ആത്മസഖി, തുടർക്കഥ ഭാഗം 43 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


താൻ ശെരിക്കും ദുഷ്ടന...

സത്യങ്ങൾ എന്റെ നന്ദയോട് പറഞ്ഞൂടാരുന്നോ?

അവൾ  annu നിങ്ങടെ മുന്നിൽ കെഞ്ചി ചോദിച്ചത് അല്ലെ...

അപ്പോൾ നിങ്ങളും  വൃന്ദേച്ചിയെ പോലെ തന്നെ ചതിയാനാ ....

കാശിയേട്ടനെയും കൂടെ നിന്നു ചതിക്കുവല്ലാന്ന് ആര് കണ്ടു...


പെട്ടന്ന് മനുനു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു..

ധ്രുത ഗതിയിൽ അവന്റെ കൈ അനുവിന്റെ കവിളിൽ പതിഞ്ഞു...


അനു കവിളിൽ പൊത്തിപിടിച്ചു കണ്ണും നിറച്ചു അകത്തേക്ക് ഓടി..

മനു ആകെ വല്ലാണ്ടായി അവിടെ തന്നെ നിന്നു...


താൻ കാശിയെ ചതിച്ചുന്നു പറഞ്ഞാൽ അത് കേട്ടോണ്ട് നിൽക്കാൻ തനിക്ക് ആവില്ല...

പെട്ടന്ന് അവളുടെ വായിൽ നിന്നും അങ്ങനെ കേട്ടപ്പോൾ തല്ലി പോയതാണ്...

ഇതിനി പ്രേശ്നമാകുമോ?

അവൻ ആകെ  പെട്ടപോലെയായി...


അനു പിന്നെ അവനോട് മിണ്ടിയാതെ ഇല്ല... ഒന്ന് രണ്ടു തവണ അവൻ മിണ്ടാൻ ചെന്നെങ്കിലും അവൾ അവനെ  മൈൻഡ് ചെയ്തതേയില്ല അവളുടെ മുഖം വീർത്തു കെട്ടി ഇരുന്നു..


കോളേജിൽ പോവണ്ടാത്തത് കൊണ്ട് നന്ദ അമ്മയോടൊപ്പം മുറ്റത്തെ കള പറിക്കാൻ കൂടി ...വൃന്ദയും ആദിയും രാവിലെ ജോലിക്ക് പോയിരുന്നു...  ഓരോന്ന് പറഞ്ഞും കളിച്ചും ചിരിച്ചും നന്ദ  അമ്മയോടൊപ്പം നിന്നു ഇടക്കിടെ  കേൾക്കുന്ന ബുള്ളറ്റിന്റെ കുടു കുടെ ശബ്ദം അവൾ കാതോർത്തു... ഇടയ്ക്കിടെ ആ മിഴികൾ ലക്ഷ്യമില്ലാതെ ഗേറ്റിലേക്ക് നീണ്ടു..തേടിയത് കാണാതെ വരുമ്പോൾ ആ കണ്ണുകളിൽ നിരാശ പടർന്നു...


ഏട്ടത്തി... ഒന്നിങ്ങട് വരുവോ?

സുമാ പ്രേത്യക  താളത്തിൽ  വിളിച്ചു കൊണ്ട്  കട്ടള പടിയിൽ ചാരി നിന്നു...


ലക്ഷ്മി.. ടാപ്പ് തുറന്നു കയ്യും കാലും നനച്ചു കൊണ്ട് സുമയ്ക്ക് അരികിലേക്ക് ചെന്നു...


എന്താ സുമേ...

കാശിയെ ഒന്ന് വിളിക്കുവോ ഏട്ടത്തി...

വിജയേട്ടന്റെ അമ്മേടെ അനിയത്തി  കുളിമുറിയിൽ തെന്നി വീണെന്ന്...

എനിക്ക് ഉടനെ അവിടെ വരെ ഒന്ന് പോണം..


വിജയേട്ടൻ വിളിച്ചു അവിടെ വരെ പോവാൻ പറഞ്ഞു ഒരു സ്വസ്ഥതയും തരണില്ല...


രാവിലെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ  ആദിയുടെ കൂടെ പോയേനെ...


എന്നാൽ പിന്നെ സുമേ...നിനക്ക് നിന്റെ കൈയിൽ ഇരിക്കണ പലകേൽ കുത്തി വിളിച്ചൂടാരുന്നോ..

