രചന: ലക്ഷ്മിശ്രീനു
നേത്രയും ബദ്രിയും കൂടെ തറവാട്ടിന്റെ പുറകിൽ മാന്തോപ്പ് ഉണ്ട് അവിടെ വന്നു..
ആഹാ കൊള്ളാല്ലോ ഇതൊക്കെ നിങ്ങടെ ആകും അല്ലെ.....ബദ്രി ചുറ്റും ഒന്ന് നോക്കി ചോദിച്ചു...
മ്മ്മ് അതെ..... സാർ എന്താ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്.....
താൻ അലംകൃതയുടെ കാര്യം ഒക്കെ നന്ദു പറഞ്ഞു അറിഞ്ഞില്ലേ.....
മ്മ് അറിഞ്ഞു..... സാർ എടുത്ത തീരുമാനം ശരി ആണെന്ന് സാറിന് വിശ്വാസം ഉണ്ടോ......
ഉണ്ട് നൂറുശതമാനം ഉണ്ട്..... ഇനി അവളുമായ് ഒരു ജീവിതം അത് എത്ര തന്നെ പഴയ പോലെ ആക്കാൻ ശ്രമിച്ചാലും അത് ശരി ആകില്ല..... ഈ യേച്ചു കെട്ടിയ മൊഴച്ചിരിക്കും എന്ന് പറയില്ലേ അത് പോലെ..... അതുകൊണ്ട് ഞാൻ തത്കാലം ആ അധ്യായം അടച്ചു...... അവൻ ഒന്ന് നിർത്തി നേത്ര അവനെ നോക്കി.
ഞാൻ അന്ന് തന്നോട് no പറയാൻ ഇടയായ കാരണം തനിക്ക് അറിയാം ആ കാരണങ്ങൾ ഒക്കെ ഇപ്പോൾ കഴിഞ്ഞു.....ഇനി ഞാൻ ധൈര്യമായിട്ട് വിളിക്കുവാ തന്നെ എന്റെ ജീവിതത്തിലേക്ക്..... എനിക്ക് നല്ലൊരു ഭാര്യ ആയിട്ട് എന്റെ പാറുമോൾക്ക് ഒരു അമ്മ ആയിട്ട് എന്റെ ജീവിതത്തിൽ ഇനി ഉള്ള കാലം......! നേത്ര ശെരിക്കും ഞെട്ടി അവൻ പെട്ടന്ന് ഇങ്ങനെ പറയും എന്ന് അവൾ കരുതിയില്ല....
താൻ ഇങ്ങനെ നോക്കണ്ട..... അവൾ എന്നിലേക്ക് തിരിച്ചു വന്നതിന്റെ കാരണം എനിക്ക് അറിയണം ആയിരുന്നു അതിന് എനിക്ക് സമയവും വേണം ആയിരുന്നു....അല്ലാതെ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ അല്ല ഞാൻ തന്നോട് no പറഞ്ഞത്...അതൊക്കെ തന്നോട് പറഞ്ഞു മനസ്സിലാക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ താൻ ഒന്നും കേൾക്കാതെ എടുത്തു പിടിച്ചു ഇങ്ങോട്ട് പോന്നു.......ബദ്രി ചിരിയോടെ പറഞ്ഞു.നേത്ര ഒന്നും മിണ്ടാതെ അവനെ നോക്കി.അവൻ അവളുടെ കൈ എടുത്തു അവന്റെ കൈയിലേക്ക് വച്ചു അവളെ നോക്കി.....
ഇത് എന്താ ഡോ ഐസോ..... ഞാൻ തന്നെ കൊല്ലാൻ ഒന്നും വന്നത് അല്ല ഇങ്ങനെ ടെൻഷൻ ആകാൻ..... നോക്ക് നേത്ര തുടർന്നുള്ള ജീവിതത്തിൽ വീണു പോയാൽ പരസ്പരം താങ്ങാൻ ആള് വേണം അത് താൻ ആയാൽ കുറച്ചു കൂടെ നന്നായിരിക്കും എന്ന് തോന്നി.... എന്ന് വച്ചു തന്നെ നിർബന്ധിക്കുന്നില്ല..... നമുക്ക് രണ്ടുപേർക്കും കഴിഞ്ഞകാലം ഉണ്ട് അത് മറന്നു പുതിയൊരു ജീവിതം നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കുമായിട്ട്......... അവളുടെ കൈയിൽ മുറുകെ പിടിച്ചു പ്രതീക്ഷയോടെ ചോദിച്ചു.....
നേത്ര അവളുടെ കൈ പിൻവലിച്ചു അവനെ നോക്കി.... പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു അവൻ അവളെ ഒന്ന് നോക്കി അവളുടെ പിന്നാലെ നടന്നു......
രണ്ടുപേരും കയറി വരുമ്പോൾ എല്ലാവരും അവിടെ ചിരിയോടെ ഇരിപ്പുണ്ട്.....അവനും ചിരിയോടെ അകത്തേക്ക് കയറി.
