ആത്മസഖി, തുടർക്കഥ ഭാഗം 44 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ഏട്ടത്തി അതിനു ഞാൻ... ഒന്നും പറഞ്ഞില്ല...

എനിക്ക് ഒന്നും കേൾക്കണ്ട...സുമേ നിന്റെ ന്യായം 

നിന്നെ എനിക്ക് അറിയാത്തത് അല്ല...

കാശിടെ സ്വഭാവം നിനക്ക് അറിയല്ലോ..

അവനായിട്ട് ഇറക്കി വിടുന്നതിനു മുൻപ് നീ പോകാൻ നോക്കൂ..

ദേഷ്യത്തിൽ പറയുന്ന അവരെ നോക്കി സുമാ കാറിലേക്ക് കയറി..


കാറ്‌ പോകുന്നത് നോക്കി ലക്ഷ്മി അവിടെ നിന്നു.. പിന്നെ എന്തോ ഓർത്തപോലെ  അകത്തേക്ക് വന്നു.. സോമനെ നോക്കി കൊണ്ട് പടി കേറാൻ തുടങ്ങിയതും  സോമൻ വിളിച്ചു...

ലക്ഷ്മി... താനിത് എങ്ങോട്ടാ...ഈ ഓടുന്നെ 

നന്ദ മോളുടെ അടുത്തേക്ക്.. ന്റെ കുട്ടി മനസ്സ് നൊന്തു കരഞ്ഞു കൊണ്ട പോയെ..


നീയ്.. ഇങ്ങോട്ട് വന്നേ ലക്ഷ്മി..

ഇപ്പോൾ നീ അങ്ങോട്ട് പോകണ്ട..

ലക്ഷ്മി ഭർത്താവിനെ തുറിച്ചു നോക്കി കൊണ്ട് അയാൾക്ക് അടുത്തേക്ക് വന്നു..

നിങ്ങൾക്ക് വട്ടാണോ മനുഷ്യ...

പാവം കുട്ടി വിഷമിച്ച പോയെ..

നിങ്ങടെ പെങ്ങളാ കാരണക്കാരി... അതോ ഇനി നിങ്ങടെ പുന്നാര പെങ്ങൾ ഈ കാതിലോട്ട് വല്ലോം ഓതി തന്നോ...

എന്റെ ലക്ഷ്മി നീയ് എന്നെ അങ്ങനെ ആണോ കരുതിയെ...

അവൾ എന്തേലും പറഞ്ഞാൽ കേൾക്കാനുള്ള വിവേകമേ എനിക്ക് ഉള്ളെന്നാണോ നീയ് കരുതി വെച്ചേക്കുന്നേ..


അത്. സോമേട്ട.. ഞാൻ...

അവർ വാക്കുകൾ കിട്ടാതെ പതറി..



ന്റെ ലക്ഷ്മി.. ഞാൻ നിന്നോട് ഇപ്പൊ അങ്ങോട്ട് പോകണ്ടാന്നു പറഞ്ഞത്.. കാശിയിലെ മാറ്റം കണ്ടാണ്.. എനിക്ക് തോന്നുന്നത് അവൾ അങ്ങനെ പറഞ്ഞതും നന്ദ മോള് കരഞ്ഞോണ്ട് പോയതും നന്നായിന്ന...

അതോണ്ട് അല്ലെ കടിച്ചു കീറാൻ നിന്നവൻ  അവളുടെ പിന്നാലെ ഓടിയത്..


സത്യമാണോ  സോമേട്ട...

അവൻ മോടെ പിന്നാലെ പോയോ...

പോയാടോ...

അവനിപ്പോൾ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്...

മിക്കവാറും അവര് തമ്മിലുള്ള ഡിവോഴ്സ് ഒന്നും നടക്കില്ലടോ..


താൻ ആഗ്രഹിച്ചത് പോലേ .... അവളെ തനിക് തന്നെ കിട്ടും..


സത്യം ആവുമോ സോമേട്ട..

.സോമേട്ടൻ ഈ പറഞ്ഞതെല്ലാം...

അവളെ നമുക്ക് എന്നും നമ്മുടെ കൂടെ കാണാൻ പറ്റുമോ...

കണ്ണും നിറച്ചു പിടിച്ചു ചോദിക്കുന്ന അവരെ അയാൾ ചെറു ചിരിയോടെ നോക്കി...

എനിക്ക് അറിയില്ല ലക്ഷ്മി നിനക്ക് അവളോട് എന്താണ് ഇത്ര സ്നേഹമെന്നു...

