രചന: ലക്ഷ്മിശ്രീനു
നേത്ര രാവിലെ ഉണരാൻ നല്ലത് പോലെ വൈകിയിരുന്നു അവൾ എണീറ്റ് ദേവയെ തൊട്ട് നോക്കി പനി ഒക്കെ മാറിയിട്ടുണ്ട്.
രാത്രി എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറഞ്ഞു ഭയങ്കര കരച്ചിലും ബഹളവും ഒക്കെ ആയിരുന്നു ഒടുവിൽ ചെറിയ പനിയും ഉണ്ടായിരുന്നു പിന്നെ തുണിയൊക്കെ നനച്ചിട്ട് കൊടുത്തു പിന്നെ നേരംവെളുക്കാറായപ്പോൾ ആണ് ഒന്ന് ഉറക്കം പിടിച്ചത്..... അത് കൊണ്ട് തന്നെ എണീക്കാനും ലേറ്റ് ആയി...!
നേത്ര ഒന്ന് ഫ്രഷ് ആയി താഴെക്ക് പോയപ്പോൾ ദച്ചു ആരോടോ ഫോണിൽ ദേഷ്യത്തിൽ സംസാരിക്കുവായിരുന്നു.കാൾ കട്ട് ആക്കി തിരിഞ്ഞതും നേത്ര അവനെ നോക്കി നിൽക്കുന്നത് കണ്ടു അത് കണ്ടു ഒന്ന് വെറുതെ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി....!
അവൾ അവൻ പോയ വഴിയേ ഒന്ന് നോക്കി പിന്നെ അമ്മയുടെ അടുത്തേക്ക് പോയി.....
അഹ് മോള് എണീറ്റോ മോന് എങ്ങനെ ഉണ്ട്.....!അമ്മ അവളെ കണ്ടപ്പോൾ തന്നെ ചിരിയോടെ ചോദിച്ചു.
കുഴപ്പമില്ല അമ്മ അവൻ ഒന്ന് ഉറങ്ങി എണീക്കുമ്പോ ok ആകും....
മ്മ്മ്മ്..... മോള് ദ ചായ എടുത്തു കുടിക്ക്..... അപ്പോഴാണ് ആമി അങ്ങോട്ട് വന്നത് വയറു കുറച്ചു കൂടെ വീർത്തിട്ടുണ്ട്.
ആഹാ ഗർഭിണി വന്നല്ലോ.... അതെ ചേട്ടത്തിക്ക് രാവിലെ ഉറക്കം എണീക്കണം എന്ന് ഇല്ലേ..... നേത്ര ചായ കൈയിൽ എടുത്തു കൊണ്ട് ആമിയെ നോക്കി കളിയോടെ ചോദിച്ചു.
ദേ...... എനിക്ക് ഈ രാവിലെ എണീക്കലും കുളി ഒന്നും നടക്കുല.... ചുണ്ട് പുറത്തേക്ക് ഉന്തി പിടിച്ചു കൊണ്ട് ആമി പറഞ്ഞു...! നേത്ര അവളെ നോക്കി ഒരു കള്ളചിരിയോടെ പുറത്തേക്ക് പോയി.
അപ്പോഴേക്കും ഗായത്രിയും ആദിയും കുഞ്ഞിപെണ്ണും ആയിട്ട് എങ്ങോട്ടോ പോകാൻ ഇറങ്ങി വന്നു....
എങ്ങോട്ടാ ആദിയേട്ട.....
ഞങ്ങൾ ഒന്ന് വീട് വരെ പോവാ നേത്ര അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരുപാട് ആയില്ലേ അവർക്ക് ഈ തത്ത പെണ്ണിനെ കാണാൻ ഒരു ആഗ്രഹം.....! ഗായു ചിരിയോടെ പറഞ്ഞു.
ആഹാ അപ്പൊ പോയിട്ട് വാ.... അവരുടെ പുറകെ അഗ്നിയും ദച്ചുവും ഇറങ്ങി വന്നു.
