രചന: ലക്ഷ്മിശ്രീനു
പിറ്റേന്ന് രാവിലെ തറവാട്ടിൽ എല്ലാവരും ഉണരുമ്പോൾ രഞ്ജുവും കുടുംബവും ഇങ്ങ് എത്തിയിരുന്നു......വിവരം അറിഞ്ഞ സന്തോഷത്തിൽ രാത്രിക്ക് രാത്രി തന്നെ തിരിച്ചത് ആണ്.......! അന്ന് വേറെ പ്രശ്നം ഒന്നും ഇല്ലാതെ കടന്നു പോയി.... വൈകുന്നേരം അങ്കിളും ആന്റിയും അഗ്നിയും നേത്രയുടെ അമ്മയും കൂടെ ജോത്സ്യനെ കാണാൻ പോയി.അമ്മയുടെ ഒരു സമാധാനത്തിന്.ജാതകങ്ങൾ ഒത്തു നോക്കിയപ്പോൾ ഒരു അപകടം കിടപ്പുണ്ട് അദ്ദേഹം അത് വ്യക്തമായി പറഞ്ഞു..... നേത്രയുടെ ജാതകത്തിൽ ഭർത്താവ് ആയി വരുന്ന ആളിന്റെ ആയുസ്സിന് ഒരു വല്യ ദോഷം കാണുന്നുണ്ട് പോരാത്തതിന് പിരിഞ്ഞു താമസിക്കാൻ യോഗവും...... എല്ലാവരും പരസ്പരം നോക്കി.... പരിഹാരമായി കുടുംബക്ഷേത്രത്തിൽ പൂജ നടത്താൻ പറഞ്ഞു......
അമ്മക്ക് വല്ലാത്ത പേടി ആയി വീണ്ടും മകളുടെ ജീവിതം ദോഷത്തിൽ ആകൊ എന്ന്..... എന്നാൽ അങ്കിളും ആന്റിയും അവളുടെ ആദ്യവിവാഹം കഴിഞ്ഞത് അല്ലെ അപ്പൊ ആ ദോഷം അങ്ങനെ കഴിഞ്ഞു എന്ന് പറഞ്ഞു ആശ്വാസിപ്പിച്ചു......പിന്നെ ഈ വിവരം വേറെ ആരും അറിയണ്ട എന്നും അവർ തീരുമാനിച്ചു.....
നാളെ ആണ് വിവാഹം...... രാത്രി നേത്ര ബാൽക്കണിയിൽ നിൽക്കുമ്പോ ആണ് ആമിയും ഗായുവും അങ്ങോട്ട് വരുന്നത്...
എന്താ കല്യാണപെണ്ണ് വല്യ ആലോചനയിൽ ആണല്ലോ.....ഗായു ചിരിയോടെ ചോദിച്ചു.നേത്ര അവരെ നോക്കി ചിരിച്ചു....
എന്താ ചേച്ചി .... എന്തിനാ കണ്ണ് നിറഞ്ഞത്.... ആമി അവളുടെ കണ്ണ് പെട്ടന്ന് നിറഞ്ഞത് കണ്ടു ചോദിച്ചു.
നാളെ വീണ്ടും ഞാൻ ഒരു വേഷം കെട്ടുവാ.... ഒരിക്കൽ ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ എന്നെ വെറുത്ത ഒരാളുടെ മുന്നിലേക്ക് കഴുത്ത് നീട്ടി കൊടുത്തു......അവൾ ഒന്ന് നിർത്തി.
അത് പോലെ ആണോ ഇത്.....
ഒരിക്കലും അല്ല ഇത് എന്റെ തീരുമാനം ആയിരുന്നു.... എന്നാലും കഴിഞ്ഞകാലത്തിന്റെ ചില ഓർമ്മകൾ മനസ്സിൽ എന്തോ നോവ് അറിയിക്കുന്നു....രണ്ടുപേരും അവളെ നോക്കി അവർക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.
ഇത് എന്താ എല്ലാവരും കൂടെ ഇയാളുടെ അടുത്ത്.....ബദ്രി അവർക്ക് അടുത്തേക്ക് വന്നു ചോദിച്ചു.