വൃന്ദയോട് പോലും നിനക്ക് ഇത്ര സ്നേഹമില്ല...

അത് സത്യമാ സോമേട്ട.. അവളോട് എനിക്ക് തോന്നിയ ഇഷ്ടങ്ങളൊക്കെ ഇപ്പൊ കുറഞ്ഞു തുടങ്ങി.. അതിനെല്ലാം കാരണക്കാരി അവളു തന്നെയാ .

അവൾ ഇങ്ങു വരട്ടെ എനിക്ക് അവളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് അത് കഴിഞ്ഞു  ആലോചിക്കാം ഞാൻ അവളെ സ്നേഹിക്കാണോ വേണ്ടയൊന്നു..


ഗാർമെന്റ്സിൽ ഇരുന്നു ഫയലുകൾ ചെക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു  ആദി...

അപ്പോഴാണ് അവന്റെ ഫോൺ അടിച്ചത്.. അവൻ ഫയലിൽ നോക്കി കൊണ്ട് കയ്യെത്തി അടുത്തിരുന്ന ഫോൺ എടുത്തു..


ഹലോ.. ആദി...

ആഹ്ഹ്.. ടാ  വിമലേ...

എന്താടാ മച്ചാനെ പതിവില്ലാതെ ഒരു വിളി..

നീ വിളിച്ചിട്ട് കൊറേ കാലം ആയല്ലോ...

എവിടെ ആണെടാ മച്ചാനെ.. നാട്ടിൽ ആണോ...

നാട്ടിൽ ഉണ്ടെടാ ...

നീയ് എവിടെ ആണെടാ..

ഞാൻ ഗാർമെന്റ് ഷോപ്പിൽ ആണെടാ...

എന്താടാ അളിയാ...

ടാ... കാശിക്ക് എങ്ങനെ ഉണ്ട്...

മുറിവ് വല്ലതും ഉണ്ടോ?


ടാ.. കാശിക്ക് അല്ലടാ കുഴപ്പം അച്ഛന് ആയിരുന്നു.. അച്ഛനിപ്പോൾ വീട്ടിൽ ഉണ്ടെടാ... മുറിവൊക്കെ ഒരു വിധം ഉണങ്ങി തുടങ്ങി..


ടാ... ഞാൻ ഇന്നലെ കാശിയെ ഹോസ്പിറ്റലിൽ വെച്ചു കണ്ടിരുന്നു...

അവനു എന്തോ ആക്‌സിഡന്റ് പറ്റിയെന്ന അറിഞ്ഞേ...


ആക്സിഡന്റോ... അവനോ?

നീ അറിഞ്ഞില്ലേ...

ഇന്നലെ രാത്രി ആരുന്നു.. ടിപ്പർ വന്നു ഇടിച്ചുന്ന അറിഞ്ഞേ..


ടാ... ഞാൻ.. ഞാൻ.. അറിഞ്ഞില്ലെടാ...

ഞാൻ.. ഞാൻ ഒന്ന് അവനെ വിളിക്കട്ടെ... എന്നിട്ട് നിന്നെ വിളിക്കാം..


ആദി ഫോൺ വെച്ചു കഴിഞ്ഞു വല്ലാതെ ഭയന്നു..

അവൻ വെപ്രാളത്തിൽ കാശിയെ വിളിച്ചു.. സ്വിച്ച് ഓഫ്‌ എന്നു കണ്ടതും ആ വെപ്രാളം ഒന്ന് കൂടി കൂടി..


അവൻ മനുനെ വിളിച്ചു...

കാര്യങ്ങൾ അറിഞ്ഞപ്പോഴാണ് അവനു സമാധാനം ആയത്..

അവൻ വൃന്ദേ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..

അവൾ ഞെട്ടി...

അവനുമായി സംസാരിച്ചു  കഴിഞ്ഞ ഉടൻ അവൾ  ഗിരിയെ വിളിച്ചു..

രണ്ടു മൂന്ന് തവണ തുടർച്ചയായി വിളിച്ചിട്ടും അവൻ കാൾ എടുക്കാഞ്ഞപ്പോൾ അവളിൽ ടെൻഷൻ കൂടി..


വറുതീയിൽ  നിന്നു എരുതീയിലേക്ക് വീണ പോലേ അവൾ ഒരിടത്തു ഇരിക്കാതെ നടക്കാൻ തുടങ്ങി..


അവൾ പലതും ആലോചിച്ചു കൂട്ടി..

