ആത്മസഖി, തുടർക്കഥ ഭാഗം 45 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


എന്റെ പൊന്നു അനു  കൊച്ചേ ... നിനക്ക് എന്നെ കെട്ടാൻ സമ്മതമാണോ?

ഇച്ചായൻ മനസമ്മതം ചോദിക്കുവാണെന്നു കരുതിക്കോ?

പോരുന്നോ എന്റെ കൂടെ  ഇനി ഉള്ള കാലം തമ്മിൽ കലഹിച്ചു കഴിയാൻ...നമുക്ക് കലഹിച്ചു കഴിയാടി... അത് കഴിഞ്ഞു പ്രണയിക്കാം...


അനു  എന്ത് പറയണമെന്നറിയാതെ  വർധിച്ച ഹൃദയഭാരത്തോടെ അവനെ നോക്കി നിന്നു...


പെട്ടന്ന് അകലെ നിന്നും അപ്പച്ചി വരുന്നത് കണ്ടതും  അനു അവനിൽ നിന്നും അകന്നു മാറി നിന്നു. എന്ത് കൊണ്ടോ അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ  ആയില്ല.. ലിജോയോട് ഒരു മറുപടിയും പറയാതെ അവൾ തിരിഞ്ഞു നടന്നു...



ഇരുട്ട് മാത്രം തിങ്ങി നിറഞ്ഞ റൂമിലെ ജനാലയുടെ   അഴികളിൽ കൂടി കർട്ടനു മീതെ വരകൾ പോലെ വെയിൽ അകത്തേക്ക് നീണ്ടു..നന്ദ കാർട്ടൻ വകഞ്ഞു മാറ്റി ആ ജനാലയിൽ കൂടി തന്റെ നിറഞ്ഞ കണ്ണുകളെ പാടെ അവഗണിച്ചു കൊണ്ട്   അഴികളിൽ തലച്ചേർത്തു വെച്ചു പുറത്തേക്ക് നോക്കി നിന്നു...

പലതും ഓർക്കും തോറും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു..


"നഗ്നമായ സത്യങ്ങൾക്ക് മേലെ പൊള്ളായായ സത്യങ്ങളുടെ  മൂടുപടം തീർക്കുമ്പോൾ താൻ സ്വയം തെറ്റുകാരിയാകുന്നത് പോലെ അവൾക്ക് തോന്നി.."


വൃന്ദയെ കുറിച്ച് ഓർക്കും തോറും സ്നേഹിക്കാനോ വെറുക്കാനോ കഴിയാതെ അവളുടെ ഉള്ളം അർത്ഥലച്ചു കരഞ്ഞു കൊണ്ടിരുന്നു..


കാശിയെ കുറിച്ച് ഓർത്തപ്പോൾ  അവളുടെ ഹൃദയം പിടഞ്ഞവൾ സ്വയം ഉരുകി തീരുമെന്ന് പോലും അവൾക്ക് തോന്നി..


താൻ കാരണമാണോ ഇനി കാശിയേട്ടന്  ആക്‌സിഡന്റ് ഉണ്ടായതെന്നുള്ള തോന്നൽ അവളിൽ വർധിച്ചു..സ്വയം അവൾ അവളെ കുറ്റക്കാരിയായി കണ്ടു...


കാശി ചാരിയിട്ട ഡോർ തുറന്നു അകത്തേക്ക് വന്നു... അവൻ ചുറ്റും നന്ദയെ നോക്കി... ജനലിൽ ചാരി നിന്നു ഹൃദയം പൊട്ടി കരയുന്നവളെ കാണെ  കാശിക്ക്  പിടിച്ചു നിൽക്കാനായില്ല..


ഇനിയും അവളുടെ കണ്ണ് നിറയുന്നതും  അവൾ വേദനിക്കുന്നതും കണ്ടു നിൽക്കാൻ അവനു  കഴിയില്ലായിരുന്നു...


കാശി അവൾക്ക് അടുത്തേക്ക് ചെന്നു...

നന്ദേ.....എടി....

അവന്റെ പതിഞ്ഞ ശബ്ദം  പിൻ കഴുത്തിൽ തട്ടി കടന്നു പോയതും..

നന്ദ ഒന്ന് ഏങ്ങി കൊണ്ടു തിരിഞ്ഞു നിന്നു..


അവളുടെ കണ്ണുകൾ അവന്റെ കെട്ടിവെച്ച നെറ്റിയിലേക്ക് നീണ്ടു...

