രചന: ലക്ഷ്മിശ്രീനു
അവൻ പറഞ്ഞുള്ള അറിവ് മാത്രം അല്ല ചിലത് ഒക്കെ അവന്റെ വീട്ടിൽ പോയപ്പോൾ അവിടെ നിന്ന് കണ്ടറിഞ്ഞത് കൂടെ ആണ്....... ആദി ഒന്ന് നിർത്തി.
ദച്ചു നമ്മൾ ഇപ്പൊ കാണുന്നത് പോലെ സൈലന്റ് ആയിട്ട് ഇരിക്കുന്നു പിന്നെ വയലന്റ് ആകുന്ന ആള് അല്ലായിരുന്നു ആ നാട്ടിൽ എല്ലാവർക്കും പ്രീയപെട്ടവൻ ആയിരുന്നു.... നാട്ടിൽ എന്ത് ആവശ്യത്തിനും മുന്നിൽ ദച്ചു ഉണ്ടാകും.....
അവിടെ ഇപ്പോഴും അവനെ അറിയാത്ത ആരുമില്ല.... രാഘവൻമാഷിന്റെയും ശാന്തി ടീച്ചർന്റെയും മകനെ കുറിച്ച് പറയാൻ അവർക്ക് ഇന്നും നല്ലത് മാത്രം പക്ഷെ മാറി പോയത് അവൻ മാത്രം..... അല്ല മാറ്റിയത് ആണ് സാഹചര്യം.....!
അവന് സ്കൂൾ കാലം മുതലേ ദേവശ്രീ എന്ന അവന്റെ ശ്രീക്കുട്ടിയെ ഇഷ്ടം ആണ് ആ ഇഷ്ടം അവരോട് ഒപ്പം വളർന്നു വളർന്നു വന്നു ശ്രീക്ക് അമ്മുമ്മ മാത്രം ആയിരുന്നു ആകെ ഉണ്ടായിരുന്നത് അവൾ ജനിച്ചു മാസങ്ങൾ ആയപ്പോൾ അച്ഛൻ പോയി... അവൾ നടന്നു തുടങ്ങിയപ്പോൾ അമ്മയും.... ജാതകദോഷം എന്തോ ഉണ്ടായിരുന്നു.... അത് ആ നാട്ടിൽ എല്ലാവർക്കും അറിയാം പക്ഷെ എങ്കിൽ ആരോടും ഒരു പരിഭവവും അവൾക്ക് ഇല്ല അവളോടും ആർക്കും പരിഭവം ഇല്ല.... അത്രക്ക് ഒരു പാവം കുട്ടി.... ഒടുവിൽ അവളുടെ അമ്മുമ്മ കിടപ്പിൽ ആയപ്പോ..... ദച്ചു വീട്ടിൽ പറഞ്ഞു അവന് അവളെ വിവാഹം കഴിച്ചു കൂടെ കൂട്ടണം എന്ന്.അവന്റെ കല്യാണം ഡിഗ്രി കഴിഞ്ഞു ഒരു ജോലിക്ക് കയറി സമയത്ത് ആയിരുന്നു....
നാടറിഞ്ഞു നല്ല രീതിയിൽ തന്നെ കല്യാണം നടത്തി അതികം വൈകാതെ അമ്മുമ്മ പോയി.... കല്യാണം കഴിഞ്ഞു മൂന്നു വർഷം ആയപ്പോൾ അവർക്ക് ഇടയിൽ ഒരു കുഞ്ഞതിഥി വന്നു .... ആദി ഒന്ന് നിർത്തി നേത്രയേ നോക്കി അവൾ ആകാംഷയോടെ അവനെ നോക്കി ഇരിക്കുവാണ്.
എന്നിട്ട് എന്ത് ഉണ്ടായി പറ ആദിയേട്ടാ....
മോൾക്ക് ഒരു വയസ്സ് തികയുന്നതിന്റെ അന്ന് രാവിലെ ഇവർ എല്ലാവരും കൂടെ ഗുരുവായൂർ പോയി..... പോയി തിരിച്ചു വരുമ്പോൾ ഇവരുടെ കാർ കേട് ആയി അങ്ങനെ അവിടുന്ന് ഇവർ വേറെ ഒരു ടാക്സി പിടിച്ചു ഇങ്ങോട്ട് വരുന്ന വഴി ഒരു ആക്‌സിഡന്റ്......! നേത്ര ഞെട്ടി ആദിയുടെ കൈയിൽ മുറുകെ പിടിച്ചു.
