ആത്മസഖി, തുടർക്കഥ ഭാഗം 46 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


കാശിയുടെ ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി..കേട്ടു . ഹൃദയകോണിൽ മുറിവേറ്റു വാടിയ പ്രണയ പുഷ്പം  കരുത്തോടെ   വിടർന്നു വരുന്നത് അവൾ അറിഞ്ഞു... അവളുടെ ചുണ്ടിൽ  അവനായി പ്രണയം പകുത്ത  നിമിഷത്തിന്റെ പുഞ്ചിരി വിടർന്നു...ഒരിക്കലും അവനിൽ നിന്നകലനാവാത്ത പോലെ അവളുടെ ഹൃദയം  പുഞ്ചിരി പൊഴിച്ചു...


എന്താ ലേഖേ....

വിളിച്ചിട്ട് കിട്ടണില്ലേ....

ഇല്ല... അമ്മേ .... അവളുടെ ഫോൺ ഇപ്പോഴും  സ്വിച്ച് ഓഫ്‌ ആണ്...


അതും പറഞ്ഞു ലേഖ ടെൻഷനോടെ നെറ്റിയും തിരുമ്മി ഫോൺ ചെവിയിൽ പിടിച്ചു അല്പസമയം കൂടി നിന്നു..


എടിയേ.... അവൻ വരുന്നുണ്ട്...

സുഭദ്ര ദൂരെ  ദൂരെ നിന്നും നടന്നു വരുന്ന ശേഖരനെ നോക്കി കൊണ്ട് പറഞ്ഞു..


പെട്ടന്ന് ലേഖ ഫോൺ കിച്ചൻ സ്ലാബിന്റെ മുകളിലേക്ക് വെച്ചു കൊണ്ട് സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി.. അപ്പോഴും ആ മുഖത്ത് ടെൻഷൻ നിറഞ്ഞിരുന്നു..


ശേഖരൻ ദേഷ്യത്തിൽ ഹാളിൽ വന്നു  ഇരുന്നു കൊണ്ട് അടുക്കളയിലേക്ക് നോക്കി അലറി..


ലേഖേ.... കോഫി കൊണ്ട് വാടി...

ഓഹ്.... വന്നപ്പോഴേ അവന്റെ ഗർജനം തുടങ്ങി...

നീയ് ആ പാത്രം അവിടെ വെച്ചിട്ട് അവന്റെ അണ്ണാക്കിലേക്ക് ഒഴിക്കാൻ കുറച്ചു ചൂട് കാപ്പി കൊണ്ടു കൊടുക്ക് ലേഖേ അങ്ങനെ എങ്കിലും കുറച്ചു നേരം ആ തൊള്ള ഒന്ന് അടക്കട്ടെ...


ലേഖ വേഗം കോഫിയുമായി അയാൾക്ക് അടുത്തേക്ക് ചെന്നു..


അവർ ചെല്ലുമ്പോൾ ശേഖരൻ ജിതേഷിനോട് എന്തോ ചോദിക്കുന്നുണ്ട്  tv യിലെ ശ്രെദ്ധ മാറ്റാതെ അവൻ  അവിടെയും ഇവിടെയും തട്ടിയുള്ള മറുപടി പറഞ്ഞു കൊണ്ടിരുന്നു...


ലേഖ കോഫി ടേബിളിൽ വെച്ചിട്ട്  അയാളെ നോക്കി...

അയാൾ അവരെ രൂക്ഷമായി നോക്കിയതും അവർ കിച്ചണിലേക്ക്  നടന്നു...


നീ എന്തെകിലും കുരുത്തക്കേട് ഒപ്പിച്ചുന്നു ഞാൻ അറിഞ്ഞാൽ  അന്ന് നിന്റെ ഇവിടുത്തെ പൊറുതി അവസാനിപ്പിച്ചു ഞാൻ നിന്നെ  തിരികെ  ജർമ്മനിയിലേക്ക് തന്നെ കയറ്റി വിടും..


