രചന: Nikesh
കല്യാണ ദിവസം രാവിലെ ചെറുക്കനെ അന്വേഷിച്ചു വീട്ടിൽ പോലീസെത്തിയപ്പോൾ ചെറുക്കൻ മുങ്ങി,,
മുഹൂർത്തത്തിന് ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോൾ വിവരം വീട്ടിൽ വിളിച്ചറിയിച്ച ഉടനെ പെണ്ണിന്റെ അച്ഛന് ബോധക്ഷയം,,
ചെറുക്കൻ ഒരു ക്രിമിനൽ കേസിലെ പ്രതിയാണത്രെ,, ഇതെല്ലാം പെണ്ണിന്റെ വീട്ടുകാർ ആരുമറിയാതെ മറച്ചു വച്ച് ബ്രോക്കർ മുഖാന്തരം വന്ന ആലോചനയാണ്,,
പെണ്ണ് കണ്ടുറപ്പിക്കാൻ മാത്രം രഹസ്യമായി നാട്ടിലെത്തി മുങ്ങി,, കല്യാണത്തിനായി രണ്ട് ദിവസം മുൻപ് വീട്ടിലെത്തിയപ്പോഴാണ് പോലീസിൽ ആരോ ഒറ്റിക്കൊടുത്തത്,,
ഇങ്ങനെയൊക്കെ കല്യാണത്തിന് വന്ന ആളുകൾ പരസ്പരം അടക്കം പറഞ്ഞു തുടങ്ങിയത് കെട്ടപ്പോഴാണ് അച്ഛന്റെ ബോധം പോയത്,,
കൂടാതെ,, അമ്മയുടെയും അനിയത്തിയുടെയും വകയായി മരണവീട്ടിൽ ഉളള പോലുള്ള നിലവിളി ,,
ആരോ മുഖത്ത് വെള്ളം തളിച്ചപ്പോൾ ഉണർന്ന അച്ഛൻ എന്നെയും ചേർത്ത് പിടിച്ചു നെഞ്ച് പൊട്ടി കരഞ്ഞു,,
അച്ഛന്റെ സങ്കടം കണ്ടു സഹിക്കാൻ വയ്യാതായപ്പോഴാണ് അവസാന നിമിഷത്തിൽ കല്യാണ പന്തലിൽ വച്ച് പെണ്ണിനെ താൻ കെട്ടിക്കോളാമെന്നു പറഞ്ഞു മുന്നോട്ടു വന്ന ചെറുപ്പക്കാരന് മുൻപിൽ താനീ കല്യാണത്തിന് സമ്മതം മൂളിയത്,,
എല്ലാവരുടെയും സങ്കടം കണ്ടപ്പോൾ ആദ്യം തളർന്നു മരവിച്ചിരുന്നെങ്കിലും ചെറുപ്പം മുതൽ തന്നെയും അനിയത്തിയേയും വളർത്തി പഠിപ്പിച്ചു ഈ നിലയിലാക്കാൻ അച്ഛൻ അനുഭവിച്ച കഷ്ടപ്പാട് ഓർത്തപ്പോൾ തനിക്കെന്തോ ഉള്ളിൽ ഒരു ധൈര്യം കൈവന്ന പോലൊരു തോന്നൽ,,
ഈ അവസ്ഥയിൽ നെഞ്ചുറപ്പോടെ ഈ പെണ്ണിനെ താൻ കെട്ടിക്കോളാമെന്നു പറഞ്ഞു മുന്നോട്ടു വന്ന ആ ചെറുപ്പക്കാരനിൽ എനിക്കെന്തോ വല്ലാത്തൊരിഷ്ടം തോന്നി,,
അതാണ് ഇപ്പോൾ ഉള്ളിൽ നിറഞ്ഞ ഈ ധൈര്യം,, ഞാൻ കൂളായി ഒന്നും സംഭവിക്കാത്തത് പോലെ നിന്നപ്പോൾ എന്നെ തന്നെ ശ്രദ്ധിച്ചിരുന്ന എല്ലാവർക്കും സന്തോഷമായി..
