മഴയസ്വദിക്കുന്ന ആളുടെ അടുത്തേക്ക് ഒരു ഇരുപത്തിയൊന്ന് വയസ്സ് തോന്നിക്കുന്ന...

Valappottukal


രചന : BIBIL T THOMAS


"എന്താണ് മഴയത്ത് ഇരുന്ന് സ്വപ്നം കാണുവാണോ  മിസ്റ്റർ അപ്പൻസ്.. ..."

  ഉമ്മറത്തെ കസേരയിൽ ഇരുന്ന് മഴയസ്വദിക്കുന്ന

ആളുടെ അടുത്തേക്ക് ഒരു ഇരുപത്തിയൊന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നിരുന്നു...


"ചുമ്മാ ഓരോന്നു ആലോചിച്ച് ഇരുന്നതാടി കാന്താരി ... ഒരു രസം അല്ലേ.. "


"ഇത്തിരി റൊമാന്റിക് ആണല്ലോ... മം മം... മനസിലായി... ആരെക്കുറിച്ചാ... ആലോചിച്ചേ..."


"നിന്റെ അമ്മയെ ആദ്യം കണ്ടതും പിന്നെ ഉള്ള ഇവിടെ വരെ ഉള്ള ജീവിതവും ഓർത്തതാടി..."


"അപ്പാ... എനിക്ക് പറഞ്ഞ് തരാവോ...  നിങ്ങടെ lovestory... പ്ലീസ്... "


"അത് വേണോ.... "


"ചുമ്മാ ജാഡ ഇറക്കാതെ പറയൂ... "


അയാൾ കസേരയിലേക്ക് ചാരിയിരുന്നപ്പോൾ അവളും കഥ കേൾക്കാൻ തയാറായി....


                     ******************


ഇതുപോലെ ഒരു ജൂൺ മാസത്തിൽ ആണ് ഞാൻ നിന്റെ അമ്മയെ ആദ്യമായി കാണുന്നത്... ഞാൻ അന്ന് കോട്ടയത്ത് Bank coaching ന് പഠിക്കുന്ന സമയം... അന്നും ഇതുപോലെ നല്ല മഴ ആയിരുന്നു... ക്ലാസ്സ്‌ നടക്കുന്നതിനിടയിൽ ആണ് അവൾ വന്നത്... മനോഹരമായി കണ്ണുകളെഴുതി..  മോഡേൺ ആയിട്ടുള്ള വസ്ത്രവും ഇട്ട് ഒരു റാ ഒക്കെ വച്ച സ്കൂൾ കുട്ടിയെപ്പോലെ.... ശരിക്കും പറഞ്ഞാൽ ഒരു പരിഷ്കാരി പെണ്ണായിട്ട്...

എവിടെയോ കണ്ടപോലെ തോന്നിയത് കൊണ്ട് ഇടക്ക് ഒക്കെ ഞാൻ ശ്രദ്ധിച്ചു എങ്കിലും മിണ്ടാൻ തോന്നിയില്ല.... അതിന് കാരണവും ഉണ്ട്... ക്ലാസ്സിൽ അവൾ ആരോടും മിണ്ടുന്നതു ഞാൻ കണ്ടില്ല.... കണ്ടാൽ ഒരു പരിഷ്കാരിയായി തോന്നിക്കും എങ്കിലും ആൾ വലിയ കുഴപ്പം ഇല്ല എന്ന് മനസിലായി.... പിന്നെയും ഞാൻ മൗനം തുടർന്നു... 


    ഇതിനിടയിൽ ഞാൻ അവളെ കുറിച്ച് അറിയുന്നുണ്ടായിരുന്നു.... മാൻപേട കണ്ണുള്ള ആ പരിഷ്കാരി കുട്ടീടെ പേര് സെലിൻ എന്നാണെന്നും സാമ്പത്തികമായി വലിയ നിലയിൽ ഉള്ള ഒരു വീട്ടിലെ കുട്ടിയാണ് അവൾ എന്നും... ഒപ്പം... ഒരിക്കൽ ഞാൻ ഉപേക്ഷിച്ച എന്റെ അതെ സ്വപ്നത്തിനായി പരിശ്രമിക്കുന്ന ഒരാൾ ആണ് അവൾ എന്നും....

അതോടെ ഞാൻ കൂടുതലായി സെലിനെ ശ്രദ്ധിക്കാൻ തുടങ്ങി... എന്നും ക്ലാസ്സിൽ വരുമ്പോളും ക്ലാസ്സ്‌ എടുക്കുന്നതിന് ഇടയിലും....

എന്നിട്ടും ഞാൻ എന്തുകൊണ്ടോ... അവളോട് ഒരു അകലം പാലിച്ചു..."

       " എന്റെ ഈ ഒളിച്ചുകളി ആദ്യം കണ്ടുപിടിച്ചത് അവിടത്തെ എന്റെ  സുഹൃത്തുക്കളിൽ ഒരാളായ ഗായത്രി ചേച്ചി ആയിരുന്നു.... എല്ലാവരോടും മിണ്ടുന്ന ഞാൻ അവളോട് മാത്രം മിണ്ടാതെ എന്നാൽ അവളെക്കുറിച്ച് അന്വേഷിക്കുന്നതിനെ..

ആദ്യം സംശയിച്ചത്.... അന്ന് ഒന്നുമില്ല എന്ന് പറഞ്ഞു എങ്കിലും പതിയേ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു..  എവിടെയോ ഒരു വസന്തം പുത്തുതുടങ്ങിയെന്നു... "

പക്ഷേ ഞാൻ ആ ഇഷ്ടം ആരോടും പറയാതെ പുറത്ത് കാണിക്കാതെ എങ്ങനെയെങ്കിലും ആ ഒരു ചിന്ത മാറ്റിയെടുക്കാൻ ശ്രമിച്ചു.... കാരണം ഞങ്ങൾ തമ്മിൽ എല്ലാ കാര്യത്തിലും ഉള്ള അന്തരം വളരെ വലുതാണ് എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു......"


