രചന: Malu Malu
" നിനക്കതൊന്ന് എടുത്തു തന്നൂടെ മീനു... 😡"
" അടുക്കളേല ഒന്ന് ഒതുക്കിട്ടു വേണം സഞ്ചുവേട്ട എനിക്ക് ബാക്കി കാര്യങ്ങൾ നോക്കീട്ട് റെഡി ആവാൻ ... "
" ഡി അത് പിന്നേ ചെയ്യാം ഇപ്പൊ ഇതെടുത്ത താ നീ...എനിക്ക് ഓഫീസിൽ പോണംന്ന് നിന്നോട് പ്രതേകം പറഞ്ഞു തരേണ്ട കാര്യം ഒന്നും ഇല്ലാലോ... 😡 "
" ശോ ... ഇന്നലേം സുമഡോക്ടർ റോൻസിനിറങ്ങി കഴിഞ്ഞാ ചെന്നത് ഇന്നും കൂടി ലേറ്റ് ആയ.🙁
കൈയിൽ പറ്റിയ മാവ് കഴുകി മാറ്റി തോളുകൊണ്ടു വിയർപ്പു തുടച് മീനാക്ഷി എന്ന മീനു സന്ജയെ ലക്ഷ്യം ആക്കി മുറിയിലേക്ക് നടന്നു...
" ഇത് കുറച്ച് കഷ്ട്ടം ആണ്.. അലമാരി തുറന്ന് ഒരു ഷർട്ട് എടുക്കുന്നേന് എന്തിനാ സഞ്ചുവേട്ട ഞാൻ... "
അലമാരിയിൽ നിന്നു ഷർട്ട് അവനു നേരെ നീട്ടി കൊണ്ട് അവൾ പരിഭവിച്ചു...
" നീ കഴുകി നീ തന്നെ കൊണ്ടോയി മടക്കി വെക്കും... ഞാൻ തപ്പി ചെന്ന് വല്ലോം അങ്ങോട്ട ഇങ്ങോട്ട മാറ്റിനോക്കിയ മടക്കി വെച്ച എല്ലാം വലിച്ചുവാരി എന്നുപറഞ്ഞരിക്കും നിന്റെ അടുത്ത കുറ്റം...അതുകൊണ്ടാണ് അല്ലാതെ... "
പറഞ്ഞു മുഴുവിക്കാതെ ഷർട്ട് ഇട്ട് കണ്ണാടിക്കു മുന്നിൽ നിന്ന് അവൻ മുടിചീകാൻ തുടങ്ങി..
" കൂട്ടിനു ഒരു ജോലിക്കാരിയെ വെക്കാൻ നിനക്കല്ലേ സമ്മതം അല്ലാതെ.... നിനക്ക് തന്നെ ചെയ്യണം എല്ലാം...,അനാദാലയത്തിൽ കൊടുക്കാൻ അങ്ങനെ ലാഭിച്ച പണം തന്നെ വേണം എന്ന് നിർബന്ധം ഒന്നും എവിടേം ഇല്ല... നിനക്ക് മാത്രം ആണ്.... "
അവൾ അതിന് മറുപടി നൽകാതെ തന്റെ ജോലികളിലേക്ക് തിരിഞ്ഞു....
" മീനു ആ ഹെൽമെറ്റും പേഴ്സും ഇങ്ങെടുക്ക്... "വീടിനു മുറ്റത് ബൈക്ക് സ്റ്റാർട്ടാക്കി നിർത്തിക്കൊണ്ട് അവൻ ഉച്ചത്തിൽ അകത്തേക്ക് നോക്കി വിളിച്ചു paranju...
" നിനക്കൊന്ന് സൂക്ഷിച് ചെയ്തൂടെ ..... മീനു 😡... എല്ലാകാര്യത്തിനും ഒരു ഓട്ടപാച്ചിലല്ലേ
അവൻ പറഞ്ഞത് കേട്ട് ഹെൽമെറ്റും പേഴ്സും എടുത്ത് ഫോണിൽ സമയം നോക്കികൊണ്ട് വന്നവഴി കാല് തട്ടി മുന്നോട്ടാഞ്ഞതിനെ സഞ്ജു ചീത്ത പറഞ്ഞു, അതിന് അവനെ നോക്കാതെ തന്നെ അവൾ കയ്യിലുള്ളത് നീട്ടി...അത് വാങ്ങി കയർത്തുകൊണ്ട് അവൻ ഹെൽമെറ്റ് വെച്ചു....
" ജോലിക്ക് പോണം എന്നുള്ളാൾക്ക് ഒക്കെ നേരത്തെ എടുത്ത്,, അടിപ്പിച്ചു ഇറങ്ങി കൂടെ... ഇത് അത് ചെയ്യാതെ കെടന്ന് ആദി പിടിച്ചു ഓടിക്കോളും ... "
" ഇനി ഇതിന് കുറ്റം തുടങ്ങേണ്ട ഞാൻ സൂക്ഷിച്ചോളാം... "
" കുറ്റം പറഞ്ഞ അല്ല കാര്യം പറഞ്ഞതാ....ഞാൻ പോണു... ബൈ... "
" മ്... ബൈ "
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
" ആ ദേ വന്നല്ലോ "
" ഡോക്ടർ റൗണ്ട്സിന് പോയോ രേഷ്‌മേച്ചി "
ബാഗ് ലോക്കറിലേക്ക് വെച്ച്... കോട്ട് ഇട്ടുകൊണ്ട് അവിടെ നിന്ന നഴ്‌സുമാരിൽ മീനുവിനെ നോക്കിനിന്ന പരിചയ മുഖങ്ങളിൽ ഒന്നിൽ നോക്കി അവൾ തിരക്കി...
" ഇല്ലെടി മീറ്റിംഗ് ഉണ്ടെന്ന്... മറ്റേ വൈറസ് ഇല്ലേ... കൊറോണ... അത് മൊത്തത്തിൽ പണി തരുന്ന ലക്ഷണം ഉണ്ട്... "
" ഓ പിന്നെ ഇവിടെ പ്രളയം വന്നിട്ടും നിപ്പ വന്നിട്ടും പിടിച്ചു നിന്ന നമ്മളോടാ... (മീനു )
" അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലെടി... ദേ ഇപ്പൊ തന്നെ ഈ വൈറസ്സിന്റ കേസ് അറിഞ്ഞിട്ട് കുറച്ച് ദിവസല്ലേ ആയുള്ളൂ അപ്പോഴേക്കും ആദ്യ ദിവസത്തെ റിപ്പോർട്ടിലും കൂടുതലാ... " കൂട്ടത്തിൽ ഉള്ള മാറ്റൊരു നേഴ്സിന്റെ സംസാരത്തിൽ അവൾ ഏതോ ചിന്തയിൽ ഉടക്കി...