നീയ് എന്തിനാ പിന്നെ ഈ കുന്ദ്രാണ്ടം കൈയിൽ കൊണ്ടു നടക്കണേ...


എന്റെ ഫോണിലെ ബാലൻസ് തീർന്നു... ഏട്ടത്തി...

അരുണു  വൈകിട്ട് ചെയ്തു തരാന്ന് പറഞ്ഞു..


ലക്ഷ്മി പോയി ഫോൺ എടുത്തു കൊണ്ട് വന്നു.. അതിന്റെ കീ പാടിൽ നമ്പർ അമർത്തി ചെവിയോട് ചേർത്തു..


സ്വിച്ച് ഓഫ്‌ എന്ന് കേട്ടതും അവരുടെ നെറ്റി ചുളിഞ്ഞു..


ഈ ചെക്കൻ ഈ കുന്ത്രാണ്ടം ഓഫ്‌ ചെയ്തു എവിടെ പോയി കിടക്കുവാ... ഒരു അത്യാവശ്യത്തിനു വിളിച്ചാൽ കിട്ടുകയുമില്ല.....

അവൻ ഇന്നിങ്ങു വരട്ടെ...

കൊടുക്കാനുണ്ട് ഞാൻ..


സുമേ നീയ് ഒരു കാര്യം ചെയ്യ്... ഒരു ഓട്ടോ വിളിച്ചു പോയേച്ചും വാ..

ഞാൻ നമ്മുടെ കുട്ടന്റെ ഓട്ടോ വിളിക്കാം..


ഇനിയിപ്പോ അതല്ലേ പറ്റു അത്ര രസിക്കാത്ത മട്ടിൽ പറഞ്ഞു കൊണ്ട് സുമ  റെഡിയാകാൻ പോയി..

അല്പസമയത്തിന് ശേഷം ഓട്ടോ വന്നു..

ഓട്ടോയിൽ കയറാൻ വരുമ്പോളാണ് നന്ദ അകത്തേക്ക് കയറി വന്നത്..


ഓഹ്.. ഈ അശ്രീകരത്തെ കണ്ടോണ്ട് വേണല്ലോ  ദേവി ഒരു നല്ല വഴിക്ക് പോവാൻ..

ഈ പെണ്ണ് വന്നു കാലെടുത്തു കുത്തി.. ഈ വീട്ടിലെ സമാധാനം പോയി.. ചേട്ടനും അനിയനും രണ്ടു വഴക്കായി..


നശൂലം...


അവർ പിറു പിറുത്തു കൊണ്ട്  ഓട്ടോയിലേക്ക് കയറി..കൊണ്ട് വിളിച്ചു പറഞ്ഞു ഏട്ടത്തിയെ ഞാൻ ഇറങ്ങുവാ...


നന്ദ തികട്ടി വന്ന സങ്കടം കടിച്ചമർത്തി..തൂണിൽ ചാരി നിന്നു..


ഓട്ടോ കടന്നു പോയി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കാറ്‌ വന്നു നിന്നു..


കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു നന്ദയുടെ കണ്ണുകൾ നിറഞ്ഞു..

അയ്യോ.. കാശിയേട്ട....

ഇതേന്താപറ്റിയെ കണ്ണും നിറച്ചു അവൾ ഓടി ചെന്നു..

പക്ഷെ അതിനു മുൻപ്  സുമാ പോയ ഓട്ടോ തിരിച്ചു വന്നു...


കാറിൽ നിന്നും ഇറങ്ങിയ കാശിയെ കണ്ടു അവർ അലറി വിളിച്ചു ഓടിച്ചെന്നു..

അവരുടെ അലർച്ച കേട്ടാണ് ലക്ഷ്മി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നത്..


തലയിൽ വെച്ചു കെട്ടുമായി നിൽക്കുന്ന കാശിയെ കണ്ട്  അവർ ഓടി ചെന്നു...

നന്ദ അടുത്തേക്ക് ഓടി ചെന്നതും സുമാ തടഞ്ഞു...


അശ്രീകരം പിടിച്ചവൾ വന്നു കയറി അന്ന് തുടങ്ങിയതാ... എന്റെ കുഞ്ഞിന് ശകുന പിഴ...


മോനെ.... എന്താടാ പറ്റിയെ....

നീയ് എവിടെ ചെന്നാടാ വീണേ....

അതോ ഇനി നീ ആരെങ്കിലുമായി തല്ലു കൂടിയോ?


