ആദ്യ പെണ്ണുകാണൽ അഥവാ വിവാഹ ആലോചന...

Valappottukal

 


രചന : Sree Lachu


       ബാംഗ്ലൂർ നഴ്സിംഗ് പഠനം

 ഒക്കെ പൂർത്തിയാക്കി ഞമ്മൾ നാട്ടിൽ ലാൻഡ് ചെയ്ത സമയം.............

     വന്ന പാടെ തലങ്ങും വിലങ്ങും ചോദ്യങ്ങൾ...... എന്തെ ലെച്ചുസേ ജോലി ഒന്നും ആയില്ലേ ..., കല്യാണം നോക്കുന്നുണ്ടോ എന്നൊക്കെ...... ഉത്തരം പറഞ്ഞു മടുത്തപ്പോ തിരിച്ചു പോവാനുള്ള തീരുമാനം പെട്ടന്ന് എടുക്കണമെന്ന് വിചാരിച്ചിരിക്കുമ്പോ ദേ കിടക്കാണ് ആറ്റം ബോംബ് പോലെ സംഗതി....... 


  തൊട്ടപ്പറത്തെ വീട്ടിലെ പെൺകൊച്ചു അമ്പലത്തിലെ തിരുമേനീടെ കൂടെ ഒളിച്ചോടിപ്പോയി... !

  അവളാണെങ്കിൽ തല ഉയർത്തി ആരേം നോക്കുന്നത് തന്നെ അപൂർവം, സംഭവം തിരക്കി വന്നപ്പോ 3വർഷത്തെ പ്രണയ സാക്ഷാൽകാരം ഒരൊറ്റ കുഞ്ഞുങ്ങൾ അറിഞ്ഞിട്ടില്ല.......... 

 എന്തായാലും അതിനോടനുബന്ധിച് വീട്ടിൽ സ്‌ഥിരമായി കാര്യം കാണാൻ വരണ തള്ളകൾ ഓരോന്ന് ഓതി കൊടുത്തു പാവം എന്റമ്മേനെ പേടിപ്പിച്ചു !!!!!


"ഇപ്പഴത്തെ കാലം അല്ലെ കുഞ്ഞേ പിള്ളേരെ വിശ്വസിക്കാൻ പറ്റുവോ, മാത്രമല്ല ലെച്ചു ബാംഗ്ലൂർ ഒക്കെ പഠിച്ചതല്ലേ ആർക്കറിയാം ജോലിക്ക് അങ്ങോട്ട്‌ തന്നെ പോണമെന്നു പറഞ്ഞു വാശി പിടിക്കുന്നതെന്താന് ;നമ്മുടെ കുഞ്ഞു അങ്ങനെ ചെയ്യില്ല എന്നാലും നമ്മൾ സൂക്ഷിക്കണം "...,

ഇതോടെ എന്റെ മേലെ അമ്മേടെ പേടി പൊട്ടിമുളച്ചു

എന്തായാലും സംശയം കൂടി വന്നപ്പോ അമ്മെനോട് പറഞ്ഞു "ഞാൻ ആരെ കെട്ടണം, എങ്ങനെ കെട്ടണം, എവിടെ വെച്ച് കെട്ടണം എന്നൊക്കെ നിങ്ങക്ക് തീരുമാനിക്കം ;പക്ഷെ എപ്പോ കിട്ടണമെന്ന് മാത്രം ഞാൻ തീരുമാനിക്കും "!!!!

എന്തായാലും ആ ഡയലോഗ് ഏറ്റു. 

അങ്ങനെ വീണ്ടും ബാംഗ്ലൂർ തിരക്കിലേക്ക് പോയി..... 

ജീവിതം അങ്ങനെ സുഖായിട്ടു പൊക്കോണ്ടിരിക്കുമ്പോ കൂട്ടുകാരന്റെ വിളി വരുന്നു !!!


സംഭവം എന്താന്ന് അറിയോ മാട്രിമോണിയൽ എന്റെ ഫോട്ടോ സഹിതം പ്രൊഫൈൽ കിടക്കുന്നു പോലും !!!!