" ഡി വാ... ആ പേ വാർഡിൽ ട്രിപ്പ് മാറ്റാനും മരുന്ന് കൊടുക്കാനും ഉണ്ട്... "
ആലോചനയിൽ ആണ്ട മീനുവിനെ തട്ടി വിളിച്ചു രേഷ്മ മെഡിസിൻ ബോക്സ് എടുത്ത് നടന്നു പുറകെ മീനുവും...
" നീ എന്താടി ഈ ആലോചിച്ചു കൂട്ടുന്നെ ഇന്നും സഞ്ജുവായിട്ടു പിണങ്ങിയോ... "
" അതെന്നും ഒള്ള അല്ലെ ചേച്ചി. ഞാൻ അതല്ല ആലോചിച്ചേ... കുറച്ച് നാൾ ലീവെടുത്തു നാട്ടിൽ പോണ കാര്യം സഞ്ചുവേട്ടൻ പറഞ്ഞിരുന്നു.... ഇതിപ്പോ ഇങ്ങനെ ആകുമ്പോ ലീവ് കിട്ടുവോന്നാ "
" അതൊക്ക ഇന്നത്തെ മീറ്റിംഗ് കഴിയുമ്പോ അറിയാം,, എന്തായാലും ജെനി പറഞ്ഞപോലെ കോ വിഡ് 19 റിപ്പോർട്ട് ഇന്നലത്തേതിലും ഹൈ ആണ്... അല്ല ഇപ്പൊ എന്തിനാ ഒടനെ ലീവ്... നാട്ടിലുള്ളോർക്ക് കാര്യം പറഞ്ഞാ മനസിലാവില്ല...? "
" കാര്യം നാട്ടിലേക്കെന്ന പേരെ ഉള്ളു ചേച്ചി... ഇവിടുത്തെ ട്രസ്സിൽ നിന്നും പ്രഷറിന്നും ഒക്കെ എന്നെ ഒന്ന് മാറ്റി നിർത്താൻ ഉള്ള സഞ്ജുവേട്ടന്റെ ഐഡിയയാ... നേരെ ചൊവ്വേ ലീവ് എടുക്കാൻ പറഞ്ഞാൽ ഞാൻ കേൾക്കില്ലെന്ന് അറിയാം... അതോണ്ടാ... "
' ഇതിന്നലതെ റിപ്പോർട്ട് അല്ലെ.. വെള്ളം കുടിക്കുന്ന കുറവാണല്ലോ... യൂറിനിൽ ഇൻഫെക്ഷൻ കാണിക്കുന്നുണ്ട്.... ട്രിപ്പ് കിടക്കട്ടെ... തീരാറാകുമ്പോ താഴെ വന്നു പറഞ്ഞാൽ മതിയേ,, ഡോക്ടർ നോക്കിട്ട് ബാക്കി പറയും കേട്ടോ.. '
" ആ.. നിനക്കെന്തിനാ ഇപ്പൊ പെട്ടന്ന് ലീവ്... "
റൂമിലെ രോഗിയുടെ യൂറിൻ ടെസ്റ്റ് റിസൾട് നോക്കി.. അവരോട് സംസാരിച്ച ശേഷം രേഷ്മ മീനുവിന് നേരെ തിരിഞ്ഞു...
" അത് കഴിഞ്ഞ തവണേം ചെക്കപ്പിന് ചെന്നപ്പോ ലിസി ഡോക്ടർ പറഞ്ഞു ഞാൻ റിലാക്സ് ആയാൽ പകുതിയും നോർമൽ ആകുംന്ന്... പ്രഗ്‌നൻസി വേഗം പോസ്സിബിൾ ആകുമെന്ന്... "
അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ ശബ്ദം നേർത്തിരുന്നു.... മിഴിക്കോണിൽ അടരാൻ തുടങ്ങിയ നീർമുത്തുകളെ അവൾ മറ്റാർക്കും മനസ്സിലാകാത്ത വിധം അലക്ഷ്യമായി തുടച്ചു നീക്കി...
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
" ഡി നീ കഴിക്കുന്നില്ലേ അവരൊക്കെ കഴിച്ചു "
" ഇല്ല രേഷ്മേച്ചി നിങ്ങൾ കഴിച്ചോ എനിക്കാ എ ബ്ലോക്കിൽ പോണം,, രണ്ടമ്മച്ചിമാരുടെ ബിപി നോക്കണം... ഇപ്പൊ ചെയ്തില്ലേ ഡോക്ടർ റൗൺസിന് ചെല്ലുമ്പോ ചീത്ത കിട്ടും "
" ഡി നിനക്കപ്പോ നേരത്തെ നിമ്മിടെ കൂടെ ഒക്കെ കഴിക്കാൻ ഇരുന്നൂടാരുന്നോ... "
" അയ്യോടാ അപ്പോഴേക്കും അവൾ നേരത്തെ വന്ന ആ ആക്‌സിഡന്റ് കേസിന്റെ പിന്നാലെ ഓടീല്ലേ... "
മീനു പറയാൻ തുടങ്ങും മുൻപേ ടിഫിൻബോക്സിലെ വെള്ളം ഊറ്റി കളഞ്ഞു അടച്ചുകൊണ്ട് നിമ്മി വന്നു...
" നിമ്മി സിസ്റ്ററെ അതിന് അന്നേരം അവിടെ അധികം വേറാരും ഇല്ലാഞ്ഞ കൊണ്ടല്ലേ... "
" ഓ എന്റെ മീനു നീ ഇനി ഇതിന് നിന്ന് വിസ്തരിക്കണ്ട നിന്റെ സ്വഭാവം ഇവിടിപ്പോ എല്ലാർക്കും തിട്ടം ആ... "
അതിനവൾ ഒന്ന് ചിരിച്ചു കാട്ടി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും കൈയിലെ ഫോൺ വൈബ്രെറ്റ് ചെയ്തു....
calling സഞ്ചുവേട്ടൻ 📞📱
ഹലോ...
ആ ഹലോ... നീ എവിടാ...
എവിടന്നോ... ഹോസ്പിറ്റലിൽ...
നീ ഫുഡ് കഴിച്ചാ...
അവന്റെ ചോദ്യത്തിൽ പെട്ടന്നവൾ ചെവിയിൽ നിന്ന് ഫോൺ മാറ്റി...
' കള്ളം പറഞ്ഞാലും പിടിക്കും ചീത്ത കേൾക്കും, സത്യം പറഞ്ഞാലും ചീത്ത കേൾക്കും.. 🤔 '
മീനു... മീനു കേൾക്കുന്നില്ലേ 😤
ഹാ... ആ പറഞ്ഞോ കേൾക്കാം..
നീ ഫുഡ് കഴിച്ചൊന്നു 🤨
" ഇല്ല.. ദേ പത്തു മിനിറ്റ് അത് കഴിഞ്ഞ് കഴിക്കാൻ പോവാ.. "
" കഴിക്കാൻ പോവാന്നോ...😡 മണിഎത്ര ആയിന്നറിയോ നിനക്ക്... മൂന്നുമണി... ഇപ്പോഴാണോ നീ കഴിക്കാൻ പോണേ... നിനക്കെന്താ മീനു... 😡😠*#$* @-$:$:/..