അപ്പൊ ഈ മാസം *****തീയതി ആണ് എന്റെ അനിയത്തിയുടെ വിവാഹം ഇവിടുന്ന് എല്ലാവരും വരണം.....! ഒരു ലെറ്റർ എടുത്തു അഗ്നിയുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് ചിരിയോടെ പറഞ്ഞു.
ഇത് മാത്രം ആയിരുന്നോ ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന ഉദ്ദേശം....അഗ്നി ചിരിയോടെ തന്നെ ചോദിച്ചു.
അല്ല....ഒരു വിവാഹം ക്ഷണിക്കാനും മറ്റൊരു വിവാഹം ഉറപ്പിക്കാനും ആയിരുന്നു.... പണ്ട് മുതലെ എന്റെ കാര്യങ്ങൾ ഞാൻ തന്നെ ആണ് തീരുമാനിക്കുന്നത് തെറ്റ് ആണ് എന്ന് തോന്നിയാൽ അത് തിരുത്താനും ഒരു മടിയും ഇല്ല..... ഞാൻ നേത്രയേ എന്റെ ലൈഫിലേക്ക് ക്ഷണിച്ചു പക്ഷെ നേത്രക്ക് അത് ok അല്ല എന്ന് തോന്നുന്നു.... അതുകൊണ്ട് തത്കാലം വിവാഹം ഉറപ്പിക്കുന്നില്ല വിവാഹം ക്ഷണിക്കുന്നു......
ബദ്രിയും ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.... നേത്രക്ക് ആകെ എന്തോ പോലെ ആയി. ദച്ചു നേത്രയേ നോക്കി ദച്ചു മാത്രം അല്ല എല്ലാവരും അവളെ നോക്കി.
അപ്പൊ ഞങ്ങൾ ഇറങ്ങുവാ.... നൈറ്റ് ഫ്ലൈറ്റ് ഉണ്ടാകും.... എല്ലാവരും വിവാഹത്തിനു ഉറപ്പ് ആയിട്ടുംരണ്ടു ദിവസം മുന്നേ വരണം......
ഉറപ്പ് ആയിട്ടും ഞങ്ങൾ വരും.....ആദിയും അഗ്നിയും ഒരുമിച്ച് പറഞ്ഞു.
ബദ്രി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി പാറുസിന് അവിടെ ഒരുപാട് ഇഷ്ടം ആയി അവൾ എല്ലാവർക്കും ഉമ്മ കൊടുക്കലും റ്റാറ്റാ പറച്ചിലും ആയി.... എയർപോർട്ടിൽ ആദി ഡ്രോപ്പ് ചെയ്യാം എന്ന്പറഞ്ഞു..... നേത്രയോട് ആരും ബദ്രിയുടെ കാര്യത്തെ കുറിച്ച് ചോദിച്ചില്ല......!
സാർ..... നേത്രയുടെ വിളി കേട്ടപ്പോൾ എല്ലാവരും അവളെ നോക്കി....
നാളെ നമുക്ക് ഒരുമിച്ച് പോകാം...... ബാംഗ്ലൂർക്ക്.... ഞാനും വരുന്നുണ്ട്. അവൾ പതിയെ പറഞ്ഞു.
അത് കുഴപ്പമില്ല താൻ ഇങ്ങോട്ട് ഒറ്റക്ക് അല്ലെ വന്നത് അങ്ങോട്ടും അങ്ങനെ വാ ഡോ.....അവൻ ചിരിയോടെ പറഞ്ഞു.
അത് ശരി ആകില്ല.... എല്ലാത്തിനും നന്ദുന്റെ നാത്തൂൻ മുന്നിൽ വേണം..... ഇനി അങ്ങോട്ട് എന്ന് അല്ല എങ്ങോട്ട് ആയാലും ഒരുമിച്ച് മതി..... അവളുടെ സംസാരം കേട്ട് എല്ലാവരുടെയും കിളി പറന്നു.....അഗ്നിക്ക് പെട്ടന്ന് കിളികൾ തിരിച്ചു വന്നു.
അപ്പൊ നിനക്ക് ഈ വിവാഹത്തിനു സമ്മതമാണോ.....അവൻ കുറച്ചു ഗൗരവത്തിൽ തന്നെ ചോദിച്ചു.
അതെ...... എനിക്ക് സമ്മതം ആണ്... അവൾ ഉറച്ചസ്വരത്തിൽ മുഖം ഉയർത്തി പറഞ്ഞു.
അഗ്നിക്ക് വല്ലാത്ത സന്തോഷം തോന്നി ഒപ്പം ബദ്രി ഇപ്പോഴും ഞെട്ടലിൽ ആണ്...
