Happy Wedding തുടർക്കഥ Part 7 വായിക്കൂ...

Valappottukal


രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.

"മോൾക്ക് ഇത് ഇഷ്ടായോ?? ദേ ഈ കളർ മോൾക്ക് ചേരും... എടി കൊച്ചേ അത് ഇങ്ങ് എടുത്തേ...!!".... റബേക്ക സെലിന് വേണ്ടി ഷെൽഫിൽ ഇരിക്കുന്ന ഡ്രസ്സ്‌ മുഴുവൻ വാരി ഇടീക്കുകയാണ്.

"അയ്യോ ചേട്ടത്തി ഇത്രയൊന്നും വേണ്ട... ഇപ്പോ തന്നെ ഇത് ഒത്തിരി ആയി... ഇത്രെയൊക്കെ എന്തിനാ??"... സെലിൻ റബേക്കയോട് പറഞ്ഞു.


"ഒന്ന് മിണ്ടാതിരി പെണ്ണെ.... ഇതൊക്കെ വേണം. ഞങ്ങടെ അനിയത്തി ഒരു കാര്യത്തിനും പിന്നിൽ അല്ലെന്നും അവള് മഹാറാണിയെ പോലെ തന്നെയാ ഞങ്ങൾ കൊണ്ട് നടക്കുന്നതെന്നും ചിലരൊക്കെ ഒന്ന് അറിയട്ടെ. ചക്കരകുടത്തിൽ കൈ ഇട്ടപ്പോൾ നക്കാൻ പോയതല്ലേ....!!അവർ ഇതൊക്കെ കണ്ട് ഒന്ന് കൊതിക്കട്ടെ....!!".... കുറച്ച് അപ്പുറത്തായി മാറി നിന്ന് ഡ്രസ്സ്‌ എടുത്ത് കൊണ്ടിരുന്ന സാന്ദ്ര കേൾക്കാൻ വേണ്ടി റബേക്ക പറഞ്ഞു.

സിവാനും സൈമനും അത് കേട്ട് ചിരി അടക്കി നിന്നു. അപ്പോഴാണ് സൈമന് ഒരു call വന്നതും അവൻ പോയതും. സിവാൻ പിന്നെ അവിടെ പോസ്റ്റ്‌ അടിച്ച് നിന്നു. അവൻ സാരീ സെക്ഷനിലേക്ക് വെറുതെ കണ്ണുകൾ പായിച്ചു നിന്നപ്പോൾ ഒരു റെഡ് വൈൻ കളർ സാരീ അവന്റെ കണ്ണിൽ പെട്ടത്.

"സിസിലി ചേച്ചി അത് ഇങ്ങ് എടുത്തേ....!!".... അവൻ ആ സാരീ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു. അവൾ അത് എടുത്ത് കൊടുത്തതും സിവാൻ സാരിയും കൊണ്ട് സെലിന്റെ അടുത്തേക്ക് പോയി.

"സെലിനെ.....!!"....

"ആഹ്.... എന്താ ഇച്ചായ "??....


"ഇങ്ങ് വന്നേ....!!".... സിവാൻ അവളുടെ കൈ പിടിച്ച് കൊണ്ട് കണ്ണാടിക്ക് മുൻപിൽ കൊണ്ട് നിർത്തി.റബേക്ക അത് കണ്ട് ഒന്ന് ചിരിച്ച ശേഷം സാന്ദ്രയെ നോക്കി. അവിടിപ്പോ പൊട്ടും എന്ന രീതിയിൽ ഒരു അഗ്നിപർവതം പുകയുന്നത് കണ്ട് റബേക്ക ഉള്ളിൽ ചിരിച്ചു. സിവാൻ സെലിന്റെ തോളിലേക്ക് ആ സാരീ വെച്ച് നോക്കി.അവന്റെ കൈ മുട്ട് തോളിൽ അമർന്നപ്പോൾ അവൾ ഒന്ന് വെപ്രാളപ്പെട്ടു. എങ്കിലും അവളിൽ നാണം കലർന്നൊരു പുഞ്ചിരി മൊട്ടിട്ടു.

"ഹ്മ്മ്.... ഈ കളർ കൊള്ളാം. നിനക്ക് ചേരുന്നുണ്ട്. ഇത് ഇഷ്ടായോ "??.... സിവാൻ ചോദിച്ചു.

"ഏഹ്.... ആഹ് ഇഷ്ടായി....!!"...

"മ്മ്... നീ വാ നമുക്ക് വേറെ കുറച്ച് സാരി എടുക്കാം...!!ചേട്ടത്തി ഞങ്ങൾ ഇപ്പോ വരാവേ...!!".... സിവാൻ അതും പറഞ്ഞ് അവളെയും പിടിച്ച് വലിച്ച് കൊണ്ട് പോയി.

