വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 30 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


പക്ഷെ ബദ്രിക്ക് അവളോട് ക്ഷമിക്കാനോ അവളെ കൂടെ കൂട്ടാനോ എന്തുകൊണ്ടോ തോന്നിയില്ല..... അവന്റെ മനസ്സിൽ അവൾ പറഞ്ഞ കാര്യങ്ങൾ ഉൾകൊള്ളാൻ എന്തോ ഒന്ന് തടസ്സമായി നിന്നു.....!



കാളിങ് ബെൽ കേട്ടപ്പോൾ തന്നെ ജാനകിയമ്മ പോയി വാതിൽ തുറന്നു മുന്നിൽ പാറുനെ ചേർത്ത് പിടിച്ചു നിൽക്കുന്ന ബദ്രിയെ കണ്ടു അവർ അത്ഭുതത്തിൽ അവനെ നോക്കി......!


അവരുടെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ആലു പതിയെ പുറത്തെക്ക് വന്നു മുറിയിൽ നിന്ന്..... മുന്നിൽ കുഞ്ഞിനേയും പിടിച്ചു നിൽക്കുന്ന ബദ്രിയെ കണ്ടു അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല....




ബദ്രി..... കുഞ്ഞ്.....! അവളുടെ കണ്ണൊക്കെ നിറഞ്ഞു....അവൾ അവരുടെ അടുത്തേക്ക് വന്നു....


കുഞ്ഞിനെ എടുക്കാൻ ആയി കൈ നീട്ടിയതും പാറുസ് അവനെ മുറുകെ പിടിച്ചു...... അത് കണ്ടു ആലുന് വല്ലാത്ത സങ്കടം തോന്നി അപ്പോഴും ബദ്രിയുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നുല്ലയിരുന്നു....



ഒരു നോക്ക് കാണാതെ പോയത് അല്ലെ കുഞ്ഞിനെ..... നീ എന്തൊക്കെ ന്യായങ്ങൾ എന്റെ മുന്നിൽ നിരത്തിയാലും എന്റെ കുഞ്ഞിന് നീ നിരസിച്ച അമ്മിഞ്ഞപാലിന്റെ മാധുര്യം.... അത് ഈ ബദ്രി ഒരിക്കലും പൊറുക്കില്ല നിന്നോട്.....! അവൻ പുച്ഛത്തിലും ദേഷ്യത്തിലും പറഞ്ഞു.



ആലു ഒന്നും മിണ്ടാൻ ആകാതെ തലകുനിച്ചു......



പാറുസേ.... ദേ ഈ ആന്റിയുടെ കൈയിലേക്ക് പോയെ.... പാവം ആന്റിക്ക് ഉവ്വാവ് ഉള്ളത് ടാ......! അവനെ മുറുകെ പിടിച്ചു ഇരിക്കുന്ന പാറുസിനോട് ബദ്രി പറഞ്ഞു... പാറു മുഖം ഉയർത്തി ആണോ എന്ന രീതിയിൽ ഒന്ന് നോക്കി.


പക്ഷെ അവന്റെ ആന്റി എന്ന സംബോധന അവൾക്കും ജാനകിയമ്മക്കും വേദന നൽകി..... അത് ബദ്രിക്ക് മനസ്സിലാകുകയും ചെയ്തു.....!



നിന്നേ ഞാൻ എന്റെ മോൾക്ക് അമ്മ എന്ന് പറഞ്ഞു അഭിസംബോധനചെയ്യില്ല അലംകൃത നീ എന്നോട് ചെയ്തത് ഞാൻ ക്ഷമിച്ചാലും എന്റെ മോളോട് കാട്ടിയത് പൊറുക്കാൻ ഈ ജന്മം എന്നെ കൊണ്ട് ആകില്ല...... പിന്നെ കുഞ്ഞിനെ നിന്നെ ഏൽപ്പിക്കുന്നത് നിന്റെ ഒരു ആഗ്രഹം അല്ലെ..... ചിലപ്പോൾ ഇനി തമ്മിൽ കണ്ടില്ലെങ്കിൽ എന്റെ മനസ്സിൽ ഇത് ഒരു ഭാരമായി കിടക്കും.......! കുഞ്ഞിനെ അവളുടെ കൈയിലേക്ക് കൊടുത്തു.