അവൾക്ക് പ്രാന്ത് പിടിക്കുന്ന പോലേ തോന്നി...

ഗിരി ആണ് കാശിയെ അപകടപെടുത്താൻ നോക്കിയതെങ്കിൽ ഉറപ്പായും ഉടനെ ആദി അറിയും അതോടെ ആദിയുടെ ജീവിതത്തിൽ നിന്നും താൻ ഔട്ട്‌ ആകും...


നന്ദയ്ക്ക് എതിരെ മാത്രമേ  താൻ നിന്നിട്ടുള്ളു.. അത് പക്ഷെ പലപ്പോഴും കാശിയിൽ എത്തി നിന്നത് അവരുടെ പ്രണയം കാരണമാണ്..


ചെയ്ത്കൂട്ടിയ കാര്യങ്ങൾ ഓർത്തതും അവളുടെ ശരീരം കിലു കിലെ നിന്നു വിറച്ചു..


അവൾക്കു തല വെട്ടി പിളരും പോലേ വേദനിച്ചു... അവൾ തലയ്ക്കു കയ്യും കൊടുത്തു ടേബിളിൽ ഊന്നി റോളർ ചെയറിൽ ഇരുന്നു.. അവളുടെ കണ്ണുകൾ ഫോണിൽ മാത്രം ഉടക്കി നിന്നു..


കുറെ സമയത്തിന് ശേഷം ഗിരിയുടെ മിസ്സ്ഡ് കാൾ കണ്ടതും മുഖത്തും നെറ്റിയിലും പൊടിച്ചു തുടങ്ങിയ വിയർപ്പു കണങ്ങൾ ഒരു കയ്യാൽ ഒപ്പി എടുത്തു കൊണ്ട്  അവൾ വേഗം തിരിച്ചു കാൾ ചെയ്തു...


എന്താടി വൃന്ദേ വിളിച്ചേ...

Any news for me..

ടാ.. എന്നെ കൊണ്ടു ഒന്നും പറയിപ്പിക്കരുത്... നിനക്ക് എന്തിന്റെ സൂക്കേട് ആണെടാ പുല്ലേ...


എന്തിനാടി വൃന്ദേ വിളിച്ചിട്ട് ചൂടാവുന്നെ...

അതിനു ഞാൻ എന്ത് ചെയ്തു..


നീ ഒന്നും ചെയ്തില്ലേ... നിനക്ക് എന്തിന്റെ കഴപ്പടാ....

നീ വീണ്ടും  എന്തിനാടാ കാശിക്ക്  ആക്‌സിഡന്റ് ഉണ്ടാക്കിയെ...


What?

Are you mad...


ഈ ആക്‌സിഡന്റുമായി എനിക്ക് ഒരു ബന്ധവുമില്ല...

ഞാൻ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല...

ഇത് വേറെ ആരോ ചെയ്തതാ...


അല്ലെങ്കിലും അവനു ശത്രുക്കൾക്ക് ആണോ പഞ്ഞം....

വെറുതെ നീ എന്നെ സംശയിക്കരുത്...


അന്നത്തെ ആ ആക്‌സിഡന്റ് ഞാൻ കരുതി കൂട്ടി ചെയ്തത് അല്ല..

എല്ലാത്തിനും കാരണക്കാരി നീയാ..

അത് മറക്കരുത്...


കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചു..

ഫോൺ വെച്ചു കഴിഞ്ഞു വൃന്ദയ്ക്ക്  പോയ പ്രാണൻ തിരികെ കിട്ടിയ പോലെ തോന്നി..

അവൾ ആശ്വാസത്തോടെ ചെയറിൽ ചാരി ഒന്ന് കറങ്ങി...


സുമേ ഹോസ്പിറ്റലിൽ ആക്കി ലിജോ നേരെ വന്നത്  മനുന്റെ അടുത്തേക്ക് ആയിരുന്നു..

അവൻ എത്തുമ്പോൾ  അനു  മുഖവും വീർപ്പിച്ചു തൊടിയിൽ ഇരിക്കുന്നുണ്ടായിരുന്നു.. അവളുടെ അനിയൻ അവളോട് കാര്യമായി എന്തൊക്കെയോ ചോദിക്കുന്നുണ്ട്.. മനു  കുറച്ചു അപ്പുറത്ത് മാറി ഇഞ്ചി കടിച്ച കുരങ്ങനെ പോലേ തലയും മാന്തി നിൽക്കുന്നുണ്ട്..


ഹലോ... ഹംസം...

എപ്പോൾ എത്തി...