ഇതിപ്പോ നീ അല്ല ചെയ്തതെങ്കിൽ പിന്നെ ആരു ചെയ്യാനാണ്..


അച്ഛൻ തന്നെ ആവും... അച്ഛൻ ആളെ വെച്ചു  അവനെ തീർക്കാൻ നോക്കിയതാവും...

എന്നിട്ട് അന്നത്തെ പോലെ  അച്ഛൻ ചെയ്ത കുറ്റം എന്റെ തലയിൽ ചാർത്തി രക്ഷപെടാനുള്ള ശ്രെമം ആണെങ്കിൽ അത് നടക്കില്ല അച്ഛാ...


അന്ന് ഞാൻ അച്ഛനെ അനുസരിച്ചെന്നു കരുതി ഇനീയും അനുസരിക്കുമെന്ന് കരുതണ്ട..


അവന്റെ സംസാരത്തിൽ രോക്ഷം നിറഞ്ഞു..

ഡാ.... അടങ്ങാട...ചെക്ക..

കെടന്നു ചിലക്കാതെടാ....

ഞാൻ അങ്ങനെ ഒരു കാര്യം ചെയ്‌തിട്ടുണ്ടേൽ നിന്നോട് ഞാൻ വന്നു ചോദിക്കേണ്ട കാര്യമുണ്ടോ?

ഇതിപ്പോ അവനെ കൊല്ലാൻ നോക്കിയത് ഞാനും അല്ല നീയുമല്ല...

അത് വേറെ ആരോ ആണ്...


നമ്മൾ അറിയാത്ത ഒരു ശത്രു ദേവർമടക്കാർക്ക്  ഉണ്ട്..

അതാരാണെന്ന അറിയേണ്ടത്...


അവരുടെ ശത്രു നമുക്ക് മിത്രമാണ്...


ആ ആദി ഇന്ന് എന്നേ വഴിയിൽ തടഞ്ഞു നിർത്തി എന്തോ പെർഫോമൻസ് ആയിരുന്നു.... അവൻ എന്നെയ സംശയിക്കുന്നത്...

ആ സോമന് ദൈവം കൊടുത്ത രണ്ടു മക്കളും പുലികുട്ടികളാ... അല്ലാതെ നിന്നെ പോലെ എന്നെ മുടിപ്പിക്കാൻ ഉണ്ടായ സന്തതി അല്ല...


അയാളുടെ സംസാരം  ജിതേഷിനു അത്ര രസിച്ചില്ല.. അവൻ ഉള്ളിൽ ഉറഞ്ഞു കൂടിയ ദേഷ്യത്തോടെ ചാനൽ മാറ്റി കൊണ്ട് tv യുടെ വോളിയം കൂട്ടി...


ആദിയും  വൃന്ദയും വീട്ടിലേക്ക് വരുമ്പോൾ പതിവില്ലാതെ മഴ പൊഴിയാൻ തുടങ്ങിയിരുന്നു...ചെറു ചാറ്റൽ മഴയോടെ ആണ് ആദിയുടെ കാർ ദേവർമഠത്തിലേക്ക് വന്നത്...കാർ പോർച്ചിലേക്ക് കയറ്റി ഇട്ടുകൊണ്ട് ആദിയും വൃന്ദയും പുറത്തേക്ക് ഇറങ്ങി..

സിറ്റ്ഔട്ടിലേ സോപനത്തിൽ  അമ്മയുടെ തോളിൽ ചാഞ്ഞു   നന്ദ ഇരിപ്പുണ്ട്...കുറച്ചു അപ്പുറത്തായി  അച്ഛൻ ചെയറിൽ ചാരി കാൽ സ്റ്റൂളിനു  മുകളിൽ പൊക്കി വെച്ചു ഇരിക്കുന്നു.അതിനടുത്തായി കാശി ഫോണിലും തോണ്ടി ഇരിപ്പുണ്ട്...അമ്മ ചിരിയോടെ  അവളോട് എന്തൊക്കെയോ പറയുന്നുണ്ട് അവൾ അതിനെല്ലാം തലയാട്ടുന്നുമുണ്ട്..അവളുടെ മുഖത്തു തെളിയുന്ന സന്തോഷം കാണെ   വൃന്ദയുടെ തെളിഞ്ഞു വന്ന മുഖത്ത് കാർമേഘം മൂടുന്നത് കാശി  ഫോണിൽ  നോക്കി  കൊണ്ടിരിക്കുന്നതിനിടയിൽ   ശ്രെദ്ധിക്കുന്നുണ്ടായിരുന്നു...