ഞങ്ങൾ ചുമ്മാ.... അല്ല എന്താ കല്യാണചെക്കൻ ഇവിടെ....ആമി അവനെ നോക്കി ചോദിച്ചു.
എനിക്ക് ഇയാളോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു....
ഞങ്ങൾ കേൾക്കാൻ പാടില്ലാത്തത് ആയിരിക്കും അല്ലെ അളിയാ......പ്രത്യേക ടോണിൽ ആയിരുന്നു ആദിയുടെ ചോദ്യം.
നേത്രക്ക് ഇതൊക്കെ കണ്ടു ആകെ ഒരു വീർപ്പ് മുട്ടൽ പോലെ തോന്നി.... ബദ്രി അവളുടെ മുഖം മാറുന്നത് ശ്രദ്ധിക്കുകയും ചെയ്തു........
എല്ലാവരും വാ അവർ സംസാരിക്കട്ടെ വാ ആദി.....അഗ്നി അവരെ എല്ലാം കൂട്ടി താഴെക്ക് പോയി..
നേത്രയുടെ അടുത്തേക്ക് ബദ്രി ചേർന്നു നിന്നു.
എന്താ ഡോ ആകെ ഒരു മൂഡ് ഓഫ്.... പഴയത് ഒക്കെ ചികഞ്ഞൊ താൻ.....അവൻ പുറത്തേക്ക് നോക്കി ചോദിച്ചു.
വേണ്ട വേണ്ട എന്ന് എത്ര തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും അതൊക്കെ മനസ്സിൽ ഇങ്ങനെ തെളിഞ്ഞു നിൽക്കുവാ.....ബദ്രി അവളുടെ കൈയിൽ അമർത്തി പിടിച്ചു.
തന്റെ അത്രയും ആഴത്തിൽ അല്ലെങ്കിലും വേദനിപ്പിക്കുന്നഒരു കഴിഞ്ഞകാലം എനിക്കും ഉണ്ടായിരുന്നു..... അതിൽ നിന്ന് ഞാൻ പുറത്ത് വന്നത് എന്റെ കുഞ്ഞിന് വേണ്ടി ആണ്.... ഇപ്പൊ ഇങ്ങനെ ഒരു സാഹസവും അവൾക്ക് വേണ്ടിയും അവളുടെ ഭാവിക്ക് വേണ്ടിയും ആണ്..... ഒപ്പം നാളെ അവൾ മറ്റൊരാളുടെ ഒപ്പം പോകുമ്പോൾ ഞാൻ തനിച്ച് ആയി പോകരുത് അവൾക്ക് ഒരു ഭാരം ആകരുത് എനിക്ക് സ്വന്തം എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ എന്നെ ഒന്ന് താങ്ങാൻ ഒരാൾ വേണം..... ഒരേ വഴിയേ യാത്ര ചെയ്യുന്നവർ ആയത് കൊണ്ട് നമുക്ക് കുറച്ചു കൂടെ മനസിലാക്കാം എന്ന് തോന്നി അതുകൊണ്ട് ആണ് പെട്ടന്ന് ഇങ്ങനെ ഒരു വിവാഹത്തിന് ഞാനും മുൻകൈ എടുത്തത്....... അല്ലാതെ തന്നെ വേദനിപ്പിക്കാനോ പഴയത് ഒക്കെ ഓർമ്മപെടുത്താനോ അല്ല.......!
അവൾ അവനെ ഒന്ന് നോക്കി.
ഞാൻ.... എനിക്ക് അറിയില്ല എന്താ പറ്റിയത് എന്ന് ഞാൻ പൂർണ മനസ്സോടെ ആണ് കല്യാണത്തിന് സമ്മതിച്ചത് പക്ഷെ ഇപ്പൊ എന്തോ ഒന്ന് ഉള്ളിൽ ഇരുന്നു എന്നെ നോവിക്കുവാ...... ഞാൻ ഒരു കാര്യം ചോദിച്ച വേറെ ഒന്നും വിചാരിക്കരുത് ഉത്തരം സത്യം മാത്രം ആയിരിക്കണം........അവളുടെ മുഖത്തെ ഭാവം കണ്ടു ബദ്രി ഒന്ന് സൂക്ഷിച്ചു നോക്കി അവളെ.