"ഇച്ചായ.... ഇപ്പോ തന്നെ കുറേ ആയി...
ഇനി വേണ്ട...!!"....


"അത് ചേട്ടത്തിമാരുടെയും ഇച്ചായന്മാരുടെയും വകയാ. എന്റെ വക ഞാൻ മേടിച്ച് തരണ്ടേ....!!ഇങ്ങോട്ട് വാടി കൊച്ചേ....!!".... അവൻ സെലിനെയും കൂട്ടി സാരീ സെക്ഷനിൽ പോയി അവൾക്ക് ചേരുന്ന കുറച്ച് സാരികൾ വാങ്ങി കൊടുത്തു. അവർക്ക് തൊട്ട് പിന്നിൽ ആയി സാന്ദ്രയും ഡ്രസ്സ്‌ select ചെയ്യുന്നുണ്ടായിരുന്നു.

"സെലിനെ ആ ഡ്രസ്സ്‌ വേണോ "??... സിവാൻ മെല്ലെ ചോദിച്ചു.

"ഏത് ഡ്രസ്സ ഇച്ചായാ "??...

"ദേ അത്....!!".... സിവാൻ വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് അവൾ നോക്കി. മുട്ട് വരെ മാത്രമുള്ള സിൽക്കിന്റെ ഒരു revealing മാക്സി ആയിരുന്നു അത്....

"അയ്യേ.... അത് ഞാൻ എങ്ങനെ ഇട്ടോണ്ട് നടക്കാനാ ഇച്ചായ.... ഒന്ന് പോയെ....!!".... സെലിൻ നാണത്തോടെ പറഞ്ഞു.

"എല്ലാരേയും കാണിച്ചോണ്ട് ഇട്ടോണ്ട് നടക്കേണ്ട. എനിക്ക് കാണാൻ വേണ്ടി ഇടാല്ലോ....!!".... അവൻ പറഞ്ഞത് കേട്ട് അവൾ മുഖം താഴ്ത്തി. സാന്ദ്ര ഇതൊക്കെ കേട്ട് കലി തുള്ളി നിൽപ്പാണ്.

"ഇതൊക്കെ എത്ര നാൾ കാണുമെന്ന് നമുക്ക് കാത്തിരുന്നു കാണാം....!!"... സാന്ദ്ര അവർ രണ്ടും കേൾക്കാൻ പാകത്തിന് അതും പറഞ്ഞ് ചവിട്ടി തുള്ളി പോയി.

"ഇച്ചായ ഞാൻ ഇപ്പോ വരാട്ടോ...!!"....


"ആഹ് പോയിട്ട് വാ....!!".... സിവാൻ പറഞ്ഞു.സെലിൻ പോയതും സിവാൻ ആ മാക്സി കൂടെ seperate പാക്ക് ചെയ്യാൻ പറഞ്ഞ് സോഫയിൽ പോയി ഇരുന്നു.

"സാന്ദ്ര ചേച്ചി....".... സെലിൻ അവളെ പിന്നിൽ നിന്ന് വിളിച്ചു. 😁

"ആഹ്....ഓഹ് നീയാരുന്നോ?? എന്നതാടി "?? 😡.... സാന്ദ്ര അഹങ്കാരത്തോടെ ചോദിച്ചു.

"നേരത്തെ ചോദിച്ചതിനും പറഞ്ഞതിനും ഒന്നും എനിക്ക് മറുപടി പറയാൻ പറ്റിയില്ല. അല്ല എനിക്ക് പറയാനുള്ള മറുപടിയെക്കാൾ നല്ല മറുപടി എന്റെ ചേട്ടത്തിയും കെട്ടിയോനും തന്നല്ലോ!!എന്നാലും എന്റെ വകയും കൂടെ വേണ്ടേ?? എന്നതാ നേരത്തെ ചോദിച്ചത് കുരീക്കാട്ടിലെ മഹാറാണി ആണോന്നല്ലേ?? അതേ മഹാറാണി തന്നെയാ കുരീക്കാട്ടിലെ സിവാൻ ജോണിന്റെ മഹാറാണി.മഹാറാണിയെ എല്ലാവരും കൊണ്ട് നടക്കുന്നത് കണ്ടല്ലോ അല്ലേ...?? അത് കാണാൻ പറ്റാത്തതിന്റെ ചൊരുക്കിൽ ആണല്ലോ അല്ലേ ഓരോന്നൊക്കെ കിടന്ന് പറയുന്നത്. ആലോചിക്കുമ്പോൾ സഹതാപം തോന്നുന്നുണ്ട് കേട്ടോ...."....