ഇനി നിങ്ങൾ എങ്ങോട്ട് ആണോ ആവോ....
നീ എന്താ ഡി രാവിലെ എല്ലവരും പോകുന്നേം വരുന്നേം കണക്ക് എടുക്കുവാ....! അവളുടെ തലയിൽ കൊട്ടി കൊണ്ട് അഗ്നി ചിരിയോടെ ചോദിച്ചു.
മറുപടിയായ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ഞങ്ങൾ ഒന്ന് സ്റ്റേഷൻ വരെ പോയിട്ട് വരാം.... അലോക് ദേവാനന്ദ് അവിടെ ഉണ്ടാകും കൊച്ചിനെ കൊല്ലാൻ നോക്കിയതിനു അവനെ ഉണ്ട തീറ്റിക്കേണ്ടത് ആണ് പക്ഷെ വേണ്ട ഒന്നും ഒന്നും വേണ്ട......നേത്ര ഒന്നും മിണ്ടിയില്ല....
അവർ അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി.
നേത്ര പിന്നെ കുറച്ചു സമയം കൂടെ അവിടെ ചുറ്റിപറ്റി നിന്നിട്ട് ദേവയുടെ അടുത്തേക്ക് പോയി.....! അപ്പോഴേക്കും ചെക്കൻ ഉണർന്നിരുന്നു പിന്നെ അവന്റെ പുറകെ ആയി അവൾ....
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു സ്റ്റേഷനിൽ പോകാൻ ഇറങ്ങിയതും ഗായത്രിയും ആദിയും വന്നതും ഒരുമിച്ച് ആയിരുന്നു.... അവരെ കണ്ടു അല്ലു ഒന്ന് നോക്കി പക്ഷെ രണ്ടുപേരും അവനെ മൈൻഡ് പോലും ചെയ്യാതെ അകത്തേക്ക് കയറി തത്തപെണ്ണ് അവനെ നോക്കി നന്നായി ഒന്ന് ചിരിച്ചു അല്ലു അവളെ ഒന്ന് നോക്കിയിട്ട് ഇറങ്ങി........!
ആദിയും ഗായത്രിയും വന്നപ്പോൾ ഗായത്രിയുടെ അച്ഛനും അമ്മയും ഒന്ന് ഉണർന്നു പിന്നെ രണ്ടുപേരും കുഞ്ഞിപെണ്ണിന്റെ പുറകെ ആയിരുന്നു ഇതിനിടയിൽ അല്ലുന്റെ അമ്മ വന്നു വിശേഷം ഒക്കെ ചോദിച്ചു ഗായു അതിനൊക്കെ തൊട്ടും തൊടാതെയും ഉത്തരം നൽകി....... ഇടക്ക് അവർ നേത്ര കുഞ്ഞിനെ കൊണ്ട് കാണിച്ചില്ല എന്നും കുഞ്ഞിന്റെമേൽ അല്ലുനും അവകാശം ഉണ്ട് എന്നൊക്കെ പറഞ്ഞു ആദി എന്തോ പറയാൻ വന്നപ്പോൾ ഗായു തടഞ്ഞു വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്ന് കരുതി ആണ് തടഞ്ഞത്.......
അല്ലു സ്റ്റേഷനിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അഗ്നിയും ദച്ചുവും വന്നത് അവരെ കണ്ടു അവന്റെ മുഖം ഒന്ന് കടുത്തു.... അവരുടെ മുഖത്ത് പുച്ഛം ആയിരുന്നു......
അപ്പൊ എന്താ നിങ്ങടെ തീരുമാനം..... കേസ് മുന്നോട്ട് കൊണ്ട് പോകുന്നോ അതോ ഇവിടെ വച്ചു തീർക്കാൻ ആണോ.......! Si രണ്ടുകൂട്ടരെയും നോക്കി ചോദിച്ചു.അല്ലു അവരെ ഒന്ന് നോക്കി.
