വീട്ടുകാരെ ഉപേക്ഷിച്ചിറങ്ങിവന്ന തന്നെ, താലികെട്ടിയ രാത്രി മറ്റുള്ളവർക്ക് കാഴ്ചവെച്ചു...

Valappottukal

 


രചന: ലക്ഷ്മി ബിനു


ഇന്നാ ഇതുടെ ഇരിക്കട്ടെ ബ്ലൗസിനിടയിലൂടെ കയ്യിൽ ചുരുട്ടിയ പൈസ അയാൾ ചുരുട്ടിയിറക്കി. 


സർ വേണ്ടായിരുന്നു... 


ഏയ് ഇതെന്റെ സന്തോഷത്തിന... 

നീ വച്ചോ.... 

പിന്നെ വിളിക്കുമ്പോ എത്ര തിരക്കാണെലും ഓടിയിങ്ങ് വന്നേക്കണം... 


കണ്ണാടിയുടെ മുന്നിലേക്ക് തിരിഞ്ഞു ചിലന്ന മുടി വാരിയൊതുക്കി അവൾ അയാളെ നോക്കി.... 

സാറിന്റെ വിളിക്കുവേണ്ടി കാത്തിരിക്കും ഞാൻ....... 


മുൻപെങ്ങും കിട്ടാത്തതൊരനുഭൂതി 


എന്താ ഞാൻ പോകണ്ടേ...? 


ഏയ് പൊയ്ക്കോ എനിക്കിന്നിത്തിരി തിരക്കുണ്ട് ഞാൻ വിളിക്കാം.... 


ഊർന്നിറങ്ങിയ സാരിത്തുമ്പിനിടയിലൂടെ അവളുടെ മാറുകളെ നോക്കി അയാൾ വെമ്പൽ കൊണ്ടു..... 


പെട്ടന്ന് തന്നെ സാരിത്തുമ്പ് പിടിച്ചിട്ട് പിശുക്ക് കാണിച്ചവൾ റൂം വിട്ട് പുറത്തേക്കിറങ്ങി... 


സ്റ്റെയർ കേഴ്‌സുകൾ ഇറങ്ങി 

റോഡിന്റെ സൈഡിൽ കണ്ടിരുന്ന ഓട്ടോയിലേക്ക് കയറി.. 


ചേട്ടാ കിംസ് ലേക്ക് പോകട്ടെ... 

വിറയാർന്ന ശബ്ദത്തിൽ അവളുടെ സ്വരം മാറി... 


ബാഗിലെ റബ്ബർബാൻഡിനോടൊട്ടി നിന്ന നിറംമങ്ങിയ മൊബൈൽ ഫോൺ ഉച്ചത്തിൽ ശബ്‌ദിച്ചു... 


പെട്ടെന്ന് ഫോൺ എടുത്ത് ചെവിയോട് പിടിച്ചു... 


ഹലോ നിച 

എവിടെയാണ്....?


മേഡം ഞാനിതാ എത്തി ഒരഞ്ചു മിനിറ്റ്.... 


ചേട്ടാ കുറച്ചൂടെ സ്പീഡിൽ..... 

അവളുടെ ശബ്ദത്തിന് കണ്ണീരിന്റെ നനവുണ്ടായിരുന്നു.. 


എന്താ എന്ത് പറ്റി നിങ്ങളെന്തിനാ കരയുന്നെ..? 


ഏയ് ഒന്നുമില്ല എന്നെ പെട്ടെന്നവിടെ എത്തിക്കുമോ... 


കുറച്ചൂടെ വേഗത കൂട്ടി ആശുപത്രിവാതുക്കൽ വണ്ടി നിന്നു.... 


പേഴ്‌സ് തുറന്നു പെണ്ണിന്റ മണമുള്ള അൻപത് രൂപ നോട്ട് അയാൾക്ക്‌ നൽകി റിസപ്‌ഷനിലേക്ക് ഓടിക്കയറി.... 

കൗണ്ടറിലെ സിസ്റ്ററോട് കാര്യങ്ങൾ ബോധിപ്പിച്ചു... 