"എടി പെങ്കൊച്ചേ... നിന്നെ അവന്മാര് തർമ കെട്ടും കെട്ടി കുരീക്കാട്ടിലേക്ക് കൊണ്ട് പോയത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല. അവരുടെ സ്റ്റാറ്റസ് അവർക്ക് keep ചെയ്യണാരുന്നു അതിന് വേണ്ടിയാ. ഇപ്പോ ഓരോന്നും കാട്ടി കൂട്ടുന്നതും അതിന് വേണ്ടി തന്നെയാ. നാളെ ഒരു സമയത്ത് ഈ കഥയൊക്കെ എല്ലാരും മറക്കുമ്പോ നീ ആ പടിക്ക് പുറത്താരിക്കും. സിവാനെ എന്നേക്കാൾ നന്നായിട്ട് നിനക്ക് അറിഞ്ഞൂടാ. ഞാൻ അവനെ ചതിച്ചെന്ന് ഉള്ളത് നേരാ. പക്ഷെ സിവാൻ ഇനിയൊരു പെണ്ണിന്റെ കൂടെ ജീവിക്കാനൊന്നും പോണില്ല. അതിന് ഞാൻ ഗ്യാരന്റി ".... സാന്ദ്ര പറഞ്ഞു.


"ഓഹോ എത്ര വർഷത്തെ ഗ്യാരന്റി ഉണ്ടാവും "??... സിവാൻ അങ്ങോട്ട് വന്നു. സെലിൻ അവനെ ഒന്ന് നോക്കി.

"പറ സാന്ദ്രേ എത്ര വർഷത്തെ ഗ്യാരന്റി ഉണ്ട് നിനക്ക്??"....
സാന്ദ്ര വീണ്ടും കലിപ്പിച്ചു അവനെ ഒന്ന് നോക്കി.

"മേക്കലാത്തെ സണ്ണിയുടെ ഭാര്യ സാന്ദ്ര സണ്ണി കേൾക്കാനായിട്ട് പറയുവാ. കുരീക്കാട്ടിൽ സിവാന് ജീവനുള്ള അത്രയും കാലത്തോളം കെട്ടിയോളുടെ പേരിന്റെ സ്ഥാനത്തു സെലിൻ എന്ന പേരെ ഉണ്ടാവൂ.!!".... സിവാൻ പറഞ്ഞത് കേട്ട് സെലിൻ അവനെ കൗതുകത്തോടെ നോക്കി.

"ശരിയാ ഒട്ടും വിചാരിക്കാതെയാ ഞാൻ ഇവളെ അങ്ങ് കെട്ടിയത്. കെട്ടി കഴിഞ്ഞപ്പോ എനിക്ക് തോന്നി ഏതേലും ഒരുത്തി പണ്ടെങ്ങാണ്ടും എന്നെ തേച്ചിട്ട് പോയെന്ന് കരുതി ഞാൻ എന്തിനാ ജീവിക്കാതെ ഇരിക്കുന്നെ?? അതും ഇതുപോലെ സുന്ദരിയും അടക്കവും ഒതുക്കവും സ്നേഹവുമൊക്കെ ഉള്ളൊരു പെണ്ണ് എന്റെ കുടുംബത്തിൽ വന്ന് കേറിയ സ്ഥിതിക്ക് ".... സിവാൻ പറയുന്നത് കേട്ട് സെലിന് ചിരി പൊട്ടി.


"സാന്ദ്രേ നീയെന്നല്ല നിന്റെ അപ്പൻ ചത്തു പോയ വർക്കി കുഞ്ഞ് വന്ന് വിചാരിച്ചാലും ശരി സിവാന് ഇനി സെലിനെ വിട്ടൊരു കളിയും ഉണ്ടാവില്ല. പൊന്നു മോള് വേഗം മേക്കലാത്തേക്ക് ചെല്ല്. അവിടുത്തെ ജർമൻ ഷേപ്പേർഡിന് തീറ്റയ്ക്ക് ഉള്ള സമയം ആയിക്കാണും. സെലിനെ വാ... ".... സിവാൻ സെലിനെ ചേർത്ത് പിടിച്ച് ഒരു ലോഡ് പുച്ഛവും വാരി വിതറി അവളെയും കൂട്ടി കൊണ്ട് പോയി.

"ഇല്ല... സിവാനെ നിന്നെ അവളുടെ കൂടെ ഞാൻ വാഴിക്കില്ല.... നീ അങ്ങനെ ഇപ്പോ സന്തോഷായി ജീവിക്കണ്ട....!!"..... സാന്ദ്ര മനസ്സിൽ പറഞ്ഞു...

"ചേട്ടത്തി എല്ലാം എടുത്തില്ലേ പോയാലോ??".... സൈമൺ ചോദിച്ചു.

