത്രം...


അപ്പോഴാണ് നന്ദ  കോളേജിലേക്ക് വന്നത്..

അനുവിന്റെ ഉന്തും തള്ളും കണ്ട്  അവൾ മിഴിച്ചു നോക്കി... 

അപ്പോഴാണ് മനുനെയും കാശിയെയും കണ്ടത്... 

അയ്യോ... കാശിയേട്ടൻ.. 

രാവിലേ ഇതുങ്ങൾ മൂന്നുടി വന്നത് ഇങ്ങോട്ട് ആയിരുന്നോ?

ലിജോചേട്ടനെ മാത്രം കണ്ടില്ലല്ലോ...


അല്ല..ഈ അനു ആരെയാ ഈ തള്ളുന്നത്...

അവൾ അവരെ നോക്കി കൊണ്ട് അനുന്റെ അടുത്തേക്ക് ചെന്നു..


എടി.. അനു നീ  രാവിലേ ഇതരോടാ  അടിയുണ്ടാക്കുന്നെ...

കാശിയേട്ടൻ അവിടെ നിന്നു നോക്കുന്നു...

വെറുതെ പണി ഇരന്നു വാങ്ങാതെ വരാൻ നോക്കെടി  കുരിപ്പേ...



പെട്ടന്ന് ലിജോ തിരിഞ്ഞു നന്ദേ നോക്കി...

അയ്യോ ലിജോ ചേട്ടൻ ആയിരുന്നോ..

അല്ല...നിങ്ങൾ നല്ല കൂട്ടു ആയിരുന്നല്ലോ...പിന്നെ  നിങ്ങൾ രണ്ടുടി എന്തിനാ തല്ലു കൂടാണേ...


അവളുടെ  പറച്ചിൽ കേട്ടു അനുന്റെ തലയിൽ നിന്നും കിളികൾ കൂട്ടത്തോടെ പറന്നു പോയി..


അത് എന്റെ നന്ദേ... ഞങ്ങൾ ഒന്ന് റൊമാൻസ് കളിച്ചതാ...

നന്ദ മിഴിച്ചു അനുനെ നോക്കി..  അനുവിന്റെ കണ്ണുകളിൽ കാണുന്ന പിടച്ചിലും നാണവും കണ്ടു  ഇതൊക്കെ എപ്പൊ  , റൊമാൻസൊക്കെ തുടങ്ങി .. ഇനി ഞാൻ എന്തൊക്കെ കാണണം എന്റെ ഈശ്വര...എന്ന രീതിയിൽ നന്ദ മിഴിച്ചു അവളെ നോക്കി...


ഡാ... ലിജോ.. മതി നിന്റെ റൊമാൻസുകളിയൊക്കെ ...

നീയൊക്കെ പോകാൻ നോക്ക്..

വൈകിട്ട് വന്നാൽ മതി.. അല്ലാതെ ഇവിടെ ചുറ്റി കറങ്ങി നടക്കണ്ട...

കാശിയുടെ ശബ്ദം കേട്ടു നന്ദ തല ചരിച്ചു അവനെ ഒന്ന് നോക്കി..


കാശി  ലിജോയോട് ആണ് പറയുന്നതെങ്കിലും നോട്ടം മുഴുവൻ നന്ദയുടെ മുഖത്തേക്ക് ആയിരുന്നു..അവന്റെ കണ്ണുകളിലേക്ക് നോക്കും തോറും അവളുടെ ശ്വാസ ഗതി കൂടി കൂടി വന്നു.. ഇനി ഇവിടെ നിന്നാൽ തന്റെ ഹൃദയം ചെണ്ട മേളം കൊട്ടാൻ തുടങ്ങും എന്ന് ഓർത്തതും  നന്ദ  കിളി പാറി നിന്ന അനുന്റെ കൈയിൽ  പിടിച്ചു മുന്നോട്ട് നടന്നു..


ടി... കള്ളി... നിന്റെ ഈ ചുറ്റിക്കളി എന്നോട് പറഞ്ഞില്ലല്ലോ?നന്ദ പിണക്ക ഭാവത്തിൽ ചോദിച്ചു...