എല്ലാവർക്കും എന്താ പറഞ്ഞു അറിയിക്കേണ്ടത് എന്ന് അറിയില്ല.... ഇനി അവൾ എന്നും മോനെയും കൊണ്ട് ഒറ്റക്ക് ആയി പോകും എന്ന് കരുതി വിഷമം ഉണ്ടായിരുന്നു.... ഇപ്പൊ അത് മാറി......... ബദ്രി ആണെങ്കിൽ പുറത്തേക്ക് പോണോ അകത്തേക്ക് കയറാണോ എന്ന് അറിയാതെ നിന്നു......
അളിയൻ അപ്പൊ ഉടനെ ഒന്നും തിരിച്ചു പോകില്ലല്ലോ അല്ലെ ബാക്കി കാര്യങ്ങൾ തീരുമാണിക്കണ്ടേ.......ആദി ചിരിയോടെ ചോദിച്ചു. ബദ്രി അതിന് ചിരിക്കുക മാത്രം ചെയ്തു.....
അന്ന് ആ തറവാട്ടിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു....... പിറ്റേന്ന് രാവിലെ തന്നെ ദച്ചു പോകും എന്ന് പറഞ്ഞു. അവന് ഇവിടെ എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ അമ്മയെ കാണാൻ വല്ലാത്ത ഒരു ആഗ്രഹം തോന്നി......ബദ്രിയും നേത്രയും രണ്ടുദിവസം കൂടെ കഴിഞ്ഞേ പോകു....
രാത്രി എല്ലാവരും പൊരിഞ്ഞ ചർച്ച ആണ് വിവാഹത്തിനെ പറ്റി.... നന്ദുന്റെ വിവാഹത്തിന് ഒപ്പം നടത്താം എന്ന് പറഞ്ഞപ്പോൾ നേത്ര അത് വേണ്ട സിമ്പിൾ ആയി മതി വിവാഹം എന്ന് പറഞ്ഞു......വീഡിയോ കാൾ ചർച്ച ആണ് കേട്ടോ മറുസൈഡിൽ രഞ്ജുവും വീട്ടുകാരും ഉണ്ട്.....
എങ്കിൽ പിന്നെ ഞാൻ ഒരു അഭിപ്രായം പറയാം.....ചർച്ച നീണ്ടു പോയപ്പോൾ അങ്കിൾ പറഞ്ഞു...
എന്തായാലും പരസ്പരം നന്നായി അറിയാവുന്നവർ ആരുടെയും നിർബന്ധം കൂടാതെ അവർ സ്വയം എടുത്ത തീരുമാനം..... അതുകൊണ്ട് ഇനി അതികം ആരെയും വിളിക്കാനും അറിയിക്കാനും ഇല്ലല്ലോ.... ആ സ്ഥിതിക്ക് ഇത് നീട്ടണ്ട രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഈ വിവാഹം നമുക്ക് നടത്താം.... ഞങ്ങൾ നാളെ അങ്ങോട്ട് വരാം എന്നിട്ട് നിങ്ങടെ കുടുംബക്ഷേത്രത്തിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ക്ഷേത്രത്തിലോ വച്ചു ഒരു താലികെട്ട് നടത്താം എന്താ.......! എല്ലാവർക്കും അത് നല്ലൊരു തീരുമാനം ആയി തോന്നി.
എന്തായാലും അങ്ങനെ ചെയ്യാം അങ്കിൾ.... അത് ആകുമ്പോൾ വേറെ പ്രശ്നം ഒന്നുല്ല അമ്പലത്തിൽ വച്ചു താലി കെട്ടുന്നു ഇവിടെ ഒരു ഉഗ്രൻ സദ്യ അത് കഴിഞ്ഞു എല്ലാവരും ബാംഗ്ലൂർ പോകുന്നു......അഗ്നി പറഞ്ഞു.പിന്നെ എല്ലാവരും ബാക്കി കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യാൻ തുടങ്ങി..........
രാത്രി നേത്ര ദേവക്ക് ഒപ്പം കിടക്കുമ്പോ വിവാഹത്തെ കുറിച്ചും പാറുസിനെ ദേവ നോക്കണം എന്നൊക്കെ പറഞ്ഞു ഒപ്പം അവൾ ഒരു കാര്യം കൂടെ പറഞ്ഞു അവളും ബദ്രിയും വിവാഹം കഴിഞ്ഞ ബദ്രിയെ അങ്കിൾ എന്ന് വിളിക്കരുത് എന്ന് പകരം അവൾ അവനെ പറഞ്ഞു മനസ്സിലാക്കി അവൻ അവസാനം അതിന് ഒരു ഉത്തരം കണ്ടെത്തി......!
( ഈ കൊച്ച് കൊച്ച് കല്യാണം എന്നൊക്കെ പറഞ്ഞ മനസ്സിലാകോ എന്ന് ചോദിച്ചൽ ഇല്ല.. പക്ഷെ ഇത് ഒരു കഥ ആണ് പോരാത്തതിന് വയസ്സിൽ കവിഞ്ഞ പക്വത അവന് ഉണ്ട് എന്ന് ഞാൻ എപ്പോഴോ പറഞ്ഞിരുന്നു......)
തുടരും..........