' അയ്യോ തൊടങ്ങി 'അവൾ ആത്മഗെതം പറഞ്ഞുകൊണ്ട് ഫോൺ ചെവിയിൽ നിന്നല്പം നീക്കി പിടിച്ചു.... അഞ്ചുമിനിറ്റ് ശേഷം ചെവിയോരം ചേർത്തു...
" നീ എന്താന്ന് വെച്ചാൽ ചെയ്,, തിന്നുവോ തിന്നാതിരിക്കുവോ.. എന്തുവേണേൽ കാണിക്ക്... "
"സംജുവേട്ടാ ഞാൻ... "
"വെച്ചിട്ട് പോടീ 😡"
ഓഹ് 😑
" എന്തുപറ്റി കണക്കിന് കിട്ടിയോ... " അടുത്തേക്ക് വന്നു രേഷ്മ തിരക്കിയതും... അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി..
" ചേച്ചി ആ പേഷന്റിന്റ ബിപി ഒന്ന് നോക്കുവോ "
മ്മ്... മ്... ഇങ്ങു താ... നിനക്ക് സഞ്ജുന്റെ കലിപ്പെ പറ്റുള്ളൂ മോളെ... അതല്ലേ നേരത്തെ പറഞ്ഞിട്ട് കേൾക്കാത്തവൾ ഇപ്പൊ പുട്ട് പോലെ ആഹാരം കഴിക്കാൻ പോണേ..
മീനുവിന്റെ കൈയിൽന്ന് കേസ്ഷീറ്റ് വാങ്ങിക്കൊണ്ടു നിമ്മി തിരിഞ്ഞു നടന്നു....
" നിനക്ക് വെഷമം ഉണ്ടോടി "
ആഹാരത്തിന് മുന്നിലും തലകുമ്പിട്ടു ഇരുന്ന മീനുവുനെ കാണെ രേഷ്മ കഴിപ്പ് നിർത്തി ചോദിച്ചു...
" ഏയ്.. സംജുവേട്ടന്റെ ചീത്ത ഇതിനല്ലേൽ വേറെന്തിനേലും എപ്പോഴും കേൾക്കുന്ന ആ... "
പറഞ്ഞവൾ ഉള്ളിലെ വേദന പുറത്തു വരാതിരിക്കാൻ ആയാസപ്പെട്ട് മുഖം കുനിച്ചു..
" മ് അത് നിന്റെ മോന്ത കണ്ടാലും പറയുന്നുണ്ട്... "
അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി.. പക്ഷെ നിറഞ്ഞൊഴുകി കണ്ണുകൾ അതിനെ നിഷ്‌ഫലം ആക്കി...
" ദേഷ്യം ഏട്ടന്റെ കൂടെ പിറപ്പായാലും ഇപ്പൊ ഈ ഇട ആയിട്ട് എന്താന്നറിയില്ല ചേച്ചി... എല്ലാം ഞാൻ ചെയ്തു കൊടുക്കണം മുൻപും അങ്ങനെ തന്നാരുന്നു പക്ഷെ ഇപ്പൊ അവസാനം അതിൽ ഒക്കെ കുറ്റം ഉണ്ടാകും പറയാൻ... പേടി ഉണ്ട് ചേച്ചി എനിക്കൊരു കുഞ്ഞിനെ കൊടുക്കാൻ കഴിവില്ലെന്ന് തോന്നിട്ടാണോന്ന്... എന്നെ... "
ഹൃദയത്തിന്റെ വേദന വാക്കുകളെ അപൂർണം ആക്കി.... അവളുടെ കണ്ണുകളെ ഇടതടവില്ലാതെ നീർ ഒഴുക്കി... അടക്കി വെച്ച വിതുമ്പലുകൾ വിള്ളലുകൾ തീർത് അധരങ്ങളെ വിറകൊള്ളിച്ചു കൊണ്ട് പുറത്തേക്കു തെറിച്ചു...
" ഹേയ്... എന്താഡി ഇത്.... വെറുത ഓരോന്ന് ചിന്തിച്ചു കൂട്ടാതെ... എല്ലാം നിന്റെ തോന്നലാ.....അവന്റെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഉള്ള ദേഷ്യം നീ തന്നെ അല്ലെ പറയാറ്... ഇപ്പൊ ഇതൊക്ക പുതുമആയി തോന്നുന്നത് നിന്റെ മനസ്സിന്റെ ആടി...
ഇപ്പൊ... എനിക്കറില്ല... മുന്നതിലും കൂടുതലാ ചേച്ചി ദേഷ്യം...
നീ ഒന്ന് പോയെ... ഒരു കുന്ദോമ് ഇല്ല , വേഗം കഴിച്ചെണീക്ക് എന്നിട്ട് സഞ്ജു പറഞ്ഞപോലെ.... ഡോക്ടറെ പോയി കണ്ട് ലീവിന്റെ കാര്യം തിരക്ക്.....
മ്.... ഉള്ളിലെ നെരിപ്പോടിൽ ഇവിടുത്തെ മാറ്റത്തിൽ എങ്കിലും ഒരു ശമനം ഉണ്ടാകും എന്നവൾ മനസ്സാൽ കരുതി...
⚡️⚡️⚡️⚡️⚡️⚡️⚡️
" നീ എന്തിനാടാ അവളോടിങ്ങനെ ചൂടാകുന്നെ, അവളൊരു നേഴ്‌സല്ലേ... അതിന്റ ബിസി നിനക്ക് ഊഹിച്ചൂടെ... അപ്പൊ ആഹാരം കഴിക്കാൻ ഒക്കെ ഇച്ചിരി താമസിച്ചുന്നൊക്കെ വരും... അതിനൊക്കെ പോയി നീ ഇങ്ങനെ ചൂടായാലൊ.... "
ഫോണും പിടിച്ചു ദേഷ്യതിൽ ഇരുന്ന സഞ്ജയ്‌ക്കടുത്തിരുന്നു അവന്റെ ഫ്രണ്ട് അജയ് പറഞ്ഞ് മനസ്സിലാക്കാൻ ശ്രെമിച്ചു....