അവളുടെ മുഖത്ത് തെളിയുന്ന ഭാവങ്ങൾ കണ്ടതും കാശിയുടെ ഉള്ളിൽ രോക്ഷം നിറഞ്ഞു...

പെട്ടന്ന് ആദി കാശിക്ക് അരികിലേക്ക് ചെന്നു...

ഡാ.. കാശിയെ... എന്താടാ പറ്റിയെ...

നിനക്ക് കുഴപ്പം എന്തേലും ഉണ്ടോ?


ഇല്ല ഏട്ടാ.. എനിക്ക് ഒരു കുഴപ്പവും ഇല്ല...

അപ്പോഴേക്കും അച്ഛനോട് സംസാരിച്ചു കൊണ്ടു വൃന്ദ കാശിയെ നോക്കി..

അവളുടെ കണ്ണിൽ വേദന കലർന്നൊരു ഭാവം നിറഞ്ഞു... അത് കണ്ടതും കാശിയുടെ ചുണ്ടിൽ ആരെയും മയക്കാൻ പറ്റുന്നൊരു പുഞ്ചിരി സ്ഥാനം പിടിച്ചു.. നന്ദ അമ്മയോട് സംസാരിക്കുന്നസത്തിനിടയിൽ നോക്കിയത് കാശിയുടെയും വൃന്ദയുടെയും മുഖത്തേക്ക് ആണ്..


പെട്ടന്ന് അവളിൽ അസ്വസ്ഥത നിറഞ്ഞു... കാശിയുടെ മുഖത്തെ ഭവമാറ്റം കാണെ അവളുടെ ഹൃദയത്തിൽ വല്ലാത്തൊരു ഭാരം... വീണ്ടും   അവനെ പ്രണയിച്ചു തുടങ്ങിയ  അവളുടെ മനസ്സിൽ അവരുടെ രണ്ടാളുടെയും  മുഖത്തെ ഭാവങ്ങൾ കാണെ വല്ലാത്തൊരു വിശാദം നിറഞ്ഞു...


വൃന്ദ ആദിയ്ക്ക് അരികിലേക്ക് വന്നു കാശിയോട് എന്തൊക്കെയോ ചോദിച്ചു.. അതിനു ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ അവൻ മറുപടി പറയുന്നത് കാണെ  നന്ദയുടെ ഉള്ളം വിങ്ങി...


വൃന്ദ അമ്മയോട് എന്തൊക്കെയോ ചോദിച്ചെങ്കിലും അവരിൽ നിന്നും ഉണ്ടായ മറുപടി അവളെ തെല്ലോന്ന് ഉലച്ചു...

രാത്രി അത്താഴം കഴിച്ചു.. കിച്ചൻ ഒതുക്കുന്ന തിരക്കിൽ ആയിരുന്ന അമ്മയെ നന്ദ സഹായിച്ചു കൊണ്ട് നിന്നപ്പോഴാണ് വൃന്ദ അവിടേക്ക് വന്നത്.. അമ്മാ വേഗം നന്ദയുടെ കൈയിൽ ഒരു ബോട്ടിൽ വെള്ളം കൊടുത്തു കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു... അവൾ അമ്മയെ സംശയ ഭാവത്തിൽ നോക്കിയതും അമ്മാ സ്നേഹത്തോടെ അവളെ തലോടി കൊണ്ട് പറഞ്ഞു..


മോള് പോയി കിടന്നോ?

നാളെ കോളേജിൽ പോകേണ്ടതല്ലേ...


അത് അമ്മേ ഞാൻ നാളെ പോണില്ല...