വിവാഹം കഴിഞ്ഞ ഞാൻ സാറിന്റെ ഭാര്യ ആണ്.....
ഒരു മിനിറ്റ്....അവൻ ഇടയിൽ കയറി പറഞ്ഞു അവൾ എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു.
ഈ സാർ വിളി വേണ്ട ഭയങ്കര ബോർ ആണ്.... വേറെ എന്തെങ്കിലും വിളിച്ചോ.... എന്നേ അമ്മ കണ്ണൻ എന്ന വിളിച്ചിരുന്നത് അവർ പോയപ്പോൾ പിന്നെ ആ പേര് ആരും വിളിച്ചിട്ടില്ല താൻ വേണേൽ അത് വിളിച്ചോ അല്ലെങ്കിൽ ബദ്രിനാഥ് എന്ന് വിളിച്ചോ......
അവൻ നിർത്തി.
കണ്ണേട്ടൻ......അവൾ പതിയെ പറഞ്ഞു നോക്കി.അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.
അതെ നീ എന്റെ ഭാര്യ തന്നെ ആണ് അതിന് എന്താ.....അവൻ അവൾ പറഞ്ഞു നിർത്തിയതിനു ഉത്തരം നൽകി.
അപ്പൊ ഞാൻ ഭാര്യയുടെ എല്ലാകടമകളും എല്ലാ അർത്ഥത്തിലും നിർവഹിക്കണ്ടേ...... അതിന് എന്നെ കൊണ്ട് സാധിക്കും എന്ന് തോന്നുന്നില്ല..... അവൾ തല കുനിച്ചു പറഞ്ഞു അവൾ പറഞ്ഞു നിർത്തിയതും ബദ്രി അവളുടെ കൈയിൽ നിന്ന് കൈയെടുത്ത് മാറ്റി അവളെ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ പോകാൻ തുടങ്ങി....... നേത്ര വേഗം അവന്റെ കൈയിൽ കയറി പിടിച്ചു.
മറുപടി പറഞ്ഞിട്ട് പൊയ്ക്കൂടേ....
വാ കൊണ്ട് അല്ല കൈ കൊണ്ട് ആണ് മറുപടി തരേണ്ടത് അവളുടെ കോപ്പിലെ ചോദ്യം...... നീ ഉദ്ദേശിച്ചത് physical relation അല്ലെ......ദേഷ്യത്തിൽ ആയിരുന്നു ചോദ്യം.
അവൾ അതെ എന്ന് തലയനക്കി.....
എന്റെ നേത്ര ഞാൻ തന്നെ എന്താ ഡോ പറഞ്ഞു മനസ്സിലാക്കേണ്ടത്..... അതൊക്കെ natural ആയി നടക്കുന്നത് ആണ് അല്ലാതെ എനിക്ക് ഇപ്പൊ നിന്റെ കൂടെ അങ്ങനെ ഒരു റിലേഷൻ വേണം അത് നീ സാധിച്ചില്ല എങ്കിൽ ഞാൻ അതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കും അതൊക്കെ ആണോ താൻ എന്നെ കുറിച്ച് ചിന്തിച്ചു കൂട്ടിയേക്കുന്നത്.......! അവൾ ഒന്നും മിണ്ടാതെ കണ്ണു നിറച്ചു തല കുനിച്ചു....
മുഖത്ത് നോക്ക് നേത്ര.... Physical relation ഒക്കെ പ്രണയത്തിൽ നിന്ന് ഉണ്ടാകേണ്ടത് ആണ് എന്ന് വിശ്വസിക്കുന്ന ആള് ആണ് ഞാൻ.... അതുകൊണ്ട് ഞാൻ തന്നെ അതിന്റെ പേരിൽ കുറ്റപെടുത്താനോ വഴക്ക് ഇടാനോ അവഗണിക്കാനോ ഒന്നും വരില്ല.... നമുക്ക് ഇടയിൽ പ്രണയം എന്ന ഒരു വികാരം ഉടലെടുക്കുവാണേ നമ്മൾ പോലും അറിയാതെ അതൊക്കെ നടക്കും..... അല്ലാതെ ഞാൻ തന്നെ ഒന്ന് hug ചെയ്താലോ ചേർത്ത് പിടിച്ചാലോ ചുംബിച്ചലോ ഒന്നും അതിൽ മറ്റൊരു അർത്ഥവും വെറുതെ താൻ കണ്ടു പിടിക്കണ്ട....... ഇനി ഒരിക്കലും അങ്ങനെ ഒരു റിലേഷൻ ഉണ്ടായില്ല എങ്കിലും എനിക്ക് പ്രശ്നം ഒന്നുല്ല..... ഞാൻ അതിന് വേണ്ടി അല്ല തന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് എന്ന് തനിക്ക് നന്നായി അറിയാം........!