പാറുനെ എടുത്തു മുഖം മുഴുവൻ ഉമ്മ വച്ചു ചേർത്ത് പിടിച്ചു ആലു കുറെ കരഞ്ഞു പക്ഷെ പാറു അതൊന്നും വല്യ കാര്യം ആക്കാതെ അവളുടെ അച്ഛനെ നോക്കി ചിരിച്ചു ചിരിച്ചു ഇരുന്നു.......!



ഏകദേശം ഒരുമണികൂർ ആലുന്റെ ഒപ്പം പാറുനെ ബദ്രി ഏൽപ്പിച്ചു പുറത്ത് ഇറങ്ങി ആരോടോ ഫോണിൽ സംസാരിച്ചു....!ബദ്രി അകത്തേക്ക് കയറി വരുമ്പോൾ കണ്ടത് കുഞ്ഞിനോട് പേര് ചോദിക്കുന്ന ആലുനേ ആണ് അവന് അത് കണ്ടു പുച്ഛം ആണോ സഹതാപമാണോ മറ്റെന്തെങ്കിലും ആണോ തോന്നിയത് എന്ന് അറിയില്ല......!


പാറുന്റെ ശരിക്കും പേര് എന്താ.....!



പാത്തനബച്ച്രിനാഥ്‌....അവളുടെ പറച്ചിൽ കേട്ട് ബദ്രിക്ക് ചിരി വന്നു.....


പ്രാർത്ഥനബദ്രിനാഥ്‌....! ബദ്രി അങ്ങോട്ട്‌ വന്നു പറഞ്ഞു.


അത് അല്ലെ ഞാനും പയഞ്ഞേ.....പാറു അവനെ കൂർപ്പിച്ചു നോക്കി..... അവൻ ചിരിയോടെ അവളെ വാരിഎടുത്തു....!



ഞങ്ങൾ ഇറങ്ങുവാ.... ഇനി ഒന്നിന്റെ പേരിലും എന്റെ മുന്നിലേക്ക് വരരുത്.... എല്ലാം ഇവിടെ നിർത്തിക്കോണം..... നിന്നേ എല്ലാം മറന്നു സ്വീകരിച്ചു പുതിയ ജീവിതം തുടങ്ങാൻ എനിക്ക് ഒട്ടും ആഗ്രഹം ഇല്ല ഇപ്പൊ ഉണ്ടായിരുന്നു പക്ഷെ ചിലത് ഒക്കെ നിന്റെ നാവിൽ നിന്ന് കേട്ടപ്പോൾ തന്നെ ആ ആഗ്രഹം ഒക്കെ അങ്ങ് മാറി.......നീ ചെയ്ത മണ്ടത്തരങ്ങൾക്കും തെറ്റിനും ഉള്ള ശിക്ഷകൾ മാത്രമേ നിന്നേ തേടി എത്തിയിട്ടുള്ളു അതുകൊണ്ട് എനിക്ക് നിന്നോട് സഹതാപവും തോന്നുന്നില്ല.... പിന്നെ എന്റെ മനസ്സിൽ കയറി കൂടാൻ എന്റെ വീട്ടുകാരെ കൂട്ട് പിടിക്കണ്ട അവരുടെവാക്കുകൾ ഒരു പരിധിയിൽ കൂടുതൽ ഞാൻ വിലക്ക് എടുക്കാറില്ല......!അവൻ കുഞ്ഞിനെ ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി.



ആലു എല്ലാം നഷ്ടമായവളെ പോലെ ജാനകിയമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവർക്ക് അത് കണ്ടു സങ്കടം തോന്നി.... അവളുടെ അവസ്ഥ അറിഞ്ഞു അവൻ അവളെ സ്വീകരിക്കും എന്ന് കരുതി പക്ഷെ ഉണ്ടായില്ല......!



വീട്ടിലേക്ക് ചിരിയോടെ വരുന്ന പാറുനെയും ബദ്രിയെയും കണ്ടു എല്ലാവരും ഒന്ന് നോക്കി....



എന്റെ കാര്യത്തിൽ കൂടുതൽ മനക്കോട്ട ഒന്നും കെട്ടണ്ട ആരും ഇനി അലംകൃത എന്ന അധ്യായം ഇല്ല എന്റെ ജീവിതത്തിൽ.... അത്രയും പറഞ്ഞു നന്ദുന്റെ കൈയിൽ പാറുനെ കൊടുത്തു അവൻ പോയി.....