"ആഹ് പോകാം ടാ... ഇനി വല്ലോം വേണേൽ പിന്നെ വരാം...!!".... റബേക്ക പറഞ്ഞു. അവർ നാലും കൂടെ വീട്ടിലേക്ക് തിരിച്ചു.

ഇതേ സമയം ഷോപ്പിംഗിന് പോയവരെ കാണാതെ ഗേറ്റിന്റെ പഠിക്കലേക്ക് നോക്കി നിൽക്കുവാണ് ഏയ്‌റ ചേട്ടത്തി.

"ഈ പിള്ളേര് എന്താവോ വരാത്തെ?? ഉച്ച ആവാറായല്ലോ!!".... ഏയ്‌റ സിവാനെയൊക്കെ നോക്കി ഉമ്മറത്ത് വന്ന് നിന്നു.

"എന്നതാ ചേട്ടത്തി പുറത്തേക്ക് നോക്കി നിക്കണേ "??.... റീന ചോദിച്ചു.

"അല്ലെടി പിള്ളേര് പോയിട്ട് നേരം കുറച്ചായില്ലേ?? ഇതെന്നാണാവോ വരാത്തെ "??....

"ആഹ് സാധനൊക്കെ എടുത്ത് വരണ്ടേ?? അതാവും.".... റീന പറഞ്ഞു തീർന്നതും കാർ അങ്ങോട്ട് വന്നു.

"ആഹ് എത്തിയല്ലോ!!".... റീന പറഞ്ഞു.റെബേക്ക കാറിൽ നിന്നും ഇറങ്ങി വന്നു.

"എന്നതാടി ഇത്രേം വൈകിയേ "??... ഏയ്‌റ ചോദിച്ചു.

"ഓഹ് ഒന്നും പറയണ്ട ചേട്ടത്തി ആ മേക്കലാത്തെ കെട്ടിലമ്മയെ കെട്ടി എടുത്താരുന്നു ഷോപ്പിലേക്ക്. അവളുമായിട്ട് ചെറിയൊരു കശപിശ ഉണ്ടായി ".... റെബേക്ക പറഞ്ഞു.

"എന്നാ ഉണ്ടായേ "??... ഏയ്‌റ ചോദിച്ചു.റബേക്ക അവിടെ ഉണ്ടായത് എല്ലാം അവരോട് പറഞ്ഞു.

"ആ ഒരുമ്പട്ടോൾക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ അവളെന്റെ കൊച്ചിനെ ഇങ്ങനെയൊക്കെ പറഞ്ഞത്?? നിനക്ക് നാലെണ്ണം പൊട്ടിച്ചൂടാരുന്നോടി "??... ഏയ്‌റ ദേഷ്യം കൊണ്ട് വിറച്ച്.

"എന്റെ കൈ തരിച്ചു വന്നതാ. പിന്നെ കൊച്ച് നിക്കണ്. അവൾക്ക് ഒന്നും അറിയില്ലല്ലോ അതുകൊണ്ടൊക്കെയാ ഞാൻ അങ്ങ് വെറുതെ വിട്ടത്. ഒരു ദിവസം അവളെ എന്റെ കൈയിൽ കിട്ടും. അന്ന് ഇഞ്ചി ചതക്കും പോലെ ചതക്കും ഞാൻ....".... റെബേക്ക പറഞ്ഞു.


"ചേട്ടത്തി എന്തുവാ പറഞ്ഞെ...വെറുതെ വിട്ടെന്നോ?? 😳😳വാ കൊണ്ട് ഒരു അങ്കം മുഴുവൻ കഴിഞ്ഞിട്ടാ ചേട്ടത്തി വണ്ടിയിൽ വന്ന് കേറിയത് പോലും... ഹോ എന്നതാരുന്നു "??.... സൈമൺ പറഞ്ഞു.

"പിന്നെ ഞങ്ങടെ അനിയത്തിയെ പറയുന്നത് ഞാൻ കേട്ട് നിക്കാൻ പോകുവല്ലേ?? അവളിനിയും ചൊറിഞ്ഞോണ്ട് വന്നാൽ മീൻ വെട്ടണ കത്തി എടുത്താവും ഇനി ഞാൻ വരയാൻ പോണത് "..... റെബേക്ക പറഞ്ഞു. സെലിൻ ഇതൊക്കെ കേട്ട് കണ്ണ് തള്ളി നിക്കുവാരുന്നു.

"പാവം.സെലിൻ മോൾക്ക് കഥയൊന്നും അറിയാത്ത കൊണ്ട് ആകെ കിളി പോയി നിക്കുവാ. കഥയൊക്കെ പറഞ്ഞു തരാട്ടോ. ഇപ്പോ പോയി എല്ലാരും ഡ്രെസ്സൊക്കെ മാറിട്ട് വാ.... ഞാൻ ഊണ് എടുത്ത് വെക്കാം "..... ഏയ്‌റ പറഞ്ഞു.