കമ്പ്യൂട്ടറിലേക്ക് നോക്കി മാഡം 25000 രൂപയാണ് പേയ്‌മെന്റ് അടക്കേണ്ടത്... 


ബാഗിലെ അടുക്കും ചിട്ടയുമില്ലാത്ത നോട്ടുകൾ കൗണ്ടറിലേക്ക് നിരത്തി അല്പസമയത്തിനകം മാഡം ഒരു ആയിരത്തിയഞ്ഞൂറ് രൂപയുടെ കുറവുണ്ട്... 


അയ്യോ എന്റെ കയ്യിൽ ഇതേ ഉള്ളു.. 

നാളെ വേണമെങ്കിൽ എത്തിക്കാം ഇനിയും വൈകിയാൽ എന്റെ മോള്... എനിക്കവളെ നഷ്ടമാകും.... 

അവർ ഏങ്ങി കരഞ്ഞു... 


മാഡം മുഴുവൻ തുകയും അടച്ചാൽ മാത്രമേ തിയേറ്ററിലേക്ക് പേഷ്യന്റിനെ കയറ്റുവാൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് സമ്മതിക്കു. 


സങ്കടം സഹിക്കവയ്യാതെ ആ അമ്മ മനസ് നൊമ്പരപ്പെട്ടു... 


തിരികെ എങ്ങോട്ടും പോകാൻ ചില്ലികാശില്ലിനി... 

കസേരയിൽ തളർന്നിരുന്നവർ കരയുമ്പോൾ icu വിൽ നിലയ്‌ക്കാൻ തയ്യാറെടുക്കുന്ന അഞ്ചുവയസുകാരിയുടെ ഹൃദയം വേദനിച്ചു തുടങ്ങി..... 


ഇതുടെ വച്ചോ എന്റെ സന്തോഷത്തിന്..


ബ്ലൗസ്സിനിടയിലേക്ക് പെട്ടെന്നവൾ തപ്പി...


ചുരുട്ടിയ രണ്ടായിരത്തിന്റെ ഒറ്റനോട്ടവളുടെ കയ്യിലിരുന്നു വിറച്ചുകൊണ്ടിരുന്നു...സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ   കണ്ണിൽ നിന്നും ധാരയായി ഒഴുകിയെത്തിയ കണ്ണുനീർ അതിലേക്ക് പതിച്ചു... 


അതുമായി വേഗം റിസപ്ഷനിലേക്ക് ഓടി... 

കിതച്ചു കൊണ്ട്, തന്റെ ശരീരത്തിന്റെ ഗന്ധമുള്ള അവസാന സമ്പാദ്യവും, അവർക്കു നേരെ നീട്ടുമ്പോഴും, നിറഞ്ഞ കണ്ണുകളിൽ കുറുമ്പ് കാട്ടി കിലു കിലെ ചിരിക്കുന്ന തന്റെ പൊന്നോമനയുടെ മുഖമായിരുന്നു...


ക്യാഷ് അടച്ചു റെസിപ്പ്ത് വാങ്ങി പടികൾ കയറി icu വിനു മുന്നിലേക്ക് ചെല്ലുമ്പോഴേക്കും, ഐസിയുവിൽ  നിന്നും  സ്‌ട്രെച്ചറിൽ,  ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോകുന്ന തന്റെ മോളെ നിറകണ്ണുകളോടെ നോക്കി നിന്നു...


ഓപ്പറേഷൻ തിയേറ്ററിന്റെ മുൻപിൽ കസേരയിൽ, മതിലിലേക്ക് തല ചായ്ച്ചു കണ്ണുകൾ അടച്ചിരുന്നു...

മൂടപ്പെട്ട കണ്ണുകൾക്കുള്ളിൽ, നനഞ്ഞൊട്ടിയ കണ്പീലികളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരിൽ മകളുടെ ജീവനായി കേഴുന്ന ഒരമ്മയുടെ പ്രാർത്ഥനയായിരുന്നു.... 