അത് പറഞ്ഞാൽ പറ്റില്ല...

മോള് ക്ലാസ്സ്‌ മുടക്കണ്ട...


വൃന്ദയെ മറികടന്നു മുകളിലേക്ക് നടക്കുമ്പോൾ എന്തുകൊണ്ടോ  നന്ദയ്ക്ക് വൃന്ദയെ നോക്കാനോ   എന്തെകിലും ചോദിക്കാനോ തോന്നിയില്ല.. അവളുടെ മനസ്സിൽ നിറയെ അപ്പച്ചി പറഞ്ഞ വാചകങ്ങൾ  നിറഞ്ഞു നിന്നു...


തന്നെ ഒന്ന് നോക്കാതെ പോകുന്ന നന്ദയെ കണ്ടതും വൃന്ദ ഒന്ന് ഞെട്ടി.. സാധാരണ തന്നെ കാണുമ്പോൾ അവൾ എന്തെകിലും മിണ്ടണ്ടതാണ്... പക്ഷെ ഇന്ന് അതുണ്ടായില്ല... ഇന്ന് വന്നപ്പോൾ മുതൽ ഈ വീട്ടിൽ ഉള്ളവർക്ക് ആകെ ഒരു മാറ്റം പോലെ.. തന്നെ കാണുമ്പോൾ വേദന നിറഞ്ഞിരുന്ന കാശിയുടെ കണ്ണുകളിൽ പോലും  സന്തോഷത്തിന്റെ തിളക്കമാണ് കണ്ടത്.. അവന്റെ  ചൊടിയിൽ നിറഞ്ഞു നിന്ന പുഞ്ചിരിയിൽ പോലും എന്തോ അപായം ഒളിഞ്ഞിരിക്കുന്ന പോലെ ഒരു തോന്നൽ...



അവൾ വല്ലാത്ത ചിന്ത ഭാരത്തോടെ കൈയിൽ ഇരുന്ന ബോട്ടിൽ വെള്ളം പകർന്നു പോകാൻ തുടങ്ങിയതും..

ലക്ഷ്മി പിന്നിൽ നിന്നും വിളിച്ചു...

വൃന്ദേ....

ആ വിളിയിൽ വല്ലാത്ത ദേഷ്യവും അമർഷവും നിറഞ്ഞത് പോലെ അവൾക്ക് തോന്നി...

അവളത് പുറത്ത് കാട്ടാതെ ചോദിച്ചു...

എന്താ അമ്മേ....


എന്താ നിന്റെ പ്രശ്നം...

എനിക്ക് അറിയാത്തത് കൊണ്ടു ചോദിക്കുവാ....


നീ എന്തിനാണ് ഈ വീട്ടിൽ  പ്രേശ്നങ്ങൾ ഉണ്ടാക്കുന്നത്...


വൃന്ദ പതറിയ മിഴികളോടെ അമ്മയെ നോക്കി.. അവളുടെ ഉള്ളം ഭയത്താൽ വിറ കൊണ്ടു...


അമ്മേ... അമ്മാ എന്തൊക്കെയാ ഈ പറയണേ.. ഞാൻ എന്ത് പ്രശ്നം ഉണ്ടാക്കിന്ന...


നീ ഒരു പ്രേശ്നവും ഉണ്ടാക്കിയില്ലേ?

ഉണ്ടാക്കാൻ പാകത്തിന് നീ പലതും പറഞ്ഞു നടക്കുന്നത് ഞാൻ അറിയില്ലെന്ന് നീ കരുതരുത്...


നീ എന്തൊക്കെ കള്ളത്തരങ്ങള  സുമയോട് പറഞ്ഞു കൊടുത്തേ...

നന്ദ മോൾക്ക് ചൊവ്വ ദോഷം ഉണ്ടെന്നു പോലും...

നിനക്ക് എങ്ങനെയാ വൃന്ദേ ഇത്തരം കണ്ണ് പൊട്ടണ കള്ളത്തരങ്ങൾ സ്വന്തം അനുജത്തിയെ പറ്റി പറയാൻ കഴിയുന്നെ....