"ചേട്ടത്തി എനിക്ക് ഊണ് തന്നേക്ക് ഇച്ചായൻ കമ്പനിയിലേക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചാരുന്നു. കഴിച്ചിട്ട് പൊക്കോളാം ഞാൻ "... സൈമൺ പറഞ്ഞു.

"ആഹ് എങ്കി നീ വാഡാ "..... ഏയ്‌റ അവന് ഭക്ഷണം എടുത്ത് വെക്കാൻ കേറി പോയി.

"ഇച്ചായ മാങ്ങയും ജിലേബിയും മേടിച്ചോ??"... റീന ചോദിച്ചു.

"ആഹ് അത് ആ കവറിൽ ഉണ്ട്. ഒരു കോമ്പിനേഷനും ഇല്ലാത്ത സാധനങ്ങൾ ആണല്ലോ കർത്താവേ എന്റെ പെണ്ണുപിള്ളക്ക് ഇഷ്ടം....".... സൈമൺ പറഞ്ഞു.

"ആഹ് അത് എന്റെ ഇഷ്ടം... മര്യാദക്ക് വാങ്ങി തന്നോണം. ചുമ്മാതൊന്നും അല്ലല്ലോ!!നല്ലപോലെ പണി എടുത്തിട്ടല്ലേ....!!".... റീന അത് പറഞ്ഞതും സൈമൺ അവളുടെ വാ പൊത്തി.

"എടി പിള്ളേര് നിക്കുന്നു... കേറി വാടി കുരിപ്പേ...!!".... സൈമൺ അവളെയും കൂട്ടി അകത്തേക്ക് പോയി. അവർ പറഞ്ഞത് കേട്ട് ചിരി കടിച്ച് പിടിച്ച് സെലിനും സിവാനും നിന്നു.

"വാടോ... റൂമിൽ പോയി ഇതൊക്കെ വെച്ചിട്ട് വരാം...!"...അവർ രണ്ടാളും കൂടെ സ്റ്റെപ്പ് കേറി റൂമിൽ എത്തി. സിവാൻ ഡ്രസ്സ്‌ എല്ലാം കട്ടിലിലേക്ക് വെച്ചു.


"സെലിനെ "....

"ആഹ്....എന്താ ഇച്ചായ '??

"നീയാ dress എല്ലാം ഒന്ന് try ചെയ്ത് നോക്ക്. എന്തേലും കൂട്ടാനും കുറക്കാനും ഉണ്ടേൽ ചേട്ടത്തിമാരോട് പറഞ്ഞാൽ മതി. ഇവിടെ തയ്യൽ മെഷിൻ ഉണ്ട് ".....

"ശരി ഇച്ചായ "....

"ഞാൻ പുറത്ത് ഉണ്ടാവും നീ dress മാറ്റിട്ട് വാ "...

"ആഹ് ഇച്ചായ ".....അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി.പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ്  സിവാനൊരു call വന്നത്.

"ഹലോ..."....

"സിവാൻ സാർ തിങ്കളാഴ്ച ആണ് TK മൈൽസ് ഉം ആയുള്ള meeting. സാർ എത്തുവോ "??... സിവാന്റെ PA ചോദിച്ചു.

"മ്മ്.... എനിക്ക് ഇപ്പോ വരാൻ പറ്റുന്നോരു സാഹചര്യം അല്ല. താൻ അത് വീഡിയോ കോൺഫ്രൻസിലേക്ക് മാറ്റാൻ പറ്റുമോ എന്നൊന്ന് അന്വേഷിക്ക്...."....


"സാർ അത്.... ഇത്രേം വലിയൊരു ഡീല് വീഡിയോ കോൺഫ്രൻസിൽ ആക്കിയാൽ... അവരത് ഒരു negative ആയല്ലേ കാണൂ. സാറ് വരുന്നത് ആയിരിക്കില്ലേ നല്ലത്??"....

"മ്മ് ഞാൻ ഒന്ന് നോക്കട്ടെ....വരാൻ പറ്റുമെങ്കിൽ ഞാൻ വരാം. ഇല്ലെങ്കിൽ ഞാൻ തന്നെ അവരെ നേരിൽ contact ചെയ്ത് കാര്യം അറിയിക്കാം ".....

"Ok sir ".... അത്രയും പറഞ്ഞവൻ call വെച്ചു.