ആദ്യം വിശ്വസിച്ചില്ല, എന്നാലും വീട്ടിൽ വിളിച്ചു തിരക്കീപ്പോ അപ്പന്റെ ഡയലോഗ് ;"കല്യാണ പ്രായം ആയാൽ അങ്ങനൊക്കെ പതിവാ പോലും "

   അതിനു കല്യാണം ഇപ്പോൾ വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലെ പിന്നെന്തിനാ ഇപ്പോൾ ഇങ്ങനെ എന്നെ ചതിച്ചേ 

അന്നേരം വന്നു ഫസ്റ്റ് ക്ലാസ്സ്‌ കമന്റ്‌ "നിന്നോട് ചോദിച്ചിട്ടല്ലലോ നീ ഉണ്ടായതും വളർന്നതും പഠിച്ചതും ജോലിക്ക് പോയതും അപ്പൊ ഇതും ഞാൻ നോക്കിക്കോളാമെന്ന് "

അപ്പന്റെ വാക്കിന് വെട്ടൊന്ന് മുറി രണ്ടും ആയോണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല, അമ്മയോട് പറഞ്ഞിട്ടും ശരിയായില്ല 

ഇപ്പൊ നിങ്ങൾ വിചാരിക്കും ഞാനെന്താ ഈ കല്യാണം വേണ്ടാന്ന് പറയണേ എന്നല്ലേ?? 

                  സംഭവം അതന്നെ, ഒരു കുഞ്ഞു പ്രേമം പക്ഷെ പുഷ്പിക്കും മുന്നേ വാടി പോയി !!!!!

അങ്ങനെ കൊറേ ആലോചന വന്നതിൽ ഒരെണ്ണം എല്ലാർക്കും ഇഷ്ടപ്പെട്ടു, നല്ല ജോലി, ഫാമിലി, കെട്ടുകഴിഞ്ഞ ചെക്കന്റെ കൂടെ വിദേശവാസം

            അങ്ങനെ ചെക്കൻ എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ആദ്യം എല്ലാരും എതിർത്തു, എന്നാലും ഇപ്പഴത്തെ കാലം അല്ലെ ആയിക്കോട്ടേന്ന് വച്ചു നമ്പർ കൊടുത്തു

      !!!!അങ്ങനെ നമ്മുടെ കഥാനായകൻ പെട്ടന്ന് ഒരുദിവസം  വിളിക്കുന്നു !!!!


     എന്ത് സംസാരിക്കണം എന്നൊന്നും അറിയാണ്ട് എന്റെ ഹൃദയം പട പടന്ന ഇടയ്ക്ക 

ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കൽ ഗംഭീരം ആയിട്ടുള്ള ശബ്ദം 

"ലെച്ചു അല്ലെ "?


"ആ അത്...  അതേല്ലോ "ആരാ? 

ചുമ്മാ ഇരിക്കട്ടേന്ന് വച്ചു ചോദിച്ചു 

"ഞാൻ ശ്രീജിത്ത്‌ ;കല്യാണം ആലോചിച്ചത് എനിക്കു വേണ്ടിട്ട ട്ടോ "


"ആ.... .വിളികൂന്നു പറഞ്ഞിരുന്നു "ഞാൻ പറഞ്ഞു 

"ലച്ചൂന് എന്നെ ഇഷ്ടായോ ;ഓഹ് അതിനു എന്നെക്കുറിച്ചു ഒന്നും അറിയാതെ എങ്ങനാ അല്ലെ "?ഫോട്ടോ കണ്ടിട്ട് ഇഷ്ടായോ, എനിക്കു ലച്ചൂനെ ഇഷ്ടായി"


    എന്താ പറയണ്ടെന്നു അറിയാണ്ട് ഞാൻ നിന്ന് വിയർത്തു 

എന്നാലും ഒറ്റ ശ്വാസത്തിൽ പറഞ്ഞു "അതെ എനിക്കു നേരത്തെ ഒരു റിലേഷൻ ഇണ്ടാരുന്നു അത് പക്ഷെ നടന്നില്ല, എന്റെ വീട്ടുകാര്കിഷ്ടാണേൽ എനിക്കും കുഴപ്പം ഇല്ല "