അവന്റെ മനസ്സ് അത്രക്ക് വേദനിച്ചിട്ടുണ്ട് മോളെ ഇനിയും അവനെ വേദനിപ്പിക്കരുത് പോയവരുടെ പേര് പറഞ്ഞു....! അങ്കിൾ നന്ദുനെ നോക്കി പറഞ്ഞു.



രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ രഞ്ജു സംസാരിച്ചു തുടങ്ങി...



ബദ്രി..... രഞ്ജുന്റെ വിളികേട്ട് മുഖത്തേക്ക് നോക്കി....



എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.....! നന്ദുനെ ബദ്രി ഒന്ന് നോക്കി അവളുടെ പരിങ്ങൽ കണ്ടപ്പോൾ തന്നെ കാര്യം മനസിലായി ബദ്രിക്ക്..... അവൻ ചിരിയോടെ രെഞ്ചുനേ നോക്കി...



എന്റെ നന്ദുനെ നിനക്ക് തരണം എന്ന് അല്ലെ..... അങ്കിളും ആന്റിയും ശരിക്കും ഞെട്ടി.


രഞ്ജു അവനെ അത്ഭുതത്തോടെ നോക്കി പിന്നെ തലയനക്കി....



നിങ്ങടെ ചുറ്റിക്കളി ഞാൻ നേരത്തെ കണ്ടു പിടിച്ചത് ആണ്..... നീ ആയത് കൊണ്ട് ആണ് ഞാൻ പിന്നെ ഒന്നും കണ്ടിട്ടും കാണാത്ത പോലെ നിന്നത്.... എനിക്ക് അവളെ നിനക്ക് തരുന്നതിൽ ഒരു എതിർപ്പും ഇല്ല പൂർണ സമ്മതം ആണ്...... അങ്കിളിനും ആന്റിക്കുമെന്തെങ്കിലും എതിർപ്പ് ഉണ്ടോ.....!



എന്ത് എതിർപ്പ്.... നന്ദുനെ ഞങ്ങൾ മോളെ പോലെ തന്നെ ആണ് കാണുന്നത് അവൾ ഇവിടുന്ന് പോകേണ്ടി വരും എന്നൊരു സങ്കടം ഉണ്ടായിരുന്നു ഇനി അത് ഇല്ലല്ലോ..... അവൾ ഇവിടെ തന്നെ എന്നും ഉണ്ടാകുമല്ലോ......! അങ്കിൾ ചിരിയോടെ പറഞ്ഞു.



നന്ദു കണ്ണൊക്കെ നിറച്ചു എല്ലാവരെയും നോക്കി.... ബദ്രി അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു...



ആ രാത്രി അവിടെ എല്ലാവർക്കും സന്തോഷത്തിന്റെ നിറവ് ആയിരുന്നു....


💫💫💫💫💫💫💫💫💫💫💫💫💫💫💫


നേത്ര ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോ ആണ് ആദി അങ്ങോട്ട്‌ വന്നത്.....!



അപ്പൊ ആളൊരു കല്യാണപെണ്ണ് ആയി അല്ലെ..... പിന്നെ ആ നീരഞ്ജനത്തിനോട് എനിക്ക് സ്പെഷ്യൽ ചെലവ് വേണം എന്ന് പറയ് ഡാ....! ചിരിയോടെ സംസാരിക്കുന്ന നേത്രയേ നോക്കി ആദി നിന്നു.നേത്ര പിന്നെ നന്ദുനോട്‌ ഗുഡ് നൈറ്റ്‌ പറഞ്ഞു ഫോൺ വച്ചു...!




ആരായിരുന്നു ഇത്രകാര്യമായി സംസാരിക്കാൻ....


നേത്ര ചിരിയോടെ നന്ദു വിളിച്ചതും അവിടെ ഉണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു.



ആദിയേട്ട.....



എന്താ ഡി....



ദച്ചുന്റെ ജീവിതത്തിൽ എന്താ ഉണ്ടായത്....!



ആദി അവളെ ഒന്ന് നോക്കി.



ഇന്നലെ പറയാൻ തുടങ്ങിയത് അല്ലെ അപ്പോഴല്ലേ ആക്‌സിഡന്റ്...അവന്റെ നോട്ടം കണ്ടു പറഞ്ഞു.ആദി ചിരിയോടെ പറയാൻ തുടങ്ങി.





                                       തുടരും....................

To Top