പ്രിയയും ഖയിസ്സും, ഭാഗം - 3

Valappottukal


രചന: സജി തൈപ്പറമ്പ്


കുട്ടികളവിടുന്ന് ഇറങ്ങിയെന്നല്ലേ നിന്നെ വിളിച്ചപ്പോൾ ഫിദ പറഞ്ഞത് എന്നിട്ടിപ്പോൾ മണിക്കൂറ് രണ്ടായല്ലോ? എറണാകുളത്ത് നിന്ന് ഇവിടെയെത്താൻ മാക്സിമം ഒരു മണിക്കൂറ് മതി നീ മോളുടെ ഫോണിലേക്കൊന്ന് വിളിച്ച് നോക്കിക്കേ ,അവൻ ഡ്രൈവ് ചെയ്യുവായിരിക്കും


എത്തിച്ചേരേണ്ട സമയം കഴിഞ്ഞിട്ടും മക്കളെ കാണാതെ വന്നപ്പോൾ, 

ഖയിസ്സിൻ്റെ ഉപ്പയുടെ നിർദ്ദേശപ്രകാരം ജമീല തൻ്റെ  ഫോണെടുത്ത് പ്രിയയുടെ നമ്പരിലേക്ക് വിളിച്ചു.


ഹലോ


മൂന്നാമത്തെ ബല്ലിൽ ഫോൺ ,അറ്റൻ്റ് ചെയ്തത് അപരിചിതമായ ഒരു പുരുഷശബ്ദമാണെന്നറിഞ്ഞ ജമീലയ്ക്ക് അമ്പരപ്പുണ്ടായി ഉത്ക്കണ്ഠയോടെ അവർ ഫോണിൻ്റെ സ്ക്രീനിലേക്കൊന്ന് നോക്കി


അതെ, ഇത് പ്രിയമോളുടെ നമ്പര് തന്നെയാണല്ലോ അപ്പോൾ പിന്നെ ഫോൺ അറ്റൻ്റ് ചെയ്ത പുരുഷൻ തൻ്റെ മകനെല്ലങ്കിൽ പിന്നെ ആരായിരിക്കും


അവർ ജിജ്ഞാസയോടെ നില്ക്കുമ്പോൾ, ഇയർ പീസിൽ ഘനഗംഭീരമായ ശബ്ദം മുഴങ്ങി


ഹലോ ഞാൻ ടൗൺ എസ് ഐ ഗിരിധറാണ് ,നിങ്ങളിപ്പോൾ വിളിച്ച ഫോണിൽ ഉമ്മി എന്ന പേരിലാണ് കോള് വന്നത് ,അപ്പോഴാണ് കാറിലുണ്ടായിരുന്നത് നിങ്ങളുടെ മകളാണെന്ന് മനസ്സിലായത് ,മേഡം 

അടുത്ത് നിങ്ങളുടെ ഹസ്ബൻ്റ് നില്പുണ്ടെങ്കിൽ, വേഗം ഫോൺ അദ്ദേഹത്തിനൊന്ന് കൊടുക്കു


അയ്യോ സാർ ,എൻ്റെ മക്കളെ എന്തിനാ നിങ്ങൾ പിടിച്ച് വച്ചിരിക്കുന്നത്? അവർ എന്ത് തെറ്റാണ് ചെയ്തത്?


ഒരു നിലവിളിയോടെ ജമീല ചോദിച്ചു .


മേഡം, നിങ്ങൾ ബഹളം വയ്ക്കാതെ ഫോൺ ഹസ്ബൻ്റിന് കൊടുക്കു, ഞാനദ്ദേഹത്തോടൊന്ന് സംസാരിക്കട്ടെ?


ദേ,എസ് ഐ സാറാണ്, നിങ്ങളോടെന്തോ പറയാനുണ്ടെന്ന്


കരീം ,ആകാംക്ഷയോടെ ജമീലയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി, ചെവിയോട് ചേർത്ത് വച്ചു.


സർ ,ഞാൻ അവരുടെ ഉപ്പ കരീമാണ്, എന്തിനാണ് സാർ അവരെ പിടിച്ച് വച്ചിരിക്കുന്നത് ?