"ഇതിപ്പോ എന്നതാ ചെയ്യാ?? കെട്ട് കഴിഞ്ഞ് മൂന്നാം ദിവസം എങ്ങനെയാ തിരിച്ചു പോകുന്നെ?? പോകാതെ ഇരിക്കാനും പറ്റില്ലല്ലോ!!ഇത് അറിഞ്ഞാൽ ചേട്ടത്തിമാർ എന്നെ കൊല്ലും. ഇച്ചായനോട് വിളിച്ചൊന്നു സംസാരിച്ചാലോ??".....അവൻ ഫോൺ എടുത്ത് സാമിനെ വിളിച്ചു.

"ഹലോ.... ഇച്ചായ "....

"ആഹ് എന്നാടാ?? പറ ".....

"ഇച്ചായ ആ TK മൈൽസ് ഉം ആയിട്ടുള്ള meeting തിങ്കളാഴ്ചയാ. ഞാൻ ഒരാഴ്ചത്തെ ദിവസത്തേക്ക് ലീവ് എടുത്തല്ലേ വന്നത്!! യാത്രക്ക് തന്നെ രണ്ട് ദിവസം പിടിച്ചു. പിന്നെ ഇപ്പോ രണ്ട് ദിവസം already കഴിഞ്ഞു. നാളെ തിരിച്ച് പോകാമെന്ന കണക്ക് കൂട്ടലിൽ അല്ലേ ഞാൻ വന്നത്. അപ്പോഴല്ലേ ഇങ്ങനെയൊക്കെ....!! ഹ്മ്മ്... Tk മൈൽസ് ഉം ആയുള്ളത് വലിയൊരു പ്രൊജക്റ്റ്‌ ആയ കൊണ്ട് തന്നെ എനിക്ക് പോകാതെ ഇരിക്കാനും പറ്റില്ല.... ഇപ്പോ പോകുവാണെന്ന് അറിഞ്ഞാൽ ചേട്ടത്തിമാര് എന്നെ പിടിച്ച് കുരിശിൽ തറക്കും. കല്യാണം കഴിഞ്ഞല്ലേ ഉള്ളു ഇപ്പോ പോകാൻ പറ്റില്ലെന്നും പറയും. എന്നാ ഇപ്പോ ചെയ്യുക "??

"മ്മ്.... നീ ടെൻഷൻ ആവണ്ട. ഞാൻ അങ്ങ് വരട്ടെ. ഒരു പ്ലാൻ ഉണ്ടാക്കാം. എല്ലാം ശരിയാക്കാം ".....


"ശരി ഇച്ചായ "...... സിവാൻ ആശ്വാസത്തോടെ call വെച്ചു.ഇതേ സമയം മേടിച്ച ഡ്രസ്സ്‌ എല്ലാം ഇട്ടു നോക്കുന്നതിനിടയിൽ ആണ് സിവാൻ അവിടെ വെച്ച് കാണിച്ച മാക്സി അവൾ കണ്ടത്.

"കർത്താവേ ഇച്ചായൻ ഇത് മേടിച്ചാരുന്നോ?? അയ്യേ....!!"... അവൾ നാണം കൊണ്ട് തല താഴ്ത്തി. അല്പസമയം കഴിഞ്ഞപ്പോൾ.....

"ഇച്ചായ ".... സെലിൻ വിളിച്ചു.

"ആഹ്....!!"....

"ചേട്ടത്തി കഴിക്കാൻ വിളിക്കുന്നുണ്ട് "....

"ആഹ് വാ... പോകാം. ഡ്രസ്സ്‌ ഇട്ടു നോക്കിയോ നീ ".??......

"ആഹ്... നോക്കി....!!".... അവർ രണ്ടും താഴേക്ക് ഇറങ്ങി ചെന്നു.

"ചേട്ടത്തി "..... സിവാൻ വിളിച്ചു.

"ആ ഇരിക്ക് പിള്ളേരെ... സൈമൺ കഴിച്ചിട്ട് പോയി. ഞാൻ നിങ്ങളെ നോക്കി ഇരിക്കുവാരുന്നു ".... ഏയ്‌റ പറഞ്ഞു. അവർ എല്ലാവരും കൂടെ ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു.


"സെലിൻ മോളെ വാങ്ങിയ dress എല്ലാം പാകമാണോ "??.... റെബേക്ക ചോദിച്ചു.

"ആഹ് ഒന്ന് രണ്ടെണ്ണം അടിക്കണം... വേറെ കുഴപ്പം ഒന്നുമില്ല ".....

"മ്മ് "......

"റീന മോള് എവിടെ "??... സിവാൻ ചോദിച്ചു.

"അവള് കഴിച്ചിട്ട് ഉച്ച ഉറക്കത്തിനു കയറി...."....

ഭക്ഷണത്തിനു ശേഷം.....

"ചേട്ടത്തി ഞാൻ റൂമിലേക്ക് പോകുവാണേ ".... സിവാൻ പറഞ്ഞു.