 "ലെച്ചു..... അത് കുഴപ്പം ഇല്ല, എനിക്കും ഉണ്ടായിട്ടുണ്ട് റിലേഷൻ, പക്ഷെ അന്നെനിക്ക് ജോലിയും പണവും ഇല്ലാത്തോണ്ട് അത് നഷ്ടായി പോയി, ഇന്നെനിക്കു ജീവിക്കാൻ ഉള്ള ചുറ്റുപാടുണ്ട്, ഇനി വേണ്ടത് ഒരു കൂട്ട് ആണ്, തനിക്കു വിരോധം ഇല്ലെങ്കിൽ ഉടനെ എന്റമ്മയും വീട്ടുകാരും അങ്ങോട്ടേക് വരാൻ പറയട്ടെ, എനിക്കു അച്ഛൻ ഇല്ല, അമ്മ മാത്രേ ഉള്ളു, അമ്മക്കും തന്നെ ഇഷ്ടവും "

 

ഇത്രക്ക് ഫ്രീയായിട്ട് സംസാരിക്കുന്നെങ്കിലും മനസെന്തോ പഴയതിൽ തന്നെ നിക്കണ പോലെ, അതോണ്ട് ആലോചിച്ചു പറയാം എന്ന് പറഞ്ഞു ഫോൺ വച്ചു 


അപ്പോഴേക്കും അച്ഛൻ വിളിച്ചു, എനിക്കെന്തോ കല്യാണം കഴിക്കാൻ മാനസികമായി പറ്റുനില്ലന് പറഞ്ഞിട്ടും ആരും കേട്ടില്ല 


അങ്ങനെ വീട്ടുകാരായിട്ട് അത് ഉറപ്പിച്ചു, അങ്ങനെ പുള്ളിക്കാരൻ ഇടക്ക് വിളിയായി, പറച്ചിലായി അങ്ങനെ കല്യാണത്തിന് എനിക്കും കുഴപ്പമില്ല എന്ന അവസ്‌ഥയിൽ എത്തി 

അടുത്ത നടപടി പെണ്ണുകാണൽ ആണല്ലോ 

അങ്ങനെ അച്ഛൻ വിളിച്ചു വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു 

വല്ലവിധേനയും ലീവ് വാങ്ങി ബാംഗ്ലൂർ ടു കൊല്ലം ട്രെയിനിൽ ചാടിക്കേറി നാട്ടിലെത്തി 

 റെയിൽവേ സ്റ്റേഷനിൽ വച്ചു അപ്പൻ ബോംബ് പൊട്ടിച്ചു  പെണ്ണുകാണാൻ അവർ ഇന്ന് തന്നെ വരുന്നു 

      അങ്ങനെ വീട്ടിലെത്തി കുളിച്ചു അത്യാവശ്യം നല്ലൊരു ഡ്രസ്സ്‌ ഇട്ടു, മേക്കപ്പ് എനിക്കു പണ്ടേ കലിപ്പായൊണ്ട് അതിനൊന്നും പോയില്ല 

10 മണി കഴിഞ്ഞപ്പോഴേക്കും അവരെത്തി 

ജനലിൽ കൂടി ഭാവി അമ്മാവി അമ്മേ കണ്ട ഞാൻ ശരിക്കും ഞെട്ടി 

പുള്ളിക്കാരി നല്ല കിടിലൻ ലുക്ക്‌, പട്ടുസാരിയും അതിന്റെ ആഭരണങ്ങളും ഒക്കെ ആയിട്ടു അണിഞ്ഞു ഒരുങ്ങി വന്നിരിക്കുന്നു 

കുറച്ചു കഴിഞ്ഞപ്പോൾ ചായേം കൊണ്ട് പോണമല്ലോ, അവരെ അടുത്ത് കണ്ടപ്പഴേ പകുതി ജീവൻ പോയി, എല്ലാർക്കും ചായ കൊടുത്തു പോകാൻ തുനിഞ്ഞ എന്നെ എല്ലാരൂടി അവരുടെ മുന്നിൽ പിടിച്ചു നിർത്തി 

അമ്മച്ചി എന്നെ ഫുൾ സ്കാൻ ചെയ്തു, എന്നിട്ട് ഒരു ഡയലോഗ് 

"പെൺപിള്ളേരായാൽ ഇത്രേം തടിയൊന്നും വേണ്ട, ബാംഗ്ലൂർ  ഒക്കെ പഠിച്ചതലേ ആൾകാർ വേറെ എന്തേലും വിചാരിക്കും "

 അത്രേം കേട്ടപ്പഴേ ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി, കാരണം സ്കൂളിൽ എല്ലാത്തിനും മുൻപിൽ നിന്നിരുന്ന എനിക്കതു വരെ വണ്ണത്തിനെ കുറിച്ചോർത്തു സങ്കടപെടേണ്ട ആവശ്യം വന്നിരുന്നില്ല, ആരും കളിയാക്കിട്ടും ഇല്ല 