" എനിക്കും അറിയാം അവള്ടെ ജോലീടെ ടെൻഷനും തിരക്കും ഒക്കെ എന്നുവെച്... സമേത്ത് ആഹാരോം കഴിക്കാതെ ആരോഗ്യോം നോക്കാതെ ഇങ്ങനെ നടക്കുന്ന ഒന്നും എനിക്ക് പിടിക്കില്ല... "
" ടാ അതിന് ഇച്ചിരി മയത്തിലൊക്കെ പറയണ്ടേ ഇങ്ങനെ ചാടിക്കേറി ചൂടായി കഴിഞ്ഞാ...നിന്നെ പേടിച്ചാണെലും കഴിക്കുന്നആഹാരം അവള്ടെ ശരീരത്തു പിടിക്കുവോ.... പോരാത്തതിന് നിന്റെ ബിഹേവിയർ കൊണ്ട് ഒന്നൂടെ അവൾക്ക് ഉള്ളതിൽ മേലെ പ്രഷർ ഒക്കെ കൂടുകെ ഉള്ളു... "
" അങ്ങനൊന്നും ഉണ്ടാവില്ല അവൾക്കെന്നെ അറിയാം... " പറഞ്ഞുകൊണ്ടവൻ ഫോണിലെ ഡിസ്‌പ്ലേയിൽ ചിരിച്ച മുഖത്തോടെ നിക്കുന്ന മീനുവിനെ നോക്കി,, വിരലുകൾ അതിൽ തഴുകി....
മുഖത്തുള്ള പ്രസരിപ്പ് കുറഞ്ഞിട്ടുണ്ട് കണ്ണുകൾക്ക് ചുറ്റും കറുപ്പ് സ്ഥാനം പിടിക്കുന്നുണ്ട്... ശരീരം അവളുടെ ക്ഷീണത്തെ കാട്ടും വിധം മെലിഞ്ഞു തുടങ്ങുന്നുണ്ട്....
ഫോണിലെ മീനുവിന്റെ മുഖത്തു നോക്കി ഇന്നത്തെ മീനുവിനെ ഉള്ളാലെ സാമ്യപെടുതുമ്പോൾതന്നെ ഉള്ളിലെ വിഷമം അവന്റെ മുഖത്തു ദേഷ്യമായി പരിണമിക്കൻ ഒരുങ്ങി....
അജയ് അടുത്തിരുന്നവന്റെ തോളിൽ തട്ടി... ഡാ ഞാൻ പറയുന്നത് നീ തന്നെ ഒന്ന് മനസിലാക്കാൻ വേണ്ടിയാ.....
സഞ്ജു അവനെ നെറ്റിചുളിച്ചു നോക്കി എന്ധെന്ന രീതിയിൽ....
നീ വീട്ടിൽ അവളോട് സംസാരിക്കുന്നതോ ദേഷ്യപെടുന്നതോ എങ്ങനാണ് എന്ന് എനിക്കറിയില്ല പക്ഷെ ഇവിടെ വെച്ചുള്ളത് നോക്കുവാണേൽ.... മുൻപ് ഉള്ള പോലല്ലഡാ... നീ അവളോട് വളരെ ചെറിയ കാര്യങ്ങൾക്ക് പോലും വല്ലാണ്ട് ഹീറ്റ് ആകുന്നുണ്ട്...
കഴിഞ്ഞ ദിവസം തന്നെ വെള്ളം കുടിക്കുന്നത് കുറഞ്ഞെന്ന് പറഞ്ഞ് നീ അവളോട് ചൂടായത് ഈ ഓഫീസിലുള്ള മിക്കവരും കേട്ടു ... "
സഞ്ജയ് ടേബിളിൽ കൈ താങ്ങി കണ്ണുകൾ അടച്ചു നെറ്റിയിൽ വിരലുകൾ ഓടിച്ചു...
" ഡാ അവള്ടെ നല്ലതിനാണ് പറയുന്നതെന്ന്,, കേട്ട് നിക്കുന്നവർക്ക് തോന്നില്ല... നീ എന്ധോ കാരണം കണ്ടെത്തി ചീത്തവിളിക്കാൻ നോക്കുന്ന പോലുണ്ട്....
ഒന്നേ നിർതിയിട്ട് അയാൾ അവന്റെ മുഖത്തേക്ക് നോക്കി....
" നിങ്ങൾക്ക് ഇതുവരെ ആയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് അവൾക്ക് പ്രെഗ്നന്റ് ആവാൻ കഴിവില്ലാത്ത കൊണ്ടാകും എന്നും,, അതുകൊണ്ട് അവളോടുള്ള ഇഷ്ടക്കേട് ആ നിന്റെ ഈ ദേഷ്യപെടലും എന്നൊക്കെ ഓഫീസിൽ ഒരു റൂമർ സ്‌പ്രെഡ് ആവുന്നുണ്ട്... "
അവസാന വാചകങ്ങളിൽ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നുകൊണ്ട് സഞ്ജു അജയ്യെ നോക്കി....
അവന്റെ നിറഞ്ഞ ചുവന്ന കണ്ണുകൾ കാണെ ഒരുവേള പറയേണ്ടിയിരുന്നില്ല എന്ന് അവനു തോന്നിപോയി....
" ഡാ ഞാൻ.... ഇപ്പോഴും നീ ഇങ്ങനെ പരിസരം നോക്കാതെ അവളോട് ചൂടാകുന്ന കണ്ട ഇപ്പോഴേലും പറയണം എന്ന് തോന്നിയത്...."
അവൻ മുഷ്ടി ചുരുട്ടി ഇരിക്കുന്ന കണ്ടതും...
" നീ റിലാക്സ് ആവ്....പിന്നെ നിന്റെ ഈ ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്യാൻ വല്ല യോഗയോ മറ്റോ ചെയ്താൽ പറ്റും .... നിന്റെ മനസ്സിൽ വല്ലോം കിടന്നു പുകയുന്ന കൊണ്ടാണേൽ അത് ആരോടേലും ഷെയർ ചെയ്യൂ മീനിനോടൊ അല്ലേൽ വേറെ ആരോഡെങ്കിലും.... അപ്പൊ ഒരു പരിധിവരെ ശെരിയാവും... "
പറഞ്ഞിട്ട് എണീക്കാൻ തുടങ്ങിയതും.... സഞ്ജു കൈയിൽ പിടിച്ചു തടഞ്ഞു....
" എന്റെ ദേഷ്യം അവളോട് തന്നെ ആണ് അജയ് ..... "
അജയ് പറഞ്ഞത് മനസ്സിലാകാതെ പോലെ അവനെ സംശയത്തോടെ നോക്കി....
