രചന: ലക്ഷ്മിശ്രീനു
രണ്ടുപേരും കാറിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടു പരസ്പരം നോക്കി അപ്പോഴേക്കും ആദിയും അഗ്നിയും പുറത്തേക്ക് വന്നു.....!
ആഹാ.... അല്ല ആരിത്.... നേത്ര മോളോ.....അല്ലു ചെറുത് ആയി ഒന്ന് ആടി കൊണ്ട് അവരുടെ അടുത്തേക്ക് വന്നു പുച്ഛത്തിൽ ചോദിച്ചു.
അവൻ കുടിച്ചിട്ടുണ്ട് എന്ന് അവൻ അടുത്ത് വന്നപ്പോൾ തന്നെ മനസ്സിലായി.... നേത്രപുറകിലേക്ക് നീങ്ങാൻ തുടങ്ങിയതും അല്ലു അവളുടെ കൈയിൽ കടന്നു പിടിച്ചു അവളെ അവനോട് ചേർത്തു നിർത്തി......
വിടെഡോ...... അവന്റെ പിടിവിടാൻ ശ്രമിച്ചു കൊണ്ട് നേത്ര പറഞ്ഞു....
ശേ പിടക്കാതെ ഡി.... ഒരുപാട് തവണ ഇതുപോലെ ഞാൻ ചേർത്ത് പിടിച്ചത് അല്ലെ ആദ്യമായിട്ട് ഒന്നും അല്ലല്ലോ......! നേത്ര ഒന്ന് വിറച്ചു പോയി.
എന്റെ കുഞ്ഞ് എവിടെ.....അവളുടെ കാതോരം മുഖം അടുപ്പിച്ചു ചോദിച്ചു.നേത്ര അവന്റെ കൈ ദേഷ്യത്തിൽ എടുത്തു മാറ്റി....
തന്റെ കുഞ്ഞോ.... അവൻ എന്റെ കുഞ്ഞാ എന്റെ മാത്രം.....അവൾക്ക് ദേഷ്യം വന്നു.
ഹഹഹഹ..... നീ ഇങ്ങനെ തമാശ പറയല്ലേ നേത്ര.....നീ ആകാശം നോക്കി കിടന്ന ഒന്നും കൊച്ച് ഉണ്ടാകില്ല ഡീ.....നെത്രെ ദേഷ്യത്തിൽ മുഖം വെട്ടിതിരിച്ചു....അല്ലു അവളുടെ അടുത്തേക്ക് ചേർന്നു നിന്നു അവൾ രൂക്ഷമായി അവനെ ഒന്ന് നോക്കി.
നീ അവിടെ നിന്റെ വീട്ടിൽ ഓർമ്മ ഉണ്ടോ അന്ന് രാത്രി എന്റെ മുന്നിൽ കിടന്നത് അത് പോലെ എത്ര എത്ര രാത്രികൾ..... അതിന്റെ ഫലം ആണ് എന്റെ കുഞ്ഞ് അല്ലാതെ ആകാശത്തു നോക്കി നീ വരം ചോദിച്ചപ്പോൾ കാമദേവൻ എറിഞ്ഞു തന്നത് അല്ല എന്റെ കൊച്ചിനെ.......!
അഗ്നി അവന്റെ മുന്നിലേക്ക് വന്നു പിടിച്ചു തള്ളി...
ഇറങ്ങി പോടാ പാതിരാത്രി കള്ളുംകുടിച്ചു വീട്ടിൽ കയറി വന്നു ഓരോന്ന് വിളിച്ചു പറയാതെ.......!
ആഹാ.... വന്നല്ലോ പൊന്നാങ്ങള..... നീ ഒക്കെ ഒരു സഹോദരൻ ആണോ ഡാ.... ഇവൾ ഇങ്ങനെ എന്നെ കളഞ്ഞു നടക്കുന്നത് കണ്ടിട്ട് നിനക്ക് ഒന്നും അവളെ എന്റെ ഒപ്പം പറഞ്ഞു അയക്കാൻ തോന്നിയില്ലേ...... അല്ലു കളിയാക്കലോടെ ഓരോ ആക്ഷൻ കാണിച്ചു അവനോട് ചോദിച്ചു.അഗ്നി അവനെ തറപ്പിച്ചു നോക്കി.
ഇല്ല നിന്നേ പോലെ ഒരു വൃത്തികെട്ടവന്റെ കൂടെ എന്റെ പെങ്ങളെ വിടാൻ തത്കാലം ഉദ്ദേശം ഇല്ല.... ഇറങ്ങി പോടാ..... അഗ്നിക്ക് ദേഷ്യം വരാൻ തുടങ്ങി നല്ലത് പോലെ.
ഓഹോ.... എന്റെ കൂടെ വിടാൻ താല്പര്യം ഇല്ല... അപ്പൊ ഇവന്റെ കൂടെ പെങ്ങളെ രാത്രി ****വിട്ടിട്ടു സഹോദരൻ അകത്തു കാവൽ നിൽക്കുവായിരുന്നോ......!അല്ലു പുച്ഛത്തിൽ പറഞ്ഞു.
ഠപ്പേ.... 💥💥 മുഖമടച്ചു ഒരുഒറ്റടിയായിരുന്നു അഗ്നിയുടെ വക...
