രചന: ലക്ഷ്മിശ്രീനു
അവൻ അവളെ പിടിച്ചു അവിടെ കണ്ട ചെയറിൽ ഇരുത്തി.....!
Ok അല്ലെ.....!
മ്മ്മ്.....!
ഇരിക്കു....! ബദ്രിയെ നോക്കി ആലു പറഞ്ഞു.
എന്ത് സംസാരിച്ചു തുടങ്ങണം എന്ന് അറിയില്ല എവിടെ നിന്ന് തുടങ്ങണം എന്ന് അറിയില്ല രണ്ടുപേരും ഒന്നും മിണ്ടാതെ കുറച്ചു നിമിഷം ഇരുന്നു പിന്നെ ബദ്രി സംസാരിച്ചു തുടങ്ങി......!
എന്താ നിന്റെ ഉദ്ദേശം..... എന്തിനാ നീ വീണ്ടും വന്നത് ഇങ്ങോട്ട്......! അവന്റെ സ്വരം കടുത്തിരുന്നു....!
ബദ്രിയെയും കുഞ്ഞിനേയും അവസാനമായി ഒന്ന് കാണണം പിന്നെ ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ഒരു മാപ്പ് പറയണം.......! അവൻ ഒന്നും മിണ്ടിയില്ല.
അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു..... അവൻ അവളെ രൂക്ഷമായി ഒന്ന് നോക്കി....!
ചെയ്തു പോയ തെറ്റുകൾ ഒരുപാട് ഒന്നുല്ല.... ഒന്ന് ഞാൻ ബദ്രിയുടെ ജീവിതത്തിലേക്ക് വന്നത് ബദ്രിയെ ചതിക്കാൻ തന്നെ ആയിരുന്നു അത് സത്യം ആണ്..... പക്ഷെ അതിന്റെ ആയുസ് വെറും രണ്ടുമാസം ആയിരുന്നു.... എന്റെ സ്നേഹം കപടമായിരുന്നു എങ്കിലും ആ കപടസ്നേഹത്തെ ബദ്രിയുടെ സ്നേഹം തോൽപിച്ചു.... അതുകൊണ്ട് തന്നെ ആയിരുന്നു പിന്നെ ഉള്ള നല്ല നിമിഷങ്ങൾ ഒക്കെ ഞാൻ ബദ്രിയെ മനസറിഞ്ഞു സ്നേഹിച്ചത് ഒപ്പം ജീവിക്കാൻ ആശിച്ചത് പക്ഷെ......! അവൾ ഒന്ന് നിർത്തി.... ബദ്രി അവളെ നോക്കി.
നമ്മൾ ഒരിക്കൽ ഒരു തെറ്റ് ചെയ്തു മറച്ചു വയ്ക്കാൻ ശ്രമിച്ചാൽ എന്നെങ്കിലും അത് പുറത്ത് വരും.... ഒപ്പം ആ തെറ്റിന്റെ ഫലം അനുഭവിക്കേണ്ടിയും വരും......! അന്ന് ആൽബി വന്നത് ഞാൻ വിളിച്ചിട്ട് തന്നെ ആയിരുന്നു അന്ന് ഞാൻ ബദ്രിയോട് പറഞ്ഞത് സത്യം തന്നെ ആയിരുന്നു അവനോട് എല്ലാം പറഞ്ഞു അവസാനിപ്പിക്കാൻ തന്നെ ആയിരുന്നു വിളിച്ചു വരുത്തിയത്....... പക്ഷെ അവൻ എന്നെ തോൽപിച്ചു ബദ്രി......!
എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലും എന്ന് അവൻ പറഞ്ഞു കൊല്ലാൻ ആയി മെഡിസിൻ ഇൻജെകട് ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ സമ്മതിച്ചു അവന്റെ ഒപ്പം ഇനി ഉള്ള കാലം ജീവിച്ചോളാം പകരം കുഞ്ഞിനെ പ്രസവിക്കാൻ അവസരം തരണം എന്ന്...... ഇതിനിടയിൽ ആണ് ബദ്രി വീട്ടിലേക്ക് വരുന്നതും അന്ന് അവിടെ നടന്ന ബാക്കി കാര്യങ്ങളും ഒക്കെ പ്ലാൻ ചെയ്തു നടത്തിയത് ആയിരുന്നു.... അന്ന് അവന്റെ വാക്ക് കേട്ട് ഞാൻ പോയില്ലായിരുന്നു എങ്കിൽ ഇന്ന് നന്ദുവും പാറുവും എന്തിന് ബദ്രി പോലും ജീവനോടെ ഉണ്ടാകില്ലായിരുന്നു.......!