അവൾക്ക് എന്നെപോലെ തന്നെ അവള്ടെ ജോലിയും അത്ര വിലപ്പെട്ടതാണ്... പക്ഷെ അതിനു വേണ്ടി അവൾ അവള്ടെ ആരോഗ്യം പോലും നോക്കാതെ കാണുബോ ഉള്ള സങ്കടം ആണ്... എന്റെ ദേഷ്യം.... അവൾ എടുത്തു തരുന്ന ഡ്രസ്സ് ഇടാൻ അവൾ ഉണ്ടാക്കുന്ന കഴിക്കാൻ ഒക്കെ എന്റെ ഇഷ്ട്ടങ്ങളാണ്... പക്ഷെ അതെല്ലാം മാറ്റി നിർത്തി അവൾക്ക് സഹായത്തിനു ഒരു ജോലിക്കാരി വെക്കാൻ നോക്കിയാൽ അതിനും തടസ്സം നിൽക്കുന്ന അവളോട് എനിക്ക് ദേഷ്യം ആണ്...ഭാര്യ മകൾ അമ്മ കൂടെ പിറപ്പ്,,.. വീട്ടിലും ഹോസ്പിറ്റലിലുമായി ഒക്കെ കെട്ടിയാടി രാത്രി ബെഡിൽ പുതപ്പിനടിയിൽ വാപൊത്തി കണ്ണുനീരായി ഒഴുക്കുന്ന അവള്ടെ വേദന ഞാൻ കാണാതിരിക്കാൻ എന്നിൽ നിന്ന് തിരിഞ്ഞ് ഉറങ്ങിയതായി നടിക്കുന്ന മീനുവിനെ എനിക്ക് ദേഷ്യം ആണ്.... എനിക്ക് ദേഷ്യം ആണ് അജയ്.. അവളെ ചേർത്ത് പിടിച്ചു വേദന പങ്കിട്ട് ആശ്വസിപ്പിക്കാൻ പോലും അവസരം നൽകാത്ത അവളോട് എനിക്ക് ദേഷ്യം ആണ്...
ഒരു കുഞ്ഞെന്നുള്ളത് എന്റെയും ആഗ്രഹം ആണ് പക്ഷെ അതൊരിക്കലും എന്റെ മീനുവിന് മുകളിൽ അല്ല...അവളത് മനസ്സിലാക്കാതെ പോലെ... എന്നിൽന്ന് അവള്ടെ വേദനകളെ മറക്കാൻ നോക്കുന്ന കൊണ്ടാണ് എന്റെ ഈ ദേഷ്യം...
പറഞ്ഞ് തീർന്നതും സഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... ഇത്ര നാൾ തനിക്ക് മുന്നിൽ ഗൗരവക്കാരൻ ആയി,, ദേഷ്യക്കാരൻ ആയി നടന്ന ഒരുവന്റെ ചങ്ക് തകർന്ന പോലുള്ള കരച്ചിൽ കണ്ടു നിന്ന അജയുടെ കണ്ണിലും നീർ നിറച്ചു.....
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
" നീ എന്തന്ന് വെചാ ചെയ് നിനക്ക് നിന്റെ ജോലിയല്ലേ വലുത്... പോടീ പോ😡 ഇനി ഇതും പറഞ്ഞെന്റെ മുന്നിൽ വന്നാ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നെ പിടുത്തം കിട്ടില്ല..😡😡.മീനു.... "
പറഞ്ഞവൻ ഡോർ വലിച്ചടച്ചു പുറത്തേക്ക് പോയി....
മീനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഇന്നലെ നടന്ന മീറ്റിംഗിന്റെ ഫലം ആയി... മീനുവിനെ ഉൾപ്പടെഉള്ള ഒരു ടീംനെ ഐസുലേഷൻ വാർഡിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു..... അതിന് ഇന്ന് ഡ്യൂട്ടിക്ക് കയറണം പിന്നെ തിരിച്ചുള്ള വരവ് ഒരുമാസം അധികം കഴിഞ്ഞു മാത്രം. നാട്ടിലേക്കുള്ള യാത്രയും നടക്കില്ല....അത് സഞ്ജുവിനോടു ഇന്നലെ തന്നെ പറഞ്ഞെങ്കിലും സമ്മതിച്ചില്ല,, അതിന്റെ ബാക്കിയാണ് ഇന്ന് നടന്നത്...
ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ ബാഗ് എടുത്ത് പുറത്തേക്കിറങ്ങി...... അവള്ടെ ഉള്ളിൽ അപ്പോൾ നിറഞ്ഞു നിന്നത്... അങ്ങേ അറ്റം ഐസുലേഷൻ വാർഡിൽ നിന്നും കേട്ട കുരുന്നിന്റെ കരച്ചിലും ഒപ്പം ഡോക്ടറുടെ വാക്കുകളും ആയിരുന്നു...." അമ്മക്ക് നെഗറ്റീവ് ആണ് ബട്ട് കുട്ടിക്ക് പോസറ്റീവ് ആണ്.... "
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
" വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ലേ സഞ്ചുഏട്ട എന്നെ ഒന്ന് വിളിചില്ലലോ.... ഞാൻ വിളിച്ചിട്ട് എടുത്തും ഇല്ല... എന്നോട് ഇത്രക്കും ദേഷ്യം ഉണ്ടരുന്നോ... 😑വെറുപ്പാണോ എന്നോട്.... " കണ്ണിൽ നിന്നും ഒഴുകിയ നീർതുള്ളി മീനുവിന്റെ താടി തുമ്പിൽ തൂങ്ങി കൈയിൽ ഇരുന്ന ഫോൺഗാലറിയിലെ സഞ്ജുവിന്റെ മുഖത്തേക്ക് തെറിച്ചു.....
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
" നീയോ വിളിക്കുന്നില്ല അവൾ വിളിക്കുമ്പോ എങ്കിലും നിനക്കൊന്ന് ഫോൺ എടുത്തൂടെ... " മീനുവിന്റെ ഫോൺ എടുക്കാതെ ഫോണിൽ അവളുടെ ചിത്രം നോക്കി ഇരുന്നിരുന്ന സഞ്ജുവിനെ നോക്കി അജയ് അത് പറഞ്ഞിട്ടും ഗെവിനിക്കാതെ ഇരുന്ന സഞ്ജുവിനെ കണ്ട് അജയ്ക്ക് നല്ല ദേഷ്യം വന്നു തുടങ്ങിയിരുന്നു...
നാഴികക്ക് നാൽപ്പത് വട്ടം അവളെ വിളിച്ചു ഒള്ളതിനും ഇല്ലാത്തതിനും ഒക്കെ ചീത്ത പറഞ്ഞിട്ട് ഇപ്പൊ അവള് ജോലിടെ കാര്യത്തിന് മാറിനിന്നിട്ട് നീ അവളെ വിളിക്കുന്നതും ഇല്ല അവള് വിളിച്ചിട്ട് എടുക്കുന്നുമില്ല... എന്നിട്ട് അവള്ടെ ഫോട്ടോയും നോക്കി ഒരിരുപ്പും...
ഡാ.... നിന്നെ പോലുള്ളവന്മാരുടെ ഓടെ ഒള്ള കൊഴപ്പം ആ ഇത് സ്നേഹം ആണേൽ അടച്ചു പൂട്ടി ഉള്ളിൽ വെക്കും അതല്ല അവരുടെ കാര്യത്തിൽ ഉള്ള ആധിയും സങ്കടം ആണേൽ ഒടനെ അത് ഹൈ പവർ ഹീറ്റില് അവരുടെ നെഞ്ചത്തോട്ടു തന്നെ തീർക്കും... എന്നിട്ട് ഒരു പറച്ചിലും സ്നേഹം കൊണ്ടാന്ന്... ഡാ ഈ സ്നേഹം പ്രണയം എന്നൊക്ക പറയുന്നതേ ഉള്ളിൽ കൊണ്ട് പൂജിക്കാൻ വെക്കേണ്ടതല്ല അത് അർഹതപെട്ടവരുടെ മുന്നിൽ തുറന്ന് വെക്കാൻ ഉള്ളതാ..... ഇതൊരുമാതിരി... 😡
" അജയ് ഞാൻ... "
സഞ്ജു വാക്കുകൾ കിട്ടാതെ... അജയ്യെ നോക്കി.....