ഡാ......അല്ലു ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് പാഞ്ഞതും അഗ്നി വീണ്ടും കൊടുത്തു ആദിയും ദച്ചുവും നേത്രയും ഒരടി അനങ്ങിയില്ല..... അഗ്നി അവന്റെ ദേഷ്യം തീരും വരെ അടിച്ചു ഇനിയും പിടിച്ചു മാറ്റിയില്ലെങ്കിൽ പ്രശ്നം ആകും എന്ന് ഉറപ്പായപ്പോൾ മൂന്നുപേരും കൂടെ അഗ്നിയെ പിടിച്ചു മാറ്റി.......!
ഇറങ്ങി പോടാ..... ഇനി നിന്നേ ഇവളുടെ നിഴൽവെട്ടത്തു കണ്ടു പോകരുത്.... കെട്ടിയ പെണ്ണിനെ വിശ്വാസം ഇല്ല സ്വന്തം ചോരയെ വിശ്വാസം ഇല്ല എല്ലാം അറുത്തു മുറിച്ചു എറിഞ്ഞവൻ അല്ലെ.... എന്നിട്ട് വീണ്ടും നീ തിരികെ വന്നപ്പോൾ നിന്നേ ഇവളുടെ ഒപ്പം ചേർക്കാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചത് ആണ് പക്ഷെ നീ..... നീ ഒരു മനുഷ്യൻ ആണോ ഡാ മൈ @%#& അവളെയും ആ വയറ്റിൽ കിടന്ന കൊച്ചിനെയും കൊല്ലാൻ വരെ നോക്കിയ നീ ആണോ ഇപ്പോൾ കുഞ്ഞിനെ വേണം എന്ന് പറഞ്ഞു വരുന്നത്....... അലോക് ദേവാനന്ദ് ചെവി തുറന്നു കേട്ടോണം... ഇനി നിന്റെ കുഞ്ഞ് എന്ന് പറഞ്ഞു എന്റെ അനിയത്തിയുടെ പിന്നാലെ വന്നാൽ കൊന്നു കളയും ഞാൻ....... മടിക്കില്ല അഗ്നി അതിന്......! അത്രയും പറഞ്ഞു അഗ്നി അകത്തേക്ക് പോയി.
അല്ലു അടികൊണ്ട് അവശൻ ആയി ആണ് ഇരിക്കുന്നത് എങ്കിലും മുഖത്ത് അഗ്നിയെ കൊല്ലാൻ ഉള്ള ദേഷ്യം ഇപ്പോഴും അവിടെ ഉണ്ട്.....!
ദച്ചു അവന്റെ മുന്നിലേക്ക് വന്നു....അല്ലു ദേഷ്യത്തിൽ അവനെ നോക്കി.
ഇത്രയും സമയം തന്റെ ഓരോ വാക്കും കേട്ട് മിണ്ടാതെ ഇരുന്നു താൻ എന്നെയും നേത്രയെയും ചേർത്ത് പറഞ്ഞപ്പോളും മിണ്ടാതെ ഇരുന്നു. തന്നോട് ഒരു സഹതാപം ഉണ്ടായിരുന്നു പക്ഷെ അത് ഒക്കെ പോയി വെറും പുച്ഛവും വെറുപ്പും തോന്നി പോവാ....... ഒരു പെണ്ണിനെ ബഹുമാനിക്കാൻ അവളോട് നേരെ സംസാരിക്കാൻ പെരുമാറാൻ അറിയാത്ത തന്നെ പോലെ ഉള്ളവമ്മാർ ഒക്കെ ഈ ഭൂമിക്ക് ഭാരം ആണ്....... തന്റെ പ്രശ്നം അല്ല ജനിപ്പിച്ച അച്ഛനും അമ്മയും വളർത്തിയ രീതിയും സംസ്കാരവും ഒക്കെ തന്നെ ഇങ്ങനെ ആക്കി......തനിക്ക് ഇനി എങ്കിലും നന്നാവണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഒരിക്കലും താൻ ഇവർക്ക് ഇടയിലേക്ക് വരരുത്........! ദച്ചു പറഞ്ഞ ഓരോ വാക്കും കേട്ട് ഇരുന്നത് അല്ലാതെ ഒരക്ഷരം പോലും അല്ലു മിണ്ടിയില്ല.....
നേത്ര അവന്റെ അടുത്തേക്ക് വന്നു.....
ഇനി എന്റെ ജീവിതത്തിലോ കുഞ്ഞിനെയോ തേടി വന്നാൽ..... ജയിലിൽ കിടക്കും താൻ കിടത്തും തന്നെ ഞാൻ.....ഇനി വാക്ക്പോരും കയ്യാംകളിയും ഇല്ല നിയമപരമായി മുന്നോട്ട് പോകും.... അലോക് ജനങ്ങൾക്ക് മുന്നിൽ തലകുനിച്ചു നാണംകെട്ട് പുറത്ത് ഇറങ്ങും അത് എന്നെ കൊണ്ട് ചെയ്യിക്കരുത്... താൻ പഠിപ്പിച്ച കുറച്ചു പാഠങ്ങൾ ഉണ്ട് ഈ വർഷങ്ങൾക്കിടയിൽ നേത്ര മനഃപാഠമാക്കിയ പാഠങ്ങൾ....... അവൾ അതും പറഞ്ഞു പോയി ആദി അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി നേത്ര വാതിൽ വലിച്ചടച്ചു......
അല്ലു എങ്ങനെ ഒക്കെയോ എണീറ്റ് അവിടെ നിന്നും പോയി........
തുടരും..........