നേത്രക്ക് വല്ലാത്ത ഒരു ആശ്വാസം നിറഞ്ഞു മനസിൽ.
ഒരു കാര്യം കൂടെ......ബദ്രി അവളെ തറപ്പിച്ചു നോക്കി....
ഇതുപോലെ വല്ലതും ആണെങ്കിൽ വേണ്ട എന്റെ കണ്ട്രോൾ പോകും ഞാൻ പെണ്ണ് ആണെന്ന് നോക്കാതെ ചിലപ്പോൾ നല്ലത് തരും......
ഇത് സീരിയസ് ആണ്.....
അപ്പൊ കുറച്ചു മുന്നേ കേട്ടത് തമാശ ആണോ.....അവൾ ഒന്നും മിണ്ടിയില്ല.
മ്മ്മ് ചോദിക്ക്...
ദേവയെ.... സ്വന്തം മോൻ ആയിട്ട് കാണാൻ പറ്റോ മനസ്സ് കൊണ്ട്...ബദ്രിക്ക് ശെരിക്കും നല്ല ദേഷ്യം വരുന്നുണ്ട് അവൻ അത് സ്വയം കണ്ട്രോൾ ചെയ്തു.
ഞാൻ അങ്ങോട്ട് ഒരു ചോദ്യം ചോദിക്കട്ടെ..... എന്റെ പാറുമോളെ തനിക്ക് അങ്ങനെ കാണാൻ പറ്റോ...... അവൻ കൈ രണ്ടും മാറിൽ പിണച്ചു കൊണ്ട് ചോദിച്ചു.നേത്ര ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.
ഞാൻ അവളെ എന്റെ സ്വന്തം മോള് ആയിട്ടേ കണ്ടിട്ടുള്ളു ഇനിയും അങ്ങനെ തന്നെ ആയിരിക്കും അതിന് എന്താ ഇത്ര സംശയം.പാറുനെയും ദേവയെയും ഒരുപോലെ അല്ലെ ഞാൻ കണ്ടിട്ടുള്ളു അവളെ കണ്ടതിനു ശേഷം.......അവൾ വെപ്രാളത്തിൽ ഉത്തരം പറഞ്ഞു.
അപ്പൊ പിന്നെ എന്തിനാ ഡി കോപ്പേ എന്നോട് ഇങ്ങനെ ഒരു ചോദ്യം...... അവൾ ഒന്നും മിണ്ടിയില്ല....
നീ അവിടുന്ന് മുഖം വല്ലാണ്ട് ആയി കയറി വരുന്നത് കണ്ടു ആണ് ഞാൻ ഇങ്ങോട്ട് വന്നത് അത് എന്തായലും വെറുതെ ആയില്ല...... ഇനി സംശയം വല്ലതും ഉണ്ടെങ്കിൽ എഴുതി വച്ചേക്കു സമയം കിട്ടുമ്പോൾ ഞാൻ വായിച്ചു ഉത്തരം തരാം പോയി കിടന്നു ഉറങ്ങെടി..... അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു അവൻ താഴെക്ക് തിരിച്ചു നടന്നു....
കണ്ണേട്ടാ..... അവളുടെ വിളികേട്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു അത് മറച്ചു വച്ച് തിരിഞ്ഞു നോക്കി.
സോറി..... ഉള്ളിൽ എന്തൊക്കെയോ വേണ്ടത്ത ചിന്തകൾ വന്നു അതാ അങ്ങനെ ഒക്കെ ചോദിച്ചത്..... അവൻ തലയാട്ടി താഴെക്ക് ഇറങ്ങി.....!
തുടരും........