കറുപ്പ് പടർന്ന കൺതടങ്ങൾ.. . ഷേവ് ചെയ്യാതെ അരോചകമായി തോന്നിക്കും വിധം വളർന്നിറങ്ങിയ താടി രോമങ്ങൾ...അലസമായ...മുടി...
അവന്റെ മുഖം കണ്ടതും അജയ്അവന്റെ അടുത്തിരുന്നു....
" നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല നിന്റെ കാട്ടിക്കൂട്ടലും ഈ കോലവും ഒക്കെ കണ്ട് പ്രാന്തു കേറി പറഞ്ഞതാ.... "
നീ പറഞ്ഞതൊക്കെ ശെരിയാ അവളോടുള്ള എന്റീഷ്ട്ടം ആണ്,,, എന്റെ ദേഷ്യം... അവളൊന്നും സ്രെധിക്കില്ല... നടക്കുമ്പോപോലും പലവിധ ചിന്തകളും ആയി നടന്നിട്ട്.. പലതവണ തട്ടി വീഴാൻ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്... നീ ഇടക്ക് കണ്ടിരുന്നതല്ലേ അവളെ... സ്വന്തം ശരീരം നോക്കാതെ പണിയെടുത്തിട്ട് ഇപ്പോ പണ്ടത്തെ മീനുവിന്റെ നിഴൽ മാത്രം ആകുവാ... അവളെ ഇത്ര ദിവസായിട്ട് വിളിക്കാതപോലും... അവള്ടെ ശബ്ദം കേട്ട ജോലി പോലും റിസൈൻ ചെയ്ത് തിരിച്ചു പോരാൻ ഞാൻ പറയും ... അതവൾക്ക് ഉണ്ടാക്കുന്ന വേദന ഓർത്താ ഞാൻ..... 😑...എനിക്ക് വഴക്കിടാനും പിണങ്ങാനും ഒക്കെ എന്റെ പെണ്ണ് വേണം.... അവളോട് മാത്രേ സഞ്ജയ് അവന്റെ ദേഷ്യം കാട്ടു.......
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
" നീ ഫുഡ് കഴിച്ചില്ലാരുന്നോ... "
" കഴിച്ചിരുന്നു... ഡോക്ടർ... "
പെട്ടന്നുണ്ടായ തലകറക്കം കാരണം ഡ്യൂട്ടിഡോക്ടറുടെ പരിശോധനയിൽ ആയിരുന്നു മീനു
" മ്മ് ഞാൻ പറഞ്ഞില്ലേലും,, നിനക്ക് ഊഹിക്കാലോ... പിരിയെട് ഡേറ്റ് ചേഞ്ചും.. ഈ ക്ഷീണോം ഒക്കെ വെച്.... "
" അവൾടെ കണ്ണുകൾ,, തെറ്റിയ മാസമുറ ഇതുവരെ കടന്നുവരാത്ത കാരണങ്ങൾ തേടി... ഉള്ളുകൊണ്ടു കൊതിച്ച കാരണത്തിൽ തങ്ങി നിറഞ്ഞിരുന്നു.... "
" നിന്നെ ടെൻഷൻ ആക്കാൻ പറയുവല്ല.. എന്നാലും നീ ഒരു നേഴ്‌സ് അല്ലെ... അപ്പൊ ഇപ്പൊ ഉള്ള സിറ്റുവേഷൻന്റെ എല്ലാവശങ്ങളും അറിഞ്ഞിരിക്കണം.... "
അവൾ ഡോക്ടറുടെ മുഖഭാവത്തിൽ നിന്ന് തെല്ലു ഭയത്തോടെ വാക്കുകൾക്ക് കാതോർത്തു....
" നിന്റെ ബോഡി നല്ല വീക്ക് ആണ് പോരാത്തതിന് ഇപ്പൊ ഈ ഐസുലേഷൻ വാർഡിലെ ഡ്യൂട്ടിയും... ഇവിടുന്ന് കോറിന്റൈനിലേക്ക് മാറിക്കഴിഞ്ഞുള്ള നിന്റെ ബ്ലഡ് ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ.... മെഡിസിനും ബെഡ്റെസ്റ്റും ഒക്കെ കൊണ്ട് ഇക്കാര്യത്തിൽ നമുക്ക് ഹോപ് ഉണ്ട്... അതല്ലെങ്കിൽ....
" കുഞ്ഞിനെ കിട്ടിലാരിക്കും അല്ലെ "
അവളുടെ നിറഞ്ഞ കണ്ണുകൾ കാഴ്ചയെ മറച്ചിരുന്നു... വാക്കുകൾക്ക് ചൊല്ലിപ്പടിച്ച അക്ഷരം പോലെ വിള്ളലുകൾ കൊണ്ട് അകലം വീണിരുന്നു...
" കിട്ടില്ലെന്നല്ല.... കിട്ടാൻ ചാൻസ് കുറവാരിക്കും.... വൈറസിനെതിരെ ഉള്ള മെഡിസിൻ ഒക്കെ കൊണ്ട് ചിലപ്പോ...... എല്ലാം അറിഞ്ഞിരിക്കണം അതുകൊണ്ടാണ്... നീ ടെൻഷൻ ആവണ്ട മറ്റന്നാൾ അല്ലെ നിന്റെ ഡ്യൂട്ടി തീരുക...
അതിനവൾ നാവുകൾ ചലിപ്പിച്ചില്ല... ഉള്ളിലെ വേദന അവയെ പിടിച്ചുകെട്ടിയപോലെ.... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു....
" മ്... അത് വേണ്ട നീ ഇന്ന് തന്നെ കോറിന്റൈനിലേക്ക് മാറിക്കോ... ബാക്കി റിസൾട് വരട്ടെ എന്നിട്ട് നോക്കാം.... ഒക്കെ "
മീനുവിന്റെ കവിളിൽ ഒന്ന് തഴുകി അവർ പോകുമ്പോൾ അവളുടെ കൈകൾ ആർക്കും നൽകില്ലെന്ന പോലെ വയറിൽ ചുറ്റിയിരുന്നു.... കണ്ണുകൾ ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്നു.... ഇറുകി അടച്ച കണ്ണിൽ സഞ്ജയുടെ മുഖം തെളിഞ്ഞതും അവൾ കണ്ണുകൾ വലിച്ചു തുറന്നു.....