"സെലിൻ മോളെ....ആ വന്നതൊരു വിളിയാ... അങ്ങോട്ട് പൊക്കോ. അവനുമായിട്ട് എന്തേലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്ക്... ചെല്ല് ചെല്ല് "..... ഏയ്‌റ പറഞ്ഞതും സെലിൻ കണ്ണും മിഴിച്ചു റൂമിലേക്ക് പോയി.

റൂമിന്റെ door ആരോ തട്ടുന്ന കേട്ടാണ് സിവാൻ നോക്കിയത്.

"ആഹ് സെലിനോ.... വാടോ?? ഇതെന്നാ പറ്റി ഇങ്ങോട്ട് കേറിപ്പോരാൻ "??...


"അത് ചേട്ടത്തി.... ചേട്ടത്തി പറഞ്ഞു ഇവിടെ വന്നിരിക്കാൻ ".....
സിവാൻ അത് കേട്ട് ചിരിച്ചു.

"അല്ലാണ്ട് സെലിന് തോന്നിട്ട് വന്നതല്ലല്ലേ!!എന്നായാലും വന്നില്ലേ ഇവിടെ ഇരിക്ക്... ചോദിക്കട്ടെ ".... സിവാൻ പറഞ്ഞപ്പോൾ സെലിൻ കട്ടിലിൽ വന്ന് ഇരുന്നു.

"മ്മ്... പിന്നെ പറ..."...

"എന്ത് "??

"തന്നെ കുറിച്ച് പറയെടോ!!കല്യാണമൊക്കെ പെട്ടെന്ന് ആയോണ്ട് detail ആയിട്ട് അങ്ങ് പരിചയപ്പെടാൻ പറ്റിയില്ലല്ലോ!!മ്മ്.... അതുകൊണ്ട് പറ തന്നെ കുറിച്ച് "....

"അത് എന്നെ കുറിച്ച്... ഞാൻ... ഞാൻ.... എന്താ ഇപ്പോ "....

"ഓഹ് starting ട്രെബിൾ ഉണ്ടാവുമല്ലേ?? എന്നാ ഞാൻ എന്നെ കുറിച്ചും നമ്മടെ ഫാമിലിയെ കുറിച്ചും പറഞ്ഞു തരാം "....

"മ്മ്....".....

"അപ്പച്ചന്മാരെയൊക്കെ സെലിന് ഇപ്പോ അറിയാല്ലോ!!"....

"മ്മ്... അറിയാം "....

"അപ്പച്ചന്മാരെ മാത്രല്ല whole കുരീക്കാട്ടിൽ members നെയും എനിക്ക് പണ്ടേ അറിയാന്ന് ഇച്ചായന് അറിയില്ലല്ലോ!!"... അവൾ മനസ്സിൽ ഓർത്തു ചിരിച്ചു.

"ഞങ്ങള് മൊത്തം നാലു പേരാ സാം ജോൺ, സാമൂവൽ ജോൺ , സൈമൺ ജോൺ and സിവാൻ ജോൺ.... സാം ഇച്ചായൻ ആണ് കുടുംബത്തിന്റെ കാർന്നോരു.... ഇച്ചായൻ ഡബിൾ MA ആണ് ചെന്നൈയിൽ നിന്ന് MBA യും എടുത്ത ആളാ. ഇച്ചായനെ സാർ ആക്കണം എന്നാരുന്നു എല്ലാവർക്കും. പക്ഷെ ഇച്ചായന് ബിസിനസ്സ് ആരുന്നു താല്പര്യം അതുകൊണ്ട് അതിലേക്ക് പോയി. ഇച്ചായന്റെ ഭാര്യ ഏയ്‌റ സാം ജോൺ.... ചേട്ടത്തി കാഞ്ഞിരപ്പള്ളിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആളാ. പണ്ടത്തെ MCom ആണ് ചേട്ടത്തി. എനിക്കൊരു പത്തിരുപതു വയസ്സ് ഉള്ളപ്പോഴാ ഇച്ചായൻ ചേട്ടത്തിയെ കെട്ടി കൊണ്ട് വന്നത്. ചേട്ടത്തി ആണ് ഈ വീടിന്റെ എല്ലാമെല്ലാം. അവരുടെ മക്കളാണ് അച്ചുവും റിച്ചുവും അജാൻ സാം ജോൺ and റിജാൻ സാം ജോൺ. ഒരാള് ഒന്നിലും ഒരാള് രണ്ടിലും പഠിക്കുന്നു."....


"മ്മ്..."....

"ഇനി ഉള്ളത് സാമൂവൽ ഇച്ചായനും റെബേക്ക ചേട്ടത്തിയും. സാമൂവൽ ഇച്ചായൻ ആണ് നാട്ടിലെ നമ്മുടെ കമ്പനികളുടെ എല്ലാം GM....

