അങ്ങനെ അവൾ പ്രതീക്ഷിച്ച ആ ദിവസം നാളെയാണ്...

Valappottukal


രചന: സാന്ദ്ര റോസ്


തൃശൂർ പൂരം 🎆✨️🎆


കൈ കൊള്ളണമേ.. ഹൃദയം ഗമമാം വിശ്വാസമോടെ ദാസൻ ചെയ്യും ബലിയെ ൻനാഥാ

ഈ ആത്മാവിന് ശാന്തി ലഭിക്കുവാൻ ഞാൻ കർത്താവിനോട്  പ്രാർത്ഥിക്കുന്നു. കല്ലറ നമ്പർ പത്തിൽ അച്ഛൻ അന്നദാവെള്ളം തെളിച്ചു മുന്നോട്ട് പോയി, ഐറയുടെ കല്ലറയുടെ അരികിൽ ഒരാൾ മാത്രം നിന്ന് കരയുന്നു അത് അവളുടെ അമ്മയായിരുന്നു.



ആ കല്ലറയ്ക്ക് ഉള്ളിൽ നിന്ന് കൊണ്ട് ഐറയുടെ ആത്മാവ്  അമ്മയോട് പറയുന്നു കരയരുത് അമ്മേ... ഞാൻ വരും ഒരു നാൾ എന്റെ അമ്മയെ കാണാൻ.. മരണം എന്നത് ഒരു പേടിപ്പെടുത്തുന്ന അനുഭവമാണ് . മരണം നമ്മളെ അകറ്റും, വിഷമിപ്പിക്കും , മരണം നടന്നാൽ ആ മനുഷ്യൻ പിന്നെ ഈ ലോകത്ത് ഇല്ല എവിടെയായിരിക്കും അവർ താമസിക്കുക????


എന്നിങ്ങനെയുള്ള ചിന്തയിൽ തന്നെയാണ് ഐറയും ജീവിച്ചത്. ഐറ ഒരു നഴ്സിംഗ് വിദ്യർത്ഥിനിയാണ്. ഹോസ്റ്റലിലുള്ള ജീവിതം അവൾക്ക് മടുപ്പാണ്. അവൾ ജനിച്ച സ്ഥലം തൃശൂർ ആണ് പക്ഷെ ഒന്ന് മുതൽ പ്ലസ്‌ ടു വരെ പഠിച്ചത് ഗൾഫിലാണ്. ഇടയ്ക്ക് നാട്ടിൽ വരും അപ്പനെയും അമ്മയെയും കാണാൻ പക്ഷെ അപ്പോഴേക്കും അവൾക്ക് തൃശൂർ ചുറ്റി കാണാൻ സാധിച്ചില്ല. ജന്മം കൊണ്ട് ഒരു തൃശൂർക്കാരിയാണെങ്കിലും ഒരിക്കൽ പോലും ഐറ തൃശൂർ പൂരം കണ്ടിട്ടില്ല


പ്ലസ്‌ ടു ആയപ്പോൾ അവളെ നഴ്സിംഗിന് ചേർത്തി. തൃശൂർ ആയിരിക്കണേയെന്ന് അവൾ ആശിച്ചു പക്ഷെ വന്നു പ്പെട്ടത് കോഴിക്കോട് ആണ് . ഒരു ദിവസം കൂട്ടുകാരിൽ ചർച്ച വിഷയം തൃശൂർ പൂരമായിരുന്നു അതിൽ ഭൂരിപക്ഷവും വേറെ ജില്ലക്കാർ ആയിരുന്നു എന്നിട്ടും തൃശൂർ പൂരം അവർ കണ്ടിട്ടുണ്ട്.


അടുത്ത ചോദ്യം ഐറയോട് ആണ്,, നീ പൂരം കണ്ടിട്ടുണ്ടോ തൃശൂർ പൂരം ,, ✨️✨️അവൾ ഇല്ലയെന്ന്  പറഞ്ഞു അന്ന് ഐറയ്ക്ക് ആകെ നാണക്കേടായി തൃശൂർക്കാരി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഈ തവണ എന്തായാലും പൂരം കാണണം അത് തീരുമാനിച്ചതാണ്..