മിസ്റ്റർ കരീം ,നിങ്ങളുടെ കുട്ടികൾ സഞ്ചരിച്ചിരുന്ന കാറ് ഒരാക്സിഡൻ്റിൽ പെട്ടിരിക്കുകയാണ്, അവരെ സിറ്റിഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി ,കാറിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ രണ്ട് ഫോണും ലോക്കായിരുന്നത് കൊണ്ട് ആരെങ്കിലും വിളിക്കാനായി ഞങ്ങൾ വെയിറ്റ് ചെയ്യുകയായിരുന്നു,

അപ്പോൾ നിങ്ങൾ എത്രയും വേഗം സിറ്റി ഹോസ്പിറ്റലിലെത്തണം


അത് കേട്ട് കരീമിന് തല ചുറ്റുന്നത് പോലെ തോന്നി.


അയ്യോ സാർ അവർക്കെന്തെങ്കിലും സാരമായ പരിക്കുണ്ടോ ?


അയാൾ ജിജ്ഞാസയോടെ ചോദിച്ചു.


രണ്ട് പേരെയും ആംബുലൻസിൽ കയറ്റി വിടുമ്പോൾ , അബോധാവസ്ഥയിലായിരുന്നു, പുറമേ ഒന്നും കാണാൻ കഴിഞ്ഞില്ല ,ഇനിയിപ്പോൾ ഇൻ്റേണൽ ഇൻഞ്ച്വറിയുണ്ടോ എന്ന് ഹോസ്പിറ്റലിൽ ചെന്നാലേ അറിയു, നിങ്ങൾ വേഗം അങ്ങോട്ടെത്താൻ നോക്കു


ശരി ഡോക്ടർ ഞങ്ങൾ ഉടൻ പുറപ്പെടുവാണ്


ഫോൺ കട്ട് ചെയ്തിട്ട്, വിവരം പറയുമ്പോൾ ജമീല അലമുറയിട്ട് കരഞ്ഞു,


##########$$$$#######


ജമീലയെയും കൂട്ടി കരീം ഹോസ്പിറ്റലിലെത്തുമ്പോൾ കാഷ്വാലിറ്റിയുടെ മുൻപിൽ അപരിചിതരായ കുറച്ച് ചെറുപ്പക്കാര് നില്പുണ്ടായിരുന്നു


മോനേ നിങ്ങളാണോ കാർ ആക്സിഡൻറായവരെ കൊണ്ട് വന്നത് ?


കരീം ഉത്കണ്ഠയോടെ അവരോട് ചോദിച്ചു


അതേ ചേട്ടാ .. രണ്ട് പേരുണ്ടായിരുന്നതിൽ ചെറുപ്പക്കാരന് വലിയ പരിക്കില്ല പക്ഷേ ആ പെൺകൊച്ചിന് ബ്ളീഡിങ്ങുണ്ടെന്ന് പറഞ്ഞ് ഐ സി യു വിൽ കയറ്റിയിരിക്കുവാണ്


ൻ്റെ റബ്ബേ ... എൻ്റെ കുട്ടിക്കൊരാപത്തും വരുത്തല്ലേ ?ബദരീങ്ങളുടെ പേർക്ക് ഞാനൊരു മുട്ടനെ തന്നെ അറുത്ത് കൊടുത്തേക്കാം നാഥാ .'.


ജമീലാ മുകളിലേയ്ക്ക് നോക്കി നിലവിളിയോടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ കാഷ്വാലിറ്റിയിൽ നിന്നും കാലിൽ പ്ളാസ്റ്റർ ചുറ്റിയ 

ഖയിസ്സിനെ വീൽചെയറിലിരുത്തി കൊണ്ട് അറ്റൻറർ പുറത്തേയ്ക്ക് വന്നു.


ഒബ്സർവേഷനിൽ അരമണിക്കൂർ ഇരിക്കാൽ ഡോക്ടർ പറഞ്ഞിട്ടുണ്ട്, നിങ്ങൾ എൻ്റെ കൂടെ വന്നോളു ,


നിറമിഴികളുമായി കഷ്യാലിറ്റിക്ക് മുന്നിൽ നില്ക്കുന്ന  കരീമിനോടും ജമീലയോടും ,അറ്റൻ്റർ പറഞ്ഞു.


മോനേ ... പ്രിയ മോൾക്കെന്താ പറ്റിയത്? അവൾ ഐ സി യു വിലാണെന്നാ പറയുന്നത്?


