രചന: ലക്ഷ്മിശ്രീനു
രാവിലെ എല്ലാവരും അമ്പലത്തിൽ പോകാൻ റെഡി ആയി ഇറങ്ങി.... ബദ്രിയും നേത്രയും കുഞ്ഞുങ്ങളും ഒരുമിച്ച് ഒരു കാറിൽ ആയിരുന്നു പോകാൻ ഇറങ്ങിയത്...... ആമിക്ക് അമ്പലത്തിൽ കയറാൻ പാടില്ല ഇപ്പൊ അഞ്ചു മാസം കഴിഞ്ഞ അമ്പലത്തിൽ കയറികൂടായിരുന്നു അതുകൊണ്ട് തന്നെ അവൾക്ക് കൂട്ടിന് അമ്മായിയെയും ഡ്രൈവർനെയും നിർത്തി ആണ് ബാക്കി എല്ലാവരും ഇറങ്ങിയത്......!
അവർ എല്ലാവരും അമ്പലത്തിലേക്ക് പോയി കഴിഞ്ഞു ആമിയും അമ്മായിയും കൂടെ അടുക്കളയിൽ ഓരോ ജോലികളിൽ ആയി നിന്നു..... അടുക്കളയിൽ ജോലിക്ക് വേറെയും ആളുകൾ ഉണ്ട് എങ്കിലും എന്തെങ്കിലും ഒക്കെ ചെയ്യാം എന്ന് കരുതി കയറിയത് ആണ്.......
അപ്പോഴാണ് മുറ്റത്തു ആരുടെയോ ശബ്ദം കേട്ടത്.....
അവർ എന്തെങ്കിലും എടുക്കാൻ മറന്നു തിരിച്ചു വന്നോ അമ്മായി....ആമി അമ്മായിയെ നോക്കി സംശയത്തിൽ ചോദിച്ചു.
ആവോ അറിയില്ല മോളെ ഞാൻ പോയി നോക്കാം മോള് പതിയെ വന്ന മതി.....അമ്മായി വേഗം പോയി പുറകെ ആമിയും പതിയെ പോയി.
അല്ലു ആയിരുന്നു വന്നത് അവൻ അവിടെ ഉണ്ടായിരുന്ന പണിക്കാരോട് തട്ടി കയറുന്നുണ്ട്......
എന്താ അവിടെ.....അമ്മായി ഉച്ചത്തിൽ ചോദിച്ചു.അല്ലു ദേഷ്യത്തിൽ അവരുടെ അടുത്തേക്ക് വന്നു.
നേത്ര എവിടെ എനിക്ക് അവളെ കാണണം.....ദേഷ്യത്തിൽ ആണ് അല്ലുന്റെ സംസാരം
ചേച്ചി ഇവിടെ ഇല്ല.....ആമി അവരുടെ അടുത്തേക്ക് വന്നു.
കള്ളം പറയരുത് ആമി എനിക്ക് അവളെ ഒന്നു കണ്ട മാത്രം മതി ഒരു കാര്യം സംസാരിക്കാൻ ആണ്......കുറച്ചു ശാന്തമായി അവളോട് പറഞ്ഞു.
കള്ളം പറഞ്ഞത് അല്ല.... അല്ലെങ്കിൽ ഇവിടെ ആരെങ്കിലും കാണണ്ടേ.... ഇന്ന് നേത്രച്ചിയുടെ വിവാഹം ആണ്.... എല്ലാവരും അങ്ങോട്ട് പോയി.......അല്ലു ഞെട്ടി കൊണ്ട് അവളെ നോക്കി.
ഇവിടെ അമ്പലത്തിൽ വച്ച് ആണ് കെട്ട്.... അത് കഴിഞ്ഞു ഇങ്ങോട്ട് വരും..... മുഹൂർത്തം ആയി കാണും..... അത് കഴിഞ്ഞു അവർ ഇങ്ങോട്ട് വരും അപ്പൊ കാണെ സംസാരിക്കേ എന്ത് വേണോ ആകാം......