അങ്ങനെ ഓരോ ദിവസവും കഴിയുന്നത് അവൾ കാത്തിരുന്നു. അങ്ങനെ അവൾ പ്രതീക്ഷിച്ച ആ ദിവസം നാളെയാണ് ഇന്ന് തന്നെ കോഴിക്കോട്ട് നിന്ന് അവൾ തൃശൂരിലേക്ക് വണ്ടി കയറും  ബസ്സിൽ ഇരുന്ന് എപ്പോഴോ അവൾ ഉറങ്ങി പോയി


പിന്നെ കണ്ണ് തുറക്കുന്നത് ഇരുട്ടിലേക്കാണ് ആദ്യം അവൾക്ക് സംഗതി മനസിലായില്ല. പിന്നെ കുറെ ആളുകൾ കരഞ്ഞു കൊണ്ട് ശവപെട്ടിയുടെ മുകളിൽ അവൾക്ക് ഇഷ്ടമില്ലാത്ത ചെണ്ടുമല്ലി വെയ്ക്കുന്നത് കണ്ടപ്പോഴാണ് ഐറ മരിച്ചുയെന്ന് അവൾക്ക് മനസിലായത്. അവർ കരയുന്നതിന് ഒപ്പം അവളും കരഞ്ഞു


കുറെ വർഷങ്ങൾ ആ ഇരുട്ട് നിറഞ്ഞ കുഴിമാടത്തിൽ അവൾ കഴിഞ്ഞു. മരിച്ചാലും അവളുടെ മനസിലെ ആ ആഗ്രഹം മാത്രം ബാക്കിയായി. എങ്ങനെയെങ്കിലും ഈ കുഴിമാടത്തിന് പുറത്ത് കടക്കണമെന്ന.ചിന്ത വന്നു. അന്ന് മുതൽ അവൾ അതിനായി പരിശ്രമം നടത്തി.


എന്നാൽ ഗൾഫ് ജീവിതം മതിയാക്കി നിരാശയിൽ കഴിയുന്ന അമ്മ  എന്നും കുർബാന ചെല്ലിക്കുമായിരുന്നു. അതിനാൽ തന്നെ ആ ശക്തി കൊണ്ട് അവൾക്ക് പുറത്ത് വരാൻ വർഷങ്ങൾ സമയം എടുത്തു. ഒരു ദിവസം അവളുടെ അമ്മ കുർബാനയ്ക്ക് വന്നില്ല അതുകൊണ്ട് അച്ഛനും അവളെ തേടി വന്നില്ല


എട്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം ഐറ പുറത്തു വന്നിരിക്കുന്നു. സൂര്യൻ അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു, അവൾ കൈകൾ കൊണ്ട് കണ്ണ് പൊത്തി. അന്ന് തൃശൂർ പൂരമായിരുന്നു, അവൾ മനസ്സ് കൊണ്ട് സന്തോഷിച്ചു. പ്രേതത്തെ പോലെയല്ല ഒരു സാധാരണ പെൺകുട്ടിയെ പോലെ ആയിര കണക്കിന് ആളുകൾക്കിടയിൽ അവളും തൃശൂർ പൂരം കണ്ടു... എല്ലാവരും പോയിട്ടും അവൾ പോയിരുന്നില്ല, പിന്നെ അവൾ നേരെ ചെന്നത് അവളുടെ അമ്മയുടെ അരികിലേക്കാണ്


ഒരു സ്വപ്നം കണ്ട പോലെ അവർ ഞെട്ടി എഴുന്നേറ്റു. അപ്പോൾ പാലപൂക്കൾ പൂത്ത മണം വന്നിരുന്നു.. അതെ പിന്നെ ആ അമ്മ ഒരിക്കലും ഐറയെ കാണാൻ കല്ലറയിൽ ചെന്നിട്ടില്ല..    ഐറ പുറത്ത് ചുറ്റി നടക്കുമ്പോൾ ഇടയ്ക്ക് അമ്മയെയും കാണും.....



ഐറ  കല്ലറ നമ്പർ 10

To Top