താലി കെട്ടാൻ കഴുത്ത് നീട്ടി കൊടുത്തപ്പോൾ മുഖത്തിനടുത്തു വന്ന ചെറുക്കന്റെ ശ്വാസോ ശ്വാസത്തിൽ നിന്നറിഞ്ഞു മൂക്കിലേക്കടിച്ചു കയറിയത് തന്റെ അച്ഛനും അപൂർവം ചിലപ്പോൾ മാത്രം ഉപയോഗിക്കാറുള്ള മദ്യത്തിന്റെ ആ രൂക്ഷ ഗന്ധമാണെന്ന്..
ഓക്കാനം വന്നെങ്കിലും കൈയിൽ ഉണ്ടായിരുന്ന കർചീഫ് കൊണ്ട് മൂക്കും വായും അടച്ചു പിടിച്ചങ്ങിനെ നിന്നു കൊടുത്തു,,
സദ്യ കഴിക്കാൻ മുഖാമുഖം ഇരുന്നപ്പോഴും ആ ഗന്ധം വല്ലാതെ അസ്വസ്ഥതയുണ്ടാക്കി,,
കല്യാണം കഴിഞ്ഞു ചെറുക്കന്റെ വീട്ടിലെത്തിയപ്പോൾ എല്ലാവരും ഒന്നമ്പരന്നു,,
കുറച്ചു സമയം കൊണ്ട് തന്നെ കുറച്ചു നാട്ടുകാരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി പായയൊക്കെ വലിച്ചു കെട്ടി ചായ സൽക്കാരമൊക്കെയായി അവിടെയും ഒരു ചെറിയ കല്യാണത്തിന്റെ ഒരുക്കങ്ങൾ നടന്നിരിക്കുന്നു,,
വൈകുന്നേരം ചെറുക്കന്റെ ആൾക്കാർക്കായി റിസപ്ഷന്റെ ഒരുക്കങ്ങൾ പോലും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു,,
ക്ഷണിക്കാനുള്ള എല്ലാവർക്കും കുറഞ്ഞ സമയത്തിനുള്ളിൽ ഫോണിൽ കൂടെയുള്ള ക്ഷണം..
കുറഞ്ഞ സമയം മാത്രമുള്ളപ്പോൾ നേരിട്ട് കണ്ടു ക്ഷണിക്കാൻ പറ്റാത്തത്തിൽ ക്ഷമാപണം,,
ചെറിയ ബിസ്സിനസ്സുകാരായ അച്ഛനും അമ്മയും അടുത്ത കാലത്ത് ഒരാക്സിഡന്റിൽ പെട്ടു മരിച്ചു പോയപ്പോൾ അനാഥരായിപോയ ചേട്ടനും അനിയനും മാത്രമായി ആ പഴയ തറവാട്ടിൽ ,,
റിസെപ്ഷൻ ഒരുക്കങ്ങൾ എല്ലാം ചെറുക്കന്റെ അനുജനാണ് കൈകാര്യം ചെയ്യുന്നത്,,
ചേട്ടൻ താലി കെട്ടി പെണ്ണിനേയും കൊണ്ട് വീട്ടിൽ എത്തിയപ്പോൾ മുതൽ കാര്യങ്ങൾ എല്ലാം സ്വയം എറ്റെടുത്തു..