അവൾ അവനെ നോക്കി ചിരിച്ചു.
ബദ്രി ഇപ്പൊ ആലോചിക്കുന്നത് എന്താ എന്ന് എനിക്ക് അറിയാം.... ഇതൊക്കെ നിന്നോട് പറഞ്ഞപോരെ എല്ലാം ഞാൻ റെഡി ആക്കില്ലേ എന്ന്...... അവനെ നിനക്ക് അറിയില്ല ബദ്രി...... അവൻ എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാൽ അത് ഏതു വിധത്തിലും നേടും....! പിന്നെ ഒരു സൈഡിൽ കുടുംബം ഒരു സൈഡിൽ നിന്റെ കമ്പനി ഒരു സൈഡിൽ ഗർഭിണി ആയ ഞാൻ ഒരേ സമയം ഇത്രയും പേരെ രക്ഷിക്കാൻ നിന്നേ കൊണ്ട് ആകില്ല എന്ന് എനിക്ക് തോന്നി ബദ്രി......!
നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും നിൽക്കാതെ പോയ ദുഷ്ടയായ ഒരു അമ്മ.... അത് ആണ് ഞാൻ..... ഞാൻ ചെയ്തു കൂട്ടിയതിനു ഒക്കെ ഞാൻ അനുഭവിക്കുന്നുണ്ട് ഇപ്പൊ..... ഞാൻ ഉടനെ തിരിച്ചു പോകും ബദ്രി.....എന്നോട് ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്ക്....!
നീ അങ്ങനെ എന്നോട് ക്ഷമിക്കുക ആണെങ്കിൽ..... എന്റെ മോളെ എനിക്ക് ഒന്ന് അടുത്ത് വേണം ഒന്ന് എടുക്കാൻ ഈ കൈകൊണ്ടു ഒന്ന് ചുംബിക്കാൻ അത് മാത്രം മതി പിന്നെ ഞാൻ വരില്ല ഒരിക്കലും.........! ബദ്രി എല്ലാം കേട്ട് നിശബ്ദനായ് ഇരുന്നു അപ്പോഴും അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു...... അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു അവൾ കൈകൾ പിൻവലിക്കാൻ തുടങ്ങിയതും അവൻ മുറുകെ പിടിച്ചു....! ഒരു ഞെട്ടലോടെ ആലു അവന്റെ മുഖത്തേക്ക് നോക്കി.
ഇനി നീ പറയാതെ ബാക്കി വച്ച കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട് അത് പറയ്...... നിനക്ക് എന്താ പറ്റിയത്.... ഞാൻ കണ്ട ഞാൻ അറിഞ്ഞ തന്റേടിയായ ആലു അല്ല എന്റെ മുന്നിൽ ഇരിക്കുന്നത് അവളുടെ നിഴൽ മാത്രം ആണ്......! അവൾ ഒരു വിറയലോടെ അവന്റെ കൈയിൽ നിന്ന് കൈകൾ പിൻവലിച്ചു.അവൻ സംശയത്തിൽ നോക്കി.
ഇത്.... ഇത് ഒരു ആക്‌സിഡന്റ് പറ്റിയത് ആണ് ബദ്രി.....!അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
കള്ളം.... പച്ചകള്ളം....!
ഞാൻ പറയാം ബാക്കി എന്താ ഉണ്ടായത് എന്ന്....! ജാനകിയമ്മ അകത്തേക്ക് വന്നു.