ഞങ്ങൾക്ക് ഇതുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ല.... താല്പര്യം ഇല്ല എന്നല്ല സമയം ഇല്ല.... അവൾക്കും കുഞ്ഞിനും ഉടനെ തിരിച്ചു പോണം സാർ പിന്നെ ഇവനും പോകും അപ്പൊ പിന്നെ ഈ കേസിന്റെ പേരിൽ കയറി ഇറങ്ങാൻ വയ്യ........! അഗ്നി പറഞ്ഞു.
അപ്പൊ പിന്നെ ക്ലോസ് ചെയ്യാം.... ചോദിക്കാൻ മറന്നു ഇയാൾ ആരാ..... സിസ്റ്റർന്റെ ഹസ്ബൻഡ് ആണോ....! Si അഗ്നിയുമായി നല്ല ക്ലോസ് ആയത് കൊണ്ട് വെറുതെ അല്ലുനെ ചൊടിപ്പിക്കാൻ ആയി ചോദിച്ചു.അല്ലു ദച്ചുനെ നോക്കി അവന്റെ മുഖത്ത് പുഞ്ചിരി ആണ്......!
ഇപ്പൊ ഹസ്ബൻഡ് ആയിട്ടില്ല സാർ ഉടനെ ആകും അതിനെ കുറിച്ച് ഒരു ആലോചന നടക്കുന്നുണ്ട് എന്നും അവൾക്ക് ഒറ്റക്ക് ജീവിക്കാൻ പറ്റോ ഒരു കൂട്ട് വേണ്ടേ......! അഗ്നി ചിരിയോടെ പറഞ്ഞു.
മ്മ്മ്..... അതും ശരി ആണ്..... അപ്പൊ അലോക് തന്റെ പേരിൽ ഉള്ള കേസ് ഇപ്പൊ ക്ലോസ് ചെയ്യുവാണ്......!
മ്മ്മ് താങ്ക്സ് സാർ..... കോമ്പൻസേഷൻ വല്ലതും....! അല്ലു അഗ്നിയെ നോക്കി ആയിരുന്നു ചോദിച്ചത്.
സ്വന്തം കുഞ്ഞിനെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയിട്ട് അതിന് കോമ്പൻസേഷൻ വേണോ എന്ന് ചോദിക്കാൻ നാണമില്ലേ ഡോ തനിക്ക്...... ഇറങ്ങി പോടോ....! Si ദേഷ്യത്തിൽ പറഞ്ഞു. അല്ലു അവരെ മൊത്തം ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.
ശരി ഡോ ഞങ്ങളും ഇറങ്ങട്ടേ....!
മ്മ്... ശരി ശരി.....!
അവർ പുറത്ത് ഇറങ്ങുമ്പോൾ അല്ലു അവരെ കാത്തു പുറത്ത് നിൽപ്പുണ്ട്. അല്ലു അവരെ കണ്ടതും അടുത്തേക്ക് വന്നു.
എന്താ അലോക് ദേവാനന്ദ് ഇങ്ങനെ നോക്കുന്നെ ഇതുവരെ കാണാത്ത പോലെ.....! അഗ്നി പുച്ഛത്തിൽ ചോദിച്ചു.
നീ കൂടുതൽ പുച്ഛിക്കരുത്.... എന്റെ കുടുംബം തകർത്തത് നീ ഒരുത്തൻ ആണ് നിന്റെ വരവ് ആണ്.... ഇന്ന് നിനക്ക് എല്ലാം ഉണ്ട് നഷ്ടം മുഴുവൻ ഞങ്ങൾക്ക് ആണ്..... എനിക്കും നേത്രക്കും........!