പെണ്ണിന്റെ കൂടെ വന്നവർക്കുള്ള ചായ സൽക്കാരമൊക്കെ കഴിഞ്ഞു അച്ഛനും അമ്മയും അനിയത്തിയും ബന്ധുക്കളും പോകാനിറങ്ങിയപ്പോൾ അതുവരെ ഉള്ളിൽ ഉണ്ടായിരുന്ന തന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടുപോയി.. അമ്മയെയും അനിയത്തിയേയും കെട്ടിപിടിച്ചു കരഞ്ഞു,,
അച്ഛന്റെ കൈപിടിച്ച് വലിച്ചു ഞാനും കൂടെ വരട്ടെയെന്നു ചോദിച്ചു,,
എന്ത് പറയണമെന്നറിയാതെ കരഞ്ഞു പോയ പാവം അച്ഛൻ മകളെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ച ശേഷം മരുമകന്റെ കൈയിൽ മകളെ ഏൽപ്പിച്ച് തിരിഞ്ഞു നോക്കാതെ ചെന്ന് വണ്ടിയിൽ കയറി,,
റിസെപ്ഷൻ നടത്താൻ തല്ക്കാലം തട്ടിക്കൂട്ടിയ സ്റ്റേജിൽ ഫ്ളക്സിൽ പേര് കണ്ടപ്പോൾ മാത്രമാണ് ചെറുക്കന്റെ പേര് ജിതിൻ എന്നാണെന്ന് താൻ അറിയുന്നത്,,
റിസെപ്ഷൻ കഴിഞ്ഞു എല്ലാവരും പോയപ്പോൾ പാതിരാത്രിയായി,,
അനിയൻ പകർന്നു തന്ന ഒരു ഗ്ലാസ് പാലുമായി മടിച്ചു മടിച്ചു ബെഡ് റൂമിലേക്ക് കടന്നു ചെന്നപ്പോൾ ജിതിൻ മൊബൈലിൽ ആരോടോ സംസാരിക്കുകയായിരുന്നു..
സംസാരത്തിനിടയിൽ ജിതിൻ ബെഡിൽ തൊട്ടടുത്തു കൈ ചൂണ്ടി ഇവിടെ ഇരിക്കൂയെന്ന് ചിരിച്ചു കൊണ്ട് ആംഗ്യം കാണിച്ചു..
മടിച്ചു നിന്ന എനിക്ക് ജിതിനിൽ നിന്നും ഉച്ചയ്ക്കുണ്ടായ മദ്യത്തിന്റ ആ രൂക്ഷമായ ഗന്ധം ഓർമ്മ വന്നപ്പോൾ വീണ്ടും ഓക്കാനം വന്നു..
ആ മുഖ ഭാവത്തിൽ നിന്നും പെട്ടന്ന് കാര്യം മനസ്സിലായ പോലെ ജിതിൻ ഫോൺ കട്ട് ചെയ്തിട്ട് പറഞ്ഞു,,
പേടിക്കേണ്ട,, ഞാൻ താലികെട്ട് കഴിഞ്ഞ് മദ്യപിച്ചിട്ടില്ല,,
ഇനി മുതൽ ഒരിക്കലും മദ്യപിക്കുകയുമില്ല,,
ഉറപ്പ്,,, എന്നെ വിശ്വസിക്കാം,,
അച്ഛന്റെയും അമ്മയുടെയും മരണം ഏൽപ്പിച്ച ഷോക്കിലായിരുന്നു അനിയൻ അറിയാതെ ഈ അടുത്ത കാലത്ത് ഞാൻ അൽപ്പാൽപ്പം മദ്യപിച്ചു തുടങ്ങിയത്,,
എന്റെ സുഹൃത്തായിരുന്നു നിന്റെ കല്യാണത്തിന് വീഡിയോ പിടിക്കാൻ വന്ന സുമേഷ്,,
ഞാൻ ഒരത്യാവശ്യത്തിനു ഒരു സ്ഥലം വരെ ആ വഴി പോകുമ്പോൾ,, കല്യാണത്തിന് വീഡിയോ പിടിക്കാൻ ഇറങ്ങിയ അവന്റെ വണ്ടി കേടായി അവൻ റോഡിൽ നിൽക്കുന്നത് കണ്ടപ്പോൾ നിന്റെ വീട്ടിൽ എന്റെ വണ്ടിയിൽ കൊണ്ടു വിട്ടപ്പോഴാണ് ഞാൻ സംഭവങ്ങൾ അറിയുന്നത്,,
അങ്ങിനെയാണ് ആ സന്ദർഭത്തിൽ ഞാൻ വന്നു പെണ്ണിനെ ഞാൻ കെട്ടിക്കോളാമെന്നു നിന്റെ അച്ഛനോടും നിന്നോടും പറഞ്ഞത്,,