അവന്റെ നോട്ടം അപ്പോൾ നന്ദയിൽ ആയിരുന്നു.. കണ്ണും നിറച്ചു കരയുന്നവളെ കാണെ കാശിയുടെ ഹൃദയം വല്ലാതെ പിടഞ്ഞു..


അവൾ നിറ കണ്ണുകളോടെ അവനെ നോക്കി..അവളുടെ ഹൃദയകോണിൽ  ചോര കിനിഞ്ഞു...


ടാ....കാശി... നീയ് എന്തേലും പറയാടാ....

മോനെ ലിജോ... എന്താടാ ഉണ്ടായേ നീ എങ്കിലും പറയെടാ മോനെ...

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

കാശി പെട്ടന്ന് അമ്മയെ ചേർത്ത് പിടിച്ചു...

എന്റെ ലക്ഷ്മി കുട്ടി എനിക്ക് ഒന്നും ഇല്ല..

ദേ നോക്കിയേ ഞാൻ സ്ട്രോങ്ങ്‌ ആണ്....


ഇന്നലെ രാത്രി ചെറുതായിട്ട് വണ്ടി ഒന്ന് മറിഞ്ഞതാണ് അമ്മേ... അല്ലാണ്ട് അവനു വേറെ കുഴപ്പം ഒന്നുല്ല...

ലിജോ അമ്മയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..


കാശി അകത്തേക്ക് കയറി കൂടെ ലിജോയും..

പുറകെ പോകാൻ തുടങ്ങിയ നന്ദ സുമയുടെ നോട്ടത്തിൽ പതറി അവൾ അവിടെ ചുമരിൽ ചാരി  തേങ്ങി.....


സോഫയിൽ ഇരുന്നു കൊണ്ട് ടേബിളിൽ കാലുയർത്തി വെച്ചിരിക്കുന്ന അച്ഛനെ കണ്ടതും അവൻ തല താഴ്ത്തി...

കാശിയെ... ടാ... കുഴപ്പം എന്തേലും ഉണ്ടോ?

അയാളുടെ പേടിച്ചരണ്ട സ്വരം കാതിൽ മുഴങ്ങി കേട്ടു..


എന്നോടുള്ള വിരോധം വെച്ചു നീയ് ഒന്നും പറയാതെ ഇരിക്കരുത്...

അയാൾ ഉത്കണ്ഠയോടെ ചോദിച്ചു..


ഒന്നും ഇല്ല അച്ഛാ.. വണ്ടി കൈയിൽ നിന്നൊന്നു പാളിപോയതാ...  ചെറുതായിട്ട്  ഒന്ന് നെറ്റിയിലെ തൊലി പൊട്ടി അല്ലാതെ അച്ഛൻ കരുതും പോലെ എനിക്ക് ഒന്നുല്ല..


ലക്ഷ്മിയും സുമയും  അവന്റെ സംസാരം കേട്ടാണ് അകത്തേക്ക് വന്നത് ..

അവനു കുഴപ്പം ഒന്നുല്ല സോമേട്ട.. ഭഗവതി കാത്തു...

മക്കള് അവിടെ ഇരിക്ക് ഞാൻ ചൂട് ചായ എടുക്കാം..

ലക്ഷ്മി കിച്ചണിലേക്ക് നടന്നു... കൂടെ  സുമയും..


എന്നാലും എന്റെ ഏട്ടത്തി ഇത് കഷ്ടമായി പോയി..

ഞാൻ പേഴ്‌സ് മറന്നു വെച്ചതുകൊണ്ട്  അല്ലേ ഇപ്പോൾ ഇതറിഞ്ഞേ.. അല്ലെങ്കിൽ  ഞാൻ അറിയുവാരുന്നോ കാശിടെ കാര്യം..


എന്റെ സുമേ അതിനു അവനു വലിയ കുഴപ്പമൊന്നുമില്ല..

അത് ഈശ്വര കടാക്ഷം  കൊണ്ട ഏട്ടത്തി..

ഏട്ടത്തി വിളിക്കണ വിളി ദൈവം കേട്ടോണ്ട്...


അല്ലെങ്കിലും എന്റെ ഏട്ടത്തി...

ഈ കുടുംബത്തിന് ഇപ്പൊ ശനി ദശയ...

കണ്ടകശനിയുമായി കയറി വന്നത് ഈ പെണ്ണാണ്..


പുറത്ത് അടുക്കളയുടെ അരഭിത്തിയിൽ ചാരി നിൽക്കുന്ന നന്ദയെ ജനലിൽ കൂടി നോക്കി കൊണ്ട്  സുമാ തുടർന്നു..