പ്രണയിച്ചവന്റെ കൂടെ ജീവിക്കാൻ, വീട്ടുകാരെ ഉപേക്ഷിച്ചിറങ്ങിവന്ന തന്നെ, താലികെട്ടിയ രാത്രി മറ്റുള്ളവർക്ക് കാഴ്ചവെച്ചു, കാശുവാങ്ങുന്നവന്റെ മുഖം ഓർക്കുമ്പോൾ ഇപ്പോഴും വേദനയേക്കാൾ അറപ്പും വെറുപ്പും ആണ് തോന്നിയിരുന്നത്... പെണ്ണിനെ വെറും മാംസക്കഷ്ണങ്ങളായി മാത്രം കണ്ടു കടിച്ചു കീറുമ്പോഴും, നിസ്സഹായയാകാൻ മാത്രമേ സാധിച്ചിരുന്നുള്ളു അന്ന്... 

ഏതു ജോലിക്ക് പോയാലും തെരുവിൽ ഒറ്റക്ക് ജീവിക്കുന്ന പെണ്ണിന്റെ മാനത്തിന് വിലപറഞ്ഞു തുടങ്ങിയപ്പോൾ, താൻ സ്വയം തിരഞ്ഞെടുത്ത ജീവിതമായിരുന്നു ഇത്... ഒരിക്കൽ നശിച്ച പെണ്ണിന് ഇനി എന്ത് നോക്കാൻ...??


പിന്നീടുള്ള ജീവിതത്തിൽ തനിക്ക് കൂട്ടായി, തന്റെ മകളും വന്നു...പക്ഷെ അവളും...!!


ഓർമ്മകൾ പലതും മനസ്സിലൂടെ കടന്നു പോയി...കാത്തിരിപ്പിനൊടുവിൽ തീയേറ്ററിന്റെ വാതിലുകൾ തുറക്കപ്പെട്ടു... 


ഡോക്ടറിന്റെ മുന്നിലേക്ക് കൈകൾ കൂപ്പി ഓടിച്ചെല്ലുമ്പോഴേക്കും... 


"സോറി... "എന്ന ഒറ്റവാക്കിൽ പറയാനുള്ളത് മുഴുവൻ അവർ പറഞ്ഞിരുന്നു... 

ഒരു നിമിഷം, കേട്ടത് സത്യമാകല്ലെന്ന്, വെറുതെയെങ്കിലും ആശിച്ചിരുന്നു ...

ജീവിതത്തിന്റെ അവസാന പ്രേതീക്ഷയും അസ്തമിച്ച നിമിഷം... കണ്ണിലെ അവസാന തുള്ളിയും കവിളിൽ തട്ടി നിലം പതിച്ചു... 


മറ്റുള്ളവരുടെ വിയർപ്പു തങ്ങിയ, തന്റെ ശരീരം ആദ്യമായവൾക്ക് പൊള്ളുന്നതായി തോന്നി...

ദേഹം വിറ്റുണ്ടാക്കിയതൊന്നും എനിക്കും എന്റെ കുഞ്ഞിനും വേണ്ട...!!

ചിലർ എന്റെ ശരീരത്തെ ചുംബനം കൊണ്ട് പെരുമഴ പെയ്യിക്കാറുണ്ട്. 

ഇപ്പൊ ആ ശരീരത്തോടും എനിക്കറപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു...


ഇനിയും കരയാൻ തനിക്ക് കണ്ണുനീരില്ല...!!കാത്തിരിക്കാൻ മറ്റൊരാളില്ല...!!ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രതീക്ഷയായി തന്റെ പൊന്നുമോളും ഇല്ല..!!


ആശുപത്രി പടികൾ ഇറങ്ങി, ഉറച്ച കാലടികളോടെ റോഡിലേക്ക് നടക്കുമ്പോൾ, അവൾക്ക് തീരെ ഭയം തോന്നിയില്ല...!!


അവസാനമായി കണ്ണുകൾ അടയുമ്പോൾ തന്നെയും കാത്തുനിൽക്കുന്ന, പൊന്നോമനയുടെ പുഞ്ചിരിക്കുന്ന മുഖം നോക്കി അവളുടെ അധരങ്ങളും പുഞ്ചിരി തൂകി...

To Top