ന്റെ പൊന്നു നന്ദേ.. നീ പിണങ്ങാതെ... നിന്നോട് 

പറയാൻ ഞാൻ ഇതൊക്കെ ഇന്നലെയാ അറിഞ്ഞേ...


ഇന്നലെയോ?

മ്മ്...

നീ വാ എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയാൻ ഉണ്ട്...

എനിക്കും നിന്നോട് കുറെ പറയാനുണ്ടെടി അനുവേ...


അല്ല... നന്ദേ...

നീ കാശിയേട്ടന്റെ തല തല്ലി പൊളിച്ചോ?

ഇല്ലെടി അത് കാശിയേട്ടൻ എവിടെയോ വീണതാ...


മ്മ്,.


പിന്നെ ഞാൻ  പറയുന്നത് കേട്ടിട്ട്  കരയാൻ ഒന്നും നിൽക്കരുത്...

എന്താടി.. എന്നെ കരയിപ്പിക്കുന്ന കാര്യം ആണോ?


അനു തലേന്ന്  മനുവിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ  നന്ദയോട് പറഞ്ഞു...

നീ.. എന്താ പറഞ്ഞെ... എന്റെ കാശിയേട്ടൻ എന്നെ മറന്നുന്നോ?

അവൾ കരച്ചിലോടെ ചോദിച്ചു..


മ്മ്... നിന്നെ ഓർമ്മ ഇല്ലാത്ത കൊണ്ട   അന്ന് അങ്ങനെയൊക്കെ പറഞ്ഞത്...

അല്ലെങ്കിൽ പാവം കാശിയേട്ടൻ നിന്നോട് അങ്ങനെ ഒന്നും പറയില്ലാരുന്നു..


അപ്പോൾ വൃന്ദേച്ചിയെ സ്നേഹിക്കുന്നെന്നു പറഞ്ഞതോ?

അത്  കാശിയേട്ടൻ  സ്നേഹിച്ച പെണ്ണ് വൃന്ദ ആണെന്ന് കാശിയേട്ടൻ വിചാരിച്ചു... നിന്റെ ചേച്ചി ഓർമ്മ ഇല്ലാത്ത കാശിയേട്ടന്റെ മനസ്സിൽ നിന്റെ രൂപതിന് പകരം നിന്റെ ചേച്ചിടെ രൂപമാക്കി മാറ്റി എടുത്തു...


അല്ലാതെ നിന്റെ കാശിയേട്ടൻ നിന്റെ ചേച്ചിയെ സ്നേഹിച്ചിട്ടില്ല...

അന്നും ഇന്നും നിന്നെ തന്നെയാ കാശിയേട്ടൻ സ്നേഹിക്കുന്നത്...


നിന്റെ ചേച്ചിയാ നിന്നെ ചതിച്ചത്...


നന്ദ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അനുന്റെ തോളിലേക്ക് ചാരി..

അപ്പോൾ അന്ന് ആ ഗിരി പറഞ്ഞത് സത്യമാണല്ലേ?

എന്റെ കാശിയേട്ടനെ കൊല്ലാൻ നോക്കിയത് അവൻ ആയിരിക്കും...


എന്നെ കിട്ടാൻ വേണ്ടി ആണോടി അനുവേ... ആ ഗിരി എന്റെ കാശിയേട്ടനെ കൊല്ലാൻ നോക്കുന്നത്..

എനിക്ക് കാശിയേട്ടനെ കാണാൻ തോന്നുന്നു...ആ നെഞ്ചിൽ വീണു പൊട്ടി കരയണം...

സത്യം അറിയാതെ ഞാൻ എന്റെ കാശിയേട്ടനെ  ഒരുപാട് ശപിച്ചു...

ഞാൻ ആ ശാപമെല്ലാം എവിടെ കൊണ്ടുപോയി കളയുമെടി..


അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു...

അപ്പോഴാണ് കാശി ക്ലാസ്സിലേക്ക് വന്നത്..