ഏത് പെണ്ണ്....

എന്റെ ഏട്ടത്തി കാശി കെട്ടിയ പെണ്ണില്ലേ...

നന്ദ മോളോ 


ഏട്ടത്തിയെ ഒന്ന് ഓർത്തു നോക്കിയേ....ആ പെണ്ണ് വന്നു കേറിയതിൽ പിന്നെ....  ഈ കുടുംബത്തുന്നു ദുരിതം ഒഴിഞ്ഞിട്ടുണ്ടോ?

ഒന്ന് മാറി ഒന്ന് മാറി വന്നോണ്ടിരിക്കുവല്ലേ...


എന്റെ സുമേ നീയ് വേണ്ടാത്ത വർത്താനം ഒന്ന് നിർത്തുന്നുണ്ടോ?

നന്ദ മോളുടെ കൂടെ തന്നെയാ  വൃന്ദ മോളും വന്നു കയറിയെ...

എന്നിട്ട് നീ എന്താ അവളെ കുറ്റം പറയാത്തെ..

ഞാനും കാണുന്നുണ്ട് നിന്റെം അവളുടെയും സ്നേഹ പ്രകടനങ്ങൾ.. അവളോട്  നിനക്ക് അനിഷ്ടമില്ല... ന്റെ കുട്ടിയോട് മാത്രം എന്തിന്റെ പേരിലാ നിനക്കീ അനിഷ്ടം..


എന്റെ ഏട്ടത്തി ...നമ്മുടെ ആദി കെട്ടിയ കൊച്ചു നല്ല കൊച്ചാ...

അതിന്റെ ജാതകത്തിൽ ദോഷം ഒന്നുമില്ല... അതുപോലെ അല്ല ഈ കൊച്ചു... ഈ കൊച്ചിന്റെ ജാതകത്തിൽ ചൊവ്വ ദോശമുണ്ട്....

നമ്മൾ ജാതകമൊന്നും നോക്കി കെട്ടിച്ചത് അല്ലല്ലോ ഏട്ടത്തി....


നിന്നോട് ആരാ ഈ നുണയൊക്കെ പറഞ്ഞെ...

വൃന്ദ മോളാ പറഞ്ഞെ...

വൃന്ദയോ?അവരുടെ മുഖത്ത് നടുക്കം നിറഞ്ഞു..

അതേ... ഏട്ടത്തി.. ഏതെങ്കിലും ചേച്ചിമാര് സ്വന്തം അനുജത്തിയുടെ കാര്യം കള്ളം പറയുവോ?


ലക്ഷ്മി... വല്ലാത്ത ഒരു ഭാവത്തിൽ സുമേ നോക്കി കൊണ്ട് ചായ  കപ്പിലേക്ക് പകർന്നു കൊണ്ട് ഹാളിലേക്ക് വന്നു..


കാശി അപ്പോഴെല്ലാം വാതിലിലേക്ക് മിഴി നട്ട് നന്ദ കയറി വരുന്നതും കാത്തു ഇരിക്കുക ആയിരുന്നു..


സുമാ പറഞ്ഞതെല്ലാം നന്ദ കേട്ടിരുന്നു..അവളുടെ ഹൃദയം വല്ലാതെ നൊന്തു... ചേച്ചി എന്തിനാണ് തന്നെപ്പറ്റി ഇത്രേം വലിയ കള്ളം അപ്പച്ചിയോട് പറഞ്ഞത്.. അപ്പോൾ ചേച്ചിക്ക് തന്നോട് എന്തോ പകയില്ലേ.. അതുകൊണ്ടല്ലേ അങ്ങനെയൊക്കെ പറഞ്ഞെ...

അമ്മയും ഇപ്പോൾ അതൊക്കെ വിശ്വസിച്ചു കാണും..അവൾ അകത്തേക്ക് കയറാണോ വേണ്ടയോ എന്ന അങ്കലാപ്പിൽ  അവിടെ നിന്നു .


താനിനി ഇവിടെ നിന്നാൽ കാശിയേട്ടന് ആപത്തു വരുമോ എന്ന് പോലും ഒരുവേള അവൾ ഭയന്നു...


കുറച്ചു കഴിഞ്ഞു സുമാ പുറത്തേക്ക് വന്നു കൂടെ ലിജോയും...

ആന്റി... ഞാൻ കൊണ്ടാക്കാം...