എനിക്കറിയില്ലുമ്മാ... ഞങ്ങള് ബൈപാസ് പാലമിറങ്ങി വരുമ്പോൾ എതിരെ വന്ന ലോറിയെ ഓവർ ടേക്ക് ചെയ്ത് വന്നൊരു കാറ് കണ്ട്, ഞാൻ വെട്ടിച്ചെടുത്തതാണ്, പെട്ടെന്ന് നമ്മുടെ കാറ് രണ്ട് മൂന്ന് മലക്കം മറിഞ്ഞത് മാത്രം എനിക്കറിയാം, പിന്നെ ഇവിടെ പ്ളാസ്റ്ററിടുന്ന സമയത്താണ് ബോധം വന്നത് ,എനിക്ക് പ്രിയയെ കാണണം ഉപ്പാ... നമുക്ക് ഐസിയുവിനടുത്തേയ്ക്ക് പോകാം


അറ്റൻററുടെ കൈയ്യിൽ നിന്നും വീൽചെയറിൻ്റെ നിയന്ത്രണം സ്വയം ഏറ്റെടുത്ത് കൊണ്ട് കരീം,ഐ സി യു ലക്ഷ്യമാക്കി വേഗം നടന്നു.


ഡോക്ടർ ഒരു പെൺകുട്ടിയെ നേരത്തെ ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നു, അവൾക്കിപ്പോൾ എങ്ങനെയുണ്ട്?


കറുത്ത ഫിലിമൊട്ടിച്ച ഗ്ളാസ് ഡോറ് തുറന്ന് പുറത്തേയ്ക്കിറങ്ങി വന്ന ഡ്യൂട്ടിഡോക്ടറോട്, കരീം ചോദിച്ചു.


ആ കാറാക്സിഡൻറ് 

കേസാണോ?


അതെ ഡോക്ടർ


എങ്കിൽ ,നിങ്ങളൊരാൾ മാത്രം എൻ്റെ ക്യാബിനിലേക്ക് വരു


അതും പറഞ്ഞ് കോറിഡോറിലൂടെ മുന്നോട്ട് നടന്ന ഡോക്ടറെ, കരീം പിന്തുടർന്നു.


നിങ്ങളിരിക്കു,


ക്യാബിനിലെത്തിയ ഡോക്ടർ മുന്നിലിട്ടിരിക്കുന്ന കസേര ചൂണ്ടി കരീമിനോട് പറഞ്ഞു


ആ കുട്ടി ഗർഭിണി ആയിരുന്നല്ലേ?


അതെ ഡോക്ടർ ,ഇരട്ടക്കുട്ടികളായിരുന്നു


ഉം പക്ഷേ ആ കുട്ടികളെ ദൈവം തിരിച്ചെടുത്തെന്ന് കരുതിയാൽ മതി അൺഫോർച്ച്നേറ്റ്ലി, ആ കുട്ടി അബോർഷനായി, മറ്റൊരു കാര്യം അവരിപ്പോഴും ക്രിട്ടിക്കൽ

സ്റ്റേജിലാണെന്നുള്ളതാണ്

അപകടത്തിൻ്റെ ആഘാതത്തിൽ വയറ് എവിടെയോ പോയി ശക്തിക്ക് ഇടിച്ചിട്ടുണ്ടാവാം ,അത് കൊണ്ട് യൂട്രസ്സിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് ,പേഷ്യൻ്റിൻ്റെ ജീവൻ രക്ഷിക്കാൻ യൂട്രസ് റിമൂവ് ചെയ്യാതെ മറ്റൊരു മാർഗ്ഗവുമില്ല, ആ കുട്ടി നിങ്ങളുടെ മകളാണോ ?


അല്ല ഡോക്ടർ

മകൻ്റെ ഭാര്യയാണ് പക്ഷേ അവൾ ഞങ്ങളുടെ മകള് തന്നെയാണ്


അതും പറഞ്ഞ് കരീം വിതുമ്പി കരഞ്ഞു.


#####$###$#$$$$$######


സമയം പൊയ്ക്കൊണ്ടിരുന്നു

വിവരമറിഞ്ഞ് നിശ്ചലനായിരിക്കുന്ന ഖയിസ്സിനെ ജമീല, പലതും പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.


ഇതിനിടയിൽ വിവരമറിഞ്ഞ് ഫിദയും സാദിഖലിയുമെത്തിയിരുന്നു.


ഉമ്മീ .. പ്രിയയ്ക്ക് ബോധം വീണോ?


ഇല്ലെന്നാണ് കുറച്ച് മുമ്പ് ഐ സി യു വിൽ നിന്നിറങ്ങിയ നഴ്സ് പറഞ്ഞത്,


അല്ലുമ്മാ ..പ്രിയയുടെ വീട്ടിലറിയിച്ചോ?