അമ്മേടേം അച്ഛന്റെയും മുഖത്ത് സങ്കടവും ദേഷ്യവും ഒക്കെ മാറി മാറി വന്നു 


കുറച്ചു കഴിഞ്ഞു ഞാൻ അകത്തേക്ക് പോയി, അപ്പോൾ അടുത്ത കലാപരിപാടി !!!!!"സ്ത്രീധനം എത്ര കൊടുക്കും "!!

പിന്നെ വില പേശൽ ആയി, അവരുടെ മോനെ കൊതികൊണ്ട് പോവാൻ ആൾകാറുണ്ടായിട്ടും അവൻ ഇവളായ ഇഷ്ടപെട്ടത് എന്നൊക്കെ 

  സത്യം പറഞ്ഞാൽ അത്രേം ആണുങ്ങൾ ഉണ്ടായിട്ടും അവരുടെ ശബ്ദം മാത്രേ ആ വീട്ടിൽ കേട്ടുള്ളൂ 

അവസാനത്തെ ഡയലോഗ് ഇതാരുന്നു


 "ഈ  വീട്ടിലേക്കു എങ്ങനെ എന്റെ ആൾക്കാരെ കൊണ്ട് വരും, അവരൊക്കെ വല്യ ആൽക്കരണനെ "ആ സമയത്തു ഞങ്ങൾ വീട് വച്ചിട്ടില്ല, കല്യാണത്തോട് അടുപ്പിച്ചു പണിയുമെന്ന് വച്ചതാ 

 എന്റെ ശ്രദ്ധ അച്ഛനിൽ ആരുന്നു, സാധാരണ പുള്ളിക്കാരൻ ഒന്നു പറഞ്ഞു രണ്ടാമത്തത്തിന് അടിച്ചേനെ, പാവം ഒന്നും മിണ്ടാതിരുന്നത് മോൾക്ക്‌ നല്ലൊരു ചെറുക്കനെ കിട്ടാൻ വേണ്ടി ആവാം 

 അവർ പിന്നെ വീടും പരിസരവും കാണാൻ ഇറങ്ങീപ്പോ അച്ഛൻ എന്നോട് വന്നു ചോദിച്ചു "ഉറപ്പിക്കാം അല്ലെ മോളെ, നല്ല കുടുംബവ, നല്ല ചെറുക്കൻ, എല്ലാംകൊണ്ടും നല്ലതാ, നിനക്ക് എന്ത് തോന്നുന്നു "???

ഞാൻ പറഞ്ഞു 


"ഏതോ മൾട്ടി നാഷണൽ കമ്പന്യിടെ ഇന്റർവ്യൂ അല്ലെങ്കിൽ കച്ചവടം പോലുണ്ട്, നാളെ കല്യാണം കഴിഞ്ഞു നിങ്ങൾ ആ വീട്ടിൽ വന്നാൽ ഒരു മര്യാദയും അവർ കാണിക്കില്ല, മാത്രല്ല എനിക്കു വണ്ണം ഉണ്ടായൊണ്ട് മനസമാധാനം ആയിട്ടു ഒന്നും കഴിക്കാൻ പോലും പറ്റില്ല, എനിക്കെന്തോ ശരിയായത് തോന്നുന്നില്ല, ബാക്കി അച്ഛന്റെയും ഇഷ്ടം "

 പോകാൻ നേരം അവർ ചോദിച്ചു "അല്ല  പെണ്ണിനെ എന്ത് കൊടുക്കും,അത് പറഞ്ഞില്ലാലോ  "


"75പവൻ 5ലക്ഷം രൂപ അവൾക്കു ഞാൻ കൊടുക്കും "പക്ഷെ നിങ്ങളുടെ വീട്ടിലേക്കു അവളെ അയക്കാൻ എനിക്കു ബുദ്ധിമുട്ടാണ്, അവളെ വില പറഞ്ഞു വിൽക്കാൻ വാക്കുമ്പോ നിങ്ങളെ വിളികാം ഇപ്പോൾ പൊക്കൊളു "