ലിജോ പതിവ് ചോദ്യം ചോദിച്ചതും അനി അവനെ നോക്കി ചിരിച്ചു...

ടി മഞ്ഞപല്ലി... നിന്റെ പുതിയ പേര് കൊള്ളാട്ടോ...ഹംസം.. എന്നാലും ഞാൻ മഞ്ഞപല്ലിന്നെ  വിളിക്കു...

അനു കലിപ്പിൽ അനിയെ നോക്കി കൊണ്ട് ലിജോയെ നോക്കി...


നിങ്ങൾക്ക് വല്ലാത്ത സൂക്കേട് ആണോ

എന്നെ കാണുമ്പോൾ കാണുമ്പോൾ ഇങ്ങനെ  വിളിക്കാൻ..

എന്നെ കണ്ടാൽ  എല്ലാവർക്കും  ജോക്കറേ കാണും പോലെ ഉണ്ടോ..

കണ്ണും നിറച്ചു മൂക്കും ചുവപ്പിച്ചു അനു വിഷമവും ദേഷ്യവും കലർത്തി  ചോദിച്ചു...


എടാ.. മനുവേ.. ഈ കൊച്ചിന് എന്താ പറ്റിയെ...

ടോ.. ടോ.. താനെന്തിനാ അയാളോട് ചോദിക്കുന്നെ... എന്തേലും ചോദിക്കണമെങ്കിൽ എന്നോട് ചോദിക്ക്...


പെട്ടന്നാണ്  ലിജോടെ കണ്ണ് അവളുടെ കവിളിൽ തിനർത്തു കിടക്കുന്ന പാടിലേക്ക് നീണ്ടത്...

ഡാ ... അനി നീ വരണുണ്ടോ?

അല്ലേൽ ഞാൻ പോകും...

അപ്പ വരട്ടെ.. വന്നിട്ട് പോയാൽ മതീന്ന് പറഞ്ഞത് നീ കേട്ടതല്ലേ...അല്ലേൽ അപ്പ പിണങ്ങും...


എന്നാൽ നീ എന്തേലും ചെയ്യ് ഞാൻ പോവാ...

പോകാൻ തിരിഞ്ഞവളുടെ കൈയിൽ പിടിച്ചു പെട്ടന്ന് ലിജോ  നിർത്തി..

അവൾ തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി...

നിന്റെ കവിളിൽ എന്ത് പറ്റി...


അത് തന്റെ കൂട്ടുകാരനോട് ചോദിക്ക്...

ഡാ മനു നീയ് ഇങ്ങു വന്നേ...

മനു അവന്റെ അടുത്തേക്ക് വന്നു...

എന്താടാ പറ്റിയെ.. നീ ഇവളെ തല്ലിയോ...

ഡാ അത് പിന്നെ ഞാൻ...

പറഞ്ഞു തീർന്നതും ലിജോ മനുന്റെ ചെക്കിടത് ഇട്ട് ഒന്ന് പൊട്ടിച്ചു..

അനി പെട്ടന്ന് ഓടി കളഞ്ഞു...


അനു ഞെട്ടി മിഴിച്ചു അവനെ നോക്കി...

അവൾക്ക് വല്ലാത്ത ഭയം തോന്നി ..


മനു ഒരക്ഷരം മിണ്ടാതെ തൊടിയിലെ  മന്ദാരത്തിന്റെ ചുവട്ടിൽ പോയിരുന്നു...

അനു പേടിച്ചു ലിജോയെ നോക്കി...

എന്താ കൊച്ചേ പേടിച്ചു പോയോ...

അപ്പോഴേക്കും അനു ഭയന്നു ഉമി നീരിറക്കി...

അവളുടെ കൈ വിടാൻ പറയണമെന്ന് ഉണ്ടെങ്കിലും ഭയത്താൽ അവൾ അങ്ങനെ തന്നെ നിന്നു...


പെട്ടന്ന് ലിജോ കയ്യിലെ പിടിവിട്ടു അവളുടെ തോളിൽ കൂടി കൈ ചേർത്ത് പിടിച്ചു...

അനു  പേടിച്ചു വെട്ടി വിയർക്കാൻ തുടങ്ങി..


എന്റെ പൊന്നു കൊച്ചേ....

നീ പേടിക്കാതെ വാ.. ഇച്ചായൻ ഒരു കാര്യം പറയട്ടെ...