എനിക്ക് ജിതിന്റെ ആ ദൃഢമായ വാക്കുകളിൽ മനസ്സ് നിറഞ്ഞു,, ഞാൻ അടുത്തു ചെന്നിരുന്നു,,, പിന്നെ പിന്നെ സംസാരത്തിനിടയിൽ അൽപ്പാൽപ്പമായി ജിതിന്റെ അരികിലേക്ക് ചേർന്നിരുന്നു,,
പിറ്റേന്ന് മുതൽ ഞാൻ ആ വീടിന്റെ കാര്യങ്ങൾ ഏറ്റെടുത്തു,,
ഈ ഏട്ടത്തിയമ്മ വീടിന്റെ ഭരണം ഏറ്റെടുത്തത് മുതൽ കുറച്ചു ദിവസം കൊണ്ടു തന്നെ ഇവിടിപ്പോൾ ഒരടുക്കും ചിട്ടയുമൊക്കെയായി കേട്ടോ ഏട്ടായെന്ന് അനിയൻ നിതിന്റെ വാക്കുകൾ,,
ചേട്ടനും അനിയനും താനുമായി ആ തറവാട്ടിൽ പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകളായിരുന്നു,,
വർഷം രണ്ടു കഴിഞ്ഞു,, ഞങ്ങൾക്കൊരു ഉണ്ണിക്കുട്ടൻ ജനിച്ചു,,
ജിതിൻ ഇന്നും വാക്ക് പാലിക്കുന്നു,,
അന്ന് മുതൽ ഇന്ന് വരെ കുടിച്ചിട്ടില്ല,,
അച്ഛൻ നടത്തിയിരുന്ന ബിസ്സിനെസ്സ് മക്കൾ രണ്ടാളും ഏറ്റെടുത്തതു മുതൽ വച്ചടി വച്ചടി കയറ്റമായിരുന്നു,,,
ഇതിനിടയിൽ എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞു,,
ജിതിനും നിതിനും എല്ലാ കാര്യത്തിനും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു,,
കല്യാണം കഴിഞ്ഞു അനിയത്തിയെ ചെറുക്കന്റെ വീട്ടിലേക്ക് യാത്രയാക്കി തിരിച്ചു വന്നു ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങാൻ നേരം അച്ഛൻ സ്വകാര്യമായി എന്നെ വിളിച്ചു പറഞ്ഞു,,
മോളെ,, നീ അന്നെടുത്ത തീരുമാനം ശരിയായിരുന്നെന്ന് കാലം തെളിയിച്ചെന്ന്,,
ഈ വീണു കിട്ടിയ എന്റെ മരുമകൻ നിനക്കു പുണ്യമാണെന്ന്,,
ഇതുപോലെ തന്നെ ആയിരിക്കട്ടെ നമ്മൾ എല്ലാം ആലോചിച്ചു ഉറപ്പിച്ചു കല്യാണം നടത്തിയ നിന്റെ അനിയത്തിയുടെ ഭർത്താവുമെന്ന് മാത്രമാണെന്റെ പ്രാര്ഥനയുമെന്ന്,,
അത് കേട്ടപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു,,
ഇന്ന് ജിതിൻ ഓഫീസിൽ നിന്നും നേരത്തെയെത്തി,, ഇനിയും വച്ച് നീട്ടാതെ അനിയൻ നിതിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു,,
അവന് പറ്റിയ പെണ്ണിനെ അവൻ തന്നെ കണ്ടു വച്ചിട്ടുണ്ട്,,
ജിതിനും ഞാനും ഇന്ന് പെണ്ണുമായി സംസാരിച്ചു,,
അവളുടെ വീട്ടുകാർക്കും നിതിന്റെ കാര്യത്തിൽ പൂർണ്ണ സമ്മതം,,
നിതിൻ ഓഫീസിൽ നിന്നും വരാനുള്ള സമയമായി,, അവനെയും കാത്തിരിക്കുകയാണ് ഞങ്ങൾ,,
ഇനിയും നീണ്ടു പോകാതെ എത്രയും വേഗത്തിൽ തന്നെ അവന്റെ കല്യാണം നടത്തി കൊടുക്കണം,,
അവനും അറിയട്ടെ ദാമ്പത്യം എന്നാൽ എന്താണെന്ന്,,,
ലൈക്ക് കമന്റ് ചെയ്യണേ...