 അമ്മച്ചിടെ മുഖത്ത് സത്യം പറഞ്ഞ ആസിഡ് വീണ പോലായിപ്പോയി 

 അന്ന് എനിക്കു അഭിമാനം തോന്നി എന്റപ്പനെ കുറിച്ചോർത്തു,


തൊട്ടടുത്ത ദിവസം ഒരാളുടെ കാണാൻ വരുന്നുണ്ടെന്നു പറഞ്ഞപ്പഴും എനിക്കു പേടി തോന്നിയില്ല, 

വീട്ടിൽ മുറ്റം തൂത്തു വരുമ്പോൾ  ബുള്ളറ്റിൽ ഒരു കിടിലൻ ചെക്കൻ  വന്നു വീടിന്റെ  മുന്നിൽ ഇറങ്ങി കൂടെ രണ്ടു ചെറുക്കന്മാരും,വായിൽ നോട്ടം പണ്ടേ നമ്മടെ ഹോബി ആണല്ലോ,  എന്തായാലും വിയർത്തു കുളിച്ചു നിന്ന എന്നെ അവര് കണ്ടെന്നു എനിക്കു മനസിലായി, 

   അപ്പഴേക്കും അച്ഛൻ ഇറങ്ങി വന്നു എന്റെ തലയ്ക്കു ഒരു തട്ടി അകത്തേക്ക് വിട്ടു 

 എന്തായാലും ആ കല്യാണവും വെള്ളത്തിൽ വരച്ച പോലേ ആയെന്നു എല്ലാരുടെയും മുഖത്തു നിന്ന് മനസിലായി 

സംസാരിക്കാൻ അവസരം കിട്ടിപ്പോ ഒന്നേ പറഞ്ഞുള്ളു 


"എനിക്കല്പം വണ്ണം ഉണ്ട്, അതോണ്ട് എനിക്കും എന്റെ ചുറ്റിനും ഉള്ളോർക്കും പ്രശ്നം ഇല്ല, പിന്നെ സ്ത്രീധനം നോക്കി കെട്ടണ്ട, ഇവിടുന്നു ഒന്നും തരില്ല ചേട്ടൻ പ്രശ്നം ആണേൽ ഒന്നും മിണ്ടാണ്ടെ ഇറങ്ങി പൊക്കൊന്ന്" പറഞ്ഞു....... 

 പുള്ളിക്കാരൻ ഒന്നും മിണ്ടാതെ ഇറങ്ങി പോയി 

കഷ്ടിച്ച് അരമണിക്കൂർ ആകും മുന്നേ കാൾ വന്നു


"ഞങ്ങടെത് ഒരു കൂട്ടു കുടുംബം ആണ്, ലെച്ചുന് അങ്ങനെ ഒരിടത്തു താമസിക്കാൻ സമ്മതം ആണേൽ നമുക്കങ്ങ് ഉറപ്പികാം, ഞങ്ങക്ക് ഒരു മോളെ മാത്രം മതി, പിന്നെ അവനും അത്യാവശ്യം തടിയൊക്കെ ഉണ്ട്, അതോണ്ട് രണ്ടാളും കറക്റ്റ് ജോഡിയാ,ആലോചിച്ചു പറഞ്ഞ മതി, ഒരാഴ്ച മാത്രേ അവൻ ലീവ് ഉള്ളു, അതിനു മുന്നേ പറയണം "


ചുരുക്കം പറഞ്ഞ 5ദിവസം കൊണ്ട് അങ്ങോട്ട് പോയി, ഇങ്ങോട്ട് വന്നു, 5 ആം ദിവസം ആര്ഭാടപൂർവം എൻഗേജ്മെന്റ് നടത്തി, തൊട്ടടുത്ത ദിവസം ഞാൻ ബാംഗ്ലൂർ പോയി പുള്ളിക്കാരൻ സൗദിക് പോയി, ഞങ്ങൾ തമ്മിൽ ഒന്ന് അടുക്കാൻ മാസങ്ങൾ എടുത്തു എങ്കിലും ഇണക്കവും പിണക്കവും ഒക്കെ ആയിട്ടു ഇപ്പോൾ 7 മാസം കടന്നു പോയി, ജനുവരി 20 ഞങ്ങളുടെ കല്യാണം ആണുട്ടോ, എല്ലാരുടേം പ്രാർഥന എനിക്കും

 കണ്ണേട്ടനും ഉണ്ടാവണം..... 



ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ..

To Top