ഇച്ചായൻ ആ വാക്ക് ആദ്യമായി കേൾക്കും പോലെ അവൾ അവനെ നോക്കി.. പിന്നെ മനുനെയും.. അവൻ ഈ ലോകത്തെങ്ങും അല്ലെന്ന പോലെ ഇരിപ്പാണ്...


എന്റെ വഴക്കാളി കൊച്ചിനെ ആരെങ്കിലും തല്ലിയെന്നു അറിഞ്ഞാൽ ഞാൻ അതറിഞ്ഞിട്ട്  പ്രതികരിക്കാതിരിക്കുവോ?


ഇവന് ഞാൻ പണ്ടേ ഓങ്ങിയതാ.. എന്റെ കൊച്ചിനോട് വഴക്ക് ഉണ്ടാകുന്നതിനു...


അനു അവന്റെ സംസാരം കേട്ടു മിഴിച്ചു നിന്നു പോയി..

അവന്റെ  സംസാര രീതികൾ അവൾക്ക് പുതുതായിരുന്നു..

പലപ്പോഴും നന്ദയ്ക്കൊപ്പം കാശിയെ കാണാൻ പോകുമ്പോൾ കണ്ടിരുന്നു.. അപ്പോഴെല്ലാം ഒന്നുങ്കിൽ കാശി ഓടിക്കും അല്ലെങ്കിൽ മനുവുമായി അടിയിട്ട് ഓടി പോരും..

അതുകൊണ്ട് തന്നെ ലിജോയുമായി ഇടക്കിടെ ഒന്നോ രണ്ടോ വാക്കുകളിൽ സംസാരം ഒതുക്കുമായിരുന്നു...


എന്റെ പൊന്നു അനു..കൊച്ചേ... നിന്നെ ഞാൻ കണ്ടു തുടങ്ങിയ നാള് മുതലേ ശ്രെദ്ധിക്കുമായിരുന്നു.. നീയും ഇവനുമായുള്ള തല്ലു കൂടൽ ചിലപ്പോഴൊക്കെ നിന്റെ കണ്ണും നിറച്ചുള്ള പോക്ക് കാണുമ്പോൾ എനിക്കും വേദനിക്കുമായിരുന്നു... പിന്നെ പിന്നെ ഞാൻ നിന്നെ വാച്ച് ചെയ്യാൻ തുടങ്ങി.. എന്തിനും ഏതിനും നന്ദേടെ കൂടെ നിഴലായി നീ കാണും കാരണം നന്ദേടെ ബോഡി ഗാർഡ് ആയിരുന്നില്ലേ നീ.. ധൈര്യം ഇല്ലെങ്കിലും നന്ദേടെ മുന്നിൽ അവൾക്ക് ധൈര്യം പകർന്നു കൊടുത്തു കട്ടയ്ക്ക് നിൽക്കുന്ന നിന്നെ എപ്പോഴോ  ഞാനും പ്രണയിച്ചു തുടങ്ങി..


അന്നൊന്നും പറയാൻ പറ്റിയില്ല... പിന്നെ  ഞാനും ഇവിടം വിട്ടു.. അപ്പോഴും നിന്നോട് ഉള്ള ഇഷ്ടങ്ങൾ കുറഞ്ഞില്ല.. ഇടക്കിടെ ഇവനെ വിളിച്ചു തിരക്കും...പിന്നെ നിന്നെ അന്ന് വീണ്ടും കണ്ടപ്പോൾ ശെരിക്കും പറഞ്ഞാൽ എനിക്ക് സ്വർഗം കിട്ടിയ പോലെ ആയിരുന്നു...


ഇനി എങ്കിലും നിന്നോട് ഞാൻ  ഇത് പറഞ്ഞില്ലെങ്കിൽ  ശരിയാകുകേല എന്നൊരു തോന്നൽ...


എന്റെ പൊന്നു അനു  കൊച്ചേ ... നിനക്ക് എന്നെ കെട്ടാൻ സമ്മതമാണോ?

ഇച്ചായൻ മനസമ്മതം ചോദിക്കുവാണെന്നു കരുതിക്കോ?

പോരുന്നോ എന്റെ കൂടെ  ഇനി ഉള്ള കാലം തമ്മിൽ കലഹിച്ചു കഴിയാൻ...നമുക്ക് കലഹിച്ചു കഴിയാടി... അത് കഴിഞ്ഞു പ്രണയിക്കാം...


അനു  എന്ത് പറയണമെന്നറിയാതെ  വർധിച്ച ഹൃദയഭാരത്തോടെ അവനെ നോക്കി നിന്നു...

അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

To Top