" അല്ല പപ്പ..  പിന്നെ നിങ്ങൾ എങ്ങനെ ഒന്നായി... "


"ഞാൻ പറഞ്ഞില്ലേ.... വലിയ ഒരു അന്തരം ഉള്ളതായി തോന്നിയത് കൊണ്ട് ഞാൻ ഇത്തിരി അകലം പാലിച്ചിരുന്നു... പക്ഷേ അങ്ങനെ ഇരിക്കെ ഒരു ദിവസം... ഞങ്ങൾ തമ്മിൽ സംസാരിച്ചു.... അത് ഒരു നല്ല സൗഹൃദത്തിന്റെ തുടക്കം ആയിരുന്നു.... മാസങ്ങൾ കടന്നുപോയപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.... പക്ഷേ അടുത്ത എക്സാം സമയം ആയപ്പോ അവൾ പോയി... അന്ന് മുതൽ ശരിക്കും സെലിനെ ഞാൻ കാണാൻ ആഗ്രഹിച്ച് തുടങ്ങി.... ഒടുവിൽ ആ പ്രണയം നേടി എടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു... "


"എന്നിട്ട്.... ആ ഇഷ്ടം തുറന്ന് പറഞ്ഞോ...??"


"ഇല്ല... അതിനു മുമ്പ് എനിക്ക് മറ്റൊരു കാര്യം ചെയ്ത് തീർക്കൻ ഉണ്ടായിരുന്നു... ഒരിക്കൽ ഞാൻ മാറ്റിവച്ച എന്റെ ലക്ഷ്യത്തിലേക്ക് ഞാൻ വീണ്ടും യാത്ര ആരംഭിച്ചു.... രാവും പകലും ഇല്ലാതെയുള്ള എന്റെ രണ്ട് വർഷത്തെ കഠിനമായ പരിശീലനത്തിന് ഒടുവിൽ ഞാൻ എന്റെ സ്വപ്നം നേടിയെടുത്തു... അതും ഒന്നാമനായി തന്നെ.. ഞാൻ എന്റെ പേരിനൊപ്പം IAS എന്ന ആ മൂന്നക്കം കൂടി ചേർത്തു.... ആൽവിൻ മാത്യു IAS...


"പക്ഷേ അപ്പോളേക്കും അമ്മ വേറെ വിവാഹം കഴിച്ചിരുന്നെങ്കിലോ...."


" അറിയില്ല..... പക്ഷേ ഒന്നറിയാം.... ഒരിക്കലും എന്റെ സ്വപ്നത്തിനേക്കാൾ വലുത് ആയിരുന്നില്ല ആ പ്രണയം എനിക്ക്.... ഒടുവിൽ രണ്ടും കല്പിച്ച് ഞാൻ അവളുടെ വീട്ടിലേക്ക് പ്രൊപോസലുമായി ചെന്നു.... അങ്ങനെ ചെല്ലാനുള്ള ധൈര്യം ആ മൂന്ന് അക്ഷരം എനിക്ക് തന്നിരുന്നു... ഒപ്പം അവളും നേടിയിരുന്നു ആ സ്വപ്നം.... ഒടുവിൽ  വിട്ടുക്കാരുടെ സമ്മതത്തോടെ അനുഗ്രഹത്തോടെ....ഞാൻ താലികെട്ടി സ്വന്തമാക്കി ആ പരിഷ്കാരി പെണ്ണിനെ..... വിവാഹ ശേഷം ഞങ്ങൾ പ്രണയിച്ചു... ഒരുപാട്... ആ സ്നേഹത്തിന്റെ ആളവുകുട്ടി നീയും വന്നതോടെ ജീവിതം ഇന്ന് ഈ നിമിഷം വരെ സന്തോഷമായി..."


"സമ്മതിച്ചു അപ്പാ... മനസ്സിൽ തോന്നിയ പ്രണയത്തിനും സൗഹൃദങ്ങൾക്കും വലുതായി സ്വന്തം സ്വപ്നം മുറുകെ പിടിച്ച്... ഒടുവിൽ അതെ സ്വപ്നം വച്ച് പ്രണയവും സ്വന്തമാക്കി.... you are great..."

അവർ പറഞ്ഞ് തീർന്നതും അവിടെ ഒരു ഔദ്യോഗിക വാഹനം വന്ന് നിന്നു



" ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോ ഇത്തിരി ലേറ്റ് ആയി...."

അത്രെയും പറഞ്ഞുകൊണ്ട് സെലിൻ അവരുടെ അടുത്തേക്ക് വന്ന്....


"അതൊക്കെ നിക്കട്ടെ മമ്മി പോയി ഫ്രഷ് ആയി വാ..."


അൽപ്പ സമയം കഴിഞ്ഞ് അവർ വന്നപ്പോൾ ടേബിളിൽ വച്ചിരുന്ന കേക്കിൽ എഴുതിയിരുന്നു..

Happy Anniversary dears എന്ന്.....


                            *************

ആൽവിനും അവന്റെ പരിഷ്കാരി പെണ്ണും ഇനിയും ഒരുപാട് നാൾ ഒരുമിച്ച് ജീവിക്കട്ടെ അവരുടെ മക്കൾക്കൊപ്പം....


                           (..... END....)

To Top