അവൾ ചെറിയ പുച്ഛത്തിൽ പറഞ്ഞു. അല്ലു ഒന്നും മിണ്ടാതെ അവിടെ ഇരുന്നു ആമിയും അമ്മായിയും അവനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് കയറി പോയി.... അല്ലു പിന്നെ എന്തോ ഓർത്തത് പോലെ വേഗം കാർ എടുത്തു പോയി.....
അമ്പലത്തിൽ എല്ലാവരും തൊഴുത് വന്നതും തിരുമേനി താലി ബദ്രിയുടെ കൈയിൽ എടുത്തു കൊടുത്തു. അവൻ നേത്രയേ ഒന്നു നോക്കി....
കെട്ടിക്കോട്ടെ.....അവളുടെ മുഖത്ത് നോക്കി ചിരിയോടെ ചോദിച്ചു.അവൾ അതിന് നിറഞ്ഞ ഒരു പുഞ്ചിരി നൽകി.
അതെ ചിരിയോടെ ബദ്രി അവളുടെ കഴുത്തിൽ താലി ചാർത്തി.... പൂജാരി കൊടുത്ത ഒരു നുള്ള് കുങ്കുമവും ചാർത്തി കൊടുത്തു..... പരസ്പരം തുളസിമാല അണിയിച്ചു.
അവർ കുറച്ചു കൂടെ മുന്നിലേക്ക് കയറി നിന്ന് തൊഴുതു.....
മഹാദേവ..... ഒരിക്കൽ ഇതുപോലെ ഒരു താലി കഴുത്തിൽ വീണത് ആണ് അത് ആരുടെയൊക്കെയോ പിടിവലിയിൽ എന്നിൽ നിന്ന് പൊട്ടി പോയത് ആണ് പിന്നെ എത്ര തന്നെ ചേർക്കാൻ നോക്കിയിട്ടും അത് ശരി ആയില്ല.....അതൊക്കെ മറന്നു പുതിയ ഒരു ജീവിതത്തിലേക്ക് വീണ്ടും ഞാൻ പോകുവാ..... പരീക്ഷിക്കരുത് കൂടെ ഉണ്ടാകണം.... എന്റെ ഈ താലിയും ഇത് അണിയിച്ച ആളും എന്റെ മരണം വരെ എന്റെ ഒപ്പം ഉണ്ടാകണം.........! അവൾ പ്രാർത്ഥന കഴിഞ്ഞു കണ്ണ് തുറക്കുമ്പോ കണ്ടത് ദേവക്കും പാറുനും ചന്ദനം തൊട്ട് കൊടുക്കുന്ന ബദ്രിയെ ആണ്....
ബദ്രി ചിരിയോടെ അവളെ നോക്കി പിന്നെ അവൾക്കും ചന്ദനം തൊട്ട് കൊടുത്തു....
അമ്പലത്തിലെ രെജിസ്റ്ററിൽ എഴുതി ഒപ്പിട്ട് അവിടെ നിന്നും എല്ലാവരും ഇറങ്ങി.....
ദേവയും പാറുസും കൂടെ കൈയൊക്കെ പിടിച്ചു കാര്യം പറഞ്ഞു പോകുവാ ദേവ അവളെ ശ്രദ്ധയോടെ പിടിച്ചു നടക്കുന്നത് കണ്ടു എല്ലാവരുടെയും മനസ്സ് നിറഞ്ഞു....
കാറിന്റെ അടുത്ത് എത്താറായതും ദേവ പാറുന്റെ കൈയിൽ മുറുകെ പിടിച്ചു തിരിച്ചു നേത്രയുടെ അടുത്തേക്ക് നടന്നു.... ദേവ വന്ന പാടെ അവളെ മുറുകെ പിടിച്ചു.... ആർക്കും കാര്യം മനസ്സിലായില്ല അപ്പോഴാണ് എല്ലാവരും അവരുടെ കാറിന്റെ അടുത്ത് നിൽക്കുന്ന അല്ലുനെ കണ്ടത്.......!
അവന്റെ മുഖത്ത് വേർതിരിച്ചു അറിയാൻ ആകാത്ത ഒരു ഭാവം നിറഞ്ഞു കാണാം.......
അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു ബദ്രിയോട് ഒപ്പം നടന്നു ബദ്രിയുടെ ഒരു കൈ അവളെ അവനോട് ചേർത്തപ്പോൾ മറുകൈ കുഞ്ഞിപെണ്ണിനെ നെഞ്ചോടു ചേർത്ത് പിടിച്ചു.....
അപ്പൊ ഇനി നേത്രാഗ്നിക്ക് വേണ്ടി അലോക്ദേവാനന്ദ് ഒരു കോമാളി വേഷം കെട്ടി കാത്തിരിക്കണ്ട അല്ലെ......അവൻ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു.
അതിന് എപ്പോഴാ നിങ്ങൾ എനിക്ക് വേണ്ടി കാത്തിരുന്നത്...... എന്തിന് വേണ്ടിയാ കാത്തിരുന്നത്......അവൾ അവനെ നോക്കി സൗമ്യമായ് ചോദിച്ചു.
നീ എല്ലാം അവസാനിച്ചു.... നീ ജയിച്ചു ഇവന്റെ ഒപ്പം സന്തോഷമായ് ജീവിക്കാം എന്നൊന്നും കരുതണ്ട നേത്ര ഇനി ആണ് നീ ശെരിക്കും അലോക് ആരാ എന്ന് അറിയാൻ പോകുന്നത്........ എന്റെ കുഞ്ഞിനെ ഞാൻ കൊണ്ട് പോകും ഉടനെ നോക്കിക്കോ നീ........അവൻ വല്ലാത്ത ഭാവത്തിൽ പറഞ്ഞു.
അങ്ങനെ കൊണ്ട് പോകാൻ പറ്റുമെങ്കിൽ നീ കൊണ്ട് പോയി നോക്ക്..... ബദ്രി ഇടയിൽ കയറി.
അവന്റെ അച്ഛൻ ഞാൻ ആണെങ്കിൽ എന്റെ കുഞ്ഞിനെ കൊണ്ട് പോയിരിക്കും കാത്തിരുന്നോ.......
ജനിപ്പിച്ച മാത്രം അച്ഛൻ ആകില്ല....ആ വാക്കിന്റെ അർത്ഥം ഒന്നു പഠിച്ചിട്ട് വേണം വരാൻ അലോക്....അച്ഛനെ അടുത്ത് അറിയാവുന്നത് കൊണ്ട് നിന്റെ കണ്ടപ്പോഴേ അമ്മയുടെ ചിറകിൽ ഒളിച്ചു....പിന്നെ കുഞ്ഞിനെ നീ നിന്റെ വൃത്തികെട്ട ഉടായിപ്പ് പരിപാടി ആയി വന്നു കൊണ്ട് പോകാൻ ആണ് ശ്രമം എങ്കിൽ അലോക് നല്ലത് പോലെ കൊണ്ടിട്ടെ പോകു.....ബദ്രി വെല്ലുവിളി പോലെ പറഞ്ഞു.
കാണാം നമുക്ക്.....
അല്ലു അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.
കാണാൻ ആണെങ്കിൽ ഇന്ന് കൂടെ ഇവിടെ ഉള്ളു നാളെ മുതൽ അവിടെ ബാംഗ്ലൂർ ഉണ്ടാകും ഞാനും എന്റെ ഭാര്യയും മകനും അങ്ങോട്ട് വരണം നീ...... അല്ലു ഒരിക്കൽ കൂടെ എല്ലാവരെയും ദേഷ്യത്തിൽ നോക്കി ഇറങ്ങി.....!
നേത്ര അല്ലു പോയ വഴിയേ ഒന്നു നോക്കി.....!
പിന്നെ എല്ലാവരും അതിനെ കുറിച്ച് ഒന്നും സംസാരിക്കാതെ വീട്ടിലേക്ക് തിരിച്ചു....... അവിടെ എത്തുമ്പോൾ ആമിയും അമ്മായിയുംചേർന്നു നിലവിളക്ക് ഒരുക്കി വച്ചിരുന്നു ആന്റി ആണ് നേത്രക്ക് വിളക്ക് നൽകി അകത്തേക്ക് ക്ഷണിച്ചത് ബദ്രി ദേവയെയും കൂട്ടി നേരെ അവരുടെ മുറിയിലേക്ക് പോയി......