ശരിക്കും നീ അവളുടെ ചേച്ചി തന്നെ ആണോ?

നീ പലപ്പോഴും അവളോട് കാണിക്കുന്ന  അവഗണന കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നി പോകുന്നു...


അത് അമ്മേ ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല ...

അപ്പച്ചി വെറുതെ കയ്യിൽ നിന്നും ഇട്ട് പറഞ്ഞതാവും...

എനിക്ക് എന്റെ നന്ദേ ജീവനാണ്... അവൾ കണ്ണും നിറച്ചുകൊണ്ട് പറഞ്ഞു...



എന്തായാലും ഞാൻ ബിന്ദുനെ വിളിച്ചു പറഞ്ഞിട്ടുണ്ട്... എനിക്കും അറിയണമല്ലോ സത്യങ്ങൾ...


എന്തായാലും ന്റെ നന്ദമോളുടെ  ജാതകത്തിൽ അങ്ങനെ ഒരു കാര്യം ഇല്ല..

ഇനി ഉണ്ടായാലും എനിക്ക് അത്തരം കാര്യങ്ങളിൽ ഒന്നും തീരെ വിശ്വാസം ഇല്ല...

ഇനിയും നീ അവളെ ഓരോന്ന്  പറഞ്ഞു ഉപദ്രവിക്കാൻ  ആണ് ഭാവമെങ്കിൽ ഞാൻ അത് നോക്കി ഇരിക്കില്ല.. ആദിയോട് ഞാൻ കാര്യങ്ങൾ പറയും...


താക്കിത്തോടെ പറഞ്ഞു കൊണ്ട് ലക്ഷ്മി അവളെ നോക്കി...കണ്ണും നിറച്ചു വൃന്ദ  പുറത്തേക്ക് പോയി...


താൻ ചെയ്ത ഒരു തെറ്റ് കണ്ടുപിടിച്ചല്ലോ എന്നോർത്തതും അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു...അവളിൽ ആസ്വസ്ഥതകൾ കൂടി...

അവൾ വല്ലാത്ത വീർപ്പു മുട്ടാലോടെ  റൂമിലേക്ക് നടന്നു..


ഇതേ സമയം കാശിയുടെ റൂമിൽ...

ഏറെ നേരമായി കാശി നന്ദയെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്  മുന്നോട്ടു നീങ്ങുന്ന ഒരോ മിനിറ്റും അവനു യുഗങ്ങൾ പോലെ തോന്നി...

ഇവൾ കിച്ചണിൽ കിടക്കുവാണോ?.

ഇവൾക്ക് എന്താ ഒന്ന് വന്നാൽ....

എത്ര നേരമായി നോക്കി ഇരിക്കുന്നു...


പെട്ടന്ന് നന്ദ ഡോർ തുറന്നു അകത്തേക്ക് വന്നതും വെരുകിനെ പോലേ നടന്ന കാശി  ഒന്നും അറിയാത്തപോലെ ബെഡിൽ വന്നു ഇരുന്നു...

നന്ദ അവനെ നോക്കാതെ ടേബിളിൽ ബോട്ടിൽ കൊണ്ടു വെച്ചു   മുടി അഴിച്ചു ചീകി മുകളിലേക്ക് വെച്ച് പൊക്കി കെട്ടി കൊണ്ട് കിടക്കാനായി വന്നു...


കാശി അവളെ തന്നെ നോക്കി ബെഡിൽ ഇരുന്നു..

നന്ദ പുരികകൊടികൾ ഉയർത്തി...

എന്താന്ന് ചോദിച്ചു...


അവൻ ഒരു പ്രതികരണവും ഇല്ലാതെ അവളെ തന്നെ നോക്കി ഇരുന്നു...