" എല്ലാരും ജാതി പറഞ്ഞെതിർത്തിട്ടും,, കല്യാണം കഴിഞ്ഞ് ഒരു വർഷം പോലും തികയും മുൻപേ കുഞ്ഞുങ്ങൾ ഉണ്ടാകാൻ വൈകുന്നതിന് ഞാൻ മച്ചി എന്ന് പറഞ്ഞുകൊണ്ട് തന്നെ ഉപേക്ഷിച്ചു വേറെ പെണ്ണിനെ കെട്ടാൻ പറഞ്ഞവരുടെ മുന്നിൽ തന്നെ നെഞ്ചോട് ചേർത്ത തന്റെ പാതി... എന്നോടുള്ള ഇഷ്ടവും കരുതലും അവന്റെ ദേഷ്യത്തിലൂടെ പറയാതെ പറയുന്ന തന്റെ താലിക്കവകാശി.... എന്നെപോലെ അച്ഛനാകാൻ കൊതിക്കുന്ന ആ മനുഷ്യനോട് ഇത് എങ്ങനെ പറയും.... അല്ലെങ്കിലും എന്താണ് പറയുക...
സ്വന്തം ജോലിയിൽ ആത്മാർത്ഥ പുലർത്തി സ്വന്തം കാര്യത്തിൽ ഉപരി കണ്മുന്നിൽ കാണുന്ന ജീവനുകളെ പരിചരിക്കാൻ ഇറങ്ങി തിരച്ചത് കൊണ്ട്... കാത്തിരുന്നു കിട്ടിയ ഉള്ളിലെ ജീവൻ തുലാസിൽ ആണെന്നോ....
അവൾ കണ്ണുകൾ അവളുടെ വയറിലേക്ക് പായിച്ചു...
" അമ്മ ഈ ആശുപത്രി വിട്ടിറങ്ങുമ്പോ നീ കൂടെ വേണം ഇല്ലെങ്കിൽ.....ഇല്ലെങ്കിൽ നിന്റെ അച്ഛൻ എന്നിൽ നിന്ന് ഈ കാര്യത്തിൽ അകലുന്ന കാണാൻ എന്നെ കൊണ്ട് കഴിയില്ലടാ... "
അവൾ പൊട്ടികരഞ്ഞുകൊണ്ട് വയറിലെ കൈ ബലത്തിൽ ചുറ്റിവരഞ്ഞു
അത്യധികം പിരിമുറുക്കത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ നിമിഷങ്ങൾക്കൊടുവിൽ... ടെസ്റ്റ് റിസൾട് വന്നു... പോസിറ്റീവ്...
ഉടലാകെ ഒരു തരിപ്പാണ് തോന്നിയത്... കണ്ണുകൾക്ക് മാത്രം അവയെ വ്യത്യസ്തമാക്കി മിഴിനീരിന് ചാലു തീർത്തുകൊണ്ടിരുന്നു....
മനസ്സിന്റെ തളർച്ചക്ക് ശരീരവും കൂട്ട്ചേരാൻ ഒരുങ്ങിയപ്പോൾ ഡോക്ടറും നേഴ്സും അമ്മയെ പോലെ ശകാരിച്ചു... മകളെ പോലെ ലാളിച്ചു ...ചെച്ചയിയെ പോലെ പരിപാലിച്ചു...
ഇടക്കെപ്പോഴോ രേഷ്മ ചേച്ചിയെ വിളിച്ചിരുന്നു
ഏട്ടൻ... എന്റെ കാര്യങ്ങൾ തിരക്കാൻ...എന്നെ എന്താ വിളിക്കാഞ്ഞത്....
പൊന്തിവന്ന ചോദ്യത്തിന് നീർപൊഴിച്ചുകണ്ണുകളും സങ്കടത്തെവലിയ കരിങ്കല്ലിന്റെ ഭാരം പോലെ ചുമന്ന് ഹൃദയവും ഒരുപോലെ നീറ്റൽ പടർത്തി......നേരത്തേ തന്നെ ചേച്ചിയോട്,,, ഏട്ടനെ ഒരുവിധത്തിലും അറിയിക്കരുതെന്ന പറഞ്ഞിരുന്നത്കൊണ്ട്....എത്താൻ വൈകുന്നതിന്റെ കാരണം പേഷൻസിന്റെ വർധനവെന്നും... സുഖവിവരം നല്ലതെന്നും പറഞ്ഞു ആ സംഭാഷണം അവിടെ തീർത്തു ചേച്ചി....
ദിവസങ്ങൾ മഞ്ഞുതുള്ളി പോലെ അടർന്നു വീണുകൊണ്ടിരുന്നു.. ശരീരത്തിലേക്കെത്തുന്ന ഓരോ മരുന്നും എന്റെ ജീവന്റെ ജീവനിൽ തെല്ലു പോലും അലോസരം ഉണ്ടാക്കരുതേ എന്ന് മുപ്പത്തിമുക്കോടി ദൈവങ്ങളോടും കേണുകൊണ്ടിരുന്നു....
ഇന്നലെയും ഒരു കാത്തിരിപ്പായിരുന്നു..... ഒരു യുഗം പോലെ തോന്നിയ നിമിഷങ്ങൾ.... അധരങ്ങളിൽ ഇടതടവില്ലാതെ ദൈവങ്ങളെ കൂട്ടുതേടി പ്രാർത്ഥന ആയിരുന്നു...കണ്ണുകൾ ഇത്തവണ ഡോക്ടറുടെ ചില ഓർമപെടുത്തലിൽ ഭയപ്പെട്ടു കണ്ണുനീരിനു വഴിനൽകാതെ ഇറുകെ അടച്ചിരുന്നു ആ നേരമത്രയും... നിർത്താതെ ഉള്ള മിഴിനീരിന്റെ പ്രവാഹം കണ്ണുകളെ നീറ്റി കൊണ്ട് തലയിൽ വേദന തീർത്താൽ അതിനുള്ള മരുന്ന് ശരീരത്തിൽ എത്തി കുഞ്ഞിനെ നോവിക്കുമോ എന്നതായിരുന്നു ആ ഭയവും ... ഉള്ളിലെ ആഗ്രഹംപോലുള്ള ഒരു സാകാനിങ് റിപ്പോർട്ടിനും ഒപ്പം മറ്റൊരു ടെസ്റ്റ് റിസൾട്ടിനും.... വേണ്ടി ആ ഭയങ്ങൾക്ക് മുകളിൽ ഉള്ളം കൊതിച്ചുകൊണ്ടിരുന്നു....
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
" നിനക്കിതെന്താ ഡാ ശെരിക്കും... മൂന്നാലാഴ്ച്ച മുന്നേ എന്ധോ പേടി സങ്കടം എന്നൊക്ക പറഞ്ഞു അവള്ടെ ഫോട്ടോയും കെട്ടിപിടിച്ചിരുന്നു... അവളെ വിളിക്കാതെ അവള്ടെ കൂട്ടുകാരിയെ വിളിച്ചു സുഖവിവരോം ചോദിച്ചവൻ ദേ ഇപ്പൊ അവള്ടെ ഫോട്ടോ നോക്കി ചിരിക്കുന്ന്....