നന്ദ വേഗം കണ്ണുകൾ തുടച്ചു നേരെ ഇരുന്നു..

ക്ലാസ്സിലെ കുട്ടികൾ അവനോട്  നെറ്റിയിൽ എന്ത് പറ്റി എന്നൊക്കെ ചോദിക്കുന്നതും അതിനിടയിൽ അവരുടെ കണ്ണുകൾ നന്ദയെ കടന്നു പോയി കൊണ്ടിരുന്നു...


കാശി പ്രോബ്ലമ്സ് പഠിപ്പിക്കുമ്പോൾ എല്ലാം നന്ദയുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നു.. ഇടയ്ക്കിടെ അവനെ നോക്കാനാവാതെ അവളുടെ കണ്ണുകൾ നിറയുന്നതും അവൾ കുനിഞ്ഞു ബുക്കിലേക്ക് കുമ്പിട്ടു ഇരിക്കുന്നതും കാശി കണ്ടു..



അവളുടെ ചുവന്നു കലങ്ങിയ കണ്ണ് കണ്ടതും കാശിക്ക്  വല്ലാത്ത വേദന തോന്നി... ക്ലാസ്സിൽ വെച്ചു അവളോട് ഒന്നും സംസാരിക്കാതെ അവൻ  പുറത്തേക്ക് പോയി.. കുറെ കഴിഞ്ഞു  തൊട്ടടുത്ത ക്ലാസ്സിലെ കുട്ടിയെ കൊണ്ട് അവൻ നന്ദേ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ചു..


നന്ദ  ആ കുട്ടിക്ക് ഒപ്പം പുറത്തേക്ക് പോയി...

അവൾ  ചെല്ലുമ്പോൾ കാശി  കേബിനിൽ  ഇരുപ്പുണ്ടായിരുന്നു..

അവൻ നന്ദേ കണ്ടു.. എഴുന്നേറ്റതും.. നന്ദ വിങ്ങി പൊട്ടി കരഞ്ഞു കൊണ്ട് ഓടി വന്നു അവനെ കെട്ടി പിടിച്ചു...അവളുടെ  കരച്ചിൽ കൂടി കൂടി വന്നു..


കാശി  എന്ത് പറയണമെന്നറിയാതെ ചുറ്റും നോക്കി..

തങ്ങളെ തന്നെ നോക്കി നിൽക്കുന്ന  ബാക്കി ടീച്ചേഴ്സിനെ കണ്ടു   കാശി വിളറി വെളുത്തു നിന്നു.. അവൻ ബലമായി നന്ദയെ തന്നിൽ നിന്നും അകറ്റി മാറ്റി കൊണ്ട് അവളെ  ദേഷ്യത്തിൽ നോക്കി...


നന്ദേ... നീ എന്താ ഈ കാണിക്കുന്നേ...അവന്റെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു...


ഇത് വീട് അല്ല.. കോളേജ് ആണ്...

ഞാൻ ഇവിടെ നിന്റെ ഹസ്ബൻഡ് അല്ല നിന്റെ സാറാണ്.. നീ എന്റെ സ്റ്റുഡന്റും..


പെട്ടന്ന് അവൾ ചുറ്റും ഒന്ന് നോക്കി...

പിന്നെ അവനോട് സോറി പറഞ്ഞു പുറത്തേക്ക് പോയി...

കാശി എല്ലാവരെയും നോക്കി വരണ്ട ഒരു ചിരി കൊടുത്തു..


അവൻ വല്ലാത്ത സംശയ ഭാവത്തിൽ അവൾ പോയിടത്തേക്ക് നോക്കി...

അവൾ കരഞ്ഞതിന്റെ കാരണം തിരക്കാൻ വിളിപ്പിച്ചിട്ട്.. അത് അറിയാനും കഴിഞ്ഞില്ല.. അവളോട് ചൂടായി സംസാരിക്കേണ്ടിയും വന്നു...