സാദിഖലി ചോദിച്ചു.


ഇല്ല മോനേ .. ഞങ്ങളിത് വരെ അവരുമായി സംസാരിച്ചിട്ടില്ലല്ലോ ? മോളേ ഫിദ ,ഇത് പോലീസുകാര് തന്ന പ്രിയയുടെ ഫോണാണ് ,ഇതിൽ നിന്ന് അവളുടെ അമ്മയുടെ നമ്പരെടുത്ത് നീയൊന്ന് വിളിക്ക്


ജമീല കൈയ്യിലിരുന്ന ഫോൺ ഫിദയുടെ നേരെ നീട്ടി.


അയ്യോ,,, എൻ്റെ മോളെ എല്ലാവരും ചേർന്ന് കൊലയ്ക്ക് കൊടുത്തോ ?


ഫിദയുടെ കോള് അറ്റൻ്റ് ചെയ്ത പ്രിയയുടെ അമ്മ ഗിരിജയുടെ ആദ്യ പ്രതികരണമായിരുന്നു അത്


ഫിദയ്ക്ക് അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു


ഏതാനും മണിക്കൂറുകൾക്കകം ഗിരിജയും, ഭർത്താവ് മോഹനനും ആശുപത്രിയിലെത്തി.


എവിടെയാ എൻ്റെ മോള്?എനിക്കവളെയൊന്ന് കാണണം


ഐ സി യു വിൻ്റെ മുന്നിലെ ബഞ്ചിലിരിക്കുന്ന ,ഫിദയുടെയും കരീമിൻ്റയും മുന്നിൽ വന്ന് ഗിരിജ അലമുറയിട്ടു


അമ്മേ... ബഹളം വയ്ക്കാതെ അവൾക്ക് ബോധം വീണിട്ടുണ്ടെന്നാ ഇപ്പോൾ നഴ്സ് വന്ന് പറഞ്ഞത് ,

ഖയിസ്സും ഉമ്മിയും കാണാൻ കയറിയിരിക്കുവാ, അവരിറങ്ങുമ്പോൾ അമ്മയ്ക്കും അച്ഛനും അവളെ കയറി കാണാം ,ഇപ്പോൾ പേടിക്കാനൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്


ഫിദ അവരെ സമാധാനിപ്പിച്ചു.


പക്ഷേ, എൻ്റെ മോളുടെ കുഞ്ഞുങ്ങളെ  ഇല്ലാതാക്കിക്കളഞ്ഞില്ലേ?എൻ്റെ കൃഷ്ണാ .. ഞാനെന്നും നിന്നോട് പ്രാർത്ഥിക്കുന്നതല്ലേ? എൻ്റെ മോൾക്കൊരാപത്തും വരുത്തരുതെന്ന്, എന്നിട്ടും അവളെ നീ  ഇനി പ്രസവിക്കാൻ കഴിയാതെയാക്കിയല്ലോ

കണ്ണാ . .?


അവർ  നെഞ്ചത്തടിച്ച് പൊട്ടിക്കരയുന്നത് കണ്ട്  മോഹനൻ അവരെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു .


#######$$$$###$$$#$$#$$


രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാർജ്ജ് കിട്ടിയ പ്രിയയെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകണമെന്ന് ഗിരിജ വാശി പിടിച്ചപ്പോൾ കരീമും ജമീലയുമെതിർത്തില്ല


മോഹനാ... ഞങ്ങൾക്ക് തീരെ താല്പര്യമുണ്ടായിട്ടല്ല, ഈ സമയത്ത് അമ്മയുടെ സാമീപ്യമാണ് പ്രിയമോൾക്ക് ആവശ്യമെന്ന് തോന്നിയത് കൊണ്ടാണ് സമ്മതിച്ചത്

പിന്നെ ,കുറച്ച് ദിവസം കഴിയുമ്പോൾ അവളെ കൂട്ടാനായി ഞങ്ങളങ്ങോട്ട് വരാം ,അപ്പോൾ എതിർപ്പൊന്നും പറയരുത്

കാരണം അവളെൻ്റെ മോളാണ്

എൻ്റെ ഖയിസ്സിൻ്റെ ബീവിയായി എന്നും എൻ്റെ തറവാട്ടിലുണ്ടാവേണ്ടവൾ


അതിന് സമ്മതമാണെന്ന രീതിയിൽ മോഹനൻ കരീമിൻ്റെ തോളിൽ കൈ അമർത്തി വച്ചു.

അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top