ഡാ മോനെ ഭാര്യ ഒന്ന് മാറി നിന്നപോ നിന്റെ ഒള്ള കിളിയും പോയാ.... "
മീനുവിന്റെ ഫോട്ടോയിൽ നോക്കി കണ്ണെടുക്കാതെ നോക്കി ഇരുന്ന സഞ്ജയോട് അജയ് അത് ചോദിച്ചതും അവൻ ദേഷ്യപ്പെടും എന്ന് കരുതിയ അവനെ അമ്പരപ്പിച്ചുകൊണ്ട് സഞ്ജു സൗമ്യതയോടെ മറുപടി നൽകി....
" മനസ്സിനിന്ദോ ഇപ്പൊ മുൻപുള്ള ദിവസങ്ങളടത്രേം പിരിമുറുക്കം ഇല്ല... അവള്ടെ പിക്സ് നോക്കുമ്പോ പോലും അതിലവളുടെ ചിരി നേരിൽ കാണുന്ന പോലെ.... "
അജയെ നോക്കി ചിരിച്ചിട്ട് അവൻ തന്റെ ജോലിയിലേക്ക് തിരിഞ്ഞു...
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
കാത്തിരിപ്പിൽ ആണ്.....
ഇപ്പോൾ എന്റെ കുഞ്ഞിന്റെ അച്ഛനുവേണ്ടി വീട്ടിൽ.... കണ്ണുകൾ.. അടച്ചിട്ട മുറിയുടെ വാതിൽ തുറക്കുന്നതും നോക്കി അക്ഷമയിൽ ആണ്...
ഇത്രയും നാളും വിളിച്ച ദെയ്‌വങ്ങൾ ഒക്കെയും ഒരുപോലെ കൈതാങ്ങി....
കോവിഡ് 19 റീടെസ്റ്റ് റിസൾട്ട് നെഗറ്റീവ്.... സാകാനിങ്ങിൽ ഇനിയുള്ള നാളിൽ വേണ്ടുന്ന വിശ്രമം...ആരോഗ്യം,,, ഉണ്ടായാൽ പൂർണാരോഗ്യം ഉള്ള പൊന്നോമനകളെ ഇനിയും എട്ട് മാസങ്ങൾക്ക് ശേഷം കൈയിലേക്ക് വെച് തരാം എന്ന ഡോക്ടറുടെ ഉറപ്പ്.....
കണ്ണുകൾ നിറഞ്ഞൊഴുകുന്നണ്ട് ഇന്നും ഈ നിമിഷത്തിലും എന്റെ... പക്ഷെ അത് സങ്കടം കൊണ്ടല്ല.... കുറ്റപ്പെടുത്തലുകൾക്കോ പരാതികൾക്കോ ഇടം നൽകാതെ .... വീട്ടിലേക്ക് വന്ന് പ്രതീക്ഷിക്കാതെ എന്നെ കണ്ട്...,, എന്നെ പോലെ തന്നെ കണ്ണുകൾ നിറച്ചു എന്നെ നോക്കി നിൽക്കുന്ന എന്റെ ഏട്ടനോട് എനിക്ക് കിട്ടിയി നിധിയെ അറിയിക്കാൻ സന്ദോഷത്തിൽ നാവുകൾ വിസമ്മതം കാട്ടുന്നതോർത്....
തോളിലെ ബാഗ് എറിഞ്ഞു ഇറുകെ പുണരുമ്പോൾ തിരികെ ഒരു കൈ കൊണ്ട് മാത്രം ദേഹത്തു ചേർത്ത് മറുകൈ അവൾ തന്റെ വയറിലേക്ക് അവന്റെ ശരീരം അമർന്നാലോ എന്ന ഭീതിയിൽ അവള്ടെ വയറിനു തൊട്ടു മുന്നിൽ അവന്റെ ദേഹത്തു തടപോലെ നിർത്തിയിരുന്നു...
അവളിലെ അമ്മയുടെ ആദ്യ കരുതൽ.....❣️
അവളിൽ നിന്ന് വിട്ടകന്നു എന്തോ പറയാൻ തുടങ്ങിയ അവന്റെ ചുണ്ടുകൾ അവൾ കൈകൾ കൊണ്ട് തടഞ്ഞു...
ഒരുകൈ കൊണ്ട് അവൾ പണ്ടെപ്പോഴോ ഉള്ള അവരുടെ പ്രണയനിമിഷങ്ങളിൽ അവൻ വരച്ച ഒരു പേപ്പറിലെ കാർട്ടൂൺ ചിത്രം അവളുടെ മുഖത്തിനു നേർ കാട്ടി പിന്നേ പതിയെ അത് ചലിപ്പിച്ചു... അവളുടെ വയറിനു നേരെ കൊണ്ട് നിർത്തി അവന്റെ കണ്ണിലേക്കു നോക്കി....
അവന്റെ കണ്ണുകൾ വിടർന്നു കാഴ്ചയെ മറക്കും വിധം കണ്ണുനീർ ഒഴുകി അവളുടെ കൈയിൽ തട്ടി തെറിച്ചു....
അതൊരു കുടുംബ ചിത്രം ആയിരുന്നു... അച്ഛൻ അമ്മ അവരുടെ കൈയിൽ പിടിച്ചെന്ന പോലുള്ള നടുക്ക് രണ്ടു കുട്ടികൾ.... 👨👩👧👦...
ചുണ്ടിനു കുറുകെ ഉള്ള മീനുവിന്റെ കൈകളെ അവൻ അടർത്തി മാറ്റി....
നിറഞ്ഞ കണ്ണുകൾ കൊണ്ടു മുട്ടുകുത്തി അവൾക്കു മുന്നിൽ ഇരുന്നു.....ഇട്ടിരുന്ന ടോപ് അവൻ ഒരു വശതേക്ക്.,, മാറ്റി മീനുവിന്റെ വയറിൽ മൃദുവായി ഒരു ചുംബനം
നൽകി....
ഉദരത്തിൽ ജീവനെ വഹിക്കുന്ന ഏതൊരു പെണ്ണും അവളുടെ ഭർത്താവിൽ നിന്നും കൊതിക്കുന്ന ആദ്യ സമ്മാനം ... ❣️
ഏതൊരു പുരുഷനും തന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവൾക്ക് ചേർത്ത് നിർത്തി നൽകാൻ കൊതിക്കുന്ന അവന്റെ ആദ്യ സമ്മാനം.... ❣️
അവരിൽ ഇനി പറഞ്ഞു തീർക്കാൻ പരിഭവങ്ങൾ ഇല്ല പരാതികളും ഇല്ല വരാൻ ഇരിക്കുന്ന സന്ദോഷം തീർക്കുന്ന നിമിഷങ്ങൾക്കുള്ള കാത്തിരുപ്പു മാത്രം... ❣️
❤️