അതോർക്കും തോറും അവന്റെ ഹൃദയം വല്ലാതെ വിങ്ങി..



കോഫി ഷോപ്പിലെ നീളൻ ബഞ്ചിൽ വൃന്ദ ആരെയോ കാത്തിരുന്നു..

കുറെ നേരമായി അവളുടെ കണ്ണുകൾ പുറത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു...

കുറച്ചു കഴിഞ്ഞു ഗിരി അകത്തേക്ക് വരുന്നത് കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി മിന്നി മാഞ്ഞു...


അവൾക്ക് അടുത്തേക്ക് വന്നു കൊണ്ട്  ഗിരി ചോദിച്ചു..

എന്താടി വൃന്ദേ കാണണമെന്ന് പറഞ്ഞെ...

എന്തെകിലും ഇമ്പോര്ടന്റ്റ്‌ കാര്യം ഇല്ലാതെ നീ കാണാൻ വരില്ലല്ലോ...


ഉണ്ടെടാ ഗിരി...

നീ ഇരിക്ക്.. കുടിക്കാൻ എന്താ വേണ്ടത് കോഫിയോ ടീയോ..

എന്താണെങ്കിലും കുഴപ്പം ഇല്ലെടി..


അവൾ രണ്ടു കോഫി ഓഡർ ചെയ്തു കൊണ്ട് അവനെ നോക്കി...


നീ എന്തിനാ ഗിരി നന്ദയെ തന്നെ വേണമെന്ന് പറഞ്ഞു പിറകെ നടക്കുന്നത്.. അവളുടെ കല്യാണം കഴിഞ്ഞിട്ടും നീ അവളുടെ പുറകെ നടക്കണമെങ്കിൽ ഞാൻ അറിയാത്ത എന്തോ ഒരു സംഗതി നീ ഒളിപ്പിക്കുന്നുണ്ടല്ലോ?


പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ ഗിരി ഒരു നിമിഷം മൗനമായി...


പിന്നെ അവൻ എതിർ ചോദ്യം ചോദിച്ചു...

അല്ല.. വൃന്ദേ.. നിനക്ക് അവളെ നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ പോരെ... അതിനല്ലേ നീ എന്റെ സഹായം തേടിയത്...

പിന്നെ നീ എന്തിനാ ഇങ്ങനെ കീറ്റും കിഴിപ്പും തിരയണേ...


നിനക്ക് നന്ദേ നിന്റെ ലൈഫിൽ നിന്നും ഒഴിവാക്കാണോ?

അതോ എന്നെ ചികഞ്ഞു നോക്കാൻ വരണോ?നീ തന്നെ തീരുമാനിക്ക്... അവൻ കുറച്ചു ദേഷ്യത്തിലാണ് പറഞ്ഞത്..


വൃന്ദ   അല്പസം നീരസത്തോടെ അവന്റെ മുഖത്തേക്ക് നോക്കി..

എനിക്ക് ആ നശിച്ചവളെ ഒന്ന്  ഒഴിവാക്കി കിട്ടിയാൽ മതി...

അതും എത്രയും വേഗം.. ഇപ്പോൾ  തന്നെ  വീട്ടിൽ അമ്മയ്ക്ക് എന്നെ ഡൌട്ട് അടിച്ചു തുടങ്ങി..


പെട്ടന്ന്  അവർക്കു മുന്നിലേക്ക്  ആവി പറക്കുന്ന കോഫി  എത്തി..സംസാരം പാതിയിൽ അവസാനിപ്പിച്ചു വൃന്ദ 

കോഫി  മുന്നിലേക്ക് കലിപ്പിൽ വെക്കുന്ന ആളെ  നോക്കി..

അവളുടെ ശരീരം മുന്നിൽ നിൽക്കുന്ന ആളെ കണ്ടു വിറച്ചു ...ഒപ്പം 

അവളുടെ  ചുണ്ടുകൾ   അറിയാതെ ആദി എന്ന് വിളിക്കുന്നതിനൊപ്പം അവൾ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു പോയി...


തുടരും...

To Top