മ്മ്മ്.... ആക്‌സിഡന്റ് ദച്ചുന്റെ ജീവിതം മാറ്റി മറിച്ചു മോളെ....! അന്ന് അവന് നഷ്ടം ആയത് അവന്റെ
അന്ന് അവന്റെ കൈയിൽ ഇരുന്ന കുഞ്ഞിപെണ്ണ് അവന്റെ ശ്രീ... എല്ലാവരുടെയും പ്രീയപെട്ട രാഘവൻമാഷ് എല്ലാം എല്ലാം പോയി ഒറ്റ നിമിഷം കൊണ്ട് പോയി.....
എട്ട് വർഷത്തെ പ്രണയം നാല് വർഷത്തെ ദാമ്പത്യം അവന്റെ ജീവൻ ആയ മോള്.... സുഹൃത്തുക്കളെ പോലെ ആയിരുന്നു അച്ഛനും മോനും അങ്ങനെ ഉള്ള അച്ഛൻ.... ഇതൊക്കെ നഷ്ടം ആയത് അവന്റെ കണ്മുന്നിൽ വച്ചു ആയിരുന്നു.....
അന്ന് ദച്ചു കാറിൽ നിന്ന് തെറിച്ചു വീണത് ഒരു ഓടയുടെ സൈഡിൽ ആയിരുന്നു പക്ഷെ കുഞ്ഞ് തെറിച്ചു വീണത് ഓടയിലേക്കും.....! അമ്മയും മോനും മാത്രം രക്ഷപെട്ടു.... അന്നത്തെ ദച്ചുന്റെ നിലവിളി ഇന്നും അവിടെ ഉള്ള ഓരോ ആളുകളുടെയും കണ്ണ് നനയിക്കുന്നുണ്ട് മോളെ..... അമ്മയും മോനും മാത്രമായി വീട്ടിൽ.... ദച്ചു പൂർണമായി തകർന്നു ഭ്രാന്തിന്റെ വക്കിൽ നിന്ന് എങ്ങനെ ഒക്കെയോ ആണ് അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.... ആ സംഭവം ഒക്കെ കഴിഞ്ഞു ഇപ്പൊ ഏഴു വർഷം ആയി....! ഇനിയും ഇവൻ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത് അമ്മക്ക് കാണാൻ വയ്യാത്തത് കൊണ്ട് ഒരു വിവാഹത്തെ കുറിച്ച് അവനോട് പറഞ്ഞു അതിന്റെ പേരിൽ ആ അമ്മയോട് സംസാരിക്കാതെ വീട്ടിൽ പോകാതെ കഴിഞ്ഞ ഒന്നരവർഷം ആയി ഇവൻ ഇങ്ങനെ..... ഇവനെ അമ്മയുടെ അടുത്ത് എത്തിക്കണം അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണം അതിന് ആണ് ഞങ്ങൾ വന്നപ്പോൾ നിർബന്ധിച്ചു ഇവനെ കൂടെ കൂട്ടിയത്.....!
പിന്നെ ദേവയോട് അവന് ഇങ്ങനെ ഇഷ്ടം കൂടുതൽ തോന്നാൻ കാരണം അവന്റെ കണ്ണുകൾ ആണ്... അവന്റെ പാട്ടുമോളുടെ അതെ കണ്ണുകൾ ആണ് മോനും അതാ.......!
ആദി പറഞ്ഞു നിർത്തി നേത്രയേ നോക്കി കരഞ്ഞു കലങ്ങിയ കണ്ണുമായ് അവൾ ഇരിപ്പുണ്ട്....
നേത്ര.....! അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... എന്തോ നേത്രക്ക് നെഞ്ചിൽ എന്തോ ഒരു ഭാരം വന്നടിഞ്ഞ പോലെ തോന്നി അവനോട് വന്ന ദിവസം തന്നെ കുഞ്ഞിനെ ചൊല്ലി പറഞ്ഞത് നേത്രയേ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി.അതിന്റെ ഫലമായി കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു.