അവന്റെ  മിഴികളിൽ വലയം തീർത്ത നീർതുള്ളികൾ കണ്ടതും  നന്ദ ഒന്ന് ഞെട്ടി... പെട്ടന്ന് കാശിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നതും അവളിലെ ഞെട്ടൽ ഒന്ന് കൂടി കൂടി... പെട്ടന്ന് ഞെട്ടൽ മാറി അവളുടെ മനസ്സിൽ ഉറഞ്ഞു കൂടി കിടന്ന കനലുകൾക്ക് ആശ്വാസം കൈ വന്നതുപോലെ അവൾക്ക് തോന്നി...

കാശിയോട്  അടുക്കരുതെന്നു കണ്ണുകൾ പറയുമ്പോഴും  ഹൃദയം അവനോട് അടുക്കാൻ തുടിക്കുന്നു...


പെട്ടന്ന് കാശി അവളെ ആ ഇരുന്ന ഇരുപ്പിൽ ചുറ്റി പിടിച്ചു കൊണ്ട് അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി... അവന്റെ പെട്ടന്നുണ്ടായ നീക്കത്തിൽ നന്ദ പകച്ചു പോയി... അവളുടെ കൈ അവന്റെ   തോളിൽ അറിയാതെ അമർന്നു പോയി...



അവളുടെ ഉള്ളിൽ  അത് വല്ലാത്തൊരു വിറയൽ ഉണ്ടാക്കി... അതിനോടൊപ്പം അവളിൽ നിന്നും ഒരായിരം ചോദ്യചീളുകളും ഹൃദയത്തെ വലയം ചെയ്യാൻ തുടങ്ങി... തന്റെ മുന്നിൽ ഇരിക്കുന്ന  കാശി... തന്റെ ആ പഴയാ കാശിഏട്ടൻ ആയതുപോലെ അവൾക്ക് തോന്നി...


പെട്ടന്ന് കാശി എണീറ്റു അവളെ  ഒന്ന് കൂടി ഇറുക്കി പുണർന്നു... നന്ദയുടെ ഹൃദയം അവനോടുള്ള പ്രണയത്തിൽ എതിർക്കാനാവാതെ തളർന്നു തുടങ്ങിയിരുന്നു.. അവൻ അവളുടെ അധരങ്ങളിൽ നൽകുന്ന ദീർഘ ചുംബനത്തിന്റെ ചൂടിൽ നിന്നും  അവൾ മുക്തയാവുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കാനാവാത്ത വിധം വിവശയായിരുന്നു...



തന്റെ കൈ വിരലുകൾ അവന്റെ ബനിയനിൽ അപ്പോഴും മുറുക്കി പിടിച്ചിരുന്നു... അവൻ നൽകുന്ന ചുംബനത്തിന്റെ അനുഭൂതിയോ അതോ അവനെ എതിർക്കാൻ കഴിയാത്ത പോലെ തന്റെ ഉള്ളിൽ അവനോട് നിറയുന്ന  പ്രണയമോ എന്നറിയാതെ  അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ നന്ദ പിടച്ചിലോടെ മിഴികൾ   മറ്റെവിടെക്കോ പതിപ്പിച്ചു അങ്ങനെ തന്നെ നിശ്ചലയായി നിന്നു..


അപ്പോഴും അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത നീരസം നിറഞ്ഞു.. അവനോട് അടങ്ങാത്ത പ്രണയം തന്റെ ഉള്ളിൽ ഉണ്ടെങ്കിലും തന്റെ അനുവാദമില്ലാതെ  അവൻ ചെയ്ത പ്രവർത്തി  അവൾക്ക് ഉൾകൊള്ളാൻ സാധിച്ചില്ല... അവനോടുള്ള പ്രണയത്താൽ ദുർബലമായി പോയ മനസ്സിനെ പഴിച്ചവൾ നിറ മിഴികളോടെ മറ്റെവിടെക്കോ നോക്കി നിന്നു...

വായിക്കുന്ന എല്ലാവരും ഒന്ന് ലൈക്ക് ചെയ്തിട്ട് പോണേ, എങ്കിൽ മാത്രമേ അടുത്ത പാർട്ടിൽ പേജിൽ നോട്ടിഫിക്കേഷൻ ലഭിക്കൂ, വായിക്കാൻ കഴിയൂ...

തുടരും...

To Top