ഞാൻ പോണ വഴിയാ RJ ഹോസ്പിറ്റൽ..

നിനക്ക് ബുദ്ധിമുട്ട് ആവുമോടാ...

ഏയ്യ്... ഇല്ലാന്നെ....


ടാ കാശി... അപ്പ പോയിട്ട് വേഗം വരാം..

ഞാൻ ചെല്ലുമെന്നു  വിജയേട്ടന്റെ അമ്മേ വിളിച്ചു പറഞ്ഞു പോയി..

അപ്പ വേഗം വരാടാ..


മ്മ്.. അവൻ തലയാട്ടി...

അവന്റെ മനസ്സിൽ അപ്പോൾ അവരൊന്നു പോയി കിട്ടിയാൽ മതിയെന്ന ചിന്ത ആയിരുന്നു..


അവർ പുറത്തേക്ക് വരുമ്പോൾ നന്ദ ഉമ്മറത്തേക്ക് വന്നു  നിന്നു അകത്തേക്ക് പാളി നോക്കിയത്..

ഇറങ്ങി വന്ന സുമാ കണ്ടത് നന്ദ നോക്കുന്നതാണ്..


ആഹാ.. നീയ് ഇവിടെ നിന്നു ഒളിഞ്ഞു നോക്കുവാണോടി...

കണ്ടോ അവളുടെ മുഖത്തെ സന്തോഷം..

അവൻ ചത്തൊന്നു നോക്കുവാണോ?

ചത്തിട്ടില്ലെടി...

കൊല്ലാൻ വല്ല പ്ലാനും ഉണ്ടോടി അസത്തെ...

നിന്നെ കെട്ടി എടുത്ത അന്ന് തുടങ്ങി എന്റെ കുഞ്ഞിന്റെ കഷ്ടകാലം..

നാശം പിടിച്ചവൾ.. ആറു മാസം ഒന്ന് വേഗം കഴിഞ്ഞു കിട്ടിയെങ്കിൽ എന്റെ കുഞ്ഞു രക്ഷപെട്ടേനെ..


നന്ദ പെട്ടന്ന് വായും പൊത്തിപിടിച്ചു കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി...


അതിൽ കൂടുതൽ കേൾക്കാനുള്ള ത്രാണി അവൾക്ക് ഇല്ലായിരുന്നു..


അവളുടെ ഏങ്ങലോടെ  ഉള്ള കരച്ചിലും ഓട്ടവും കണ്ടാണ് ലക്ഷ്മി  അടുക്കളയിൽ നിന്നും ഓടി വന്നത്...


സോമനാഥൻ കാര്യം അറിയാതെ മുകളിലേക്ക് നോക്കി...


അപ്പോഴേക്കും കാശി നന്ദയ്ക്ക് പിന്നാലെ മുകളിലേക്ക് കയറി ...


ലക്ഷ്മി പുറത്തേക്ക് ചെന്നു സുമേ നോക്കി...

നിനക്ക്  പോകാറായില്ലേ...ലക്ഷ്മി ദേഷ്യത്തിൽ ചോദിച്ചു..

ഇറങ്ങുവാ ഏട്ടത്തി..

പിന്നെ...

പോയേച്ചു നീ  ഇങ്ങോട്ട് വരണ്ട...

ഈ വീട്ടിൽ നാശം ഉണ്ടാക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല.. അതുകൊണ്ട് ഞാൻ സോമേട്ടനോട് കാര്യങ്ങൾ പറഞ്ഞോളാം..


മോനെ ലിജോ ഇവളെ എവിടെ  ആണെന്ന് വെച്ചാൽ കൊണ്ടു ആക്കിയേക്ക്...

എന്റെ കുട്ടിക്ക് സമാധാനമെങ്കിലും കിട്ടുമല്ലോ..


ഏട്ടത്തി അതിനു ഞാൻ... ഒന്നും പറഞ്ഞില്ല...

എനിക്ക് ഒന്നും കേൾക്കണ്ട...സുമേ നിന്റെ ന്യായം 

നിന്നെ എനിക്ക് അറിയാത്തത് അല്ല...

കാശിടെ സ്വഭാവം നിനക്ക് അറിയല്ലോ..

അവനായിട്ട് ഇറക്കി വിടുന്നതിനു മുൻപ് നീ പോകാൻ നോക്കൂ..

ദേഷ്യത്തിൽ പറയുന്ന അവരെ നോക്കി സുമാ കാറിലേക്ക് കയറി..


തുടരും

To Top