പ്ലാന്റേഷനിലെ കാര്യവും പിന്നെ മറ്റ് ബിസിനസ്സുകളും എല്ലാം നോക്കി നടത്തുന്നത് ഇച്ചായനാ. ഇച്ചായൻ അന്നത്തെ കാലത്ത് ബാംഗ്ലൂർ പോയി MTA പഠിച്ച ആളാണ്‌. പിന്നെ ഉള്ളത് ചേട്ടത്തി....!!ചേട്ടത്തിയും റീന മോളും ചേച്ചിയും അനിയത്തിയും ആണ്. ചേട്ടത്തി ഒരു charterd accountant ആരുന്നു. ഇപ്പോ കുഞ്ഞാവ ആയപ്പോ അവനെ നോക്കാൻ വേണ്ടി ലീവിൽ കേറി. ചേട്ടത്തി ആള് കരാട്ടെയാട്ടോ. അവരുടെ മോൻ ഏദൻ സാമൂവൽ കുരീക്കാട്ടിൽ,ഇപ്പോ രണ്ട് വയസ്സ്.

ഇനിയുള്ളത് നമ്മടെ റീന മോളും സൈമൺ ഇച്ചായനും. അവര് പ്രേമിച്ച കഥയൊക്കെ തനിക്ക് അറിയാരിക്കുവല്ലോ??"

"മ്മ്... അറിയാം "....

"റീന മോളുടെ ഡിഗ്രി complete ആയി കഴിഞ്ഞപ്പോ ഇച്ചായൻ ഇവിടെ കിടന്ന് കയറു പൊട്ടിക്കാൻ തുടങ്ങി. അങ്ങനെ ആണ് അവരുടെ കെട്ട് പെട്ടെന്ന് നടത്തിയത്. ഇച്ചായൻ ലണ്ടനിൽ നിന്ന് MBA എടുത്ത ആളാ....!! ഇപ്പോ നാട്ടിലെ ബിസിനസ്സ് എല്ലാം നോക്കി നടത്തുന്നു.... പിന്നെ ഇനി ഉള്ളത് ഞാൻ.... സിവാൻ ജോൺ കുരീക്കാട്ടിൽ. Kk ഗ്രൂപ്പിന്റെ abroad ലെ ബിസിനസ്സുകളുടെ എല്ലാം CEO ഞാൻ ആണ്. ഞാൻ പഠിച്ചത് ഇവിടെ..".....


"St. Thomas college ൽ അല്ലേ "??... സെലിൻ പെട്ടെന്ന്ചാടി കേറി ചോദിച്ചു.

"അതേ സെലിന് എങ്ങനെ അറിയാം "??... അവൻ അത്ഭുദപ്പെട്ടു.

"ഞാൻ... ഞാൻ ഇച്ചായനെ നേരത്തെ കണ്ടിട്ടുണ്ട് "😌

"ഏഹ് എന്നെയോ?? 🙄

"മ്മ്.... ഞാൻ റീന മോളുടെ കൂടെ അൽഫോൻസ കോളേജിലാ പഠിച്ചേ. അപ്പോ ഇച്ചായനെ കണ്ടിട്ടുണ്ട്. ഉള്ള തല്ലിനും വഴക്കിനുമൊക്കെ ഇച്ചായൻ മുന്നിൽ തന്നെ ഉണ്ടാകുവല്ലോ??അങ്ങനെയാ കണ്ടിട്ടുള്ളെ ".....

"അപ്പോ ഞാൻ അറിയാതെ എന്നെ ശ്രദ്ധിച്ചിരുന്നു അല്ലേ ''??

"ആഹ്... അത്...മ്മ്... ചെറുതായിട്ട് ".... 😌


"ഞാൻ പക്ഷെ സെലിനെ ഇതുവരെ കണ്ടിട്ടില്ല കേട്ടോ. അന്ന് ആദ്യമായി കാണുന്നത് ഓഡിറ്റോറിയത്തിൽ വെച്ചാ "...

"അല്ല ഇച്ചായ അതിനും മുൻപേ നമ്മൾ കണ്ടിട്ടുണ്ട്. ഇച്ചായൻ എനിക്ക് ചായ വാങ്ങി തന്നിട്ടുമുണ്ട് "...

"ഏഹ് ഞാനോ?? 🙄 ഇതൊക്കെ എപ്പോ "??

"അത് "??....


💞💞💞💞💞💞


സെലിൻ എങ്ങനെ ആവും സിവാനെ കണ്ടിട്ടുണ്ടാവുക?? എന്തായിരിക്കും നടന്നിട്ട് ഉണ്ടാവുക?? മറക്കാതെ വായിക്കുക Happy Wedding...

Find all parts By searching Happy Wedding on Prathilipi App.

(തുടരും...)

To Top