പെട്ടന്ന് അവൾ അവന്റെ  മുഖതിന് നേരെ കൈ നീട്ടി... അവനെ തൊടാൻ ആഞ്ഞു വന്നിട്ട് പെട്ടന്ന് അവൾ കൈകൾ പിൻവലിച്ചു കൊണ്ട്  അവനിൽ നിന്നും മറ്റെവിടെക്കോ ദൃഷ്ടി പതിപ്പിച്ചു..


അപ്പോഴും അവളുടെ ഹൃദയം പിടഞ്ഞു കൊണ്ടിരുന്നു..


മുഖത്ത് അല്പം ഗൗരവം വരുത്തി അവൾ ചോദിച്ചു..

നിങ്ങൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?

അവനെ നോക്കാതെ മറ്റെവിടെയോ നോക്കി പറയുന്നവളെ  കാണെ  കാശിയുടെ ചൊടിയിൽ നീരസം നിറഞ്ഞു..


പെട്ടന്ന് അവൻ അവളുടെ മുഖം പിടിച്ചു തനിക്ക് നേരെ വെച്ചു...

അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ ആ മിഴികൾ പിടയുന്നതും  അവളുടെ കണ്ണുകൾ വീണ്ടും കലങ്ങുന്നതും കണ്ടു കാശി അവളുടെ അടുത്തേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു...


നീ എന്തിനാ... കരഞ്ഞേ....നന്ദേ...

പറയ്.. നന്ദേ....


ഒന്നുല്ല...


ഒന്നുല്ലേ...

ഇല്ല... അവൾ തലയാട്ടി......



നീ... ഇത്രേ ഉള്ളോ നന്ദേ...

ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്നു കരുതി കരയാനും മാത്രം ഉള്ളോ ന്റെ നന്ദേ...നീ...


നന്ദേ....

എനിക്ക് ഇനിയും വയ്യ നിന്നെ  ഇങ്ങനെ   കാണാൻ...

എനിക്കിഷ്ടം ആ വായാടി പെണ്ണിനെ ആണ്.. 

നാക്കിനു നീളം കൂടിയ വായാടി പെണ്ണിനെ...


നിനക്ക് ഇപ്പോഴും ഒരു പക്വത വന്നിട്ടില്ല...

നിന്റെ ആ  നാക്കിന്റെ  നീളം പോലും നീ മറന്നു 

ഇനി നീ എന്നാ പ്രതികരിക്കാൻ പഠിക്കുക...



അവൾ അവന്റെ മുഖത്തേക്ക് രൂക്ഷമായോന്ന് നോക്കി...


പെട്ടന്ന് അവൻ   തന്റെ നെറ്റിയിൽ കൈ അമർത്തി കൊണ്ട് വേദനിക്കും പോലെ അവളെ നോക്കി..


അവന്റെ വേദന നിറഞ്ഞ മുഖഭാവം കണ്ടു നന്ദയുടെ ഹൃദയം പിടഞ്ഞു..


കാശിയേട്ട...

എന്താ.... വേദനിക്കുന്നോ...

ഹോസ്പിറ്റലിൽ പോണോ...

അവളുടെ ആധിയോടെ ഉള്ള ചോദ്യത്തിന് ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞു തുടങ്ങി..


അവൾ കാശിയുടെ മുഖത്തേക്ക് നോക്കി...

അവന്റെ കണ്ണുകളിൽ തന്നെ നോക്കുമ്പോൾ  കാണുന്ന പ്രണയത്തിന്റെ തിളക്കം അവൾ കൗതുകത്തോടെ നോക്കി... അവന്റെ ആ കാപ്പി കണ്ണുകളിൽ ലയിച്ചു അവൾ അവനെ തന്നെ നോക്കി നിന്നു..


പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ  പറഞ്ഞു...

ഞാൻ  കാശിയേട്ടന് കുടിക്കാൻ  ജീരക വെള്ളം എടുത്തിട്ട് വരാം...

പെട്ടന്ന്  കാശി  അവളുടെ കൈയിൽ പിടിച്ചു വലിച്ചു...

അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു...


ഒരു പിടച്ചിലോടെ അവനിൽ നിന്നും മിഴികൾ അടർത്തി മാറ്റി തിരിഞ്ഞോടാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഞൊടിയിട കൊണ്ടു കാശി അവളെ ഇറുക്കി പുണർന്നു...അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ നന്ദയുടെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു.. ഹൃദയതാളം മുറുകി...