ഞാൻ അല്ല നിന്റെ കുടുംബം തകർത്തത്.... നീ തന്നെ ആണ് നീയും നിന്റെ തന്തയും..... സ്വന്തം ഭാര്യയെ അൽപ്പം പോലും വിശ്വാസം ഇല്ലാതെ വയറ്റിൽ കിടന്ന കുഞ്ഞിനെ വരെ കൊല്ലാൻ നോക്കി ഇപ്പോഴും അതിനെ കൊല്ലാൻ നോക്കി എന്നിട്ട് ഇങ്ങനെ മുന്നിൽ വന്നു നിന്ന് സംസാരിക്കാൻ നിനക്ക് നാണം തോന്നുന്നില്ലേ.......! അഗ്നിദേഷ്യത്തിൽ തന്നെ ചോദിച്ചു.
അല്ലു ഒന്നും മിണ്ടിയില്ല......
അവളോട് പറഞ്ഞേക്ക്.... എന്റെ മോനെ എങ്ങനെ സ്വന്തം അക്കണമെന്ന് എനിക്ക് അറിയാം എന്ന്.....!
മ്മ്മ്മ് കാണാം.....! അഗ്നി അവനെ മറികടന്നു കുറച്ചു മുന്നിലോട്ട് പോയി.
നീ ഇനിയും കുഞ്ഞിനെ സ്വന്തം ആക്കാം എന്ന വ്യാമോഹത്തിൽ ചാടി തുള്ളി വന്നാൽ.... നിന്റെ അച്ഛന്റെ അവസ്ഥ തന്നെ ആയിരിക്കും നിനക്കും.... അഗ്നിക്ക് പറഞ്ഞു ഭീഷണി പെടുത്തി ശീലം ഇല്ല ചെയ്ത ശീലം പലതും......! അല്ലുന്റെ മുന്നിൽ വന്നു അവനെ ഒന്ന് കടുപ്പിച്ചു നോക്കി ദേഷ്യത്തിൽ പറഞ്ഞു പോയി........!
അഗ്നിയും ദച്ചുവും വീട്ടിൽ എത്തുമ്പോൾ കുഞ്ഞിചെക്കൻ പഴയ പോലെ ആയിരുന്നു.ദച്ചു അവനെ കണ്ടപാടെ തൂക്കി എടുത്തു നേത്രക്ക് ഒരു ചിരി നൽകി അവൻ അകത്തേക്ക് പോയി
💫💫💫💫💫💫💫💫💫💫💫💫💫💫💫
ബദ്രി ഓഫീസിൽ പോകുന്നതും തിരിച്ചു വരുന്നതും ഒക്കെ ആലു കണ്ടു അവൾ പ്രതീക്ഷയോടെ നോക്കി കുഞ്ഞിനെ ഒരു നോക്ക് അടുത്ത് കാണാൻ കൊണ്ട് വരുമോ എന്നറിയാൻ പക്ഷെ അവന്റെ ഒരു നോട്ടം പോലും ആ ഭാഗത്തേക്ക് പോയില്ല അപ്പൊ പിന്നെ കുഞ്ഞിനെ കൊണ്ട് വരില്ല എന്ന് അവൾക്ക് ഉറപ്പായി...... ബദ്രി ആലുന്റെ ജീവിതത്തിൽ പിന്നെ സംഭവിച്ച കാര്യങ്ങൾ ഒന്നൊഴിയാതെ എല്ലാം എല്ലാവരോടും പറഞ്ഞു..... എല്ലാവർക്കും അവളോട് വല്ലാത്ത സഹതാപം തോന്നി.അവൾ ചെയ്തതെറ്റുകൾക്ക് ഉള്ള ശിക്ഷ അവൾ അനുഭവിച്ചു കഴിഞ്ഞു ഇനി അവളെ അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ
എല്ലാവരും പറഞ്ഞു എങ്കിലും അവന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു മറുപടി ലഭിച്ചില്ല.....!
രാത്രി പാറുസിനെയും കൊണ്ട് ബദ്രി ആലുന്റെ വീട്ടിലേക്ക് പോയി.... അങ്കിളിനും ആന്റിക്കും ഒക്കെ ഒരുപാട് സന്തോഷം തോന്നി അവൻ അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിൽ പക്ഷെ................!
തുടരും.......