ഏയ്യ് കരയാതെ മോളെ.....
ആദിയേട്ട..... ആ മനുഷ്യൻ എങ്ങനെ ഇങ്ങനെ ജീവിക്കാൻ കഴിയുന്നു ഇപ്പോഴും..... ആ മനസ്സ് എന്ത് മാത്രം വേദന സഹിക്കുന്നുണ്ടാകും....!
ഉണ്ട് മോളെ ഒരുപാട് അതിനെല്ലാം ഒരു പരിഹാരം വേണ്ടേ.... നാളെ അമ്മ കൂടെ പോയാൽ ഇവനു പിന്നെ ആരാണ് ഉള്ളത്..... ഒറ്റതടി ആയി എത്രനാൾ.....!
നേത്ര ഒന്നും മിണ്ടിയില്ല....അവൾ അവന്റെ തോളിൽ മുഖം അമർത്തി അങ്ങനെ കുറച്ചു സമയം നിന്നു.പിന്നെ നേത്രയും ആദിയും കിടക്കാൻ ആയി പോയി....
നേത്ര ദേവയെ കൊണ്ട് ദച്ചുന്റെ മുറിയിലേക്ക് പോയി അവിടെ തത്തപെണ്ണ് കിടപ്പുണ്ട് പക്ഷെ ദച്ചു ഇല്ല നേത്ര ദേവയെ ബെഡിൽ കിടത്തി സൈഡിൽ തലയണ വച്ചിട്ട് റൂമിലും ബാൽക്കണിയിലും ബാത്‌റൂമിലും ഒക്കെ അവനെ നോക്കിയിട്ട് മുറി ചാരി വച്ചു പുറത്തേക്ക് ഇറങ്ങി.... മുറിയിൽ പോകാൻ തുടങ്ങുമ്പോൾ ആണ്.. മുറ്റത്തെ മാവിന്റെ ചോട്ടിൽ നിൽക്കുന്ന ദച്ചുനെ കണ്ടത്..... നേത്ര അവന്റെ അടുത്തേക്ക് പോയി.....കുറച്ചു സമയം മിണ്ടാതെ അവന്റെ പുറകിൽ പോയി നിന്നു.....
എന്താ മാഷേ അടുത്ത് ഒരാൾ വന്നു നിന്നിട്ട് പോലും അറിയാതെ ഒരു ആലോചന.... നേത്ര അവനോട് ചിരിയോടെ ചോദിച്ചു.
അവൻ അവളെ നോക്കി ചിരിച്ചു......
വെറുതെ ഇങ്ങനെ.... അല്ല താൻ ഉറങ്ങിയില്ലേ.....
ഞാൻ മുറിയിലേക്ക് പോകുമ്പോൾ ആണ് ഇയാൾ ഇവിടെ നിൽക്കുന്നത് കണ്ടത്......
ദേവ ഉറക്കം ആയോ....അവൻ അത് ചോദിച്ചപ്പോൾ എന്ത് എന്നില്ലാത്ത ഒരു വേദന ഉള്ളിൽ വന്നു നിറഞ്ഞു നേത്രക്ക് നേരിൽ കണ്ടിട്ട് ഇല്ലെങ്കിൽ കൂടി അവന്റെ പാട്ടുപെണ്ണിന് ഒരു രൂപം നേത്ര മനസിൽ നൽകി ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ......
അവൻ ഉറങ്ങി അതുകൊണ്ട് അവനെ കൊണ്ട് തന്റെ മുറിയിൽ കിടത്തി....! ദച്ചു ആണോ എന്ന ഭാവത്തിൽ അവളെ നോക്കി....
അവൾ എന്തോ പറയാൻ തുടങ്ങിയതും അവിടെക്ക് ഒരു കാർ അതിവേഗത്തിൽ കടന്നു വന്നു...... രണ്ടുപേരും പരസ്പരം നോക്കി ഈ രാത്രി സമയത്ത് ആര് എന്ന് രീതിയിൽ.......
തുടരും.......