അറിയാതെ  നന്ദയുടെ കയ്യും അവനെ ആലിഗനം ചെയ്തു..അതിനൊപ്പം അവളുടെ  ചുണ്ട്  അവന്റെ ഇരു കവിളുകളിലും പതിഞ്ഞു ഒന്നല്ല ഒരായിരം തവണ...അതുവരെ ഒളിപ്പിച്ചു വെച്ച സങ്കടങ്ങൾ മുഴുവനും ചുംബനങ്ങളായി അവളിൽ നിന്നും അവന്റെ കവിൾ പതിഞ്ഞു കൊണ്ടിരുന്നു.. അതിനിടയിൽ ആലിഗനം മുറുകി വന്നു...


കാശി... പകച്ചു പോയി... കാല്പദം മുതൽ ഉച്ചിവരെ ചൂട് കാറ്റു പാഞ്ഞു പോകുന്ന പോലേ അവനു തോന്നി.. സിരകളിൽ രക്തയോട്ടം കൂടി 

തണുത്തുറഞ്ഞ ശരീരം ചൂട് പിടിക്കും പോലെ അവനു തോന്നി..

നന്ദയുടെ ശരീരം തന്നിലേക്ക് കൂടുതൽ പിടി മുറുക്കുന്നതും അവൾ എന്തൊക്കെയോ പറയുന്നതും അവൻ ആ നിൽപ്പിൽ അവ്യക്തമായി കേട്ടു..അവന്റെ ഹൃദയം പെരുമ്പാറ കൊട്ടി..


അവളിൽ നിന്നും മറച്ചു പിടിക്കാൻ  ശ്രെമിച്ച പ്രണയം  അവൾക്ക് മുന്നിൽ മറ നീക്കി അവനിൽ നിന്നും പുറത്തേക്ക് വരാൻ വെമ്പൽ കൊണ്ടു..നിന്നു...


എന്നെ എന്തിനാ കാശിയേട്ട ചതിച്ചേ... അവളിൽ നിന്നും ഉയർന്നു കേൾക്കുന്ന നിശ്വാസത്തിനൊപ്പം ആ വാക്കുകളും കാശിയുടെ ഹൃദയഭിത്തിയിൽ തുളഞ്ഞു കയറി..


നന്ദേ ...

കാശിയുടെ  വിളിയിൽ  സ്വബോധത്തിലേക്ക് വന്ന   അവൾ  ഞെട്ടി ചമ്മലോടെ അവനെ നോക്കാനാവാതെ അവനിൽ നിന്നും അകന്നു മാറി..

താൻ ചെയ്ത കാര്യം ഓർത്തു അവൾക്ക് അവനെ അഭിമുഖികരിക്കാൻ  പ്രയാസം തോന്നി..


ഛെ... കാശിയേട്ടൻ തന്നെ കുറിച്ച് എന്ത് കരുതിക്കാണും

അവൾ ചമ്മലോടെ തന്റെ കൈകൾ കൂട്ടി തിരുമ്മി തിരിഞ്ഞു നിന്നു..



കുറച്ചു നേരം  കഴിഞ്ഞു അവൾ പതിയെ തിരിഞ്ഞു അവനെ നോക്കി...

ചുണ്ട് കടിച്ചു പിടിച്ചു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന  കാശിയെ കണ്ടു അവൾ പകച്ചു ചുറ്റും നോക്കി..


അവൾക്ക് പെട്ടന്ന് വല്ലാത്ത പരിഭ്രമം തോന്നി...

അവന്റെ മുന്നിൽ നിൽക്കാൻ മടി  തോന്നി.. വല്ലാത്ത പേടിയും പരവേശവും അവളിൽ നിറഞ്ഞു... താൻ ചെയ്ത പ്രവർത്തിയുടെ പരിണിത ഫലം ഓർത്തു അവളുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി..


കാശിയേട്ടൻ  പെട്ടന്ന് എന്നെ കെട്ടി പിടിച്ചപ്പോൾ...

ഞാൻ.. ഞാൻ.. അറിയാതെ...


അവൾ പേടിയോടെ തന്റെ അടുത്തേക്ക് വരുന്ന കാശിയെ നോക്കി പറഞ്ഞു..


do you love me നന്ദ.....