എന്താ ദേവൂട്ട ആകെ ഒരു പേടിഭാവം....അവനെ കൊണ്ട് ബെഡിൽ ഇരുത്തിയിട്ട് ചോദിച്ചു.
അച്ഛൻ.... കൊണ്ട് പോവോ.....അല്ലുനെ അന്നത്തെ സംഭവത്തിന് ശേഷം ദേവക്ക് പേടി ആണ്.
ഇല്ലല്ലോ.... അത് ചുമ്മാ പേടിപ്പിക്കാൻ പറഞ്ഞത് അല്ലെ അപ്പോഴേക്കും ദേവൂട്ടൻ പേടിച്ചോ..... ബദ്രി അവനെ തലോടി കൊണ്ട് ചോദിച്ചു.
അച്ഛാ......അപ്പോഴേക്കും നേത്രയും പാറുവും അവരുടെ അടുത്തേക്ക് വന്നു.
എന്താ ഇവിടെ രണ്ടുപേരും കൂടെ ചർച്ച....നേത്ര പാറുനെ ബെഡിൽ ഇരുത്തിയിട്ട് ചോദിച്ചു.
ദേവൂട്ടൻ ചെറുത് ആയി പേടിച്ചു എന്ന് തോന്നുന്നു....അപ്പോഴേക്കും പാറു അവന്റെ മടിയിൽ വലിഞ്ഞു കയറി രണ്ടുപേരും അവരുടെ ലോകത്ത് ആയി.
മ്മ്മ് അന്നത്തെ സംഭവത്തിന് ശേഷം അവന് ചെറിയ പേടി ഉണ്ട്...... താഴെ എല്ലാവരും കണ്ണേട്ടനെ അന്വേഷിക്കുന്നുണ്ട്.......
മ്മ് ഞാൻ വരാം താൻ പാറുനെ കൊണ്ട് പൊയ്ക്കോ.....അവളോട് പറഞ്ഞു. അവനെ ഒന്നും നോക്കി പാറുസിനെ എടുത്തു അവൾ ഇറങ്ങി.
ദേവൂട്ട..... വാ വേഷം മാറ്റി തരാം എന്നിട്ട് നമുക്ക് ഒരുമിച്ച് താഴെ പോകാം.....അവന്റെ മുഖത്ത് അപ്പോഴും ആ പേടി ഉണ്ട്.
ദേവൂട്ട ഇങ്ങനെ പേടിച്ചു ഇരുന്നാൽ ഞാൻ പാറുനെ മാത്രം കടൽ കാണാൻ കൊണ്ട് പോകും കേട്ടോ.....കടൽ എന്ന് കേട്ടപ്പോൾ ദേവ ബദ്രിയെ നോക്കി.
ഉച്ചക്ക് ശേഷം ഞാനും പാറുവും കടൽ കാണാൻ പോകുന്നുണ്ട് ദേവൂട്ടൻ ഇങ്ങനെ ഇരുന്നാൽ അങ്കിൾ കൊണ്ട് പോകില്ല.....അത് കേട്ടപ്പോൾ ദേവ ചിരിച്ചു നന്നായി.
ആഹാ ഗുഡ് ബോയ്..... വാ ഡ്രസ്സ് മാറ്റി തരാം......അവൻ ദേവക്ക് വേറെ ഒരു ഡ്രസ്സ് ഇട്ട് കൊടുത്തു ബദ്രിയും മുണ്ടും ഷർട്ടും അഴിച്ചു മാറ്റി ഷോർട്സും ടി ഷർട്ടും എടുത്തു ഇട്ടു ബദ്രിക്ക് ഈ മുണ്ട് ഉടുത്തു ശീലമില്ല അതുകൊണ്ട് അതിന്റെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു.....
ബദ്രി ദേവയെ കൂട്ടി പോകാൻ തുടങ്ങുമ്പോൾ ദേവ ബദ്രിയുടെ കൈയിൽ പിടിച്ചു വലിച്ചു.സംശയത്തിൽ ബദ്രി ഒന്നുനോക്കി
അങ്കിൾ അല്ല അപ്പ......!
തുടരും.......