അവൻ അന്ന് ഇവളെ കൊണ്ട് പോയത് സന്തോഷമായ ഒരു ജീവിതം നൽകാൻ ആയിരുന്നില്ല..... മറിച്ചു കൊല്ലാതെ കൊല്ലാൻ ആയിരുന്നു....! മോന് അറിയോ അന്ന് അവൻ കൊണ്ട് പോയിട്ട് ഇവളുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ ഒക്കെ ഇവളുടെ അച്ഛനും അമ്മയും മരിക്കുന്നതിന് മുന്നേ ഇവളുടെ പേരിൽ ആക്കിയിരുന്നു അതൊക്കെ അവൻ സ്വന്തം ആക്കി..... പിന്നെ ഉണ്ടായിരുന്നത് ഈ പെണ്ണ് മാത്രം ആയിരുന്നു..... അവൻ ഇവളെ അവന്റെ കമ്പനിയുടെ വളർച്ചക്ക് വേണ്ടി വിൽക്കാൻ വരെ നോക്കി...... എല്ലാം കഴിഞ്ഞു അവന്റെ എടുത്തു ചാട്ടവും മണ്ടത്തരവും കാരണം ബിസിനസ് ഒക്കെ തകർന്നു പിന്നെ മുഴുകുടിയനും ആയി..... അതിനിടയിൽ ആണ് മോന്റെ ബിസിനസ് വളർന്നതും അവിടെ നിന്ന് നാട്ടിലേക്ക് പോന്നത് ഒക്കെ അവൻ അറിഞ്ഞത്......! അത് കഴിഞ്ഞു ഈ കൊച്ചിനെ അവൻ കൊല്ലാതെ കൊന്നു മോന്റെ അടുത്തേക്ക് വരണം എന്ന് പറഞ്ഞു നിർബന്ധിച്ചു അതിന് ഈ കൊച്ച് സമ്മതിക്കാത്തത് കൊണ്ട് ആ ദുഷ്ടൻ ചെയ്തു കൂട്ടിയത് ആണ് ഇപ്പൊ ഉള്ള ഈ അവസ്ഥ...... അവൻ കുടിച്ചു വന്നു കൈയിൽ കിട്ടിയ എന്തോ എടുത്തു അടിച്ചത മോളെ..... എന്നിട്ട് അവൻ പോയി അവന്റെ ജോലി നോക്കി... ആറുമാസം ഒന്ന് അനങ്ങാൻ പറ്റാതെ കിടന്നപ്പോൾ ഒന്നും അവനെ കണ്ടില്ല ഈ കൊച്ച് വീണ്ടും ഒന്ന് എണീറ്റ് നിൽക്കാറായപ്പോൾ വന്നു വീണ്ടും ഭീഷണി ആണ്......!
അവന്റെ കണ്ണ് വെട്ടിച്ചു ഇങ്ങോട്ട് വന്നത് ആയിരുന്നു അവന് ഇപ്പൊ അറിയാം മോള് ഇവിടെ ആണെന്ന് അവൻ ഇങ്ങോട്ട് വരും മുന്നേ അവന്റെ അടുത്തേക്ക് പോകാൻ ആ മോളുടെ തീരുമാനം അതുകൊണ്ട മോനോട് മാപ്പ് പറഞ്ഞു കുഞ്ഞിനെ കാണണം എന്ന് പറഞ്ഞത്......!
ആലു ഒന്നും മിണ്ടാതെ തലകുനിച്ചു ഇരിപ്പ് ആണ് ബദ്രി അവളെ ഒന്ന് നോക്കി പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി.....!
എന്തിനാ ജാനകിയമ്മേ.... എല്ലാം പറഞ്ഞത്....!
വേണം നാളെ അവൻ കൊണ്ട് പോയി കൊന്നു തള്ളിയാൽ പിന്നെ ഇതൊന്നും ആരോടും പറയാൻ പറ്റില്ലല്ലോ... പറഞ്ഞിട്ട് കാര്യവും ഇല്ലല്ലോ.....!
ആലു ഒന്നും മിണ്ടാതെ പോയി കിടന്നു.....
വീട്ടിൽ എത്തിയ ബദ്രി ആലോചനയിൽ ആയിരുന്നു..... അവളുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ചെയ്ത തെറ്റിന് ഒക്കെ അനുഭവിച്ചു കഴിഞ്ഞു ഇനിയും അവളെ........ ബദ്രിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ മനസ്സ് താളംതെറ്റികൊണ്ടേ ഇരുന്നു........!
വായിക്കുന്ന എല്ലാവരും ലൈക്ക് കമന്റ് ചെയ്യൂ, ഇന്ന് മുതൽ ദിവസവും പോസ്റ്റ് ചെയ്യാം...
തുടരും...........