അവന്റെ നേർത്ത സാന്ദ്രമായ ശബ്ദത്തിൽ പ്രണയം നിറയുന്നതുപോലെ അവൾക്ക് തോന്നി... അവൻ അടുത്തേക്ക് വരും തോറും  ഇതുവരെ ഇല്ലാത്തൊരു തളർച്ച..


അവന്റെ ആ ചോദ്യം വീണ്ടും ഉയർന്നു...

നേർത്ത മൃദുലമായ ആ ശബ്ദത്തിൽ അവൾ ലയിച്ചു നിന്നു


"ഒരുപാട് കേൾക്കാൻ കൊതിച്ച ശബ്ദം..."


പറയ്.. നന്ദ... Do you love me....


അവന്റെ ശബ്ദം തന്റെ തൊട്ടരുകിൽ കേട്ട നിമിഷം അവൾ പകപോടെ  മുന്നിൽ തന്റെ തൊട്ടരുകിൽ നിൽക്കുന്നവനെ നോക്കി...

തന്റെ മുഖത്തേക്ക് കണ്ണുകൾ പതിപ്പിച്ചു  നോക്കുന്നവനെ കാണെ... അവൾ ഒന്നു വിറച്ചു... മറച്ചു പിടിച്ച തന്നിലെ പ്രണയം വീണ്ടും പുറത്തേക്ക് വരുമോ എന്നവൾ ഒരുവേള ഭയന്നു...


നന്ദ ഒരാളയെ പ്രണയിച്ചിട്ടുള്ളു അത് ഈ നിൽക്കുന്ന കാശി നാഥനെ ആണെന്ന് വിളിച്ചു പറയാൻ അവളുടെ ഹൃദയം തുടിച്ചു...

ഇനിയും അവിടെ നിന്നാൽ താൻ അവന്റെ മുന്നിൽ    വീണ്ടും തന്റെ പ്രണയം പ്രകടമാക്കും എന്നവൾക്ക് ഉറപ്പായിരുന്നു...


അവൾ പുറത്തേക്ക് ഓടാൻ തുടങ്ങി...


പക്ഷെ അവൾക്ക്  ഒരടി പോലും മുന്നോട്ട് നീങ്ങാൻ കഴിഞ്ഞില്ല..

പിടിച്ചു കെട്ടിയ പോലെ അവൾ നിന്നു പോയി...


തെല്ലു സംശയത്തോടെ അവൾ തിരിഞ്ഞു നോക്കി...

തന്റെ സ്‌കർട്ടിൽ  ചവിട്ടി പിടിച്ചു നിൽക്കുന്ന  കാശിയെ കണ്ടു  അവൾ വിയർക്കാൻ തുടങ്ങി... അവളുടെ ചെന്നിയിലൂടി വിയർപ്പു തുള്ളികൾ ഒഴുകി തുടങ്ങി.. പെട്ടന്ന് കാശി അവളുടെ കയ്യിൽ പിടിച്ചു തനിക് ആഭിമുഖമായി നിർത്തി...


പറയ്.. നന്ദ... Do you love me...


അവന്റെ നേർത്ത ശബ്ദം  കാറ്റുപോലെ  തന്നെ പൊതിയുന്നതും തനിക് ചുറ്റും അവന്റെ ശബ്ദത്തരംഗങ്ങൾ  പ്രതിദ്വാനിക്കുന്നതും കേട്ടു അവൾ വിറച്ചു പോയി...


നന്ദയ്ക്ക് എന്തൊക്കെയോ വികാരങ്ങൾ തന്നിൽ നിറയുന്ന പോലെ തോന്നി... അത്രമേൽ ഹൃദയത്തിൽ ചേർത്ത് വെച്ചവനെ  ഇഷ്ടം അല്ലെന്നു പറയാൻ അവളുടെ നാവ് പൊന്തിയില്ല...ഇനിയും കാശിയുടെ മുന്നിൽ നിന്നാൽ താൻ വിളിച്ചു പറഞ്ഞു പോകും...


കാശിയെ അവൾ പ്രണയിക്കുന്നുണ്ടെന്നു...


അവൾ വിറയലോടെ അവന്റെ കൈ വിട്ട് മുന്നോട്ടു  മുന്നോട്ട് ആഞ്ഞു...

പക്ഷെ മുന്നോട്ട് ആഞ്ഞ അതെ വേഗത്തിൽ  തന്നെ കാശി അവളുടെ കൈയിൽ പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി..


നന്ദ പകപ്പോടെ ചുറ്റും നോക്കി..


വിട്... കാശിയേട്ട....

എനിക്ക്  താഴേക്ക് പോണം...

അമ്മ എന്നെ തിരക്കും....


പെട്ടന്ന്  കാശി ചിരിയോടെ അവളെ നോക്കി...


നിന്നെ അവിടെ ആരും തിരക്കില്ല പെണ്ണെ...


കുസൃതി നിറഞ്ഞ കണ്ണുകളോടെ കാശി അവളെ തന്നെ നോക്കി കൊണ്ട് പറഞ്ഞു..


ചുണ്ടുകൾ കൂർപ്പിച്ചു  കവിൾത്തടങ്ങൾ  ചുമപ്പിച്ചു നന്ദ അവന്റെ കണ്ണുകളിലേക്ക് നോക്കി...

അവന്റെ കണ്ണുകളിൽ അവളോട് അടങ്ങാത്ത പ്രണയം നിറഞ്ഞു നിന്നു... അവളുടെ ചുമന്നു തുടങ്ങിയ കവിളുകളും വിറയാർന്ന ചുണ്ടുകളും നോക്കി നിൽക്കുമ്പോൾ അവന്റെ കണ്ണുകളിലെ പ്രണയത്തിന്റെ തിളക്കം കൂടി..



അവളുടെ ഇരു കവിളുകളിലും   മൃദുലമായി പിടിച്ചു  കാശി നന്ദയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു  കൊണ്ട് പിടി വിട്ടു..


ഒരു നിമിഷം അവൻ അവളുടെ തല്ലു ഓർത്തു ഒന്ന് ഭയന്നെങ്കിലും തന്റെ 

കണ്ണുകളിൽ  പ്രണയം നിറച്ചവൻ പറഞ്ഞു..


"എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ..നന്ദേ.... നീ എന്റേത് മാത്രമാ നന്ദ...

ഈ കാശിനാഥന്റെ  മനസ്സിൽ കുടിയേറിയ ഒരുവൾ ഉണ്ടെങ്കിൽ അത് അന്നും ഇന്നും  ഇനി എന്നും നീ മാത്രമാണ് നന്ദ..."


"ഈ കാശി ജീവിക്കുന്നത് പോലും നിനക്ക് വേണ്ടി മാത്രമാ നന്ദ...."


ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചെന്നു എനിക്ക് അറിയാം.. പക്ഷെ ഒന്നും അറിഞ്ഞു കൊണ്ടല്ല.. ഒരിക്കൽ നീ എല്ലാം അറിയും...


അന്നും നീ എന്നോട് ഈ അകൽച്ച കാട്ടിയാൽ... അന്ന്  ഈ കാശി അസ്‌തമിക്കും.. ഒരിക്കലും ഒരു ഉദയം ഇല്ലാത്ത പോലെ  അസ്‌തമിക്കും...


അതും പറഞ്ഞു ഒരിക്കൽ കൂടി കാശി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് താഴേക്ക് പോയി...



അവന്റെ പ്രവർത്തിയിൽ നന്ദ കുളിരണിഞ്ഞു  നിന്നു... അവൾ അമ്പരപ്പോടെ അവൻ പോകുന്നത് നോക്കി ...



"എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ നന്ദേ....നീ എന്റേത് മാത്രമാ നന്ദ...

ഈ കാശിനാഥന്റെ  മനസ്സിൽ കുടിയേറിയ ഒരുവൾ ഉണ്ടെങ്കിൽ അത് അന്നും ഇന്നും  ഇനി എന്നും നീ മാത്രമാണ് നന്ദ..."


"ഈ കാശി ജീവിക്കുന്നത് പോലും നിനക്ക് വേണ്ടി മാത്രമാ നന്ദ...."


കാശിയുടെ ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി..കേട്ടു . ഹൃദയകോണിൽ മുറിവേറ്റു വാടിയ പ്രണയ പുഷ്പം  കരുത്തോടെ   വിടർന്നു വരുന്നത് അവൾ അറിഞ്ഞു... അവളുടെ ചുണ്ടിൽ  അവനായി പ്രണയം പകുത്ത  നിമിഷത്തിന്റെ പുഞ്ചിരി വിടർന്നു...ഒരിക്കലും അവനിൽ നിന്നകലനാവാത്ത പോലെ അവളുടെ ഹൃദയം  പുഞ്ചിരി പൊഴിച്ചു 


തുടരും

To Top